കല്ലുപ്പാറ ഓർത്തഡോൿസ്‌ പള്ളി

ഇതു കേരളത്തിലെ ഏതെങ്കിലും ഒരു മനയോ കൊട്ടാരമോ അല്ല ,പ്രസിദ്ധമായ കല്ലുപ്പാറ ഓർത്തഡോൿസ്‌ പള്ളി .ആയിരം വര്ഷത്തെ പഴക്കം ഉണ്ടെന്നു അവകാശ പ്പെടുന്ന അപൂർ വമായ ഒരു ചരിത്ര സ്മാരകം ..കേരളീയ വാസ്തു പാ ര മ്പ ര്യത്തിന്റെ കൃസ്ത്യൻ സ്വാധീനത്തിന്റെ ഉജ്ജ്വല മാതൃക . ഉൾക്കാഴ്ചകൾ ഇതിലും മനോഹരം . ഈ ചരിത്രസ്മാരകം നിരവധി ചരിത്രാ ന്വേഷികൾ ഇതു കാണാനെത്തുന്നു.പളളി ഭാരവാഹികൾ എല്ലാം തുറന്നു കാണിച്ചുതന്നു.കേരളീയ സംസ്കാരത്തെ സ്നേഹിക്കുന്ന ഓരോ വ്യക്തിയും സന്ദർ ശി ക്കേണ്ട ഒന്നാണിത് .

പള്ളി ഭാരവാഹികൾ തോട്ടടുതുതന്നെയുള്ള ഭഗവതി ക്ഷേത്രം കുടി സന്തർ ശി ച്ചി ട്ടേ പോകാവു എന്നും നിര്ദേശി ച്ചു .ഇവിടത്തെ കന്യാമറിയത്തിന്റെ സഹോദരിയാണ ത്രേ ഭഗവതി . പരസ്പരം ബ ഹുമാനം നിലനിര്ത്താൻ പു ർവികർ ഉണ്ടാക്കിയ കഥകൾ . പക്ഷെ അമ്പലത്തിൽ ചരിത്രപരമായ ഒരു പ്രത്യേകതയും കണ്ടില്ല . ഹിന്ദുക്കൾ അമ്പലങ്ങൾ ഒക്കെ പൊളിച്ചു കൊൺ ക്രി റ്റു കെട്ടിടങ്ങൾ ആക്കുന്ന തിരക്കിൽ ആണല്ലോ . തിരവല്ല നിന്ന് 9 കിലോമീറ്റർ അകലെ മണിമലയാറിന്റെ തീരത്താണ് ആരെയും അത്ഭു തപ്പെടുതുന്ന ഈ വിസ്മയം .ഒരു മാറ്റവും വരുത്താതെ ഈ വാസ്തു പാരമ്പര്യത്തെ സംരക്ഷിക്കുന്ന ഈ പള്ളി ഭാരവാഹികൾക്ക് അഭിനന്ദനങ്ങൾ .ഇടപ്പളി രാജാവ്‌ പണിയിച്ചു നൽകിയതാണ് ഈ പള്ളി എന്നാണ് കരുതപ്പെടുന്നത്