Showing posts with label Ayurvedam. Show all posts
Showing posts with label Ayurvedam. Show all posts

Swami Nirmalanandagiri Maharaj interview

ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന സംഭാഷണമാണ് സ്വാമി നിര്‍മ്മലാനന്ദഗിരിയുടേത്. അദ്ദേഹം സാധാരണ സന്യാസിയാണെന്ന് പറയാനോക്കില്ല. മതത്തിന്റെയോ ദൈവത്തിന്റെയോ മുന്‍ഗണനകളില്‍ നിന്ന് വിട്ട് സത്യം തേടി അദ്ദേഹം ആയുര്‍വ്വേദം, ശാസ്ത്രം, പ്രകൃതി എന്നിവയിലേക്കാണ് സഞ്ചരിക്കുന്നത്. സൂക്ഷ്മവും വിട്ടുവീഴ്ചയില്ലാത്തതുമായ കാഴ്ചകളിലൂടെ ഈ പൊതുയോഗ ജീവിതവ്യവഹാരത്തിന്റെ ഗ്യാരന്റിയായിട്ടുള്ള അര്‍ത്ഥശൂന്യതയെയും അസംബന്ധ നാടകത്തെയും സ്വാമി നിശിതമായി വിമര്‍ശിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നു. സ്വാമിയുമായി കൊച്ചി ചെറുപറമ്പത്ത് റോഡിലുള്ള ആശ്രമത്തില്‍ വച്ചു നടത്തിയ സംഭാഷണത്തില്‍ നിന്ന്.

ചോദ്യം: ഈ ലോകജീവിതത്തെ സ്വാമി എങ്ങനെയാണ് നോക്കിക്കാണുന്നത്?

സ്വാമി: എനിക്ക് ജീവിതം തമാശയായേ തോന്നിയിട്ടുള്ളു. ഭൂമിയിലല്ല മനുഷ്യര്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. മറ്റെവിടെയോ ആണ്. ഇവിടെ നാം വെറും സന്ദര്‍ശകരാണ് വിസ കാലാവധി തീരുമ്പോള്‍ മടങ്ങുന്നു. ഇത് എന്റെ ലോകമല്ല. ഇവിടത്തെ വിചിത്ര ജീവിതം കാണാനാണ് ഞാന്‍ വന്നിട്ടുള്ളത്. അതുകൊണ്ട് എല്ലാം ആസ്വദിക്കാം. കുരങ്ങനെ കണ്ടാല്‍ നാം ആസ്വദിക്കും. കൂട്ടില്‍ കിടക്കുന്ന ജീവികളെ കണ്ടാല്‍ നോക്കി നില്‍ക്കും. എനിക്ക് ആസ്വാദ്യമല്ലാത്തത്തായി ഒന്നുമില്ല. ടിവിയിലെ പെണ്ണുങ്ങള്‍ സംസാരിക്കുമ്പോള്‍ ഞാന്‍ അവരുടെ ചുണ്ടുകള്‍ ചലിക്കുന്നത് മാത്രമേ ശ്രദ്ധിക്കൂ. ഈ ചിന്ത എനിക്കു കിട്ടിയത് പശു വിസര്‍ജ്ജിക്കുന്നത് നോക്കി നിന്നപ്പോള്‍ കണ്ട കാഴ്ചയില്‍ നിന്നാണ്. പശു ചാണകമിട്ട ശേഷം, ചാണകദ്വാരം ചുരുക്കുന്നത് കാണാം. അത് രസമുള്ള ഒരു കാഴ്ചയാണ്. എന്തും ആസ്വദിക്കാന്‍ എന്റേതായ പദ്ധതി ഞാന്‍ വികസിപ്പിച്ചിട്ടുണ്ട്. നാം ഇവിടം വിട്ട് മറ്റൊരു ഗ്രഹത്തില്‍ ചെന്നാല്‍, അവിടെ വിചിത്രജീവികളെ കാണുകയാണെങ്കില്‍ ആസ്വദിക്കില്ലേ? അതുപോലെ.

ചോദ്യം: ഇന്നത്തെ ജീവിതത്തെ രൂപപ്പെടുത്തുന്നത് ആരെല്ലാമാണ്?

സ്വാമി: മതങ്ങള്‍, ചാനലുകള്‍, സിനിമകള്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍ എന്നീ ശക്തികളാണ് ഇന്നത്തെ ജീവിതത്തെ രൂപപ്പെടുത്തുന്നത്. ആര് എന്ത് കഴിക്കണം, ഉടുക്കണം, എന്ത് വസ്ത്രം ധരിക്കണം എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം ഇവരാണ് തീരുമാനിക്കുന്നത്. ചുരുക്കത്തില്‍ സ്വന്തമായി മുഖമില്ലാത്തവരാണ് നമ്മള്‍. ഒരാളെ അനുകരിച്ചാണ് ജീവിക്കുന്നതെന്ന് അറിയാത്തവരാണ് നമ്മള്‍. മറ്റുള്ളവര്‍ പറയുന്നതുകേട്ട് മാത്രം ജീവിക്കുന്നവര്‍ക്ക് എന്ത് മുഖമാണുള്ളത്? സ്വന്തമായി ഒന്നുമില്ല എന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും.

ചോദ്യം: ഇന്നത്തെ കലാപ്രവര്‍ത്തനത്തെ എങ്ങനെ നോക്കിക്കാണുന്നു?

സ്വാമി : ഇന്ന് കലാപ്രവര്‍ത്തനമില്ല. സ്വന്തമായി യാതൊരു അഭിരുചിയില്ലാത്തവരെയും കലാശാലകളിലേക്കും കലാപഠനകേന്ദ്രങ്ങളിലേക്കും അയയ്ക്കുകയാണ്. അവിടെ ചിലര്‍ കാണിക്കുന്നതുകണ്ട് അതുപോലെ കാണിക്കുകയാണ്. കലാകാരന്മാരെ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങളില്‍ ഇതിനായുള്ള സജ്ജീകരമുണ്ട്. ഇതിലൂടെ മനുഷ്യരുടെ ഹോര്‍മോണുകള്‍ക്കും എന്‍സൈമുകള്‍ക്കും മാറ്റം വരുന്നു എന്നതാണ് യഥാര്‍ത്ഥ്യം. ഇത് രോഗമുണ്ടാക്കും. സ്വാഭാവികമായ ആന്തര നിര്‍ബന്ധത്തിന്റെ പേരില്‍ കല ആസ്വദിക്കുകയോ സൃഷ്ടിക്കുകയോ ചെയ്താല്‍ ഹോര്‍മോണുകളുടെ എന്‍സൈമുകളും നോര്‍മലാകും. മനുഷ്യശരീരത്തിനായി വ്യായാമം വേണമെന്ന് പറയുന്നവരുടെ കാര്യം ആലോചിക്കു. നിങ്ങള്‍ എന്തെങ്കിലും പ്രവൃത്തിയെടുത്താല്‍, ആ പ്രവൃത്തിയും വ്യായാമവും ലാഭമാണ്. മുളകരച്ചാല്‍,മുളകരഞ്ഞുകിട്ടുന്നതിനൊപ്പം, ശരീരത്തിനു വ്യായാമവുമാകും. കുളിക്കുന്നതിനിടയില്‍ നീന്തിയാല്‍ കുളിയും നീന്തലും നടക്കും. നീന്താന്‍ വേണ്ടി കുളിക്കുയല്ല. തൂമ്പയെടുത്ത് കിളക്കുമ്പോഴും ഇതു സംഭവിക്കുന്നു. ഇന്ന് ഇതുപോലുള്ള സ്വാഭാവിക വ്യായാമമില്ല. പകരം ഒരു കാറെടുത്ത് രണ്ട് കിലോമീറ്റര്‍ പോയി, ഒരിടത്ത് നടക്കുകയാണ്! ഈ നടപ്പുകൊണ്ട് ഒരു പ്രയോജനവും ലഭിക്കുകയില്ല. കാരണം ശരീരം ഇത്തരം കൃത്രിമ വ്യായാമങ്ങളോട് പ്രതികരിക്കുന്നത് വിപരീതദിശയിലായിരിക്കും. ഇത്തരം നിര്‍ബന്ധിത വ്യായാമം, ശരീരത്തിലെ കോശങ്ങളെ സമ്മര്‍ദ്ദത്തിലാക്കും. ഇതുകൊണ്ട് മനസ്സിനു പ്രത്യേകിച്ചൊരു നേട്ടവുമില്ല. പ്രയോജനവുമില്ലാത്ത അഭ്യാസമാണിത്.

ചോദ്യം : മനസ്സും ശരീരവും തമ്മിലുണ്ടായിരിക്കേണ്ട ഐക്യം എങ്ങനെയാണ്?

സ്വാമി : നമ്മള്‍ കഴിക്കുന്ന ആഹാരത്തിന്റെ സൂക്ഷ്മാംശമാണ് മനസ്സ്. കാണുന്നതും കേള്‍ക്കുന്നതും തൊട്ടറിയുന്നതും രുചിച്ചറിയുന്നതും മണത്തറിയുന്നതുമെല്ലാം ചേര്‍ന്നുണ്ടാകുന്ന സൂക്ഷ്മതലമാണ് മനസ്സ്. അത് സൂക്ഷ്മമായാണ് പുറത്തുള്ളവയെ ഗ്രഹിക്കുന്നത്. മനസ്സിന്റെ ലോകം അഗാധമാണ്. ശരീരം വേദനിച്ചതിനേക്കാള്‍ ഓര്‍ക്കുക മനസ്സ് വേദനിച്ചതായിരിക്കും. പ്രവൃത്തി സ്ഥൂലവും മാനസിക വ്യാപാരം സൂക്ഷ്മവുമാണ്. എഴുതാനോ വായിക്കാനോ ഇരിക്കുമ്പോള്‍ മനസ്സിന്റെ സൂക്ഷ്മാംശങ്ങളിലുള്ള ശ്രദ്ധ ആവശ്യമാണ്. നമ്മുടെ മനസ്സിലാണ് ശരീരം. മനസ്സിനെ വേണ്ട പോലെ സെറ്റ് ചെയ്താണ് ശരീരത്തെ അതില്‍ ഇരുത്തേണ്ടത്. മൈന്‍ഡ് സെറ്റാണ് ആദ്യം വേണ്ടത്. മനസ്സില്‍ ശരീരം ഇരിക്കുകയാണ്. ആകാശം സൂക്ഷ്മമായിരിക്കുന്നതുപോലെയാണ്. മനസ്സിന്റെ അവസ്ഥയും. ആകാശത്തില്‍ വായു ഇരിക്കുന്നു എന്ന് പറയാം. കലത്തിനുള്ളിലും പുറത്തും ആകാശമാണ്. ആകാശം സര്‍വ്വവ്യാപിയും സൂക്ഷ്മവുമാണ്. മനസ്സും അതുപോലെയാണ്. ശരീരം സ്ഥൂലമാണ്. മനസ്സ് സൂക്ഷ്മവും സര്‍വ്വവ്യാപിയുമാണ്. മനസിന്റെ സ്ഥാനം എവിടെയാണെന്ന് ചോദിച്ചാല്‍ അത് ബ്രെയിനാണ്.

ചോദ്യം : നഗരവും ഗ്രാമവും തമ്മിലുള്ള സംഘര്‍ഷം ഇന്നുണ്ടോ?

സ്വാമി : ഇന്ന് ഗ്രാമം എവിടെയാണുള്ളത്? ഗ്രാമത്തിലും നഗരത്തിലുമായി രണ്ട് ജീവിതമില്ല. സാങ്കേതിക ശാസ്ത്രവും കലാശാലകളും ചേര്‍ന്ന് ഗ്രാമത്തെ ഇല്ലാതാക്കി. ഗ്രാമജീവിതത്തെ ഇല്ലാതാക്കി. ഗ്രാമീണ മനസ്സും ഇല്ല. ഇന്ന് ഏത് ഗ്രാമത്തിലും ചാനലും ഇംഗ്ലീഷ് മീഡിയം സ്‌കൂളും ഉണ്ട്. മാതാപിതാക്കളോടൊപ്പം താമസിക്കുന്ന മക്കളുമില്ല. ഓരോരുത്തര്‍ വീടുവച്ച് മാറിതാമസിക്കുകയാണ്. പഴയ കൃഷികള്‍ ഒന്നുംതന്നെയില്ല. വാണിജ്യത്തിനായുള്ള ഉല്‍പാദനം മാത്രമേയുള്ളു. ജൈവ വൈവിധ്യം ഇല്ലാതായി. വിവിധയിനം സസ്യങ്ങള്‍ ജീവികള്‍ എല്ലാം നശിച്ചു. കൃഷിയും വ്യവസായമായി. ഗ്രാമങ്ങളിലെ മത്സ്യകൃഷിപോലും കൃത്രിമമാണ്. മത്സ്യക്കുഞ്ഞിന്റെ ചെകിളക്കടിയില്‍ കുത്തിവച്ചാണ് കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നത്. മീന്‍മുട്ടകള്‍ കോരി വേറോയോരിടത്ത് കൃത്രിമസാഹചര്യത്തില്‍ വച്ചാണ് കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നത്.

ചോദ്യം : ഇന്ന് ആത്മീയതയോ ആത്മീയ ജീവിതമോ ഉണ്ടോ?

സ്വാമി : ഇന്ന് ആദ്ധ്യാത്മികതയുടെ പേരില്‍ നടക്കുന്നവരൊന്നും മാസ്‌റ്റേഴ്‌സല്ല. അവര്‍ സത്യാന്വേഷികളുമല്ല. ആത്മീയത തേടി നടക്കുന്നവരും ഇല്ല. ഇന്നത്തെ ആദ്ധ്യാത്മിക വെറും സ്‌റ്റേജ് മാനേജ്മന്റാണ്. കോളേജില്‍ ലക്ചറര്‍മാര്‍, ഒരു വിഷയത്തെപ്പറ്റി പഠിച്ചു കുട്ടികള്‍ക്ക് വേണ്ടി പ്രസംഗിക്കുന്നതുപോലെയാണിത്. ഇന്നത്തെ ആദ്ധ്യാത്മിക പ്രഭാഷകര്‍ കേള്‍ക്കാന്‍ വന്നിരിക്കുന്നവരുമായി ബന്ധമില്ലാതിരിക്കാന്‍, സ്‌റ്റേജില്‍ ഇരിപ്പുറപ്പിക്കുന്നു. സ്‌റ്റേജ് വിട്ട്, ഇവരുമായി എപ്പോഴെങ്കിലും ഒറ്റയ്ക്ക് സംസാരിക്കാനിരുന്നാല്‍, അവര്‍ സെക്‌സിനെക്കുറിച്ചാവും പറയുക. ജീവിതത്തെ തൊടാത്ത ആത്മീയത യഥാര്‍ത്ഥമല്ല. ആത്മീയത തൊഴിലാണിന്ന്.

ചോദ്യം : ഇന്ന് ഹിമാലയത്തില്‍ പോകുന്നവര്‍ ഏറിവരുകയാണല്ലോ.

സ്വാമി : ഹിമാലയത്തിനു ഒരു ഏകാന്തത്തയുണ്ടായിരുന്നു. അത് വശീകരിക്കുന്നതുമാണ്. ഹിമാലയത്തെപ്പറ്റി കേട്ടറിഞ്ഞിട്ടുള്ള കഥകളും പലരെ അവിടം കാണാന്‍ പ്രേരിപ്പിക്കുന്നു. പക്ഷേ, ഇന്ന് ധാരാളം പേര്‍ പോകുന്നതിനു മറ്റ് പല കാരണങ്ങളുമുണ്ട്. മനുഷ്യജീവിതത്തിലെ മരവിപ്പ് ഒരു കാരണമാണ്.

ലക്ഷ്യസ്ഥാനം ഹിമവാനാണെങ്കില്‍ പിന്നെ, തിരിച്ചുവരുന്നത്. തിരിച്ചുവന്ന് ജനനിബിഡമായ ഇടങ്ങളില്‍ താമസിക്കുന്നതെന്തിന്? എന്തോ നേടിയെന്ന്, തിരിച്ചുവന്ന പലരും പറയാറുണ്ട്. ഇതൊരു മാര്‍ക്കറ്റിംഗ് തന്ത്രമായാണ് കാണേണ്ടത്. പലതും പയറ്റി, ജീവിതത്തില്‍ ശോഭിക്കാന്‍ കഴിയാത്തവര്‍ വേറൊരിടത്ത് എന്തെങ്കിലും ചെയ്താലേ രക്ഷ കിട്ടു. ഹോട്ടല്‍ നടത്തി പൊളിഞ്ഞവന്‍, ചൈനീസ് ഭക്ഷണം വില്‍ക്കുന്ന കട തുടങ്ങിയാല്‍ വിജയിക്കുമോ? ഹിമാലയത്തില്‍ പോയവനാണെന്ന ഖ്യാതികൊണ്ട് മറ്റു പലതും നേടാമെന്ന് കരുതുന്നവരാണധികവും.

നൂറ് പേരൊന്നിച്ച് യാത്ര ചെയ്ത് പോകുന്നത്, ഏതായാലും മനസ്സിലേക്കുള്ള യാത്രയല്ല. ഞാനൊരിക്കല്‍ വാരാണസിയില്‍പ്പോയി. എന്റെ മൂന്നു കൂട്ടുകാരുമുണ്ടായിരുന്നു. പലയിടത്തും അലഞ്ഞു നടന്നു. എന്നാല്‍ പ്രധാനമായി അന്വേഷിച്ചതു മലയാളി ഹോട്ടലായിരുന്നു. ശുദ്ധവെജിറ്റേറിയന്‍ ഹോട്ടല്‍ തേടി ഒരുപാട് അലഞ്ഞപ്പോള്‍ ഒന്ന് കണ്ട് കിട്ടി. അവിടെ നിന്ന് മസാല ദോശ കഴിക്കുകയായിരുന്നു ലക്ഷ്യം. 75രൂപകൊടുത്താണ് ഒരു ദോശവാങ്ങിക്കഴിച്ചതു. മസാല ദോശ കഴിക്കാന്‍ വാരാണസിവരെ പോകണമായിരുന്നോ എന്നാണ് ചിന്തിച്ചതു.

പലരും ഹിമാലയത്തിലും മറ്റും പോയി കൊണ്ടുവരുന്നത് ഇവിടെ കിട്ടുന്ന സാധനങ്ങള്‍ തന്നെയാണ്. അതുവാങ്ങാന്‍ അവിടെവരെ പോകണോ

ചോദ്യം : പുതിയ തലമുറയുടെ ജീവിതവേഗം, യഥാര്‍ത്ഥത്തില്‍ ആഗ്രഹിച്ചതാണോ?

സ്വാമി : കഴിഞ്ഞ തലമുറ സങ്കല്‍പിച്ചതു പുതിയ തലമുറ പ്രാവര്‍ത്തികമാക്കുന്നു. സങ്കല്‍പിച്ച തലമുറ ഇപ്പോള്‍ പുതിയ തലമുറയെ കുറ്റം പറയുകയാണ്.

പണ്ടൊക്കെ അച്ഛന്‍ വന്നാല്‍ എഴുന്നേല്‍ക്കണമായിരുന്നു. രാവിലെ മുതല്‍ പണിയെടുത്താലേ ഭക്ഷണം കിട്ടുമായിരുന്നുള്ളു. കഷ്ടപ്പാടുകള്‍ മക്കള്‍ അറിയരുതെന്ന് ആഗ്രഹിച്ചു. കരിയില കത്തിച്ച് വെള്ളം ചൂടാക്കിയിരുന്ന കാലമുണ്ടായിരുന്നു. അത് മക്കള്‍ അറിയരുതെന്ന് ചിന്തിച്ച് അവരെ വളര്‍ത്തി. കുട്ടികള്‍ ടൈകെട്ടി സ്‌കൂളില്‍ പോകണമെന്നത് കഴിഞ്ഞ തലമുറയുടെ സ്വപ്നമായിരുന്നു. ആരെ തല്ലിയാലും ചോദ്യം ചെയ്യരുതെന്ന് ആഗ്രഹിച്ചു. സര്‍വ്വതന്ത്ര സ്വാതന്ത്ര്യമാണ് മോഹിച്ചതു. ഇതെല്ലാം പുതിയ തലമുറയിലൂടെ ഇപ്പോള്‍ ‘സാഫല്യം’ നേടുകയാണ്. കഴിഞ്ഞ തലമുറയിലെ സ്ത്രീകള്‍ ആണാകാനാണ് ശ്രമിച്ചതു. ഇന്ന് പെണ്‍കുട്ടികള്‍ തമ്മില്‍ എടാ, പോടാ എന്ന് വിളിക്കുന്നത് ആ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ്. പുരുഷശബ്ദം ഇല്ലാത്ത അചാര്യന്മാരാണധികവും. ഈ കാലം പൗരുഷത്തെ എതിര്‍ക്കുകയാണ്. സ്‌െ്രെതണതയ്ക്കാണ് പ്രാധാന്യം. പുരുഷ പ്രധാനമായ യുഗമല്ലിത്.

ചോദ്യം : മലയാളികളുടെ ഇന്നത്തെ ജീവിതത്തെ എങ്ങനെയാണ് നോക്കികാണുന്നത്?

സ്വാമി : ഫ്രഞ്ചുകാര്‍ കഴിഞ്ഞാല്‍, ഏറ്റവുംമധികം ഭാഷാഭിമാനമുള്ളത്. തമിഴര്‍ക്കാണ്. മലയാളിയുടേത് കുടിയേറ്റ സംസ്‌കാരമാണ്. തനിമയുള്ള മലയാളിയില്ല. മലയാളിക്ക് ഭാഷാഭിമാനമോ ദേശാഭിമാനമോ ഇല്ല. ഇവിടെ എല്ലാ ജാതികളും ഗോത്രങ്ങളും സങ്കരയിനങ്ങളാണ്. സങ്കര സങ്കലിത സംസ്‌കാരവും കുടിയേറ്റ മനസ്സും ഉള്ളവരില്‍ മണ്ണിനോടോ, വിണ്ണിനോടോ, പ്രകൃതിയോടോ ബന്ധം ഉണ്ടായിരിക്കുകയില്ല. എല്ലാം കച്ചവട ലക്ഷ്യത്തോടെയാവും ചെയ്യുക. മലയാളിക്ക് അവന്‍ ചെല്ലുന്ന ഇടമെല്ലാം അന്യനാടാണ്. കച്ചവടതാത്പര്യമല്ലാതെ സ്‌നേഹസീമകള്‍ ഉണ്ടാകില്ല.

ചോദ്യം : ഇങ്ങനെ അധികം പോകാനോക്കുമോ?

സ്വാമി : കുറച്ചുകൂടി ഓടും. അതുകഴിയുമ്പോള്‍ നില്‍ക്കും. ഉദയത്തിന് ഒരു അസ്തമയമുണ്ടല്ലോ. പുതിയൊരു സൂര്യോദയം പ്രതീക്ഷിക്കാം. ബന്ധങ്ങളില്ല. അതിനുപകരം അര്‍ത്ഥകാമങ്ങള്‍ക്ക് പ്രാധാന്യം വന്നു. ധര്‍മ്മമോക്ഷങ്ങള്‍ പ്രധാനമല്ല. എന്തും കിട്ടും. എന്ത് നേടി എന്നീ ചോദ്യങ്ങളാണ് ഓരോ വ്യക്തിയും ചോദിക്കുന്നത്.

ചോദ്യം : ആരാണ് യഥാര്‍ത്ഥത്തില്‍ പരാജയപ്പെടുന്നത്?

സ്വാമി : തെരുവുതെണ്ടികളാണ് നേടിയവരെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവന് എവിടെയും കിടന്നുറങ്ങാം. എന്തും കഴിക്കാം. കണ്ണുകള്‍ക്ക് കാഴ്ചക്കുറവില്ല. ത്വക്കില്‍ കുഷ്ടരോഗമില്ല. ഏതെങ്കിലും കടവരാന്തയിലോ, ഇരുട്ടിന്റെ മറവിലോ അവന്‍ ഇണചേരുമ്പോള്‍ അവനു കിട്ടുന്ന സുഖം ഗൃഹസ്ഥന്മാര്‍ക്ക് കിട്ടില്ല. അവനു മാത്രം സാധിക്കുന്ന കാര്യമാണത്.

ഓടയിലെ എലികള്‍ക്ക് കൂട്ടിലിട്ട് വളര്‍ത്തിയ എലികളേക്കാള്‍ രോഗപ്രതിരോധശേഷി കൂടുതലുണ്ടെന്ന് ഗവേഷണത്തില്‍ തെളിഞ്ഞിട്ടുള്ളതാണ്. പരിഷ്‌കൃതരായ മനുഷ്യര്‍ ധാരാളം നല്ല ഭക്ഷണം കഴിക്കുന്നു. പക്ഷേ, രോഗപ്രതിരോധശേഷി ഇല്ല.

ചോദ്യം : ഇന്നത്തെ ദൃശ്യമാധ്യമ സംസ്‌കാരത്തെ എങ്ങനെ വിലയിരുത്തുന്നു?

സ്വാമി : പുതിയൊരു ട്രെന്‍ഡാണ് അവന്‍ നിര്‍മ്മിക്കുന്നത്. കുട്ടനാട്ടിലെ വെള്ളത്തില്‍ എലിമുള്ളിയതാണെന്ന് പറയുന്നു. എന്നാല്‍ അതേ വെള്ളത്തില്‍ ഒരു വഞ്ചിയിലിരുന്ന് ഭക്ഷണം പാചകം ചെയ്യുന്നത് മഹത്തായ അനുഭവമാണെന്ന് ഇന്ന് പരസ്യം ചെയ്യുന്നുമുണ്ട്. കള്ള് ഷാപ്പിന്റെ പരസ്യത്തില്‍ പെണ്ണ് ഉണ്ടായാല്‍ കള്ള് കൂടുതല്‍ ചെലവാകും. ഇത്തരം പ്രവണതകള്‍ വാരിവിതറുമ്പോള്‍, അവിടെ ധാര്‍മ്മികതയും വേണമെന്ന് ശഠിക്കുന്നത്.

ചോദ്യം : ഇത് ആളുകള്‍ സ്വീകരിക്കുന്നു എന്ന് അവര്‍ പ്രചരിപ്പിക്കുന്നു

സ്വാമി : ആളുകള്‍ക്ക് നല്ല ആസ്വാദന ശേഷിയുണ്ട്. പക്ഷേ, നല്ലത് കൊടുക്കണം. വിശുദ്ധ കലാകാരന്മാരെയും നല്ല കലയെയും തഴഞ്ഞിട്ട്, പണത്തിനു വേണ്ടി മാത്രമാണ് ഇന്നത്തെ അഭ്യാസം. കലാമൂല്യമുള്ള സിനിമയോ വാണിജ്യസിനിമയോ അല്ല യഥാര്‍ത്ഥത്തില്‍ ഓടുന്നത്. നല്ല പാട്ടുകളുള്ള സിനിമകള്‍ പരാജയപ്പെട്ട ചരിത്രമില്ല. പാട്ടുകേള്‍ക്കാന്‍ വേണ്ടി ആളുകള്‍ തീയേറ്ററില്‍ ചെയ്യും. ഇത് ആസ്വാദന നിലവാരം തകര്‍ന്നതിന്റെ സൊ!ാചനയായി കരുതുന്നതെങ്ങനെ? ഒരു കാലത്ത് മോഹന്‍ലാളിന്റെ സിനിമകള്‍ കണ്ടിരുന്ന കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചതു, അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകളായിരുന്നു. ഹിന്ദു പുരാണങ്ങളുമായി ബന്ധമുള്ള കഥകള്‍ സിനിമയാക്കിയതൊന്നും പരാജയപ്പെട്ടിട്ടില്ല. ‘ലങ്കാദഹനം’ എന്ന മോശം ചിത്രം പോലും, ആ പേരുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ചീത്ത സാധനങ്ങള്‍ മാത്രം കൊടുത്ത്, ഒരു ട്രെന്‍ഡ് സെറ്റ് ചെയ്യാനാണ് ഇന്ന് ചാനല്‍, സിനിമാ മേഖലയിലുള്ള ചിലരുടെയെങ്കിലും ശ്രമം. ഇതിനു ബദലായി ഒരു ട്രെന്‍ഡ് സെറ്റ് ചെയ്യുകയാണ്. ഇന്നിന്റെ ആവശ്യം.

http://sreyas.in/nirmalanandagiri



Tribe offers clues to hidden wonders of medicinal plant


Based on traditional knowledge of Cholanaickan tribe

A medicinal plant endemic to the southern parts of Western Ghats and Sri Lanka could offer scientists the key to new herbal formulations and modern drugs for the treatment of cancer and wounds and burns.
Scientists at the Jawaharlal Nehru Tropical Botanic Garden and Research Institute (JNTBGRI) here have confirmed the multiple therapeutic properties of Neurocalyx calycinus used by the Cholanaickan tribe, one of the particularly vulnerable groups in Kerala, to treat inflammations and wounds.
The researchers have filed for a patent on a novel herbal drug formulation possessing wound-healing, burn-healing, anti-cancer, analgesic, anti-inflammatory, immuno- enhancing, platelet-augmentation and anti-oxidant effects.
The scientists came to know of the miracle plant in 1988 during a biological survey deep inside the Nilambur forests. The team led by S. Rajasekharan, former Head, Ethnomedicine and Ethnopharmacology division, JNTBRI, came across Kuppamala Kaniyan, a tribal elder, with hideous scars right across his chest. On inquiry, it was revealed that he had been terribly mauled by a bear a few years ago.
“We were told that the animal had pinned him down and was trying to rip open his chest. The bleeding tribesman somehow fought back and managed to hack the bear to death,” says Dr. Rajasekharan. “It took three days of persuasion before Kuppamala Kaniyan revealed how he had made a paste from the fresh leaves of N.calycinus, known in local parlance as ‘pacha chedi,’ to arrest the bleeding and heal the fresh wounds on his chest.”
Systematic documentation of traditional knowledge helped scientists take up the research work later.
Animal trials have proved that the leaves of N.calycinus possess wound-healing properties comparable to the standard drug Povidone/ Iodine in the early phase of inflammation. The anti-inflammatory activity of the leaves was found comparable to the drug diclofenac sodium.
The pre-clinical trials confirmed the therapeutic effects of N.calycinus against burn wounds and pain, besides its immuno-enhancing, platelet augmentation, and anti-oxidant potential. The presence of high Vitamin E content and potent cytoprotective activity in cell lines in the plant species have also enhanced the prospects of developing an anti-cancer drug.
In a presentation that won the best paper award at the Kerala Science Congress last month, Aneeshkumar A.L., a member of the research group, said the work had thrown up promising leads for the development of novel herbal formulations and modern medicines.
“It will now need multi-institutional studies to take the work forward,” says Dr. Rajasekharan.
The paper said the JNTBGRI would share the commercial benefits of its work with the dwindling Cholanaickan tribe.


http://www.thehindu.com/sci-tech/science/Tribe-offers-clues-to-hidden-wonders-of-medicinal-plant/article17195140.ece

ധന്വന്തരിമാരും ആയുര്‍വേദവും

വിഭിന്ന കാലങ്ങളിലായി നാലു ധന്വന്തരിമാര്‍ ഉണ്ടായിരുന്നു എന്നുപറയപ്പെടുന്നു. ആദ്യത്തേത് കൃതയുഗത്തിലവതരിച്ച ധന്വന്തരിയാണ്. വിഷ്ണുവിന്റെ അംശാവതാരമായി പാലാഴിയില്‍നിന്ന് ഉയര്‍ന്നുവന്ന ധന്വന്തരി രോഗനാശകനും ആയുര്‍വേദപ്രചാരകനുമായിരുന്നു.

danwanthariധന്വന്തരിയെ ഭാരതീയ ആയുര്‍വേദത്തിന്റെ അധിഷ്ഠാനദേവനായി സങ്കല്‍പിച്ചുവരുന്നു. ആയുര്‍വേദം ഉണ്ടായ കാലം ഏതെന്നോ, അത് ജന്മമെടുത്ത സ്ഥലമേതെന്നോ, സ്ഥാപകനാരെന്നോ കൃത്യമായി പറയാന്‍ കഴിയുന്ന പ്രമാണങ്ങളൊന്നും കിട്ടിയിട്ടില്ല. ആയുര്‍വേദത്തെപ്പറ്റി ഋഗ്വേദത്തിലും അഥര്‍വവേദത്തിലും ചില സൂചനകള്‍ കാണാം. അതും വൈദ്യവിജ്ഞാനത്തെപ്പറ്റിയുള്ളതാണ്.
ഭാരതീയ ആയുര്‍വേദത്തിന്റെ അധിഷ്ഠാനദേവനായി സങ്കല്‍പിച്ചുപോരുന്ന ദേവതയാണ് ധന്വന്തരി. ധന്വത്തെ അഥവാ ശാസ്ത്രത്തെ ധരിക്കുന്നവന്‍ എന്നാണ് വാക്കിന്റെ അര്‍ത്ഥം. പുരാണേതിഹാസങ്ങളില്‍ ധന്വന്തരിയെപ്പറ്റി പരാമര്‍ശമുണ്ട്. അതിങ്ങനെയാണ്:
”ദേവവൈദ്യന്‍ എന്നും, ദേവാസുരന്മാര്‍ പാലാഴി കടഞ്ഞപ്പോള്‍ അതില്‍നിന്ന് ധന്വന്തരി അമൃതകുംഭവുമായി പ്രത്യക്ഷപ്പെട്ടു എന്നുമാണ്. അതിനാല്‍ ആയുര്‍വേദത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നു.”
വിഭിന്ന കാലങ്ങളിലായി നാലു ധന്വന്തരിമാര്‍ ഉണ്ടായിരുന്നു എന്നുപറയപ്പെടുന്നു. ആദ്യത്തേത് കൃതയുഗത്തിലവതരിച്ച ധന്വന്തരിയാണ്. വിഷ്ണുവിന്റെ അംശാവതാരമായി പാലാഴിയില്‍നിന്ന് ഉയര്‍ന്നുവന്ന ധന്വന്തരി രോഗനാശകനും ആയുര്‍വേദപ്രചാരകനുമായിരുന്നു.
ദ്വാപരയുഗത്തില്‍ ജീവിച്ചിരുന്ന മറ്റൊരു ധന്വന്തരിയെപ്പറ്റി ഹരിവംശകഥയില്‍ പറയുന്നുണ്ട്. കാശി രാജാവായ ധന്വന്‍ പുത്രനുവേണ്ടി തപസ്സുചെയ്ത് ലഭിച്ചതാണ് രണ്ടാമത്തെ ധന്വന്തരി. ആദി ധന്വന്തരി പുനര്‍ജന്മമെടുത്തതാണ് ഇതെന്നും വിശ്വസിക്കുന്നു. ഇദ്ദേഹം ഭരദ്വാജ മഹര്‍ഷിയില്‍നിന്ന് ആയുര്‍വേദം പഠിച്ച് പ്രചരിപ്പിച്ചു. ഈ ധന്വന്തരിയാണ് ആയുര്‍വേദത്തെ എട്ടായി വിഭജിച്ചത്.
ബ്രഹ്മാവില്‍നിന്ന് സൂര്യദേവനു ലഭിച്ച ആയുര്‍വേദ വിദ്യ തന്റെ പതിനാറു ശിഷ്യന്മാരെ പഠിപ്പിച്ചു. അതില്‍ പ്രമുഖനായ ശിഷ്യന്റെ പേര് ധന്വന്തരി എന്നാണ്. ഇതാണ് മൂന്നാമത്തെ ധന്വന്തരി. ഇദ്ദേഹത്തിന്റെ ആയുര്‍വേദ സംഹിതയാണത്രെ പ്രാമാണികമായി അംഗീകരിച്ചിരിക്കുന്നത്.
വിക്രമാദിത്യസദസ്സിലെ ഒരു ധന്വന്തരിയെപ്പറ്റിയും അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. സ്‌കന്ദപുരാണത്തിലും ഗരുഡപുരാണത്തിലും മാര്‍ക്കണ്ഡേയ പുരാണത്തിലും മറ്റൊരു കഥ കാണുന്നു. അതിങ്ങനെയാണ്:
ത്രേതായുഗത്തില്‍ ഒരു ധന്വന്തരിയുണ്ടായിരുന്നതായാണ് അതില്‍ വിവരിക്കുന്നത്. അക്കാലത്ത് ഒരിക്കല്‍ ദര്‍ഭപ്പുല്ലിന് ക്ഷാമമുണ്ടായപ്പോള്‍ അതന്വേഷിച്ചു നടന്ന ഗാലവമഹര്‍ഷി ദാഹിച്ചും ക്ഷീണിച്ചും വിവശനായപ്പോള്‍ കൈയില്‍ ജലകുംഭവുമായി പോകുന്ന കന്യകയെ കണ്ടു. അവളോട് മുനി ദാഹജലം ആവശ്യപ്പെട്ടു. അവള്‍ സന്തോഷത്തോടെ ജലം നല്‍കി. ദാഹം തീര്‍ന്ന് സന്തുഷ്ടനായ മുനി, നിനക്ക് യോഗ്യനായ പുത്രനുണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചു. എന്നാല്‍ താന്‍ വൈശ്യജാതിയില്‍ പിറന്നവളാണെന്നും അവിവാഹിതയാണെന്നും പേര് വീരഭദ്ര എന്നാണെന്നും മുനിയോട് പറഞ്ഞു. വീരഭദ്രയെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ദര്‍ഭപ്പുല്ലുകൊണ്ട് ഒരു പുത്രനെ സൃഷ്ടിച്ച് ജീവന്‍ നല്‍കി അവള്‍ക്ക് സമ്മാനിക്കുകയും ചെയ്തു. ഈ ബാലനാണ് വളര്‍ന്നുവലുതായി ധന്വന്തരിമൂര്‍ത്തിയായതെന്നുമാണ് കഥ.
ധന്വന്തരിയുടെ ശിഷ്യന്മാരാണ് ഔചധേനവന്‍, ഔരഭദ്രന്‍, പൗഷ്‌കലാവതന്‍, കരവീര്യന്‍, ഗോപുരരക്ഷിതന്‍, വൈതരണന്‍, ഭോജന്‍, നിമി, കങ്കായണന്‍ ഗാര്‍ഗ്യന്‍, ഗാലവന്‍ എന്നിവര്‍. പില്‍ക്കാല ആയുര്‍വേദ വൈദ്യന്മാരായ ജജ്ജടന്‍, ഗയാഭാസന്‍, ഡല്‍ഹണന്‍, ചക്രപാണിദത്തന്‍, മാധവകരന്‍ എന്നിവര്‍ നശിച്ചുപോയതെന്ന് കരുതപ്പെടുന്ന ആയുര്‍വേദ തന്ത്രങ്ങളിലെ ചില ഭാഗങ്ങള്‍ ഉദ്ധരിച്ചുകാണുന്നു. ഇപ്പോള്‍ ധന്വന്തരിയുടെ ചികിത്സാ പദ്ധതികളെക്കുറിച്ച് അറിവുതരുന്നത് അഗ്നിവേശ സംഹിതയിലെ ചില പരാമര്‍ശങ്ങളും സുശ്രുതസംഹിതയുമാണ്.
എന്താണ് ആയുര്‍വേദം എന്നുപറയുന്നത്. ആയുസ്സ് സംരക്ഷിക്കുന്നതിനാവശ്യമായ ആരോഗ്യരക്ഷാമാര്‍ഗ്ഗങ്ങള്‍ വിശദമാക്കുന്ന ഭാരതീയ വിജ്ഞാനശാഖയാണ് ആയുര്‍വേദം. ആയുസ്സ് എന്നാല്‍ ജീവിതദൈര്‍ഘ്യം. വേദമെന്നാല്‍ ക്രമീകൃതമായ വിജ്ഞാനം. ആയുസ്സിനെ രക്ഷിക്കുന്ന ശാസ്ത്രം ആയുര്‍വേദം എന്നുപറയാം. ശരീരത്തിനും മനസ്സിനും പീഡയുണ്ടാക്കുന്നതാണ് രോഗം. രോഗത്തെയും ജരാനരകളെയും അകറ്റുകയാണ് ആയുര്‍വേദത്തിന്റെ ലക്ഷ്യം. ഇതിനാണ് ചികിത്സ നടത്തുന്നത്.
ആയുര്‍വേദത്തില്‍ മനുഷ്യരുടെ ചികിത്സക്കുപുറമേ പക്ഷിമൃഗാദികളുടെയും സസ്യങ്ങളുടെയും ചികിത്സയും വിവരിക്കുന്നുണ്ട്. ധന്വന്ത്രി തന്റെ ശിഷ്യനായ സുശ്രുതന് മനുഷ്യന്‍, ആന, കുതിര, പശു, വൃക്ഷം എന്നിവയുടെ ചികിത്സയെപ്പറ്റിയും ഉപദേശിച്ചിരുന്നു. ശാലിഹോത്രന്‍ എന്ന മഹര്‍ഷി അശ്വചികിത്സയും, മാതംഗമഹര്‍ഷി ആനകളുടെ ചികിത്സയും, സുരപാലന്‍ വൃക്ഷചികിത്സയും വികസിപ്പിച്ചെടുത്തു. ഭാരതത്തിന്റെ ഈ ചികിത്സാപദ്ധതി പിന്നീട് അറേബ്യ, പേര്‍ഷ്യ, തുര്‍ക്കി, ഈജിപ്ത്, ചൈന, കൊറിയ, ബര്‍മ്മ, ജപ്പാന്‍ എന്നീ രാജ്യങ്ങളിലേക്ക് വ്യാപിച്ചു.
ധന്വന്തരിയുടെ ഔഷധക്കൂട്ടുകള്‍ താഴെപ്പറയുന്നവയാണ്: ധാന്വന്തരഘൃതം, ധാന്വന്തരതൈലം, പാശുപതരസം, മൃത്യുഞ്ജയ ലേഹ്യം, വാരിശോഷണ രസം, രസരാജേന്ദ്രം, ബൃഹല്‍ചൂര്‍ണചന്ദ്രരസം, പിത്താന്തരകരസം, രസാദ്ഗുല്‍ഗുലു, അശ്വഗന്ധാദ്യതൈലം, സപ്തവിശംതി ഗുല്‍ഗുലുവടിക, ദ്വാത്രിംശക.
ധന്വന്തരിയുടേതെന്ന് കരുതപ്പെടുന്ന ഗ്രന്ഥങ്ങള്‍ ഇവയാണ്: ചികിത്സാ ദര്‍ശനം, ചികിത്സാ കൗമുദി, ചികിത്സാ സാരസംഗ്രഹം, യോഗചിന്താമണി, സന്നിപാത കലിക, ധാതുകല്‍പം, അജീര്‍ണാമൃതമഞ്ജരി, രോഗനിദാനം, വൈദ്യ ചിന്താമണി, വൈദ്യപ്രകാശം, ധന്വന്തരി നിഘണ്ടു.
പുരാതനകാലത്ത് ആയുര്‍വേദത്തിലെ കായചികിത്സയെ വിവരിക്കുന്ന കുറെ ഗ്രന്ഥങ്ങളുടെ പേരുകള്‍ കണ്ടുകിട്ടിയിട്ടുള്ളത് താഴെ ചേര്‍ക്കുന്നു:
അഗ്നിവേശ സംഹിത, ഭേളസംഹിത, ജാതുകര്‍ണസംഹിത, പരാശരസംഹിത, ഹാരീതസംഹിത, ക്ഷരപാണിസംഹിത, ഖരനാദസംഹിത, വിശ്വാമിത്രസംഹിത, അത്രിസംഹിത.
ശസ്ത്രക്രിയ അല്ലെങ്കില്‍ ശല്യതന്ത്ര വിഭാഗത്തിലെ ഗ്രന്ഥങ്ങള്‍: ഔപധേനവതന്ത്രം, ഔരഭൂതതന്ത്രം, ഗോപുരരക്ഷിതതന്ത്രം, വൈതരണതന്ത്രം, പൗഷ്‌കലാവതതന്ത്രം, കരവീര്യതന്ത്രം, ഭോജസംഹിത.
ബാലചികിത്സാവിഭാഗത്തില്‍ ജീവകതന്ത്രം, പരാവതകതന്ത്രം, ബന്ധകതന്ത്രം, ഹിരാണ്യക്ഷതന്ത്രം എന്നിവയും, ശാകല്യതന്ത്രത്തില്‍ കഴുത്ത്, തല. ചെവിയുടെ ചികിത്സാ വിഭാഗത്തില്‍ ചാക്ഷുഷ്യതന്ത്രം, ഗാലവതന്ത്രം, കങ്കായണതന്ത്രം, കരാളതന്ത്രം, നിമിതന്ത്രം, ശൗനകതന്ത്രം, വിദേഹതന്ത്രം. വിഷചികിത്സയില്‍ (അഗദതന്ത്രം) കാശ്യപസംഹിത, സനകസംഹിത, ലാട്യായണ സംഹിത എന്നിവയും, വാര്‍ദ്ധക്യ കാലത്തെ ശുശ്രൂഷയ്ക്കായി പതഞ്ജലി തന്ത്രം, നാഗാര്‍ജ്ജുതന്ത്രം, മാണ്ഡവ്യതന്ത്രം എന്നിവയും, ഓജസ്സ് വര്‍ധിപ്പിക്കാനുള്ള (വാജീകരണതന്ത്രം) ചികിത്സാവിഭാഗത്തില്‍ കുചമാരതന്ത്രം, ഔദ്ദലികതന്ത്രം, ബാഭ്രവ്യതന്ത്രം എന്നിവയുമാണ്. മാനസിക ചികിത്സയില്‍ പ്രത്യേക പുസ്തകങ്ങള്‍ ഒന്നും കണ്ടുകിട്ടിയിട്ടില്ല. (എന്നാല്‍ ചരക-സുശ്രുത-വാഗ്ഭട കൃതികളില്‍ ഈ ചികിത്സയെപ്പറ്റി വിവരിക്കുന്നുണ്ട്).
ബി.സി. ഏഴാം നൂറ്റാണ്ട് മുതല്‍ എഡി 16-ാം നൂറ്റാണ്ട് വരെ രചിക്കപ്പെട്ട ആയുര്‍വേദ ഗ്രന്ഥങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടവ ഇനി പറയുന്നു: ചരകസംഹിത, സുശ്രുതസംഹിത, നാവനീതകം, യോഗശതകം, അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം, സിദ്ധയോഗം, ചക്കപാണിദത്തന്റെ ചരകസംഗ്രഹം, ശാര്‍ങധരന്റെ സംഹിത, വാക്‌സേനന്റെ ചികിത്സാ സംഗ്രഹം, ഭവമിത്രന്റെ ഭാവപ്രകാശം, സുരവാലന്റെ ശാരദപ്രദീപ (വൈദ്യ നിഘണ്ടു), ധന്വന്തരിയുടെ രാജനിഘണ്ടു, പഥ്യാപഥ്യ നിഘണ്ടു (പഥ്യക്രമ വിവരണം).
മൃഗചികിത്സാ വിഭാഗത്തില്‍ ഗവായുര്‍വേദം (ഗൗതമന്‍), ശാലീഹോത്ര സംഹിത (ശാലീഹോത്രന്‍), ശാലീഹോത്ര സാരസമുച്ചയം (കല്‍ഹണം), അശ്വവൈദ്യകം (ജയദത്തസൂരി), അശ്വശാസ്ത്രം (നകുലന്‍), രാജമാര്‍ത്താണ്ഡം (ഭോജന്‍), സാരസംഗ്രഹം (നകുലന്‍), ഹയലീലാവതി (ജയദേവന്‍), വാജിചികിത്സ (ജയദത്തന്‍), പാലകാപ്യസംഹിത (പാലകാപ്യന്‍), വൃക്ഷചികിത്സാ വിഭാഗത്തില്‍ വൃക്ഷായുര്‍വേദം (പരാശരന്‍), വൃക്ഷായൂര്‍വേദം (സുരവാലന്‍) എന്നിവയും കണ്ടുകിട്ടിയിട്ടുണ്ട്.
ഔഷധരസതന്ത്ര-രാസായനിക-ഗ്രന്ഥ വിഭാഗങ്ങളില്‍ ലഭ്യമായിട്ടുള്ള ഗ്രന്ഥങ്ങളും രചയിതാക്കളും.
രസരത്‌നാകര (നാഗാര്‍ജ്ജുനന്‍), ആരോഗ്യമഞ്ജരി (നാഗാര്‍ജ്ജുനന്‍), സിദ്ധയോഗം (വൃന്ദന്‍), ചക്രസംഗ്രഹം (ചക്രപാണി ദത്തന്‍), രസഹൃദയം (ഗോവിന്ദഭാഗവതന്‍), രസാര്‍ണ്ണവം, രസേന്ദ്ര ചൂഡാമണി (സോമദേവന്‍), രസരത്‌ന സമുച്ചയം (വാഗ്ഭടന്‍), രസപ്രകാശസുധാകരം(യശോധരന്‍), രസേന്ദ്രചിന്താമണി (രാമചന്ദ്രന്‍), രസരത്‌നാകരം (സിദ്ധനിത്യനാഥന്‍), രസരാജലക്ഷ്മി (വിഷ്ണുദേവന്‍), രസനക്ഷത്രമാലിക (മദനസിംഹന്‍), രസസാരം (ഗോവിന്ദാചാര്യര്‍), രസേന്ദ്രസാരസംഗ്രഹം (ഗോപാലകൃഷ്ണന്‍), ധാതുരത്‌നമാല (ദേവദത്തന്‍), രസകൗമുദി (ജ്ഞാനചന്ദ്രന്‍), രസഭേഷജകല്‍പം (സൂര്യപണ്ഡിതര്‍), രസസങ്കേതകലിക (ചാമുണ്ഡന്‍), ലോഹപദ്ധതി (സൂര്യേശ്വരന്‍), കങ്കാളീ ഗ്രന്ഥം (നരസിംഹശാസ്ത്രി), രസമുക്താവലി (ദേവനാഥന്‍), രസപദ്ധതി (ബിന്ദുപണ്ഡിതന്‍), രസാമൃതം (രാമേശ്വരന്‍), പാരദയോഗശാസ്ത്രം (ശിവരാമയോഗി), രസരത്‌നമാല (നരസിംഹ കവിരാജന്‍), രസമംഗലം (ഗഹനാനന്ദ സ്വാമി), രസരാജശങ്കരം (രാമകൃഷ്ണന്‍), കൈലാസകാരകം, ഗന്ധകല്‍പം, പാരദകല്‍പം, ധാതുമരണം, ധാതുശുദ്ധിപ്രകരണം, ജാരണമാരണാദി, താമ്രഭസ്മവിധി, രസദ്രുതി പ്രകരണം, രസവൈശേഷികം, രസഗ്രന്ഥം, രസനിഘണ്ടു, രസരഞ്ജനം.


ജന്മഭൂമി: http://www.janmabhumidaily.com/news510621#ixzz4QAE8yocK

Nanotechnology and Ayurveda

ആയുര്‍വേദചികിത്സകരേ,
.
ഇനി നിങ്ങള്‍ക്ക് ലോഹങ്ങളില്‍ നിന്ന് നിര്‍മ്മിച്ച ഭസ്മങ്ങള്‍ രോഗികള്‍ക്കു കൊടുക്കാം. തങ്കഭസ്മം കൊടുക്കാം. സ്വര്‍ണം കലര്‍ന്ന സാരസ്വതാരിഷ്ടവും കൊടുക്കാം. ഇന്നലെ വരെ നിങ്ങള്‍ കൊടുത്തിരുന്ന ഔഷധങ്ങളില്‍ ഉള്ള ലോഹ അംശങ്ങള്‍ ആരോഗ്യത്തെ തകര്‍ത്തിരുന്നു. ഇനി അങ്ങനെ സംഭവിക്കില്ല :P
.
കാരണം,
.
ഒടുവില്‍ ശാസ്ത്രം അതും കണ്ടുപിടിച്ചു! അതി സൂക്ഷ്മമായ സ്വർണ പദാർഥങ്ങൾക്ക് (ഗോൾഡ് നാനോ പാര്‍ട്ടിക്കിള്‍സ്) പാൻക്രിയാറ്റിക് കാൻസർ പടരുന്നത് തടയാൻ സാധിക്കുമെന്നു ഇന്ത്യൻ വംശജരടങ്ങുന്ന ഒരു കൂട്ടം ആധുനിക ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരിക്കുന്നു. ആയുർവേദത്തിലും ആൾട്ടർനേറ്റീവ് മെഡിസിനിലും സ്വർണം, വെള്ളി മുതലായ ലോഹങ്ങൾക്കു രോഗങ്ങളെ ചെറുക്കൻ കഴിവുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതാദ്യമായാണ് പാൻക്രിയാറ്റിക് കാൻസറിന് ഫലപ്രദമായ ഒരു ചികിത്സാരീതി കണ്ടുപിടിച്ചിരിക്കുന്നത് എന്നു കൂടി "കണ്ടുപിടിച്ചപ്പോള്‍" കണ്ടുപിടിത്തം കൂടുതല്‍ ഉദാത്തം. ഗോൾഡ് നാനോ പാര്‍ട്ടിക്കിള്‍സ് എലികളില്‍ ടോക്സിസിറ്റി ഉണ്ടാക്കിയില്ല എന്നു കൂടി അവര്‍ കണ്ടുപിടിച്ചപ്പോള്‍ സമ്പൂര്‍ണ്ണം.
.
നല്ലത്, വളരെ നല്ലത്.
.
സാരസ്വതാരിഷ്ടത്തില്‍ സ്വര്‍ണ്ണം നാനോ പാര്‍ട്ടിക്കിള്‍സ് ആയിട്ടാണ് നിലനില്‍ക്കുന്നത് എന്നുള്ള ഗവേഷണഫലം സ്വാമി നിര്‍മ്മലാനന്ദഗിരി 2008 ആഗസ്റ്റ് 31 ന് കൊച്ചിയില്‍ വെച്ച് നടന്ന ഒരു പഠനശിബിരത്തില്‍ വളരെ വ്യക്തമായ ഭാഷയില്‍ പ്രഖ്യാപിക്കുന്നതിന് തെളിവ് ഈ യുട്യൂബ് ചാനലില്‍ ഉള്ള വീഡിയോകള്‍ ആണ്. ബ്ലഡ്‌ ബ്രെയിന്‍ ബാരിയര്‍ ഭേദിച്ച് തലച്ചോറിലെ കോശങ്ങളില്‍ വരെ കടന്നു ചെല്ലുന്ന സാരസ്വതാരിഷ്ടത്തിന്റെ കഴിവിനെക്കുറിച്ച് സ്വാമിജി പറയുന്നുണ്ട്. വീഡിയോ കാണുക, വിവരം വെയ്ക്കുക.
.
സംഗതിയ്ക്ക്‌ ശാസ്ത്രത്തില്‍ നാനോ സാങ്കേതികവിദ്യ എന്നൊരു സുന്ദരനാമം നല്കപ്പെടുന്നതിന് നൂറ്റാണ്ടുകള്‍ മുമ്പേ തുടങ്ങി അരിഷ്ടങ്ങളും കഷായങ്ങളും ഭസ്മങ്ങളും നല്‍കി രോഗികളെ സുഖപ്പെടുത്തിയ കൃതഹസ്തന്മാരായ വൈദ്യന്മാര്‍ക്ക് മുമ്പില്‍ കൃതജ്ഞതാനിര്‍ഭരമായ തൊഴുകൈ. അവരുടെ അറിവുകള്‍ക്ക് ഇനിയും ആധുനികശാസ്ത്രത്തിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതും കാത്തു വേഴാമ്പലുകലായി ഇരിക്കുന്ന നൂതന ചികിത്സകര്‍ക്ക് നല്ല നമസ്കാരം.
.
ഇവിടെ,
















ശാസ്ത്രീയ കണ്ടുപിടിത്തം,
.
http://pubs.acs.org/doi/abs/10.1021/acsnano.6b02231
.
ഇതും ഇരിക്കട്ടെ,
.
http://www.deepika.com/nri/Pravasi_News.aspx?newscode=82002


ആയുര്‍വേദം അഥര്‍വത്തില്‍നിന്ന്

adarvam
തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ നടന്ന അഥര്‍വവേദ ജപാര്‍ച്ചന
വാസ്തവം പറഞ്ഞാല്‍ അഥര്‍വവേദത്തിന് ഒരു പതിതത്വവുമില്ല. ചതുര്‍വേദങ്ങള്‍ എന്നുപറയുമ്പോള്‍ തന്നെ ഇത് വ്യക്തമാണല്ലോ. കേരളത്തില്‍ മറ്റ് വേദങ്ങള്‍ക്ക് പ്രകാരങ്ങളുള്ളപ്പോള്‍ അഥര്‍വത്തിന് അതില്ല എന്നുമാത്രം. കൃഷ്ണദ്വൈപായനനായ വ്യാസന്‍ പകുത്തതാണല്ലോ നാലു വേദങ്ങളും. അപ്പോള്‍പ്പിന്നെ അതില്‍ ഒന്നിനുമാത്രം മഹത്വം കുറവാണെന്ന് പറയുന്നതില്‍ കഥയില്ല.
ഓരോ വേദങ്ങള്‍ക്കും ഋത്വിക്കുകളുടെ അഥവാ കര്‍മികളുടെ നാല് ഗണങ്ങളുണ്ട്. ഋഗ്വേദത്തിന് ഹോതൃഗണം, യജുര്‍വേദത്തിന് അധര്യുഗണം, സാമവേദത്തിന് ഉള്‍ഗാതൃഗണം, അഥര്‍വത്തിന് ബ്രഹ്മഗണം. ആദ്യ മൂന്നു വേദങ്ങളില്‍നിന്ന് അഥര്‍വത്തിന് ഏതെങ്കിലും തരത്തിലുള്ള ന്യൂനതയില്ലെന്നല്ലേ ഇത് കാണിക്കുന്നത്?
ഋഗ്വേദവും യജുര്‍വേദവും സാമവേദവും തമ്മില്‍ ഉള്ളടക്കത്തില്‍ വ്യത്യാസമുള്ളതുപോലെ അഥര്‍വവേദത്തിനും വ്യത്യാസമുണ്ടാവുന്നത് സ്വാഭാവികം. വിധികളും നിഷേധങ്ങളും നിര്‍ദേശങ്ങളും അഥര്‍വ വേദത്തിലുമുണ്ട്. അഥര്‍വ വേദത്തിന്റെ ഒരു സവിശേഷതയായി എനിക്ക് തോന്നിയിട്ടുള്ളത് അതിന്റെ ജനകീയ സ്വഭാവമാണ്. സാമൂഹ്യമായ കാഴ്ചപ്പാടുകള്‍ പ്രകടമാണ്. ശ്രുതികളില്‍നിന്ന് സ്മൃതികളിലേക്കുള്ള മാറ്റം ഇതില്‍ പ്രതിഫലിക്കുന്നുണ്ടോയെന്ന് ചരിത്രപരമായ വീക്ഷണത്തില്‍ പരിശോധിക്കപ്പെടണം.
മറ്റ് മൂന്നുവേദങ്ങളെ അപേക്ഷിച്ച് അഥര്‍വ വേദത്തില്‍ മന്ത്രവാദത്തിന്റെ അംശങ്ങള്‍ ഉണ്ടെന്നുവരാം. ഇതിന് ഒരു കാരണം പ്രക്ഷിപ്തം അഥവാ കൂട്ടിച്ചേര്‍ക്കലുകള്‍ ആകാം. എന്നാല്‍ ഇതൊന്നും കൃത്യമായി തെളിയിക്കാനാവില്ല.
കേരളത്തില്‍ അഥര്‍വവേദികളില്ലാതെ പോയത് എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടണം. മറ്റ് വേദങ്ങള്‍ക്കും ഇത് ബാധകമാണെന്ന കാര്യം മറക്കരുത്. സാമവേദികളായ 20 കുടുംബങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത് ഞാനുള്‍പ്പെടെ മൂന്നുപേരിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇതുതന്നെയാണ് അഥര്‍വത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുക.
അഥര്‍വവേദത്തെ അകറ്റിനിര്‍ത്തുന്നവര്‍ ആയുര്‍വേദം അതിന്റെ ഉപവേദമാണെന്ന് അറിഞ്ഞിരിക്കണം. പലതരം ശാസ്ത്രങ്ങളുടെ കൃത്യമായ സൂചനകള്‍ അഥര്‍വ വേദത്തിലുണ്ട്. അഥര്‍വവേദത്തെക്കുറിച്ച് ഗാഢമായി പഠിക്കുകയും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയുമാണ് വേണ്ടത്.

ജന്മഭൂമി: http://www.janmabhumidaily.com/news496379#ixzz4No1AxZyj

കൃതജ്ഞത എന്ന രസായനം Interview with Swami Nirmalanandagiri Maharaj

വൈറല്‍ പനികള്‍ | VIRAL FEVERS

H1N1, DENGUE, CHIKUNGUNYA തുടങ്ങി ഒട്ടുമിക്ക അപകടകരമെന്നു കരുതുന്ന വൈറല്‍ പനികള്‍ക്കും ഒരൊറ്റ ഔഷധം മതി.
കിരിയാത്ത്, ദേവതാരം, കൊത്തമല്ലി, ചുക്ക് എന്നിവ 15 ഗ്രാം വീതമെടുത്തു ചതച്ച്, 12 ഗ്ലാസ് വെള്ളത്തില്‍ വെന്ത്, ഒന്നര ഗ്ലാസ് ആക്കി അര ഗ്ലാസ് വീതം കഴിച്ചാല്‍ വൈറല്‍ പനികള്‍ മാറും.
നീലയമരി, ചെറുകടലാടി, ഒരുവേരന്‍ (പെരിങ്ങലം) എന്നീ ഔഷധസസ്യങ്ങള്‍ അരച്ചു നെല്ലിക്കാവലുപ്പത്തില്‍ പാലില്‍ ചേര്‍ത്തു കഴിക്കുന്നതും ഈ രോഗങ്ങള്‍ മാറാന്‍ അതീവഫലപ്രദമാണ്.


Source: http://arogyajeevanam.org/

തഴുതാമ എന്ന പുനര്‍നവ





പ്രത്യേക പരിചരണം ഒന്നും ഇല്ലാതെതന്നെ വീട്ടുമുറ്റത്ത് ധാരാളമായി വളര്‍ന്നിരുന്ന ഔഷധസസ്യമാണ് തഴുതാമ. തഴുതാമയ്ക്ക് പുനര്‍നവയെന്നാണ് സംസ്‌കൃതത്തില്‍ പേര്. ഒട്ടനേകം ഗുണങ്ങള്‍ ഈ സസ്യത്തിനുണ്ട്. മഴക്കാലത്ത് സമൃദ്ധമായി ഇവ വളരും. തഴുതാമ ഇലകളും തണ്ടും ചേര്‍ത്ത് സ്വാദിഷ്ടമായ തോരന്‍ തയ്യാറാക്കാം. തഴുതാമയില കൊണ്ട് തയ്യാറാക്കുന്ന സൂപ്പ് ആരോഗ്യദായകമാണ്.

തഴുതാമ ഇല രക്തക്കുറവ് പരിഹരിക്കുന്നതിനും ശരീരത്തിലെ നീര്‍ക്കെട്ടും വേദനയും ഇല്ലാതാക്കുന്നതിനും നല്ലതാണ്. രോഗപ്രതിരോധ ശക്തി ലഭിക്കും. മഞ്ഞപ്പിത്തവും വൃക്കരോഗങ്ങളും വരാതിരിക്കുന്നതിനും തഴുതാമയുടെ ഉപയോഗം ഗുണം ചെയ്യുന്നു. തഴുതാമയിട്ട് തിളപ്പിച്ച വെളളം ദാഹശമനിയായി ഉപയോഗിക്കാവുന്നതാണ്. ഇത് മൂത്ര തടസം മാറുന്നതിനും വൃക്കയുടെ ആരോഗ്യത്തിനും അത്യുത്തമമാണ്. നല്ല വിശപ്പും ഉന്മേഷവും പ്രദാനം ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.

ശരീരത്തില ടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഉദരസംബന്ധമായ അസുഖങ്ങള്‍ ഇല്ലാതാക്കാനും തഴുതാമക്ക് കഴിയും.
തടി കുറക്കാനും ശരീരത്തില്‍ കെട്ടികിടക്കാനിടയുള്ള അനാവശ്യദ്രാവകങ്ങളുടെ നിര്‍മാര്‍ജനത്തിനും സഹായിക്കും. ആരോഗ്യവും ഓജസ്സും വര്‍ധിപ്പിക്കാനും ഉപകരിക്കും. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനും ടെന്‍ഷന്‍ കുറക്കാനും സഹായിക്കും. ഹൃദ്രോഗ നിവാരണത്തിന് നന്ന്.

ജന്മഭൂമി: http://www.janmabhumidaily.com/news432635#ixzz4CIy0fqKo

രാഘവൻ തിരുമുൽപ്പാട്‌

http://www.thirumulpad.com/index.php 


എല്ലാ തരത്തിലുളള ആർഭാടവും ആഢംബരവും ആരോഗ്യത്തിന്‌ ഹാനികരമെന്നു ലോകത്തിനുപദേശം നല്‍കിയ ആചാര്യപണ്ഡിതരത്നമാണ് - പ്രശസ്‌ത ആയുര്‍വേദ ചികില്‍സാചാര്യന്‍ വൈദ്യഭൂഷണം കെ രാഘവന്‍ തിരുമുല്‍പ്പാട്‌.

1920 മെയ് 20-ന്, തിരുത്തൂര്‍ കിഴക്കേമഠത്തില്‍ ലക്ഷ്മിക്കുട്ടി നമ്പിഷ്ഠാതിരിയുടെയും ആലപ്പുഴ ചിങ്ങോലിമഠത്തില്‍ നാരായണയ്യരുടെയും മകനായി ചാലക്കുടിയില്‍ ജനിച്ചു. ചാലക്കുടിയില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും സംസ്‌കൃതപഠനവും കഴിഞ്ഞ ശേഷമാണ് മദ്രാസില്‍ ജോലിക്ക് പോകുന്നത്.

മദിരാശിയില്‍ റെയില്‍ വേ ക്ലാര്‍ക്കായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ക്ഷയരോഗത്തിന് വാസുദേവൻ നമ്പീശന്‍ എന്ന വൈദ്യനില്‍ നിന്നും ചികിത്സ തേടിയ തിരുമുല്‍പ്പാട്, ആ ചികിത്സാ രീതിയില്‍ ആകൃഷ്ടനാവുകയും, അഞ്ചു വര്‍ഷത്തോളം വൈദ്യം പഠിക്കുകയും, കൊച്ചി സര്‍ക്കാരിന്‍റെ വൈദ്യഭൂഷണം പരീക്ഷ ഒന്നാം റാങ്കില്‍ പാസാവുകയും ചെയ്തു. 1950-ല്‍ ചികിത്സാരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം തത്വചിന്തകന്‍, എഴുത്തുകാരന്‍,സംസ്‌കൃതപണ്‌ഡിതൻ, അധ്യാപകന്‍, വിവർത്തകന്‍, പ്രഭാഷകന്‍ തുടങ്ങി വിവിധ മേഖലകളിൽ തന്‍റെ കഴിവുകള്‍ ലോകോപകാരപ്രദമായി ഉപയോഗിക്കുവാന്‍ തുടങ്ങി.

കെ.രാഘവൻ തിരുമുൽപ്പാട്‌ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആയുർവ്വേദത്തിന്റെ വളർച്ചയ്‌ക്കും വികസനത്തിനുമായി ലാഭേച്ഛ കൂടാതെയുളള നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. വൈദ്യസംവാദം എന്ന ത്രൈമാസികയും പ്രസിദ്ധീകരിച്ചിരുന്നു.

ആയുർവ്വേദ ദർശനം, അഷ്‌ടാംഗദർശനം, പ്രകൃതി ചികിത്സ, ഹൃദ്‌രോഗം, അഷ്‌ടാംഗസംഗ്രഹത്തിന്റെ ‘പ്രകാശികാ’ എന്ന വ്യാഖ്യാനം,ഭഗവദ്ഗീതയുടെ മലയാളം പരിഭാഷ, ആയൂര്‍വേദം- ആരോഗ്യശാസ്ത്രം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.

അക്ഷയ പുരസ്കാരം,ദേശീയ ആയുർവേദ അക്കാദമി ഫെലോഷിപ്പ്, വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ ശാസ്ത്രസാഹിത്യ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ക്കുപരിയായി കേരളത്തിലെ ഒട്ടുമിക്ക യൂണിവേഴ്‌സിറ്റികളിലും ആരോഗ്യപഠന വിഭാഗത്തിലെ അക്കാദമിക്‌ സ്ഥാനങ്ങളും തിരുമുൽപ്പാട്‌ അലങ്കരിച്ചിട്ടുണ്ട്‌.

ലാഭാനാം ഉത്തമം കിം ? എന്ന യക്ഷസ്വരൂപിയായ യമധര്‍മ്മന്‍റെ ചോദ്യത്തിന്, ലാഭാനാം ശ്രേയ ആരോഗ്യം, (ആരോഗ്യമുണ്ടായിരിക്കുക എന്നതാണ് സര്‍വ്വോത്തമമായ ലാഭം) എന്നാണ് യുധിഷ്ഠിരന്‍ മറുപടി നല്‍കിയത്.

രോഗമില്ലാതിരിക്കുക എന്നതാണ് എറ്റവും വലിയ ലാഭമെന്ന് ലോകത്തെ പഠിപ്പിച്ച, ആയുസ്സിന്‍റെ ശാസ്ത്രമായ ആയുര്‍വേദത്തെ സമ്പാദനത്തിനുപരിയായി ഒരു ഉപാസനയായി കണ്ട ഈ പണ്ഡിതശ്രേഷ്ഠന്‍ 2010 നവംബര്‍ 21ന് ഇഹലോകത്ത് നിന്നും യാത്രയായി.

https://www.facebook.com/Jwala4hindu/photos/a.270394216402376.56988.266552590119872/911438468964611/?type=3

സ്വസ്ഥവൃത്തം

പ്രിവന്ഷൻ ഈസ് ബെറ്റർ ദാന് ക്യുർ എന്ന് നാം സ്ഥിരം കേള്ക്കുന്നതാണ്. പക്ഷെ ആയിരക്കണക്കിന് വര്ഷങ്ങള്ക്കുമുന്പ് തന്നെ ഭാരതീയസംസ്കാരത്തിൽ പഠിപ്പിച്ചിരുന്ന ഒന്നാണ് സ്വസ്ഥവൃത്തം. അതായത് ഒരു വ്യക്തി ചിട്ടയായ നിത്യവൃത്തികൾ ശീലിക്കുകയാണെങ്കിൽ വ്യാധിവരാതിരിക്കുന്നതിന് അത് സഹായിക്കും എന്നര്ഥം. സ്വസ്ഥവൃത്തം എന്ന ഭാരതീയപാരമ്പര്യത്തെ നാം മനസ്സിലാക്കാതെയിരിക്കുന്നതിന്റെ ഭവിഷ്യത്താണ് ഇന്ന് പല രോഗങ്ങളേയും നാം അഭിമുഖീകരിക്കുന്നതിന് കാരണമാകുന്നത് . നമ്മുടെ അമ്മുമ്മമാരും പഴമക്കാരും പറയുന്ന നിത്യജീവിതത്തിലെ കാര്യങ്ങളുടെ ആഴം നാം മനസ്സിലാക്കാൻ ശ്രമിക്കാതെയിരുന്നു എന്നതാണ് നമ്മുടെ പഠനത്തിന്റെ കുറവ്. അതിന്റെ ഗഹനതയും അത് നിത്യജീവിതത്തിൽ നമ്മളെ എങ്ങിനെ പരിപാലിക്കുന്നു എന്നതും അറിയാതിരിക്കുന്നതാണ് ഭാരതീയസംസ്കാരത്തെ തള്ളിക്കളയുന്നതിന് പലപ്പോഴും കാരണമായിത്തീരുന്നത്. സ്വസ്ഥവൃത്തത്തിലെ പ്രധാനവിഷയങ്ങളിലൊന്നാണ് ദിനചര്യ. ദിനചര്യ നമ്മുടെ ആചാര്യന്മാർ എത്ര വ്യക്തമായി പറഞ്ഞിട്ടുണ്ട് എന്ന് നോക്കുക എന്നിട്ട് പറയൂ പ്രിവന്ഷൻ ഈസ് ബെറ്റർ ദാൻ ക്യുർ എന്നത് ആര്ക്കാണ് കൂടുതൽ വ്യക്തമായി അറിയുമായിരുന്നത് എന്ന്..

ദിനചര്യ

വ്യാധി വരാതിരിക്കുന്നതിന് ഓരോ വ്യക്തിയും ചിട്ടയോടെ ശീലിക്കേണ്ട ചര്യകളാണ് ദിനചര്യ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദിനചര്യയിൽ സാമാന്യമായി നാക്ക്, മൂക്ക്, കണ്ണ്, ചെവി, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളുടെ വിഷയഗ്രഹണത്തെ നിലനിര്ത്തുന്നതിന് ഉള്ള മാര്ഗ്ഗങ്ങളാണ് ആചാര്യൻ വിശദീകരിച്ചിരിക്കുന്നത്.

ബ്രാഹ്മമുഹൂര്ത്തത്തിൽ എഴുന്നേൽക്കുവാനാണ് ആയുർവേദശാസ്ത്രം അനുശാസിക്കുന്നത്. മൂന്നുമണിക്കൂറുള്ള നാലു യാമങ്ങൾ വീതമുള്ളതാണ് പകലും രാത്രിയും. രാത്രിയുടെ അന്ത്യയാമത്തിൽ ഉറക്കമെഴുന്നേൽക്കണം എന്നാണ് നിയമം. അതായത് ഇരുപത്തിനാലുമിനിറ്റാണ് ഒരു നാഴിക. രണ്ടു നാഴികയാണ് ഒരു മുഹൂര്ത്തം അഥവാ 48 മിനിറ്റ്. മുപ്പത് മുഹൂര്ത്തങ്ങൾ ചേര്ന്നതാണ് ഒരു അഹോരാത്രം. പതിനഞ്ചു മുഹൂര്ത്തം വീതമാണ് പകലും രാത്രിയും. അതിലെ പതിനാലാമത് മുഹൂര്ത്തമാണ് ബ്രഹ്മമുഹൂര്ത്തമായി കണക്കാക്കുന്നത്. ഇങ്ങിനെ കണക്കാക്കുമ്പോൾ പുലരാൻ നാലു നാഴിക അതായത് തൊണ്ണൂറ്റിയാറ് മിനിറ്റ് ഉള്ളപ്പോൾ. ലഭ്യമായ കലണ്ടറിലെ സൂര്യാസ്തമയത്തെ നോക്കി ബ്രാഹ്മമുഹൂര്ത്തത്തെ നിശ്ചയിച്ച് ഉണരുക. പുലരാൻ തുടങ്ങുന്ന യാമം അതായത് മൂന്നുമണിക്കൂർ സരസ്വതീ യാമം എന്നാണ് അറിയപ്പെടുന്നത്. സരസ്വതീ യാമത്തിനുള്ളിൽ തന്നെയാണ് ബ്രാഹ്മമുഹൂര്ത്തവും വരുന്നത്. പഠനപാഠനത്തിനു വേണ്ടിയും സ്വസ്ഥനാകുന്നതിനും ബ്രാഹ്മമുഹൂര്ത്തത്തിൽ തന്നെ എണീക്കണം എന്ന് അര്ഥം.

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്വന്തം ദേഹസ്ഥിതിയെ പറ്റി ചിന്തിക്കണം. എഴുന്നേറ്റ് മുഖം തണുത്തവെള്ളം കൊണ്ടു കഴുകണം. പാച്ചോറ്റിത്തൊലി ഇട്ട കഷായം തലേദിവസം രാത്രിയിൽ തിളപ്പിച്ചുവച്ച മുഖം കഴുകുന്നതിന് ഉപയോഗിക്കുവാൻ ശ്രമിക്കുക. ഇത് ശരീരത്തിലെ മാലിന്യങ്ങളെ മല മൂുത്ര സ്വേദരൂപത്തിൽ ബഹിഷ്കരിക്കുന്നതിനും സ്രോതസ്സുകളെ ശുദ്ധമാക്കുന്നതിനും സഹായിക്കുന്നു. ഈ തണുത്ത ജലം തളര്ച്ച, ബോധക്ഷയം, ഛര്ദ്ദി, ശരീരക്ഷീണം, തലചുറ്റ്, തണ്ണീര്ദാഹം, ഉഷ്ണം, ചുട്ടുനീറ്റൽ എന്നിവയെ ശമിപ്പിക്കുന്നു. അത് മലശോധനയ്കള്ള വേഗത്തെ ക്രമപ്പെടുന്നു.

രാവിലെ എണീക്കുമ്പോൾ മണ്കൂജയിൽ അടച്ചുവച്ചിരിക്കുന്ന ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുന്നത് ശരീരത്തിന് ഉത്തമമാണ്.

പ്രഭാതത്തിൽ വിണ്മൂത്രാദിവേഗങ്ങൾ പ്രവര്ത്തമാനങ്ങളായിരിക്കും. കോഷ്ഠശുദ്ധിയ്കായി അവയെ വിസര്ജ്ജിക്കണം. ജാതവേഗഃ സമുത് സൃജതേ എന്നാണ് പറയുന്നത്, വേഗങ്ങളെ ബലമായി മുക്കി വിസര്ജ്ജിക്കരുത് എന്നര്ഥം. ന തു യത്നാദുദീരയേത്. വൃത്തികെട്ട സ്ഥലം, വഴി, മണ്ണ് ചാരം, പശുക്കൾ കിടക്കുന്നിടം, ചാണകം എന്നിവയിലും താമസസ്ഥലത്തിനടുത്ത്, തീയ്ക് സമീപം, പുറ്റിനടുത്ത്, ഭംഗിയുള്ള സ്ഥലം, ഉഴുത നിലം, യാഗസ്ഥലം വൃക്ഷച്ചുവട് എന്നിവിടങ്ങളിലും വിസര്ജ്ജിക്കരുത്. സ്വാഭാവികമായി ശരീരത്തിന് അഹിതമായ പദാര്ഥങ്ങളെ ശരീരം ബഹിഷ്കരിക്കും. ഇതാണ് പ്രാതഃകാലത്ത് വേഗവിസര്ജ്ജനത്തിന് പ്രേരണയുണ്ടാക്കുന്നത്. ദഹനേന്ദ്രിയവ്യവസ്ഥയുടെ കീഴറ്റം എന്ന നിലയ്ക് മലദ്വാരം ദഹനേന്ദ്രിയത്തിലേയ്ക്കുള്ള രോഗകവാടം കൂടിയാണ് അതുകൊണ്ട് തന്നെ അത് വൃത്തിയായി സൂക്ഷിക്കുക. സാധിക്കുമെങ്കിൽ ശൌചം കഴിഞ്ഞ് സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക.

ഇതുപോലെ വായിലെത്തുന്ന മലാംശങ്ങളെ ദന്തധാവനം കൊണ്ട് ശുചിയാക്കണം. ദിവസവും രണ്ടുനേരം രാവിലേയും രാത്രിയിലും പല്ലുതേക്കണമെന്നാണ് ചരകൻ ഉപദേശിച്ചിരിക്കുന്നത്. പേരാൽ, വേങ്ങ, എരിക്ക്, കരിങ്ങാലി ഉങ്ങ്, കണവീരം, മരുത്, കരിവേലം, കടലാടി, പിച്ചകം, നീര്മരുത്, കൊട്ടം എന്നിങ്ങനെ ചവര്പ്പ്, എരുവ്, കയ്പ് എന്നീ രസങ്ങളുള്ള ദ്രവ്യങ്ങള്കൊണ്ട് വേണം പല്ലുതേക്കാൻ. ഭക്ഷണങ്ങള്ക്കു ശേഷവും പല്ല് തേക്കണം. അനന്തരം ത്രികടു, ത്രിഫല ത്രിജാതകം (ചുക്ക് മുളക് തിപ്പലി, കടുക്ക, നെല്ലിക്ക താനിക്ക ഏലം ഇലവങ്ങം പച്ചില) ഇവ തേനിൽ ചാലിച്ചു ഉരസുകയും വേണം. കഷായ കടുതിക്തരസങ്ങൾ ദന്തത്തിലുള്ള കഫമലക്ലേദങ്ങളെ നശിപ്പിക്കുന്നു. വായിലുണ്ടാകുന്ന വ്രണങ്ങളെ ഉണക്കുന്നു.

അടുത്തതായി നാവുവടിക്കുക. വായിലെ മലങ്ങളെ കളഞ്ഞു രുചിയും രസബോധവും ഉണ്ടാക്കുക, ദുര്ഗന്ധമകറ്റുക, ജിഹ്വാരോഗങ്ങൾ മുഖരോഗങ്ങൾ ദന്തരോഗങ്ങൾ എന്നിവയെ നിവാരണം ചെയ്യുക, നാവിന് ലാഘവും ഉണ്ടാക്കുക എന്നിവയ്കു വേണ്ടിയാണ് ജിഹ്വാനിർലേഘനം അഥവാ നാവുവടിയ്കൽ ചെയ്യുന്നത്.

ഗ്രീഷ്മഋതുവിലും ശരത് ഋതുവിലും വായിൽ വെള്ളം നിറച്ചു തണുത്ത വെള്ളം കൊണ്ട് കണ്ണുകളെ കഴുകണം. അനന്തരം ദേവന്മാരേയും പിതൃക്കളേയും വൃദ്ധന്മാരേയും നമസ്കരിക്കുക. നിത്യവും കണ്ണിൽ സൌവിരാഞ്ജനം എഴുതുക. ഇത് കണ്ണിനു മനോഹാരിതയും നല്ല സൂുക്ഷ്മദൃഷ്ടിയും വര്ണ്ണജ്ഞാനവുമുണ്ടാക്കും. പക്ഷ്മങ്ങൾ സ്നിഗ്ധങ്ങളും ഘനങ്ങളുമാകുന്നു. പഞ്ചഭൂതസിദ്ധാന്തമനുസരിച്ച് തേജോഭൂത ഗുണഭൂയിഷ്ഠമാണ് നേത്രം. ജലഭൂതത്തിൽ നിന്നുണ്ടായ കഫഗുണങ്ങൾ തേജോ ഗുണവിപരീതമാണ്. അതുകൊണ്ട് കഫവികാരങ്ങൾ ചക്ഷുരിന്ദ്രിയത്തിന് ഹാനികരമാണ്. അതുകൊണ്ട് കഫത്തെ സ്രവിപ്പിക്കാനായി ആഴ്ചയിലൊരിക്കൽ രസാഞ്ജനം ഉപയോഗിക്കണം. സൌവീരാഞ്ജനം മരമഞ്ഞൾത്തൊലി കഷായത്തിൽ കുറുക്കി രസക്രിയയാക്കുന്നതാണ് രസാഞ്ജനം. ഇതാകട്ടെ തീക്ഷ്ണവും കഫത്തെ ഉരസിക്കളയുന്നതുമാണ്. ഇത് കണ്ണിനു ചൊറിച്ചിൽ, പുകച്ചിൽ എന്നിവ വരാതെ പരിരക്ഷിക്കുന്നു. കാറ്റ്, വെയിൽ ചൂട് കാലാവസ്ഥാ വ്യതിയാനങ്ങൾ എന്നിവ മൂലമുണ്ടാകുന്ന തീക്ഷ്ണ സൌമ്യ അന്തരിക്ഷങ്ങള്ക്കനുസരിച്ച് സ്വയം ക്രമീകരിക്കാനുള്ള നേത്രത്തിന്റെ ശക്തി ദീപ്തമാക്കുന്നു. സ്വര്ണവും മുത്തുകളും തൈലം തുണി രോമം എന്നിവ കൊണ്ട് തുടച്ചാൽ പരിശുദ്ധമായിത്തിളങ്ങുന്നതുപോലെ മനുഷ്യരുടെ നയനങ്ങൾ അഞ്ജനം, ആശ്ച്യോതനം അഥവാ കണ്ണിൽ ധാരചെയ്യുന്നത് എന്നിവയാൽ തെളിഞ്ഞ ആകാശത്തിലെ അമ്പിളിപോലെ തിളക്കമുള്ളതാകും എന്ന് ചരകനും പറയുന്നു.

സൌവീരാഞ്ജനം ആണ് കണ്ണിലെഴുതുവാൻ പറ്റിയത്. അതായത് തുണിക്കുള്ളിലാക്കി തിരിതെറുത്ത്, അഗ്രം നല്ലെണ്ണയിൽ മുക്കി വിളക്കിൻ തിരിയിൽ കത്തിച്ചിട്ട് അണയ്കുമ്പോൾ തിരിയിൽ നിന്ന് വരുന്ന പുക ശുദ്ധിയുള്ള മണ്ചട്ടയ്കുള്ളിലോ വാഴപ്പോളയിലോ ഏൽപ്പിച്ചെടുക്കുന്ന കരി കണ്ണെഴുതാൻ ഉപയോഗിക്കാവുന്നതാണ്. ഏഴുദിവസത്തിലൊരിക്കൽ രസാഞ്ജനം ഉപയോഗിക്കണം. സൌവീരാഞ്ജനം പൊടിച്ച് മരമഞ്ഞൾത്തൊലി കഷായം വച്ചതിൽ ഇട്ടുകുറുക്കി ഉണ്ടാക്കുന്നതാണ് രസാഞ്ജനം.

അഞ്ജനപ്രയോഗത്തിനു ശേഷം ദിനചര്യയിൽ നസ്യപ്രയോഗമാണ് പറയുന്നത്. ദിവസേന അണുതൈലം പ്രതിമര്ശ നസ്യമായി അതായത് രണ്ടോ മൂന്നോ തുള്ളി മൂക്കിലിറ്റിക്കുക. ശിരാശ്രിതമായ ഇന്ദ്രിയം ആണ് നാസിക അതുകൊണ്ട് തന്നെ കഫദോഷത്തിന് സാധ്യത ഏറെയാണ്. നിര്ത്താതെയുള്ള തുമ്മൽ, ജലദോഷം, എന്നിവ കഫദോഷസംബന്ധിയാണ്. നാസാ ഹി ശിരസോ ദ്വാരം. നസ്യം ശിരസ്സിലെ കഫാംശങ്ങളെ വായിലേക്കു കൊണ്ടുവരുന്നു. നെറ്റിയും കഴുത്തും ചുമലുകളും ചൂടുവെള്ളത്തിൽ മുക്കിപ്പിഴിഞ്ഞ തുണികൊണ്ട് വിയര്പ്പിച്ചശേഷം പാദം അല്പം ഉയര്ത്തിയും ശിരസ്സ് അല്പം താഴ്ത്തിയും മലര്ന്നു കിടന്നുകൊണ്ട് ആദ്യം വലത്തെ നാസാദ്വാരത്തെ അടച്ചുകൊണ്ട് ഇടത്തെ നാസാദ്വാരത്തിൽ മൂന്നുതുള്ളി ശുദ്ധമായ എള്ളെണ്ണയും ഉപയോഗിക്കാവുന്നതാണ്. പ്രതിമര്ശനസ്യം എന്നറിയപ്പെടുന്ന കുറഞ്ഞ മാത്രയിലുള്ള ഈ നസ്യത്തിന് പ്രത്യേകിച്ച് പഥ്യമൊന്നും വേണ്ടായെന്നു മാത്രമല്ല ഇത് കഫത്തെ സ്രവിപ്പിക്കുവാൻ ശക്തിയുള്ളതുമാണ്. ഔഷധം മൂക്കിലൊഴിച്ചു കഴിഞ്ഞാൽ ഉള്ളങ്കാൽ, ചുമൽ, കൈ, കാത് എന്നീ സ്ഥാനങ്ങളെ നന്നായി തിരുമ്മുക, കിടന്നു കൊണ്ട് എണ്ണ അകത്തേക്കു വലിച്ച് എണ്ണയും കഫവും ഒരു ചെറുപാത്രത്തിലേക്ക് ഇരുവശങ്ങളിലേക്കും കാര്ക്കിച്ചു തുപ്പണം എന്നാണ് സാമാന്യ രീതി.

തുടര്ന്നു ഔഷധങ്ങളാൽ കവിൾകൊണ്ടാൽ വായയ്കു ശുദ്ധിവരുന്നു. അനന്തരം ശുദ്ധമായ നല്ലെണ്ണയോ, നെയ്യോ വായിൽ നിറച്ചു കവിൾ കൊണ്ടു നിര്ത്തണം. ഇതിനു ഗണ്ഡൂഷം എന്നാണ് ആയുർവേദസംജ്ഞ. കരിങ്ങാലിക്കാതൽ, ക്ഷീരീവൃക്ഷം, കറുവേലപ്പട്ട എന്നിവയുടെ കഷായവും കവിൾകൊള്ളാവുന്നതാണ്.

നസ്യത്തിനുശേഷം സാമാന്യമായി ചെയ്യുന്ന ഒന്നാണ് ധൂമപാനം. പ്രധാനനാഡീകേന്ദ്രം എന്ന നിലയിൽ മസ്തിഷ്കത്തിന് ബലമുണ്ടാക്കാനായി ആണ് ധൂമപാനം ചെയ്യുന്നത്. ഔഷധത്തിരിയുടെ പുക മൂക്കിലൂടേയും വായിലൂടേയും ഉച്ഛ്വസിക്കുന്ന ക്രിയയാണ് ധൂമപാനം. ഔഷധങ്ങൾ ദര്ഭയുടെ കുതിര്ന്ന തണ്ടിന്മേൽ അരച്ചു തേച്ച് ഉണക്കിയെടുക്കണം. ഇതിനെ ദര്ഭത്തണ്ടിൽ നിന്നും വേര്പ്പെടുത്തിയെടുത്താൽ ദ്വാരമുള്ള ധൂമവര്ത്തിയായി. ഈ ധൂമവര്ത്തി ധൂമനേത്രത്തിന്റെ അതായത് പുകവലിക്കുന്നതിനുള്ള കുഴലിന്റെ അഗ്രഭാഗത്തു വച്ച് അതിലൂടെ ധൂമപാനം ചെയ്യാവുന്നതാണ്. പ്രായോഗികം എന്ന ധൂമപാനമാണ് സ്വസ്ഥഹിതം. ഇതിൽ ചീറ്റിന്തൽ, കോലരക്ക്, അരേണുകം, താമരപ്പൂവ്, കരിങ്കൂവളപ്പൂവ്, പേരാലിന്റെ തൊലി, അത്തിത്തൊലി, അരയാൽത്തൊലി, ഇത്തിത്തൊലി, പാച്ചുറ്റിത്തൊലി, പഞ്ചസാര, ഇരട്ടിമധുരം, പൊന്മരത്തൊലി, പതിമുഖം, ചൊവ്വള്ളി, കൊട്ടവും തകരവും ഒഴിച്ചുള്ള ഗന്ധദ്രവ്യങ്ങൾ എന്നിവ ഉപയോഗിക്കപ്പെടുന്നു. മൂക്കിൽ കൂടിയും വായിൽ കൂടിയും ധൂമപാനം ചെയ്യാം. പക്ഷെ പുക പുറത്തേക്കു വിടുന്നത് വായിൽകൂടി മാത്രമായിരിക്കണം. ആദ്യം ഇടതുമൂക്കിൻ ദ്വാരത്തിൽ കൂടി രണ്ടു തവണ വലിച്ചു വായിൽ കൂടി പുക പുറത്തു വിടുക. പിന്നെ വലതു മൂക്കിൽ കൂടി രണ്ടു വട്ടം വലിച്ച് വായിൽകൂടി വിടുക. ഇങ്ങിനെ മൂന്നോ നാലോ തവണ ആവര്ത്തിക്കുക. അവസാനം വായിൽ കൂടി ഒരു പ്രാവശ്യം വലിച്ച് വായിൽ കൂടി തന്നെ പുറത്തു വിടണം. ഇതാണ് ധൂമപാനത്തിന്റെ ക്രമം.

താമ്പൂലചർവണമാണ് അടുത്തത്. നല്ല തളിർവെറ്റില കഴുകിയെടുത്ത് ജാതിക്ക, തക്കോലം, ഗ്രാമ്പൂ, ചുക്ക്, കുരമുളക്, തിപ്പലി ശരിയാംവണ്ണം ഉണ്ടാക്കിയ ചുണ്ണാമ്പ്, അടയ്കാപ്പൊടി എന്നിവയാണ് മുറുക്കുന്നതിന് ഉപയോഗിക്കുക. വെറ്റിലയുടെ പുറം ഞരമ്പുകൾ ചുരണ്ടിക്കളഞ്ഞ് നേര്മയായി ചുണ്ണാമ്പു തേച്ച് അധികമാകാത്ത വിധത്തിൽ ദ്രവ്യങ്ങൾ ചേര്ത്തു ചുരുട്ടി വായിലിട്ട് ചവയ്കുക. വായിലൂര്ന്നുവരുന്ന ഉമിനീർ തുപ്പിക്കളയുകയും, അതുപോലെ തന്നെ ചർവണം തുടരുകയും ചെയ്യണം. ഒടുവിൽ ഒന്നും വായിൽ ശേഷിക്കാതെ ആകുമ്പോൾ ചർവണം നിര്ത്തി എല്ലാം തുപ്പിക്കളഞ്ഞ് ശുദ്ധജലം കൊണ്ട് വായുശുദ്ധമാക്കുക. പിത്താധികര്ക്ക് താമ്പൂലചർവണം പഥ്യമല്ല.

വ്യായാമം ആണ് അടുത്ത വിധി. എണ്ണതേച്ച് വ്യായാമം ചെയ്യണമെന്നാണ് സാമാന്യമായി പറയുക. വാതഹരവും സുഗന്ധപൂരിതവും, ഋതുക്കളനുസരിച്ച് ഉഷ്ണദ്രവ്യങ്ങളോ ശീതദ്രവ്യങ്ങളോ ചേര്ത്ത് സംസ്കരിച്ചതുമായ എണ്ണയാണ് തേക്കേണ്ടത്. അഭ്യംഗം ചെയ്താൽ വാതാദികളായ രോഗങ്ങളുണ്ടാകയില്ല ഒപ്പം ശരീരപുഷ്ടി ഉറക്കം എന്നിവ ഉണ്ടാക്കുന്നതും ശരീരം ദൃഢവും ആകാരം ഉന്നതമാക്കുന്നതുമാണ്.

ആദ്യം ശിരസ്സിൽ തേക്കുക. പിന്നെ സാമാന്യം തലയോട്ടിയിലും മുടികള്ക്കിടയും എണ്ണ തേച്ചു തിരുമ്മുക. ശരീരത്തു തേക്കാനുള്ള എണ്ണ കയ്യിലെടുത്ത് ആദ്യം നെഞ്ചത്തും, പിന്നെ മുതുകത്തും, ശേഷം കൈകളിലും കാലുകളിലും തേച്ച് ക്രമാനുഗതമായി ശരീരഭാഗത്തെ തിരുമ്മുക. ഇരുകര്ണങ്ങളും അതുപോലെ തന്നെ ഇടതുകാൽപാദം, പിന്നെ വലതു കാൽപാദം എന്നിവയിലും ഇതുപോലെ തന്നെ അഭ്യംഗം ചെയ്യുക. ശരീരത്തിന്റെ ഓരോരോ ഭാഗങ്ങളും ക്രമത്തിൽ തിരുമ്മി തോള് കൈമുട്ടുകൾ, കാൽ മുട്ട് തുടങ്ങിയ എല്ലാ സന്ധികളിലും എണ്ണയിട്ട് തിരുമ്മുക.

തലയിൽ തേച്ചാൽ മുടിക്കു നല്ലതും, ഇന്ദ്രിയങ്ങള്ക്കും ശിരസ്സിന്നും പോഷണവുമാണ്. ചെവിയിൽ ഒഴിക്കുന്നത് താടിയെല്ല് ചെന്നി തല എന്നിവിടങ്ങളിലെ വേദന ഇല്ലാതാക്കും. പാദാഭ്യംഗം കണ്ണിന് നല്ലതാണ്. എള്ളെണ്ണ, ധാന്വന്തരം, പിണ്ഡതൈലം തുടങ്ങി സ്വസ്ഥന് യുക്ത്യനുസരണം അഭ്യംഗത്തിനുള്ള തൈലം സ്വീകരിക്കാവുന്നതാണ്. അഭ്യംഗത്തെ കുറിച്ച് ആചാര്യൻ പറയുന്നു, ഒരു മണ്കുടം എണ്ണതേച്ചു തിരുമ്മിയാലും എതെങ്കിലും ചര്മ്മം എണ്ണയിട്ടു തിരുമ്മിയാലും ഒരു വണ്ടിചക്രം എണ്ണയിട്ടു തിരുമ്മിയാലും എത്രമാത്രം ക്ഷയിക്കാതേയും ഉറപ്പുള്ളതായും ക്ലേശങ്ങളെ സഹിക്കാൻ പ്രാപ്തിയുള്ളവയായും മാറുന്നുവോ അതുപോലെ തൈലമഭ്യംഗം ചെയ്താൽ ശരീരത്തിനു ബലവും ചര്മ്മത്തിനു സൌന്ദര്യവും ലഭിക്കുന്നു. അതുപോലെ തന്നെ വാതരോഗങ്ങളും അദ്ധ്വാനം കൊണ്ടുള്ള ക്ലേശങ്ങളും ഇല്ലാതാവുകയും ചെയ്യും.

ശരീരത്തിന് ആയാസത്തെ ഉണ്ടാക്കുന്നതാണ് വ്യായാമം. ശരീരത്തിന് പ്രവര്ത്തനക്ഷമത നല്ല അഗ്നി ദീപ്തി എന്നിവ പ്രദാനം ചെയ്യുന്ന വ്യായാമം ദുര്മേദസ്സിനെ നശിപ്പിക്കും. ശരീരശക്തിയുടെ പകുതിയെ വ്യായാമത്തിനുപയോഗിക്കാവു. നെറ്റി മൂക്ക് ശരീരസന്ധികൾ എന്നിവിടങ്ങളെല്ലാം നല്ല വണ്ണം വിയര്ത്താൽ ഈ അര്ദ്ധശക്തിയായി. വ്യായാമം കൊണ്ട് വാതകോപമുണ്ടാകാതിരിക്കാനായി സ്നിഗ്ദ്ധങ്ങളായ ആഹാരങ്ങൾ കഴിക്കണം. വ്യായമത്താൽ അഗ്നിദീപ്തി ഉണ്ടാകുകയാൽ ഭുക്തമായആഹാരം നല്ലവണ്ണം ദഹിക്കുകയും ധാതുക്കൾ പുഷ്ടിപ്പെടുകയും ചെയ്യും.

വ്യായാമശേഷം മേലാസകലം സുഖം തോന്നും വിധം സുഗന്ധൌഷധദ്രവ്യങ്ങൾ അരച്ചോ പൊടിച്ചോ എടുത്ത് പ്രതിലോമമായി അഥവാ രോമാവലികള്ക്ക് എതിരായി ദേഹത്തു തിരുമ്മുക. അരച്ചതുകൊണ്ട് തിരുമ്മുന്നതിനെ ഉത്സാദനമെന്നും പൊടിയിട്ടു തിരുമ്മുന്നതിനെ ഉത്ഘര്ഷമെന്നും പറയുന്നു. ഇതാകട്ടെ കഫം, മേദസ്സ് എന്നിവയെ ശമിപ്പിക്കും. കസ്തൂരിമഞ്ഞൾ വെള്ളം ചേര്ത്ത് കുഴമ്പുരൂപത്തിൽ ഉപയോഗിക്കാം. ഇത് ത്വക്ക് രോഗങ്ങളേയും വാതരക്തത്തേയും പ്രതിരോധിക്കാൻ സഹായിക്കും. വരട്ടു മഞ്ഞൾ വെള്ളത്തിൽ അരച്ചു കുഴമ്പാക്കി തിരുമ്മുന്നത് കഫപിത്തനാശകവും വര്ണപ്രസാദത്തെ ഉണ്ടാക്കുന്നതാണ്. മഞ്ജിഷ്ഠാ വെള്ളത്തിലരച്ച് തിരുമ്മുന്നതും, കരിങ്ങാലി വെള്ളത്തിലരച്ച് തേക്കുന്നതും, രക്തചന്ദനം വെള്ളത്തിലരച്ച് തേക്കുന്നതും ത്വക് രോഗങ്ങളെ നശിപ്പിക്കുവാൻ സഹായിക്കും.

ശരീരത്തിന് ബാഹ്യശുദ്ധിവരുത്തുന്നതിന് സ്നാനം ചെയ്യേണ്ടത് ആവശ്യമാണ്. കണ്ഠത്തിനു കീഴ്പോട്ട് ചൂടുവെള്ളത്തിലും ശിരസ്സ് പച്ച വെള്ളത്തിലും കുളിക്കണം. തലയിൽ ചൂടുവെള്ളം ഒഴിക്കുന്നത് കണ്ണിനും മുടിക്കും അഹിതമാണ്. അല്പജലത്തിലോ അത്യധികം തണുപ്പാര്ന്ന ജലത്തിലോ കുളിക്കരുത്. സർവേന്ദ്രിയാണി യേനാസ്മിൻ പ്രാണാ യേനച സംശ്രിതാഃ, സകല ഇന്ദ്രിയങ്ങളും ശിരസ്സിൽ ആശ്രയിച്ചിരിക്കുന്നു. അതുകൊണ്ട് ശിരസ്സിനെ ഉത്തമാംഗം എന്ന അര്ഥത്തിൽ സ്വീകരിച്ചിരിക്കുന്നതുകൊണ്ട് തല തണുത്തവെള്ളത്തിൽ മാത്രമേ കുളിക്കാവൂ എന്ന് പറയുന്നത്.ശരീരത്തിൽ ചൂടുവെള്ളമൊഴിക്കുന്നത് രക്തചംക്രമണവര്ദ്ധനയും ഉന്മേഷവും അതുപോലെ അഗ്നിദീപ്തിയും ഉണ്ടാക്കും. തണുത്ത വെള്ളം കൊണ്ട് ശിരസു സ്നാനം ചെയ്യുന്നതുകൊണ്ട് മസ്തിഷ്കത്തിന്റെ മാന്ദ്യതയകലുകയും ക്ഷീണം തലചുറ്റ് എന്നിവ ഇല്ലാതാകുകയും ചെയ്യും. രാത്രിയിൽ നിദ്രയും ലഭിക്കുന്നതാണ്. ദേഹം മാത്രമായി കുളിക്കരുത്, രാത്രിയിലാകട്ടെ ദേഹം കുളിച്ചിട്ട് അല്പം മാത്രം ജലമൊഴിച്ച് നന്നായി തുടയ്കുന്നതാണുത്തമം. അധികം ജലം ഒഴിച്ച് രാത്രി കുളിക്കുന്നത് നേത്രതിമിരം, സന്ധികള്ക്കു വേദനയും നീരും എല്ലാം വരാൻ കാരണമാകും. പകൽ കുളിക്കുമ്പോൾ ദേഹത്തും തലയിലും വെള്ളമൊഴിച്ച് തന്നെ കുളിക്കുകയും വേണം. അതുപോലെ തന്നെ ഭക്ഷണശേഷം ഉടനെ തന്നെ കുളിക്കുകയും അരുത്. ശിരസ്സിലും ശരീരത്തിലുമുള്ള എണ്ണകഴുകി കളയുന്നതിന് വേണ്ടി സ്നാന ചൂര്ണം ഉപയോഗിക്കാവുന്നതാണ്. ചെറുപയർ കസ്തൂരിമഞ്ഞൾ കറുവപട്ട ഇവ നന്നായി യോജിപ്പിച്ച് ആ ചൂര്ണം ഉപയോഗിക്കാവുന്നതാണ്. മുടിയ്കു വേണ്ടി ചെമ്പരത്തിയില ചതച്ചെടുത്ത് അതുകൊണ്ട് മുടി കഴുകാം.

അന്നപാനവിധിക്കനുസരിച്ച് ഭക്ഷണം കഴിക്കണം. ആഹാരശേഷം അത്യധികം ആയാസകരമായ ജോലികളിൽ ഏര്പ്പെടരുത്. മദ്ധ്യാഹ്നത്തിൽ ഉറക്കം ഹിതമല്ല. വൈകുന്നേരം സന്ധ്യയ്ക് മുന്പായി ലഘുവായ ആഹാരം കഴിക്കണം. പിന്നീട് മനസ്സിനെ നീയന്ത്രിച്ചും ഈശ്വരനെ ധ്യാനിച്ച് അന്നത്തെ തന്റെ ചര്യകളെ കുറിച്ച് ചിന്തിച്ച ശേഷം വൃത്തിയാര്ന്ന തിരക്കില്ലാത്ത സ്ഥലത്ത് മുട്ടിനോളം ഉയരമുള്ള കട്ടിലിൽ നന്നായി വിരിച്ച് സുഖവും മൃദുവാകും വിധം തലയണവച്ച് കിടക്കണം. തല കിഴക്കോട്ടോ തെക്കോട്ടോ ആയാണ് കിടക്കേണ്ടത്. ഇതാണ് സ്വസ്ഥന്റെ സാമാന്യമായ ഒരു ദിവസത്തെ ചര്യ.

ദിനചര്യയിൽ മൂന്നു കാര്യങ്ങള്ക്കാണ് പ്രസക്തി. അവയെ നമുക്ക് ഇങ്ങിനെ സംഗ്രഹിക്കാം. ശുചിത്വം ആഹാരം ആചാരം

ദന്തക്ഷാളനം തുടങ്ങി അഭ്യംഗാദികൾ വരെയുള്ള ചര്യകളെ വിസ്തരിച്ച് വിവരിക്കുന്നത് നിരങ്കുശമായ ശുചിത്വപാലനത്തിനാണ്. നഖങ്ങൾ, ശ്മശ്രുക്കൾ, മുടി എന്നിവ എപ്പോഴും വെട്ടി വൃത്തിയാക്കുവാനും, മലമാര്ഗ്ഗങ്ങൾ കഴുകി വൃത്തിയാക്കുവാനും നിര്ദേശിക്കുന്നു. അശുചിയായവയെ സ്പര്ശിക്കാതിരിക്കുവാനും, ചെരുപ്പ്, കുട എന്നിവയോടു കൂടി മാത്രമേ യാത്ര ചെയ്യാവു എന്നതും ശുചിത്വത്തിലൂടെ സ്വാസ്ഥസംരക്ഷണത്തിനാകുന്നു.

ആഹാരം- ആഹാരം നിദ്ര ബ്രഹ്മചര്യം എന്നിവ ആരോഗ്യത്തെ നിലനിര്ത്തുന്ന ത്രിസ്ഥൂണുകളാണ്. മൂന്നു തൂണുകളുള്ള ഒരു കെട്ടിടത്തിന്റെ നിലനില്പ് അവയെ മൂന്നിനേയും ആശ്രയിച്ചാണ്. ഒന്ന് താഴെ പതിച്ചാൽ കെട്ടടവും നിപതിക്കും.
ആചാരം – മോക്ഷം അഥവാ കര്മ്മക്ലേശങ്ങളിൽ നിന്നുള്ള മുക്തിയാണ് ജീവിതലക്ഷ്യം. അതിനായാണ് സ്വാസ്ഥ്യസംരക്ഷണം. സ്വാസ്ഥ്യഫലം ആകട്ടെ പാദചതുഷ്ടയവും അര്ഥകാമങ്ങളാകട്ടെ പുരുഷാര്ഥങ്ങളെ നേടുന്നതിനും തന്നെയാണ്.

സുഖാര്ഥാഃ സർവഭൂതാനാം മതാഃ സർവാഃ പ്രവൃത്തയഃ.
സുഖം ച ന വിനാ ധര്മാത് തസ്മാദ് ധര്മ്മപരോ ഭവേത്. എന്നാണ് ആചാര്യോപദേശം. ദോഷവൈഷമ്യങ്ങള്ക്ക് കാരണഭൂതമായി പ്രജ്ഞാപരാധത്തെയാണ് ആചാര്യൻ പറയുന്നത്. ആദ്യം മാനസികങ്ങളായ രജസ്തമോ ദോഷങ്ങളേയും പിന്നീട് മനസ്സിന്ന് ആധാരമായ ശരീരത്തിലെ വാതപിത്തകഫങ്ങളേയും പ്രകോപിപ്പിക്കുന്നതാണ് പ്രജ്ഞാപരാധം. തികച്ചും ശാരീരകങ്ങളായ ലക്ഷണങ്ങളെ പ്രകടമാക്കുന്നതാണെങ്കിലും ചില ത്വക് രോഗങ്ങൾ, കുടൽ വ്രണങ്ങൾ, രക്തസമ്മര്ദ്ദം എന്നിവയ്കെല്ലാം പ്രധാന ഹേതു മനോ വൈഷമ്യങ്ങളോ വിക്ഷുബ്ധതയോ തന്നെയാരികിക്കും. നാം ജീവിക്കുന്ന പരിതസ്ഥിതി, സാമുഹ്യബന്ധങ്ങൾ, കുടുംബ ബന്ധങ്ങൾ എന്നിവയെല്ലാം തന്നെ മാനസികാഘാതങ്ങള്ക്കും മനോ വിഷമങ്ങള്ക്കും ഹേതുവാകും. അതിനാൽ സമൂഹത്തിൽ വ്യക്തികൾ എപ്പോഴും സഹകരണഭാവം ദീക്ഷിക്കണം എന്നര്ഥം. ഇതിനെയാണ് സദാചാരമെന്ന് വിശേഷിപ്പിക്കുന്നത്. അര്ഥകാമങ്ങളുടെ ലാഭത്തിന്നായി ധര്മ്മത്തെ ഉപേക്ഷിക്കരുത്, ധര്മ്മത്തിലൂടെ അര്ഥത്തേയും, ധര്മ്മാര്ഥത്തിലൂടെ കാമിതങ്ങളേയും നേടി ജീവിതത്തെ സുഖാത്മകമാക്കുകയും, അപ്രകാരം സദാചാരത്തെ ദീക്ഷിച്ച് മോക്ഷത്തെ പ്രാപിക്കുകയും ചെയ്യണം. അതായത് കായികവും വാചികവും മാനസികവുമായ പത്തു പാപങ്ങളുണ്ടെന്നും അവയെ ഓരോ വ്യക്തിയും ത്യജിക്കണമെന്നും ആചാര്യനുപദേശിക്കുന്നത് തന്നെ സാമുഹ്യ സദാചാരജീവിതത്തെ ഉദ്ബോധിക്കുന്നതിനാണ്. പരപീഡനം, കളവ്, വ്യഭിചാരം എന്നിവ കായികങ്ങളായ പാപങ്ങളാണ്. പരദൂഷണം, പരുഷമായി സംസാരിക്കുക, വിഡ്ഡിത്തം പുലമ്പുക എന്നിവ വാചികമായ പാപങ്ങളാണ്. മറ്റുള്ളവരെ മാനസികമായി ശപിക്കുക, അന്യന്റെ വസ്തുക്കളെ മോഹിക്കുക, ധര്മോപദേശങ്ങള്ക്ക് വിരുദ്ധമായ ചിന്ത എന്നിവ മാനസകി പാപങ്ങളാണ്. രാഗദ്വേഷാദികൾ ആഭ്യന്തരശത്രുക്കളാണ്. അവയെ ജയിത്ത് പത്തു പാപങ്ങളെ അനുഷ്ഠിക്കാതെ സത്കര്മങ്ങളെ അനുസരിക്കണം. ഇതാണ് ഭാരതീയപാരമ്പര്യം അനുശാസിക്കുന്ന സ്വസ്ഥവൃത്തം. നമ്മുടെ ആചാര്യന്മാർ ഒരു വ്യക്തിയുടെ ആരോഗ്യത്തോടൊപ്പം സമൂഹത്തിന്റെ കൂടെ ഉന്നമനത്തെ മുൻകൂട്ടി കണ്ട് കൊണ്ടാണ് നമ്മുടെ പഠന പാഠനരീതികളും നിത്യജീവിതത്തിലെ കര്മ്മങ്ങളേയും നിശ്ചയിച്ചിരുന്നത്. പ്രിവന്ഷൻ ഈസ് ബെറ്റർ ദാൻ ക്യുർ എന്നത് ആരാണ് യഥാര്ഥത്തിൽ ഗഹനമായി ചിന്തിച്ചിരിക്കുന്നത്. ഇനി ചിന്തിക്കേണ്ടത് നാം തന്നെ

Source: https://www.facebook.com/groups/450064555118899/permalink/535422319916455/