Showing posts with label Inculturation. Show all posts
Showing posts with label Inculturation. Show all posts

താഴേക്കാട്‌ പള്ളിയും ശാസനവും

തൃശൂർ ജില്ലയിലെ താഴേക്കാട്‌ പള്ളിയിലെ ശിലാശാസനത്തിൽ ഓണത്തെക്കുറിച്ച്‌ പ്രതിപാദിച്ചിട്ടുണ്ടെന്ന് കേട്ടിട്ടുണ്ടായിരുന്നു. കഴിഞ്ഞ ഞായറാഴ്‌ച അവിടെ പോകാൻ അവസരം ലഭിച്ചു. വളരെ നല്ല പ്രതികരണമാണ്‌ പള്ളി അധികാരികളിൽ നിന്ന് ലഭിച്ചത്‌. അവർ വിശദീകരിച്ചുതന്ന ചില വിവരങ്ങൾ ചേർക്കുന്നു.
11ആം നൂറ്റാണ്ടിൽ രാജസിംഹൻ എന്ന ചേര രാജാവിന്റെ കാലത്താണ്‌ താഴേക്കാട്‌ ശാസനം എഴുതപ്പെട്ടത്‌. ഒരു അങ്ങാടി എങ്ങനെ രൂപം കൊള്ളുന്നു എന്നാണ്‌ ഇതിലെ വാചകങ്ങളിൽ നിന്ന് മനസ്സിലാവുന്നത്‌. പീടികമുറികെട്ടുന്നതിനായി മണിഗ്രാമത്തുകാരായ ക്രിസ്ത്യൻ വ്യാപാരികൾക്കുള്ള നികുതിയിളവുകളും അധികാരങ്ങളുമാണ്‌ ഇതിന്റെ ഉള്ളടക്കം. നസ്രാണി വ്യാപാരികളായ ചാത്തൻ വടുകനും ഇരവി ചാത്തനും അവരുടെ പീടികമുറിക്ക്‌ വാടക നൽകേണ്ടതില്ല എന്നും അവർ വിലനിശ്ചയിച്ച സാധനങ്ങളാണ്‌ എല്ലാവരും വാങ്ങിക്കേണ്ടതെന്നും കച്ചവടം ആരും തടസ്സപ്പെടുത്താൻ പാടില്ലെന്നും മറ്റുമുള്ള കാര്യങ്ങളാണ്‌ ഇതിൽ രേഖപ്പെടുത്തിയിരിക്കുന്നത്‌. എന്നാൽ ഇവർ ചുങ്കവും ഓണനെല്ലും പടവിളിനെല്ലും കൊടുക്കേണ്ടതാണെന്നും എഴുതിയിട്ടുണ്ട്‌.
മണിഗ്രാമം എന്നാൽ ക്രിസ്ത്യൻ വ്യാപാര കോർപ്പറേഷനാണ്‌. അതുപോലെ തന്നെ ജൂത വ്യാപാര കോർപ്പറേഷനുകളായിരുന്നു അഞ്ചുവണ്ണം എന്ന് അറിയപ്പെട്ടിരുന്നത്‌. ഈ വ്യാപാര കോർപ്പറേഷനുകൾക്ക്‌ അതിന്റെ പരിധിയിൽ പെടുന്ന സ്ഥലത്ത്‌ സ്വയംഭരണാവകാശം രാജാവ്‌ നൽകിയിരുന്നു. നികുതിപിരിവ്‌, വിലനിർണ്ണയം, നീതിനിർവ്വഹണം തുടങ്ങി ഭരണകൂടം കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ ഇവരാണ്‌ നിർവ്വഹിച്ചിരുന്നത്‌.
എ ഡി 800 ൽ സ്ഥാപിതമായതാണ്‌ ഈ പള്ളി എന്ന് പറയുന്നു. ഇന്ന് പൗരാണികത്വമൊന്നുമില്ല. ആധുനിക രീതിയിലുള്ള നിർമ്മാണങ്ങളാണ്‌ കാണാൻ സാധിച്ചത്‌. പഴയ ഒരു കൽവിളക്ക്‌ മാത്രം ഗതകാല സ്‌മരണകൾ ഉണർത്തി നിൽക്കുന്നു.
പള്ളി രേഖകൾ പ്രകാരം 1789 ൽ ടിപ്പുസുൽത്താന്റെ പടയോട്ട സമയത്ത്‌ താഴേക്കാട്‌ പള്ളി അഗ്നിക്കിരയാവുകയും തിരുസ്വരൂപങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്തു. പരിഭ്രാന്തരായ ജനങ്ങൾ അവിടെ നിന്ന് പലസ്ഥലങ്ങളിലേക്കും പലായനം ചെയ്തു. കാലം കഴിഞ്ഞുപോയപ്പോൾ താഴേക്കാട്ടുകാർ സാവധാനം സ്വന്തം സ്ഥലത്തേക്ക്‌ തിരിച്ചുവരികയും തങ്ങൾ ജീവനുതുല്യം സ്നേഹിച്ച്‌ ആരാധിച്ചിരുന്ന തിരുസ്വരൂപം അന്വേഷിക്കുകയും ചെയ്തു. അവരുടെ പ്രാർത്ഥന മുത്തപ്പൻ കേട്ട്‌ അരുളപ്പാടുണ്ടായി എന്നും അതനുസരിച്ച്‌ തിരച്ചിൽ നടത്തിയപ്പോൾ പള്ളിക്ക്‌ സമീപത്തുള്ള കിണറ്റിൽ നിന്ന് തിരുസ്വരൂപം തിരിച്ചുകിട്ടി എന്നുമാണ്‌ കഥ. ചരിത്രവും കഥകളും കൈകോർത്തിരിക്കുന്നു രസകരമായി തന്നെ.








അനുകരണമോ അപഹരണമോ?

നല്ല രചയിതാക്കളും കാമ്പുള്ള പാട്ടുകളും റെഡ് ഡേറ്റാ ബുക്കില്‍ കയറിപ്പറ്റിയതിനാല്‍ ചലച്ചിത്രഗാനങ്ങള്‍ കുറേക്കാലമായി ഞാന്‍ ശ്രദ്ധിക്കാറില്ല; കൈതപ്രത്തിന്റെ ഗാനത്തേപ്പറ്റി എഴുതിയതിലെ, പ്രമോദ് പുനലൂര്‍ ചൂണ്ടിക്കാണിച്ച പിശക് അങ്ങനെ വന്നുപോയതാണ്. അമരം എന്ന സിനിമയില്‍ കന്യാസ്ത്രീകളെ അണിനിരത്തിയുള്ള ‘ഹൃദയരാഗതന്ത്രി മീട്ടി സ്‌നേഹഗീതമേകിടും…’ എന്ന കൈതപ്രത്തിന്റെ സ്‌കൂള്‍ പ്രാര്‍ത്ഥനാ ഗാനമാണ് ലേഖനത്തില്‍ ഉദ്ദേശിച്ചത്. ഓര്‍മ്മക്കുറവ് ‘അമര’ത്തെ ‘കാരുണ്യ’മാക്കിയെന്നു മാത്രം.

‘ഭാര്യ കൊള്ളില്ലെങ്കിലും അമ്മായിയച്ഛന്റെ കാശും പത്രാസും കൊള്ളാം’ എന്നൊരു വിരുതന്‍ പറഞ്ഞതായി കേട്ടിട്ടുണ്ട്. ഹൈന്ദവാചാരങ്ങളുമായി ബന്ധപ്പെട്ട് െ്രെകസ്തവ സഭകളുടെ നിലപാടും അതുപോലെ തന്നെയാണ്. ഹിന്ദുദൈവങ്ങളെ വേണ്ട; പക്ഷേ അവരുടെ പൂജാവിധികളും വഴിപാടും ആരാധനാ പദങ്ങളുമെല്ലാം വേണംതാനും. പരസ്യമായി ആചാരമോഷണം നടത്തുന്ന കത്തോലിക്കന്‍ മുതല്‍ പൂച്ച പാലു കുടിക്കുന്നതുപോലെ പമ്മിയിരുന്ന് ഹൈന്ദവാചാരങ്ങള്‍ അടിച്ചു മാറ്റുന്ന മലങ്കര സഭക്കാരന്‍ വരെ ഇക്കാര്യത്തില്‍ ഒരേ തൂവല്‍പ്പക്ഷികളാണ്; അതുകൊണ്ടാണല്ലോ യെരുശലേമില്‍ പിറന്ന യേശുവിനെ ആരാധിക്കാന്‍ ഹിന്ദുസംന്യാസിമാരുടെ കാവിയും രുദ്രാക്ഷവും തന്നെ വേണമെന്ന് മെത്രാന്മാര്‍ ദുര്‍വാശി പിടിക്കുന്നത്. നെയ്യപ്പം തിന്നാല്‍ രണ്ടുണ്ടു കാര്യം എന്നു പറയും മാതിരി, കാവിരുദ്രാക്ഷങ്ങള്‍ ധരിച്ച് ഹൈന്ദവ ഋഷീശ്വരന്മാരുടെ നിഷ്‌ക്കാമ തേജസ്സും ഒപ്പിച്ചെടുക്കാം, ആഷാഢഭൂതികളായി ഹിന്ദുക്കള്‍ക്കിടയിലേക്ക് നുഴഞ്ഞു കയറുകയും ചെയ്യാം.

മലങ്കര സഭയുടെ പരിശുദ്ധന്‍ പരുമല തിരുമേനി എന്നറിയപ്പെടുന്ന ഗ്രിഗോറിയോസ് മെത്രൊപ്പൊലീത്തയുടെ 114-ാമത്തെ ഓര്‍മ്മപ്പെരുനാള്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് ആയിരുന്നു. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി പരുമല തിരുമേനിയുടെ സ്തുതിഗീതങ്ങള്‍ വഞ്ചിപ്പാട്ടിന്റെ ഈണത്തില്‍ ആലപിച്ചുകൊണ്ട് പമ്പാ നദിക്കരയിലുള്ള കൊടിമരച്ചുവട്ടിലേക്ക് ഘോഷയാത്രയായി വന്ന വിശ്വാസികള്‍ കൊടിമരത്തിലേക്ക് വെറ്റിലക്കൊടിയേറ് നടത്തിയെന്ന് പിറ്റേന്നത്തെ പത്രങ്ങളില്‍ വാര്‍ത്തയും ഉണ്ടായിരുന്നു. നതോന്നത വൃത്തത്തിലുള്ള വഞ്ചിപ്പാട്ടും, കാകളി വൃത്തത്തിലുള്ള വച്ചുപാട്ട് എന്നയിനം വഞ്ചിപ്പാട്ടും (പാദങ്ങളെ രണ്ടായി മുറിച്ച് ആറാമക്ഷരത്തില്‍ യതി രീതിയില്‍ മഞ്ജരിയും വഞ്ചിപ്പാട്ടിന് ഉപയോഗിക്കാം), രാമപുരത്തു വാര്യരും കുചേലവൃത്തവും ഹിന്ദുത്വം പോകാതെ ഇന്നും നാവിന്‍തുമ്പില്‍ കളിക്കുമ്പോള്‍ പരുമല തിരുമേനിയുടെ സ്‌തോത്രങ്ങള്‍ വഞ്ചിപ്പാട്ടുകളാക്കിയത് മലങ്കര സഭയുടെ പഴയ അടിച്ചുമാറ്റല്‍ ശൈലിയുടെ പുതിയ അജണ്ടയല്ലാതെ മറ്റെന്താണ്? എട്ടു ദിവസം നീണ്ടു നിന്ന പെരുന്നാളിന്റെ സമാപനമായി നടത്തിയ ‘ശ്രാദ്ധസദ്യ’ വേറേ.

പ്രസിദ്ധമായ മണര്‍കാട് മാര്‍ത്തമറിയം യാക്കോബായ സുറിയാനി പള്ളിയില്‍ കന്യകാമറിയത്തിന്റെ ജനനപ്പെരുന്നാളിന്റെ ഭാഗമായുള്ള എട്ടുനോമ്പ് ആചരണത്തിന്റെ ഒരു വാര്‍ത്ത 2016 സെപ്റ്റംബര്‍ 2 വെള്ളിയാഴ്ച്ചത്തെ പത്രങ്ങളില്‍ ഉണ്ടായിരുന്നു. നിലം തൊടാതെ വെട്ടിയെടുത്ത കൊടിമരം ചെണ്ടവാദ്യ മേളങ്ങളുടെ അകമ്പടിയോടെ മൂന്നു പ്രാവശ്യം വലംവച്ചു എന്നായിരുന്നു ആ വാര്‍ത്ത. ‘നിലം തൊടാതെ വെട്ടിയെടുത്ത’ കൊടിമരവും ‘മൂന്നുരു വലം വയ്ക്കലും’ അമ്പലത്തില്‍ നിന്നു പള്ളിയിലേക്ക് കൂടു വിട്ടു കൂടു മാറിയത് പക്ഷേ ഒരീച്ച പോലും അറിഞ്ഞില്ലെന്നു മാത്രം. ‘ദേവമാതാ’ എന്നാല്‍ ദേവമാതാവ് അദിതിയാണെന്നു വിചാരിച്ചിരുന്ന സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു; പക്ഷേ പിന്നീടാണ് പാവം അറിഞ്ഞത് ആ പദവിയും യെരുശലേംകാരി മേരിക്ക് തീറെഴുതപ്പെട്ടെന്നും ആ പേരില്‍ പള്ളി വക സ്‌കൂളും കോളജുമൊക്കെ ഉണ്ടാക്കിയിട്ടുണ്ടെന്നും. ദേവസ്വം ഭൂമിയില്‍ പള്ളി പണിതിട്ട് ‘ഗീവര്‍ഗ്ഗീസ് വയലേലകളുടെ കാവല്‍ക്കാരന്‍’ എന്നച്ചടിച്ച പെരുന്നാള്‍ നോട്ടീസ് ഒരു സ്‌നേഹിതന്‍ അയച്ചു തന്നത് ഈ ലേഖകന്റെ കൈയില്‍ ഇന്നും ഭദ്രം.

സമൂഹം ആദരിക്കുന്ന ഹിന്ദുക്കളെ പള്ളിയില്‍ എത്തിച്ച് തങ്ങളുടെ ചെയ്തികള്‍ക്ക് വെള്ള പൂശാനുള്ള പള്ളിക്കാരുടെ മിടുക്കും അംഗീകരിക്കേണ്ടതു തന്നെ. ഗായിക കെ. എസ്. ചിത്ര ഈയിടെ കോട്ടയത്തെ ദേവലോകം അരമനയിലെത്തി തന്റെ വിരലില്‍ കിടന്ന വജ്രമോതിരം ഊരി മെത്രാനു നല്‍കിയതിന്റെ ഫോട്ടോ പത്രങ്ങളില്‍ വന്നത് ഉദാഹരണം. എന്നാല്‍ തിരുവിതാംകൂറില്‍ മലങ്കരസഭ നടത്തിയ പടയോട്ടത്തില്‍ നിലംപൊത്തിയ ക്ഷേത്രങ്ങളെ പറ്റിയോ, കുരിശിലേറ്റപ്പെട്ട ഹിന്ദുക്കളെ പറ്റിയോ ചിത്രയെന്നല്ല ആരെങ്കിലും അന്വേഷിച്ചിട്ടുണ്ടോ?

പ്രസിദ്ധനായ ഒരു ഹൈന്ദവ സാഹിത്യകാരന്‍ കുറേക്കാലം മുമ്പ് ഒരു പ്രസ്താവന നടത്തി; രാത്രി കിടക്കും മുമ്പ് ബൈബിള്‍ വായിച്ചാലേ അങ്ങേര്‍ക്ക് ഉറക്കം വരൂ എന്ന്. എഴുത്തച്ഛനും ചെറുശ്ശേരിയും ഉള്ളൂരും ആശാനും എ. ആര്‍. രാജരാജവര്‍മ്മയുമൊക്കെ എഴുതിവച്ച ഭാഷയും വ്യാകരണവും പര്യായവും നാനാര്‍ത്ഥവുമെല്ലാം മനപ്പാഠമാക്കിയ ശേഷം അതുപയോഗിച്ച് സാഹിത്യരചന നടത്തി പേരും പ്രശസ്തിയും പണവും ഉണ്ടാക്കുക; എന്നിട്ട് ഉറങ്ങണമെങ്കില്‍ ബൈബിള്‍ നെഞ്ചത്ത് വേണമെന്നു പൊങ്ങച്ചം അടിക്കുക! ഹിന്ദുക്കളായ ചാത്തുമേനോന്റെയും വൈദ്യനാഥയ്യരുടെയും സംസ്‌കൃത പാണ്ഡിത്യമാണ് ഇംഗ്ലീഷുകാരനായ ബഞ്ചമിന്‍ ബെയ്‌ലിയുടെ ബൈബിളില്‍ മലയാള അക്ഷരങ്ങളായി പിറന്നു വീണതെന്നു പോലും അറിയാത്ത അദ്ദേഹവും ചിലര്‍ക്കൊക്കെ ആരാധ്യപുരുഷന്‍.

അന്യമതക്കാരനെ സോപ്പിടാനും വയറ്റിപ്പിഴപ്പിനും വേണ്ടി ഓരോന്നു വിളിച്ചു കൂവുന്നുവെന്നു മാത്രം. ‘വിശ്വം കാക്കുന്ന നാഥാ’ എഴുതി യേശുവിനെ വാഴ്ത്തുകയും സസ്‌നേഹം, ഇവിടം സ്വര്‍ഗ്ഗമാണ്, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ഇന്ത്യന്‍ പ്രണയകഥ തുടങ്ങി നിരവധി സിനിമകളില്‍ ഹിന്ദു യുവതികളെ അന്യമതക്കാരായ കഥാപാത്രങ്ങള്‍ക്ക് മിന്നു കെട്ടിച്ചു കൊടുക്കുകയും ചെയ്ത സത്യന്‍ അന്തിക്കാടും ഇക്കാര്യത്തില്‍ മുമ്പേ ഗമിക്കുന്ന ഗോവ് തന്നെ.

പ്രമോദ്, ‘ശ്രീയേശുവേ നമഃ’ മാത്രമേ ശ്രദ്ധിച്ചിട്ടുള്ളുവെന്നു തോന്നുന്നു. തിരുവിതാംകൂറിലെ ഹിന്ദു രാജാക്കന്മാരുടെ നാളും നക്ഷത്രവും നോക്കി പേരിടുന്ന അവിട്ടം തിരുനാള്‍, ആയില്ല്യം തിരുനാള്‍, ചിത്തിര തിരുനാള്‍ തുടങ്ങിയ പദങ്ങളുടെ പ്രൗഢിയും ഗാംഭീര്യവും മനസ്സിലാക്കി ഗീവര്‍ഗ്ഗീസ് തിരുനാളും അന്തോണീസ് തിരുനാളും വിശുദ്ധ ഔസേപ്പ് തിരുനാളുമൊക്കെ എത്രയോ കാലമായി നമ്മുടെ മുമ്പില്‍ അരങ്ങേറുന്നു. ഉണ്ണിയപ്പം ഗണപതിയുടെയും, നെയ്യപ്പം ശ്രീകൃഷ്ണന്റെയും വഴിപാടുകളായിരുന്നു ക്ഷേത്രങ്ങളില്‍ പണ്ട്. പൂജവയ്പിനെ അമ്പലത്തില്‍ നിന്ന് പത്രമോഫീസിലേക്കും അവിടെനിന്ന് പള്ളിയിലേക്കും എത്തിച്ച് മതേതര പൂജവയ്പും എഴുത്തുകൂദാശകളും ഉണ്ടാക്കിയതു പോലെ, പള്ളികളിലുമുണ്ട് പെരുന്നാളിന് ഉണ്ണിയപ്പവും നെയ്യപ്പവുമൊക്കെ ഇപ്പോള്‍.

പലചരക്കുകട നടത്തി കുത്തുപാള എടുത്ത ഒരു അമ്മാവന്‍ എനിക്ക് ഉണ്ടായിരുന്നു. കടം കയറി പല തവണ അടച്ചുപൂട്ടിയ കട വീണ്ടും തുറക്കാന്‍ പണം കടം ചോദിച്ച അമ്മാവനോട് സഹികെട്ട അപ്പൂപ്പന്‍ ഒരിക്കല്‍ പൊട്ടിത്തെറിച്ചു: ”എന്തിനാടാ, എന്നുമിങ്ങനെ എരന്നു വാങ്ങി കട നടത്തുന്നത്? പറ്റില്ലെങ്കില്‍ പൂട്ടിക്കെട്ടി മര്യാദയ്ക്ക് വീട്ടില്‍ ഇരുന്നുകൂടെ?”കൂടുതലൊന്നും പറയുന്നില്ല.



ജന്മഭൂമി: http://www.janmabhumidaily.com/news540626#ixzz4VGJsvrqr

കോട്ടയം-മറ്റൊരു വിയോജനക്കുറിപ്പ്

സിഎംഎസ്-ഒരു വിയോജനക്കുറിപ്പ് എന്ന തലക്കെട്ടില്‍ മാര്‍ച്ച് 5 ലെ ജന്മഭൂമിയില്‍ വന്ന ലേഖനം കോട്ടയം എന്ന ഹൈന്ദവ നഗരത്തിനുമേല്‍ ക്രൈസ്തവ സഭകള്‍ തീര്‍ത്ത വൈദേശിക മൂടുപടം വലിച്ചുകീറുന്ന ഒന്നായിരുന്നു. അഷ്ടഗന്ധം മാത്രം പുകഞ്ഞിരുന്ന തിരുനക്കരത്തേവരുടെ മണ്ണില്‍ കുന്തിരിക്കപ്പുകയും പരന്നതിന്റെ അറിയാക്കഥകള്‍ ഇനിയുമുണ്ടെന്നതിനാല്‍ പുതിയ തലമുറയുടെ അറിവിലേയ്ക്കായി അവയില്‍ ചിലത് കുറിക്കുന്നു.
ആദായനികുതി വകുപ്പുകാരെ വെട്ടിക്കാന്‍ ചിലര്‍ രണ്ട് കണക്കുപുസ്തകം സൂക്ഷിക്കുന്നതുപോലെ കേരളത്തിലെ ക്രൈസ്തവ സഭകളും തങ്ങളുടെ പാരമ്പര്യത്തെപ്പറ്റി രണ്ട് പുസ്തകം സൂക്ഷിക്കുന്നുണ്ട്. അതിലൊന്ന് മുന്‍പറഞ്ഞപോലെ ഇന്‍കം ടാക്‌സുകാരുടെ കണ്ണില്‍ പൊടിയിടാന്‍ സൂക്ഷിക്കുന്നതുമാതിരി തോമായുടെ ആഗമനകഥയും മേരിയുടെ അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ തോമാ കുന്നംകുളത്തുനിന്ന് മാലാഖയുടെ മുതുകിലേറി ആകാശമാര്‍ഗ്ഗം യെരുശലേമിലേക്ക് പോയതും നമ്പൂതിരിയെ വിരട്ടാന്‍ മാനത്തേക്ക് ജലപീരങ്കി ചീറ്റിച്ചതുമായ അടിപൊളി ഫലിതകഥകളാണ്. രണ്ടാമതാവട്ടെ ബ്രിട്ടീഷ്, ഫ്രഞ്ച്, പറങ്കി അധിനിവേശ മതംമാറ്റത്തിന്റെയും ബേക്കര്‍-ബെയ്‌ലി- ബുക്കാനന്മാര്‍ നടത്തിയ ഹിന്ദുനശീകരണത്തിന്റെയും നേരായ ചരിത്രവും.
എല്ലാ കേസുകളിലും ഒരു തുമ്പെങ്കിലും അവശേഷിക്കുമെന്നതുപോലെ, തോമാക്കഥയായാലും ബേക്കര്‍ചരിത്രമായാലും ഒറിജിനാലിറ്റിക്കുവേണ്ടി ചില ക്രൈസ്തവര്‍ തന്നെ ഏച്ചുകെട്ടിയ അലങ്കാരങ്ങളാണ് പില്‍ക്കാലത്ത് അവര്‍ക്കുതന്നെ വിനയായി മാറിയതും. ആരാന്റെ മണ്ണും പുറമ്പോക്കും കാടും മലയും കണ്ടാല്‍ ഇല്ലാത്ത ചെപ്പേടുകള്‍ പൊടിതട്ടിയെടുക്കുന്ന സ്വഭാവഗുണം മറ്റൊന്നും.
ചരിത്രകുതുകികളുടെ താല്‍പ്പര്യാര്‍ത്ഥം കോട്ടയം പട്ടണത്തിന്റെ ഭൂതകാല ഭൂമിശാസ്ത്രം ചെറുതായൊന്നു വിവരിക്കാം. അന്നുമിന്നുമെന്നും കോട്ടയത്തിന്റെ കുലദൈവം തിരുനക്കരത്തേവരായ ശ്രീമഹാദേവന്‍ തന്നെ. ഒന്നാം ചേരസാമ്രാജ്യകാലത്ത് കുട്ടനാടിന്റെ ഭാഗമായിരുന്ന കോട്ടയം പിന്നീട് വേമ്പൊലി രാജ്യത്തിന്റെ ഭാഗമായി. വേമ്പൊലിനാട് രണ്ടായി വിഭജിക്കപ്പെട്ടപ്പോള്‍ ഉത്തരഭാഗം ഏറ്റുമാനൂര്‍, പാലാ, വൈക്കം എന്നിവ ചേര്‍ന്ന് വടക്കുംകൂര്‍ രാജ്യമായും ദക്ഷിണഭാഗം ചങ്ങനാശ്ശേരി, കോട്ടയം, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, ഇടുക്കി, തൊടുപുഴ, മൂവാറ്റുപുഴ, കൂത്താട്ടുകുളം എന്നിവ ചേര്‍ന്ന് ബൃഹത്തായ തെക്കുംകൂര്‍ രാജ്യവുമായി മാറി. (മൂവാറ്റുപുഴയും തൊടുപുഴയും കൂത്താട്ടുകുളവും പിന്നീട് വടക്കുംകൂറില്‍ ചേര്‍ക്കപ്പെട്ടു).
നാടിനെ തിരുനക്കരത്തേവരുടെ കാല്‍ക്കല്‍ സമര്‍പ്പിച്ച് തളിയില്‍ കോട്ടക്കോവിലകം രാജധാനിയാക്കി തെക്കുംകൂര്‍ രാജാക്കന്മാര്‍ ഭരിച്ച ഇക്കാലമാണ് തിരുനക്കര ക്ഷേത്രത്തിന്റെയും കോട്ടയം നഗരത്തിന്റെതന്നെയും സുവര്‍ണകാലവും. തെക്കുംകൂര്‍ ഇല്ലാതായപ്പോള്‍ തിരുവിതാംകൂറില്‍ ചേര്‍ക്കപ്പെട്ട കോട്ടയം അന്ത്യത്തില്‍ ഇന്നത്തെ ഏകീകൃത കേരളത്തിന്റെ ഭാഗമായിത്തീര്‍ന്നു. തിരുനക്കര ക്ഷേത്രത്തെ ചുറ്റിപ്പറ്റി വളര്‍ന്ന പട്ടണമായതുകൊണ്ടാണ് ‘തിരുനക്കരത്തേവരല്ലാതെ മറ്റൊരു ദൈവം കോട്ടയത്തിനില്ല’ എന്നുപറയുന്നതും.
ഹൈന്ദവപൈതൃകം വെടിഞ്ഞ് വൈദേശിക മതവിശ്വാസികളായതുമൂലം സ്വന്തക്കാരായ ഹിന്ദുക്കളാല്‍ ബഹിഷ്‌കൃതരായ ഏതാനും അസംഘടിത ക്രൈസ്തവര്‍ ‘മാര്‍ഗവാസികള്‍’ എന്ന നാമംപേറി കോട്ടയം ജില്ലയുടെ ചില ഭാഗങ്ങളില്‍ അപൂര്‍വമായി ഉണ്ടായിരുന്നു. എന്നാല്‍ സ്വന്തമായി പള്ളിയോ പ്രാര്‍ത്ഥിക്കാന്‍ ബൈബിളോ ഇല്ലാതിരുന്നതിനാലും ബ്രഹ്മ-വിഷ്ണു-പരമേശ്വരന്മാരുടെയും പരബ്രഹ്മത്തിന്റെയും പര്യായമായ ‘കര്‍ത്താവ്’ എന്ന സംസ്‌കൃതപദം അന്ന് ഹിന്ദുക്കളുടെ കൈവശം തന്നെയായിരുന്നതിനാലും പ്രത്യേകിച്ച് അവകാശവാദങ്ങളൊന്നുമില്ലാതെ ഉള്ളതുകൊണ്ട് ഓണംകൂടി കഴിയുകയായിരുന്നു അവര്‍. ഈ സ്ഥിതിക്ക് മാറ്റമുണ്ടായതാവട്ടെ 1816 ലെ ബേക്കര്‍-ബെയ്‌ലി വരവിനുശേഷവും.
അതോടെയാണ് തിരുനക്കരത്തേവര്‍ വാഴുന്ന കോട്ടയം നഗരത്തില്‍ കാലുകുത്താനും മറുനാടന്‍ ദൈവങ്ങള്‍ക്ക് കിടപ്പാടമുണ്ടാക്കിക്കൊടുക്കാനും ക്രൈസ്തവര്‍ക്ക് കഴിഞ്ഞത്. മിഷണറിമാര്‍ നടത്തിയ ഹൈന്ദവ നശീകരണത്തിനെതിരെ കോട്ടയത്തെ ഹിന്ദുക്കളില്‍നിന്ന് എതിര്‍പ്പുണ്ടായപ്പോള്‍ മൈസൂറില്‍നിന്ന് എത്തിച്ച അറബിക്കുതിരകളുടെ പുറത്ത് അകമ്പടിക്കാരുമായി പ്രഭാതവ്യായാമത്തിനെന്ന വ്യാജേന ‘ലോയല്‍റ്റി പ്രൊസഷന്‍’ (ബ്രിട്ടീഷ് ഭക്തരുടെ പട്ടണപ്രവേശം) നടത്തിയിരുന്ന ഹെന്റി ബേക്കറുടെയും ജൂണിയര്‍ ബേക്കറുടെയും വീരകഥകള്‍ മണ്‍റോയെപ്പോലുള്ള രാജ്യദ്രോഹികളെ നന്മകളുടെ കെടാദീപമായി അവതരിപ്പിക്കുന്ന ലാപ്‌ടോപ് തലമുറ എങ്ങനെയറിയാന്‍.
ഇനി ബെയ്‌ലിക്ക് കര്‍ത്താവ്, സ്‌തോത്രം, ബലി, പരിശുദ്ധാത്മാവ് തുടങ്ങിയ അര്‍ത്ഥവത്തായ ഹൈന്ദവരാധനാപദങ്ങളുടെ സാരം പകര്‍ന്നുകൊടുത്ത ചാത്തുമേനോനെപ്പറ്റി കേട്ടോളൂ.
പാലക്കാട് ഒറ്റപ്പാലത്തിനടുത്ത് ചുനങ്ങാട് സ്വദേശിയായ ചാത്തുമേനോന്‍ ചെങ്ങന്നൂര്‍ തഹസീല്‍ദാര്‍ ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ചെങ്ങന്നൂര്‍ ആലം സ്വദേശിനിയായ പാര്‍വതിയമ്മ. മക്കളുടെ പേരുകള്‍ ഗോവിന്ദന്‍കുട്ടി മേനോന്‍, കല്യാണി, കാര്‍ത്യായനി, ലക്ഷ്മിക്കുട്ടി, പദ്മനാഭമേനോന്‍, പാര്‍വതിക്കുട്ടി.
ക്രിസ്ത്യാനികളാക്കപ്പെട്ടപ്പോള്‍ ആ കുട്ടികള്‍ക്ക് ബെയ്‌ലി നല്‍കിയ പേരുകള്‍ യഥാക്രമം ബെയ്‌ലി ഫെന്‍, എലിസബത്ത് ഫെന്‍, സാറാ ഫെന്‍, മറിയം ഫെന്‍, ബേക്കര്‍ ഫെന്‍, തെരേസാ ഫെന്‍ എന്നിങ്ങനെയാണ്. ജോസഫ് ഫെന്നിന്റെയും ബഞ്ചമിന്‍ ബെയ്‌ലിയുടെയും കെണിയില്‍ വീണ് 1831 ല്‍ ക്രിസ്ത്യാനിയായ ചാത്തുമേനോന്റെ ശവമടക്കിനെച്ചൊല്ലി ചില വിവാദങ്ങള്‍ ഉണ്ടായത് ഇവിടെ എഴുതുന്നില്ല.
ഇപ്പോഴത്തെ മെത്രാന്‍കായല്‍ വിവാദത്തിനും കോട്ടയത്തെ ക്ഷേത്രങ്ങളുമായി ബന്ധമുള്ളതുകൊണ്ട് അതുംകൂടി കേള്‍ക്കുക: 1789 ല്‍ ടിപ്പുസുല്‍ത്താന്‍ കുന്നംകുളത്തെ ചാട്ടുകുളങ്ങര ക്രിസ്ത്യന്‍ ചര്‍ച്ച് അഗ്നിക്കിരയാക്കുകയും അനേകം ക്രൈസ്തവരെ ദാരുണമായി കൊലപ്പെടുത്തുകയുമുണ്ടായി. പുലിക്കോട്ടില്‍ ജോസഫ് മെത്രാന്‍ എന്ന പേരില്‍ പില്‍ക്കാലത്ത് പ്രസിദ്ധനായ ഇട്ടൂപ്പ് മല്‍പാന്റെ അപേക്ഷപ്രകാരം കൊച്ചി രാജാവിന്റെ മന്ത്രിയായ പാലിയത്തച്ചന്‍ ഈ പള്ളി പുതുക്കിപ്പണിതു നല്‍കി. അതിനുശേഷം സഭയെ വളര്‍ത്താന്‍വേണ്ടി ഇട്ടൂപ്പ് മല്‍പാന്‍ കണ്ടനാട് പടിയോല എന്ന പേരില്‍ ഒരു രൂപരേഖ 1809 ല്‍ ആവിഷ്‌കരിക്കുകയും അതിന്റെ ഭാഗമായി ശെമ്മാശന്മാരെ വാര്‍ത്തെടുക്കുന്നതിന് രണ്ട് സെമിനാരി കോളേജ് അഥവാ പഠിത്ത വീടുകള്‍ നിര്‍മിക്കാന്‍ തീരുമാനിക്കുകയും ചെയ്‌തെങ്കിലും പിന്നീടത് കോട്ടയത്ത് ഒരെണ്ണം മാത്രമായി ചുരുക്കി.
ഈ കോളേജിലെ അന്തേവാസികള്‍ക്ക് വച്ചുണ്ണാന്‍ നിത്യേന ധാരാളം അരി സൗജന്യമായി വേണ്ടിയിരുന്നതിനാല്‍ ഇട്ടൂപ്പ് മല്‍പാന്‍ മണ്‍റോയുടെ സഹായത്തോടെ റാണി ലക്ഷ്മിബായിയെ കാണുകയും തത്ഫലമായി തിരുവിതാംകൂറിലെ ക്ഷേത്രങ്ങളുടെ ദൈനംദിന ചെലവുകള്‍ നടത്തിയിരുന്ന കുട്ടനാടന്‍ പാഠശേഖരത്തില്‍നിന്ന് നാനൂറേക്കര്‍ സ്ഥലം റാണി മല്‍പാന് നല്‍കുകയും ചെയ്തു. 1815 ല്‍ സെമിനാരി പണിയാന്‍ റാണി ഇട്ടൂപ്പ് മല്‍പാന് സൗജന്യമായി നല്‍കിയ സ്ഥലവും തിരുനക്കരത്തേവരുടെ തന്നെ; എങ്കിലും പള്ളി പണിയാനും പുതുക്കിപ്പണിയാനും അച്ചന്‍പട്ടക്കാര്‍ക്ക് വെച്ചുണ്ണാനുമെല്ലാമുള്ള പണവും ഭൂമിയും നിലവും ഉരുപ്പടികളുമെല്ലാം നല്‍കിയിട്ടും ഹിന്ദുക്കളെ മതംമാറ്റാന്‍ നടന്ന ഇട്ടൂപ്പ് മല്‍പാന്മാരുടെ ദ്വന്ദ്വവ്യക്തിത്വം ഇന്നുമൊരു പ്രഹേളിക തന്നെ.
ജോണ്‍ മണ്‍റോയുടെ പിതാവ് ക്യാപ്റ്റന്‍ ജെയിംസ് മണ്‍റോ ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പുവിന്റെ കുടുംബാംഗങ്ങളോട് ഏറെ ക്രൂരത കാട്ടിയിരുന്നു. ബാല്യത്തിലെ പിതാവിന്റെ ക്രൂരകഥകള്‍ കേട്ട് ആവേശഭരിതനായി വളര്‍ന്ന ജോണ്‍മണ്‍റോയുടെ അറിയപ്പെടാത്ത സ്വഭാവവൈകൃതങ്ങളെപ്പറ്റി എഴുതാതിരിക്കുകയാണ് കൂടുതല്‍ നല്ലത്.
ഏറ്റുമാനൂരില്‍നിന്ന് എംസി റോഡ് വഴി കോട്ടയത്തേക്ക് വന്നാല്‍ കാരിത്താസ്, തെള്ളകം, അടിച്ചിറ, സംക്രാന്തി, ചവിട്ടുവരി, നാഗമ്പടം എന്നീ സ്ഥലങ്ങളെല്ലാം കുമാരനെല്ലൂര്‍ ക്ഷേത്രത്തിന്റെ വകയായിരുന്നു. പാട്ടക്കൃഷിയിലൂടെ കുമാരനല്ലൂരമ്മയുടെ ഭൂമി കൈവശപ്പെടുത്തിയ വറീത്, അവുത, അവുതേപ്പ് തുടങ്ങിയ ക്രിസ്ത്യാനികളെ സംബന്ധിച്ച ദേവസ്വം രേഖകള്‍ കണ്ട് താന്‍ അത്ഭുതപ്പെട്ടതായി പ്രൊഫസര്‍ എസ്.ഗുപ്തന്‍ നായര്‍ ഒരിക്കലെഴുതിയത് ഈ ലേഖകന്‍ ഇന്നും സൂക്ഷിച്ചുവച്ചിട്ടുണ്ട്. പാലായിലെയും ഇടുക്കിയിലെയും കയ്യേറ്റങ്ങള്‍ കണ്‍മുന്നില്‍ ഇന്നുമുണ്ട്. ഇപ്പോള്‍ വാഴ്ത്തപ്പെടാന്‍ പോകുന്ന ചാവറ കുരിയാക്കോസച്ചനും അദ്ദേഹത്തിന്റെ ഉപവികളും കോട്ടയത്തെ ഹിന്ദുസംസ്‌കാരത്തിനേല്‍പ്പിച്ച ആഘാതത്തെപ്പറ്റിയും കൂടുതല്‍ വിസ്തരിക്കുന്നില്ല. ഇപ്പോള്‍ ടിവി സീരിയല്‍ രൂപത്തിലും അദ്ദേഹം ഹിന്ദുക്കളെ അപമാനിച്ചുകൊണ്ടിരിക്കുകയാണല്ലോ.
19-ാം നൂറ്റാണ്ടില്‍ ഉത്തരകേരളത്തില്‍ ബാസല്‍മിഷനും മധ്യകേരളത്തില്‍ ചര്‍ച്ച് മിഷന്‍ സൊസൈറ്റിയും ദക്ഷിണ കേരളത്തില്‍ ലണ്ടന്‍ മിഷന്‍ സൊസൈറ്റിയും പ്രവര്‍ത്തനം ആരംഭിച്ചതോടെയാണ് ക്രിസ്തുമതം കേരളത്തില്‍ വളരാന്‍ തുടങ്ങിയത്. അതിനുശേഷം 1905 ല്‍ സ്ഥാപിക്കപ്പെട്ട നാഷണല്‍ മിഷണറി സൊസൈറ്റി ഏഴുവര്‍ഷത്തിനുശേഷം നാഷണല്‍ മിഷണറി കൗണ്‍സിലായി രൂപാന്തരപ്പെട്ടതോടെയാണ് ഭാരതത്തില്‍ തന്നെ ക്രൈസ്തവര്‍ക്ക് ഒരു ഏകീകൃത രൂപമുണ്ടായതും. അപ്പോള്‍ തിരുനക്കരത്തേവരുടെ മണ്ണില്‍ കുന്തിരിക്കപ്പുക ഉയരാന്‍ തുടങ്ങിയതിന്റെ കാലപ്പഴക്കം വായനക്കാര്‍ തന്നെ തീരുമാനിക്കുക.

http://www.janmabhumidaily.com/news393359#ixzz43JqIVb3M

സിഎംഎസ് -ഒരു വിയോജനക്കുറിപ്പ്

great-hallകോട്ടയം സിഎംഎസ് കോളേജിന്റെ ദ്വിശതാബ്ദിയാഘോഷത്തെപ്പറ്റിയുള്ള വാര്‍ത്തകളും ഫീച്ചറുകളും വായിക്കാനിടയായി. ‘കണ്ടുനിന്ന എന്നെക്കാള്‍ നന്നായി കേട്ട ഞാന്‍ പറയാം’ എന്ന മട്ടില്‍ പലരും കലാലയ മുത്തശ്ശിക്ക് ഇരുന്നൂറ് വയസ്സ് എന്ന സത്യം വളരെ ‘ജോളിയായി’ മാലോകരെ ചെണ്ടകൊട്ടി അറിയിച്ചിട്ടുണ്ട്. കോട്ടയത്തെ ഹിന്ദുക്കളെ പ്രത്യേകിച്ച് പുലയവംശത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ച സിഎംഎസിനെയും മതപരിവര്‍ത്തന വീരനായ ബഞ്ചമിന്‍ ബെയ്‌ലിയെയും മഹത്വവല്‍ക്കരിക്കാന്‍ ചിലര്‍ നടത്തുന്ന ഇത്തരം കരുനീക്കങ്ങളോടുള്ള വിയോജിപ്പ് അറിയിക്കാതിരിക്കുന്നത് ചരിത്രത്തോടു ചെയ്യുന്ന അനീതിയായിരിക്കും.
തിരുനക്കര മഹാദേവര്‍ ക്ഷേത്രം, കുമാരനെല്ലൂര്‍ ദേവീ ക്ഷേത്രം, കോടിമത പള്ളിപ്പുറത്തുകാവ് ദേവീക്ഷേത്രം-ഈ മൂന്നുക്ഷേത്രങ്ങളുടെയും വകയായിരുന്ന കോട്ടയത്തിന്റെ ഹൈന്ദവമണ്ണില്‍ 1818 വരെ ക്രൈസ്തവര്‍ക്ക് സ്വന്തമായി കുഴിവെട്ടി മൂടാന്‍പോലും സ്ഥലം ഉണ്ടായിരുന്നില്ല. തെളിച്ചുപറഞ്ഞാല്‍ ഇന്നത്തെ കോട്ടയം നഗരത്തില്‍ സിഎംഎസ് കോളേജ് ഉള്‍പ്പെടുന്ന ചാലുകുന്ന് ഉള്‍പ്പെടെയുള്ള കുമരകം റൂട്ട് തിരുനക്കര ക്ഷേത്രത്തിന്റെയും, പുളിമൂട്ടില്‍ക്കവല-കെഎസ്ആര്‍ടിസിവരെയുള്ള പ്രദേശങ്ങള്‍ കുമാരനല്ലൂര്‍ ക്ഷേത്രത്തിന്റെയും, അവിടെനിന്ന് എംസി റോഡ് വഴി തെക്കോട്ട് കോടിമത-മണിപ്പുഴവരെയുള്ള സ്ഥലങ്ങള്‍ വയസ്‌ക്കര വൈദ്യന്മാരുടെ കുടുംബദേവതയായ പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിന്റെയും വകയായിരുന്നു.
ക്ഷേത്ര സ്വത്തുക്കള്‍ പിടിച്ചെടുത്ത് കേരളത്തെ ക്രിസ്ത്യന്‍ നാടാക്കി മാറ്റാന്‍ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഉപദേശിച്ച റവ.ഡോ. ക്ലോഡിയസ് ബുക്കാനന്‍, റസിഡന്റ് മണ്‍റോ എന്നീ രണ്ട് കുബുദ്ധികളായ ഉപജാപകവീരന്മാരുടെ തന്ത്രങ്ങളും അവരുടെ വത്സലശിഷ്യരായിരുന്ന ബെയ്‌ലി-ബേക്കര്‍ പ്രഭൃതികളുടെ കുതന്ത്രങ്ങളും കൊണ്ടാണ് കോട്ടയത്തെ ഇക്കാണാവുന്ന ക്ഷേത്രഭൂമികള്‍ മുഴുവന്‍ കയ്യേറി പള്ളിയും പള്ളിക്കൂടങ്ങളും കെട്ടാന്‍ ക്രൈസ്തവര്‍ക്കു കഴിഞ്ഞത്.
കഥകളിയും ഓട്ടന്‍തുള്ളലും മോഹിനിയാട്ടവും പടയണിയും തെയ്യവും തിറയും ശാസ്ത്രീയ സംഗീതവും രാഗ-താള-മേളവാദ്യങ്ങളും വാസ്തുവിദ്യയും ഓണവും വിഷുവുമെല്ലാമുള്ള സമ്പന്നമായ കേരളീയ-ഹൈന്ദവ പൈതൃകം നശിച്ചാല്‍ ആ കുറവ് പരിഹരിക്കാന്‍ ഒരു കോണ്‍ക്രീറ്റ് കുരിശ് മാത്രം മതിയെന്നു ധരിച്ചിരുന്ന (അന്ന് കുരിശേയുള്ളൂ; ബൈബിള്‍ തര്‍ജ്ജമ ചെയ്തിട്ടില്ല) ക്രൈസ്തവ ഭ്രാന്തനായ ബുക്കാനന്‍ എഴുതിയ ‘ക്രിസ്ത്യന്‍ റിസര്‍ച്ചസ് ഇന്‍ ഏഷ്യ’ എന്ന പുസ്തകത്തിലൂടെ കേരളത്തിലെ ഹിന്ദുക്കളെപ്പറ്റിയും അവരില്‍നിന്ന് പറങ്കികളടക്കമുള്ള വിദേശികള്‍ മതപരിവര്‍ത്തനം ചെയ്‌തെടുത്ത സുറിയാനി ക്രിസ്ത്യാനികളെക്കുറിച്ചും വായിച്ചറിഞ്ഞാണ് ഇംഗ്ലണ്ടിലെ സിഎംഎസ് മിഷനറിമാരായ ഹെന്റിബേക്കര്‍, ബഞ്ചമിന്‍ ബെയ്‌ലി, ജോസഫ് ഫെന്‍, തോമസ് നോര്‍ട്ടന്‍ എന്നിവര്‍ 1816-18 കാലഘട്ടത്തില്‍ കേരളത്തിലെത്തിയത്. ഹിന്ദുവിന്റെ ക്ഷേത്രസ്വത്തുക്കള്‍ വെള്ളക്കാരായ നസ്രാണികള്‍ക്ക് വീഞ്ഞുകട തുടങ്ങാനുള്ളതാണെന്നു തെറ്റിദ്ധരിച്ചിരുന്ന ക്രിസ്ത്യന്‍ മതതീവ്രവാദിയായ ജോണ്‍ മണ്‍റോയുടെ ക്ഷണപ്രകാരം ഹൈന്ദവ നശീകരണത്തിനെത്തിയ നാല്‍വര്‍ സംഘത്തിലെ തോമസ് നോര്‍ട്ടന്‍ ആലപ്പുഴയ്ക്ക് വിട്ടപ്പോള്‍ ബെയ്‌ലി ബൈബിള്‍ പരിഭാഷയും ഫെന്‍ പള്ളിക്കാര്യവും ബേക്കര്‍ പള്ളിക്കൂടനിര്‍മാണവും ഏറ്റെടുത്ത് കോട്ടയത്ത് പറ്റിക്കൂടി.
ഇംഗ്ലണ്ടിലെ കോടീശ്വരിയായ ഏലീസ് ഓസ്‌വോണ്‍ എന്ന സ്ത്രീ കൊടുത്ത രണ്ടായിരം പവനുമായി (അന്നത്തെ നിലയ്ക്കുതന്നെ രണ്ടുലക്ഷം ഇന്ത്യന്‍ രൂപ വരും) മതപരിവര്‍ത്തനത്തിനിറങ്ങിയ ഹെന്റി ബേക്കര്‍ ഭാര്യ എമിലിയ, മക്കളായ മേരി, ആനി, ഇസബേല്‍, ജൂണിയര്‍ ബേക്കര്‍ എന്നിവരോടൊത്ത് കൊല്ലത്തെത്തുകയും അവിടെനിന്ന് വലിയ വളവര വള്ളത്തില്‍ കോട്ടയം സെമിനാരിക്കടവില്‍ വന്നിറങ്ങുകയും ചെയ്തു. പിന്നീട് പള്ളത്തെ ആള്‍പ്പാര്‍പ്പില്ലാത്ത ഒരു കാട്ടുമൂലയില്‍ മണ്ണും ഓലയും കൊണ്ട് ‘ചെറ്റപ്പുരപ്പള്ളി’ കെട്ടി പ്രാര്‍ത്ഥന തുടങ്ങിയ ബേക്കര്‍ 1842 ല്‍ കരിമ്പിന്‍ കാലാക്കടവിനു കിഴക്ക് കുമാരനല്ലൂര്‍ ദേവസ്വത്തില്‍നിന്ന് പള്ളിപ്പുറത്തുകാവിലേക്ക് വിട്ടുകൊടുത്ത ഭൂമി കൈയേറി അവിടെ പുത്തന്‍ ബംഗ്ലാവും ബുക്കാനന്‍ ഇന്‍സ്റ്റിറ്റിയൂഷന്റെ പേരില്‍ ഒട്ടനവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും കെട്ടിപ്പൊക്കി.
മണ്‍റോയുടെ തോക്കിന്റെ ബലത്തില്‍ പുളച്ച ബേക്കറുടെ മുഷ്‌കിനെതിരെ ശബ്ദിക്കാനുള്ള കഴിവ് സ്ഥലമുടമകളായ ക്ഷേത്രക്കാര്‍ക്കുമില്ലായിരുന്നു. കോട്ടയത്തെ ഈഴവരെയും പുലയരെയും ക്രിസ്ത്യാനികളാക്കണമെന്ന ബിഷപ്പ് മൂറിന്റെ ഉഗ്രശാസനം അതേപടി നടപ്പാക്കിയ ബേക്കര്‍ സന്തതി ഇസബേല്‍ ആണ് പഴന്തുണികൊടുത്തും മതംമാറ്റാമെന്ന മഹത്തായ കണ്ടുപിടുത്തത്തിന്റെ ഉപജ്ഞാതാവ്. ബിസ്‌ക്കറ്റും റൊട്ടിയും കൊടുക്കാമെന്നു പ്രലോഭിപ്പിച്ച് പുലയ-ഈഴവക്കുട്ടികളെ തന്റെ ബംഗ്ലാവിലേക്ക് ആകര്‍ഷിച്ചുവരുത്തി മതംമാറ്റിയിരുന്ന ഈ മദാമ്മ 92-ാം വയസ്സില്‍ കോട്ടയത്തുവച്ചാണ് മരിച്ചതും-1939 ല്‍.
സംസ്‌കൃത പണ്ഡിതന്മാരായ വൈദ്യനാഥയ്യര്‍, ചാത്തുമേനോന്‍ എന്നിവരുടെ സഹായത്തോടെ ഹിന്ദുപുരാണങ്ങള്‍ പരിശോധിച്ച് ഹൈന്ദവ ദേവീദേവന്മാരുടെ ഉപാസനാപദങ്ങളായ സ്‌ത്രോത്രം, ബലി തുടങ്ങിയവയെല്ലാം കുത്തിത്തിരുകിയാണ് ബെയ്‌ലി ബൈബിള്‍ പരിഭാഷ ചെയ്തത്. വേദങ്ങളുടെ പ്രാധാന്യം മനസ്സിലാക്കി ബൈബിളിന് ക്രിസ്ത്യാനികളുടെ വേദം അഥവാ വേദപുസ്തകം എന്നു സ്വയം പേരിടാനും ബെയ്‌ലി മറന്നില്ല. തന്നെ സംസ്‌കൃതം പഠിപ്പിച്ച ചാത്തുമേനോനെയും ചെങ്ങന്നൂര്‍ ആലാ സ്വദേശിനിയായ ഭാര്യയെയും അവരുടെ ഏഴ് മക്കളെയും മതംമാറ്റി നന്ദിയും ഗുരുഭക്തിയും പ്രദര്‍ശിപ്പിച്ച ബെയ്‌ലി 1850 ല്‍ ഇംഗ്ലണ്ടിലേക്ക് മടങ്ങുന്നതുവരെ കോട്ടയത്തെ ഹിന്ദുനശീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ലോഭം തുടര്‍ന്നു.
നഥാനിയേല്‍ ഫെന്നിന്റെ മകനായി ജനിച്ച ജോസഫ് ഫെന്‍ ഒരു വക്കീലും കൂടിയായിരുന്നു. അപ്പൂപ്പനും ബാങ്കറുമായ തോമസ് ഫെന്നിനെ ലാന്‍ഡ് ടാക്‌സ് നിയമങ്ങളില്‍ സഹായിച്ചിരുന്ന ജോസഫ് ഫെന്നിന്റെ വക്കീല്‍ ബുദ്ധിയും ഭൂനിയമങ്ങളിലുള്ള അറിവും ദേവസ്വത്തിന്റെ ഭൂമി ക്രിസ്ത്യാനികളുടെ കൈകളിലെത്താന്‍ വളരെയേറെ സഹായിച്ചു.
ഇനി’നന്മകളുടെ കെടാദീപ’മായ കേണല്‍ ജോണ്‍ മണ്‍റോയെക്കുറിച്ച്: സ്‌കോട്ട്‌ലന്റുകാരനായ ഇയാള്‍ കോളിന്‍ മക്വിന്‍ലിയ്ക്കുശേഷം 1811-15 കാലഘട്ടത്തില്‍ തിരുവിതാംകൂര്‍ റസിഡന്റ് ആയിരുന്നു. പിതാവ് ക്യാപ്റ്റന്‍ ജെയിംസ് മണ്‍റോ ശ്രീരംഗപട്ടണം യുദ്ധത്തില്‍ ടിപ്പുവിനെ കീഴടക്കാന്‍ വാട്ടര്‍ലൂ ഫെയിം ഡ്യൂക്ക് ഓഫ് വെല്ലിങ്ടണ്‍ ആര്‍തര്‍ വെല്ലസ്സിയെ(ഗവര്‍ണര്‍ ജനറല്‍ മാര്‍ക്വിസ് വെല്ലസ്ലിയുടെ സഹോദരന്‍) സഹായിച്ചു. റാണി ലക്ഷ്മീബായിയെ ചാക്കിട്ട് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ ക്രിസ്ത്യാനികള്‍ക്കും നിയമനം നല്‍കിത്തുടങ്ങിയതും തിരുനക്കരത്തേവരുടെ മണ്ണില്‍ പഴയ സെമിനാരി പണിയാന്‍ സ്ഥലവും മരയുരുപ്പടികളും ഒപ്പിച്ചെടുത്തതും ജോണ്‍ മണ്‍റോയുടെ കുടിലബുദ്ധിയായിരുന്നു. ഭാരതവിരുദ്ധനും ഹിന്ദുവിരുദ്ധനുമായിരുന്ന അയാള്‍ക്ക് ‘ക്ഷേത്ര വിധ്വംസക’പ്പട്ടംകൂടി കിട്ടിയത് തിരുവിതാംകൂറിലെ ക്ഷേത്രങ്ങളെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കീഴിലാക്കി അവയുടെ അളവറ്റ സമ്പത്തില്‍ കൈയിട്ടു വാരിയതുകൊണ്ടാണ്.
മെക്കാളെ സുറിയാനി ക്രിസ്ത്യാനികളുടെ പേരില്‍ 1808- ല്‍ നിക്ഷേപിച്ച 10500 രൂപയുടെ പലിശയായ 3360 രൂപയായിരുന്നു സിഎംഎസ് കോളേജ് സ്ഥാപിക്കാനുള്ള പ്രാരംഭമൂലധനമെന്നാണല്ലൊ പറയപ്പെടുന്നത്. പകലോമറ്റ് മാര്‍ ദിവാന്നാസ്യോസ് ഒന്നാമന്‍ എന്ന മാര്‍ത്തോമാ ആറാമന്റെ കാലശേഷം മാര്‍ത്തോമാ ഏഴാമന്‍ മെക്കാളെയുടെ താത്പര്യപ്രകാരം മൂവായിരം പൂവരാഹന്‍ (10500 രൂപ) പ്രതിവര്‍ഷം എട്ടുശതമാനം പലിശയ്ക്ക് ഇംഗ്ലീഷ് കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു. പിന്നീട് വരാപ്പുഴ ബിഷപ്പായിരുന്ന റെയ്മണ്ടും മെക്കാളെയുടെ നിര്‍ദ്ദേശപ്രകാരം ഇതുപോലെ മൂവായിരം പൂവരാഹന്‍ 1809 ല്‍ നിക്ഷേപിച്ചിരുന്നു. ഈ തുക രണ്ടും അവിട്ടം തിരുനാളിന്റെ ഖജനാവില്‍നിന്ന് ചങ്ങനാശ്ശേരിക്കാരന്‍ തച്ചില്‍ മാത്തുത്തരകന്‍ കവര്‍ന്നെടുത്തതാണെന്നും പിന്നീട് തരകന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയപ്പോള്‍ അത് സഭകളുടെ കൈവശമെത്തിയെന്നും റോമന്‍ സഭാ ചരിത്രകാരന്മാര്‍ വളരെപ്പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്.
കേരളത്തിലെ പഴയ മലങ്കര സഭയുമായി അടുക്കാന്‍ (ഒതുക്കാന്‍)ബഞ്ചമിന്‍ ബെയ്‌ലിയും സംഘവും ശ്രമിച്ചതിന്റെ ഫലമായി 1818 ല്‍ മാവേലിക്കരവച്ച് ഇരുകൂട്ടരും യോഗംചേര്‍ന്ന് ജോസഫ് ഫെന്നിന്റെ അധ്യക്ഷതയില്‍ ഒരു കമ്മറ്റിയെ തെരഞ്ഞെടുത്തിരുന്നു. പക്ഷേ ഈ ബന്ധം തങ്ങളെ ക്ഷീണിപ്പിക്കുകയാണെന്നു തിരിച്ചറിഞ്ഞപ്പോള്‍ പതിനെട്ടുവര്‍ഷത്തിനുശേഷം ‘മാവേലിക്കര പടിയോല’കൂടി മലങ്കര സഭക്കാര്‍ മിഷനറിമാരുടെ പിടിയില്‍നിന്ന് മോചിതരായി. പക്ഷേ അപ്പോഴേക്കും മധ്യതിരുവിതാംകൂറില്‍ ‘പുലപ്പള്ളി’കളും ‘ചോവപ്പള്ളി’കളും സ്ഥാപിക്കുന്ന സൂത്രവിദ്യ മലങ്കര സഭക്കാരില്‍നിന്ന് മിഷനറിമാര്‍ അടിച്ചെടുത്തുകഴിഞ്ഞിരുന്നു.
1879-89 കാലത്ത് ആദ്യത്തെ തിരു-കൊച്ചി ആംഗ്ലിക്കന്‍ ബിഷപ്പും ഹിന്ദുക്കുട്ടികളെ മതംമാറ്റാന്‍ സണ്‍ഡേ സ്‌കൂളുകള്‍ സ്ഥാപിച്ചയാളുമായ ജെ.എം.സ്പീച്ച്‌ലി, അങ്ങേരുടെ പിന്‍ഗാമിയും ‘ജോണ്‍സ് സുവിശേഷകര്‍’ എന്ന ഉപദേശി സംഘത്തെ അയച്ച് മേലുകാവിലെ മലയരയരെ ക്രിസ്ത്യാനികളാക്കിയ വ്യക്തിയുമായ എ.എന്‍.ഹോഡ്ജസ്, അവര്‍ണരുടെ അപ്പോസ്തലന്‍ എന്ന സ്വയം വിളിപ്പേരുമായി അവശക്രൈസ്തവരെ സൃഷ്ടിച്ചുകൂട്ടിയ റവ.സി.എച്ച്.ഗില്‍, പള്ളത്തും ചിങ്ങവനത്തും കോടിമതയിലും കൂട്ടമതംമാറ്റം നടത്തുകയും സുഖമില്ലാതായതിനാല്‍ പിന്നീട് ഇംഗ്ലണ്ടിലേക്ക് മടങ്ങുകയും ചെയ്ത ലാഷ് ദമ്പതികള്‍, സിഎന്‍ഐ പ്രസിഡന്റായിരുന്ന ഇ.ബല്ലാര്‍ബിയും മദാമ്മയും…. മറുനാട്ടില്‍ നിന്നെത്തി തിരുനക്കരത്തേവരുടെ മണ്ണായ കോട്ടയത്തിന്റെ ഹൈന്ദവ സുഗന്ധം ഇല്ലാതാക്കിയ വെള്ളക്കാരുടെ പട്ടിക എഴുതിത്തീര്‍ക്കാവുന്നതല്ല. അതുകൊണ്ടുതന്നെ അന്യന്റെ പൈതൃകത്തിലും പാരമ്പര്യത്തിലും ആചാരവിശ്വാസങ്ങളിലും കൈകടത്തിയ വിദേശികള്‍ ‘പൊന്നുകൊണ്ട് പുളിശ്ശേരി’ വച്ചവരായാലും ശരി, അവരെ അംഗീകരിക്കാന്‍ ആത്മാഭിമാനമുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ട്. കോട്ടയത്തെ പേടിപ്പിക്കുന്ന ഭൂതകാലം എത്രയെഴുതിയാലും തീരുന്നതുമല്ല.
http://www.janmabhumidaily.com/news387767#ixzz43MSqlnuL

ഗൗരിയമ്മക്കേസും കോട്ടയത്തെ മതപരിവര്‍ത്തന പ്രക്ഷോഭണവും

1918 ല്‍ കോട്ടയത്തെ ഹിന്ദുക്കളുടെയിടയില്‍ പ്രക്ഷോഭജനകമായ ഒരു സംഭവം നടന്നു. അതാണ് അന്നത്തെ പത്രപംക്തികളില്‍ വലിയ അക്ഷരങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന 'ഗൗരിയമ്മക്കേസ്.' ഗൗരിയമ്മ എന്നു പേരുള്ള ഒരു നായര്‍യുവതിയെ ക്രിസ്തുമതത്തിലേയ്ക്കു പരിവര്‍ത്തനംചെയ്യിക്കാനുള്ള സംരംഭത്തില്‍നിന്നുണ്ടായ ഒന്നായിരുന്നു ആ കേസ്. നാനാജാതിമതസ്ഥരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോട്ടയം പട്ടണം സമുദായസൗഹാര്‍ദ്ദം പുലര്‍ത്തുന്ന വിഷയത്തിലും ഒട്ടും പിന്നോക്കമല്ല. ഇന്നവിടം വിവിധ സഭാവിഭാഗത്തില്‍ട്ടെ ക്രൈസ്തവരുടെ ഒരു മതപ്രവര്‍ത്തനകേന്ദ്രംകൂടിയാണ്.
വിദ്യാഭ്യാസവിഷയത്തിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധിച്ചത്. കോട്ടയം സി.എം.എസ്. കോളേജുതന്നെ ആ സഭക്കാരുടെ വകയാണല്ലോ. തിരുവിതാംകൂറിലെന്നല്ല, ഇന്ത്യയുടെ നാനാഭാഗങ്ങളിലും ഇംഗ്ലീഷുവിദ്യാഭ്യാസം പ്രചരിപ്പിക്കുവാനും തൂലം പാശ്ചാത്യപരിഷ്‌കാരം പരത്തുവാനും ആംഗ്ലിക്കന്‍സഭയിലെ പ്രവര്‍ത്തകര്‍ വളരെ പരിശ്രമിച്ചിട്ടുണ്ട്. ആ പരിശ്രമം മിക്കവാറും ഫലിച്ചിട്ടുമുണ്ട്. മുന്‍കാലത്ത് സി.എം.എസ്കാരുടെ വിദ്യാലയങ്ങളിലെ പ്രധാനപ്പെട്ട അദ്ധ്യാപകാരെല്ലാം തന്നെ ക്രിസ്ത്യന്‍ മിഷനറിമാര്‍കൂടിയായിരുന്നു. അവരുടെ പ്രധാന ഉദ്ദേശ്യം ക്രിസ്തുമതം പ്രചരിപ്പിക്കുക എന്നുള്ളതായിരുന്നു. വിദ്യാലയത്തിന്റെ അകത്തും പുറത്തുംവച്ച് ആ ജോലി അവര്‍ നിര്‍വിഘ്‌നം നടത്തിക്കൊണ്ടാണിരുന്നത്. ഹിന്ദുമതത്തില്‍ട്ടെ വിദ്യാര്‍ത്ഥികളില്‍ ക്രിസ്തുമതവിശ്വാസം വളര്‍ത്തുവാന്‍ പ്രത്യക്ഷമായും പരോക്ഷമായും യത്‌നിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള പ്രയത്‌നത്തിന്റെ ഫലമായുണ്ടായതാണ് കോട്ടയത്തെ ഗൗരിയമ്മക്കേസ്. കോട്ടയത്തിനടുത്ത് പള്ളം എന്ന സ്ഥലത്ത് കോണ്‍വെന്റുവക ഒരു ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ഉണ്ടായിരുന്നു. ബാലികമാര്‍ക്കു മാത്രമേ അതില്‍ പ്രവേശനമുണ്ടായിരുന്നുള്ളു.
ആ ഹൈസ്‌കൂളില്‍ 1918ല്‍ മറിയപ്പള്ളി സ്വദേശിനിയായ ഗൗരിയമ്മ എന്നൊരു നായര്‍ വിദ്യാര്‍ത്ഥിനി പഠിച്ചുകൊണ്ടിരുന്നു. കോണ്‍വെന്റിന്റെ നേതൃത്വം വഹിച്ചിരുന്നത് ഒരു മദാമ്മയാണ്. അവര്‍ പലവിധത്തിലുള്ള പ്രലോഭനങ്ങള്‍കൊണ്ട് ഗൗരിയമ്മയെ മാനസാന്തരപ്പെടുത്തി ക്രിസ്തുമതത്തില്‍ ചേര്‍ക്കാന്‍ നല്ലതുപോലെ ശ്രമിച്ചു. മൃദുലമാനസയായ ആ പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ വിടാതെ മദാമ്മ തന്റെകൂടെ താമസിപ്പിച്ച് ക്രിസ്തുമതോപദേശങ്ങള്‍ നല്കിക്കൊണ്ടിരുന്നു. ഈ വിവരമറിഞ്ഞ് സ്ഥലവാസികളായ ഹിന്ദുക്കള്‍ പ്രക്ഷുബ്ധരായി ആ കുട്ടിയെ വീണ്ടെടുക്കുവാന്‍ മുന്‍പോട്ടുവന്നു. അതറിഞ്ഞു മദാമ്മയും കൂട്ടരും ഗൗരിയമ്മയെ കോട്ടയം സി.എം.എസ്. കോളേജിനടുത്തുള്ള ''ആസ്‌ക്വിത്തു'' സായിപ്പിന്റെ ബംഗ്ലാവില്‍കൊണ്ടുചെന്ന് ഗോപ്യമായി താമസിപ്പിച്ചു. ശ്രീ ആസ്‌ക്വിത്തുസായി്പ്പ് അന്ന് കോട്ടയം സി.എം.എസ്. കോളേജില്‍ പ്രിന്‍സിപ്പാളായിരുന്നു. അദ്ദേഹത്തിന്റെ ബംഗ്ലാവില്‍ ഗൗരിയമ്മ താമസിക്കുന്ന വിവരം അവളുടെ രക്ഷാകര്‍ത്താക്കള്‍ക്കെങ്ങനെയോ മനസ്സിലായി. അതനുസരിച്ച് ആ രക്ഷാകര്‍ത്താക്കളും ചില ബന്ധുക്കളുംകൂടി ആസ്‌ക്വിത്തിന്റെ സമീപത്തുചെന്ന് ഗൗരിയമ്മയെ തങ്ങളെ ഏല്പിക്കണമെന്ന് അപേക്ഷിച്ചു. പക്ഷേ, ഒരു പാതിരികൂടിയായിരുന്ന ആ ധ്വരവര്യന്‍ അവരുടെ അപേക്ഷയെ അവജ്ഞയോടുകൂടി തിരസ്‌കരിക്കുകയാണുണ്ടായത്. എല്ലാ മാര്‍ഗ്ഗങ്ങളില്‍ക്കൂടിയും ഗൗരിയമ്മയെ വീണ്ടെടുക്കാന്‍ ഹിന്ദുക്കള്‍ തീവ്രമായി പരിശ്രമിച്ചു. തന്നിമിത്തം കോട്ടയത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മില്‍ അല്പമായി ഒന്നേറ്റുമുട്ടേണ്ടിയും വന്നു.
ആ ഘട്ടത്തില്‍, കോട്ടയത്തെ അഭിഭാഷകപ്രമാണികളായിരുന്ന ശ്രീ എസ്. കൃഷ്ണയ്യര്‍, സാഹിത്യപഞ്ചാനനന്‍ ശ്രീ പി.കെ. നാരായണപിള്ള. ശ്രീ എ. എന്‍ പണിക്കര്‍ മുതലായ മാന്യന്മാര്‍ ഹിന്ദുക്കളുടെ നേതൃത്വം ഏറ്റെടുത്ത് നിയമവശത്തുകൂടി ഗൗരിയമ്മയെ വീണ്ടെടുക്കുവാന്‍ തീരുമാനിച്ചു. അതനുസരിച്ച് ശ്രീ ഗൗരിയമ്മയുടെ പിതാവ് തന്റെ മകളെ വീണ്ടുകിട്ടണമെന്നു കാണിച്ച് മജിസ്‌ട്രേട്ടു മുമ്പാകെ ഒരുഹര്‍ജി സമര്‍പ്പിച്ചു. മതപരിവര്‍ത്തനം നടത്താതെ മൈനറായ ഗൗരിയമ്മയെ തിരിയെകിട്ടണമെന്നായിരുന്നു ആ ഹര്‍ജിയുടെ ചുരുക്കം. കുട്ടി മേജറാണെന്നും സ്വമനസ്സാലെ മതപരിവര്‍ത്തനത്തിനൊരുങ്ങിയതാണെന്നും ആസ്‌ക്വിത്ത് സായി്പ്പ് കോടതിയില്‍ വാദിച്ചു. ആ ഹര്‍ജിയെ സംബന്ധിച്ച് പ്രശസ്തരായ വക്കീലന്മാരുടെ വാദപ്രതിവാദങ്ങള്‍ കേട്ടതിനുശേഷം ഗൗരിയമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുവാന്‍ മജിസ്‌ട്രേട്ട് ഉത്തരവിട്ടു. എന്നാല്‍, ക്രിസ്ത്യന്‍സമുദായത്തിന്റെ പിന്‍ബലത്തോടുകൂടിയ സായിപ്പിന്റെ സ്വാധീനശക്തി അന്ന് ചില്ലറയൊന്നുമല്ലായിരുന്നു. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ മേല്‍ക്കോയ്മയില്‍ കഴിഞ്ഞിരുന്ന അന്നത്തെ തിരുവിതാംകൂറില്‍ യൂറോപ്യന്മാര്‍ യജമാനഭാവം നടിക്കുന്ന ഗര്‍വ്വിഷ്ഠന്മാര്‍ കൂടിയായിരുന്നു. അതിനാല്‍, ഗൗരിയമ്മയെ എന്തുവന്നാലും വിട്ടുകൊടുക്കയില്ലെന്ന് ആസ്‌ക്വിത്തുസായി്പ്പ് ശഠിച്ചു. അക്കാലത്തു കോട്ടയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നത് സുപ്രസിദ്ധനായ ശ്രീ പിച്ചുവയ്യങ്കാരായിരുന്നു. ധീരനായ അദ്ദേഹത്തിന്റെ സമയോചിതവും നയപരവുമായ നടപടിനിമിത്തം വലിയ കുഴപ്പമൊന്നും കൂടാതെ ഗൗരിയമ്മയെ സായിപ്പിന്റെ ബംഗ്ലാവില്‍നിന്ന് വീണ്ടെടുത്ത് പോലീസ് സംരക്ഷണയില്‍ പാര്‍പ്പിച്ചു. തുടര്‍ന്നുനടന്ന കേസുവിചാരണയുടെ ഫലമായി ഗൗരിയമ്മ മേജറാണെന്നും അവര്‍ക്കിഷ്ടംപോലെ പ്രവര്‍ത്തിക്കുവാന്‍ അധികാരമുണ്ടെന്നും മജിസ്‌ട്രേട്ട് വിധിച്ചു. കോടതിയില്‍ നിന്ന് സ്വതന്ത്രയായി വെളിയിലേയ്ക്കുവരുന്ന ശ്രീ ഗൗരിയമ്മയെ സ്വീകരിക്കുവാന്‍ ആസ്‌ക്വിത്തുസായിപ്പിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യാനികളും ശ്രീ ഇടത്തിറമ്പില്‍ കേശവക്കുറുിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കളും തയ്യാറെടുത്തുനിന്നു. ആ സ്വീകരണത്തില്‍ രണ്ടുകൂട്ടരും തങ്ങളുടെ കായബലം നല്ലതുപോലെ പരീക്ഷിച്ചു നോക്കി. ശ്രീ കേശവക്കുറുപ്പിന്റെ സുദീര്‍ഘവും ബലിഷ്ഠവുമായ ശരീരത്തിന്റെ ശക്തിനിമിത്തം ഗൗരിയമ്മയെ ഹിന്ദുക്കള്‍ക്കുതന്നെ സ്വീകരിക്കുവാന്‍ കഴിഞ്ഞു. ഗൗരിയമ്മയെയുംകൊണ്ട് അവരുടെ രക്ഷാകര്‍ത്താക്കളുള്‍പ്പടെ ഹിന്ദുക്കള്‍ ബോട്ടുവഴി കോട്ടയത്തുനിന്ന് ചേര്‍ത്തലവരെ ഒരു ജൈത്രയാത്രനടത്തി തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. ആ യാത്രയില്‍,ശ്രീമതി ഗൗരിയമ്മയെ, രാമന്‍പിള്ള എന്നു പേരുള്ള ഒരു കോളേജുവിദ്യാര്‍ത്ഥി ചേര്‍ത്തലവച്ച് വിവാഹം കഴിക്കുകയുണ്ടായി.
ശ്രീമതി ഗൗരിയമ്മ ക്രിസ്തുമതത്തിലേക്കു പോകാതെ വിവാഹിതയായി ഹിന്ദു സമുദായത്തില്‍ത്തന്നെ നില്ക്കാന്‍നിര്‍ബ്ബദ്ധയായെങ്കിലും, അവരുടെ ക്രിസ്തുമതവിശ്വാസം അത്രമാത്രം കൊണ്ടു മാറിയില്ല അവര്‍ വീണ്ടും ക്രിസ്തുമതത്തില്‍ ചേരുമെന്ന് പലരും ആശങ്കിച്ചു. അതുകൊണ്ട്, ഗൗരിയമ്മയുടെ രക്ഷാകര്‍ത്താക്കള്‍ അവരെയുംകൊണ്ട് അന്നു മന്നക്കുന്നത്തുംഗ്ലാവില്‍ വിശ്രമിച്ചിരുന്ന ശ്രീതീര്‍ത്ഥപാദപരമഹംസസ്വാമികളുടെ സമീപത്തില്‍ ചെന്നുചേര്‍ന്നു. സ്വാമിജിയുടെ കുറച്ചുസമയത്തെ ഉപദേശംകൊണ്ടുതന്നെ ഗൗരിയമ്മയ്ക്ക് ഹിന്ദുമതത്തില്‍ നല്ല വിശ്വാസമുണ്ടായി. മദാമ്മയില്‍നിന്നു കേട്ടുമന സ്സിലാക്കിയിരുന്ന ഹിന്ദുമതത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളെല്ലാം തെറ്റാണെന്നും എല്ലാ മതങ്ങളിലുംവച്ച് പുരാതനവും വിശിഷ്ടവുമായ ഒന്നാണ് തന്റെ ഹിന്ദുമതം എന്നും കൂടി ഗൗരിയമ്മയ്ക്കു മന സ്സിലാക്കിക്കൊടുക്കാന്‍ സ്വാമിജിക്ക് കഴിഞ്ഞു. അവര്‍ പിന്നീട് സ്വാമിജിയെ സന്ദര്‍ശിച്ച് അവിടുത്തെ ഉപദേശങ്ങള്‍ കേട്ടുകൊണ്ടിരുന്നു. സ്വാമിജി അവര്‍ക്കു ചില അനുഷ്ഠാനക്രമങ്ങളും ഉപദേശിച്ചുകൊടുത്തു. സമുദായത്തിന് വരുത്തിയ അപമാനത്തെ പരിഹരിക്കേണ്ടതുണ്ടെന്നും അതിനു സ്വാമിജി തന്നെ വഴികാട്ടണം എന്നും അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സ്വാമിജിയുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും കൊണ്ട് സാമുദായികാഭിവൃദ്ധിയോടും ആത്മീയോന്നമനത്തോടുംകൂടി അവര്‍ ജീവിച്ചു. പിന്നീട് ഒരദ്ധ്യാപികയായി ജോലിനോക്കിയതിനുശേഷം പുത്രപൗത്രാദികളോടുകൂടി അവര്‍ സസുഖം ജീവിച്ചു എന്നാണു അറിവ്.
ശ്രീ ഗൗരിയമ്മയുടെ മതപരിവര്‍ത്തനസംരംഭം തിരുവിതാംകൂറിലെ ഹിന്ദുക്കളുടെ ഹൃദയത്തെ ഒന്നു തട്ടി ഉണര്‍ത്തുകതന്നെചെയ്തു. അതിന്റെ ഫലമായി പല സ്ഥലത്തും പ്രതിഷേധപ്രകടനങ്ങളും ഹിന്ദുസാമാന്യത്തിന് മതാഭിമാനം വളര്‍ത്തത്തക്ക പ്രവര്‍ത്തനങ്ങളും തുടങ്ങി. കോട്ടയത്ത് മതാഭിമാനികളായ ശ്രീ എ.എന്‍. പണിക്കര്‍ ബി.എ.ബി.എല്‍. ശ്രീ ഇടത്തിറമ്പില്‍ കേശവക്കുറുപ്പ് തുടങ്ങിയ പ്രമാണികള്‍ മതവിദ്വേഷം വളര്‍ത്തത്തക്കവിധത്തിലുള്ള ക്രിസ്ത്യാനികളുടെ മതപരിവര്‍ത്തന പരിശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിന് പല പദ്ധതികളും തയ്യാറാക്കി. സാമാന്യജനങ്ങളുടെയിടയില്‍ ഹിന്ദുമതബോധം വളര്‍ത്തുവാനുള്ള പരിപാടികള്‍ക്കാണ് അവയില്‍ പ്രാമാണ്യം കല്പിക്കപ്പെട്ടത്. അതിനുവേണ്ടി ശ്രീതീര്‍ത്ഥപാദപരമഹംസസ്വാമികളെത്തന്നെ ആചാര്യനായി ആ മാന്യന്മാര്‍ വരിച്ചു.
അതനുസരിച്ച്, മതവിഷയകമായ പ്രസംഗപരമ്പരയാണ് സ്വാമിജി നടപ്പില്‍വരുത്തിയത്. തിരുനക്കര അമ്പലത്തിനു മുന്‍വശത്തുണ്ടായിരുന്ന ആല്‍ത്തറയ്ക്കല്‍നിന്ന് പകല്‍ അഞ്ചുമണിമുതല്‍ രണ്ടും മൂന്നും മണിക്കൂര്‍നേരം തുടര്‍ച്ചയായി സ്വാമിജി പ്രസംഗപരമ്പര നടത്തിക്കൊണ്ടിരുന്നു. സ്വാമിജിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കുവാന്‍ സര്‍വമതാവലംബികളും പ്രസംഗരംഗത്തേക്കു വന്നുകൊണ്ടാണിരുന്നത്. അന്ന് ഹിന്ദുമതപ്രഭാഷകന്മാരില്‍ പലരും ക്രിസ്തുമതത്തേയും ക്രിസ്തുമതപ്രഭാഷകന്മാരില്‍ പലരും ഹിന്ദുമതത്തേയും എതിര്‍ത്തും നിന്ദിച്ചുമാണ് സാധാരണ പ്രസംഗം നടത്തിയിരുന്നത്. എന്നാല്‍, സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ ആ രീതിയിലല്ലായിരുന്നു.
എല്ലാ മതങ്ങളുടേയും സാരം ഈശ്വരസാക്ഷാത്ക്കാരമാണെന്നു തെളിയിച്ചുകൊണ്ടാണ് അദ്ദേഹം പ്രഭാഷണം നടത്തിയിരുന്നത്. ഉപനിഷത്തുകള്‍, ഗീതകള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ മുതലായവയില്‍
നിന്നെന്നപോലെ ബൈബിളില്‍നിന്നും ഖുറാനില്‍ നിന്നും ''ധര്‍മ്മപദ''ത്തില്‍നിന്നും അനേകംവാക്യങ്ങളുദ്ധരിച്ച് സര്‍വ്വമതസാമരസ്യം ശ്രോതാക്കള്‍ക്കദ്ദേഹം തെളിയിച്ചുകൊടുക്കുമായിരുന്നു. എന്നാല്‍, എല്ലാ മതക്കാരും മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന ദുരാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും അദ്ദേഹം അപലപിക്കുവാന്‍ മടിച്ചിരുന്നില്ല. സ്വസമുദായത്തില്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കുവാനുള്ള ക്രിസ്ത്യാനികളുടെ മതപരിവര്‍ത്തനസംരംഭത്തെ ആ പ്രസംഗപരമ്പരയില്‍ സ്വാമിജി നിശിതമായി വിമര്‍ശിക്കുമായിരുന്നു. യഥാര്‍ത്ഥമതപരിവര്‍ത്തനമെന്നു പറയുന്നത് മനുഷ്യമനസ്സ് ഈശ്വരാഭിമുഖമായിത്തീരുകയാണെന്നായിരുന്നു അവിടുത്തെവാദം. അതിനുവേണ്ടി ശ്രമിക്കുവാന്‍ സ്വാമിജി സകല മതക്കാരെയും ആഹ്വാനം ചെയ്യുമായിരുന്നു. മതബോധവും മാനസികസംസ്‌കാരവും ഇല്ലാത്തവരുടെ അന്യമതത്തിലേയ്ക്കുള്ള മാറ്റം മതപരിവര്‍ത്തനമല്ല സമുദായപരിവര്‍ത്തനമാണ് എന്നദ്ദേഹം സയുക്തികം സ്ഥാപിച്ച് പലപ്രഭാഷണങ്ങളും അക്കാലത്ത് നടത്തിയിട്ടുണ്ട്.
സ്വാമിജിയുടെ പ്രസംഗം കേള്‍ക്കുവാന്‍ ഹിന്ദുക്കളെപ്പോലെ തന്നെ ക്രിസ്ത്യാനികള്‍ക്കും, മുസ്ലീങ്ങള്‍ക്കും വലിയ താത്പര്യമായിരുന്നു. അന്ന് റസല്‍മിഷ്യനിലെ ജോസഫ്, ഉമ്മന്‍ എന്ന രണ്ടു പ്രവര്‍ത്തകന്മാര്‍ സ്വാമിജിയുടെ പ്രഭാഷണം കേള്‍ക്കാന്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. അവര്‍ രണ്ടുപേരും ക്രമേണ സ്വാമിജിയുടെ ആരാധകാരും വേദാന്തികളുമായിത്തീര്‍ന്ന കഥ പ്രസ്താവ്യമാണ്. കൂടാതെ, കോട്ടയത്തുള്ള കോളേജിലും ഹൈസ്‌കൂളുകളിലും പഠിച്ചിരുന്ന ഹിന്ദു വിദ്യാര്‍ത്ഥികള്‍ സ്വാമിജിയുടെ പ്രസംഗസ്ഥലത്ത് ഹാജരായിക്കൊണ്ടിരുന്നു. അവരില്‍ പലരും പില്ക്കാലത്ത് അദ്ദേഹത്തിന്റെ ശിഷ്യാരായിത്തീര്‍ന്നിട്ടുണ്ട്.
ബ്രിട്ടീഷ്‌കാരുടെ കാലത്ത് തന്നെ കേരളത്തില്‍ വിദ്യാര്‍ഥികളില്‍ മതപരിവര്‍ത്തനം ചെയ്യുവാന്‍ പാതിരിമാര്‍ ശ്രമിച്ചതിന്റെ ചരിത്രപരമായ തെളിവാണ് ഗൌരിയമ്മക്കേസ്. അത് അക്കാലത്ത് ശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമിജിയുടെ പ്രസംഗങ്ങള്‍ കൊണ്ടും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടും ജനങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ മതബോധം ഉണ്ടാക്കുവാനും സഹായിച്ചു എന്നത് പ്രസ്താവ്യമാണ്.
അവലംബം : ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ ജീവചരിത്രം(ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍)

https://www.facebook.com/groups/450064555118899/permalink/492273527564668/?__mref=message_bubble

തിരുവല്ലയിലെ വില്ലനും ബെയ്‌ലി

തോമായുടെ നമ്പൂതിരി ഹിപ്‌നോട്ടിസം, കടമറ്റത്തു പൗലോസിന്റെ യക്ഷി മെസ്മറിസം, അര്‍ത്തുങ്കല്‍ വെളുത്തച്ചന്റെ അയ്യപ്പ സോഷ്യലിസം: പ്രാചീന ഗ്രീക്ക്, റോമന്‍, ട്യൂട്ടോണിക്, ബാബിലോണിയന്‍ മതങ്ങളെ മൂക്കില്‍ പഞ്ഞിവച്ചു കിടത്തിയ കുരിശുമ്മൂട്ടില്‍ കുടുംബക്കാര്‍ പ്രയോഗിച്ച ഇന്ത്യന്‍ സുവിശേഷ കട്ടപ്പാരകളാണ് ഇവ മൂന്നും.
പുളിങ്കുരു പെറുക്കുന്നതിലും പാടാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്‌റ്റോ വായിക്കുന്നതെന്നു വീരവാദം മുഴക്കിയിരുന്ന സവര്‍ണ്ണ കമ്മ്യൂണിസ്റ്റ് ജന്മിമാര്‍ പോലും കര്‍ക്കടക പാരായണം നടത്തി പാപമോക്ഷത്തിനായി ഇരക്കുന്ന ഇക്കാലത്തും വെളുത്തച്ചന്റെ ഓലപ്പടക്കവുമായി ഹിന്ദുക്കളെ കുപ്പിയിലിറക്കാമെന്ന് ചിലര്‍ വികാരം കൊള്ളുമ്പോള്‍ നൂറു വര്‍ഷം മുമ്പ് കുരിശുവീണു ചത്ത പാവം ഹിന്ദുക്കളെപ്പറ്റി ഖേദിക്കാനുണ്ടോ? ക്രിസ്ത്യന്‍ചതി അന്നുമിന്നും ഒന്നുതന്നെ. അന്ന് അമ്പലം സമൂലം പിഴുതു കളഞ്ഞ് അവിടെ പള്ളി വച്ചു പിടിപ്പിക്കുന്ന ഒട്ടുമാവ് കൃഷിയായിരുന്നെങ്കില്‍ ഇന്ന് നയത്തില്‍ കുരിശ് ചുമപ്പിക്കുന്നു എന്നേയുള്ളൂ.
കോട്ടയത്ത് തിരുനക്കര തേവരെ കോഴിക്കു ചികയാന്‍ പാകത്തിന് ‘ഠ’ വട്ടത്തില്‍ ഒതുക്കിയ ബഞ്ചമിന്‍ ബെയ്‌ലി, ജോസഫ് ഫെന്‍, ഹെന്റി ബേക്കര്‍ ടീം തന്നെയാണ് തിരുവല്ലയില്‍ തിരുവല്ലഭനിട്ടു പണിതതും. ബെയ്‌ലി 1817ലും ബേക്കര്‍ 1819ലും ആണ് കോട്ടയത്ത് എത്തുന്നത്. ആദ്യമെത്തിയ ബെയ്‌ലി കോട്ടയത്തിന്റെ ഭൂമിശാസ്ത്രം കൃത്യമായി പഠിച്ചശേഷം ഉപദേശം കൊടുത്തതനുസരിച്ചാണ് കുന്നിന്‍മുകളില്‍ ബേക്കര്‍ ബംഗ്ലാവും പള്ളിയും പണിയുന്നത്.
ബൈബിള്‍ തര്‍ജ്ജമയ്ക്ക് സഹായം തേടി ഹൈന്ദവപണ്ഡിതരെ കാണാന്‍ രാവിലെ ഇറങ്ങുന്ന ബെയ്‌ലി കോട്ടയത്തും ചെങ്ങന്നൂരിലും തിരുവല്ലയിലും മാവേലിക്കരയിലുമൊക്കെ നാഥനില്ലാതെ കിടക്കുന്ന ക്ഷേത്രഭൂമികളെ പറ്റിയുള്ള വിവരങ്ങള്‍ സൂത്രത്തില്‍ മനസ്സിലാക്കി ബേക്കറെയും ജോസഫ് ഫെന്നിനെയും അറിയിക്കും. പിന്നീട് മണ്‍റോയുടെ സഹായത്തോടെ അത് തട്ടിയെടുക്കും. അങ്ങനെയാണ് തിരുനക്കര തേവരേക്കാളും, തിരുവല്ലയില്‍ തിരുവല്ലഭനുള്ളതിനേക്കാളും കൂടുതല്‍ ഭൂമി ഇന്ന് െ്രെകസ്തസഭകളുടെ കൈവശം വന്നുചേര്‍ന്നത്.തിരുവല്ലയില്‍ മിണ്ടാപ്പൂച്ചകളായി ജീവിച്ച മലയാള നസ്രാണികള്‍ ഹിന്ദുക്കളുടെ കലമുടയ്ക്കാന്‍ തുടങ്ങിയതും ബെയ്‌ലിയും ടീമും കൊടുത്ത മസില്‍ പവറിന്റെ പിന്‍ബലത്തിലാണ്; അല്ലാതെ 1815 മുതല്‍ 1836 വരെ മാവേലിക്കരയിലും തിരുവല്ലയിലും എക്യൂമെനിക്കല്‍ കൂടി ഇരുകൂട്ടരും തല പുകച്ചുകൊണ്ടിരുന്നത് തിരുവല്ലഭനു തിരി കത്തിക്കുന്ന കാര്യമൊന്നുമല്ലല്ലോ.
മലയാള നസ്രാണികളെക്കുറിച്ച് പലര്‍ക്കും അറിയാത്ത ചില ചരിത്രവസ്തുതകളുണ്ട്. 1728-1765 ല്‍ കേരളീയ നസ്രാണി സമൂഹത്തെ നയിച്ച അഞ്ചാം മാര്‍ത്തോമ്മായുടെ ജീവചരിത്രം പഴയ ക്രൈസ്തവര്‍ എഴുതിവച്ചിരിക്കുന്നത് മനസ്സിലാക്കിയാല്‍ പരുമലയില്‍ ക്രിസ്ത്യാനികള്‍ എങ്ങനെ ഉണ്ടായെന്നും, ഇന്നീ കാണിക്കുന്ന അമ്പലമണിയും മുത്തുക്കുടയുമൊക്കെ അവര്‍ക്ക് എന്നുതൊട്ട് ഉണ്ടായതാണെന്നും നിഷ്പ്രയാസം പിടികിട്ടും. അതിലൊരു ഭാഗം ഇതാ:
മാര്‍ത്തോമ്മാ നാലാമന്‍ അഞ്ചാം മാര്‍ത്തോമ്മായായി തന്റെ അനന്തരവനെ വാഴിച്ചത് അന്ത്യോക്യന്‍ പാതിരിമാര്‍ അംഗീകരിച്ചില്ല. തന്മൂലം കേരള നസ്രാണികള്‍ വടക്കും തെക്കുമായി രണ്ട് ചേരികളാവുകയും, ഒരു കൂട്ടര്‍ അന്ത്യോക്യയില്‍നിന്ന് ക്ഷണിച്ചു വരുത്തിയ മാര്‍ ഇവാനിയോസ് (തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പായിരുന്ന ചങ്ങനാശ്ശേരിക്കാരന്‍ പി. ടി. ഗീവര്‍ഗ്ഗീസ് എന്ന മാര്‍ ഇവാനിയോസല്ല) എന്ന വിദേശി സ്വയം മെത്രാനായി അവരോധിക്കുകയും ചെയ്തു. ഇരുമെത്രാന്മാരും തമ്മിലുള്ള അങ്കം മുറുകിയപ്പോള്‍ അഞ്ചാം മാര്‍ത്തോമ്മാ ഒത്തുതീര്‍പ്പിനായി കുറേ വിദേശ പാതിരിമാരെ ഡച്ചുകാരുടെ കപ്പലില്‍ കൊച്ചിയിലേക്കു വിളിച്ചു വരുത്തി; എന്നാല്‍ അവരുടെ യാത്രപ്പടിയും ചെലവും കൊടുക്കാന്‍ മാര്‍ത്തോമ്മായുടെ കൈയില്‍ കാശില്ലാതിരുന്നതിനാല്‍ അദ്ദേഹത്തെ പിടികൂടാന്‍ ഡച്ചുകാര്‍ കൊച്ചി രാജാവിന്റെ അനുമതി വാങ്ങി മാര്‍ത്തോമ്മാ താമസിക്കുന്ന കോതമംഗലത്തേക്ക് പുറപ്പെട്ടു.
സംഗതി മണത്തറിഞ്ഞ മാര്‍ത്തോമ്മാ രഹസ്യമായി തിരുവിതാംകൂറിലേക്കു കടന്നു പരുമലയ്ക്കു സമീപം നിരണത്ത് അഭയം തേടി. പിന്തുടര്‍ന്നു വന്ന ഡച്ചുകാര്‍ തിരുവിതാംകൂര്‍ സര്‍ക്കാരിന്റെ അനുവാദത്തോടെ അദ്ദേഹത്തെ മാവേലിക്കരയിലെ പുത്തന്‍കാവില്‍നിന്ന് പിടികൂടി കൊച്ചിയിലെ ഡച്ചുകോട്ടയിലെ തുറുങ്കിലടച്ചു. പിന്നീട് മാര്‍ത്തോമ്മായുടെ അപേക്ഷപ്രകാരം തിരുവിതാംകൂര്‍ മഹാരാജാവ് കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ ധര്‍മ്മരാജാ വിഷയത്തില്‍ ഇടപെട്ടു. യാത്രച്ചെലവിന്റെ പകുതി തുക വിദേശ മെത്രാന്മാരില്‍നിന്ന് ഈടാക്കാന്‍ ഉത്തരവിട്ടു. ധര്‍മ്മരാജാ ഇടപെട്ടതുമൂലം 1763 ല്‍ ജയില്‍മോചിതനായ അഞ്ചാം മാര്‍ത്തോമ്മാ തിരികെ കോതമംഗലത്തിനു പോകാന്‍ ധൈര്യമില്ലാത്തതുമൂലം ശിഷ്ടകാലം നിരണത്താണ് കഴിച്ചു കൂട്ടിയത്; പക്ഷേ വിരുന്നുകാരന്‍ വീട്ടുകാരനായെന്നു പറഞ്ഞപോലെ ഈ സംഭവത്തിനുശേഷം മാര്‍ത്തോമ്മായും അനുയായികളും പയ്യെപ്പയ്യെ നിരണത്തും പരുമലയിലുമെല്ലാം പിടിമുറുക്കി.
ശ്രദ്ധിക്കുക: കപ്പല്‍ക്കൂലി കൊടുക്കാന്‍ കാശില്ലാത്തതുമൂലം പരുമല നിരണത്തേക്കു രക്ഷപ്പെടുകയും, പിന്നീട് ധര്‍മ്മരാജാവിന്റെ കാരുണ്യം കൊണ്ടു മാത്രം വിലങ്ങ് അഴിക്കപ്പെടുകയും ചെയ്ത മാര്‍ത്തോമ്മാ അഞ്ചാമന്റെ അജഗണങ്ങളാണ് മണ്‍റോയുടെ പിന്‍ബലം കിട്ടിയപ്പോള്‍ പതിനായിരക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമികള്‍ തട്ടിയെടുത്ത് അവിടെ പള്ളിയും പള്ളിക്കൂടങ്ങളും കെട്ടിയശേഷം യെരുശലേമില്‍നിന്നു കിട്ടിയതെന്ന മട്ടില്‍ വീരസ്യം കൊണ്ടതും, സ്ലീവാദാസ സമൂഹമുണ്ടാക്കി പുലയന്റെയും പറയന്റെയും ഈഴവന്റെയും ധീവരന്റെയും ഹൈന്ദവ പാരമ്പര്യം ഇല്ലാതാക്കാനും നടന്നത്.
കുട്ടനാട്ടില്‍ ക്രിസ്തുമതം പ്രചരിച്ചതും ഇക്കൂട്ടത്തില്‍ സൂചിപ്പിക്കേണ്ടതുണ്ട്. മാര്‍ത്താണ്ഡവര്‍മ്മയുടെ അമ്പലപ്പുഴ ആക്രമണത്തിന് അധികം മുമ്പല്ലാതെ പുളിങ്കുന്നിലായിരുന്നു ഏതാനും കുടുംബങ്ങളടങ്ങിയ ആദ്യ ക്രിസ്ത്യന്‍ സംഘം കുടിയേറിയതെന്നും അവര്‍ തെക്കന്‍ തിരുവിതാംകൂറുകാര്‍ ആയിരുന്നെന്നുമാണ് പറയപ്പെടുന്നത്. തുടക്കത്തില്‍ ഈഴവരുടെയും പുലയരുടെയും സഹായത്തോടെ ജീവിതം കെട്ടിപ്പടുത്തു തുടങ്ങിയ ക്രൈസ്തവര്‍ പിന്നീട് അവിടുത്തെ സമ്പന്ന വിഭാഗങ്ങളായ നമ്പൂതിരി, നായര്‍ ജാതിക്കാരുടെ സേവകരും ജോലിക്കാരുമായി മാറി. അവരുടെ പ്രീതി നേടി അമ്പലപ്പുഴ ക്ഷേത്രമണ്ണിലെ ചമ്പക്കുളം, എടത്വാ, പുളിങ്കുന്ന് തുടങ്ങി കുട്ടനാട്ടിലുടനീളം പള്ളികള്‍ കെട്ടിപ്പൊക്കി.
ബ്രിട്ടീഷ് വരവും നന്നായി മുതലെടുത്തു. പാറേമ്മാക്കല്‍ കത്തനാരുടെ മരണശേഷം1799ല്‍ സീറോ മലബാര്‍ സഭയിലുണ്ടായ പിളര്‍പ്പില്‍ ഒരു വിഭാഗം ചങ്ങനാശ്ശേരി ആസ്ഥാനമാക്കി മാര്‍ ഏബ്രഹാം പണ്ടാരിയെ മെത്രാനായി തിരഞ്ഞെടുത്തിരുന്നു. അവിട്ടം തിരുനാളിന്റെ കാലത്ത് തിരുവിതാംകൂര്‍ ഭണ്ഡാരം വെളുപ്പിച്ച തച്ചില്‍ മാത്തുത്തരകനായിരുന്നു ഈ ഗ്രൂപ്പിന്റെ ലീഡര്‍. അന്നത്തെ റസിഡന്റെ് മെക്കാളെയുമായി തരകനുണ്ടായിരുന്ന അടുപ്പം ചങ്ങനാശ്ശേരിയിലും കുട്ടനാട്ടിലും ഒരുപോലെ ക്രിസ്തുമതം വളര്‍ത്താനും നായരെയും നമ്പൂതിരിയെയും പിന്തള്ളി മുന്നിലെത്താനും ക്രൈസ്തവരെ സഹായിച്ചു; എന്നിട്ടോ? റാണി സേതു പാര്‍വതീബായി ഉത്തരവ് ഇടുന്നതുവരെ പാടത്തിറങ്ങാന്‍ പുലയന്റെയും, മീന്‍ പിടിക്കാന്‍ ധീവരന്റെയും, ഒരു കോപ്പ കള്ള് മോന്താന്‍ ഈഴവന്റെയും, കൂര കുത്താന്‍ മൂത്താശാരിയുടെയും കരുണയ്ക്ക് കാത്തുനിന്ന ക്രൈസ്തവര്‍ ചെമ്പകശ്ശേരി ദേവനാരായണന് ഉള്ളതിനേക്കാള്‍ കൂടുതല്‍ ചുണ്ടന്‍ വള്ളങ്ങള്‍ പണിത് കുരിശു തറച്ച് നീറ്റിലിറക്കി; ബോട്ടു ജെട്ടികളും കായലോരങ്ങളും പള്ളിയും കുരിശടികളും കൊണ്ടു നിറച്ചു; കുട്ടനാട്ടിലെ അധഃസ്ഥിത ഹൈന്ദവ ജനതയെ ഭീഷണിപ്പെടുത്തി മതംമാറ്റി. പുലയനെ വിതയ്ക്കാനും ഈഴവനെ ഉഴാനും ബലമായി നിയോഗിച്ചശേഷം നിലത്ത് കുഴികുത്തി ഇലയിട്ട് അതില്‍ വറ്റില്ലാത്ത കഞ്ഞി ഒഴിച്ചു കൊടുത്ത് ആ പാവങ്ങളെ പീഡിപ്പിച്ചു പുത്തന്‍ ക്രൈസ്തവതമ്പ്രാക്കന്മാര്‍. വന്ന വഴി മറന്ന് ‘ഞങ്ങള്‍ക്കു രണ്ടു കുടി ചോവനും നാലു കുടി പുലയനും ഉണ്ടായിരുന്നു’ എന്നു ഞെളിയുന്ന എത്രയോ ക്രിസ്ത്യാനികളുണ്ട് ഇന്നും കുട്ടനാട്ടിലും തിരുവല്ലയിലും.
തോമാക്കഥയും കത്തനാര്‍ കഥയുമൊക്കെ ചമയ്ക്കപ്പെട്ടത് ഹൈന്ദവ ദൈവങ്ങളെയും ഹിന്ദു പുരോഹിതരേയും ഒതുക്കാന്‍വേണ്ടി തന്നെയായിരുന്നു. ആകാശത്തേക്ക് എറിഞ്ഞ വെള്ളം മുകളില്‍ത്തന്നെ നിര്‍ത്തി തോമാ, നമ്പൂതിരിമാരെ തോല്‍പിച്ചെന്നാണ് ഒരു കഥയെങ്കില്‍, ഭദ്രകാളി മറ്റപ്പള്ളി നമ്പുതിരിപ്പാടിന്റെ അന്തര്‍ജനങ്ങളെ കത്തനാര്‍ വിവസ്ത്രരാക്കി ഓടിച്ചതാണ് അടുത്ത കഥ. ഇതൊക്കെ കേട്ടാലേ അറിയില്ലേ നമ്പൂതിരിമാര്‍ക്കിട്ട് പണിയാന്‍ ഉണ്ടാക്കിയ ഫ്രോഡ് കഥകളാണെന്ന്. നമ്പൂതിരിമാര്‍ മാത്രമല്ല തങ്ങളും യക്ഷിയെ പിടിക്കുമെന്നു കാണിച്ച് നാട്ടാരെ വിരട്ടാന്‍ യക്ഷിക്കഥയും ചമച്ചു.
കടമറ്റത്ത് കത്തനാരുടെ തട്ടിപ്പ് മനസ്സിലാക്കിയതു കൊണ്ടു തന്നെയായിരിക്കാം കവി ശ്രീകുമാരന്‍ തമ്പിയുടെ സഹോദരനും സാഹിത്യകാരനുമായ പി. വി. തമ്പി ‘പള്ളിവേട്ട’ എന്ന മാന്ത്രികനോവല്‍ എഴുതിയത്. ഇനി വേണമെങ്കില്‍ ഒരു രഹസ്യം കൂടി പറയാം: ടി.എന്‍ ഗോപിനാഥന്‍ നായരുടെ ‘തീര്‍ത്ഥയാത്ര’ എന്നൊരു ഗ്രന്ഥമുണ്ട്. അതിലെ കുണ്ടറ എന്ന അധ്യായത്തില്‍ വരള്‍ച്ചകൊണ്ടു പൊരിഞ്ഞ കുണ്ടറയില്‍ പരുമല തിരുമേനി ഊക്കന്‍ മന്ത്രകര്‍മ്മങ്ങള്‍ നടത്തി മഴ പെയ്യിച്ചതായി പഴമക്കാര്‍ പറഞ്ഞുവെന്ന് ടി. എന്‍ എഴുതിയിട്ടുണ്ട്; പക്ഷേ ക്രൈസ്തവര്‍ നടത്തിയെന്നു പറയുന്ന ഇത്തരം അദ്ഭുതകഥകളൊക്കെ ടി.എന്നും, കൊട്ടാരത്തില്‍ ശങ്കുണ്ണിയും, മധു തൃപ്പെരുന്തുറയും പോലുള്ള ഹിന്ദുക്കള്‍ എഴുതുമ്പോഴാണ് അതില്‍ പന്തികേട് തോന്നുന്നത്; അല്ലെങ്കില്‍പ്പിന്നെ ചാവറയച്ചന്‍, കത്തനാര്‍ സീരിയലുകള്‍ മനോരമയിലോ ശാലോം ടിവിയിലോ വരാതെ ഏഷ്യാനെറ്റിലും ഫ്‌ളവേഴ്‌സിലും മാത്രം വരുന്നതെന്ത്?
പരുമലപ്പള്ളിയുടെ ഉദ്ഭവം കൂടി പറഞ്ഞുകൊണ്ട് പിന്‍വാങ്ങിയേക്കാം. സ്ലീവാദാസ സമൂഹം സൃഷ്ടിക്കപ്പെട്ടിട്ടില്ലാത്ത കാലമായിരുന്നതിനാല്‍ നാമമാത്ര െ്രെകസ്തവര്‍ വന്നുപോകുന്ന ഒരു വീടിന്റെ ഒറ്റമുറി ചായ്പ് ആയിരുന്നു ആദ്യത്തെ പള്ളി. പിന്നീട് ഗ്രിഗോറിയോസ് മെത്രാന്‍ (പരുമല തിരുമേനി) വന്നശേഷം പുലിക്കോട്ടില്‍ ദീവന്നാസ്യോസ് മെത്രാന്റെ കാര്‍മ്മികത്വത്തില്‍ 1895ല്‍ പണിത് കൂദാശ നടത്തിയതാണ് ഇന്നത്തെ പരുമലപ്പള്ളി.

http://www.janmabhumidaily.com/news476465

ഒരു ക്ര്യസ്ത്യന്‍ ചതിയുടെ കഥ ; കത്തനാരും യക്ഷിയും

ഹിന്ദുമതം വെടിഞ്ഞു മറുനാടന്‍ മതവിശ്വാസം സ്വീകരിച്ചതിന് ബന്ധുമിത്രാദികളും സമൂഹവും അവഗണിച്ച ആദ്യ കേരളീയ െ്രെകസ്തവര്‍ക്ക് തങ്ങളുടെ പുതുവിശ്വാസപ്രകാരം തന്നിഷ്ടത്തോടെ ജീവിക്കാനുള്ള അനുമതി ലഭിച്ചത് റാണി സേതു പാര്‍വതിബായ് തിരുവിതാംകൂര്‍ ഭരിക്കുമ്പോഴാണ്; 1815ലാണ് ചരിത്രപ്രധാനമായ ആ രേഖയില്‍ റാണി ഒപ്പു വച്ചത്. നിവര്‍ന്നു നില്‍ക്കാന്‍ ത്രാണി കിട്ടിയ അന്നത്തെ ക്രൈസ്തവര്‍ ഇംഗ്ലീഷ് മിഷനറിമാരുമായി ചേര്‍ന്ന് ആവിഷ്‌ക്കരിച്ച കൊടുംചതിയായിരുന്നു ‘കടമറ്റത്ത് കത്തനാരും പനയന്നാര്‍കാവ് യക്ഷിയും’ എന്ന മലദൂഷിത കെട്ടുകഥ.
ഒരു മാല്ല്യത്തിലെ മലരുകള്‍പോലെ ചേര്‍ത്തു കൊരുക്കപ്പെട്ടിരിക്കുന്ന ചെങ്ങന്നൂര്‍, പത്തനംതിട്ട, ചങ്ങനാശ്ശേരി, തിരുവല്ല, കുട്ടനാട്, മാവേലിക്കര, കായംകുളം എന്നീ ഏഴ് മധ്യതിരുവിതാംകൂര്‍ താലൂക്കുകളിലെ അന്നത്തെ വലിയ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ പരുമല പനയന്നാര്‍കാവ് ദേവീക്ഷേത്രത്തെ നശിപ്പിക്കാനും, ഹിന്ദുദൈവങ്ങളേക്കാള്‍ ശക്തി ഫോറിന്‍ ദൈവങ്ങള്‍ക്കും പുണ്യാളച്ചന്മാര്‍ക്കും പള്ളീലച്ചന്മാര്‍ക്കും ആണെന്ന് വരുത്തിത്തീര്‍ത്ത് മതപരിവര്‍ത്തനം കൊഴുപ്പിക്കാനുമായി തട്ടിക്കൂട്ടപ്പെട്ട ഈ കഥയ്ക്കു പിന്നില്‍ ഒരുപാട് ഉപജാപങ്ങളും ഉപജാപകരുമുണ്ട്; ആദ്യം ദേവിയില്‍നിന്ന്തുടങ്ങാം:
പാലാഴിമഥന സമയത്ത് പൊങ്ങിവന്ന വേതാളം എന്ന ഭയങ്കരനായ പിശാചിനെ ശിവന്‍ വനത്തില്‍ കെട്ടിയിട്ടു. പാര്‍വതിയെ പുച്ഛിച്ച ദാരികനെ വധിക്കാന്‍ ശിവന്‍ ആദ്യം അയച്ച അറുപത് ദേവിമാരും പിന്നീടയച്ച ആറ് ദേവിമാരും തോറ്റോടിയപ്പോള്‍ തൃക്കണ്ണില്‍നിന്ന് പിറന്ന ഭദ്രകാളി, ശിവന്‍ ബന്ധനമുക്തനാക്കിയ വേതാളത്തിന്റെ പുറത്തു കയറി ദാരികനെ വധിച്ചു. കോപം തീരാതെ ദേവി ലോകം നശിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ മകളെ അടക്കി നിര്‍ത്താന്‍ ശിവന്‍ വഴിമധ്യേ ഉറക്കം നടിച്ചു കിടന്നു.
വാളുമായി അലറിപ്പാഞ്ഞു വരവേ അച്ഛന്റെ നെഞ്ചത്ത് അബദ്ധത്തില്‍ ചവിട്ടി നില്‍ക്കേണ്ടിവന്ന ഭദ്രകാളിയുടെ കോപവും അതോടെ കുറ്റബോധത്താല്‍ ആറിത്തണുത്തു. ശാന്തയായ മകളെ ശിവപാര്‍വതിമാര്‍ വിവാഹം ചെയ്ത് അയച്ചു. ദുഷ്ടനിഗ്രഹത്തിനായി ശിവന്‍ ‘ചാക്കാലപ്പെട്ടി’ തുറന്ന് മുപ്പത്തിമൂവായിരം പറ വീതം പലതരം മുത്തുകള്‍ അഥവാ വസൂരിവിത്തുകള്‍ ഭദ്രകാളിക്കു സമ്മാനിച്ചു. മുത്തുകള്‍ സ്വീകരിച്ച് ‘മുത്താരമ്മ’യായി മാറിയ ദേവി മുത്തു പതിപ്പിച്ച മുത്തുക്കുടയുമായി (വസൂരിയില്‍നിന്നു രക്ഷപ്പെടാന്‍ ദേവീപ്രീതിക്കായി ക്ഷേത്രങ്ങളില്‍ ആചരിച്ചു തുടങ്ങിയവയാണ് മുത്തുക്കുടകള്‍; എന്നാല്‍ കഥയറിയാതെ പെരുന്നാളുകള്‍ക്കും മുത്തുക്കുട പ്രധാനം) വസൂരി വിതറിയും ശമിപ്പിച്ചും വാണിയക്കുടി, വേളാര്‍ക്കുടി, വെള്ളാളക്കുടി, വിശ്വകര്‍മ്മക്കുടി, സ്വാമിയാര്‍ക്കുടി എന്നിങ്ങനെ പലജാതി ആള്‍ക്കാരുടെ ഗ്രാമങ്ങളില്‍ അവരുടെ കുലദൈവമായി ആയിരം കൊല്ലം വീതം കഴിഞ്ഞശേഷം അംബാസമുദ്രം ചുറ്റി കളിയിക്കാവിള, പാറശ്ശാലയും കടന്ന് മാവേലിക്കരയിലെ തട്ടാരമ്പലത്ത് പല സ്ഥലങ്ങളില്‍ താമസിച്ചു.
അന്ത്യത്തില്‍ പരുമല പനയന്നാര്‍കാവില്‍ സ്ഥിരവാസം ഉറപ്പിച്ചു. രാത്രിയില്‍ തീഗോളമായി പറന്നുവന്ന ദേവിയുടെ ഭീകരമുഖവും ഘോരാട്ടഹാസവും കഴുത്തിലണിഞ്ഞ കുടല്‍മാലകളും, കൂടാതെ കൂടെയുണ്ടായിരുന്ന കാലകണ്ഠി, നീലകണ്ഠി, ചൂലകണ്ഠി, കാലയക്ഷി, പ്രേതയക്ഷി, കരിങ്കാളി, കൊടുങ്കാളി, കൂളി തുടങ്ങിയ അനുചരരുടെ ബീഭത്സരൂപങ്ങളും കണ്ട് ഉഗ്രപിശാചിനിയായ യക്ഷിയായി തെറ്റിദ്ധരിക്കപ്പെട്ടതിനാല്‍ ആദ്യകാലത്ത് ദേവിയെയും ചിലരൊക്കെ പനയന്നാര്‍കാവ് യക്ഷിയെന്നു വിളിച്ചിരുന്നു. ഇതാണ് പനയന്നാര്‍ കാവ് ഭഗവതിയുടെ ചരിത്രം.
ഇനി കത്തനാരുടെ കള്ളക്കഥ
ദേവതാ സങ്കല്‍പമായ യക്ഷികള്‍ യക്ഷന്മാരുടെ ഭാര്യമാരാണ്. പൂനിലാവ് വഴിഞ്ഞൊഴുകുന്ന ചൊവ്വാ, വെള്ളി രാത്രികളില്‍ കണങ്കാല്‍ മുട്ടുന്ന തലമുടി അഴിച്ചിട്ട്, കാല്‍ച്ചിലമ്പ് കൈവള നാദവും പാലപ്പൂ വാസനയുമായി മനുഷ്യരക്തം മോഹിച്ച് അലയുന്ന കേരളീയ യക്ഷികളോളം മനോഹരമായ കല്‍പന ലോകത്ത് മറ്റൊരു മതത്തിലുമില്ല. ഒരു കരിമ്പനയോ ഇലഞ്ഞിയോ ഏഴിലംപാലയോ മലയാളിമനസ്സില്‍ സൃഷ്ടിക്കുന്ന പ്രഥമവികാരവും അവ യക്ഷികളുടെ വാസസ്ഥാനമാണെന്ന ഭയമാണ്. വടയക്ഷി, വിശാലയക്ഷി, മദനയക്ഷി, അന്തരയക്ഷി, സുന്ദരയക്ഷി, ആകാശചാരികളായ അംബരയക്ഷി തുടങ്ങി പല വിഭാഗക്കാരായി വിഭജിക്കപ്പെട്ടിരിക്കുന്ന യക്ഷികളില്‍ മനുഷ്യനെ കടിച്ചുകീറി രക്തം കുടിക്കുന്ന ഭയങ്കരികളും വെണ്‍മണിക്കഥയിലെ മാതിരി നല്ലവരുമുണ്ട്; ദുര്‍മ്മരണപ്പെട്ട സ്ത്രീകളുടെ പുനര്‍ജന്മവുമാണ് അവര്‍.
തുടങ്ങിവച്ചത് മണ്‍റോ
കേരളത്തില്‍ ഭദ്രകാളിയെ ഉഗ്രരൂപത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് പരുമല പനയന്നാര്‍കാവ് ക്ഷേത്രത്തിലാണ്. നൂറു കൊല്ലം മുമ്പുവരെ മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രവും പനയന്നാര്‍കാവ് ആയിരുന്നു. വസൂരി അഥവാ ‘അമ്മവിളയാട്ടം’ മനുഷ്യരെ കൊന്നൊടുക്കിയ അക്കാലത്ത് ദേവീപ്രീതിക്കായി കൊടുങ്ങല്ലൂരിലോ പനയന്നാര്‍കാവിലോ പോകുന്നതായിരുന്നു മധ്യതിരുവിതാംകൂറുകാരുടെ രീതി. അക്കാലത്താണ് ക്ഷേത്ര വിധ്വംസകനായ കേണല്‍ ജോണ്‍ മണ്‍റോ പനയന്നാര്‍കാവ് ക്ഷേത്രത്തിലെ ആഭരണശേഖരം ബ്രിട്ടീഷ് സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ മാവേലിക്കര ക്യാംപ് ചെയ്യുന്നത്; അത്യുഷ്ണം മൂലം മൂത്രച്ചൂട് ബാധിച്ചിരുന്ന മണ്‍റോയ്ക്ക് അവിടെ വച്ച് രോഗം മൂര്‍ച്ഛിക്കുകയും നില്‍ക്കാനും ഇരിക്കാനും വയ്യാത്ത വിധത്തില്‍ വലയുകയും ചെയ്തു.
ആഭരണങ്ങള്‍ മണ്‍റോയെ കാണിച്ച് ബോദ്ധ്യപ്പെടുത്താന്‍ എത്തിയവരില്‍ നാട്ടുവൈദ്യം അറിയാവുന്ന ആരോ കൈയിലെ ഇലച്ചീന്തിലെ ദേവീപ്രസാദത്തില്‍ നിന്ന് അരച്ച ചന്ദനവും പൂവന്‍പഴവും എടുത്തു മണ്‍റോയ്ക്ക് നല്‍കി. അതു കഴിച്ച് രോഗശമനം വന്ന മണ്‍റോ ദേവിയില്‍ വിശ്വാസം തോന്നിയതുകൊണ്ടോ എന്തോ തന്റെ നീചപദ്ധതി ഉപേക്ഷിച്ച് തിരുവനന്തപുരത്തേക്ക് മടങ്ങി.
ഇതേപ്പറ്റി ചിലര്‍ പറഞ്ഞിരിക്കുന്നത് മറ്റൊന്നാണെങ്കിലും അത് ശരിയാവാന്‍ വഴിയില്ല; കാരണം മൂത്രച്ചൂടിനുള്ള ഒറ്റമൂലി അരച്ച ചന്ദനം ഉരുളയാക്കി വിഴുങ്ങുന്നതോ പൂവന്‍പഴം പഞ്ചസാര ചേര്‍ത്തിളക്കി തിന്നുന്നതോ ആണെന്നതും, തിരുവനന്തപുരത്തുള്ള കാലത്ത് പാറശ്ശാലക്കാരായ ചില നാടാര്‍ വൈദ്യന്മാര്‍ ഈ രോഗത്തിന് മണ്‍റോയെ രഹസ്യമായി ചികിത്സിച്ചിരുന്നുവെന്ന അകത്തള സംസാരവും കൂട്ടി വായിക്കുമ്പോള്‍ കുറേക്കൂടി വിശ്വസനീയം അസുഖത്തിന്റെ കഥ തന്നെ.
കേരളത്തിലെ ആദ്യക്രൈസ്തവര്‍ ക്രിസ്തുമത പ്രചാരണവുമായി പരസ്യമായി ഇറങ്ങുന്നത് 1815നും 1836നും ഇടയ്ക്കുള്ള 21 കൊല്ലങ്ങള്‍ക്കുള്ളിലാണല്ലോ. അന്നാണ് തിരുനക്കര, തിരുവല്ലഭ ക്ഷേത്രങ്ങളുടെ വസ്തുവകകള്‍ കൈക്കലാക്കി കോട്ടയവും തിരുവല്ലയും കേന്ദ്രീകരിച്ച് നാടെങ്ങും കുരിശ് ഫാക്ടറികള്‍ പണിതു കൂട്ടാന്‍ നാടന്‍ ധ്വരമാരും മിഷനറിമാരും ‘എക്യൂമെനിക്കല്‍’ കൂടി തീരുമാനിക്കുന്നത്. അക്കാലത്തു തന്നെയാണ് ബഞ്ചമിന്‍ ബയ്‌ലിയും ജോസഫ് ഫെന്നും ഹോക്‌സ് വര്‍ത്തും അടക്കമുള്ള മിഷനറിമാര്‍ മാവേലിക്കരയിലും ചെങ്ങന്നൂരിലും തിരുവല്ലയിലും അട്ടിപ്പേറു കിടന്ന് ‘മതപരിവര്‍ത്തന സര്‍വകലാശാലകള്‍’ രൂപീകരിക്കാനുള്ള തീവ്രശ്രമങ്ങള്‍ ആരംഭിക്കുന്നതും.
ഹിന്ദുമതത്തിലെ തൊട്ടുകൂടായ്മ ഒന്നിനു പത്തായി പൊലിപ്പിച്ചു കാണിച്ചാല്‍ അവര്‍ണ്ണവിഭാഗങ്ങളെ കുരിശില്‍ തറയ്ക്കാന്‍ എളുപ്പമാണെന്ന് മനസ്സിലാക്കിയ അവര്‍ അതിനുവേണ്ടി തയ്യാറാക്കിയത് ഇരുതലമൂര്‍ച്ചയുള്ള പദ്ധതിയായിരുന്നു: കോട്ടയം കേന്ദ്രീകരിച്ച് കിഴക്കന്‍ പ്രദേശങ്ങളിലെ വനവാസികളെ കുരിശില്‍ തറയ്ക്കുക; അതേ സമയം തന്നെ തിരുവല്ല കേന്ദ്രമാക്കി മധ്യതിരുവിതാംകൂറിലും പടിഞ്ഞാറോട്ടുമുള്ള അസംഖ്യം ഈഴവപുലയാദി ഹിന്ദുക്കളെയും ക്രിസ്ത്യാനികളാക്കുക. രണ്ട് പദ്ധതികളും ഒരേ സമയം നടക്കണമെങ്കില്‍ ആദ്യം വേണ്ടത് നാടു നീളെ പള്ളികള്‍ പണിതു കൂട്ടുകയും, മുക്കാലും ഭൂമികളുടെ ഉടമസ്ഥരായ ക്ഷേത്രങ്ങളുടെ പക്കല്‍നിന്ന് പള്ളിനിര്‍മ്മാണത്തിന് ആവശ്യമായ വസ്തുവകകള്‍ കൈവശപ്പെടുത്തുകയുമാണെന്ന് മനസ്സിലാക്കിയ ക്രൈസ്തവര്‍ സായ്പിന്റെ സഹായത്തോടെ അതിനുള്ള കരുക്കള്‍ നീക്കുമ്പോഴാണ് അപ്രതീക്ഷിതമായി വലിയ ശത്രുവിനെ അവര്‍ക്കു നേരിടേണ്ടി വന്നത്- പത്തില്ലം പോറ്റിമാര്‍.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം തന്ത്രി തരണനല്ലൂര്‍, ഗുരുവായൂര്‍ തന്ത്രി ചേന്നാസ്, ശബരിമല തന്ത്രി താഴമണ്‍ തുടങ്ങിയവരേപ്പോലെ മധ്യ തിരുവിതാംകൂറിലെ അന്നത്തെ ക്ഷേത്രങ്ങളുടെ മുഖ്യതന്ത്രിമാരും ദേശനാഥന്മാരുമായിരുന്നു പത്തില്ലം പോറ്റിമാര്‍ എന്നറിയപ്പെട്ട ശക്തരായ പത്ത് ബ്രാഹ്മണകുടുംബങ്ങള്‍. അവരുടെ അന്നത്തെ പ്രശസ്തി മനസ്സിലാക്കാന്‍ ഉണ്ണുനീലി സന്ദേശത്തിലെ ‘അപ്പോള്‍ നിന്നെ തെളിവിലിളമണ്‍ മിക്ക മേച്ചേരിമറ്റും…’ എന്ന വരികള്‍ വായിച്ചാല്‍ മാത്രം മതി. ആ കൃതിയില്‍ സന്ദേശവാഹകനായി പോകുന്നത് വേണാട്ടു രാജാവ് ഇരവിയുടെ അനുജന്‍ ആദിത്യവര്‍മ്മനാണല്ലോ. തിരുവല്ലയിലെത്തി തിരുവല്ലഭനെ തൊഴുതശേഷം ‘മൂഗൃഹത്തിലവര്‍’ എന്ന പേരില്‍ ക്ഷേത്രചുമതല നിര്‍വ്വഹിക്കുന്ന അഴിയിടത്തു വിലക്കിലി, ഇളമണ്‍, മേച്ചേരി എന്നീ മൂന്നു ബ്രാഹ്മണരെ മുഖം കാണിക്കണം എന്നാണതിന്റെ അര്‍ത്ഥം. മര്യാദകളുടെ സീമകളെല്ലാം ലംഘിച്ച് ക്രൈസ്തവര്‍ തിരുവല്ലഭന്റെ ക്ഷേത്രഭൂമികള്‍ കൈയേറി കുരിശ് നാട്ടാനും പള്ളി പണിയാനും മതംമാറ്റാനും തുടങ്ങിയത് പത്തില്ലം പോറ്റിമാരെ ചൊടിപ്പിച്ചു. അതിനിടയിലാണ് കൂനിന്മേല്‍ കുരു പോലെ മറ്റൊരു പ്രശ്‌നം അമ്പലമണിയുടെ രൂപത്തില്‍ എത്തിയത്.
അമ്പലങ്ങള്‍ പണ്ടുമുതലേ വാസ്തുവിദ്യയും കൊത്തുമണികളും കൂറ്റന്‍ മതില്‍ക്കെട്ടും കമാനങ്ങളും എടുപ്പുകളും കൊണ്ട് പ്രൗഢ ഗംഭീരമാണല്ലോ; പള്ളികള്‍ ആള്‍പ്പാര്‍പ്പില്ലാത്ത പുരയിടങ്ങളുടെ മൂലയ്ക്ക് നിര്‍മ്മിച്ച ഓലപ്പുരയോ മണ്‍പുരകളോ ആയിരുന്നു. പള്ളികള്‍ ക്രമേണ പരിഷ്‌ക്കരിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ അലങ്കാരങ്ങളായി എന്തൊക്കെ വേണമെന്ന് നിശ്ചയമില്ലാത്തതിനാല്‍, ഹീതര്‍ സംസ്‌കാരത്തില്‍ ഗവേഷണം നടത്തി പൗരാണിക റോമന്‍ ജനതയുടെ ഗോഥിക് കലകളും ലാറ്റിന്‍ ഭാഷയും ബസിലിക്കാ ചര്‍ച്ചും ബിഷപ്പ്-പോപ്പ് പദവികളുമൊക്കെ തങ്ങളുടേതാക്കിയതു പോലെ ഉജ്ജ്വലമായ ഹിന്ദുസംസ്‌കാര മുദ്രകള്‍ സ്വന്തമാക്കാനാണ് ക്രൈസ്തവര്‍ നിശ്ചയിച്ചത്; അങ്ങനെ അമ്പലങ്ങളിലെപ്പോലെ ഓട്ടുമണികളും വാര്‍പ്പും വിളക്കുമൊക്കെ പണിയാനുള്ള ദുരാശയുമായി പള്ളിക്കാര്‍ മുന്നോട്ടു നീങ്ങിയെങ്കിലും വളരെ പെട്ടെന്ന് ആ മോഹം കൂമ്പടഞ്ഞു.
കേരളത്തില്‍ നൂറ്റാണ്ടുകളായി ഓട്ടുമണികളും വിളക്കുമൊക്കെ നിര്‍മ്മിച്ചിരുന്നത് പരുമലയിലെ മാന്നാറില്‍ താമസിക്കുന്ന തമിഴ് വിശ്വകര്‍മ്മ സമൂഹമായിരുന്നു. പത്തില്ലം പോറ്റിമാരുടെ അനുമതിയില്ലാതെ അന്യമതക്കാരുടെ ആരാധനാലയത്തിലേക്ക് ഓട്ടുമണിയും സാമഗ്രികളും തരില്ലെന്ന് അവര്‍ വ്യക്തമാക്കിയതായിരുന്നു ക്രൈസ്തവരുടെ ദുര്‍മോഹം പൊലിയാന്‍ ഇടയാക്കിയത്. ഇത് വിശ്വകര്‍മ്മജരോട് ക്രൈസ്തവര്‍ക്ക് നീരസത്തിനുള്ള കാരണമായി. മുത്താരമ്മ പരുമലയിലെ തമിഴ് വിശ്വകര്‍മ്മജരുടെ കുലദൈവമാണെന്നതും, കൂടാതെ അവരുടെ അപേക്ഷപ്രകാരമാണ് ദേവി തമിഴ്‌നാട്ടില്‍നിന്നു പരുമലയിലേക്ക് എഴുന്നള്ളിയതെന്ന മറ്റൊരു ഐതിഹ്യം കൂടിയുള്ളതിനാലും കടമറ്റത്തു കത്തനാര്‍ പനയന്നാര്‍കാവ് യക്ഷിയെ ബന്ധിച്ചെന്ന കള്ളക്കഥ വേറൊരു തരത്തില്‍ വിശ്വകര്‍മ്മജര്‍ക്കുമുള്ള നല്ലൊരു അടിയായി; രാത്രിയില്‍ കൊന്നത്തെങ്ങിന്റെ മുകളില്‍ പറന്നു വന്നിരുന്ന് അട്ടഹസിച്ച ദേവിയും പരിവാരങ്ങളും ആദ്യകാലത്ത് യക്ഷികളായി തെറ്റിദ്ധരിക്കപ്പെട്ടിരുന്നല്ലോ; അപ്പോള്‍ കത്തനാര്‍ തളച്ചത് സാക്ഷാല്‍ പനയന്നാര്‍കാവ് ഭഗവതിയെത്തന്നെയെന്നു കഥ വളച്ചൊടിക്കപ്പെട്ടുവെന്നു ചുരുക്കം.
മംഗലത്ത് ചിരുതേയിയെ യക്ഷിയാക്കുന്നു
കേരളത്തെ വിറപ്പിച്ച ഭീകരയക്ഷികള്‍ ഒരുപാടുണ്ട്. മേലാങ്കോട്ടു യക്ഷി, ഏറങ്കാവു യക്ഷി, അരയങ്കാവു യക്ഷി, കള്ളിയങ്കാട്ടു നീലിയെന്ന പഞ്ചവങ്കാട്ടു യക്ഷി, പാലാട്ടു കാളി, ചൂലാട്ടു കാളി, പാവുമ്പാ കാളി, പനച്ചിക്കാടു യക്ഷി, മെതിപാറ യക്ഷി, സൂര്യകാലടി യക്ഷി തുടങ്ങിയവരൊക്കെ ഭീതി വിതച്ച ഘോരയക്ഷികളാണ്. കാലമെത്ര കഴിഞ്ഞാലും യക്ഷിക്കഥകള്‍ മനുഷ്യനെ ഭയപ്പെടുത്തുമെന്നതിന്റെ ഉദാഹരണമാണ് പഴയ തിരുവല്ലാ നഗരമായ തിരുവല്ലഭപുരം സ്ഥിതി ചെയ്തിരുന്ന മല്ലികാവനത്തിന്റെ (മതില്‍ഭാഗം) പ്രാന്ത പ്രദേശങ്ങളായ മണിപ്പുഴ, കാവുംഭാഗം, പാലിയേക്കര, പഴയ ചന്തയായ രാമപുരം എന്നിവിടങ്ങളില്‍ ഉഗ്രവിളയാട്ടം നടത്തിയ ഏറങ്കാവു യക്ഷിയുടെ കഥ.
ചൊവ്വയും വെള്ളിയും രാത്രികളില്‍ കാവുംഭാഗത്തെ കരിമ്പനച്ചുവട്ടില്‍ കാത്തുനിന്ന് വഴിയാത്രക്കാരായ നിരവധി മനുഷ്യരെ കാലപുരിക്ക് അയച്ച ഏറങ്കാവു യക്ഷിയെ അവസാനം ബാലമന്ത്രവാദിയുടെ രൂപത്തിലെത്തിയ തിരുവല്ലഭന്‍ തന്നെ ബന്ധിച്ച് ഏറങ്കാവില്‍ ക്ഷേത്രത്തിലെ കിണറിനുള്ളില്‍ അടച്ചുവെന്നാണ് വിശ്വാസം; ഇക്കഥ നടന്നത് ആയിരക്കണക്കിനു കൊല്ലങ്ങള്‍ക്ക് മുമ്പാണെങ്കിലും സമീപകാലം വരെയും ഏറങ്കാവു യക്ഷിയെ ജനങ്ങള്‍ ഭയപ്പെട്ടിരുന്നു. 1961ല്‍ പുതിയ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് നിലവില്‍ വരികയും ചില ഗൂഢാലോചനകളുടെ ഫലമായി തിരുവല്ലാ പട്ടണം ക്ഷേത്രം സ്ഥിതി ചെയ്യുന്ന മല്ലികാവനത്തുനിന്ന് ഇപ്പോഴത്തെ സ്ഥലത്തേക്ക് പറിച്ചു നടപ്പെടുകയും ചെയ്യുന്നതിനു മുമ്പ്, വടക്കുനിന്നുള്ള എം സി റോഡ് യാത്രക്കാര്‍ക്ക് നഗരഹൃദയമായ തിരുവല്ലഭപുരത്തേക്ക് പോകേണ്ടത് മുത്തൂര്‍ വഴി വലത്തോട്ടു തിരിഞ്ഞായിരുന്നു. അക്കാലത്ത് കമ്പത്തുനിന്ന് മറ്റും വരുന്ന പാണ്ടിക്കച്ചവടക്കാരുടെ ‘വേലിക്കാള’ (വെലിക്കാള) എന്നയിനം ചെറിയ വണ്ടിക്കാളകളെ സാമൂഹ്യവിരുദ്ധരുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ട നിലയില്‍ വല്ലപ്പോഴുമൊക്കെ കണ്ടെത്തിയിരുന്നത് ഏറങ്കാവു യക്ഷിയുടെ രക്തപാനം മൂലമാണെന്ന് പലരും ഭയപ്പെട്ടു.
തിരുവല്ലയിലെ ക്ഷേത്രഭൂമികള്‍ തട്ടിയെടുക്കാനും ഹിന്ദുദൈവങ്ങളെ ഇകഴ്ത്താനുമായി ആസൂത്രണം ചെയ്ത കടമറ്റത്തു കത്തനാരുടെ തട്ടിപ്പുകഥ പ്രചരിപ്പിക്കപ്പെട്ടത് 1885നും 1905നും ഇടയ്ക്കുള്ള 20 വര്‍ഷത്തിനുള്ളിലായിരുന്നു. സമൂഹത്തില്‍ സ്ഥാനമുള്ള ശുദ്ധരായ ചില ഹിന്ദുക്കളെ അവരറിയാതെ മുന്നില്‍ നിര്‍ത്തി രണ്ടു ഭാഗങ്ങളുള്ള ഈ കള്ളക്കഥ കൃത്യമായ വൈഭവത്തോടെ മെനഞ്ഞവന്മാര്‍ ഇതിനുവേണ്ടി കഥയുടെ ആദ്യഭാഗത്തു കുരിശില്‍ തറച്ചത് മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് തിരുവനന്തപുരം നഗരത്തെ കിടുകിടാ വിറപ്പിച്ചവളും ഇന്ന് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ നിധി സൂക്ഷിച്ചിരിക്കുന്ന നിലവറകളുടെ കാവല്‍ക്കാരിയുമായ മംഗലത്ത് ചിരുതേയിയെയും, അന്ത്യഭാഗത്തു കുരിശിലേറ്റിയത് സാക്ഷാല്‍ പനയന്നാര്‍ കാവിലമ്മയെയും ആയിരുന്നു.
മാര്‍ത്താണ്ഡവര്‍മ്മയുടെ ശത്രുവായ രാമന്‍തമ്പിയുടെ ചാര്‍ച്ചക്കാരിയായിരുന്നു പടമംഗലത്ത് നായര്‍വീട്ടില്‍ ചിരുതേയിയെന്ന സുന്ദരി. ശേവുകക്കാരനായ കുഞ്ഞിരാമനാല്‍ കൊല്ലപ്പെട്ട ചിരുതേയി പിന്നീട് ‘പദ്മനാഭപുരം യക്ഷി’ എന്ന പേരില്‍ പ്രതികാരദാഹിയായി പുനര്‍ജനിക്കുകയും തക്കലയക്ഷി, തിരുവട്ടാര്‍ യക്ഷി തുടങ്ങിയ വിവിധ പേരുകളില്‍ തിരുവനന്തപുരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിരപരാധികളായ നിരവധി മനുഷ്യരുടെ രക്തം കുടിച്ച് ഉഗ്രവിളയാട്ടം നടത്തുകയും ചെയ്തു. ബലരാമമന്ത്രത്തിലൂടെ ചിരുതേയിയെ ബന്ധിച്ച മന്ത്രവാദി അവളെ ‘കാഞ്ഞിരോട്ടു യക്ഷി’ എന്ന പേരില്‍ കാഞ്ഞിരംകോട് ക്ഷേത്രത്തില്‍ കുടിയിരുത്തി. പിന്നീട് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആവാഹിച്ചു വരുത്തപ്പെട്ട ചിരുതേയി പഴയ പദ്മനാഭപുരം യക്ഷിയെന്ന പേരില്‍ ഭഗവാന്റെ നിധിശേഖരത്തിന്റെ കാവല്‍ക്കാരിയായി അവിടുത്തെ നിലവറയില്‍ കഴിയുന്നുവെന്നാണ് വിശ്വാസം.
കത്തനാരുടെ കഥ കേട്ടിട്ടുള്ളവര്‍ക്കറിയാം: പൗലോസ് ശെമ്മാശ്ശന്‍ എന്ന കടമറ്റത്തു കത്തനാര്‍ തിരുവനന്തപുരത്തു പോയി പിടിക്കുന്നത് പദ്മനാഭപുരം യക്ഷിയെയാണ്. അന്ന് തലസ്ഥാനത്ത് മണ്‍റോയും മെക്കാളെയും കല്ലന്‍ സായ്പുമൊക്കെയുള്ള കാലമായതുകൊണ്ട് പദ്മനാഭപുരം യക്ഷിയെയെന്നല്ല, ശ്രീ പദ്മനാഭനെ പിടിച്ചെന്ന് കഥയുണ്ടാക്കിയാലും ആരും ക്രൈസ്തവരോട് ചോദിക്കാന്‍ പോകില്ലായിരുന്നു; അതുംപോരാഞ്ഞ് മുയലിന് മൂന്നു കൊമ്പുണ്ടെന്നു പറഞ്ഞ മാതിരി യക്ഷിയെ കുരിശ് കാട്ടി വിരട്ടിയെന്നും, അറുത്തു മുറിച്ചു ഹോമിക്കുമെന്നും, സത്യം ചെയ്യിച്ച് പനയന്നാര്‍ കാവില്‍ ഇരുത്തിയെന്നും ഒക്കെയുള്ള പൊടിപ്പും തൊങ്ങലുകളും വേറെ.
തങ്ങള്‍ മെനഞ്ഞ കഥ ഉദ്ദേശിച്ചതിന്റെ ആയിരമിരട്ടി ശക്തിയോടെ ആഖ്യാനങ്ങളും ഉപാഖ്യാനങ്ങളുമായി ഇത്രയേറെ വളരുമെന്ന് കത്തനാര്‍കഥ ചമച്ച സാമൂഹ്യവിരുദ്ധരും ഒരുപക്ഷേ ചിന്തിച്ചു കാണില്ല; എങ്കിലും കത്തനാരുടെ മരക്കുരിശിന് യക്ഷി കീഴടങ്ങിയെങ്കില്‍ വേറെ ചിലരും കുരിശിനു കീഴടങ്ങിയിട്ടുണ്ടെന്ന പരമാര്‍ത്ഥം കഥ മെനഞ്ഞവര്‍ മറന്നു എന്നു മാത്രം.
യക്ഷികളെക്കുറിച്ച് പഠിച്ചിട്ടുള്ളവര്‍ക്കറിയാം; ദുര്‍ഗയും ഭദ്രയും ഭൈരവിയും ബാണേശിയും പോലുള്ള അതിശക്തരായ ദേവിമാരുടെ സഹായം കൊണ്ടു മാത്രമേ യക്ഷിയെ തളയ്ക്കാനാവൂ എന്നാണ് വിശ്വാസം. ഉപാസനാമൂര്‍ത്തികള്‍ അടുത്തില്ലെങ്കില്‍ മന്ത്രവാദിയെപ്പോലും യക്ഷി കടിച്ചു ചീന്തി കൊന്നുകളയും. പൊരി, തരി, നെയ്‌വിളക്ക്, കോല്‍വിളക്ക്, പന്തം തുടങ്ങിയ സന്നാഹങ്ങളോടെ വറപൊടി നിവേദിച്ചും നിത്യകല്ല്യാണി, അഞ്ചിതള്‍ തെറ്റി, ശവംനാറിപ്പൂവ് തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഉഷമലരിപ്പൂക്കള്‍ കൊണ്ട് മഹാമന്ത്രവാദി രാപകല്‍ ഹോമപൂജാദികള്‍ നടത്തുകയും ചെയ്താലേ യക്ഷിയെ ഉച്ചാടനം ചെയ്യുന്നതു പോയിട്ട് മന്ത്രക്കളത്തിലേക്ക് ആവാഹിക്കാന്‍ പോലും സാധിക്കൂ.
ആ നിലയ്ക്ക് പൗലോസ് കത്തനാര്‍ യക്ഷിയെ പിടിയ്ക്കാന്‍ പോയിട്ടുണ്ടെങ്കില്‍ എലിയെ പൂച്ച തട്ടുംപോലെ കത്തനാരെ യക്ഷി നേരം വെളുക്കും വരെ ഐപിഎല്‍ഐഎസ്എല്‍ കളിച്ചു കാണുകയും ചെയ്യും. അടുത്തത്, യക്ഷിയെ പിന്തുടര്‍ന്ന് പാതിരാത്രിയില്‍ പരുമലക്കടവില്‍ എത്തുന്ന കത്തനാര്‍ വള്ളം കിട്ടാതെ വരുമ്പോള്‍ തൂശനില മുറിച്ച് അതില്‍ കയറി അക്കരെ എത്തിയെന്നാണ്. ഈ ആശയത്തിനു വേണ്ടി അവര്‍ കരുവാക്കിയത് തിരുവിതാംകൂറിലെ പേരുകേട്ട മന്ത്രവാദിയായ തേവലശ്ശേരി നമ്പിയെയും ശുചീന്ദ്രം യക്ഷിയെ പിടികൂടുന്നതിന് നെയ്യാര്‍ കടക്കാന്‍ അദ്ദേഹം പ്രയോഗിച്ച ‘ഓടത്തണ്ട് ‘ പ്രയോഗവും, കൂടാതെ അരകല്ലില്‍ പന്തം കുത്തിവച്ച് പോയതും ആയിരുന്നു. സംഘകാല ചരിത്രങ്ങളും താളിയോലകളുമൊക്കെ പരതി ചരിത്രം ചുരണ്ടി തിരുത്തുകയും, രാമായണത്തിന് ബൈന്‍ഡിങ് മുതലുള്ള പ്രായം കൊടുക്കുകയും ചെയ്യുന്ന പണി ചിലര്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് മനസ്സിലായില്ലേ? കത്തനാരെ മലയരയ മൂപ്പന്‍ മന്ത്രവിദ്യ പഠിപ്പിച്ച കഥ പ്രചരിപ്പിച്ച് പശ്ചിമഘട്ടത്തിലെ മലയരയര്‍ അടക്കമുള്ള വനവാസി ഹിന്ദുക്കളെ ഒരു കൂട്ടര്‍ കുരിശിലേറ്റിയപ്പോള്‍ അതേ സമയംതന്നെ, പനയന്നാര്‍കാവ് യക്ഷിയെ തളച്ച കഥയിലൂടെ മധ്യതിരുവിതാംകൂറിലെ ഹിന്ദുക്കളെ ക്രിസ്ത്യാനികളാക്കാന്‍ മറ്റൊരു കൂട്ടര്‍ക്കും കഴിഞ്ഞു; അതായിരുന്നു ഈ എക്യൂമെനിക്കല്‍ പങ്കുകൃഷിയുടെ ഉപജാപകര്‍ക്ക് അന്തിമ വീതംവയ്പിലൂടെ ലഭിച്ച ലാഭം.
പനയന്നാര്‍ കാവിലമ്മയുടെ ശക്തി ക്ഷയിച്ചെന്ന് പ്രചരിപ്പിച്ച് കിഴക്കും പടിഞ്ഞാറുമൊക്കെ ചില ഇന്‍സ്റ്റന്റ് ദേവാലയങ്ങള്‍ പെട്ടെന്നു വളര്‍ത്തിയെടുത്തതും, കൂടാതെ ആയിരക്കണക്കിന് ഏക്കര്‍ ക്ഷേത്രഭൂമികള്‍ തട്ടിയെടുത്തതും ആ പങ്കുകച്ചവടത്തില്‍ കിട്ടിയ ബോണസായിരുന്നു.
കത്തനാര്‍ കഥയിലൂടെ കുരിശിലേറ്റപ്പെട്ടത് പിന്നോക്ക ഹിന്ദുക്കള്‍ മാത്രമല്ല. ഈ കള്ളക്കഥമൂലം എല്ലാ ഹിന്ദുക്കളുടെയും ശിരസ് കുനിഞ്ഞെന്നതാണ് സത്യം; എങ്കിലും ഒരു ചോദ്യം: പരുമലയില്‍ ആദ്യം കുരിശിലേറ്റപ്പെട്ടത് ആരായിരുന്നു? അത് സാംബവരായിരുന്നു; അക്കാലത്ത് ക്ഷേത്രത്തില്‍ ബലിയും മറ്റും ഉണ്ടായിരുന്നതിനാല്‍ ആചാരങ്ങളുടെ ഭാഗമായി ദേവീഭക്തരായ ധാരാളം സാംബവജനങ്ങള്‍ ക്ഷേത്രത്തിന്റെ അകലെയല്ലാതെ താമസമുണ്ടായിരുന്നു; തന്മൂലം സ്ലീവാദാസ സമൂഹം ആദ്യം വിഴുങ്ങിയത് ക്ഷേത്രോത്പത്തി തൊട്ടേ അമ്മയുടെ കൂടെ ജീവിച്ച അവരെയായിരുന്നു.
കത്തനാരുടെയും യക്ഷിയുടെയും കള്ളക്കഥ മെനഞ്ഞ ആരും ഇന്ന് ജീവിച്ചിരിപ്പില്ല; ജീവിച്ചിരിക്കുന്ന ആര്‍ക്കും കള്ളക്കഥയില്‍ പങ്കുമില്ല; ഈയിടെ കൊടുങ്ങല്ലൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയപ്പോള്‍ അവിടെയുള്ള ശൃംഗപുരം ദേവി ബുക്ക് സ്റ്റാളില്‍ ‘കടമറ്റത്തു കത്തനാരുടെ മാന്ത്രികവേലകള്‍’ എന്ന പേരില്‍ ഇരുപത് റീപ്രിന്റിങ് ഇറങ്ങിയ ചെറുഗ്രന്ഥത്തിന്റെ പുതിയ കോപ്പി കണ്ടു. അപ്പോഴാണ് ഇന്നും ഈ കള്ളക്കഥ എഴുതി ആളെ പറ്റിക്കുന്ന വേന്ദ്രന്മാര്‍ ഉണ്ടല്ലോയെന്ന് അത്ഭുതപ്പെട്ടത്.
‘പനിമതിയണിയും ശ്രീ പാര്‍വ്വതീശന്റെ നെറ്റി
ക്കനല്‍ മിഴിയിലുദിച്ചോരീശ്വരീ!
വിശ്വനാഥേ!
അനിശവുമയീ, യുഷ്മല്‍ തൃപ്പദം കൂപ്പുമെന്നില്‍
ക്കനിയുക പനയന്നാര്‍കാവെഴും ദേവീ, മായേ!’


ജന്മഭൂമി: http://www.janmabhumidaily.com/news472296#ixzz4JHslKOHa

Swami Chidanandapuri on Veluthachan


ശബരിമല അയ്യപ്പനെ വിഴുങ്ങുന്ന സഭ

ഭാരതത്തില്, സഭയുടെ അളവില്ലാത്ത ക്രൂരതകളെ വെള്ളപൂശാനും, വിശുദ്ധവല്ക്കരിക്കാനും ക്രിസ്തീയ സഭകളും ഉപജാപക സംഘവും നടത്തുന്ന ശ്രമങ്ങള് അധികമൊന്നും ചർച്ച ആയില്ലെങ്കിലും ഇങ്ങനെ ഒരു കുല്സിത ശ്രമം നൂറ്റാണ്ടുകളായി ഇവിടെ നടക്കുന്നതിനെ കുറിച്ചു ഇവിടത്തെ ജനതയിലെ ചെറിയോരു ന്യൂനപക്ഷത്തിന് ബോധമൂണ്ട്., സഭയുടെ നീക്കങ്ങളെ കുറിച്ചു പൂര്ണ്ണ ബോധമുണ്ടായിരുന്ന ഗാന്ധിജി കൊല്ലപ്പെട്ടത് സ്വതന്ത്ര ഭാരതത്തില്‍ സഭയുടെ അപനിർമ്മിതികൾക്ക് തടയിടാനുള്ള ശ്രമങ്ങൾക്ക് ഒരു ജനകീയ മുഖം നേടുവാൻ വലിയൊരു വിലങ്ങുതടിയായി ഇന്നും നിലനില്‍ക്കുന്നു. ഉപജാപക സംഘങ്ങളെ മുന്നില് നിര്ത്തി സഭ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങളെ കുറിച്ചു നാം അറിയേണ്ടതുണ്ട്, അതിനെ കുറീച്ചു സമൂഹത്തില് ചര്ച്ച ആവേണ്ടതുണ്ട്

ക്രിസ്ത്യന് സഭയുടെ മാപ്പ് അര്ഹിക്കാത്ത ക്രൂരതയാണ് നമ്മുടെ സംസ്കാരത്തെ കുറിച്ചും ചരിത്രത്തെ കുറിച്ചും നമുക്ക് പോലും മനസ്സിലാവാത്ത വിധത്തില് അവയെ വളച്ചൊടിച്ചു തങ്ങളുടെ മതപരിവര്ത്തന രസവാദത്തിന് ഉതകുന്ന വിധത്തില് നിര്മിച്ചത്. ഭാരതീയരുടെ തത്ത്വശാസ്ത്ര ഗ്രന്ഥങ്ങളായാലും, ഭാരതത്തില് ജനിച്ച മഹാരഥന്മാരുടെ കാലഘട്ടങ്ങളായാലും, ഭാരതത്തില് ഉണ്ടായിരുന്ന ഉന്നതിയുടെ ഉദാഹരണങ്ങളായ അറിവുകളും ഒക്കെയും വളച്ചൊടിക്കയും നശിപ്പിക്കയും ചെയ്തത് ക്രിസ്ത്യന് സഭകളാണ്. ഭാരത ചരിത്രത്തിലെ ചങ്ങലക്കണ്ണികളെ ഒരിക്കലും അടുക്കാനാവാത്ത വിധം അകറ്റിയത് ഇക്കൂട്ടരാണ്.തന്റെ കര്‍ത്തവ്യ ലക്ഷ്യങ്ങളെ കുറീച് മാക്സ് മുള്ളര്‍ തന്നെ വിശദീകരിക്കുന്നതായി നമുക്ക് കാണാം.

ഹിന്ദു ജനതയുടെ കണ്ണിലുണ്ണി ആയ ശബരിമല അയ്യപ്പന്റ്റെ ചരിത്രത്തെ വികൃതമാക്കുന്നതിനു ക്രിസ്തീയ സഭകള് അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുന്നു എന്നുള്ളത് ഭീതിജനകമായimage9കാര്യമാണ്. അത് പ്രോല്സാഹിപ്പിക്കാന് മുൻപന്തിയിൽ സമൂഹത്തില് സ്വീകാര്യതയുള്ള പലരും മുന്നോട്ട് വരുന്നത് നമ്മുടെ ചരിത്ര സാംസ്കാരിക ബോധത്തിന്റെ അപര്യാപ്തതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

ശബരിമലയെ കുറിച്ചുള്ള വിവിധ ചരിത്ര വാദങ്ങൾ :

ശബരിമലയുമായ് ബന്ധപ്പെട്ട് പല ചരിത്ര വാദങ്ങളും കാണാം.

പ്രശസ്ത ആയുർവേദ ഭിഷ്വഗരനും പണ്ഡിതനുമായ സ്വാമി നിർമലാനന്ദ ഗിരി അവർകൾ, ശബരിമല ക്ഷേത്രത്തിലെ ഔഷധ ഗുണമുള്ള അയ്യപ്പ വിഗ്രഹം അവിടെ നിന്നു മോഷ്ടിക്കപ്പെട്ടു എന്നുള്ള അഭിപ്രായം പങ്കുവെച്ചതായി കാണാം. അദ്ദേഹത്തെ പോലെ ഉള്ള വിഗഹവീക്ഷണം ഉള്ളവര്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നതിലെ ചരിത്ര സാധുത നാം പരിശോധിക്കേണ്ടിയിരിക്കുന്നു.

മറ്റൊരു വാദമാണ്, 1079 – ആണ്ടിലെ മകരവിളക്ക് സമയത്തു ക്ഷേത്രം കത്തിപ്പോയി എന്നും, ആ സമയത്തു ക്ഷേത്രം വെറും ഓലകൊണ്ടു പൊതിഞ്ഞ ക്ഷേത്രമായിരുന്നു എന്നും, അന്ന് തിരുവിതാം കൂർ മഹാരാർജാവായ ശ്രീ മൂലം തിരുന്നാൾ, ക്ഷേത്രം പുതുക്കി പണിയാൻ ആവശ്യപ്പെട്ടപ്പോ, കൊച്ചമ്മൻ മുതലാളി ഇതു ഏറ്റെടുത്തു എന്നും, കൊല്ലത്തു വച്ചു ശബരിമല ക്ഷേത്രം പുനർ നിർമിച്ചു തുടങ്ങി എന്നും, 1082 ആം ആണ്ടിൽ കൊച്ചമ്മൻ മുതലാളി നിര്യാതനായി എന്നും, അതിനു ശേഷം വടക്കേ തലയ്ക്കൽ കത്തനാർ ഇതിനു നേതൃത്വം നൽകി എന്നും ക്ഷേത്ര നിർമാണം പൂർത്തീകരിച്ചുവെന്നും, അന്ന് ക്രിസ്ത്യാനിയായ കൊച്ചമ്മൻ മുതലാളി ഇല്ലായിരുന്നെങ്കിൽ ശബരിമല ഇന്ന് നാം കാണില്ലായിരുന്നു എന്നും സഭ വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ഇതു തൊണ്ട തൊടാതെ വിഴുങ്ങി പ്രചരിപ്പിക്കാൻ ഹിന്ദു നാമധാരികൾ തന്നെയാണ് മുൻപിൽ ഉള്ളത് എന്നുള്ളത് എടുത്തു പറയേണ്ടത് വസ്തുതയാണ്.

വെളുത്തച്ചന് :-

സഭ ഏറ്റവുമൊടുവില്‍ ഹിന്ദു ജനതയില്‍ അടിച്ചേല്‍പ്പിക്കുന്ന പുതിയ ചരിത്ര നിര്‍മിതിയാണ് വെളുത്തച്ചന്‍ എന്ന വിദേശിയും അയ്യപ്പനും തമ്മിലുള്ള ബന്ധം. അർത്തുങ്കൽ പള്ളി സമർപ്പിക്കപ്പെട്ടിരിക്കുന്നത് സി. ഇ. 256 ൽ ഫ്രാൻസിൽ ജനിച്ച സെബസ്ത്യാനോസ് എന്ന കത്തോലിക്കാ വിശുദ്ധന്റെ പേരിലാണ്. ഫ്രാൻസിൽ ജനിച്ച് ഇറ്റലിയിൽ മരിച്ച ഇദ്ദേഹം ഒരിക്കൽപോലും ശബരിമലയോ, പന്തളമോ എന്തിന് ഇപ്പറഞ്ഞ അർത്തുങ്കൽ പോലുമോ സന്ദർശിച്ചിട്ടില്ല. അതുകൊണ്ട് ഈ വെളുത്തച്ചന് (സെബസ്ത്യാനോസ് ) അല്ല സഭ പ്രോപ്പഗേറ്റ് ചെയ്യുന്ന വെളുത്തച്ചന് എന്നു നമുക്ക് ഉറപ്പിക്കാം.
വെളുത്തച്ചൻ ആര് എന്നതിൽ അവ്യക്തത നില നില്ക്കുന്നത് കൊണ്ടും, വെളുത്ത എന്ന പേര് ചീരപ്പന്‍ ചിറ കളരിയുമായി ആണ് ബന്ധമുള്ളത് എന്നുള്ളത് കൊണ്ടും, ആലങ്കാട്ടെ തലമുറകള്‍ക്ക് അറിയാവുന്നത് ഒരു അരയനെ കുറീച് മാത്രമാണു എന്നുള്ളതും ,ശബരിമലയിലും പരിസര പ്രദേശങ്ങളിലുമായി സഭ ഒന്നിൽ കൂടുതൽ തവണ അധിനിവേശം നടത്താൻ ശ്രമിച്ചു പരാജയപ്പെട്ടത് കൊണ്ടും വെളുത്തച്ചൻ എന്ന സമീപ കാല ചരിത്ര നിർമ്മിതിയെ സഭയുടെ വീര്യമേറിയ കുടില തന്ത്രങ്ങളിൽ ഒന്നായി തന്നെ കാണേണ്ടതുണ്ട് . അധിനിവേശത്തിന്റ്റെ ജീവിക്കുന്ന തെളിവുകളായി ശബരിമല പൂര്ണ്ണമായും അഗ്നിക്കിരയാക്കിയതും, നിലക്കലും, സൈന്റ് തോമസും നമ്മൂടെ മുന്പിലുണ്ട്.. അയ്യപ്പന്റെ പൂങ്കാവനത്തില് പള്ളി പണിയാന് എല്ലാ സന്നാഹങ്ങളും ഒരുക്കിയവര് ഇന്നൊരു വെളുത്തച്ചനെയും, കൊച്ചമ്മന്‍ മുതലാളിയെയും ചെര്‍ത്ത് “ മതേതരത്വം” കൊണ്ട് വരുന്നെങ്കിൽ അത് വെറും മത സൌഹാർദ്ദം മാത്രമായി കാണണം എന്നാണോ സഭ പറഞ്ഞു വരുന്നത്? .
ഇത്തരം ചരിത്ര നിര്മിതികള് ഒക്കെയും ഹിന്ദുക്കള് സാര്വദേശീയ സാഹോദര്യത്തിന്റെ വക്താക്കളാണ് എന്നു സ്ഥാപിക്കാന് സഹായിക്കുമെന്നാണ് സഭയുടെ തന്ത്രങ്ങള്‍ അറിഞ്ഞവരും അറിയാത്തവരും ഹിന്ദുക്കളുടെ ഇടയില് പ്രചരിപ്പിക്കുന്നത്. സര്വ്വ ധര്മ സമഭാവന ഉദ്ഘോഷിക്കുന്ന ഹിന്ദു ധര്‍മം തെറ്റാണ് എന്നുംഹിന്ദു ദേവതമാരെ ചെകുത്താന്മാരായും പിശാചുക്കളായും ചിത്രീകരിക്കുന്ന സഭകളില് നിന്നും ഹിന്ദു സംസ്കാരത്തിന്റെ മഹാമനസ്കത തെളിയിക്കാൻ സര്ട്ടിഫിക്കറ്റിന്റെ ആവശ്യമുണ്ടോ? ഇത്രയും നൂറ്റാണ്ടുകളുടെ പീഢനങ്ങളും അടിച്ചമര്ത്തലും അനുഭവിച്ച ഹിന്ദു ജനതയ്ക്ക് ഇത്തരം ചരിത്ര നിര്മിതികളുടെ ആവശ്യമുണ്ടോ തങ്ങളുടെ മനസ്സിന്റെ വിശാലത തെളിയിക്കാന്?

ശബരിമലക്കെതിരെ സ്വതന്ത്ര ഭാരതത്തില്‍ നടന്ന ആക്രമങ്ങള്‍

1950 ലെ തീവെപ്പ് :-

1950 ഇടവമാസത്തില് ഭാരതത്തിലെ ഹിന്ദുക്കളെ ഞെട്ടിച്ചുകൊണ്ടു ആ വാര്ത്ത പുറത്തു വന്നു. ശബരിമല ക്ഷേത്രം പൂര്ണമായും അഗ്നിക്കിരയാക്കിയിരിക്കുന്നു. ശബരിമല ശാസ്താവിന്റെ മൂര്ത്തീയെ വെട്ടി തുണ്ടം തുണ്ടമാക്കിയിരിക്കുന്നു. ഈ വിഷയത്തെ കുറിച്ചു അന്വേഷിച്ച കെ കേശവമേനോന് റിപ്പോര്ട്ടില് ക്ഷേത്രത്തിലെ അയ്യപ്പ വിഗ്രഹത്തെ പറ്റി പറയുന്ന ഭാഗം:
“വിഗ്രഹം ഉടഞ്ഞു കാണപ്പെട്ടു, തലയും ഇടതു കൈപ്പത്തിയും വിരലുകളും ഛേദിക്കപ്പെട്ടിരുന്നു, വിഗ്രഹത്തിന്റെ മുഖത്തും നെറ്റിയിലും വെട്ടിന്റെ പാടുകള് കാണാനുണ്ടായിരുന്നു.” തികച്ചും പൈശാചികമായ ഈ വിഗ്രഹഭംജക രീതി നാം ക്രിസ്തുമതത്തിന്റെ ആദ്യ കാലഘട്ടങ്ങളില് ക്രിസ്തുമതം നടത്തിയ വിഗ്രഹാരാധകരുടെ വേട്ടയാടലിന്റെ ചരിത്രത്തില് വായിച്ചതാണെങ്കില്, ഇത് നമ്മുടെ സ്വന്തം കേരളത്തിലെ ഹിന്ദുക്കള് കണ്ണിലുണ്ണിയെ പോലെ സ്നേഹിക്കുന്ന അയ്യപ്പ വിഗ്രഹത്തെ ഇവിടത്തെ ബ്രിട്ടീഷ് ഭരണത്തിന്റെ ഹുങ്കില് എല്ലാ തെമ്മാടി ത്തരങ്ങളും കാട്ടിയ വിഭാഗം സ്വാതന്ത്ര്യാനന്തര ഭാരതത്തില് ശബരിമലയില് ചെയ്ത ഭീകര പ്രവര്ത്തനത്തിന്റെ ചെറിയോരു ഭാഗമാണ്.
ശബരിമലയിലെ തീപിടുത്തവും കൊല്ലത്തെ ഹിന്ദു മഹാമണ്ഡല രൂപീകരണവും ഏതാണ്ട് ഒരേ സമയത്ത് തന്നെയായിരുന്നു എന്നുള്ളത് എടുത്തു പറയേണ്ടതുണ്ട്.ഹിന്ദു സമുദായത്തിലെ രണ്ടു പ്രധാന വിഭാഗങ്ങളായ നായന്മാരും ഈഴവന്മാരും തമ്മിലും ഹിന്ദുക്കളിലെ മറ്റ് വിഭാഗങ്ങളുമായും യോജിക്കുന്നതിന് തീരുമാനമെടുത്ത ഹിന്ദു മഹാമണ്ഡല കണ്വെന്ഷന് നടന്നത് 1950 ഇല് ഇടവ മാസത്തില് തന്നെയായിരുന്നു. ഹിന്ദു ഐക്യത്തിന് അന്നും ഇന്നും തുരങ്കം വെക്കുന്ന സഭയുടെ അയ്യപ്പ ചരിത്രത്തെ വികൃതമാക്കുന്നതു എന്തിനാണെന്നുള്ളത് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.ഇന്നുവരേക്കും ഒരു പ്രതികളെയും ശിക്ഷിക്കുകയോ കുറ്റപത്രം സമര്പ്പിക്കപ്പെടുകയോ കമ്മീഷന് റിപ്പോര്ട്ട് നടപ്പിലാക്കുകയോ ചെയ്യാത്ത ശബരിമല തീവെപ്പ് എന്ന ക്രൂരത നടത്തിയവരുടെ ചെയ്തികള് നാം മറന്നു പോയിരിക്കുന്നു.
കേരള ജനതയില് നിന്നും പൂര്ണ്ണമായി മറച്ചു വെച്ച, 1950-ഇല് ശബരിമല ക്ഷേത്രം തീവെച്ചു പൂര്ണ്ണമായി നശിപ്പിച്ച തീവ്രവാദ പ്രവര്ത്തനത്തെ സംബന്ധിച്ച കെ കേശവമേനോന് റിപ്പോര്ട്ടിലെ ചെറിയ ഭാഗം ഉദ്ധരിച്ചുകൊണ്ടു, ശബരിമലയുടെ ചരിത്ര സ്വരൂപണം എത്രത്തോളം പ്രാധാന്യമേറിയതാണ് എന്നു നാം മനസ്സിലാക്കുമെന്ന് പ്രത്യാശിക്കുന്നു.
“കൂലിക്കാരെ കാട്ടില് കയറി നായാടുവാന് അവര് നിയോഗിച്ചു.പിന്നീട് മുതലാളിമാരും അയാളും നിലയ്ക്കല് അവര് ഉണ്ടായിരുന്നുവെന്നെന്ന് അവര് വിശ്വസിച്ചിരുന്ന ഒരു പള്ളി അന്വേഷിച്ചു പോയി.ഒരു അന്വേഷണം നടത്തിയെങ്കിലും പള്ളിയുടെ അവശിഷ്ടങ്ങളൊന്നും അവര് കണ്ടില്ല. നേരെമറിച്ച് രണ്ടു മൂന്നു ക്ഷേത്രങ്ങളുടെ അവശിഷ്ടമാണ് അവര് കണ്ടത്. തിരുവിതാം കൂറിന്റെ ഈ ചരിത്ര ദശയില്, ഈ മുതലാളിമാര് ശബരിമലയ്ക്കുള്ള പാതയില് ഒരു പള്ളിയെ പറ്റി അന്വേഷിക്കുന്നതും ആശ്ചര്യജനകമായിരിക്കുന്നു. ഒന്നുകില് ഏതെങ്കിലും തെളിവുമൂലം അവിടെ ഒരു പള്ളി ഉണ്ടായിരുന്നു എന്നു സ്ഥാപിച്ചു, അതിനെ പുനരുദ്ധരിക്കാനോ ഒരു പുതിയ പള്ളി നിര്മ്മിക്കാന് അനുയോജ്യമായ ഒരു സ്ഥലം അന്വേഷിച്ചോ ആയിരുന്നിരിക്കാം ഈ ഉദ്യമം.”
“ഭക്തിയോടുകൂടി ശബരിമല സന്ദര്ശനാര്ത്ഥം പോകുന്ന അധ:സ്ഥിത ഹിന്ദുക്കളുടെ സംഖ്യാ വര്ദ്ധന കണ്ടു തടുത്തില്ലെങ്കില് നിശ്ചയമായും ഇത് താണജാതി ഹൈന്ദവരുടെ ഇടയില് നിന്നുമുള്ള ക്രിസ്തുമത പരിവര്ത്തനപ്രസ്ഥാനത്തിന് വിഘാതം സംഭവിക്കാവുന്ന ഒരു സംഭവ വികസമാകുമെന്ന് കുറെക്കാലമായി ക്രിസ്ത്യാനികള് ചിന്തിച്ചുതുടങ്ങിയിട്ടുണ്ടെന്ന് കാണാന് കഴിയും. അതിനും പുറമെ നിലയ്ക്കലും പമ്പാ കടവിലും ഒരു പള്ളിയുടെ സ്ഥിതി കാലക്രമേണ ആ പ്രദേശം അധിനിവേശം ചെയ്യുവാന് ക്രിസ്ത്യാനികളെ ആകര്ഷിക്കുമെന്നും അങ്ങിനെ ഫലഭൂയിഷ്ടമായ ആ പ്രദേശങ്ങള് തങ്ങളുടെ സാമ്പത്തിക സ്ഥിതി ഉന്നമിപ്പിക്കാന് ചൂഷണം ചെയ്യാമെന്നും അവര് കരുതിയിരിക്കുന്നു,”

നിലക്കല് കുരിശും സെന്റ് തോമസും:-

1983 മാര്ച്ച് 24 ന് ശബരിമല പൂങ്കാവനത്തില്പ്പെട്ട നിലക്കലില് കുരിശ് സ്ഥാപിച്ചു.സെന്റ് തോമസ് സ്ഥാപിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന അരപ്പള്ളിയുടെ സ്ഥാനമായി കരുതപ്പെട്ടിരുന്ന നിലക്കലില്തന്നെയാണ് കുരിശ് കണ്ടെടുത്തതായി പ്രചരിപ്പിച്ചത്. നിലക്കലില് മഹാദേവ ക്ഷേത്രത്തിനു 200 മീറ്റര് അകലെയായിരുന്നു കുരിശ് കണ്ടെടുത്തതായി പ്രചരിപ്പിച്ചത്.എഡി 52-ഇല് സെന്റ് തോമസ് സ്ഥാപിച്ച കുരിശ് ആണിതെന്നൂ സഭ തങ്ങളുടെ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുനിലയക്കല് മഹാദേവ ക്ഷേത്രത്തിന്റെ സമീപ പ്രദേശങ്ങള് എല്ലാ ക്രൈസ്തവ വിശ്വാസികളെക്കൊണ്ട് നിറഞ്ഞു ക്ഷേത്രത്തിലേക്കുള്ള വഴിയുടെ പേര് സെന്റ് തോമസ്റോഡ് എന്നും നിലയ്ക്കല് മലയ്ക്ക് സെന്റ്B7AQVYLCMAAL1f5തോമസ് മൗണ്ട് എന്നും പേരിട്ടു ബോര്ഡുകള് ഉയര്ന്നു. പിന്നീട് നിലക്കൽ സമരം എന്നാ പേരില് വിഖ്യാതമായ, പ്രതിഷേധത്തിൽ ഹിന്ദുക്കളുടെ ജീവൻ വരെ നഷ്ട്ടപ്പെട്ട ഹൈന്ദവ സമൂഹത്തിന്റെ ചെറുത്തു നിൽപ്പ് മലയാളികൾ മറന്നു തുടങ്ങിയിരിക്കുന്നു.

ശബരിമലയെ സാംസ്കാരിക പരമായും കായികമായും ആക്രമിച്ചു നശിപ്പിക്കാന് ശ്രമിച്ച ശ്രമിക്കുന്ന സഭ, ശബരിമല ക്ഷേത്രം പൂര്ണ്ണമായും അഗ്നിക്കിരയാക്കുകയും അയ്യപ്പ വിഗ്രഹം മഴുകൊണ്ടു വെട്ടി തകര്ക്കയും ചെയ്ത കൂട്ടര് പെട്ടെന്നേങ്ങിനെ അയ്യപ്പന്റെ കൂട്ടുകാരായി? ഇന്നും ശബരിമല തകര്ത്തവരെയും അവരെ അതിനു പ്രേരിപ്പിച്ചവരെയും നിയമത്തിന്നു മുന്നില് കൊണ്ട് വരാന് ശ്രമിക്കാത്തവർ സാംസ്കാരിക കേരളത്തിലെ അടിയാള ജനതയായ ഹിന്ദുക്കളോട് അതേ ശബരിമല തകര്ത്തവര് വിശുദ്ധരാണ് എന്നു പറയുന്നതു അധിനിവേശത്തിന്റെ മൂര്ധന്യാവസ്ഥയാണ് ചൂണ്ടിക്കാണിക്കുന്നത്.
.
സെന്റ് തോമസ് പുണ്യാളന് അയ്യപ്പന്റെ പൂങ്കാവനത്തില് കുരിശ് നട്ടതായി ചരിത്ര നിര്മിതി നടത്തിയവര്‍ അതേ സെന്റ് തോമസ് ധ്യാനത്തില് ഇരിക്കുമ്പോള് “പൂണൂല് ധാരികള് ആയ ബ്രാഹ്മണര്” കത്തിക്കിരയാക്കി എന്നുള്ള ചരിത്ര നിര്മിതിയും സഭ ഇന്നും ഇരുപത്തി നാലു കാരറ്റിന്റെ രൂപത്തിൽ എല്ലായിടത്തും പ്രചരിപ്പിക്കുന്നു. സമാനമായി, സഭ പ്രോപ്പഗേറ്റ് ചെയ്യാന് ശ്രമിക്കുന്നCWj6MF6UsAAk_Opവെളുത്തച്ഛനെയും അയ്യപ്പന് പീഡിപ്പിച്ചിരുന്നു എന്നും പ്രചരിപ്പിക്കുന്നുണ്ട് എന്നുകൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ഒരു കൈയ്യിൽ ഉള്ള കൊടും വിഷം മറച്ചു വെച്ചു മാടപ്രാക്കളുടെ സ്വഭാവ ശുദ്ധിയുമായി, സ്നേഹം അഭിനയിച്ചു ലോകരെ സമീപിക്കുകയെന്നത് സഭയുടെ പൊതു സ്വഭാവമാണ്. ലോകത്തിലങ്ങോളമിങ്ങോളം ക്രൈസ്തവാധിനിവേശത്തിൽ തകര്ന്നു തരിപ്പണമായ പഗാൻ സംസ്കൃതികൾ ഭാരതത്തിലെ ഹൈന്ദവ സമൂഹത്തിനു പാഠമാകേണ്ടതാണ്.

ഗാന്ധിജിയെ കുറിച്ചു പറയാതെ, ശബരിമലയുടെ നേരെ നടക്കുന്ന ആക്രമണങ്ങളെ നാമെങ്ങിനെ വീക്ഷിക്കണമെന്നതിന് പൂര്‍ണ്ണത വരില്ല. 1935 മെയ്-11 നു ഹരിജന് എന്ന ഗാന്ധിജിയുടെ പ്രസിദ്ധീകരണത്തില് ഗാന്ധിജിയുമായി മിഷനറി സ്ത്രീ നടത്തിയ അഭിമുഖം ഈ വിധത്തില് വിവരിക്കുന്നു. “ വരള്ച്ച ബാധിച്ച മേഖലയില് ഒരു പാതിരി പോവുകയും അവിടെ ഉള്ള പട്ടിണി പാവങ്ങള്ക്ക് പണം നല്കി അവരെ മതപരിവര്ത്തനം ചെയ്യിക്കുകയും ചെയ്തു. അവിടെ തീര്ന്നില്ല, മതം മാറിയവരെ കൊണ്ട് ഇന്നലെ വരെ അവര് പൂജിച്ചിരുന്ന ദേവത വസിച്ചിരുന്ന ആ ക്ഷേത്രം തകര്ക്കാന് ആഹ്വാനം ചെയ്യുകയും ആ ഹതഭാഗ്യര് അങ്ങിനെ ചെയ്യുകയും ചെയ്തു. “ ഇത് തികച്ചും ഹീനമായ പ്രവൃത്തിയാണ്. മതം മാറ്റിയവരുടെയോ മാറ്റപ്പെട്ടവരുടെയോ അല്ല ആ ക്ഷേത്രം, അങ്ങിനെ ഉള്ള ക്ഷേത്രത്തെ തകര്ക്കാന് ആഹ്വാനം ചെയ്ത ആ പാതിരി എന്തു തരം മനസ്സിന്റെ ഉടമയാവും?”

.
ശബരി മലയിലെ ഏകാത്മഭാവം നാനാജാതി മതസ്ഥരും ഒരുപോലെ വിളിക്കുന്ന ആ തത്വമസീഭാവം സഭയുടെ ഉറക്കം കെടുത്തുന്ന ഒന്നാണ് .മതപരിവര്‍ത്തനത്തിന് തടസ്സം നില്ക്കുന്നതെന്തും സഭയുടെ ശത്രുക്കളാണ്.

ശബരി മലയുടെ ചരിത്ര ഗവേഷണത്തിന്റെ ആവശ്യകത വ്യക്തമാക്കുന്ന മറ്റൊരു വിഷയം കൂടിയുണ്ട്. ശാസ്താവാണോ ബുദ്ധനാണോ ശബരിമലയിലെ പ്രതിഷ്ഠ എന്ന തർക്കം ആണത്. ഏതാനും വര്ഷങ്ങളായി ശാസ്താ സങ്കല്പ്പത്തെ ബുദ്ധനാക്കി ശബരിമലയെ ബുദ്ധ ക്ഷേത്രമാക്കുവാനുള്ള പ്രവര്ത്തികളും തകൃതിയായി നടക്കുന്നു.!

ശബരിമലയുടെ പ്രഭാവവും ഹിന്ദുക്കളുടെ ഐക്യവും, ബ്രിട്ടീഷ് ഭരണത്തിന്റെ കീഴില് സുഖലോലുപരായി ജീവിച്ചിരുന്ന, ഹിന്ദു ക്ഷേത്രങ്ങളുടെ ഭൂമികള് ഒക്കെയും തങ്ങളുടെ വരുതിയില് വച്ച “തിരുമേനിമാര്ക്ക്” കണ്ണിലെ കരടായിരുന്നു എന്നു വേണം അനുമാനിക്കാന്. ഇന്നും ശബരിമലയുടെചരിത്രത്തെ വികൃതമാക്കുന്നതിനും ഹിന്ദു ജനതയുടെ ഐക്യത്തിന് എതിരെയും മതSabarimala-Sannidhanam (1)പരിവര്ത്തന നിരോധന നിയമം നടപ്പിലാക്കുന്നതിനെതിരെയും വാളോങ്ങുന്നത് ഈ തീരുമേനിമാര്ത്തന്നെയാണ് എന്നു നമുക്ക് കാണാം. ബ്രിട്ടീഷുകാര് പോയെങ്കിലും തങ്ങളുടെ അജണ്ടകള് ഇന്നും അതേ പ്രാബല്യത്തോടെ നടപ്പിലാക്കാന് ഈ തീരുമേനിമാര്ക്ക് സാധിയ്ക്കുന്നു എന്നത് നാം അതീവ ജാഗ്രതയോടെ വീക്ഷിക്കേണ്ടിയിരിക്കുന്നു

വര്‍ത്തമാന കാലത്ത് സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടു വന്ന വിവാദങ്ങള്‍ അടക്കം ,കാലാകാലവും ശബരിമല ഒരു വിവാദ വിഷയമാക്കി നിർത്തുന്നത് ആരാണ് ? ശാസ്താവിന്റെ ഏകാത്മ തന്മയീഭാവം ആരുടെയെല്ലാം ഉറക്കമാണ് നഷ്ടപ്പെടുത്തുന്നത്? ഭഗവാനും ഭക്തനും ഒന്നായി തീരുന്ന തത്വമസീ ഭാവത്തെ ഇഷ്ടപ്പെടാത്തവർ ആരെല്ലാമാണ് ? ഈ നാട്ടിലെ അടിയാള ജനതയായ ഹൈന്ദവ സമൂഹത്തിനു ഇതിനു ഉത്തരം അറിഞ്ഞേ തീരൂ.

ഇതിനെല്ലാം പരിഹാരമാർഗമായി ഒരെയോരുവഴിയെ ഉള്ളൂ. ശബരിമലയെ കുറിച്ച് സത്യസന്ധമായ ചരിത്ര ഗവേഷണങ്ങൾ നടത്തുക. ശാസ്ത്രീയമായ ചിട്ടവട്ടങ്ങളോട് കൂടെ തന്നെ ശബരിമാലയുടെയും അയ്യപ്പൻറെയും ചരിത്രം പഠനവിഷയമാക്കി അനുബന്ധ രചനകള നടത്തുക ശബരിമലയുടെ നേരെ നടക്കുന്ന കായിക-മാനസിക-ചരിത്ര-സാംസ്കാരിക ആക്രമണങ്ങള് വിരല് ചൂണ്ടുന്നത്, ശബരിമലയുടെ യഥാര്ത്ഥ ചരിത്രം അന്വേഷിച്ചു അതിന്റെ പൂര്ണ്ണ രൂപം ജനങ്ങളെ അറിയിക്കുന്നതിൽ സമാജത്തിനുണ്ടായ ലാഘവം പ്രശ്നങ്ങളെ കലുഷിതമാക്കുന്നതിനു കാരണമായിട്ടുണ്ട് എന്നതാണ്. അതിനാൽ ഇനിയെങ്കിലും നമ്മുടെ ചരിത്രം രേഖപ്പെടുത്തുന്നതിനായി ശാസ്ത്രീയമായ രീതിയിൽ ഉള്ള ആധുനിക അക്കാദമിക പഠനങ്ങൾ നടത്തപ്പെടുവാൻ വേണ്ട നടപടികൾ താമസം വിനാ സ്വീകരിക്കേണ്ടതുണ്ട്.

SABARIMALA_1_0_0_0

 

 

http://www.vicharam.org/sabarimala-christian-propaganda-veluthachan/