Showing posts with label Sabarimala. Show all posts
Showing posts with label Sabarimala. Show all posts

വിശ്വമഹാക്ഷേത്രം

പന്തളത്തു രാജാവ് ക്ഷേത്ര പുനരുദ്ധാരണത്തിന് സന്നദ്ധനായി, വിഗ്രഹനിര്‍മാണത്തെപ്പറ്റി സംശയമുണ്ടായപ്പോള്‍, ശബരിമലയില്‍ കലിയുഗവരദനായ ഭഗവാന്റെ ആദ്യപ്രതിഷ്ഠ നടത്തിയ- മഹാവിഷ്ണുവിന്റെ അവതാരവും, പരമശിവഭക്തനും കേരളത്തിന്റെ സൃഷ്ടാവും ചിരഞ്ജീവിയുമായ പരശുരാമന്‍ ഒരു മഷിനോട്ടക്കാരനായി ഇന്നത്തെ നിലയിലുള്ള അയ്യപ്പവിഗ്രഹ നിര്‍മാണത്തിനുള്ള ഉപദേശം നല്‍കി. അങ്ങനെ പന്തളത്ത് രാജാവ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ നടത്തി. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്, ധ്യാനരൂപത്തിലാണ് പ്രതിഷ്ഠ.
കിഴക്കന്‍ മലയോര പ്രദേശത്ത് ഭഗവാന്റെ അഞ്ച് ക്ഷേത്രങ്ങളുണ്ട്. ബാലനായി കുളത്തൂപ്പുഴയിലും യുവാവായി ആര്യങ്കാവിലും ധ്യാനനിരതനായി ശബരിമലയിലുമാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ കാന്തമല ഏതെന്ന് കണ്ടെത്തിയിട്ടില്ല. ഒരുപക്ഷേ പൊന്നമ്പലമേട്ടിലേതാണോ എന്നു സംശയമുണ്ട്.

പുരാണങ്ങളിലെ പ്രതിപാദ്യ അദ്ഭുത സിദ്ധികളെപ്പറ്റി ചിന്തിക്കുമ്പോള്‍ ഇതൊക്കെ സാധ്യമാണോയെന്ന സംശയം ഉണ്ടാകാനിടയുണ്ട്. യോഗസിദ്ധികള്‍ നേടിയ മഹായോഗികള്‍ക്ക് അഷ്ടസിദ്ധികള്‍ (അണിമ, ലഘിമ, ഗിരിമ, മഹിമ, ഈശത്വം, വശിത്വം, പ്രാപ്യം, പ്രാകാശ്യം) കൈവരികയും ഇച്ഛാനുസരണം പര്‍വതമാകാം, അണുവായി ചുരുങ്ങാം, പരകായ പ്രവേശമാകാം, മറ്റൊരാളായിത്തീരാം, എവിടെയും സഞ്ചരിക്കാം ഇങ്ങനെയുള്ള അദ്ഭുത കാര്യങ്ങള്‍ ചെയ്യാനാകും. ഇതില്‍ പ്രാപ്യമെന്ന സിദ്ധിയിലൂടെയാണ് മഹാവിഷ്ണു മോഹിനിയായത്. സൃഷ്ടികര്‍ത്താക്കളായ ഈശ്വരന്‍മാര്‍ക്ക് എന്താണ് സാധ്യമല്ലാത്തത്. നമ്മള്‍ മനുഷ്യരെ ആധാരമാക്കി ചിന്തിക്കുമ്പോഴാണ് പലതും ശരിയല്ല എന്നുതോന്നുന്നത്.

ഈശ്വരന്മാരില്‍ ‘പരമേശ്വരനും പരാശക്തിയും’ ഒരിക്കലും മനുഷ്യഗര്‍ഭത്തില്‍ ജനിക്കുകയില്ല. അവര്‍ ‘സ്വയംഭൂ’വായി അവതരിക്കുകയേയുള്ളൂ. ആധുനിക ശാസ്ത്രം ക്ലോണിങ് എന്ന പ്രക്രിയയിലൂടെ, അതായത് ഒരു ജന്തുവിന്റെ ഏതാനും സെല്ലുകളില്‍നിന്ന് അതേതരത്തിലുള്ള ജന്തുക്കളെ സൃഷ്ടിച്ചു തെളിയിച്ചിട്ടുണ്ടല്ലോ. ഇവിടെ പുരുഷ-സ്ത്രീ സംയോഗം ആവശ്യമല്ല തന്നെ. പല കുംഭോത്ഭവന്മാരെ പുരാണങ്ങളില്‍ കാണാം. അതൊക്കെയും ആധുനിക ഭാഷയില്‍ ടെസ്റ്റ്യൂബ് ശിശുക്കളാണ്.
ധര്‍മശാസ്താവിനെപ്പറ്റി പ്രതിപാദിക്കുന്ന അടിസ്ഥാന ഗ്രന്ഥമായ ഭൂതനാഥോപാഖ്യാനത്തിലെ പല പോരായ്മകളും മേല്‍പ്രസ്താവിച്ച ചിന്തയിലൂടെ ഇല്ലാതാക്കാന്‍ പ്രയോജനപ്പെടുമെന്ന് കരുതുന്നു.~

പുരാണ രചനാകാലത്തിനുശേഷമാണ് ധര്‍മശാസ്താവിന്റെ അവതാരം എന്നും അതിനാലാണ് പുരാണങ്ങളില്‍ പ്രതിപാദ്യമില്ലാത്തതെന്നും കണ്ടുകഴിഞ്ഞു. ശബരിമല ക്ഷേത്രം അഖില ഭാരത അടിസ്ഥാനത്തിലും ആഗോളതലത്തിലും പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ളത് ഏതാണ്ട് ഒരു നൂറ്റാണ്ടിനിപ്പുറമാണ്. ഭാരതത്തിന്റെ തെക്കേയറ്റത്ത് നടന്ന ഒരു അവതാരത്തെപ്പറ്റി ഉത്തരഭാരതത്തിലേക്ക് വിവരം സിദ്ധിച്ചതോ പ്രചാരത്തിലായതോ അടുത്തകാലത്തു മാത്രമാണ്. മറ്റൊരു കാര്യം, ഭാരതത്തില്‍ ശൈവ-വൈഷ്ണവ ഭക്തന്മാര്‍ തമ്മിലുള്ള വൈരം അതിരുകടക്കുന്ന സന്ദര്‍ഭത്തില്‍ സമവായത്തിനുള്ള ഒരന്വേഷണത്തില്‍ ശങ്കരനാരായണ സങ്കല്‍പ്പംപോലെ ധര്‍മശാസ്താവിനും പ്രാമുഖ്യം ലഭിച്ചതുമാകാം.

ധര്‍മശാസ്താവ്, കലിയുഗവരദനും, ഭൂതനാഥനും, ശനികാരകനും, താരകബ്രഹ്മവും ആണ്. കലിയുഗത്തിലെ ജനങ്ങള്‍ക്ക് കലികല്‍മഷങ്ങളില്‍നിന്ന് മോചനം നല്‍കുവാന്‍ അവതരിച്ച ഈശ്വരനാണ്. ഏതൊരു പരമാത്മാവില്‍നിന്നാണോ ജീവാത്മാക്കള്‍ പിറന്നത്, അതേ പരമാത്മാവ് ജീവാത്മാവിനെ വിലയം പ്രാപിക്കുകയാണ് ജീവിതലക്ഷ്യം. പ്രതീകാത്മകമായി മനുഷ്യന്റെ ഉയര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്ന 17 ഘടകങ്ങളെ (അഷ്ടരാഗങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, സത്വ-രജ-തമോഗുണങ്ങള്‍, അവിദ്യ) തരണംചെയ്ത്, വിദ്യ (ജ്ഞാനം) നേടി ആത്മാവാകുന്ന സ്‌നേഹത്തെ (നെയ്യ്) ഭഗവത് വിഗ്രഹത്തില്‍ അഭിഷേകം നടത്തി ഭക്തന്‍, ഭഗവാനില്‍ വിലയംപ്രാപിച്ച് (മോക്ഷം നേടി)നശ്വരമാകുന്ന ഉടഞ്ഞ നാളികേരത്തെ അഗ്നി (ആഴി) യില്‍ ഹോമി(ദഹിപ്പിക്കുന്ന)ക്കുന്ന തത്വമാണല്ലോ ശബരിമല ദര്‍ശനത്തിലടങ്ങിയിരിക്കുന്നത്. ഈയൊരു സങ്കല്‍പ്പ വിശേഷം ലോകത്ത് മറ്റൊരു ക്ഷേത്രത്തിലുമില്ലാത്തതിനാലാണ്, ശബരിമല ക്ഷേത്രം, വിശ്വ (ആഗോള) ക്ഷേത്രമാകുന്നത്. ഭഗവാനും ഭക്തനും മുദ്രധരിക്കുന്ന നാള്‍മുതല്‍ ഒന്നാകുന്ന-തത്വമസി-സങ്കല്‍പ വിശേഷം ശബരിമലയുടെ മുഖമുദ്രയാണ്. മഹാതത്വങ്ങളെ ഉള്‍ക്കൊള്ളുന്നതിനാലാണ് കോടാനുകോടി ഭക്തന്മാര്‍, എത്ര കഷ്ടതകള്‍ സഹിച്ചും, ഓരോ വര്‍ഷവും ഇവിടേക്കെത്തുന്നത്. ലോകത്ത് മറ്റൊരു തീര്‍ത്ഥാടന കേന്ദ്രത്തിലും ഇത്രയേറെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടതില്ല. സ്വതേസുഖിമാന്മാരായ ഇക്കാലത്തെ ജനങ്ങള്‍, ഇന്ന് ശബരിമലയില്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ ബോധ്യപ്പെട്ടാല്‍, ഇനി ഇങ്ങോട്ടില്ല എന്നു പറയേണ്ടതാണ്. പക്ഷേ അനുഭവം നേരെ മറിച്ചാണല്ലോ. ഇത് ഭഗവാന്‍ കലിയുഗവരദനായതുകൊണ്ടുതന്നെ.

മകരവിളക്ക് കാലത്ത് കൃത്യമായി പ്രകൃതി ഒരുക്കുന്ന ‘മകരജ്യോതി’, പ്രകൃതിയുടെ കുണ്ഡലിനീ ഉദ്ധാരണമാണ്. മകരവിളക്കും (പൊന്നമ്പലമേട്ടില്‍ തെളിയിക്കുന്നത്) മകരജ്യോതിയും വ്യക്തമായും രണ്ടുതന്നെയാണ്. അതും ദൃശ്യമാകുന്നത് ശബരിമല പ്രാന്തപ്രദേശങ്ങളില്‍ മാത്രം. കോടാനുകോടി അയ്യപ്പന്മാരുടെ കണ്ഠങ്ങളില്‍ നിന്നുയരുന്ന ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന നവാക്ഷരീ മന്ത്രത്തിന്റെ വൈഖരി, കേരളത്തിന്റെ അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നുവെന്നത് ശാസ്ത്രസത്യമാണ്.



ജന്മഭൂമി: http://www.janmabhumidaily.com/news542349#ixzz4ZJrqxS6X

മണികണ്ഠന്‍ ‘സ്വയംഭൂ

മലയാളത്തിലുള്ള എല്ലാ അയ്യപ്പന്‍ പാട്ടുകളിലും ഏറെ പ്രസിദ്ധമായ ”ശ്രീഭൂതനാഥോപാഖ്യാന”ത്തിലും ”മണികണ്ഠ”നാമമാണ് കാണാനുള്ളത്.
മണികണ്ഠന്‍ എന്നതുകൊണ്ട് കഴുത്തില്‍ മണിയുള്ളവന്‍ എന്നര്‍ത്ഥമാക്കണമെന്നില്ല. വളരെ പ്രിയപ്പെട്ടതിനെ വളരെ സ്‌നേഹപൂര്‍വം മണി എന്നു ചേര്‍ത്തു നാം വിളിക്കാറുണ്ടല്ലോ. (മണിക്കുട്ടന്‍, മണിയന്‍, മണിക്കിണര്‍, മണിയറ, മണിത്താലി, നീലകണ്ഠ പുത്രനായതിനാലാകാം ”കണ്ഠനയ്യന്‍” എന്നും വിളിപ്പേരുണ്ട്.

ഓരോ അവതാരത്തിനും പ്രത്യേക ഉദ്ദേശ്യങ്ങളുണ്ടായിരിക്കും. മണികണ്ഠ അവതാരത്തിന് അനേക ലക്ഷ്യങ്ങളുണ്ട്.
1) പരമേശ്വരോപാസകനായ പന്തള രാജന്റെ രാജ്യ പുനര്‍ ശാക്തീകരണം.
2) ശബരിമല ക്ഷേത്രം നശിപ്പിക്കുകയും കൊള്ളയടിക്കുകയും ശാന്തിക്കാരനെ വധിക്കുകയും ചെയ്ത ‘ഉദയനന്‍’ എന്ന കൊള്ളക്കാരനെ വധിക്കുക.
3) ശബരിമല ക്ഷേത്രം പുനരുദ്ധരിക്കപ്പെടുകയും കലിയുഗകല്മഷങ്ങളാല്‍ കഷ്ടതകളനുഭവിക്കുന്ന ഭക്തജനങ്ങള്‍ക്ക് ആശ്രമേകുകയും.
4) ജനങ്ങളില്‍ രാജ്യ സ്‌നേഹവും ധര്‍മബോധവും ശക്തിയും ഐക്യവും വളര്‍ത്തിയെടുക്കുക. ധര്‍മശാസകനും (ധര്‍മശാസ്താവ്) കലിയുഗവരദനും ശനികാരകനും താരകബ്രഹ്മവുമായ ഭഗവാന്റെ ലക്ഷ്യം ഭക്തജനരക്ഷണം തന്നെയായിരുന്നു.

പ്രചാരത്തിലുള്ള ഐതിഹ്യങ്ങള്‍ പ്രകാരം മണികണ്ഠന്‍ സ്വയം അവതാരം കൈക്കൊള്ളുകയായിരുന്നു. എന്നാല്‍ പ്രബലവും യുക്തിസഹവുമായ മറ്റൊരു ഐതിഹ്യം കൂടി നിലവിലുണ്ട്. ശക്തിഹീനമായിരുന്ന പന്തളരാജ്യത്തെ രാജകുമാരിയെ, കരിമലക്കോട്ട കേന്ദ്രമാക്കി കൊള്ളയും കൊള്ളിവയ്പ്പും നടത്തിവന്ന ‘ഉദയനന്‍’ തട്ടിക്കൊണ്ട് പോകുകയുണ്ടായി. തടയുവാനുള്ള ശക്തി രാജാവിനില്ലാതെ പോയി.

പരമഭക്തനായ അദ്ദേഹം ഭഗവാനെ മനമുരുകി ഭജിക്കുകയുണ്ടായി. ഇതോടൊപ്പം വധിക്കപ്പെട്ട ശബരിമല ക്ഷേത്രശാന്തിയുടെ മകനായ ‘ജയന്തന്‍’ എന്ന യുവാവും രക്ഷയ്ക്കായി ഭഗവാനെ ഉപാസിക്കുന്നുണ്ടായിരുന്നു. ഭഗവത് കാരുണ്യംകൊണ്ട് ജയന്തന്‍ എങ്ങനെയോ രാജകുമാരിയെ രക്ഷപ്പെടുത്തുകയും പത്‌നിയായി സ്വീകരിക്കുകയുമുണ്ടായി. ഈ യുവമിഥുനങ്ങളുടെ പ്രാര്‍ത്ഥനയുടെ ഫലമായി ധര്‍മശാസ്താവ് അവര്‍ക്ക് പുത്രനായി ജനിച്ചു. ഭഗവാന്റെ നിര്‍ദ്ദേശാനുസരണം, ജനിച്ച കുഞ്ഞിനെ രഹസ്യമായി, പന്തളത്ത് രാജാവ് വേട്ടയാടി ക്ഷീണിച്ച് വിശ്രമിക്കുന്ന പമ്പാസരസ്സില്‍ കിടത്തുകയുണ്ടായി.

കുഞ്ഞിന്റെ കരച്ചില്‍ കേട്ട രാജാവ് അടുത്തുചെന്നപ്പോള്‍ ഒരു വൃദ്ധ ബ്രാഹ്മണന്‍ അവിടെയെത്തി. പുത്രനില്ലാതെ ദുഃഖിച്ചിരുന്ന രാജാവിനോട് കുട്ടിയെ സ്വീകരിച്ചുകൊള്ളുവാന്‍ ഉപദേശിച്ചു. കുട്ടിയുടെ മഹത്വം വര്‍ണിക്കുന്ന കൂട്ടത്തില്‍, ‘ക്ഷത്രീയ കുലജാത’ നാണെന്നും പറഞ്ഞു.

മണികണ്ഠന്‍, പന്തളത്ത് രാജധാനിയില്‍ വളര്‍ന്നുവരവെ, വിദ്യാഭ്യാസം തീര്‍ന്ന മുറയ്ക്ക്, ഗുരുദക്ഷിണിയായി ഗുരുവിന്റെ പുത്രന് കേള്‍വിയും സംസാരശേഷിയും നല്‍കി. എന്നാല്‍ തന്റെ ദൈവികത്വം വെളിപ്പെടുത്താന്‍ സമയമാകാത്തതിനാല്‍, ഈ അനുഗ്രഹം രഹസ്യമാക്കി വയ്ക്കുവാന്‍ നിര്‍ദ്ദേശിച്ചു. പിന്നീട് അദ്ഭുതകൃത്യങ്ങള്‍ വെളിവാക്കുവാനായി പുലിക്കൂട്ടങ്ങളുമായി വന്ന്, പ്രജകളുടെ ഭയഭക്തി ബഹുമാനങ്ങള്‍ സ്വീകരിച്ചു.

‘മദഗജവാഹനനായി’ വാവരുമായി ഏറ്റുമുട്ടി. വാവരെ തന്റെ സഹാനുവര്‍ത്തിയാക്കി മാറ്റി. ചേര്‍ത്തല ചീരപ്പിന്‍ ചിറ കളരിയില്‍ നിന്ന് ആയോധനമുറകളില്‍ ഉപരിപഠനം നടത്തി. നാട്ടുക്കൂട്ടങ്ങളെയും ക്ഷയിച്ചുപോയ കളരികളെയും ഉദ്ധരിച്ചു. ജനങ്ങളില്‍ രാജ്യസ്‌നേഹവും ധാര്‍മികബോധവും ശാരീരികകരുത്തും വര്‍ധിപ്പിച്ച് പന്തളരാജ്യത്തെ ശക്തമാക്കി. അമ്പലപ്പുഴയും കാലടിയ്ക്കടുത്തുള്ള ആലങ്ങാട്ടുവരെയും സഞ്ചരിച്ച് യോദ്ധാക്കളെ സംഘടിപ്പിച്ച്, അവരെയും കൂട്ടി, എരുമേലിയില്‍ നിന്നും പടനയിച്ച്, കരിമലക്കോട്ട തകര്‍ത്ത് ഉദയനനെ വധിച്ചു. ഉദയനന്റെ സൈന്യാധിപന്മാരായിരുന്ന കടുത്തമാരെ (വലിയ കടുത്ത, ചെറിയ കടുത്ത എന്നീ പടനായന്മാരെ)കൂടെക്കൂട്ടി വിജയശ്രീലാളിതനായി. യുവാക്കന്മാര്‍ക്ക് ധര്‍മഭ്രംശം വരുത്തിത്തീര്‍ക്കാനായി ഗുരുസ്വാമിമാരെ നിയോഗിച്ചു. ആചാരാനുഷ്ഠാനങ്ങള്‍ പൂര്‍ണമായും ഗുരുസ്വാമിമാരുടെ പൂര്‍ണനിയന്ത്രണത്തിലാക്കി.

ആ രാജാവിന് ധര്‍മോപദേശവും നല്‍കി ക്ഷേത്ര പുനരുദ്ധാരണത്തിനുള്ള നിര്‍ദ്ദേശങ്ങളും നല്‍കി, ബാക്കി കാര്യങ്ങള്‍ മഹാഗുരുവായ അഗസ്ത്യമഹര്‍ഷിയെ ഏല്‍പ്പിച്ച്, തന്റെ ജന്മോദ്ദേശ്യം സഫലമാക്കിക്കൊണ്ട് അന്തര്‍ദ്ധാനം ചെയ്യുകയും ശബരിമല ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠയോടെ ആ വിഗ്രഹത്തില്‍ ജ്യോതിര്‍വിലയം പ്രാപിച്ചു.

പന്തളത്തു രാജാവ് ക്ഷേത്രപുനരുദ്ധാരണത്തിന് സന്നദ്ധനായി. വിഗ്രഹനിര്‍മാണത്തെപ്പറ്റി സംശയമുണ്ടായപ്പോള്‍, ശബരിമലയില്‍ കലിയുഗവരദനായ ഭഗവാന്റെ ആദ്യപ്രതിഷ്ഠ നടത്തിയ- മഹാവിഷ്ണുവിന്റെ അവതാരവും പരമശിവഭക്തനും കേരളത്തിന്റെ സൃഷ്ടാവും ചിരഞ്ജീവിയുമായ പരശുരാമന്‍ ഒരു മഷിനോട്ടക്കാരനായി ഹാജരായി. ഇന്നത്തെ നിലയിലുള്ള അയ്യപ്പവിഗ്രഹനിര്‍മാണത്തിനുള്ള ഉപദേശം നല്‍കി. അങ്ങനെ പന്തളത്ത് രാജാവ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ നടത്തി. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്, ധ്യാനരൂപത്തിലാണ് പ്രതിഷ്ഠ.



ജന്മഭൂമി: http://www.janmabhumidaily.com/news541741#ixzz4VQRWxUjt

ധര്‍മശാസ്താവും അയ്യപ്പനും

ശബരിമലയില്‍ ഇപ്പോള്‍ പ്രതിഷ്ഠിതമായ ദേവതാസങ്കല്‍പത്തെപ്പറ്റി- ശ്രീധര്‍മശാസ്താവോ അയ്യപ്പനോ, വിവാദങ്ങള്‍ കൊഴുക്കുന്ന അവസരത്തില്‍ ഈ ദൈവിക സങ്കല്‍പങ്ങളെപ്പറ്റിയുള്ള ഒരു പഠനം അവസരോചിതമാണ്. നിലവിലുള്ള പ്രാദേശിക ഐതിഹ്യകഥകള്‍, അയ്യപ്പന്‍പാട്ടുകള്‍ (തമിഴ്/മലയാളം), പ്രസിദ്ധീകൃതമായിട്ടുള്ള പുസ്തകങ്ങള്‍ ഇവയൊക്കെത്തന്നെയും ധാരാളം പൊരുത്തക്കേടുകളും യുക്തിഭംഗങ്ങളും ഉള്‍ക്കൊള്ളുന്നതാണ്. ഇതിന് വ്യക്തമായ ഒരു ധാരണ സൃഷ്ടിക്കാനുതകുന്ന വിധമുള്ള ആഖ്യാനങ്ങള്‍ കാണുന്നില്ല.

ധര്‍മശാസ്താവിന്റെ അവതാരസമയത്തെപ്പറ്റി തന്നെ അഭിപ്രായവ്യത്യാസങ്ങളുണ്ട്. പാലാഴിമഥനത്തോടനുബന്ധമായുണ്ടായ മഹാവിഷ്ണുവിന്റെ ‘മോഹിനി’ അവതാരത്തില്‍, ഹരിഹരാത്മജനായി ധര്‍മശാസ്താവുണ്ടായി എന്ന കഥയ്ക്കാണ് ഏറെ പ്രചാരം. കൂര്‍മ്മാവതാരം, പാലാഴിമഥനവുമായി ബന്ധപ്പെട്ടുള്ളതാകയാല്‍, ഇത് ആദ്യയുഗങ്ങളില്‍ (സത്യയുഗങ്ങളില്‍) നടന്നിരിക്കാനാണ് സാധ്യത. അതോടനുബന്ധിച്ച് ധര്‍മശാസ്താവിന്റെ ജനനം ഉണ്ടായിട്ടുണ്ടെങ്കില്‍, അത് അതിപുരാതനമാകുന്നതാണ്- എങ്കില്‍ ഒന്നിലധികം പുരാണങ്ങളിലെങ്കിലും പ്രതിപാദ്യമുണ്ടാകേണ്ടതുമാണ്. എന്നാല്‍ സ്‌കന്ദപുരാണത്തിലും ബ്രഹ്മാണ്ഡപുരാണത്തിലും മാത്രമേ പ്രതിപാദ്യമുള്ളൂ. ശിവപുരാണത്തില്‍പോലും ഹരിഹരാത്മജകഥയില്ലാത്തതിനാല്‍, പുരാണങ്ങളുടെ രചനക്കുശേഷമാണ് ഈ അവതാരം എന്നുറപ്പിക്കാം.

പുരാണ പ്രോക്തമായ വൃകാസുരകഥയുണ്ട്. ഈ അസുരന് ഭസ്മാസുരനെന്നും ചൂണ്ടോദരനെന്നു തുടങ്ങി അനേകം പേരുകളുണ്ട്. ”തന്റെ കൈകള്‍ ആരുടെ ഉച്ചിയില്‍ തൊട്ടാലും അയാള്‍ മരിക്കണ”മെന്ന വരം പരമേശ്വരനില്‍നിന്ന് നേടിയ അസുരന്‍, പരീക്ഷണത്തിനായി ഭഗവാനെത്തന്നെ തെരഞ്ഞെടുത്തു. മഹാവിഷ്ണു ഒരിക്കല്‍ക്കൂടി ‘മോഹിനി’വേഷം സ്വീകരിച്ച്, അസുരനെ പ്രലോഭിപ്പിച്ച് സ്വന്തം തലയില്‍തന്നെ കൈവയ്പിച്ച്, അസുരന്റെ നാശം വരുത്തി. ഈ സന്ദര്‍ഭത്തിലാണ്, മോഹിനി-ശിവസമ്മേളനത്തിലൂടെ ധര്‍മശാസ്താവുണ്ടായത് എന്നൊരു ഐതിഹ്യവും നിലവിലുണ്ട്. ഇത് പാലാഴിമഥനത്തിനുശേഷം- വളരെക്കാലശേഷം ആകാം. ധര്‍മശാസ്താവിന്റെ ജനനം, പുരാണരചനകള്‍ക്കുശേഷമായതിനാല്‍ ഈ ഐതിഹ്യത്തിന് കൂടുതല്‍ സ്വീകാര്യത കൈവരുന്നു.

മാത്രമല്ല, മഹിഷി എന്ന അസുരസ്ത്രീ ദേവലോകം അടക്കിവാഴുമ്പോള്‍, ദേവാസുരന്മാരുടെ യോജിപ്പ് (പാലാഴിമഥനത്തിന്) ഉണ്ടാകാനിടയില്ലതാനും. കൂടുതല്‍ ചിന്തിക്കുമ്പോള്‍, ഒരുപക്ഷേ ബ്രഹ്മാണ്ഡപുരാണത്തിലോ സ്‌കന്ദപുരാണത്തിലോ ധര്‍മശാസ്താവിന്റെ കഥ, പ്രക്ഷിപ്തമെന്ന നിലയില്‍ പിന്നീട് കൂട്ടിച്ചേര്‍ത്തതുമാകാനിടയുണ്ട്.



ജന്മഭൂമി: http://www.janmabhumidaily.com/news540185#ixzz4VNeyC2ds

ധര്‍മശാസ്താവ്

എല്ലാ അവതാരങ്ങള്‍ക്കും പ്രത്യേകമായി ജന്മോദ്ദേശ്യമുണ്ടാകണമല്ലോ. ഹരീഹരാത്മജ ജന്മത്തിന് ‘മഹിഷീമര്‍ദ്ദനം’ എന്ന പ്രത്യക്ഷ ഉദ്ദേശ്യമുണ്ട്. എന്നാല്‍ ബ്രഹ്മദേവന്റെ നാമകരണത്താല്‍ മറ്റു ലക്ഷ്യങ്ങളുംകൂടി കാണുന്നു. നാലുനാമങ്ങളാണ് നല്‍കിയിരിക്കുന്നത്.

1) ഭൂതങ്ങള്‍ക്ക് നാഥനായതിനാല്‍ – ഭൂതനായകന്‍ (ഭൂതനാഥന്‍)

2) ധര്‍മശാസകനായതിനാല്‍ – ധര്‍മശാസ്താവ്

3) പരമതത്വങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനാല്‍- പരായ ഗുപ്തന്‍

4) ആര്യന്മാര്‍ക്ക് (ശ്രേഷ്ഠന്മാര്‍ക്ക്) പിതൃതുല്യനായതിനാല്‍ – ആര്യതാതന്‍
ധര്‍മശാസ്താവിന്റെ അവതാരവുമായി ബന്ധപ്പെടുത്തുമ്പോള്‍ അയ്യപ്പ, മണികണ്ഠ നാമങ്ങളൊന്നുമില്ല. അതുകൊണ്ടുതന്നെ കാലാന്തരത്തില്‍ ഭഗവാന്റെ അവതാരങ്ങളാണ് അയ്യപ്പനും മണികണ്ഠനും എന്നുറപ്പാക്കാം.

ജനനാനന്തരം ഭഗവാന്‍, അച്ഛനായ ശ്രീപരമേശ്വര സവിധത്തില്‍ തന്നെ ജീവിച്ച്, അച്ഛനില്‍ നിന്നുതന്നെ സര്‍വവിദ്യകളും അഭ്യസിച്ചു. എത്രകാലം കൈലാസത്തില്‍ കഴിഞ്ഞുവെന്നതിന് പ്രസക്തിയില്ല തന്നെ. മഹിഷി, സുന്ദരമഹിഷവുമായി ചേര്‍ന്ന് ഭൂമിയില്‍ രമിച്ച് അനേകകാലം കഴിച്ചുകൂട്ടിയശേഷം, അസുരന്മാരുടെ ഓര്‍മപ്പെടുത്തലിനെത്തുടര്‍ന്ന് വീണ്ടും ദേവലോകം പിടിച്ചടക്കുകയുണ്ടായി. എങ്ങനെയും, യുവ യോദ്ധാവായി കൈലാസത്തില്‍ വാഴുമ്പോള്‍ ‘വീരപാണ്ഡ്യ’നെന്ന തമിഴ്‌നാട് രാജാവ്, തന്റെ രാജ്യത്തിന്റെ രക്ഷയ്ക്കായി ശ്രീപരമേശ്വരനെ ശക്തമായി ഉപവസിക്കുകയുണ്ടായി. മഹിഷീ മര്‍ദ്ദനത്തിന്, വരദാനപ്രകാരം പന്ത്രണ്ടു വര്‍ഷക്കാലത്തെ മനുഷ്യസേവനംകൂടി ആവശ്യമായിരുന്നതിനാല്‍, അച്ഛന്റെ നിര്‍ദ്ദേശപ്രകാരം ധര്‍മശാസ്താവ്, പാണ്ഡ്യരാജന് ശേവുകം വഹിക്കാന്‍ (സഹായം നല്‍കാന്‍) നിയുക്തനായി.
അയ്യപ്പന്‍

അയ്യപ്പനാമത്തില്‍ ധര്‍മശാസ്താവ്, ‘വീരപാണ്ഡ്യ’രാജാവിന്, കുതിര വാഹനത്തില്‍ ആയുധധാരിയായ പോരാളിയുടെ രൂപത്തില്‍, അവതരിച്ചു. ദര്‍ശനമാത്രയില്‍തന്നെ ഭയബഹുമാനാദരങ്ങള്‍ തോന്നിയ രാജാവ് അയ്യപ്പനെ മന്ത്രിയും സര്‍വസൈന്യാധിപനുമായി നിയമിച്ചു.

തമിഴ്‌നാട്ടില്‍ ‘അയ്യനാര്‍’ എന്ന പേരില്‍ ദേവതയെ ആരാധിക്കുന്നുണ്ട്. അയ്യനാര്‍ കാവുകളും അവയോടനുബന്ധമായി, മുന്‍കാലുകളുയര്‍ത്തി വെളുത്ത കുതിരപ്പുറത്ത് ആയുധധാരിയായ യുവാവിന്റെ പ്രതിമയും കാണാനുണ്ട്. അയ്യന്‍, അയ്യനയ്യന്‍, അയ്യപ്പന്‍, ഇളവര്‍, ആര്യതാതന്‍, ചാത്തന്‍ (ശാസ്താവ്) മാചാത്തന്‍ ഇങ്ങനെ പല പല പേരുകളില്‍ അറിയപ്പെടുന്നതെല്ലാം ‘അയ്യപ്പന്‍’തന്നെയാണ്. അയ്യപ്പന്‍ = അഞ്ചിന്റെ അപ്പന്‍ (അധിപന്‍). അഞ്ച് = പഞ്ചഭൂതങ്ങള്‍. അപ്പോള്‍ അയ്യപ്പനെന്നാല്‍ സാക്ഷാല്‍ ഭൂതനാഥന്‍ തന്നെ.

അയ്യപ്പാവതാരത്തിന്റെ കാലഗണന നടത്തുമ്പോള്‍, ഇന്നേക്ക് 1500 വര്‍ഷങ്ങള്‍ക്കു മുമ്പാകാനാണു സാധ്യത. തലപ്പള്ളി താലൂക്കിലുള്ള, തിരുത്തളി എന്നറിയപ്പെടുന്ന നെടുപുറയൂര്‍ ക്ഷേത്രത്തിലുള്ള എഡി 900-ാമാണ്ടിലെ ശിലാലിഖിതത്തില്‍ അയ്യനാര്‍, ഗണപതി ദേവതകളുടെ ഉപാസനയെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. 1100 വര്‍ഷങ്ങള്‍ക്ക് മുന്‍പു തന്നെ ആരാധനയുണ്ടായിരുന്നെങ്കില്‍, അതിനും എത്രയോ വര്‍ഷങ്ങള്‍ക്ക് മുന്‍പായിരിക്കണം അയ്യപ്പന്റെ ‘തമിഴ് രാജശേവുകം.’ ബിസി(1500) അവസാനഭാഗത്തോ എഡി (600) ആരംഭകാലത്തോ ജീവിച്ചിരുന്ന ശ്രീശങ്കരാചാര്യര്‍ ധര്‍മശാസ്താവിനെ സ്തുതിക്കുന്ന ഒരു ശ്ലോകം രചിച്ചിട്ടുള്ളതായി കരുതുന്നു. (ആരൂഢഃ പ്രൗഢവേഗ പ്രവിജിതപവനം തുംഗം തുംഗം തുരംഗം…. എന്നുതുടങ്ങുന്ന ശ്ലോകം) എങ്ങനെയും രണ്ടായിരം വര്‍ഷത്തെ പഴമ അവകാശപ്പെടാവുന്നതാണ്.

ഇത്രയും പഴക്കമുള്ളതിനാലും, തമിഴ്‌നാട്ടില്‍ നടന്ന അവതാരമെന്നനിലയിലുമാകാം പഴയ മലയാള ഐതിഹ്യങ്ങളിലും ശാസ്താംപാട്ടുകളിലും ‘അയ്യപ്പ’നെന്ന നാമം ഇല്ലാത്തത്. ‘മണികണ്ഠ’ നാമം തമിഴില്‍ ഇല്ലാത്ത കാരണവും ഇതുതന്നെയാകാം. മലയാളി യോദ്ധവായിട്ടാണ് തമിഴില്‍ അയ്യപ്പനെ പ്രകീര്‍ത്തിച്ചിരിക്കുന്നത്.

12 വര്‍ഷക്കാലം പാണ്ഡ്യരാജനെ സേവിച്ചശേഷം അയ്യപ്പന്‍ കൈലാസത്തിലേക്ക് മടങ്ങുകയും ഹരിഹരാത്മജനെന്ന നിലയില്‍ വലിച്ചെറിഞ്ഞ മഹിഷിയുടെ ശരീരം അഴുതയുടെ കരയില്‍ വന്നുവീഴുകയും ഭഗവാന്റെ മഹഷീമര്‍ദ്ദനത്തെത്തുടര്‍ന്ന് പാപമോചിതയായ മഹിഷി മഞ്ചാംബികയായി ഉയിര്‍ത്തെഴുന്നേല്‍ക്കുകയുമുണ്ടായി.ഇതിനുശേഷമുള്ള സമയത്ത് ദക്ഷിണേന്ത്യയുടെ – ‘കടലോടുമല, പാണ്ഡി, രാമേശ്വരം അടക്കിവാഴും ശ്രീഹരിഹരാത്മജനാനന്ദ ചിത്തന്‍ അയ്യനയ്യപ്പസ്വാമിയെ’, ശ്രീപരശുരാമന്‍ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ ശബരിമലയില്‍ പ്രതിഷ്ഠിച്ചു.



ജന്മഭൂമി: http://www.janmabhumidaily.com/news541256#ixzz4VNQAvzaK

പുണ്യയാത്രയുടെ പൊരുള്‍

ഇടവഴിയും നടവഴിയും ഗ്രാമപാതയും നഗരവീഥിയും കാടും മേടും എല്ലാമെല്ലാം ആ പുണ്യദര്‍ശനത്തിനായി ശരണം പാടുന്നു. ശബരീശനെ ദര്‍ശിക്കാനുള്ള ആവേശത്തോടെ വൃശ്ചികം പുലര്‍ന്നാലുള്ള പുലരിമുതല്‍ പുണ്യയാത്ര. ഒരു മഹോത്സവത്തിന്റെ മധുരഗീതം മാനസങ്ങളെ മംഗളദായകമാക്കുന്നു.

ശരണം വിളിയും വ്രതധാരണവും
സ്വാമിയേ ശരണമയ്യപ്പാ എന്ന പുണ്യാക്ഷരങ്ങള്‍ ആവര്‍ത്തിച്ച് മണ്ഡലകാലത്തെ വണങ്ങുന്നു. രണ്ടുമാലകള്‍ ധരിക്കുന്നുവെന്ന പ്രത്യേകതയും ചില വ്രതാനുഷ്ഠാനക്കാര്‍ക്ക് കാണാം. ശൈവ പ്രതീകമായ രുദ്രാക്ഷം, വൈഷ്ണവ പ്രീതികരമായ തുളസീമാലയും സമന്വയഭാവത്തോടെ കണ്ഠത്തില്‍ വഹിക്കുന്നു. ശിവപ്രീതികരമായ ഭസ്മവും, വിഷ്ണുപ്രീതികരമായ ചന്ദനവും (ഗോപികാ ചന്ദനം) അണിയുന്നു. ഭസ്മം ആത്മബോധത്തെ ഉണര്‍ത്തുന്നു. ചന്ദനം ധര്‍മബോധത്തെ ഉണര്‍ത്തുന്നു. ശിവവിഷ്ണു സമന്വയമാണ് ഹരിഹരപുത്രനായ ശ്രീ അയ്യപ്പന്റെ പ്രഥമസ്വരൂപം എന്ന് എപ്പോഴും ചിന്തിച്ചുകൊണ്ടുവേണം സ്വാമിയുടെ നാമം അര്‍ത്ഥവത്താക്കാന്‍. തത്വം അറിഞ്ഞ് എല്ലാ കാര്യങ്ങളും വേണ്ടവണ്ണം അനുഷ്ഠിച്ചാല്‍ സര്‍വൈശ്വര്യങ്ങളും കൈവരുന്നു. സ്വാമിയായി മാല ധരിച്ചുകഴിഞ്ഞാല്‍ പകിട്ടും പത്രാസും ആഡംബരവും ഒഴിവാക്കി വിനീതദാസനായി എളിമയുടെയും കാരുണ്യത്തിന്റെയും മഹിമയേറിയ സ്‌നേഹത്തിന്റെയും പൂജാവിഗ്രഹമായി സ്വാമി ഉയരണം. കറുപ്പോ, നീലയോ നിറമുള്ള വസ്ത്രവും (മുണ്ട്, കച്ച, തോര്‍ത്ത്) മാല എന്നിവ (മേല്‍സൂചിപ്പിച്ചതുപോലെ) ചന്ദന ഭസ്മകുറിയും അത്യാവശ്യം വേണ്ട അയ്യപ്പനായി വ്രതമേല്‍ക്കുന്ന വ്യക്തിയുടെ ചിഹ്നങ്ങളാണ്.

നിറം, ഗുണം, രൂപം, ഭാവം, ക്രിയ. ഈ അഞ്ച് അടിസ്ഥാന സംസ്‌കാരങ്ങള്‍ തന്ത്രശാസ്ത്രങ്ങളില്‍ പ്രാമുഖ്യം നേടിയിരിക്കുന്നു. ലോകസൃഷ്ടിയില്‍ ഏതിനും ഒന്നോ അതിലധികമോ നിറങ്ങള്‍ ഉണ്ടായിരിക്കും. നിറങ്ങളുടെ സൂചനയില്‍ ഗുണവും അവയില്‍ ഉണ്ടായിരിക്കും. അതിനനുസൃതമായ രൂപവും. ഗുണങ്ങളുടെ സ്വഭാവം അതില്‍നിന്ന് ഭാവങ്ങള്‍ക്കനുസരിച്ചുള്ള ചലനങ്ങള്‍ അതിന് ഉണ്ടാക്കാന്‍ കഴിയുന്നു എന്നതാണ്. എല്ലാത്തിനെയും സൃഷ്ടിക്കുന്ന ഈശ്വനില്‍ എല്ലാം അനന്തമായ സ്വരൂപമാണ്. പ്രത്യേകിച്ച് ഒരു ഒട്ടല്‍ ഒന്നിനോടും ഇല്ല. തന്ത്രശാസ്ത്രം പരമോന്നത ഗുണമായി പറഞ്ഞിരിക്കുന്നത് കറുപ്പാണ്. കാര്‍കൊണ്ടല്‍പോലെ അനന്തമാണ്. ശബരീശ ദര്‍ശനം ഭക്തകോടികളുടെ ജാതിമത വര്‍ണ വര്‍ഗ്ഗ വ്യത്യാസം അല്‍പ്പംപോലും തീണ്ടാത്ത ഐക്യത്തിന്റെയും ഒരുമയുടെയും അനന്തവിശാലമായ മനസ്സ് സൃഷ്ടിക്കുന്നു. പണ്ഡിതപാമര ഭിന്നതകളില്ല, കുബേര കുചേല വ്യത്യാസമില്ല. എല്ലാം സ്വാമി മയം. സ്വാമിയും അയ്യപ്പനും താനും എല്ലാം ഒന്നുതന്നെ. എല്ലാവരും സ്വാമിയെന്നും അയ്യപ്പനെന്നും പരസ്പരം സംബോധന ചെയ്യുന്നു. വിശാലമായ ഈ ലോകസൃഷ്ടി മനുഷ്യത്വത്തിന്റെയും മുമുക്ഷത്വത്തിന്റെയും പരമപവിത്രമായ മാഹാത്മ്യം ചമയ്ക്കുന്നു.

വ്രതനിഷ്ഠ
ദേഹബോധം പരിത്യജിച്ച് ത്യാഗബോധം വളര്‍ത്തുന്നു. ഒരു അയ്യപ്പ വ്രതി താടിരോമങ്ങളും തലമുടിയും നഖവും മുറിക്കരുത്. ഭൗതിക സുഖഭോഗങ്ങള്‍ക്ക് സ്ഥാനം കൊടുക്കരുത്. ആഡംബരങ്ങളായ വസ്ത്രഭൂഷാദികള്‍ അണിയരുത്. വര്‍ണഭംഗി ഉലാത്തുന്ന ബാഹ്യമോടിയില്‍ ഭ്രമിക്കരുത്. കഴിവതും എളിമയും വിനയവും ജീവിതമുദ്രയാക്കണം.

അയ്യപ്പനും ധര്‍മശാസ്താവും

‘അയ്യാ’ എന്ന തമിഴ്‌വാക്കിന്റെ വികസിത രൂപമാണ് അയ്യപ്പന്‍ എന്നത്. ‘അയ്യ’ എന്നാല്‍ വലിയവന്‍ എന്നര്‍ത്ഥം. എന്നാല്‍ ‘ധര്‍മശാസ്താവ്’ എന്ന വാക്ക് പൂര്‍ണമായും സംസ്‌കൃതമാണ്. മണികണ്ഠന്‍ എന്ന മഹനീയസംജ്ഞയാണ് മലയാളികളുടെ അയ്യപ്പന്‍. ജടാവല്‍ക്കലങ്ങള്‍ പൂണ്ട് യോഗചട്ടവും ചിന്മുദ്രയുമായി ഇരിക്കുന്ന അയ്യപ്പനും പൂര്‍ണാ, പുഷ്‌ക്കല എന്നീ പേരുകളോടുകൂടി രണ്ട് പത്‌നിമാരോടൊപ്പം രാജഭാവത്തില്‍ ഇരിക്കുന്ന ധര്‍മശാസ്താവും വാസ്തവത്തില്‍ വ്യത്യസ്തരാണ്. എങ്കിലും മണികണ്ഠന് ധര്‍മശാസ്താവുമായി ബന്ധമുണ്ട്.
ശാസ്താവിന് ധ്യാന, മന്ത്ര ഗായത്രീ മന്ത്രങ്ങളുണ്ട്.
‘ഓം ഭൂതനാഥായ വിദ്മഹേ ഭവപുത്ര, യധീമഹേ
തന്നഃ ശാസ്താ പ്രചോദയാത്’ എന്ന ശാസ്താവിന്റെ ഗായത്രീമന്ത്രം പ്രഖ്യാതമാണ്. ഈ മന്ത്രത്തിന്റെ സൂക്ഷ്മദര്‍ശനത്തില്‍ ശാസ്താവ് പൂര്‍ണമായും ശിവസ്വരൂപമെന്ന് മനസ്സിലാകും.
മഹാതത്വങ്ങളുടെ പടിചവിട്ടിക്കേറല്‍
സത്യം, ധര്‍മം, ദയ, സ്‌നേഹം, കാരുണ്യം, എളിമ, പരോപകാരം, അഹിംസ, ആദരവ്, പരസ്പര വിശ്വാസം തുടങ്ങിയ സദ്ഗുണങ്ങളേയും സദാചാരമൂല്യങ്ങളെയും വളര്‍ത്തിയെടുക്കുന്ന, അതീവപുണ്യം പെയ്യുന്ന ശബരീശദര്‍ശനം നമ്മെ ശാന്തിയുടെയും സാഹോദര്യത്തിന്റെയും മഹനീയപാതയിലാക്കി ധന്യരാക്കുന്നു.

സത്യമായ പൊന്നുപതിനെട്ടാംപടി
18 എന്ന സംഖ്യ ഉന്നതമായ ശാസ്ത്രതത്വങ്ങളും ഉദാത്തങ്ങളായ പഠനങ്ങളും കാഴ്ചവയ്ക്കുന്നു. മനുഷ്യജീവിതം ഉയര്‍ന്നു ശോഭിക്കണം. നല്ല ചിന്തകളും വിചാരങ്ങളും ഉണരണം. ജീവിതം തളരാനുള്ളതല്ല, തകര്‍ക്കാനുള്ളതല്ല, കരയാനുള്ളതല്ല, കരയിയ്ക്കാനുള്ളതല്ല. എവിടെയും മനസ്സ് പ്രകാശിപ്പിച്ചു കരുത്തുള്ളതാകണം. പടിപടിയായിട്ടുള്ള ഈ ഉയര്‍ച്ചയും ഉണര്‍ച്ചയും ഉത്തേജനവും ആണ് പതിനെട്ട് പടികള്‍ നമ്മെ ബോധ്യമാക്കുന്നത്.
മനസ്സിന്റെ ഉയര്‍ച്ചയാണ് ജീവിതത്തിന്റെ ഉണര്‍വും ഉയര്‍ച്ചയും. മനസ്സിന്റെ തകര്‍ച്ചയാണ് ജീവിതത്തിന്റെ തളര്‍ച്ചയും തകര്‍ച്ചയും വരുത്തിവയ്ക്കുന്നത്. എന്താണ് മനസ്സ്. മനസ്സ് എന്നാല്‍ പലവിധ ചിന്തകളുടെ വലിയ ഒരു കൂടാരമാണ് അഥവാ പേടകമാണ്. ഈ പേടകത്തില്‍ കൂട്ടിവച്ചരിക്കുന്ന വിവിധ ചിന്തകള്‍ നമ്മെ പലവിധ വ്യക്തിത്വങ്ങളുടെ അടിമയും ഉടമയും ഒക്കെ ആക്കുന്നു.

പ്രധാനപ്പെട്ട ചിന്തകളെ പഠിച്ചാല്‍ മാത്രമേ ശബരീശ ദര്‍ശനത്തിന്റെ സമഗ്രമായ തെളിവും വെളിവും ഉരുത്തിരിഞ്ഞു വരൂ. ചിന്തകളാണ് പ്രശ്‌നങ്ങളെല്ലാം സൃഷ്ടിക്കുന്നത്. ഈ ചിന്തകള്‍ തന്നെയാണ് പ്രശ്‌നങ്ങളെ പരിഹരിച്ചുതരുന്നതും. വഴക്കും കലഹവും കലാപവും സൃഷ്ടിക്കുന്നത് ചിന്തയുടെ അടിസ്ഥാനത്തില്‍ തന്നെയാണ്. വഴക്കും ബഹളവും പ്രശ്‌നങ്ങളും ഒന്നുംവേണ്ട. സ്വസ്ഥമായും സ്വച്ഛന്ദമായും ജീവിക്കാം എന്ന് നിശ്ചയിക്കുന്നതും ചിന്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്. അതിനാല്‍ സദ്ചിന്തകളെ ഉണര്‍ത്തി ജീവിതം പരമാനന്ദത്തിലെത്തിക്കുവാന്‍ പതിനെട്ടാംപടി തത്വം അത്യധികം സഹായിക്കുന്നു.

18 എന്ന സംഖ്യ ശബരിമലയുടെ മഹത്വവുമായി സംമോഹനമായി ബന്ധിച്ചിരിക്കുന്നു. ശബരിമലയെ ചുറ്റപ്പെട്ട് 18 ഗംഭീര മഹാമലകള്‍ സ്ഥിതിചെയ്യുന്നു. ആ മാമലകളുടെ മധ്യത്തില്‍ അതീവശ്രേഷ്ഠമായ 18 പടികളോടുകൂടിയ മഹാസന്നിധി. ആ മഹാസന്നിധിയില്‍ യോഗാരൂഢനായ സ്വാമിയുടെ പ്രതിഷ്ഠ. 18 ലെ ഒന്ന് എന്നത് പരമാത്മാവും. പ്രപഞ്ചപ്പൊരുളാണത്. എട്ട് അഷ്ടസ്വരൂപമായ പ്രകൃതിതന്നെ (എട്ടുദിക്കിലും നിറഞ്ഞ പരമാത്മ ശക്തി).

18 പടികളുടെ ക്രമം മനുഷ്യശരീരവുമായി ഇണക്കിച്ചേര്‍ക്കാം. മൂലധാരം സ്വാധിഷ്ഠാനം മണിപൂരകം, അനാഹതം, ലംബിക, വിശുദ്ധി എന്നീ ആറ് സ്ഥൂലചക്രങ്ങള്‍, നാലിനും അഞ്ചിനും ഇടയില്‍ ലംബിക എന്ന ഉപചക്രം. പിന്നീട് നെറ്റിത്തടം മുതല്‍ ആജ്ഞാചക്രം ആരംഭിച്ച ബിന്ദു, അര്‍ദ്ധചക്രം, രോധിനി, നാദം, നാദാന്തം, ശക്തി, വ്യാപിക, സമന, ഉന്മന, മഹാബിന്ദു, സഹസ്രാരം എന്നിങ്ങനെ ചക്രങ്ങളെക്കൊണ്ട് സുസൂക്ഷ്മമായ ശരീരശാസ്ത്രം ആണ് 18 പടികള്‍. കൂടാതെ പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി (എന്നീ ജ്ഞാനേന്ദ്രിയങ്ങള്‍) പ്രാണന്‍, അപാനന്‍, വ്യാനന്‍, ഉദാനന്‍, സമാനന്‍ എന്നീ അഞ്ച് പ്രാണങ്ങള്‍. അഞ്ച് കര്‍മേന്ദ്രിയങ്ങള്‍ (പാണി, വാണി, പാദം, പായു, ഉപസ്ഥം. മൂന്ന് ഗുണങ്ങള്‍ എന്നിവയിലൂടെയുള്ള ഒരു തീര്‍ത്ഥാടനമാണ് 18 പടികളിലൂടെയുള്ള യാത്ര.
അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം എന്നീ അവിദ്യകള്‍ അഞ്ച്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നീ ആറ് വികാരങ്ങള്‍. നായാട്ട്, ചൂത്, സ്ത്രീസേവ, മദ്യപാനം, വാക്പാരുഷ്യം, ദണ്ഡപാരുഷ്യം, അര്‍ത്ഥഭൂഷണം എന്നീ സപ്തവ്യസനങ്ങള്‍ എന്നിങ്ങനെ 18 ദുര്‍വികാരങ്ങള്‍ അതിജീവിക്കുന്ന ധര്‍മപാഠങ്ങളും 18 പടികള്‍ ഉപദേശിക്കുന്നു.
ശരീരത്തിന്റെ അന്നമയ, പ്രാണമയ, മനോമയ, വിജ്ഞാനമയ, ആനന്ദമയങ്ങളാണ് അഞ്ച് കോശങ്ങള്‍. അസ്തിത്വം, ജായതേ, വര്‍ദ്ധതേ, വിപശ്ചിതേ, ജിതേന്ദ്ര, നശ്യതേ എന്നീ ആറ് അവസ്ഥകള്‍. രസം, രക്തം, മാംസം, മേദസ്സ്, അസ്ഥി, മജ്ജ, ശുക്ലം എന്നീ ഏഴു ധാതുക്കളും ചേര്‍ന്ന് 18 ശരീരഘടകങ്ങളും ചേര്‍ത്ത് 18 പടികളെ ശുദ്ധീകരിക്കാം.
18 പുരാണങ്ങള്‍, നാലുവേദങ്ങള്‍, ആറുവേദാംഗങ്ങള്‍, ആറുദര്‍ശനങ്ങള്‍, രണ്ട് ഇതിഹാസങ്ങള്‍ എന്നിങ്ങനെയും 18 നെ കുറിക്കുന്നു. 18 പ്രധാന സ്തുതികള്‍, 18 തന്ത്രശാസ്ത്രങ്ങള്‍ എന്നിങ്ങനെയും 18 ന് പ്രാധാന്യമുണ്ട്.
ഈ വിധം പതിനെട്ടുപടികള്‍ കടന്നാല്‍ മാത്രമേ പരമാത്മസ്വരൂപത്തിലെത്താന്‍ കഴിയുവെന്നതുംകൂടി അക്ഷരംപ്രതി പാലിക്കുന്നതും ഉത്തമോത്തമം തന്നെ.
ശ്രീഅയ്യപ്പന്റെ മറ്റ് പ്രഖ്യാത നാമങ്ങള്‍
ഹരിഹരസുതന്‍, ശാസ്താവ്, ശ്രീഭൂതനാഥന്‍, മണികണ്ഠന്‍, സ്വാമിഅയ്യപ്പന്‍, ശ്രീശബരീശന്‍ എന്നിങ്ങനെയെല്ലാം ശ്രീഅയ്യപ്പനെ വാഴ്ത്തുന്നു.

ഹരിഹരസുതന്‍
ആദ്ധ്യാത്മിക, ദൈവികതത്വങ്ങളും മര്യാദാക്രമങ്ങളും പുനഃസ്ഥാപിക്കുവാനാണ് അവതാരങ്ങളുണ്ടായത്. കാരാഗൃഹത്തിലും അന്ധകാരത്തിലും ആണ് അവതാരങ്ങളുണ്ടാകേണ്ടത്. കൊടുങ്കാട്ടിലാണ് ശിവനില്‍നിന്ന് അവതാരം കൈക്കൊണ്ടത്. ശിവന്‍ സ്വയം അവതരിക്കുകയില്ല. വിഷ്ണുമായയിലൂടെ അത് സാധ്യമാക്കി. വിഷ്ണുവിന്റെ മോഹിനിരൂപത്തില്‍ മോഹം ഉദിക്കുയും മോഹം ആഗ്രഹമായി പരിണമിക്കുകയും അങ്ങനെ ശിവമോഹിനി സംഗമത്തില്‍ ഹരിഹരപുത്രന്‍ ജന്മമെടുത്തതും അവതാരത്തില്‍ പ്രാമുഖ്യം നേടിയതും മോഹനമായി കീര്‍ത്തിക്കുന്നതും എത്രയും അപ്രമേയമാണ്.

ശ്രീഭൂതനാഥന്‍
ശിവസന്താനങ്ങള്‍ ഗണങ്ങളുടെ പതിയും സേനകളുടെ പതിയും യഥാവിധി നിയോഗിക്കപ്പെട്ടതുപോലെ ശാസ്താവിന് ഭൂതങ്ങളുടെ ആധിപത്യം ഏല്‍പ്പിച്ചുകൊടുത്തു. അങ്ങനെ അദ്ദേഹം ഭൂതനാഥനായി. ഭൂതനാഥനായ ശാസ്താവ് രണ്ടുപേരെയുംപോലെ (മൂഷികം, മയൂരം) കുതിരയെ വാഹനമാക്കുകയും ആയുധമായി ദണ്ഡ് ധരിക്കുകയും ചെയ്തു.

മണികണ്ഠന്‍
ഹരിഹരസുതനും ഭൂതനാഥനുമായ ശാസ്താവും അവതാരലക്ഷ്യ പൂര്‍ണതയ്ക്കായി ഭൂലോകവാസനായി രാജകുടുംബത്തിലേക്ക് നിയോഗിക്കപ്പെടുന്നു. രാജാവ് കണ്ടെടുത്തെന്നു മാത്രമല്ല അവിടേക്ക് ശിവന്‍ ശാസ്താവിനെ നിയോഗിച്ചതായും പക്ഷാന്തരമുണ്ട്. അവിടെ മുതലാണ് മണികണ്ഠന്‍ എന്ന ഓമനപ്പേരില്‍ വിഖ്യാതയായത്. ശിവഭൂതഗണങ്ങള്‍ക്കെല്ലാം പൊതുവായി കഴുത്തിലണിയാനുള്ള നാഗഹാരമോ, നാഗമോ (മണിയോ) ഉണ്ടായിരുന്നിരിക്കാം. ജന്മനാ രത്‌നം കഴുത്തിലുണ്ടായിരുന്നതിനാലും ഈ നാമം അര്‍ത്ഥവത്താക്കി.

ശ്രീശബരീശന്‍
ശബരിമാമലയെ തന്റെ തപോവന ഭൂമിയും, വാസസ്ഥാനമായും കല്‍പിച്ചു. സര്‍വധര്‍മശാസ്ത്രങ്ങളെയും ജ്ഞാനസിദ്ധാന്തങ്ങളെയും വിശ്വമാനവര്‍ക്കും ദേവകള്‍ക്കും ഋഷിമാര്‍ക്കും വിവരിച്ചുകൊടുക്കുവാന്‍ തെരഞ്ഞെടുത്ത ആദ്ധ്യാത്മിക ഉന്നത ശൃംഗമായ ശബരിമാമലയില്‍ വാണതിനാല്‍ ശബരീശന്‍ എന്ന് ലോകപ്രശസ്തനായി ഭവിച്ചു.



ജന്മഭൂമി: http://www.janmabhumidaily.com/news513162#ixzz4QZ9JrrXx

കോട്ടകള്‍ താണ്ടിയുള്ള ശബരിമലയാത്ര

പതിനെട്ട് പുരാണങ്ങളെ പ്രതിനിധാനം ചെയ്യുന്ന പതിനെട്ട് മലകളുടെ കേന്ദ്രബിന്ദുവാണ് മഞ്ഞണിഞ്ഞുണരുന്ന മഹാക്ഷേത്രം സ്ഥിതിചെയ്യുന്ന ശബരിമല. ആത്മാവും ശരീരവും പരിശുദ്ധമാക്കി ഇരുമുടിക്കെട്ടുമായി ഉപനിഷത് വാക്യമായ ‘തത്വമസി’ ആലേഖനം ചെയ്ത തങ്കശ്രീകോവിലിനു മുന്നില്‍ സത്യാന്വേഷണവുമായി എത്തുന്ന ഭക്തന് പഞ്ചഭൂതങ്ങളുടെ നാഥനായ അയ്യപ്പ ദര്‍ശനം നന്മയിലേക്കുള്ള നേര്‍വഴിയാണ് കാണിച്ചുതരുന്നത്.
ഭക്തിയും, ഭഗവാനും നാമരൂപങ്ങള്‍ക്കതീതമായി ഒന്നായി മാറുന്ന ഈശ്വരസന്നിധിയും ശബരിമലയല്ലാതെ മറ്റൊന്ന് ലോകത്തില്‍ കാണാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ കല്ലും മുള്ളും ചവിട്ടി കാടും മേടും താണ്ടി പ്രകൃതിയെ അനുഭവിച്ചുള്ള തീര്‍ത്ഥാടനത്തിലൂടെ ഭക്തന് മോക്ഷമാര്‍ഗം നല്‍കുന്ന തീര്‍ത്ഥാടനം മറ്റൊന്നില്ലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയും. ഇവിടെ പ്രകൃതിയോട് നീതിപുലര്‍ത്തുന്ന സമീപനം കൈക്കൊള്ളുവാന്‍ ഓരോ ഭക്തനും തയ്യാറെടുക്കേണ്ടതുണ്ട്. ആചാരങ്ങളും കീഴ്‌വഴക്കങ്ങളും തെറ്റിക്കാതെ നിരവധി പ്രത്യേകതകള്‍ ഉള്‍ക്കൊള്ളുന്ന തീര്‍ത്ഥാടനം പരമ്പരാഗത പാതകള്‍ വഴിയും ഇടത്താവളങ്ങള്‍ വഴിയുമാകുമ്പോള്‍ പ്രകൃതിയെ അനുഭവിച്ചറിയുവാന്‍ ഓരോരുത്തര്‍ക്കും കഴിയുന്നു.
pampaശബരിമല എന്ന കാനന ക്ഷേത്രം ലോകപ്രശസ്തമായ തീര്‍ത്ഥാടനകേന്ദ്രങ്ങളിലൊന്നായി മാറിയതോടെ അയ്യപ്പ ഭക്തരുടെ സഞ്ചാരപഥങ്ങളില്‍ കാതലായ മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്. പമ്പാതടം വരെ ഇന്ന് വാഹനങ്ങളില്‍ എത്തിച്ചേരാനുള്ള സൗകര്യങ്ങളുണ്ട്. കാലത്തിന്റെ മാറ്റമനുസരിച്ച് ഹെലികോപ്ടറില്‍ എത്താനുള്ള സംവിധാനങ്ങളും രൂപപ്പെട്ടുവരുന്നു. എന്നിരുന്നാലും പരമ്പരാഗത പാതയിലൂടെയുള്ള കാല്‍നട യാത്രയുടെ അനുഭൂതി അനുഭവിക്കാനുള്ള തീവ്രമായ ആഗ്രഹം മനസ്സിനുള്ളില്‍ കാത്തുസൂക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നില്ല എന്നത് ആശ്ചര്യമാണ്.
എരുമേലിയില്‍ നിന്നാണ് പരമ്പരാഗത പാതയിലൂടെയുള്ള ശബരിമല തീര്‍ത്ഥാടന യാത്ര ആരംഭിക്കുന്നത്. മുമ്പ് മണ്ഡലകാലത്തിന്റെ അവസാന കാലങ്ങളിലായിരുന്നു കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ തിരക്ക് കൂടുതലായി ഉണ്ടാവുക. അമ്പലപ്പുഴ, ആലങ്ങാട് സംഘങ്ങളുടെ പേട്ടകെട്ട് എരുമേലിയില്‍ നടക്കുന്നതുവരെ ഇത് തുടരും. ഇപ്പോള്‍ മണ്ഡലകാലം ആരംഭിക്കുമ്പോള്‍ മുതല്‍ കാനനപാതയിലൂടെ സന്നിധാനത്തേക്ക് നീങ്ങാനുള്ള ആവേശം അയ്യപ്പ ഭക്തര്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നതായി കാണാം. ദേവസ്വം നിയന്ത്രണത്തില്‍ ഒരുക്കങ്ങളൊന്നും ആയില്ലെങ്കിലും പരമ്പരാഗത പാതയിലെ പുല്ലുകള്‍ നീക്കി വഴികള്‍ തിട്ടപ്പെടുത്തി പഴമയെ ഉള്‍ക്കൊണ്ട് സഞ്ചരിക്കുവാനുള്ള പ്രവണത കൂടിവരുന്നതായിട്ടാണ് ഇവിടങ്ങളിലുള്ളവര്‍ സാക്ഷ്യപ്പെടുത്തുന്നത്. വാനോളം ഉയര്‍ന്നു നില്‍ക്കുന്ന വന്‍മരങ്ങള്‍ക്കിടയില്‍ കൂടി ‘ശരണമന്ത്രം’ ജപിച്ച് താപസ്സനെപ്പോലെ മലകളും, കോട്ടകളും താണ്ടി നീങ്ങുമ്പോള്‍ ശരീരത്തിന് കൈവരുന്ന ഉണര്‍വ് മറ്റൊരു യാത്രകളിലും തീര്‍ത്ഥാടകന് കൈവരില്ല. അതുതന്നെയാണ് ശബരിമല യാത്ര ഇന്നും വേറിട്ടുനില്‍ക്കുന്ന അനുഭവമായി പ്രഗത്ഭര്‍ ചൂണ്ടിക്കാട്ടുന്നത്.
erumeliഎരുമേലി കൊച്ചമ്പലത്തില്‍ പേട്ടകെട്ടി വലിയമ്പലത്തില്‍ ദര്‍ശനം നടത്തി സ്‌നാനം കഴിഞ്ഞ് അയ്യപ്പ ചൈതന്യം നിറഞ്ഞു നില്‍ക്കുന്ന എരുമേലി പുത്തന്‍ വീട്ടിലെത്തി നമസ്‌കരിച്ച ശേഷമാണ് കാനനപാതയിലൂടെയുള്ള യാത്രക്ക് തുടക്കമാവുക. അയ്യപ്പന്‍ മഹിഷി നിഗ്രഹം നിറവേറ്റിയ ശേഷമുള്ള വാളും കാപ്പുകളും സൂക്ഷിച്ചിരിക്കുന്ന പൂജാമുറി ഇവിടെ ഭക്തര്‍ക്ക് നേരില്‍ ദര്‍ശിക്കാം. ഇതിനുശേഷം പേരൂര്‍തോട്ടിലേക്കുള്ള യാത്ര കോട്ടപ്പടി എന്ന സ്ഥലം കടന്നാണ്. ഇവിടം മുതല്‍ അയ്യപ്പന്റെ പൂങ്കാവനമാണ്. വനയാത്രയില്‍ സന്നിധാനം വരെയുള്ള ഏഴ് കോട്ടകളില്‍ ആദ്യത്തേതാണ് ഇത്. ചെറിയ പച്ചില പറിച്ച് അര്‍പ്പിച്ചിട്ടുവേണം കോട്ടപ്പടി കടക്കേണ്ടത്.
എരുമേലിയില്‍ നിന്ന് പുറപ്പെട്ട ഭഗവാന്‍ അയ്യപ്പന്‍ ആദ്യം വിശ്രമിച്ചത് പേരൂര്‍തോട്ടിലാണ്. ഇവിടുത്തെ ചെറിയ നദിയാണ് നാടും കാടുമായി വേര്‍തിരിക്കുന്നത്. ഇവിടെ നിന്ന് എത്തുന്നത് ഇരുമ്പൂന്നിക്കരയിലാണ്. ഇവിടെ ശിവ-സുബ്രഹ്മണ്യ- ദേവീ ക്ഷേത്രദര്‍ശനം നടത്തി യാത്ര തുടരുമ്പോള്‍ അരശുമുടിക്കോട്ടയാണ് സ്വാമി ഭക്തരുടെ ആദ്യ ആശ്രയസ്ഥലം. തുടര്‍ന്ന് പേരൂര്‍തോടിന്റെ താഴ്‌വരയായ കാളകെട്ടിയിലേക്കുള്ള പ്രയാണമായി. മഹിഷി വധത്തിനുശേഷം അയ്യപ്പന്‍ നടത്തിയ ആനന്ദനൃത്തം കാണാനെത്തിയ പരമശിവന്‍, തന്റെ വാഹനമായ നന്ദികേശനെ നിര്‍ത്തിയ സ്ഥലമാണ് കാളകെട്ടി എന്നറിയപ്പെടുന്നത്.
അഴുത
കാളകെട്ടിയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ പിന്നിടുന്നതോടെ അഴുതയില്‍ എത്തിച്ചേരും. അഴുതാ നദിയില്‍ കുളികഴിഞ്ഞ് ഗുരുസ്വാമിമാരുടെ നിര്‍ദ്ദേശ പ്രകാരം കന്നി അയ്യപ്പന്മാര്‍ ഒരു കല്ലെടുത്ത് കുത്തനെയുള്ള മലകയറി കല്ലിടുംകുന്നില്‍ നിക്ഷേപിക്കുന്നത് പരമ്പരാഗത ചടങ്ങാണ്.
azhuthaഅഴുതയില്‍ നിന്ന് യാത്ര തുടങ്ങുമ്പോഴേ അയ്യപ്പന്മാര്‍ പൂര്‍ണ്ണമായും പ്രകൃതിയുടെ കുളിര്‍മയിലേക്ക് സ്വയം എത്തിച്ചേരും. യഥാര്‍ത്ഥ മലകയറ്റവും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്. കീഴ്ക്കാംതൂക്കായ അഴുതമേട് കയറി തുടങ്ങുമ്പോള്‍ തന്നെ ഭക്തിയുടെ പാരമ്യതയിലേക്ക് ഓരോ തീര്‍ത്ഥാടകനും എത്തിച്ചേരും.
കല്ലിടുംകുന്ന്
അഴുതയില്‍ നിന്ന് മൂന്നര കിലോമീറ്റര്‍ പിന്നിടുമ്പോഴാണ് കല്ലിടുംകുന്ന്. ഇവിടെ മഹിഷിയുടെ ശരീരം കല്ലിട്ടുമൂടിയതാണെന്നും, ഉദയനന്റെ കോട്ടയുടെ കിടങ്ങുകള്‍ ഭഗവാന്‍ അയ്യപ്പന്റെ സൈന്യം കല്ലിട്ടുമൂടിയതാണെന്നും രണ്ടുപക്ഷമുണ്ട്.
kalidum-kunnuഎങ്കിലും പരമ്പരാഗത ചടങ്ങെന്ന നിലയില്‍ അഴുതയില്‍ നിന്ന് കൈവശം എടുത്ത കല്ല് ഇവിടെ നിക്ഷേപിച്ച് വലംതിരിഞ്ഞ് യാത്ര തുടരുന്നു. അല്‍പം പിന്നിടുന്നതോടെ ഇഞ്ചിപ്പാറ കോട്ടയിലെത്തും. അഴുതമേട് കയറ്റം അവസാനിക്കുന്ന ഇവിടെ ഇഞ്ചിപ്പാറ മൂപ്പന്റെയും കോട്ടയില്‍ ശാസ്താവിന്റെയും ക്ഷേത്രങ്ങളുണ്ട്.
കരിമല
ഇഞ്ചിപ്പാറയില്‍ നിന്ന് ഇറക്കമിറങ്ങിയെത്തുന്നത് മുക്കുഴിയിലാണ്. ഇവിടുത്തെ ഗണപതി, ദേവി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി പുതുശേരി മലയടിവാരത്തിലൂടെ പതിനൊന്ന് കിലോമീറ്റര്‍ കൊടുംകാട്ടില്‍ കൂടി സഞ്ചരിച്ചെത്തുമ്പോഴാണ് തീര്‍ത്ഥാടകനെ ഉള്ളഴിഞ്ഞ് ശരണം വിളിപ്പിക്കുന്ന കരിമലയാത്ര ആരംഭിക്കുന്നത്.
karimalaകരിയിലാംതോടിന്റെ താഴ്‌വാരമായ ഇവിടം കരിമല ഉദയനന്റെ ആസ്ഥാനമായിരുന്നു. വനദുര്‍ഗ്ഗ, കരിമലനാഥന്‍, കൊച്ചുകടുത്ത എന്നീ ശക്തികളുടെ ആരാധനാ സ്ഥാനങ്ങളും ഉണ്ട്. ദുഷ്ടമൃഗങ്ങളുടെ വിഹാരകേന്ദ്രം കൂടിയാണ് ഇവിടം. ആകാശത്തോളം ഉയര്‍ന്നുനില്‍ക്കുന്ന കരിമലയിലേക്ക് ഇവിടെ നിന്ന് കയറിത്തുടങ്ങും. ഒരുതട്ട് കയറി അടുത്തതിലേക്ക് എത്തും. അങ്ങനെ ഏഴ് തട്ടുകള്‍ താണ്ടിയാലേ മലമുകളിലെത്തൂ.
ശരണംവിളികള്‍ ഉച്ചസ്ഥിതിയിലാകുന്നതും ഈ മലകയറ്റത്തിലാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധിയില്‍ ഭഗവാന്‍ അയ്യപ്പനെ മനസ്സില്‍ സൂക്ഷിച്ചിരിക്കുന്നതിന്റെ കരുത്തില്‍ മാത്രമേ കരിമല കയറ്റം പൂര്‍ണ്ണമാക്കാനാവൂ. മലയുടെ മുകളില്‍ ഒരിക്കലും വറ്റാത്ത കിണറും, കുളവുമുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ദാഹശമനം വരുത്താന്‍ ഇത് സഹായകമാവുന്നു. നാലാമത്തെ കോട്ടയായ കരിമല കൊച്ചുകടുത്ത സ്വാമിയുടെയും ഭഗവതിയുടെയും അധിവാസ ഭൂമിയാണ്. ‘വ്രതഭംഗം വരുത്തിയവരെ കരിമല കടത്തിവിടാറില്ല’ എന്നാണ് പഴമക്കാര്‍ പറയുന്നത്.
വലിയാനവട്ടം-ചെറിയാനവട്ടം
കാഠിന്യമേറിയ കരിമല കയറിയാല്‍ പിന്നെ അതിലും കഠിനമായ ഇറക്കമാണ്. കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളിലൂടെ ഇറങ്ങിച്ചെല്ലുന്നത് സമതല പ്രദേശത്തേക്കാണ്-വലിയാനവട്ടം, അല്‍പ്പം മുന്നോട്ടു ചെല്ലുമ്പോള്‍ ചെറിയാനവട്ടവും. ഇവിടെയാണ് അയ്യപ്പന്മാര്‍ വിശ്രമിക്കുന്നത്. തുടര്‍ന്നുള്ള യാത്ര പമ്പാതടത്തിലേക്കാണ്. പുണ്യപമ്പയിലെ സ്‌നാനം അയ്യപ്പ ഭക്തന്റെ ക്ഷീണമെല്ലാം തീര്‍ത്ത് ആനന്ദത്തിലെത്തിക്കും. ഒപ്പം ആത്മീയമായ ഉണര്‍വും, ശാന്തമായ മനസും കൈവരിക്കുവാന്‍ സഹായിക്കുന്നു.
നീലിമല
അയ്യപ്പ സന്നിധിയിലേക്കുള്ള യാത്രയുടെ അവസാനഭാഗമാണ് പമ്പയില്‍ നിന്ന് നീലിമല കയറ്റത്തോടെ ആരംഭിക്കുന്നത്. പമ്പാഗണപതിയെ ദര്‍ശിച്ച ശേഷമാണ് മൂന്ന് തട്ടുകളായുള്ള നീലിമല കയറ്റം ആരംഭിക്കുന്നത്. നീലമല കയറി അപ്പാച്ചിമേട് പിന്നിട്ട് ഭക്തര്‍ എത്തുന്നത് ശബരിപീഠത്തിലാണ്.
neelimalaരാമായണത്തിലെ ഭക്തശിരോമണിയായ ശബരി തപസ്സുചെയ്ത സ്ഥലമാണ് ഈ പുണ്യസങ്കേതം. ഇവിടെ നിന്ന് ഒരുകിലോമീറ്റര്‍ പിന്നിടുമ്പോള്‍ ശരംകുത്തിയാല്‍ത്തറയില്‍ എത്തും. അയ്യപ്പനും സൈന്യവും തങ്ങളുടെ ആയുധങ്ങള്‍ ഉപേക്ഷിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം.
പരമ്പരാഗത തീര്‍ത്ഥാടനത്തിന് ആരംഭം കുറിക്കുന്ന എരുമേലിയില്‍ കുടികൊള്ളുന്ന ശാസ്താവ് ചാപപാണിയായ പുലിവാഹനനാണ്. ശബരിമലയിലെ ശാസ്താവ് യോഗാരൂഢനും ചിന്മുദ്രയില്‍ കൂടി മൗനവ്യാഖ്യാനം നടത്തിക്കൊണ്ടിരിക്കുന്ന പരമാചാര്യനുമാണ്. അതുകൊണ്ടുതന്നെ എരുമേലിയില്‍ നിന്ന് കന്നി അയ്യപ്പന്മാര്‍ കൊണ്ടുവന്നിട്ടുള്ള ശരക്കോല്‍ ശരംകുത്തിയാല്‍ത്തറയില്‍ അര്‍പ്പിക്കും. അതിനപ്പുറത്തേക്ക് ആയുധ സാന്നിധ്യമില്ല.
പതിനെട്ടാംപടി
ശരംകുത്തിയാല്‍ കഴിഞ്ഞാലുടന്‍ ഭക്തര്‍ എത്തിച്ചേരുന്നത് പൊന്നുപതിനെട്ടാംപടി സ്ഥിതി ചെയ്യുന്ന സ്വാമിയുടെ സന്നിധാനത്തിലേക്കാണ്. ഇരുമുടിക്കെട്ടുള്ളവര്‍ക്കു മാത്രമേ പതിനെട്ടാംപടി കയറി സ്വാമി ദര്‍ശനത്തിന് അവകാശമുള്ളു. മലദൈവങ്ങള്‍ കുടിയിരുത്തപ്പെട്ട ഈ പടികള്‍ ഭഗവല്‍ സന്നിധിയെ പ്രാപിക്കുവാനായി ആരോഹണം ചെയ്യേണ്ട പതിനെട്ടു പടികളാണ്. നാലാള്‍ ഉയരത്തില്‍ ചതുരാകാരമായിട്ടാണ് പതിനെട്ടാംപടിയ്ക്കകം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.
18-stepsപതിനെട്ടാംപടി സംശുദ്ധസ്ഥാനവും, സത്യധര്‍മ്മങ്ങളുടെ ആസ്ഥാനമാകയാല്‍ പടിക്കിരുവശവുമായി കറുപ്പ, കടുത്ത സ്വാമികള്‍ ഭൂതവൃന്ദങ്ങളോടുകൂടി കാത്തുനില്‍ക്കുന്നു. പതിനെട്ടാംപടി കയറി സ്വാമി ദര്‍ശനം നടത്തി ശബരീശപാദങ്ങളില്‍ തന്റെ പാപഭാരങ്ങള്‍ സമര്‍പ്പിക്കുന്നതോടെ ഭക്തന്റെ തീര്‍ത്ഥയാത്ര പൂര്‍ണ്ണത കൈവരിക്കുന്നു. ഒപ്പം ഭക്തനും ഭഗവാനും ഒന്നായി തീരുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news510367#ixzz4QAFo9Fg8

ശബരിമലയും അനുബന്ധവിഷയങ്ങളും


ഏകദേശം അന്പത്തിനാലു ദിവസം അതിശ്രദ്ധാപൂർവമായ വ്രതം എടുത്ത് തീര്ഥാടനത്തിനായി യാത്രയാവുക എന്നതാണ് ശബരിമലയെ സംബന്ധിച്ചുള്ള പ്രത്യേകതയായി കാണുന്നത്. 51 ദിവസം സാധാരണ വ്രതവും 3 ദിവസം നിഷ്ഠാപൂർവകമായ ഉപവാസവും കഴിഞ്ഞ് ഭഗവത് സന്നിധിയിൽ എത്തുക. തപം, ജപം, വ്രതം, അന്നദാനം, ദക്ഷിണ, ഒട്ടുവളരെ കാര്യങ്ങൾ സംയോജിപ്പിച്ച് അനുഷ്ഠാനക്രമമായി രൂപപ്പെടുത്തിയിട്ടുള്ള ഒരു സങ്കെതമാണ് ശബരിമല.
വാച്യവും വ്യംഗ്യവും ലക്ഷണയും ചേര്ന്ന ആദ്ധ്യാത്മികമായ തലത്തിലെ ഒരറിവിനെ അവലംബിച്ചാണ് ഏതൊരു സിദ്ധാന്തം ഇവിടെ രൂപപ്പെട്ടിട്ടുള്ളത്. ഭാരതത്തിലുടനീളം ഇതിനൊപ്പം നിൽക്കുന്ന കലകളും സാഹിത്യസൃഷ്ടികളും നമുക്ക് കാണാനാകും. തീര്ഥാടനത്തിന് ഭാരതീയപാരമ്പര്യത്തിൽ അതീവ പ്രധാന്യം ഉണ്ട്. ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും തീര്ഥാടനത്തിന്റെ രൂപപ്പെടുത്തിയിട്ടുള്ള പ്രവര്ത്തനശൈലിയാണ് ശാസ്താവിന്റെ സങ്കല്പത്തോടു കൂടി ശബരിമലയിലുളളത്.

ഒരു ഭാഗത്ത് ശബരി മല സന്നിധാനത്തെ അവലംബിച്ചുള്ള വരുമാനം എല്ലാം വര്ദ്ധിക്കുമ്പോൾ മറുവശത്ത് വനനശീകരണം, പരിസര മലിനീകരണം, ജൈവവൈവിധ്യങ്ങളുടെ തകര്ച്ച, രോഗങ്ങളുടെ ആവിര്ഭാവത്തിനു ഉതകുമാറ് ആദ്ധ്യാത്മികതയെ മാറ്റി മറിക്കുന്ന വ്യാവസായിക താത്പര്യങ്ങൾ, വനപ്രദേശത്തിന് സമീപത്തു കൂടിയുള്ള വാഹനഗതാഗതം ഈ മേഘലയെല്ലാം വികസിച്ചു വന്നു. ഈ വികാസം തീര്ഥാടനത്തേയും അതിന്റെ വ്രതശുദ്ധിയേയും അതിന്റെ അന്തഃസത്തയേയും അതു മാനവന് നല്കാവുന്ന സമസ്തപ്രകൃതിയേയും ചേര്ത്തുവച്ചുള്ള അറിവിനേയും നശിപ്പിച്ചുകളഞ്ഞു എന്നുള്ളത് തീര്ച്ചയാണ്. ഈ ഒരു തലത്തിൽ നിന്നു ചിന്തിച്ചാൽ അനേക ദിശാ ബോധങ്ങളെ മാനവനു നൽകുന്നതാണ് ശബരിമലയിലേക്കുള്ള ഈ തീര്ഥാടനം.

നയനങ്ങള്ക്ക് ആനന്ദത്തെ നൽകുന്ന നദികളെകൊണ്ടും മനോമോഹനങ്ങളായ ഉപവനങ്ങളെ കൊണ്ടും ശ്രദ്ധേയങ്ങളായ വന്യജീവികളെകൊണ്ടും മനോഹരമായ ഒന്നാണ് ശബരി മലയും പരിസര പ്രദേശങ്ങളും. പ്രാചീനകാലത്ത് പൊള്ളാച്ചി മല വഴി, മറ്റൊരു ഭാഗത്ത് വണ്ടി പെരിയാറിലൂടെ വഴി സീതക്കുളം മുതലായവ കടന്ന് പാണ്ടിതാവളം വഴി തമിഴകത്തു നിന്ന് ഒട്ടേറേ ഭക്തന്മാർ സന്നിധാനത്തിലെത്തിയിരുന്നു. ഘോരമായ വനപ്രദേശങ്ങളിലൂടെ പണ്ട് നടന്ന് എത്തുമ്പോൾ . കാനനഭംഗി ആസ്വദിച്ച്, അനേകം വന്യ മൃഗങ്ങളെ കണ്ട് വനസമ്പത്തിനിടയിലൂടെ വ്രതശുദ്ധിയുടെ അയ്യപ്പ നാമത്തിന്റെ ബലത്തിൽ മാത്രം സന്നിധാനത്തേക്കു എത്തുന്നവരായിരുന്നു ആ സമയത്തെ അയ്യഭക്തർ.

വൈദിക പാരമ്പര്യത്തിന്റേയും താന്ത്രികപാരമ്പര്യത്തിന്റേയും സംഗമഭൂമിയായിരുന്നു ശബരിമല. ഓരോ പൂജയിലും ദേവനിലേക്ക് ശക്തി പകര്ന്നു നല്കുന്ന തന്ത്രാരാധനയുടെ രഹസ്യങ്ങൾ തന്ത്രിയിൽ നിക്ഷിപ്തമായിട്ടുള്ള ക്ഷേത്രോപാസനാരീതി ഇവിടെ പ്രത്യേകമാണ്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ച് വാക്കും മനസ്സും കര്മ്മങ്ങളും തപം ചെയ്തു വേണമായിരുന്നു പ്രാചീന കാലങ്ങളിൽ ശബരി മലസന്നിധിയിലേയ്ക് യാത്രപോകാൻ.

ശബരിമല സന്നിധാനത്തിലേക്കുള്ള ഭക്തന്റെ യാത്ര സ്വന്തം ആത്മാവിലൂടെയുള്ള തീര്ഥയാത്രയാണ്. പരിചയസമ്പന്നനും തപസ്വിയും വേദവേദാംഗങ്ങളിൽ പാരംഗതനുമായ ഉത്തമനുമായ ഒരു ഗുരുസ്വാമിയെ കണ്ടെത്തി കയ്യിൽ അഗ്നിച്ചമതയുമായി ഗുരുസ്വാമിയുടെ സവിധത്തിലെത്തി വീട്ടിൽ ചെന്ന് ശബരിമല അയ്യപ്പനെ ദര്ശിക്കുവാനുള്ള തന്റെ ഇംഗിതത്തെ അറിയിക്കുന്നു. വ്രതശുദ്ധിക്കുള്ള ദീക്ഷയെ പ്രദാനം ചെയ്യുവാനുള്ള ആദ്യ ചടങ്ങെന്ന നിലയിൽ വസ്ത്രവും, ജപിക്കുവാനും കഴുത്തിലണിയുവാനും രുദ്രാക്ഷം കൊണ്ടും, ഭദ്രാക്ഷം കൊണ്ടും, തുളസി കമ്പ് ഭംഗിയായിചെത്തി മിനുക്കിയെടുത്തതുകൊണ്ടും, താമരയുടെ കുരുകൊണ്ടും പ്രകൃതിയോടിണങ്ങിയ ഉത്തമവിത്തുകൾ ഉത്തമമാല ശിഷ്യന് ഭക്തന് കഴുത്തിലണിയുന്നു. 54 ദിവസത്തെ ശ്രദ്ധേയമായ വ്രതം ആരംഭിക്കുന്നത് ഒന്നാം തീയതി ഈ മാലയിടുന്നോടെയാണ്. ഇന്ന് കാണുന്ന മാലയിട്ടുടനെപോലെയുള്ള പോക്കും തീര്ഥാടനവും ഏതാണ്ട് ടൂറിസത്തെ അനുസ്മരിപ്പിക്കുന്നതാണ്. അത് പ്രാചീനമാല്ല എന്നത് പ്രത്യേകം സ്മരണീയമാണ്.

തിരിച്ച് വീട്ടിലെത്തി അച്ഛനമമ്മമാരെ നമസ്കരിച്ച് ദക്ഷിണ നൽകി അവരുടെ അനുമതി ചോദിച്ച് അവരെ വന്ദിക്കുന്നു. ഈ അച്ഛനമ്മമാരുടെ അനുമതി ഗുരുവിനു പോലും വേണമെന്നും, അതുപോലെ തന്നെ ശബരിമലയയ്കു പോകുന്ന ദിവസം വരേയും അവരെ വന്ദിക്കണം എന്നുമാണ് നീയമം. ഇത് കഴിഞ്ഞാൽ തങ്ങൾ വിവിധ മേഖലയിൽ ഗുരുവെന്ന് വിചാരിക്കുന്നവരെ കണ്ട് അവരെ വന്ദിച്ച് ദക്ഷിണ നൽകണം. നാം ശത്രുക്കളെന്ന് കരുതിയവർ, വെറുക്കുന്നവർ, തന്നോട് പിണങ്ങി നില്ക്കുവർ തന്നെ വിമര്ശിക്കുന്നവർ തന്റെ സ്വഭാവം ഇഷ്ടപ്പെടാത്തവരുമായ എല്ലാവരേയും സന്ദര്ശിച്ച് മനസ്സിന്റെ ക്രോധവും അഹങ്കാരവും ഉള്പ്പെടുന്ന രാഗാദികളെ എല്ലാം നശിപ്പിച്ച് അവരെ സന്തോഷിപ്പിച്ച് അവരുടെ അനുമതി വാങ്ങിവേണം ശബരിമല യാത്രയ്കു തെയ്യാറാകുവാൻ.

ആ അനുമതി ലഭിച്ചാൽ പിന്നെ ബാഹ്യവും ആഭ്യന്തരവും ശുചിയായി ഇരിക്കണം എന്നാണ് വിധി. അന്നം സ്പര്ശിച്ചാല് കൈ കഴുകണം. വായില് തൊടുകയോ മൂക്ക് ചെവി മുതലായ നവദ്വാരങ്ങളില് എവിടെയെങ്കിലും കൈ ചെല്ലുകയോ ചെയ്താൽ ബാഹ്യശൌചം ചെയ്യണം. എപ്പോഴെങ്കിലും മുത്രം ഒഴിക്കാനിടയായാൽ ശൌചം വേണം. മലവിസര്ജനം ചെയ്താൽ കുളിക്കുക തന്നെ വേണം. വ്രതത്തിന്റെ കാലഘട്ടത്തില് അല്ലാതെയും അതൊക്കെ പാലിക്കേണ്ടതു തന്നെയാണ് എന്നാല് വ്രതത്തില് അത് നിര്ബന്ധമാണ്. പ്രഭാതത്തിൽ ബ്രാഹ്മ മുഹൂര്ത്തത്തില് ഉദയത്തിന് ഏഴര നാഴിക മുന്പ് എഴുന്നേറ്റ് മുങ്ങി ക്കുളിക്കണം. ശുദ്ധജലത്തിൽ മുങ്ങികുളിച്ച് പ്രകൃതിയുടെ എല്ലാ ചരാചരങ്ങളും നാമജപത്തിന്റെ ധ്വനിയുടെ സ്പന്ദനമേറ്റുമാറ് സ്വാമിയെ ശരണം എന്ന് ഉറക്കെ ജപിക്കണം. നിഷ്ഠാപൂർവകമായ ആന്തരശൌചം അനുഷ്ഠിക്കണം. പരുഷവചനങ്ങൾ അരുത് കുശുമ്പ് പറയരുത്, കള്ളം പറയരുത്, കക്കരുത്, ആരേയും ഒരു ജീവിയേയും ഉപദ്രവിക്കരുത്. ബ്രഹ്മചര്യം യാതൊരു ഒരു കാമവും കടന്നു വരാത്ത വിധത്തില് അഷ്ടമൈഥുനങ്ങളും അരുത്. സ്പര്നശവും ദര്ശനവും, കേള്വിയും, അദ്ധ്യവസായവും എല്ലാം അടങ്ങുന്ന എട്ടു വിധങ്ങളായ മൈഥുനങ്ങളും വ്രത കാലത്ത് നിഷിദ്ധമാണ്. (അഷ്ടമൈഥുനാദികളും, വാനപ്രസ്ഥത്തിനു മുന്പുള്ള ബ്രഹ്മചര്യാദി നിഷ്ഠകളെ കുറിച്ചും, വ്രതാദികളുടെ കുറിച്ചും അടുത്ത പോസ്റ്റില് വിശദീകരിക്കാം)

51 ദിവസത്തെ നിഷ്ഠാപൂർവകമായ ഈ വ്രതം കഴിഞ്ഞ് മൂന്നു ദിവസം ഒരിക്കലോടു കൂടി കൂടിയ വ്രതവും അനുഷ്ഠിക്കണം. അതിലെല്ലാം ശൌചം തുടങ്ങിയ ഈ നിഷ്ഠകളെല്ലാം അത്യന്താപേക്ഷിതമാണ്. അല്പവും മുടങ്ങാതെ അധികം ഉറങ്ങരുത്, ഉറക്കമിളക്കുകയും അരുത്. അധികം ആഹരിക്കരുത് അല്പവും കഴിക്കാതെയിരിക്കരുത്. അധികം കഴിക്കുന്നവൻ, ഒട്ടും കഴിക്കാത്തവൻ, അല്പവും ഉറങ്ങാത്തവന്, കൂടുതല് ഉറങ്ങുന്നവൻ ഇതൊന്നും വ്രതത്തിലല്ല. വ്രതനിഷ്ഠയോടു കൂടി പാകത്തിനുറങ്ങി പാകത്തിനു ഭക്ഷണം കഴിച്ച് ബ്രഹ്മചര്യാദി വ്രതത്തോടു കൂടി ആര്ക്കും ആപത്ത് വരരുത് എന്നുള്ള വിചാരവുമായി യാതൊരു വിധ ആഗ്രഹങ്ങളും പുലര്ത്താതെ കാണുന്നതത്രയും അയ്യപ്പമയമായി കണ്ട് വ്രതം അനുഷ്ഠിക്കണം. ശബരിമല വ്രതം പോലെ നിഷ്ഠാപൂർവകമായ വ്രതം ഏതെങ്കിലും തീര്ഥാടനത്തിലുണ്ടോ എന്ന് സംശയിക്കും വിധമായിരുന്നു പ്രാചീനർ അനുഷ്ഠിച്ചിരുന്നത്. ക്ഷൌരമരുത്, താടിയും തലമുടിയും ഒക്കെ നീട്ടിവര്ത്തി ദീക്ഷാ പൂർവം തെയ്യാറെടുക്കുമ്പോള് ഏറ്റവും അധികം പ്രാധാന്യം ഈ വ്രതത്തിൽ കൊടുത്തത് ബ്രഹ്മചര്യത്തിനാണ്.
ശബരിമലസന്നിധാനത്തിലേക്ക് സ്ത്രീകൾക്ക് പ്രവേശനമില്ലെന്ന് പ്രചരിപ്പിക്കുന്നത് ഇന്ന് സാധാരണയാണ്. സ്ത്രീയെന്ന സങ്കല്പത്തെ ആധുനികൻ കണക്കാക്കുന്നത് പ്രൌഢയും യൌവനയുക്തയുമായ സ്ത്രീയെ വച്ചുകൊണ്ടും, കാമുകിയെ വച്ചുകൊണ്ടുമായതുകൊണ്ട് പ്രായം ചെന്ന വാര്ദ്ധക്യത്തിലെത്തിയ സ്ത്രീകളേയോ ബാല്യകാലത്തെയോ അവർ കണക്കിലെടുക്കുന്നില്ല. വര്ഷം തോറും ശബരിമലതീര്ഥാടനത്തിന്റെ ആരംഭകാലംമുതൽ ഘോരമായകാട്ടിലൂടെ എത്ര മാളികപ്പുറങ്ങൾ സഞ്ചരിച്ചിരുന്നു. അനുഷ്ഠാനത്തിന്റെ അന്തസത്തയെ തിരിച്ചറിഞ്ഞ്, ഘോരവനത്തിലേക്ക് സിംഹവ്യാഘമൃഗങ്ങളെല്ലാമുള്ള ഒരു പാതയിലൂടെ പോകുമ്പോൾ നിര്ബന്ധമായും ഉണ്ടാകേണ്ട വ്രതനിഷ്ഠയുടെ പ്രാധാന്യത്തെ കണക്കിലെടുത്താണ് ഇത്. ബ്രഹ്മചര്യത്തിന്റെ പ്രാധാന്യത്തെ കണക്കിലെടുത്താണ് തന്റെ പുത്രനെ തന്റെ പിതാവിനെ തന്റെ ഭര്ത്താവിനെ, തന്റെ കുടുംബത്തിന്റെ ഐശ്വര്യത്തിനും തന്റെ സമാജത്തിന്റെ ഐശ്വര്യത്തിനും ഉതകുമാറ് നിഷ്ഠാ പൂർവകമായ ബ്രഹ്മചര്യത്തിലൂടെ പോകാൻ സഹധര്മ്മിണി പോലും സഹായിച്ച് വ്രതശുദ്ധി അവളും വരുത്തി കാത്തിരിക്കുന്നത്. ഇവിടെ സ്ത്രീപുരുഷ മത്സരത്തിന്റേതല്ലാത്ത പുരുഷസമന്വയത്തിന്റെ സ്ത്രീപുരുഷത്യാഗത്തിന്റെ ബഹിസ്ഫുരണമാണ് ശബരിമലവ്രതം. അല്ലാതെ ഭോഗമാണ് ജീവിതമെന്ന് പഠിപ്പിക്കുന്ന ആധുനിക സംസ്കാരത്തിന്റെ, മത്സരിപ്പിക്കുന്ന കഥകളും ആഡംബരങ്ങളും കാണിക്കുന്ന മാദ്ധ്യമ സംസ്കൃതിയുടെ, ആധുനിക വ്യാഖ്യാനങ്ങള്ക്ക് ചിന്തിക്കാനാകുന്നതല്ല ശബരിമലയുടെ താത്ത്വികതലം.
നൈഷ്ഠികബ്രഹ്മചര്യം അനുഷ്ഠിക്കുന്ന വ്യക്തി അന്പത്തിനാലു ദിവസവും തറയിലുറങ്ങണം. നാരായണ ഗുരുദേവന്റെ ഗുരുചര്യാപഞ്ചകം വായിച്ചുള്ളവര്ക്ക് അറിയാം. ഭുവനമേധിനീ മഞ്ചകാ, കൈതണ്ട തലയിണയായി വച്ച് ഭൂമിയെ ശയ്യയാക്കി ഉറങ്ങണം എന്നര്ഥം. മത്സ്യമാംസങ്ങളൊന്നും ഭക്ഷിക്കാതെ ലളിതമായ ഭക്ഷണ പാനീയങ്ങൾ കഴിച്ച് ജീവിക്കണം. ശബരിമല സന്നിധാനത്തിലെത്തുന്നതിന് ഉള്ള ദിവസംഅഥവാ ദൂരം കണക്കാക്കി വേണം യാത്രയ്കുള്ള സഞ്ചീകരണങ്ങൾ ചെയ്യാൻ. ഇത്രയും ദിവസത്തെ ബ്രഹ്മചര്യവും, തപസ്സും, സ്വാധ്യായവും കൊണ്ട് വ്രതചര്യകൊണ്ട് ശബരി മല യാത്രയ്ക് ഭക്തൻ തെയ്യാറെടുത്തുവോ എന്നത് പരീക്ഷ ചെയ്തതിനുശേഷം മാത്രമാണ് കെട്ടു നിറക്കുവാൻ ഗുരുസ്വാമി അനുമതി നൽകുക. അതായത് പഞ്ചഭൂതാധിഷ്ഠിതമായ ശരീരം ഭൂമിയിലുറച്ചു നിൽക്കുമ്പോ കല്ലുകൊണ്ടോ മുള്ളുകൊണ്ടോ വേദനിക്കുമോ. ജലം ലഭിക്കാതെയിരിക്കുമ്പോൾ ബാഹ്യജലവുമായി താദാത്മ്യം പ്രാപിച്ചുവോ. ശരീരാഗ്നി ബാഹ്യാഗ്നിയോട് ഏകമായ അവസ്ഥ ലഭിച്ചുവോ..
കെട്ടു നിറക്കലും ഈ പരീക്ഷണവുമെല്ലാം പടുക്കപന്തലിലാണ്. ശബരിമലയിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് കെട്ടു മുറുക്കിയെടുക്കുവാൻ തെയ്യാറാക്കുന്നപന്തലിന് പടുക്കപന്തലെന്ന് പറയുന്നു. പടുക്കെ പന്തലിന്റെ ഈശാന കോണിൽ വീട്ടുമുറ്റത്ത് ഏഴു കോൽ ചതുരത്തിൽ തെയ്യാറാക്കിയിട്ടുള്ള സമൃദ്ധമായി അന്ന് നിലനിന്നിരുന്ന കവുങ്ങുകൾ വാരികളായി കീറി പുറം തോല് ചെത്തി വെടുപ്പാക്കി, വാഴത്തട മുറിച്ചു ചേര്ത്തുമെല്ലാം മനോഹരമായി പന്തൽ സഞ്ചീകരിക്കുമ്പോൾ ഗായത്രി മണ്ഡപം പോലെ സാങ്കല്പികമായ ശാസ്തൃ മണ്ഡപം അഥവാ ക്ഷേത്രം തെയ്യാറാക്കുന്നു. പീഠമലങ്കരിച്ച് ശാസ്താവിനെ ആവാഹിച്ചിരുത്തി ഉടുമ്പാറ മലയും, തലപ്പാറ മലയും, കൊച്ചു കടുത്തയും, വലിയ കടുത്തയും നിലയ്കൽ തേവരും എല്ലാം പരിവാരങ്ങളായി അവയെയെല്ലാം വേണ്ട വിധത്തിൽ ആവാഹിച്ചിരുത്തുന്നു. ഈശാന കോണിൽ നല്ല ഒരു ആഴി സഞ്ചമാക്കി പ്ലാവ് പൂവം നാൽപാമരം അരയാൽ പേരാൽ അത്തി ഇത്തി ഇവയുടെ വിറക് ജ്വലിപ്പിച്ച് അഗ്നി ജ്വലിപ്പിച്ച് കനലാക്കി ആ കനലിൽ ഇറക്കി വ്രതശുദ്ധിയെ പരീക്ഷിക്കുന്നു. ഗുരുവിൽ നിന്ന് ഏറ്റുവാങ്ങിയ ദീക്ഷയും അനുമതിയും കൊണ്ട് വ്രതശുദ്ധി വരുത്തിയ മനസ്സും ശരീരവും വാക്കുമായി അഗ്നിയിൽ ഇറങ്ങി തന്റെ തപസ്സിനെ അഗ്നി അംഗീകരിച്ചു എന്നുറപ്പാക്കി പുറത്തേക്കു വരുമ്പോഴാണ് ശബരിമല സന്നിധിയിലേക്ക് പോകുവാൻ ഗുരു അനുമതി കൊടുക്കുന്നത്. അല്പം പോലും പൊള്ളലില്ല എന്ന് ഗുരു സ്വാമി ബോധ്യപ്പെട്ടാൽ മാത്രമേ കെട്ടുനിറക്കാനുള്ള അനുമതി ഗുരുസ്വാമി നൽകാറുള്ളു. ചെറുതായെങ്കിലും പൊള്ളലുണ്ട് എന്ന് തോന്നിയാൽ ഒരു വര്ഷത്തെ ദീര്ഘമായ വ്രതത്തിനു നിര്ദേശിക്കുകയും ബാക്കിയുള്ളവര്ക്ക് യാത്രയ്ക് അനുമതി നല്കി യാത്ര പുറപ്പെടുന്നു. വളരെ ചടങ്ങുകളോടു കൂടി കെട്ടു മുറുക്കുന്നു. ആദിവസത്തെ ഉടുക്കു കൊട്ടിയുള്ള പാട്ടും പ്രസിദ്ധങ്ങളായ ചടങ്ങുകളും കേരളത്തിലെ ഗ്രാമങ്ങളിൽ ഒരു സാധാരണ ദൃശ്യമായിരുന്നു.
ഒന്നിനേയും നിന്ദിക്കാത്ത, ഏത് ചരാചരവും അയ്യപ്പനാണെന്നുള്ള കാഴ്ചയോടു കൂടിയ മനസ്സ്. തന്റെ വ്രതശുദ്ധിയെ സമൂഹമദ്ധ്യത്തിൽ വച്ചു പരീക്ഷിച്ചറിഞ്ഞ് അഹങ്കാരമില്ലാതെ വിനയാന്വിതനായിത്തീര്ന്ന് ബ്രഹ്മചര്യം അഹിംസയും അസ്തേയവും കൊണ്ട് വിനയാന്വിതനായ ഭക്തനുമാത്രമാണ് ശബരി മല സന്നിധാനത്തിലേക്ക് പ്രവേശനം. ഏതൊന്നിനേയും നിഷേധിക്കുകയും, നിഷേധത്തെ അറിവായും,അതിനെ ശാസ്ത്രമായും ആ നിഷേധം തന്നെയാണ് ജീവിതം എന്ന് പഠിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ ലോകത്തെ നോക്കുമ്പോൾ സമാദരണീയമായ ത്യാഗത്തിന്റെ, സഹിഷ്ണുതയുടെ എല്ലാം ഏകമാണെന്ന ഉറപ്പോടു കൂടി ചരാചര ജഗത്തിലെ സമസ്തവസ്തുവും താന് തന്നെ എന്ന് അനുഭൂതിയോടു കൂടി ഒന്നിനേയും നിഷേധിക്കാതെ സഹിഷ്ണുതാ പൂർവം ഗുരുവിനെ വന്ദിച്ച് ആ പടുക്കപന്തലില് കെട്ടു നിറക്കാനൊരുങ്ങുന്നവനാണ് വ്രതനിഷ്ഠനായ അയ്യപ്പൻ.

ഇതിനു വിപരീതമായ മനുഷ്യമനസ്സുകളെ കടിഞ്ഞാണില്ലാതെ സഞ്ചരിക്കുവാൻ വിട്ട്, വിഷയവിശിഷ്ടമായ ലോകത്ത് ബന്ധങ്ങളുണ്ടാക്കി, ആ ബന്ധങ്ങളോരോന്നു സ്വന്തം അഹങ്കാരത്തിൽ ശിഥിലമാക്കി, ബാഹ്യാഭ്യന്തര ശുചിത്വമില്ലാതെ തപസ്സില്ലാതെ സ്വാധ്യായമില്ലാതെ ബ്രഹ്മചര്യ വ്രതമില്ലാതെ ചുറ്റുപാടുകളോട് ഇണങ്ങാതെ തനിക്ക് തന്പോങ്ങുന്നവനായി ധാര്ഷ്ട്യം തികഞ്ഞ ആധുനിക മനുഷ്യൻ അവനേയും അവന്റേയും ചുറ്റുപാടുകളേയും തകര്ത്തെറിഞ്ഞ് വളരുമ്പോൾ ശബരിമലയിലാകട്ടെ സഹിഷ്ണുതയുടെ മൂര്ദ്ധന്യമായി അയ്യപ്പൻ വിരാജിക്കുന്നു.

ഉപാസനാ ക്രമത്തിൽ സായൂജ്യ ഭക്തിയെ ഉള്ക്കൊള്ളുന്നതിന് സാലോക്യ സാമീപ്യ ഭക്തികളുടെ തലങ്ങളിലൂടെ ഉള്ള യാത്രയാണ് ശബരിമലയാത്ര. ഭക്തോത്തമനായ ശിഷ്യൻ വ്രതകാലം ഭഗവാന്റെ ലോകത്തു കഴിയുകയാണ് സാലോക്യം. വ്രതകാലത്തിൽ തന്നെ മന്ത്രസ്വനങ്ങളാൽ ഭഗവത് സാമീപ്യമനുഭവിക്കുകയാണ് ചെയ്യുന്നത്. ശബരിമലശാസ്താവിന്റെ സന്നിധാനത്തിലേക്ക് പോകുമ്പോൾ പെരുമാറ്റത്തിലെ സമാനതകൊണ്ടും കാണുന്ന എല്ലാം ഭഗവത് സ്വരൂപമായി അയ്യപ്പനായി കാണുമ്പോൾ ഭഗവത് സാരൂപ്യമനുഭവിക്കുകയാണ് ഒരു ഭക്തൻ ചെയ്യുന്നത്. ആ സായൂജ്യപ്രാപ്തിയ്കുള്ള ആദ്യപടി കെട്ടു നിറയാണ്.

വ്രതം കഴിയുമ്പോൾ പുണ്യത്തിന്റെയും പാപത്തിന്റേയും കെട്ടുകൾ മുറുക്കിയെടുത്ത് മുന്നിൽ പൂർവസഞ്ചിചതമായ പുണ്യത്തിന്റേയും പിന്നിൽ തന്നെ നയിച്ച പൂർവ പൂർവ പാപങ്ങളുടേയും കെട്ട് നിറക്കുവാനൊരുങ്ങുന്നു. കെട്ടുനിറയിൽ മകരവിളക്കിന് അഭിഷേകം ചെയ്യുവാനുള്ള നെയ്യാണ് തേങ്ങയിൽ നിറക്കുന്നത്. ലൌകിക ബന്ധങ്ങളുടെ മുഴുവൻ ഇരിപ്പിടമായ ഹൃദയഗ്രന്ഥിയുടെ ഭാവതലം ഒരുക്കുന്ന ഒന്നാണ് നെയ്യ്. നല്ല മൂപ്പെത്തിയ നല്ല ചെന്തെങ്ങിന്റെ തേങ്ങയിൽ. ചെന്തെങ്ങ് എന്ന് കേള്ക്കുമ്പോൾ ഗൌളിഗാത്രം എന്ന് വിചാരിക്കരുത്. അതല്ല തൊലി ഉരിച്ചു കഴിഞ്ഞാൽ ചമുപ്പു നിറമുള്ള പൊക്കമുള്ള തെങ്ങിന്റെ വര്ഗ്ഗത്തിൽ പെട്ടതാണ് ചെന്തെങ്ങ്. തേങ്ങ തുരന്ന് അതിൽ നിറക്കുകയാണ് പതിവ് ഇതിനെ സാമാന്യമായി മുദ്രാനിറക്കുകുയെന്ന് നാം പറയുന്നു. അതിൽ നിറച്ച നെയ്യ് ഇരുന്നു പാകമാകുമ്പോൾ അത് നല്ല അപൂർവമായ ഔഷധിയായിത്തീരും എന്നത് പലപ്പോഴും നാം ചിന്തിക്കാത്ത വിഷയം.

കൊണ്ടുപോകാൻ സൌകര്യം നോക്കി ഏറ്റവും ചെറുതും വെയിറ്റ് കുറഞ്ഞതുമായ ശബരിമലയ്ക് വേണ്ടി പ്രത്യേകം തേങ്ങ തിരഞ്ഞെടുത്ത് വിൽക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ഭക്തി ചടങ്ങായി മാറുന്നു എന്നത് കാലത്തിന്റെ വിഗതിയെന്ന് പറയാം.
ലക്ഷണമൊത്ത തേങ്ങ, വ്രതനിഷ്ഠകൊണ്ട് പൂര്ണനായി ആ ജഗദീശ്വരനുമായി ഒന്നുചേരുന്നു എന്ന് സങ്കല്പിച്ച് തന്നെ തന്നെ സമര്പ്പിക്കുന്നു എന്ന ഭാവമാണ് ഇവിടെ. നെയ്യഭിഷേകത്തെ മുന്നിൽ കണ്ട് ഭഗവാനു അഭിഷേകം ചെയ്യാവുന്നത്ര നെയ്യ് തന്റെ നെയ് തേങ്ങയിലുണ്ടായിരിക്കണം എന്നു സങ്കല്പിച്ച് ലക്ഷണമൊത്ത തേങ്ങ തുരന്ന് ഭക്തൻ ഗുരുവിന്റെ അനുഗ്രഹത്തോടു കൂടി നെയ്യ് എടുത്ത് ശരണം വിളികളോടു കൂടി നിറക്കുന്നു. നെയ് തേങ്ങയിൽ നിറച്ച് കോര്ക്ക് കൊണ്ട് അടച്ച് അല്പം പോലും ചോര്ന്നു പോകാതെ പപ്പടം കൊണ്ട് ഒട്ടിച്ച് ആ നെയ്തേങ്ങയും. അവില് മലര് അരി മലര്പോടി ഇവയൊക്കെ നാഴി വീതം ഒരു പലം മഞ്ഞൾ പൊടിച്ചത്.. കര്പ്പൂരം ഒരു റാത്തൽ ശര്ക്കര, ഒരു ചുരിക, ഒരു ചാണ് കറുത്ത കച്ച ഇവയെല്ലാം മുന്കെട്ടിലും ഇവയെല്ലാം അവിടെ പ്രതിഷ്ഠിച്ചിരിക്കുന്ന അവിടെ ആവാഹിച്ചിരുത്തിയിരിക്കുന്ന ദേവതകള്ക്കുള്ളതാണ്. ഒരു പലം കുരുമുളക്, ഇതാകട്ടെ വാവരെ സങ്കല്പിച്ചുള്ളതാണ്. ഇതെല്ലാം മുന്കെട്ടില്.. ഭക്തന് വഴിയാത്രയിൽ കഴിക്കാനുള്ളതെല്ലാം പിൻകെട്ടിലിട്ട് പുണ്യപാപ ചുമടെന്ന് വിശേഷിപ്പിക്കുന്ന ഇരുമുടി കെട്ട് സഞ്ചമാക്കുന്നു. ഇടക്കിടക്ക് ആവശ്യം വരുന്നത് തോൾ സഞ്ചിയിലും വച്ച് ഇവ നിറക്കുന്നതിന് പ്രത്യേകം പ്രത്യേകം സഞ്ചികള് സഞ്ജീകരിക്കുന്നു. ഇരുമുടിക്കെട്ടു കെട്ടി അച്ഛനമ്മമാര്ക്കും, പ്രായം ചെന്ന കാരണവന്മാര്ക്കും, നാട്ടില് തന്റെ പല മേഖലയിൽ ഗുരുക്കന്മാരെന്ന് സങ്കല്പിക്കുന്നവര്ക്കും എല്ലം ദക്ഷിണ നല്കി ഗുരുവിന് ദക്ഷിണ നൽകി കെട്ടു തലയിലേറ്റുന്നു.. കമ്പിളി തലയിൽ വച്ച് കെട്ടു കമ്പിളിക്കു മേൽ വച്ച് കമ്പിളി മുന്നിലേക്ക് മടക്കിയിട്ട് കെട്ടുമെടുത്ത് യാത്രയാകുന്നു.
അച്ഛനമ്മമാരെ നമസ്കരിച്ച് ഗുരു കാരണവന്മാരെ വന്ദിച്ച് അവര്ക്കെല്ലാം ദക്ഷിണ നല്കി ഗുരുവിന്റെ പാദാരവിന്ദങ്ങളെ പ്രണമിച്ച് ഓരോ തവണ കെട്ടെടുക്കുമ്പോഴും, ഓരോ തവണ കെട്ടു താത്തുമ്പോഴും എവിടെയെല്ലാം വിരി വക്കുന്നുവോ, അവിടെയെല്ലാം വച്ച് ഗുരുവിന്റെ പാദാരവിന്ദങ്ങളെ ഭക്തിയോടെ നമസ്കരിക്കുമ്പോൾ ഗുരുവിന്റെ പാദാന്തികത്തിൽ നിന്ന് ശിഷ്യന്റെ ശിരസിലേക്ക് പ്രവഹിക്കുന്ന പാദദീക്ഷയുടെ ശക്തിപാതരൂപമായ ഒരു മാസ്മരികമായ പ്രവാഹം ഉണ്ടാകുന്നു. ഈ വ്രതചര്യ സർവ നിഷേധിയായ മാനവനെ സർവവും സ്വീകരിക്കാൻ പ്രാപ്തമാക്കുന്ന കാനനയാത്രയ്ക് തെയ്യാറാക്കുന്നു.

കെട്ടു മുറുക്കി ഇരുമുടി കെട്ടുമേന്തി സ്വാമിയെ ശരണമയ്യപ്പാ എന്ന് അന്തരിക്ഷമെല്ലാം മുഖരിതമാക്കി മന്ത്രം ജപിച്ച് കടന്നു പോകുമ്പോൾ സ്വാമികളുടെ അപാദാനങ്ങളത്രയും മന്ത്രങ്ങളായി മാറി ജപിച്ച് താന്താങ്ങളുടെ ദേശങ്ങളില് നിന്ന് നാനാവഴിയ്ക് പദയാത്രയായോ അന്ന് ലഭിക്കാവുന്ന വാഹനങ്ങളിലോ യാത്രയചെയ്ത് എരുമേലിയിൽ എത്തുന്നു.
കാലപാശ രൂപമായ സർവസംഹാരകമായ തൃഷ്ണയുടെ കാമവും ക്രോധവും മദവും മോഹവും മാത്സര്യവും രൂപപ്പെടുത്ത മഹിഷി. ആ മഹിഷിയെ വധിച്ചു എന്ന് വിശ്വസിക്കപ്പെടുന്നു . മാനവന്റെ അന്തസ്ഥമായ കാമക്രോധാദികളാകുന്ന മഹിഷിയെ വധിച്ച എരുമക്കൊല്ലി അഥവാ എരുമേലി. മുഖ്യമായ വ്രതമതിന്റെ പരാകാഷ്ഠായിലേക്ക് ഉയരുന്നത് ഇവിടെ ഭക്തൻ ചെയ്യുന്ന പേട്ടതുള്ളലിൽ ആണ്. കന്നി അയ്യപ്പൻ സഞ്ജീകരിച്ചു കൊണ്ടുവന്ന ദണ്ഡും, രണ്ടാം കന്നി അയ്യപ്പന്റെ നേതൃത്വത്തിൽ കന്നി അയ്യപ്പന്മാർ തോളിലേറ്റി കരിമ്പടത്തിൽ ചേനയും ചേമ്പും കാച്ചിലും ഒക്കെയടങ്ങുന്ന സാധനങ്ങളു ദണ്ഡിൽകെട്ടി തോളിലേറ്റി ശരീരത്തിലാകെ കരിയും നിറങ്ങളും വാരിപൂശി അയ്യപ്പ തിന്തകത്തോം സ്വാമി തിന്തകത്തോം തോം എന്ന താളത്തിൽ പേട്ട തുള്ളുന്നു.

അവാച്യമായ ആനന്ദാനുഭൂതിയുമായി നാദവും താളവും ശ്രുതിയും ചേര്ന്ന് പേട്ടതുള്ളി കഴിയുമ്പോഴേക്കും പ്രാണനും അപാനനും വ്യാനൻ തുടങ്ങിയ പഞ്ചപ്രാണങ്ങളും സമ്മേളിക്കുകയും മനസ്സ് തന്നെ വധിക്കാനിരിക്കുന്ന തന്റെ തന്നെ ഉള്ളിലിരിക്കുന്ന തന്റെ തന്നെ ഹിംസകനായ വേട്ട മൃഗത്തെ കാമക്രോധാദികളെ ജയിച്ച് ജയഘോഷം മുഴക്കി അവര് തന്റെ ദണ്ഡിൽ കാമക്രോധാദികളെ കെട്ടി വരിഞ്ഞ് ആനന്ദ നടനം നടത്തുന്നു.
എരുമേലി പേട്ടയെ നാം സ്മരിക്കുമ്പോള് അമ്പലപ്പുഴക്കാരുടേയും ആലങ്ങാട്ടുകാരുടേയും പേട്ടയോടു കൂടിയാണ് പേട്ടതുള്ളല് അവസാനിക്കുന്നത്. അമ്പലപ്പുഴക്കാരേയും ആലങ്ങാട്ടുകാരേയും കൂട്ടി നടത്തിയ യുദ്ധത്തിന്റെ സ്മരണകളാണ് നമ്മളില് ഉളവാക്കുന്നത്. അമ്പലപ്പുഴക്കാർ പേട്ടതുള്ളണമെങ്കിൽ അമ്പലപ്പുഴ തേവര് അഥവാ കൃഷ്ണൻ എഴുന്നള്ളിദര്ശിക്കാൻ ഉണ്ടാകണമെന്നതാണ് അവരുടെ സങ്കല്പം. പേട്ടയ്ക് തെയ്യാറെടുത്ത് എത്തി ആകാശത്തേക്ക് നോക്കുമ്പോൾ വട്ടമിട്ടു പറക്കുന്ന കൃഷ്ണപരുന്തിനെ കണ്ടാൽ ഗരുഡ വാഹനനായ വിഷ്ണു എഴുന്നള്ളിയിരിക്കുന്നു എന്നും പേട്ടയ്ക് അനുമതി തന്നിരിക്കുന്നു എന്നും പേട്ടയെ ദര്ശിക്കുന്നു എന്നും സങ്കല്പിച്ചു അമ്പലപ്പുഴക്കാരുടെ പേട്ടയാണ്. ഉച്ഛയ്ക് നക്ഷത്രത്തെ ദര്ശിച്ച് പേട്ട തുള്ളുന്ന ആലങ്ങാട്ടുകാരും. അതോടെ പേട്ട കഴിയുന്നു. അത് അവസാനത്തെ നാളിലാണ്. പിന്നെ പേട്ടകെട്ടില്ല.
ഭക്തൻ കാമക്രോധാദികളെ മുഴുവൻ കടന്ന് അന്തഃരംഗം അതീവശുദ്ധയാക്കി പേട്ട തുള്ളി ശരക്കോലേന്തി ദണ്ഡേന്തി എരുമേലിയില് നിന്ന് തുടര്ന്നുള്ള യാത്രയിൽ പേരൂര്തോട് കടന്ന് കാളകെട്ടിയിലേക്ക് എത്തുമ്പോൾ കാളകെട്ടിയാശ്രമം അയ്യപ്പന്റെ സങ്കേതങ്ങളിൽ പ്രധാനമാണ്. കാളകെട്ടി കടന്ന് അഴുതായറൊഴുകുന്ന അലസ. അഴുതയില് കുളിച്ച് കല്ലെടുത്ത് കല്ലിടാം കുന്നില് കയറി കല്ല് സമര്പിച്ച് വീണ്ടും ഉടുമ്പാറമല കരിമല കോട്ടപ്പടി യാത്ര തുടരുന്നു. പഴയ കാലത്ത് കരിയിലാംതോടിനു മുന്പ് ആണ് ആദ്യരാത്രിയിൽ താവളം അടി ഉണ്ടാക്കുന്നത്. നല്ല വേഗതയുള്ള ആളുകൾ കരിമല കയറിയിറങ്ങും. പെരിയാനവട്ടവും ചെറിയാനവട്ടവും സൂക്ഷിക്കേണ്ട ഇടങ്ങളായി ആണ് കരുതിപോന്നിരുന്നത്. കടുവയും പുലിയും ആനയും എല്ലാം ധാരാളമുണ്ടായിരുന്നു.

അവയിലൊന്നിനെ പോലും ഉപദ്രവിക്കാതെ ഒരു ചെടി പോലും പൂര്ണമായും നശിപ്പിച്ചുകളയാതെ കച്ചവടക്കണ്ണില്ലാതെ ഒരു തീര്ഥയാത്ര കഴിഞ്ഞു വരുമ്പോഴാണ് മണ്ണും വിണ്ണും സമ്മേളിക്കുന്ന പ്രകൃതിയും മനുഷ്യനും ചേര്ന്ന് രൂപാന്തരപ്പെടുന്ന അദ്വൈതാനുഭൂതിയെ ഭക്തൻ അനുഭവിക്കുക
പ്രകൃതിയോട് ഇണങ്ങുമ്പോല് മനുഷ്യനുണ്ടാകുന്ന വിനയവും അവന് അറിയാത്ത അകപ്പൊരുളുകൾ അറിയുന്ന മുഹൂര്ത്തങ്ങളും ആണ് വനയാത്രയുടെ പ്രത്യേകത. ഷദ് സ്വപ്നേ എന്ന ധാതുവിൽ നിന്നുണ്ടായ സസ്യം എന്ന വാക്ക്. ഇരുമുടിക്കെട്ടേന്തി നഗ്നപാതനായി പാദുകങ്ങളണിയാതെ കല്ലും മുള്ളും നിറഞ്ഞ കാന്തരത്തിലൂടെ കല്ലും മുള്ളും കാലിന് മെത്തയായി അഭയവരദനായ അയ്യപ്പനെ കാണുവാനുള്ള യാത്ര. ഭൂമി വരദാനമായി തന്ന ജീവനിലൂടെ ഭൂമിയെ നുകര്ന്ന് അരുവികളിൽ കുളിച്ച് ഫലമൂലങ്ങള് ഭക്ഷിച്ചും വനഭൂമിയിലൂടെ പർവതശൃംഗങ്ങളിലൂടെ വൃക്ഷലതാദികളേയും പക്ഷികളേയും മൃഗസഞ്ജയങ്ങളേയും കണ്ട് ആ വനത്തിലൂടെ സഞ്ചരിക്കുന്ന ഓരോ മുഹൂര്ത്തത്തിലും ഭക്തൻ തന്നെ തന്നെ തിരിച്ചറിയുന്നു. 

ക്രൂരമൃഗങ്ങളുടെ ഇടയിലൂടെ യാത്രചെയ്യുമ്പോൾ അയ്യപ്പമന്ത്രവും മലദൈവങ്ങളുമല്ലാതെ മറ്റൊന്നും ഇല്ലായെന്നും തന്റെ ജീവൻ തന്റെ കയ്യിലല്ല എന്ന് ഉറപ്പിക്കുന്ന ഭക്തൻ താനെന്ന അഹങ്കാരത്തെ കളഞ്ഞ് പ്രകൃതിയെ നമസ്കരിച്ച് യാത്ര തുടരുന്നു. ശബരിമല സന്നിധാനത്തിൽ ഭക്തിയും ജ്ഞാനവും സമ്മേളിക്കുന്നു. ജ്ഞാനം അതിന്റെ പരാ കാഷ്ഠയില് എത്തുന്നത് ഭക്തിയുടെ ലാവണ്യം കൊണ്ടാണ്. ജ്ഞാനാദേവ തു കൈവല്യം എന്ന് പറയുമ്പോൾ മോക്ഷകാരണസാമഗ്ര്യാം ഭക്തിരേവ ഗരീയസീ എന്ന് ശങ്കരൻ. അവാച്യമായ ആനന്ദാനുഭൂതിയെ നല്കി ഭക്തി സർവചരാചരാന്തസ്ഥനായ ഭഗവാനെ തൃണം മുതല് ഹിമവത് ശൃംഗം വരെ ഒരുപോലെ ദര്ശിച്ച് കടന്നുപോകുന്നു.

പുണ്യവും പാപവും തിരിച്ചറിഞ്ഞ് അതും പേറി പാപങ്ങളെ കഴുകി കളയുന്ന അലസ യെന്നുപേരായ അഴുതാ നദിയില് കുളിച്ച് ശാരീരകമായും മാനസികാമായും ഉറഞ്ഞു കൂടിയിട്ടുള്ള പാപങ്ങളെ അത്രയും കടക്കുവാൻ പര്യാപ്തമായ ഏഴു മലമടക്കുകളിലൂടെ കരിമല കയറി താഴ്വാരമായ പെരിയാന വട്ടത്തിലൂടെ ചെറിയാനവട്ടത്തിലൂടെ സ്വാമിയെ ശരണമയ്യപ്പാ തുടങ്ങിയ ശരണം വിളികളോടു കൂടി മന്ത്രസ്വനങ്ങൾ ഉതിര്ത്ത് വിശുദ്ധമായ പമ്പയിലെത്തുന്നു.

സർവപാപ പരിഹാരാര്ഥം പമ്പയില് കുളിച്ച് പിതൃതര്പണം ചെയ്ത് പൂർവ പൂർവ പുണ്യങ്ങളുടെ ഫലമായി ലഭിച്ച പിതൃപൈമാതമഹ സംപ്രാപ്തമായ ഈ ജീവന് ഇനിയും ബന്ധം വേര്പെടാത്ത സപ്തപിതാക്കളുടെ ഉദകക്രിയകൾ മുഴുവന് ചെയ്ത് തര്പണം ചെയ്ത് തൃപ്തി വരുത്തുന്നു. അതിനുശേഷം യജ്ഞകര്മ്മത്തിൽ ശ്രദ്ധേയമായ അന്നദാനത്തെ ചെയ്യുന്നു. സകല പ്രാപഞ്ചികവ്യാപാരങ്ങളും ജ്ഞാനാഗ്നിയില് ദഹിച്ചു നില്ക്കുന്ന വിഭൂതി പോലെ പമ്പയിലെ അടുപ്പുകളിൽ സമസ്ത ഭാവങ്ങളും കത്തിച്ചാമ്പലായി എന്ന ഭാവത്തോടു കൂടി അതിൽ നിന്നെടുത്ത വിഭൂതിയും സ്വീകരിച്ച് സാധകൻ നീലിമലയിലേക്ക് പ്രവേശിക്കുന്നു.
പഴയ കാലത്ത് ശബരിമലയിലെ ഏറ്റവും ശ്രദ്ധേയമായ പ്രസാദം ഭസ്മം അഥവാ വിഭൂതിയാണ്. കൂവയുടെ ഇല കണ്ടിച്ച് അതിൽ പൊതിഞ്ഞാണ് വിഭൂതി നൽകിയിരുന്നത്. പമ്പാസദ്യ കഴിയുമ്പോൾ കന്നി അയ്യപ്പന്മാർ എല്ലാ അടുപ്പിൽ നിന്ന് വിഭൂതി സ്വീകരിക്കുന്നു. ഏതെങ്കിലും ഒരു അടുപ്പിലെ അന്നം അയ്യപ്പൻ കഴിച്ചതാണെന്നുള്ള സ്മരണയിലാണ് വിഭൂതിയെ സ്വീകരിക്കുന്നത്. അതിനനുസരിച്ച് ആ വിഭൂതി കൊണ്ടുവന്നത് വെള്ളത്തിൽ കുഴച്ചുരുട്ടി അഗ്നിയിൽ വീണ്ടും സ്ഫുടം ചെയ്ത് ആ ഭസ്മം രോഗശാന്തിയ്ക് ഉള്ളിലേക്കും പുറമേക്കും ഉപയോഗിക്കാറുണ്ട്..

തന്റെ വിഷയ വാസനങ്ങളെ മുഴുവൻ കാമനകളെ മുഴുവൻ ശര്ക്കരയും അരിയും ചേര്ത്തരച്ച് ഉരുട്ടി ഉണ്ടാക്കിയ ഉണ്ടകൾ തന്റെ കാമതപ്തങ്ങളായ വൈകാരിക തലങ്ങളെ മുഴുവൻ ഇപ്പാച്ചികുഴിയിലും അപ്പാച്ചി കുഴിയിലും വലിച്ചെറിഞ്ഞ് ശുദ്ധമായ മനസ്സുമായി ആജ്ഞാചക്രാന്തരാളസ്ഥനായ ഗുരുവിനെ ആജ്ഞാ ചക്രത്തില് ദര്ശിച്ച് വണങ്ങുവാന് ശബരിപീഠത്തിലെത്തി വണങ്ങി വിവേകത്തിന്റെ ചിഹ്നമായ ശരക്കോലവിടെ അര്പ്പിക്കുന്നു. പിന്നീട് സഹസ്രാരപദ്മസ്ഥിതമായ ഉന്നതമായ ശ്രീഭൂതനാഥന്റെ തിരുസന്നിധിയിലേക്ക് അണയുന്നു. സന്നിധാനത്തിലേത്തി നെയ്യഭിഷേകം കഴിയുമ്പോൾ സർവ സമര്പണം ആയി. നെയ് അഭിഷേകം ചെയ്യുമ്പോൾ സർവസമര്പണത്തിലൂടെ സാധകനും ജഗന്നിയന്താവും ഒന്നായിത്തീരുന്നു. സകല ചിത്തങ്ങളും വിക്ഷിപ്തങ്ങളും അടങ്ങി ഗ്രന്ധികളത്രയും എരിച്ച്, ഭിദ്യതെ ഹൃദയഗ്രന്ഥി ഛിന്ദ്യന്തെ സർവ സംശയാഃ ക്ഷീയന്തെ അസ്യ കര്മാണി തസ്മിന്ന് ദൃഷ്ടേ പരാവരേ ആ പരാവരയെ ദര്ശിക്കുമ്പോൾ ഹൃദയഗ്രന്ഥികൾ പൊട്ടുന്നു. സകല സംശയങ്ങളും ഛേദിക്കപ്പെടുന്നു. വാസനാബദ്ധങ്ങളായ എല്ലാ കര്മ്മങ്ങളും ക്ഷയിക്കുന്നു. ആ പരബ്രഹ്മസ്വരൂപത്തെ തന്നിൽ തന്നെ ദര്ശിച്ച് സായൂജ്യം അടഞ്ഞ് ഭക്തൻ മടങ്ങുന്നു. ഇതാണ് ശബരി മല സന്നിധാനത്തേക്കുള്ള യാത്രയുടെ ആത്മപ്രബോധനപരമായ താന്ത്രിക സംവേദനം.

മഞ്ഞൾപ്പൊടി മാളികപ്പുറത്തിനും കറുത്ത കച്ചയും ചുരികയും കൊച്ചുകടുത്തയ്കും വലിയ കടുത്തയ്കും കുരുമുളക് വാവര്ക്കും സമര്പിക്കുന്നു. പഴയകാലത്ത് നെയ്യാടി കഴിഞ്ഞ തേങ്ങ ആഴിയിൽ സമര്പ്പിക്കും. തിരക്കു കൂടുകയും കാലം മാറുകയും ഒക്കെ ചെയ്തപ്പോൾ വ്യവസ്ഥകള്ക്കൊക്കെ ഇന്ന് മാറ്റമുണ്ട്. ശരണം വിളികളോടെ ശബരിമലസന്നിധാനത്തിൽ നിന്ന് നടയിറങ്ങി വീട്ടിലെത്തി മാലയൂരുന്നത് വരെ പടുക്കപന്തലിൽ കെടാവിളക്ക് ഉണ്ടാകും. വീട്ടിലെ അംഗങ്ങൾ ശബരിമലയിലേക്ക് പോയ ഭക്തന്റെ ആയുരാരോഗ്യങ്ങള്ക്കെല്ലാം പ്രാര്ഥിച്ച് അവരും വേണ്ട വ്രതനിഷ്ഠയോടു കൂടി കഴിയും. പാരസ്പര്യത്തിന്റേയും ജീവജാലങ്ങളെ മുഴുവൻ സമുജ്വലമായി സംയോജിപ്പിക്കുന്നതിന്റേയും ഭക്തിയുടേയും ജ്ഞാനത്തിന്റേയും സന്ദേശം പകരുന്ന ശബരിമല തീര്ഥാടനവും വ്രതവും അതിശ്രദ്ധേയമായ ഒരു ഇതിവൃത്തമാണ്.

ഇത്രയും ശബരിമലക്ഷേത്രത്തിന്റെ താത്വികമായ അര്ഥതലങ്ങളിലൂടെ ആണ് പോയത് എങ്കില് ഇതിന്റെ ഒപ്പം തന്ന മറ്റൊരുതലവും കേരളത്തിൽ ശബരിമലയ്ക് ഉണ്ട്. അതുകൂടി അറിയേണ്ടത് അത്യാവശ്യമാണ്.
ഒരു ഭാഗത്ത് ഐതിഹ്യങ്ങളും ചരിത്രങ്ങളും മറ്റൊരു തലത്തിൽ വ്രതം, ഉപവാസനം തുടങ്ങിയവയോടു ബന്ധപ്പെട്ട സങ്കേതങ്ങൾ ഇങ്ങിനെ പല പല ഐതിഹ്യവും കഥകളും ശബരിമലയെ കുറിച്ചും അതിന്റെ വികാസത്തെ കുറിച്ചും പരിണാമത്തേയും കുറിച്ചും ലഭ്യമാണ്. എരുമേലി മുതൽ ഏതാണ്ട് സന്നിധാനം വരെ നീണ്ടു കിടക്കുന്ന അനേകം മലകളോടു കൂടിയ ഒരു ഭൂവിഭാഗം മുഴുവൻ ഉഉള്പ്പെടുന്നതാണ്. ജൈവവൈവിധ്യത്തിൽ ഏറ്റവും പ്രധാനമായ ഒന്നെന്ന നിലയിൽ ഏതാണ്ട് സ്വാന്ത്ര്യദിനക്കാലം വരെ ശബരി മലയും പരിസരപ്രദേശങ്ങളും ഘോര വനം തന്നെയായിരുന്നു.
തമിഴ് നാട്ടില് നിന്ന് വരുന്ന ഭക്തന്മാര്ക്ക് പാണ്ടിത്താവളം വഴി വരുമ്പോൾ അന്നത്തെ രാജഭരണ കാലത്ത് സർ സിപി ദിവാന്റെ പേരിൽ സത്രവും വഴിയിലുണ്ടാക്കിയിരുന്നു. സി പി സത്രം വഴിയുള്ള യാത്ര. എരുമേലിയും കടന്ന് പേരൂർ തോട്, കരിയിലാം തോട്, കാളകെട്ടി, അഴുതയാറ്, കരിമല വഴിയിലൂടെ പമ്പ കടന്ന് നീലിമലയേറി അതിപ്രസിദ്ധമായ വഴിയിലൂടെ ഭക്തജനങ്ങൾ ഘോരമായ വനപ്രദേശങ്ങളിലൂടെയാണ് പണ്ട് നടന്ന് എത്തിയിരുന്നത്. ഘോരമായ കാനനത്തിലൂടെയുള്ള യാത്രയാണ്. കഴിയുന്നത്ര കാനനഭംഗിയെ നശിപ്പിക്കരുത് എന്ന് അന്ന് ആളുകൾ കരുതിയിരുന്നു.
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം അധികാരികളും, വനപാലകരും, ശബരി മലയോട് ചേര്ന്ന് വഴിത്താരയിൽ കച്ചവടം ഒരുക്കിയ കച്ചവടസംഘങ്ങളും ശബരി മലയെ അനുകൂലിക്കുകയും എതിര്ക്കുകയും ചെയ്ത നാനാജാതി മതസ്ഥരായ ആളുകളും തീര്ഥാടനാവസരത്തെ മുതലെടുക്കുകയായിരുന്നോ എന്നതാണ് സത്യം. തീര്ഥാടനത്തേയും വികാസത്തേയും നോക്കി കാണുമ്പോൾ ചടങ്ങുകളെ മാറ്റി മറിച്ചു കൊണ്ടുള്ള ഒരു മുന്നേറ്റം പൂജയിലും വിധാനത്തിലും തീര്ഥാടനത്തിലും ശബരിമലയോടുള്ള സമീപനത്തിൽ വന്നിട്ടുണ്ടെന്ന് നോക്കിയാല് അറിയുന്നതാണ്.

ഇന്നു നാം കാണുന്ന ശബരി മല സന്നിധാനം കണ്ടര് ശങ്കരര് എന്ന തന്ത്രി പ്രതിഷ്ഠിച്ചിട്ടുള്ള പുതിയ അയ്യപ്പ വിഗ്രഹം മാത്രമാണ്. പുനസൃഷ്ടിച്ച ക്ഷേത്രത്തിൽ പുനപ്രതിഷ്ഠക്കുള്ള വിഗഹത്തെ രൂപകല്പന ചെയ്തത് തിരുവനന്തപുരം കൊട്ടാരത്തിലിരുന്ന വിഗ്രഹം അടിസ്ഥാനപ്പെടുത്തിയാണ്. ഇത് ശ്രദ്ധേയമായ പരിണാമമാണ്. അതിനു മുന്പുള്ള പ്രാചീന വിഗ്രഹത്തിന്റേയും പ്രാചീനസങ്കല്പങ്ങളുടേയും തലം കേട്ടുകേള്വി മാത്രമായി മാറിയിട്ടുണ്ട്. സപ്തലോഹത്തിന്റേയും പഞ്ചലോഹത്തിന്റേയും, നവപാഷാണത്തിന്റേയും, സൌവീരാഞ്ജനത്തിന്റേയും, കാന്തക്കല്ലുകൊണ്ടുള്ള വിഗ്രങ്ങള് ഭാരതീയക്ഷേത്രങ്ങിളിലേല്ലാം സുലഭമായിരുന്നു. നഷ്ടപ്പെട്ട വിഗ്രഹം നവപാഷാണമായിരുന്നു എന്നാണ് പ്രാചീനർ വിശ്വസിച്ചു പോന്നിരുന്നത്. പ്രാചീനകാലത്തെ വിഗ്രഹ മോഷങ്ങൾ, സമാന്തരമായി വിഗ്രാരാധനയ്ക് എതിരായുള്ള സ്വദേശികളുടേയും വിദേശീയരുടേയും കടന്നാക്രമണങ്ങൾ, കല്ലിനെ ആരാധിക്കുന്നു എന്ന് പറഞ്ഞ് അധിക്ഷേപിച്ചിരുന്ന യുക്തിവാദങ്ങളും. അറിഞ്ഞും അറിയാതേയും വിഗ്രഹ കൈമാറ്റങ്ങള്ക്കും മോഷണങ്ങള്ക്കും കൂട്ടു നില്കുകയാണ് ചെയ്തത്. പിന്നീട് അങ്ങോട്ടുണ്ടായ പുരോഗമനകാലത്ത് പുനപ്രതിഷ്ഠകളെല്ലാം വിഗ്രഹകൈമാറ്റത്തിന്റെ ഈ ദേശത്തുനിന്നു തന്നെ വിഗ്രഹം കടത്തികൊണ്ടുപോയതിന്റെ പാതയൊരുക്കുകയായിരുന്നു എന്ന് പലരും അറിഞ്ഞു തന്നെയില്ല.
വിഗ്രഹത്തിന്റെ പ്രതിഷ്ഠ അത്തം നാളിലാണ്. ചിത്തിര നാളിലാണ് രാജാവ് ജനിച്ചത്. കര്ക്കിടത്തിലെ നിറപുത്തരി. ഇതു മൂന്നും തിരുവിതാംകൂർ രാജവംശത്തോടു ചേരുന്ന മൂന്നു ദിനങ്ങളാണ്. ഈ മൂന്നു ദിനങ്ങളിൽ ശബരി മലയിൽ പ്രത്യേക പൂജകളുണ്ട്. മുന്കാലത്ത് ജനുവരി ആറുമുതൽ പത്തൊന്പതുവരെ മാത്രമായിരുന്നു ആയിരുന്നു എങ്കില് ഇപ്പോ നാല്പത്തിയൊന്നു ദിവസവും പൂജയുണ്ട്. എല്ലാ മാസത്തിലും ഒന്നാം തീയതിയ്ക് അടുത്ത് അഞ്ചുദിവസം പൂജയുണ്ട്. വിഷു വിന് പ്രത്യേകമായി സംക്രമത്തിന്. പൂജാ രീതികള്ക്കും വ്യത്യാസം വന്നിട്ടുണ്ട്. പുതിയ വിഗ്രഹം വരുന്നതിനു മുന്പുള്ള പ്രാചീന ക്ഷേത്രത്തിൽ പീഠപൂജയും മൂര്ത്തിപൂജയും പ്രസന്ന പൂജയും എന്ന മൂന്നു പൂജ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇന്നു പൂജകളുടെ ബഹളമാണ്. പുതിയ പൂജാരീതികൾ പുതിയ സംവിധാനങ്ങൾ പുതിയ വഴിപാടുകൾ പുതിയ നിവേദ്യങ്ങൾ ഇവ എല്ലാം ശബരിമലയെ ഇന്ന് ആഗോള പ്രശസ്തിയുള്ള ഒരു ടൂറിസ്റ്റ് കേന്ദ്രമായി പോലും വളര്ത്തി. പൂങ്കാവനം ഉള്പ്പെടെയുള്ള പ്രദേശങ്ങളെ മുഴുവൻ വനപ്രദേശങ്ങളെ മുഴുവൻ ഒരു പുതിയ സംസ്കൃതിയുടെ കേന്ദ്രമാക്കി മാറ്റുന്നതിനുള്ള ശ്രമം വൈദേശികമായ ധനമിടപാടു സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കേരളത്തിൽ നടന്നു വരുന്നു എന്നുള്ളതും ശ്രദ്ധേയമാണ്.

ശബരിമലയിലെ ചടങ്ങുകളെല്ലാം ആദ്യം മുതൽ അവസാനം വരെ കുറെ തറവാടുകളുടെ അവകാശം ആയിരുന്നു. മാളികപ്പുറത്തു നടത്തുന്ന ഗുരുതി അത് കുറുപ്പന്മാരുടെ അവകാശമായിരുന്നു. പേട്ടകെട്ടുന്നിടത്തും അവരുടെ അവകാശമുണ്ട്. വെടി വഴിപാട് ഒരു കുടുംബത്തിന്റെ അവകാശം ആയിരുന്നു ഇപ്പോ അല്ല. അതിന്റെ കേസു നടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്.
ഒരു ഭാഗത്ത് പശ്ചിമഘട്ടത്തേയും ശബരിമലയേയും പരിസരപ്രദേശങ്ങളേയും ഒരുപക്ഷെ ലോകത്തിലെ പന്ത്രണ്ട് അതിബൃഹത്തായ ജൈവവൈവിധ്യങ്ങളൊന്നിനേയും തകര്ക്കുവാനുള്ള ഗൂഢാലോചന. വൈദേശിക ശക്തികളുടെ അറിവോടും സമ്മതത്തോടും കൂടി ശബരിമലയേയും പരിസര പ്രദേശങ്ങളേയും മാറ്റി മറിക്കുവാനുള്ള ആസൂത്രിതമായ മുന്നേറ്റം. അതായിരുന്നു ക്ഷേത്രം തകര്ക്കുന്നതിനു പിന്നിലുണ്ടായിരുന്നത്. അന്നത്തെ സമുന്നതനായ കേശവമേനോന് ഏകാംഗ കമ്മീഷൻ വ്യക്തമായി എഴുതിയിട്ടുണ്ട്. ഒരു പക്ഷെ ലോകത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മിനിസ്ട്രി ജനാധിപത്യപരമായി സത്യപ്രതിജ്ഞ ചെയ്യുന്നത് ശബരി മലയെ സംബദ്ധിക്കുന്ന റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തിലാണ് എന്നത് എല്ലാവരും മറന്നു എന്നതാണ് സത്യം.

ശബരിമലയിലെ വിഗ്രഹം പ്രാചീനകാലത്തുള്ളത് നവപാഷാണം കൊണ്ടുള്ള വിഗ്രഹമായതിനാൽ നെയ്യ് അഭിഷേകം ചെയ്യുമ്പോള് ഉദര രോഗം നിര്മ്മാര്ജ്ജനം ചെയ്യുന്ന ഔഷധമായിത്തീരുന്നു. രാസ പരിണാണപ്രക്രിയകളെ നന്നായി പഠിച്ചിട്ടുള്ള ഭാരതീയരസശാസ്ത്രജ്ഞന്മാർ അഥവാ ഋഷിമാർ രൂപപ്പെടുത്തിയ ഔഷധക്കൂട്ടുകളോടു കൂടിയ വിഗ്രഹങ്ങൾ. ഭസ്മവും, ശാക്തീയചന്ദനവും, അഭിഷേകം ചെയ്തെടുത്ത ജലവും പാലുമെല്ലാം നവപാഷാണത്തിലാകുമ്പോൾ അത്ഭുതമായ മരുന്നും കൂടിയാണ്. വളരെ വിപുലമായ ഒരു ഔഷധംസങ്കേതം ഈ രീതിയിലുള്ള ക്ഷേത്രങ്ങളോടു ചേര്ന്ന് വികസിച്ചു വന്നിരുന്നു. അപസ്മാരം വ ന്ന് വിഷമിക്കുമന്നവർ ഏറ്റൂമാനൂരിൽ പ്രദോഷകാലത്ത് വിഗ്രത്തില് ആടിയ എള്ളെണ്ണ കുട്ടികളുടെ അപസ്മാരത്തിന് കൊടുത്ത് എന്നെന്നേക്കുമായി അപസ്മാരം മാറിയത് വിശ്വാസ ചികിത്സയല്ല. ഏറ്റുമാനൂർ തന്നെയുള്ള നന്ദികേശ്വരന്റെ നെല്ല് പൃഷ്ഠ ഭാഗത്ത് നിന്നെടുത്ത് അതു തൊലിച്ചു കഴിക്കുമ്പോൾ ഉദര രോഗങ്ങള്ക്കുണ്ടാകുന്ന പരിണാമം. പറവൂർ സരസ്വതീ ക്ഷേത്രത്തിലെ മുക്കുടി, മഞ്ഞപിത്തമുള്പ്പടെ മാറുംവിധം കുമാരനല്ലൂരിർ ആടിയ മഞ്ഞൾ, ഒക്കെ ശ്രദ്ധേയങ്ങളാണ്. കാത്യായനീ ക്ഷേത്രത്തിലെ വിഗ്രഹം അഞ്ജനകല്ലാണ്. തിരുവല്ലയിൽ ദര്ഭയും ശര്ക്കരയുമാണ്. ഉദാഹരണങ്ങളെത്ര വേണമെങ്കിലും ഈ അന്വേഷണത്തില് സുലഭമാണ്. ഔഷധയോഗം വളരെ ശ്രദ്ധിച്ച് രൂപപ്പെടുത്തി ഔഷധങ്ങളെ പ്രസാദങ്ങളാക്കി മാനവന്റെ വൈയക്തിക ജീവിതത്തിലും കൌഡുംബിക ജീവിതത്തിനും സഹായം നൽകി പോന്ന പൂജാ വിധാനങ്ങള്ക്ക് നേതൃത്വം നൽകിയ ഭാരതീയതന്ത്രാഗമങ്ങളുടെ അന്വേഷണോത്സുകതയില്ലാത്ത പ്രതികൂലമായ പഠനങ്ങളാണ് ഇന്നത്തെ അധഃപതനത്തിന് കാരണം.
പശ്ചിമഘട്ടവും പ്രാന്തപ്രദേശങ്ങളും വിഷലിപ്തമായ കുടിയെറ്റത്തിന്റെ കൈകളിലേക്ക് അമര്ന്നപ്പോൾ അന്നും ഇന്നും ഏറ്റവും അധികം എതിര്ക്കപ്പെട്ടിട്ടുള്ളതും ശബരിമലയാണ്. അതിന്റെ പ്രത്യാഘാതമായിരുന്നു വിഗ്രഹം കവര്ന്നതെങ്കിൽ ക്ഷേത്രത്തിൽ തീപിടിച്ചത് ഇന്നും ആ പ്രവര്ത്തനം മുന്നേറുന്നില്ലെ എന്ന് ഭരണാധികാരികളും ഗവേഷകരും അന്വേഷിച്ചറിയേണ്ടത്. ശബരിമലയെ കുറിച്ചുള്ള രണ്ട് പ്രസിദ്ധങ്ങളായ പുസ്തകങ്ങൾ ആംഗലേയഭാഷയിൽ ഇന്ത്യക്കാർ തന്നെ രചിച്ചിട്ടുണ്ട് വൈദ്യനാഥനും രാധികാശേഖറും തന്റെ ഗുരുവിന്റെ നിര്ദേശപ്രകാരം യൂണിവേഴ്സിറ്റിയ്കു വേണ്ടി രാധികാ ശേഖർ എഴുതിയ തീസിസ് ആണ് ഒരു പുസ്തകം.

ശബരിമല ശാസ്താവിന്റെ അപദാനങ്ങളോട് ബന്ധപ്പെട്ട കഥകളത്രയും വിചിത്രമെന്ന് പറയട്ടെ കേരളത്തിലെ ബ്രാഹ്മണ്യത്തോട് ചേര്ന്നല്ല ഐതിഹ്യങ്ങളായി രൂപം കൊണ്ട് വളര്ന്നിട്ടുള്ളത്. നായർ ഈഴവ ഭവനങ്ങളോട് ചേര്ന്നാണ്. അയ്യപ്പന് പഠിച്ചു എന്ന് പറയുന്ന കളരികൾ അയ്യപ്പനു ഉറങ്ങി എന്ന് പറയുന്ന ഇടങ്ങളും എല്ലാം ഐതിഹ്യവും ചരിത്രവും എല്ലാം കൂട്ടിചേര്ത്തു പഠിക്കുവാനൊരുങ്ങുമ്പോൾ നാം വിചിത്രമായി കാണുന്ന ഒന്നാണ് കേരളത്തിലെ നായർ ഈഴവ കുടുംബങ്ങളോടു ചേര്ന്നതാണ് എന്നുള്ളത്. നായർ ഈഴവ വിഭാഗങ്ങൾ സമീപകാലകേരളത്തിന്റെ സങ്കേതങ്ങളിൽ ശൂദ്രരാണ്. ശൂദ്രൻ പ്രതിഷ്ഠിക്കുന്ന ഇടങ്ങളിൽ ബ്രാഹ്മണൻ പൂജ ചെയ്താൽ പ്രായശ്ചിത്തം വേണമെന്ന് വൈദികത്തിന് വ്യാഖ്യാനം നൽകിയിട്ടുള്ള സായണൻ സംശയരഹിതമായി പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് പലരും വളരെ സൌകര്യപൂർവം മറക്കുന്നു. എരുമേലിയിൽ എത്തുമ്പോൾ നാം കാതുകളിൽ കേള്ക്കുന്നത് അയ്യപ്പന് ഉറങ്ങി എന്ന് പറയുന്ന, മഹിഷീ വധം കഴിഞ്ഞു ഉറങ്ങി എന്ന് പറയുന്ന ഒരു നായർ തറവാടാണ്. ആ വീടിന് തീപിടിക്കുകയും അതിനെ തുടര്ന്ന് ജ്യോതിഷപ്രശ്നവും അതിനെ തുടര്ന്ന് പരിഹാരക്രിയകളും നടന്നു എന്നതാണ് അറിയപ്പെടുന്നത്. പരിഹാരക്രിയകള്ക്ക് എത്തിയിട്ടുള്ളതും ശബരിമലയോട് അതിന്റെ ഇതിഹാസത്തോടു ചേര്ന്ന ബ്രാഹ്മണ്യവുമാണ്. ഇത് കൃത്യമോ അല്ലയോ എന്ന് പരിശോധിച്ച് അറിയേണ്ടതാണ്.
ശബരി മല സന്നിധാനവും പൂങ്കാവനവും എല്ലാം അടങ്ങുന്ന വലിയ സങ്കേതമാണ് ചുരിമല. ചൂരിമല 1816 ൽ ബഞ്ജമിൻ വാണ്, പീറ്റർ കോസ്റ്റണ് ബ്രിട്ടീഷുകാരുടെ കാലത്ത് നടത്തിയ സർവേയുടെ കൃത്യമായ വിവരങ്ങൾ നമ്മുടെ ഗവണ്മെന്റ് റെക്കോര്ഡുകൾ കയ്യിലുണ്ട് . അന്നും ചൂരിമല ഏറ്റവും വലിയതീര്ഥാടന സങ്കേതമായിരുന്നു ബ്രിട്ടീഷ് റെക്കോഡില്. എങ്ങിനെയാണ് ഈഘോരവനത്തെ അല്പം പോലും നശിപ്പിക്കാതെ തീര്ഥാടനം നടന്നത്. വിദ്യഭ്യാസം ഇല്ല എന്ന് വിശ്വസിക്കുന്ന ഒരു കാലഘടത്തിൽ ദാരിദ്ര്യം ഉണ്ടായിരുന്നു ഇന്ത്യയിൽ എന്ന് വിശ്വസിക്കുന്ന ആധുനിക പണ്ഡിതന്മാരുടേയും ചിന്തകാരന്മാരുടേയും മുന്പിൽ ഈ ഘോരമായ വനപ്രദേശത്തെ അല്പം പോലും നശിപ്പിക്കാതെ സൂക്ഷിച്ചുകൊണ്ട് വനാന്തരത്തിലൂടെയുള്ള തീര്ഥാടനം. ശ്രദ്ധിക്കപ്പെടേണ്ടതാണ്.
നേരത്തെ കണ്ടപ്പോലെ പീറ്റർ കോസ്റ്റന്റേയും ബഞ്ജമിൻ വാണിന്റേയും 1816 ലെ സർവേയിൽ അച്ചന്കോയിൽ, അരക്കുളം, കക്കാട് മലയാളപ്പുഴ തുടങ്ങിയ കിഴക്കൻ ഭൂവിഭാഗങ്ങൾ. സഹ്യന്റെ മറുപുറത്ത് ഏതാണ്ട് ഏലത്തൂര് വരെ നീണ്ടു കിടക്കുന്ന ഭൂവിഭാഗവും ഉള്ക്കൊള്ളുന്ന ചൂരിമല എന്തുകൊണ്ട്, ഋഷീശ്വരസങ്കല്പങ്ങൾ തീര്ഥാടനത്തിനായി തിരഞ്ഞെടുത്തു. ലോകത്തിലെ അത്യപൂർവങ്ങളായ ഔഷധങ്ങളുടെ കേന്ദ്രഭൂമിയായിരുന്നു ഈ ഭൂപ്രദേശം. ഏതാണ്ട് അതീവ വ്യത്യസ്തങ്ങളായ ഋതുചംക്രമണത്തിന്റെ ഈ ഭൂവിഭാഗങ്ങളിൽ ഒരു ഭാഗത്ത് തണുപ്പും മറുവശത്ത് ചൂടും വേറൊരു ഭാഗത്ത് നൂൽമഴകളും സംകീര്ണമായ ലാസ്യതാണ്ഡവമാടി നിൽക്കുന്ന ഭൂപ്രകൃതിയുടെ സമുജ്ജ്വലരംഗവേദിയെ ജൈവവൈവിധ്യത്തിന്റെ അനന്ത കലവറയായിരുന്നു. അനേകതരത്തിലുളള ജീവജാലങ്ങൾ അനേകായിരം ജനുസ്സുകളിൽ പെട്ട സസ്യ വൃന്ദങ്ങൾ..അവയുടെ പുഷ്പത്തിനും ഫലത്തിനും അവയുടെ തൊലിക്കും വേരിനും എല്ലാം മാനവചേതനയുടെ ഉള്ളിറകൾ വരെ കടന്നുചെന്ന് പൂർവ പൂർവ പാപങ്ങളുടെ കറയത്രയും കഴുകി കളിഞ്ഞ് ആയുസ്സും ആരോഗ്യവും നൽകി ജീവിപ്പിക്കുവാൻ കഴിയുമെന്നറിഞ്ഞ ഉത്തമമനുഷ്യർ.

ഇരുമുടികെട്ടും ഏന്തി തീര്ഥാടനത്തിനായി ഈ വനഭൂമിയിലൂടെ എല്ലാം യാത്രചെയ്യുമ്പോൾ തപസ്സിന്റെ പവിത്രതകൊണ്ട് പതഞ്ജലി പറഞ്ഞ അഹിംസയുടെ, അഹിംസാ പ്രതിഷ്ഠായാം തത് സന്നിധൌ വൈരത്യാഗഃ, ഹിംസ്രജന്തുക്കളും വിഷം ചീറ്റുന്ന സര്പ്പങ്ങളും മനോമോഹനങ്ങളായ തത്തകളും മാനുകളും ഹിംസ്രതയേറിയ സിംഹവും കടുവയും കാട്ടുപോത്തുമെല്ലാം അഹിംസാലുവിന്റെ മുന്പിലെത്തുമ്പോൾ വൈരം മറന്ന് നിന്നുപോകുന്നു എന്നു പറഞ്ഞെങ്കിൽ അത് തീര്ച്ചയായും ശബരിമലയെ സംബന്ധിച്ച് അത് അത്ഭുതമല്ലായെന്നതാണ് സത്യം.
ശബരമല വ്രതനിഷ്ഠയുടെ കാലങ്ങളിലാണ് അറിഞ്ഞോ അറിയാതേയോ മുല്ലപ്പെരിയാർ പ്രശ്നം കേരളത്തിൽ സജീവമായത്. തമിഴകവും കേരളവും തമ്മിലുള്ള ബന്ധത്തിന്റെ ആഴമേറിയ ശിലയാണ് ശബരിമല സന്നിധാനം പ്രതിനിധാനം ചെയ്യുന്നത്. കുടിവെള്ളത്തിന്റെ പ്രശ്നങ്ങളെ ശബരിമല തീര്ഥാടനത്തിന്റെ സമയങ്ങളിൽ സജീവമാക്കുന്നതിൽ അറിഞ്ഞോ അറിയാതെയോ കേരളത്തിലെ ചില മാദ്ധ്യമങ്ങൾ മുൻകൈ എടുത്തുകാണുന്നു. കേരളത്തിലെ ജനങ്ങളേയും തമിഴ്നാട്ടിലെ ജനങ്ങളേയും ആത്മീയ സരണിയിൽ ഏറ്റവും അധികം ഒരുമിച്ചു നിര്ത്തുന്നത് അയ്യപ്പന്റെ ചരിത്രങ്ങളാണ്. ഈ സമയത്താണ് മുല്ലപ്പെരിയാൽ സജീവമാക്കികൊണ്ട് കേരളത്തിലെ മനസ്സുകളേയും തമിഴ്നാട്ടിന്റേയും മനുസ്സുകളേയും വാക്കുകളിൽ വിഷം പുരട്ടി മാദ്ധ്യമങ്ങൾ കളിക്കുന്നത്. ഇതിനും ഏതെങ്കിലും വലിയ ഫണ്ടുണ്ടോ എന്ന് ഭരണാധികാരികളും ദേവസ്വം ഒക്കെ ആദ്യം അന്വേഷിക്കേണ്ടതാണ്. അയ്യപ്പഭക്തനാമാർ കരുതലോടു കൂടി ഇരിക്കേണ്ടതുമാണ്.
വ്യാവസായിക പ്രാധാന്യത്തോടു കൂടി ശബരിമലയെ കാണുന്ന ഹൈന്ദവ മുന്നേറ്റക്കാര്ക്കും, വ്യവസായികള്ക്കും, മറ്റൊന്നിലും ലഭിക്കാത്ത ധനം ലഭിക്കുമെന്ന് കണക്കു കൂട്ടുന്ന സാമ്പത്തിക ചിന്തകന്മാര്ക്കും ശബരിമലയും അതിന്റെ പ്രാചീനതയും അതിൽ നടമാടിയിരുന്ന വ്രതങ്ങളും അത് ചരിത്രപരമായും ഭൂമിശാസ്ത്രപരമായും വേറിട്ടു നിന്നിരുന്ന കേരളത്തിന് നൽകിയിരുന്ന ഭാഗധേയവും തിരിച്ചറിയാനാവുമെന്ന് തോന്നുന്നില്ല. കഴിഞ്ഞ നൂറുവര്ഷം കൊണ്ട് വ്യാവസായിക കൃഷിയെ സമുജ്വലിപ്പിച്ച് വളര്ത്തിയെടുത്ത കേരളത്തിന്റെ സമ്പത്ത് ഒരു രോഗം വന്ന ജനതയാണ് എന്ന് നാം മറക്കരുത്.

കഴിഞ്ഞ മണ്ഡലത്തിലെ മാത്രം വരുമാനം ശരിമലയിലെ മുപ്പതു കോടിയ്കു മുകലളിലാണ്. വാഹനങ്ങൾ ലേലത്തില് കൊടുത്തത് നേരിട്ട് സര്ക്കാരിനുള്ള വരുമാനം കോടികളാണ്. അതിര്ത്തി കടന്നുവരുന്ന വാഹനങ്ങള്ക്ക് ചെക്ക് പോസ്റ്റുകളിൽ വാങ്ങിയ തുക സര്ക്കാരിന്റെ കയ്യിലേക്ക് കിട്ടിയ തുക, കിമ്പളമായും വ്യക്തികൾ വാരികൂട്ടിയത് അനേക മടങ്ങുകളാണ്. ശബരി മല സീസണ് തുറന്നു കഴിഞ്ഞാല് പൈനാപ്പിൾ, ഇടിച്ചക്ക, കപ്പ തുടങ്ങിയവ കേരളത്തിലൂടെ കടന്നുപോകുന്ന ഭക്തവൃന്തങ്ങള്ക്ക് ആഹാരമായി നല്കുമ്പോൾ കേരളീയൻ നേടുന്നത് എത്രയോ കോടികളാണ് മോത്തമായി കണക്കൂക്കൂട്ടിയാൽ. കാസര്ഗോഡ് മുതൽ ശബരിമല വരെ, പാലക്കാടു ശബരിമല തുടങ്ങിയ എല്ലാ പാത നോക്കിയാലും മിക്കവാറും നോണ് വെജിറ്റേറിയൻ ബോര്ഡ് മേൽ വരെ വെജിറ്റേറിയന് ഹോട്ടലെന്നെഴുതിവച്ച് നോണ് വേജിറ്ററേയിൽ ബോര്ഡ്ഡ് മാ്റ്റി കളിപ്പിച്ച് വരെ പണം സമ്പാദിക്കുന്ന കാലഘട്ടമാണ്. പുസ്തകങ്ങൾ, അയ്യപ്പനെ സംബന്ധിക്കുന്നവയല്ല. ഭക്തിഗാനങ്ങൾ, കാസറ്റുകള് ഇവയുടെ ഒക്കെ വില്പന വേറെ. എരുമെലി മുതല് സന്നിധാനം വരെ, വണ്ടിപെരിയാർ മുതൽ സന്നിധാനം വരെ ഒക്കെയുള്ള സ്ഥലങ്ങളിൽ ലേലത്തിനു കൊടുത്തിട്ടുള്ള സ്ഥലങ്ങളിൽ നിന്ന് സര്ക്കാരിനു ഉണ്ടാക്കുന്ന സമ്പാദ്യവും, ലേലം കൊണ്ടവർ ഒരു വര്ഷം കൊണ്ടുണ്ടാക്കുന്ന സമ്പാദ്യവും എത്രയാണ്. അയ്യപ്പനോടും ശബരിമല സങ്കേതത്തോടും ശബരിമലയിലേക്ക് എത്തുന്ന മറ്റ് ദേശക്കാരായ ഭക്തന്മാരോടും നന്ദി പൂർവം നാം പെരുമാറുന്നുണ്ടോ. അവരുടെ ഭക്തിയെ അംഗീകരിക്കുന്നുണ്ടോ. സഞ്ചരിക്കാനുള്ള പാത മനോഹരമാക്കുന്നുണ്ടോ..അവര്ക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങള്ക്ക് ഇതര തീര്ഥാടന വേളകളിൽ കൊടുക്കുന്ന ആനുകൂല്യങ്ങളെന്തെങ്കിലും നാം കൊടുക്കുന്നുണ്ടോ.

റോഡ് വെട്ടുവാനും പ്രകതിയെ തകര്ക്കുവാനും നടന്നുപോകുന്നവന്ന് പണമുള്ളതുകൊണ്ടും പ്രതാപൈശ്വര്യങ്ങളുള്ളതുകൊണ്ടും നേതാവായതുകൊണ്ടും നടക്കുവാന് കൂടിയ വഴിവേണമെന്ന് ചിന്തിക്കുമ്പോൾ നാലുപാത വെട്ടണമെന്ന് ചിന്തിക്കുമ്പോഴും ശബരിമല സന്നിധാനത്തിലേക്കുള്ള ഭക്തന്റെ യാത്രയ്ക് അല്ല വഴിവെട്ടുന്നത്. ഓരോ വിശാലമായ വഴിയും എന്നും വെട്ടുന്നത് പ്രകൃതിയേയും അദ്ധ്വാനിക്കുന്ന മനുഷ്യനേയും ചൂഷണം ചെയ്യുന്നതിന് വേണ്ടി മാത്രമാണ്. സന്നിധാനത്തെ ബന്ധിപ്പിച്ച് ആധുനീക രീതിയിൽ രൂപപ്പെടുത്തിയെടുത്തിട്ടുള്ള ഒരു പുരോഗതിയും ശബരിമലയ്കു വേണ്ടിയോ ഭക്തനുവേണ്ടിയാണെന്ന് അറിവുള്ളവരാരും സമ്മതിക്കുമെന്ന് തോന്നുന്നില്ല. ഉപാസനയ്ക് വേണ്ടിയാണെന്ന് ഒരാളും പറയുമെന്ന് തോന്നുന്നില്ല.

സംഘടിത പ്രസ്ഥാനങ്ങൾ കെട്ടിപടുക്കുകയും ഹൈവേയുണ്ടാക്കുകയും വാഹനങ്ങളുടെ ശബ്ദം കൊണ്ട് അന്തരിക്ഷം മുഖരിതമാകുമ്പോൾ ജന്തുവൃന്ദങ്ങൾ കോപാകുലരാകുകയും വാഹനവ്യൂഹങ്ങൾ പുറത്തേക്കു വിടുന്ന ശബ്ദമലിനീകരണവും കാര്ബണ് ഡൈ ഓക്സൈജഡും, കാര്ബണ് മോണോക്സൈഡും കൊണ്ട് അന്തരിക്ഷം ചൂടു പിടിക്കുകയും പ്രകൃതിയുടെ ശാന്തി ഭഞ്ജിക്കുകയും മനുഷ്യ മനസ്സിലെ കാമക്രോധാദികളെ വേട്ടയാടി ശരക്കോലുമെന്തി വരുന്നതിനു പകരം വനത്തിലെ മൃഗങ്ങളെ തന്നെ വേട്ടയാടി കൊണ്ടുപോകുകയും വനസമ്പത്തു നശിപ്പിക്കുകയും മരങ്ങൾ കടത്തുകയും ജൈവവിഭവങ്ങളെ താറുമാറാക്കുകയും ജൈവ വൈവിധ്യമേഖലകളെ കടന്നാക്രമിക്കുകയും മലനിരകളെ പർവതങ്ങളെ പൊട്ടിച്ചെടുക്കുകയും ചെയ്യുമ്പോൾ ദുരമൂത്ത മാനവന്റെ ദുരക്കു വേണ്ടി പ്രാചീനന്റെ സങ്കല്പങ്ങളേയും ഭക്തിയേയും വഴിമാറ്റി തെളിച്ച് ബുദ്ധിരാക്ഷസന്മാരായ കച്ചവടക്കാർ ഈ ഭൂമിയെ ഊഷര ഭൂമിയാക്കി മാറ്റുകയാണ്.
കേരളത്തിനു പുറത്ത് അയ്യപ്പൻ പാര്ടനറും മാനേജിങ്ങ് പാര്ടനറായും അനേകം സ്ഥാപനങ്ങളുണ്ട് എന്ന് കേരളീയന് അറിയേണ്ടതാണ്. പാര്ടന് ഷിപ്പ് പ്രസ്ഥാനങ്ങളില് നിന്ന് ഒരു വര്ഷത്തെ വരുമാനം കണക്കെടുത്ത് അയ്യപ്പന്റെ വിഹിതവുമായാണ് പലപ്പോഴും പലരും കേരളത്തിലേക്ക് ഭക്തർ എത്തുന്നത്. അന്പതു പൈസ വരെയുള്ള നാണയങ്ങളെ പിൻവലിച്ചിട്ടുണ്ട്. പക്ഷെ മലയാളി അതിന്റെ വിപണനം നടത്തുന്നത് ശബരി മല സമയത്താണ്. ഇന്നും ശബരിമലയിലിരിക്കുന്ന ഭിക്ഷക്കാര്ക്കു കൊടുക്കുന്നതും ഭണ്ഡാരങ്ങളിലോ ഭക്തിപൂർമോ അല്ലാതെയോ ചടങ്ങിലോ അര്പ്പിക്കുന്നത് ഇതാണ്. എന്നാല് തമിഴത്തു നിന്നും ആന്ധ്രയില് നിന്നും ഒക്കെ വരുന്ന ഭക്തന്മാർ സർവസമര്പ്പണത്തിന് തെയ്യാറായാണ് വരുന്നത്. അവരോട് നീതി പുലര്ത്തുകയും അവരുടെ ഭക്തിയെ അംഗീകരിക്കുകയും നമുക്ക് പച്ചക്കറികളും അന്നസാമഗ്രികളും ലഭിക്കുന്നത് അവിടെത്തെ കൃഷിയിടങ്ങളിൽ നിന്നാണ് എന്നറിഞ്ഞ് അവരുടെ ഭക്തിസാന്ധ്രമായ ആഗമന വേളയിലെങ്കിലും അവിടെ നിന്ന് കൊണ്ടുവരുന്ന അരിയും സാമഗ്രിയും വേവിച്ചു കൊടുക്കുമ്പോൾ അല്പം സ്നേഹത്തോടെ കൊടുക്കാവുന്ന വ്യവസ്ഥ ഈ കാലഘട്ടത്തിലെ ഭരണാധികാരികള് ഉണ്ടാകണം.
ഇരുമുടി കെട്ടുമേന്തി ശരണം വിളികളോടു പോകുന്ന അയ്യപ്പ ഭക്തന്മാരെ നിന്ദിക്കാതെ മറ്റ് ഒന്നുംചെയ്യാൻ കഴിഞ്ഞില്ലായെങ്കിലും വ്രതനിഷ്ഠയോടു കൂടി പോകുന്നവരെ വളിച്ചതും പുളിച്ചതും കൊടുക്കുന്ന ഹോട്ടലുകളെ നീയന്ത്രിക്കുകയെങ്കിലും ചെയ്യുക. ഈ ഒരു കാലഘട്ടത്തിലേക്ക് എങ്കിലും നമമ്മുടെ മദ്യവില്പനയെ നീയന്ത്രിക്കുകയും, എങ്കിലും ഗാന്ധിജിയുടെ സങ്കല്പങ്ങൾ നിറഞ്ഞ പശു ഹിംസ ഒഴിവാക്കിയാൽ അത് നല്ല മാറ്റമായിരിക്കും എന്ന് തോന്നുന്നു.

തീര്ഥാനത്തിന്റെ കാലത്തിലെങ്കിലും ആ പാതകളിലെങ്കിലും പ്ലാസ്റ്റിക് ഒഴിവാക്കുവാൻ, പ്രകൃതിയെ നശിപ്പിക്കാതെ ഇരിക്കുവാൻ, ഫ്ലക്സ് ബോര്ഡുകളില്ലാതാക്കുവാനും ഏറ്റവും ചുരുങ്ങിയത് വ്രതത്തിൽ ഏറ്റവും പ്രധാന്യമുള്ള ബ്രഹ്മചര്യത്തിന്റെ ഈ കാലത്ത് ആ വഴിയോരങ്ങളിൽ എങ്കിലും പലവിധ സാധനങ്ങൾ വില്കുന്നതിന് ലൈംഗികയെ ജ്വലിപ്പിച്ചുകൊണ്ടുള്ള പരസ്യങ്ങൾ ഒഴിവാക്കുക എങ്കിലും ചെയ്യുവാൻ ഭരണാധികാരികൾ ചെയ്യുവാന് ശ്രമിക്കുക.
ഈ മണ്ണിന് നന്മയുടേയും സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സന്ദേശം പകര്ന്നു തരുന്ന ആതിഥ്യമര്യാദകൊണ്ടും അന്യരെ സഹായിക്കുക കൊണ്ടും വ്രതനിഷ്ഠ കൊണ്ടും ബ്രഹ്മചര്യം കൊണ്ടുമൊക്കെ സങ്കല്പലോകങ്ങളിലേക്ക് ഒരു ജനതയെ മുഴുവൻ ഉണര്ത്തി കൊണ്ടുപോകുമ്പോൾ ഈ വ്രതകാലം പരസ്പരസ്നേഹത്തിന്റെ പരസ്പര സാഹോദര്യത്തിന്റെ മതാതീതമായ നന്മയുടെ അടിത്തറ കെട്ടുന്നു. ഓരോ മതങ്ങളിലും കിടക്കുന്ന നന്മകളെ പൂര്ണമായും സംയോജിപ്പിച്ചുകൊണ്ടുള്ള എല്ലാ മതങ്ങള്ക്കും സമ്മതമാകും വിധമുള്ള ഒരു നന്മയുടെ വലിയ ഒരു മനസ് ഈ തീര്ഥയാത്രയിലുണ്ട്. ജാതിമതചിന്തികള്ക്കുപരി സ്ത്രീപുരുഷ പാരസ്പര്യത്തെ അത്യുദാത്തമായ ബ്രഹ്മചര്യത്തിലന്വയിച്ച് മനുഷ്യമനസ്സിനെ കാമങ്ങളിൽ നിന്ന് ഉന്നതമായ തപസ്സിലേക്ക് ഉയൽത്തുന്ന അഭയവരദനായ അയ്യപ്പന്റെ പാദാന്തികത്തിൽ ഭക്തിപ്രസ്രയപൂർവം പ്രണമിച്ച് ഉപസംഹരിക്കുന്നു. ശ്രീഗുരുഭ്യോ നമഃ.



Originally posted by Mr Krishna Kumar in https://www.facebook.com/kkumar.urii/posts/858164387616408

വെളുത്തച്ഛനും സ്ത്രീകളും

വെളുത്തച്ചന്‍ വിഷയത്തില്‍ ഞാനെഴുതിയ ഒരു കുറിപ്പ് ജൂലൈ 30 ലെ ജന്മഭൂമി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ വെളുത്തച്ചന്റെ ചരിത്രപരമായ യാഥാര്‍ത്ഥ്യത്തിനുപരി ഉന്നയിച്ചിരുന്ന പല സുപ്രധാന ചോദ്യങ്ങള്‍ക്ക് ആരും ഉത്തരം തന്നിട്ടില്ല. ചുരുങ്ങിയ പക്ഷം ഊഹോപോഹങ്ങളും കേട്ടുകേള്‍വിക്കഥകളും ചരിത്ര യാഥാര്‍ത്ഥ്യമെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത് ഒഴിവാകുമെന്ന് കരുതി.
ഇന്നിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശബരിമല ചര്‍ച്ചകളില്‍, ചിലര്‍ക്ക് പരാമര്‍ശിക്കാതിരിക്കാന്‍ കഴിയാത്ത പേരായി വെളുത്തച്ചന്‍. സുപ്രീം കോടതിയില്‍ താന്‍ കക്ഷിചേര്‍ന്നിട്ടുള്ള കേസിന്റെ കാര്യം ചര്‍ച്ചകളില്‍ പറയുന്ന ഒരു തന്ത്രിപ്പയ്യന്‍, കേസില്‍ ക്രൈസ്തവ സഭയുടെ സഹായത്തിന് പ്രത്യുപകാരമായിട്ടാണോ വെളുത്തച്ചന്‍ പ്രചാരണം നടത്തുന്നതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല. ഒരേസമയം ഇരയോടൊപ്പം ഓടുകയും വേട്ടക്കാര്‍ക്കൊപ്പം ചേര്‍ന്ന് വേട്ടയാടുകയും ചെയ്യുന്ന മതാധിനിവേശത്തിന്റെ ഇത്തരം കുടിലതകള്‍ തിരിച്ചറിയാന്‍ രാജിവ് മല്‍ഹോത്ര എഴുതിയ ‘ബ്രേക്കിംഗ് ഇന്ത്യ’ പോലുള്ള ആധികാരിക പുസ്തകങ്ങള്‍ ഒരാവര്‍ത്തിയെങ്കിലും വായിക്കണം.
ഒരിക്കലും ഭാരതത്തില്‍ വന്നിട്ടില്ലാത്ത സെബാസ്ത്യനോസും, ഭഗവാന്റെ കാലഘട്ടത്തിനുശേഷം നാനൂറോളം വര്‍ഷങ്ങള്‍ കഴിഞ്ഞ് ജീവിച്ചിരുന്ന ഫാദര്‍ ഫിനിഷ്യോയും അയ്യപ്പന്റെ സമകാലീനനായ വെളുത്തച്ചന്‍ ആവാന്‍ കഴിയില്ല എന്ന് ചരിത്ര വസ്തുതകളുടെ വെളിച്ചത്തില്‍ വ്യക്തമാണ്.
വെളുത്തച്ചന്‍ കഥക്ക് നിലനില്‍ക്കാന്‍ മറ്റെന്തെങ്കിലും വഴി തേടണം. വ്യക്തിപരമായ ദൗത്യംപോലെ ഏറ്റെടുത്തിരിക്കുന്ന ഈ വിഷയത്തില്‍ ഓരോ ട്വിസ്റ്റ് വരുമ്പോഴും ഉത്തരങ്ങളെക്കാളേറെ പുതിയ ചോദ്യങ്ങളുണ്ടാക്കുകയാണ്. പി. ആര്‍. രാമവര്‍മ്മ രാജ എഴുതിയ ‘ശബരിമല ശ്രീ അയ്യപ്പന്‍ ചരിത്രം’ തുടങ്ങിയ പുസ്തകങ്ങളിലെ പരാമര്‍ശങ്ങളാണ് വെളുത്തച്ഛന്റെ അസ്തിത്വം സ്ഥാപിക്കാന്‍ ഉദ്ധരിച്ചു കാണുന്നത്. തൃപ്തികരമായി ഉത്തരം കണ്ടെത്താന്‍ കഴിയാത്ത അനേകം ചോദ്യങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവ് സ്വന്തം യുക്തിയും ഊഹങ്ങളും ഉത്തരങ്ങളായി അവതരിപ്പിക്കുകയാണ് ആ പുസ്തകത്തില്‍. അതിന് നിര്‍ബന്ധിതനാണ് എന്ന് ആമുഖത്തില്‍ ഗ്രന്ഥകര്‍ത്താവ് വ്യക്തമാക്കിയിട്ടുമുണ്ട്.
അതായത്, അതൊന്നും ചരിത്ര വസ്തുതകളല്ല. അതില്‍ വെളുത്തച്ചനെപ്പറ്റി പറയുന്നതിങ്ങനെ: ”വാവരെപ്പോലെതന്നെ അയ്യപ്പന്റെ ശിഷ്യത്വം സ്വീകരിച്ച അന്യമതസ്ഥനാണ് ക്രിസ്ത്യാനിയായ ‘സെബാസ്ത്യനോസ് പുണ്യവാളന്‍’. ഈ ക്രിസ്ത്യാനി ‘വെളുത്തച്ചന്‍’ എന്നാണ് അയ്യപ്പകഥകളില്‍ അറിയപ്പെടുന്നത്. ‘വെളുത്തച്ചന്‍ ‘ ക്രിസ്ത്യാനിയായ ഒരു യൂറോപ്യനാവാനും വയ്യായ്കയില്ല’…..
‘അവിടെ അര്‍ത്തുങ്കല്‍ പള്ളിയിലെ സെബാസ്ത്യനോസ് പുണ്യവാളനാണ് ‘വെളുത്തച്ചന്‍’ എന്നാണ് വിശ്വാസം. ഡച്ചുകാര്‍ സ്ഥാപിച്ചതാണ് ഈ പള്ളി. ” ചരിത്രപരമായി നിലനില്‍ക്കാത്ത പ്രാദേശിക വിശ്വാസം ആവര്‍ത്തിക്കുക മാത്രമാണ് രാമവര്‍മ്മ.
സെബാസ്ത്യനോസ് അല്ലാത്ത മറ്റൊരു യൂറോപ്യനാണ് വെളുത്തച്ചനെങ്കില്‍ തെളിവുകളെവിടെ? അര്‍ത്തുങ്കല്‍ പള്ളിയിലെ വികാരി പറയുന്ന കഥകള്‍ക്ക് ആധാരമെന്ത്? സെബാസ്ത്യനോസും ഫാദര്‍ ഫിനിഷ്യോയും അല്ലാതെ മൂന്നാമതൊരാളാണ് വെളുത്തച്ചന്‍ എന്ന വാദം പള്ളിക്കാര്‍ അംഗീകരിക്കുന്നുണ്ടോ? സെബാസ്ത്യനോസിന്റെ പേരിലുള്ള പള്ളിക്ക് ഈ ‘യഥാര്‍ത്ഥ’ വെളുത്തയുമായുള്ള ബന്ധം സ്ഥാപിക്കാന്‍ കഴിയുന്നില്ല എന്ന യാഥാര്‍ത്ഥ്യം തുറന്നുസമ്മതിക്കുമോ?
വെളുത്ത, കറുത്ത തുടങ്ങിയ പേരുകള്‍ അരയ സമുദായക്കാരില്‍ സാധാരണമായിരുന്നു. ഒരുപക്ഷേ ആ പേരില്‍ അയ്യപ്പസ്വാമിയുടെ സമകാലീനനും സുഹൃത്തുമായി ഒരാള്‍ ഉണ്ടായിരുന്നിരിക്കാം. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ ക്രിസ്ത്യാനിയായി ചിത്രീകരിക്കപ്പെടുന്നത് മുന്‍ പറഞ്ഞ അതേ തെറ്റിദ്ധാരണയുടെ ഫലം തന്നെയായിരിക്കില്ലേ? ഒന്നുകൂടി കടന്നു ചിന്തിച്ചാല്‍, അരയനായ വെളുത്തയുടെ അനന്തര തലമുറകളില്‍ പെട്ട ആരെങ്കിലും മതംമാറി ചേര്‍ന്ന പുതുവിശ്വാസത്തെ പിന്നീട് അഭിനവ ചരിത്രകാരന്മാര്‍ അറിയാതെയോ, ബോധപൂര്‍വ്വമായ അജണ്ടകളുടെ ഭാഗമായോ പുറകിലേക്ക് വലിച്ചു നീട്ടിയതായിക്കൂടെ?
അയ്യപ്പസ്വാമിയുടെ ‘ഉറ്റ ചങ്ങാതിമാരായിരുന്ന’ ഇവരുടെ ഖബറോ കല്ലറയോ ഒന്നും കണ്ടു കിട്ടാത്തതെന്ത്? അര്‍ത്തുങ്കല്‍ പള്ളിയില്‍ കല്ലറ ഉള്ളതായി കേട്ടിട്ടില്ല. വാവരും വെളുത്തയും ചരിത്രപുരുഷന്മാര്‍ ആണെങ്കില്‍, അയ്യപ്പനെ പിന്തുടര്‍ന്ന അവര്‍ സനാതന ധര്‍മ്മമാര്‍ഗ്ഗമാണ് അവലംബിച്ചിരുന്നത് എന്നു വ്യക്തം. യോഗികള്‍ക്കുചിതമായ രീതിയില്‍ ബ്രഹ്മവിലയം പ്രാപിച്ച് ശരീരം ഉപേക്ഷിക്കുകയോ, ചിതാഭസ്മമായി മണ്ണില്‍ ലയിക്കുകയോ ആണ് അവര്‍ ചെയ്തിരിക്കുക.
ഇപ്പോള്‍ ശബരിമലയിലെ സ്ത്രീ പ്രവേശനമാണ് ചര്‍ച്ച. ആഗോള ഭീകര സംഘടന, സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറോളം മലയാളികളെ ഭീകരക്യാമ്പുകളില്‍ എത്തിച്ചതോ, ലൗ ജിഹാദോ, തീവ്രവാദത്തിന് പണം കണ്ടെത്താന്‍ കൊള്ളകളും ലഹരികടത്തും വ്യാപകമായതോ ഒന്നും ആര്‍ക്കും ചര്‍ച്ചയിലില്ല. ചിരിക്കണോ കരയണോ എന്നറിയാതെ ധര്‍മ്മസങ്കടത്തില്‍ പെട്ടുഴറുകയാണ് കേരളത്തിലെ സാധാരണക്കാരായ ഹിന്ദുക്കള്‍. ഈ ചര്‍ച്ചയിലും വെളുത്തച്ചന്‍ വരുമ്പോള്‍ ക്രൈസ്തവ സഭയേക്കാള്‍ താല്‍പ്പര്യം അവര്‍ക്കുണ്ടെന്ന് തോന്നിപ്പോകുന്നു. ഹിന്ദുവിന്റെയും ശബരിമലയുടെയും മഹത്വം ഉദ്‌ഘോഷിക്കാന്‍ വാവരെന്നും വെളുത്തച്ചനെന്നുമുള്ള ഊന്നുവടികളുടെ ആവശ്യമുണ്ടോ ?
ഒരു ടിവി ചര്‍ച്ചയില്‍ (ടൈംസ് നൗ) സ്ത്രീപക്ഷം പിടിച്ച് ശബരിമലയെ അധിക്ഷേപിക്കാന്‍ എത്തിയ രഞ്ജന കുമാരി (‘Center for Social Research’ CSR) എന്ന എന്‍ജിഒയുടെ ഡയറക്ടറാണ്. സ്ഥാപനത്തിന്റെ സാമ്പത്തിക സ്രോതസ്സ് 90% വിദേശ പണമാണ്. ഏറ്റവും കൂടുതല്‍ പണം കൊടുത്തത് ‘Inter church Cooperative (ICCO), Netherlands ആണെന്ന് ‘The Male Factor’ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. 2006 മുതല്‍ മാത്രം 3.6 കോടി രൂപ കൊടുത്തു. നെതര്‍ലാണ്ട്‌സ് വിദേശകാര്യ വകുപ്പിന്റെ പണം വാങ്ങി പ്രവര്‍ത്തിക്കുന്ന പ്രൊടെസ്റ്റന്റ് ചര്‍ച്ചിന്റെ സംഘടനയാണിത്. വലതുപക്ഷ കത്തോലിക്ക സംഘടനയായ ‘Hans Siedel Foundation’ ആണ് പണം കൊടുക്കുന്ന മറ്റൊരു ഗ്രൂപ്പ്. ഹിന്ദുധര്‍മ്മം ഉള്‍പ്പെടെയുള്ള പ്രാചീന സംസ്‌ക്കാരങ്ങളെ ‘പേഗന്‍’ എന്നും, ചെകുത്താന്‍ സേവ എന്നെല്ലാം അധിക്ഷേപിക്കുകയും, തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നവരാണ് ഇത്തരം പള്ളി സംഘടനകള്‍. അവര്‍ എന്തുകൊണ്ടാണ് ഹിന്ദുസ്ത്രീകളുടെ അവകാശത്തിനു മുറവിളി കൂട്ടുന്നത്? ഇവിടെയാണ് രണ്ടു വശത്തുംനിന്ന് യുദ്ധം കൊഴുപ്പിക്കുന്ന സഭാതന്ത്രം.
നമ്മുടെ സംസ്‌ക്കാരത്തിന്റെ യഥാര്‍ത്ഥ സംരക്ഷകര്‍ കുടുംബത്തിലെ സ്ത്രീകളാണ് എന്നവര്‍ക്കറിയാം. അവരെ പുരുഷ സമൂഹത്തിനെതിരെ തിരിക്കുകയാണ് ഒന്നാമത്തെ ലക്ഷ്യം. അങ്ങനെ, യുവജനങ്ങളില്‍ ഭാരതീയമായ എല്ലാറ്റിനോടും നിഷേധം വളര്‍ത്തുക. കോടതിവിധി മുഖേനയോ മറ്റോ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കുമായി ശബരിമല തുറന്നു കൊടുത്താലും വിശ്വാസികളായ സ്ത്രീകള്‍ കാത്തിരിക്കാന്‍ തയ്യാറാകും. കുറേ ഫെമിനിസ്റ്റുകളും തിരിച്ചറിവില്ലാതെ അവരെ പിന്തുടരുന്നവരും ആഘോഷിക്കാന്‍ ചെന്നേക്കാം. അതോടെ ശബരിമലയെ ഇപ്പോള്‍ അതാക്കി നിലനിര്‍ത്തിയിരിക്കുന്ന ഭക്തകോടികളുടെ വിശ്വാസങ്ങളില്‍ വിള്ളല്‍ വീഴും. അവരില്‍ വലിയൊരു പങ്ക് ക്രമേണ അവിടേക്ക് വരാതെയുമാകാം. ശനിസിംഘ്‌നാപൂരിലെ ക്ഷേത്ര ഭക്തരായ ഗ്രാമീണരില്‍ ഇപ്പോള്‍ തന്നെ അത്തരമൊരു വികാരം പടര്‍ന്നുപിടിച്ചു കഴിഞ്ഞു എന്ന് കേള്‍ക്കുന്നു. ഈ വിശ്വാസത്തകര്‍ച്ചയാണ് ഇവാഞ്ചലിസ്റ്റ് പ്രസ്ഥാനങ്ങള്‍ ആത്യന്തികമായി ലക്ഷ്യംവയ്ക്കുന്നത്.
ശബരിമലയില്‍ സ്ത്രീകളുടെ സ്ഥാനത്തെ വിശദീകരിക്കാന്‍ മാളികപ്പുറത്തമ്മയുടെ കാര്യം തെറ്റായി വ്യാഖ്യാനിക്കുന്നവരുണ്ട്. മുന്‍ ചീഫ് സെക്രട്ടറിയും, ദേവസ്വം ബോര്‍ഡ് കമ്മീഷണറുമായിരുന്ന സി.പി. നായര്‍ ലേഖനത്തില്‍ ചോദിക്കുന്നു: നൈഷ്ഠിക ബ്രഹ്മചാരിയായ ഭഗവാന്‍ അയ്യപ്പനെക്കുറിച്ച് ഇതുപോലുള്ള വിലകുറഞ്ഞ കഥകള്‍ പ്രചരിപ്പിക്കുന്ന നാണക്കേട് ഇനിയെങ്കിലും നിര്‍ത്തിക്കൂടെ?
തന്ത്രിമാരായിരുന്ന കണ്ഠര് മഹേശ്വരരോടും നീലകണ്ഠരരോടും രാജീവരരോടും ഈ വിഷയം അദ്ദേഹം ചോദിച്ചു. ഉപദേവത എന്ന നിലക്ക് മാത്രമാണ് ദേവിയുടെ എഴുന്നള്ളത്ത് എന്നല്ലാതെ അതിന് അയ്യപ്പന്റെ വിവാഹ വാഗ്ദാനം എന്ന കല്‍പ്പിത കഥയുമായി ബന്ധമില്ല എന്നദ്ദേഹം പറയുന്നു. മാളികപ്പുറത്തമ്മ അയ്യപ്പന്റെ ഉപാസനാ മൂര്‍ത്തിയായ പരാശക്തിയാണെന്നാണ് തന്ത്രിമാരില്‍ നിന്ന് അദ്ദേഹം അറിഞ്ഞത്. വെളുത്തച്ചന്‍ കഥയേയും സി.പി. നായര്‍ നിശിതമായി ചോദ്യം ചെയ്യുന്നു. അഭിനവ കൊട്ടാരത്തില്‍ ശങ്കുണ്ണിമാരെ കരുതിയിരിക്കാന്‍ ഹിന്ദുസമൂഹത്തിന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ശബരിമലയും സ്വാമി അയ്യപ്പനും ഇനിയും വളരെയധികം ഗവേഷണ പഠനങ്ങള്‍ക്ക് വിധേയമാകേണ്ട വിഷയമാണ്.
പിന്‍കുറിപ്പ്: ഹിന്ദുധര്‍മ്മത്തെ മനസ്സിലാക്കാന്‍ ഏറ്റവും നല്ല ഉദാഹരണമാണ് ശബരിമല. അവിടത്തെ ആചാരങ്ങളും പൂങ്കാവനവും സനാതന ധര്‍മ്മത്തെ യഥാതഥമായി പ്രതിനിധീകരിക്കുന്നു. ജീവജാലങ്ങള്‍ ഐക്യത്തോടെ പുലരുന്ന ജൈവ വ്യവസ്ഥയാണ് സ്വാഭാവിക വനം. അവിടെ എല്ലാറ്റിനും നാമ്പിടാനും വളരാനും നിലനില്‍ക്കാനും അവസരമുണ്ട്.
സെമിറ്റിക്ക് മതങ്ങളെ താരതമ്യപ്പെടുത്താവുന്നത് ളാഹ എസ്റ്റേറ്റിനോടാണ്. പ്രകൃത്യാ ഉള്ള ആവാസവ്യവസ്ഥയെ വെട്ടിത്തെളിച്ച് പരുവപ്പെടുത്തിയ ഭൂമിയില്‍ മുള്ളുവേലികളാല്‍ സംരക്ഷിക്കപ്പെട്ട് രാസവളവും കീടനാശിനിയുംകൊണ്ട് വളര്‍ത്തപ്പെടുന്ന ഏകവിള തോട്ടമാണ് അത്. ദൂരക്കാഴ്ചയില്‍ അതും ഒരു വനത്തിന്റെ പ്രതീതി നല്‍കുമെങ്കിലും സ്വാഭാവിക വനത്തില്‍ നിലനില്‍ക്കുന്ന ആവാസ വ്യവസ്ഥ അവിടില്ല. ഉണ്ടാവില്ല. എപ്പോഴാണോ കീടനാശിനിയുടെയും മുള്ളുവേലിയുടേയും സംരക്ഷണം ഇല്ലാതാകുന്നത്, അവിടം വീണ്ടും സ്വാഭാവിക വനമായി മാറും.

(ബെംഗളൂരുവിലെ ഐടി വിദഗ്ദ്ധനാണ് ലേഖകന്‍)

http://www.janmabhumidaily.com/news476934

ശബരമലയും പുനഃപ്രതിഷ്ഠയും...

ഇന്നത്തെ പ്രധാന വാദം ആയി നിൽക്കുന്നത് ശ്രീകണ്ഠരര് ശങ്കരർ പുതിയ വിഗ്രഹം പ്രതിഷ്ഠിച്ചതിനുശേഷം മാത്രമാണ് ഇന്നത്തെ സ്ത്രീവിരുദ്ധമായ നിലപാട് അവിടെ എടുത്തത് എന്നതാണ്.
ഇത് ശരിയല്ലായെന്ന് മനസ്സിലാക്കാൻ 1893 ൽ സർവേ പ്രൂഫ് ധാരാളമാണ്. ഇതിലെ വാക്കുകളെ നോക്കിയാൽ OLD WOMEN and YOUNG GIRLS MAY APPROACH the temple എന്ന് ഇവിടെ വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്. അതായത് ശബരിമലയിൽ സ്ത്രീപ്രവേശനം ചെറിയ കുട്ടികള്ക്കും വയസ്സായവര്ക്കും മാത്രമാണ് അന്നും ഉണ്ടായിരുന്നത് എന്ന് വ്യക്തം. സര്വേ നടത്തിയവര് അത് കൃത്യമായി പറയുന്നുണ്ട്.. അങ്ങിനെയെങ്കിൽ അയ്യപ്പന്റെ ക്ഷേത്രം കത്തിയതിനുശേഷം നടന്ന ദേവപ്രശ്നത്തിലാണ് സ്ത്രീകളെ കയറ്റാത്തത് എന്നുള്ള വാദം 1893 ലെ ഈ സർവെ പ്രകാരം തന്നെ ഖണ്ഡിക്കപ്പെട്ടു എന്നര്ഥം.
Chowrymulla ( Which is Sabarimala now) the PRINCIPAL TEMPLE OF THE MOUNTAIN DEITIES lies north east 5 and half miles from itm the road to it, difficult descending to the Pumpay ( pampa now) which is about 150 paces wide and is crossed by a crazy crossway, The Aannawattum ghaut from whence the road ascends a woody ridge to the temple, about which it is a little plain but confined, it is built on an elevated mount faced with stone, the gate on the north to which access is had by a flight of 18 GRANITE STEPS, it is surrounded by a strong wall about 150 square, the temple is small and covered with plates of copper, the annual festival takes place on the 12th of January and continues for a period of 5 days, DEVOTEES FROM THE MOST REMOTE PARTS OF INDIA VISIT IT, THE NUMBER AMOUNTING TO FROM 10 TO 15 THOUSANDS.
most of them during sicknessm in case of emergency and losses , make vows which are presented in some shape either made of silver or gold at the bottom of THE STEPS, and not infrequently offer of money also, the whole of which is collected by the circar servants, sometimes to a very large amount , and always exceeding to the annual expense of pagoda. which is defrayed by the Goverment, A BRAHMIN AND TWO NAIR FROM KUKKAD OFFICIATE, the place is very unwholesome, and many of the individual though OFTEN CHANGED, fall victims of the climate. OLD WOMEN and YOUNG GIRLS MAY APPROACH the temple. BUT THOSE WHO HAVE ATTAINED THE AGE OF PUBERTY AND TO A CERTAIN TIME OF LIFE ARE FORBID TO APPROACH, as all the sexual intercourse in that vicinity is averse to the deity. !!!!!!
There are few reservoirs and streams of water on the west also a HOUSE OR A PALACE WITH A SMALL PAGODA attached on an elevated mound, which are totally uninhabited to the east, prove often troublesome. Chowrymulla is quite remote from habitations
Page no :- 136-137 ഒന്നു വായിച്ചു നോക്കൂ.. ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായി കാലങ്ങളായി നിലനിര്ത്തി പോന്നതാണെന്നും അടുത്തിടെ ഉണ്ടാക്കിയതല്ല എന്ന് മനസ്സിലാക്കാവുന്നതേയുള്ളു.
സർവേ നടത്തിയത് 1818 - ഇൽ ആണ് എന്നാണു ഈ സർവേയിൽ രേഖപ്പെടുത്തിയിരിക്കുന്നത്, 1820 -ഇൽ ഈ സർവേ അവസാനിച്ചു എന്നും . ( റഫറൻസ് ചുവടെ )
ഇത് പല മാനങ്ങളും തരുന്നു. ഒന്ന് :- ആ ക്ഷേത്രത്തിലെ വരുമാനം സർക്കാർ ആപ്പീസർമാരാണ് കൊണ്ടുപോവുന്നത്, രണ്ടു ആ ആപ്പീസര്മാര് നായന്മാരും നമ്പൂതിരിമാരും ആണെന്നാണ്. അപ്പൊ നമ്പൂതിരിമാരെ പതിനെട്ടാം നൂറ്റാണ്ടിൽ രാജകുടുംബം കൊണ്ടുവന്നതാണ് എന്നുള്ള വാദവും പൊളിയുന്നു.
ഏതെങ്കിലും ഒരു കാര്യം മറുപക്ഷത്തുള്ളവർക്ക് തീർപ്പു കൽപ്പിക്കേണ്ടി വരും.
ഒന്ന് :- ഈ നമ്പൂതിരിമാർ അവിടെ മുൻപേ ഉണ്ടായിരുന്നു ( 18 ആം നൂറ്റാണ്ടിൽ കൊണ്ടുവന്നതല്ല)
രണ്ടു :- ഈ നമ്പൂതിരിമാരെയും നായന്മാരെയും ( സവർണ്ണർ എന്ന് വിളിക്കപ്പെടുന്ന വിഭാഗം ) ബ്രിട്ടീഷുകാരാണ് അവിടെ സർക്കാർ ഉദ്യോഗസ്ഥർ ആയി നിയമിച്ചത് എന്ന്.
ഏത് വാദം എടുത്താലും ഇവരുടെ മറ്റുള്ള വാദങ്ങൾ പൊളിയുന്നു എന്നർത്ഥം.


https://www.facebook.com/kkumar.urii/posts/847773518655495