Showing posts with label history group. Show all posts
Showing posts with label history group. Show all posts

ഗൗരിയമ്മക്കേസും കോട്ടയത്തെ മതപരിവര്‍ത്തന പ്രക്ഷോഭണവും

1918 ല്‍ കോട്ടയത്തെ ഹിന്ദുക്കളുടെയിടയില്‍ പ്രക്ഷോഭജനകമായ ഒരു സംഭവം നടന്നു. അതാണ് അന്നത്തെ പത്രപംക്തികളില്‍ വലിയ അക്ഷരങ്ങളില്‍ പ്രസിദ്ധപ്പെടുത്തിയിരുന്ന 'ഗൗരിയമ്മക്കേസ്.' ഗൗരിയമ്മ എന്നു പേരുള്ള ഒരു നായര്‍യുവതിയെ ക്രിസ്തുമതത്തിലേയ്ക്കു പരിവര്‍ത്തനംചെയ്യിക്കാനുള്ള സംരംഭത്തില്‍നിന്നുണ്ടായ ഒന്നായിരുന്നു ആ കേസ്. നാനാജാതിമതസ്ഥരായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കോട്ടയം പട്ടണം സമുദായസൗഹാര്‍ദ്ദം പുലര്‍ത്തുന്ന വിഷയത്തിലും ഒട്ടും പിന്നോക്കമല്ല. ഇന്നവിടം വിവിധ സഭാവിഭാഗത്തില്‍ട്ടെ ക്രൈസ്തവരുടെ ഒരു മതപ്രവര്‍ത്തനകേന്ദ്രംകൂടിയാണ്.
വിദ്യാഭ്യാസവിഷയത്തിലാണ് അവര്‍ കൂടുതല്‍ ശ്രദ്ധിച്ചത്. കോട്ടയം സി.എം.എസ്. കോളേജുതന്നെ ആ സഭക്കാരുടെ വകയാണല്ലോ. തിരുവിതാംകൂറിലെന്നല്ല, ഇന്ത്യയുടെ നാനാഭാഗങ്ങളിലും ഇംഗ്ലീഷുവിദ്യാഭ്യാസം പ്രചരിപ്പിക്കുവാനും തൂലം പാശ്ചാത്യപരിഷ്‌കാരം പരത്തുവാനും ആംഗ്ലിക്കന്‍സഭയിലെ പ്രവര്‍ത്തകര്‍ വളരെ പരിശ്രമിച്ചിട്ടുണ്ട്. ആ പരിശ്രമം മിക്കവാറും ഫലിച്ചിട്ടുമുണ്ട്. മുന്‍കാലത്ത് സി.എം.എസ്കാരുടെ വിദ്യാലയങ്ങളിലെ പ്രധാനപ്പെട്ട അദ്ധ്യാപകാരെല്ലാം തന്നെ ക്രിസ്ത്യന്‍ മിഷനറിമാര്‍കൂടിയായിരുന്നു. അവരുടെ പ്രധാന ഉദ്ദേശ്യം ക്രിസ്തുമതം പ്രചരിപ്പിക്കുക എന്നുള്ളതായിരുന്നു. വിദ്യാലയത്തിന്റെ അകത്തും പുറത്തുംവച്ച് ആ ജോലി അവര്‍ നിര്‍വിഘ്‌നം നടത്തിക്കൊണ്ടാണിരുന്നത്. ഹിന്ദുമതത്തില്‍ട്ടെ വിദ്യാര്‍ത്ഥികളില്‍ ക്രിസ്തുമതവിശ്വാസം വളര്‍ത്തുവാന്‍ പ്രത്യക്ഷമായും പരോക്ഷമായും യത്‌നിക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള പ്രയത്‌നത്തിന്റെ ഫലമായുണ്ടായതാണ് കോട്ടയത്തെ ഗൗരിയമ്മക്കേസ്. കോട്ടയത്തിനടുത്ത് പള്ളം എന്ന സ്ഥലത്ത് കോണ്‍വെന്റുവക ഒരു ഇംഗ്ലീഷ് ഹൈസ്‌കൂള്‍ ഉണ്ടായിരുന്നു. ബാലികമാര്‍ക്കു മാത്രമേ അതില്‍ പ്രവേശനമുണ്ടായിരുന്നുള്ളു.
ആ ഹൈസ്‌കൂളില്‍ 1918ല്‍ മറിയപ്പള്ളി സ്വദേശിനിയായ ഗൗരിയമ്മ എന്നൊരു നായര്‍ വിദ്യാര്‍ത്ഥിനി പഠിച്ചുകൊണ്ടിരുന്നു. കോണ്‍വെന്റിന്റെ നേതൃത്വം വഹിച്ചിരുന്നത് ഒരു മദാമ്മയാണ്. അവര്‍ പലവിധത്തിലുള്ള പ്രലോഭനങ്ങള്‍കൊണ്ട് ഗൗരിയമ്മയെ മാനസാന്തരപ്പെടുത്തി ക്രിസ്തുമതത്തില്‍ ചേര്‍ക്കാന്‍ നല്ലതുപോലെ ശ്രമിച്ചു. മൃദുലമാനസയായ ആ പെണ്‍കുട്ടിയെ അവളുടെ വീട്ടില്‍ വിടാതെ മദാമ്മ തന്റെകൂടെ താമസിപ്പിച്ച് ക്രിസ്തുമതോപദേശങ്ങള്‍ നല്കിക്കൊണ്ടിരുന്നു. ഈ വിവരമറിഞ്ഞ് സ്ഥലവാസികളായ ഹിന്ദുക്കള്‍ പ്രക്ഷുബ്ധരായി ആ കുട്ടിയെ വീണ്ടെടുക്കുവാന്‍ മുന്‍പോട്ടുവന്നു. അതറിഞ്ഞു മദാമ്മയും കൂട്ടരും ഗൗരിയമ്മയെ കോട്ടയം സി.എം.എസ്. കോളേജിനടുത്തുള്ള ''ആസ്‌ക്വിത്തു'' സായിപ്പിന്റെ ബംഗ്ലാവില്‍കൊണ്ടുചെന്ന് ഗോപ്യമായി താമസിപ്പിച്ചു. ശ്രീ ആസ്‌ക്വിത്തുസായി്പ്പ് അന്ന് കോട്ടയം സി.എം.എസ്. കോളേജില്‍ പ്രിന്‍സിപ്പാളായിരുന്നു. അദ്ദേഹത്തിന്റെ ബംഗ്ലാവില്‍ ഗൗരിയമ്മ താമസിക്കുന്ന വിവരം അവളുടെ രക്ഷാകര്‍ത്താക്കള്‍ക്കെങ്ങനെയോ മനസ്സിലായി. അതനുസരിച്ച് ആ രക്ഷാകര്‍ത്താക്കളും ചില ബന്ധുക്കളുംകൂടി ആസ്‌ക്വിത്തിന്റെ സമീപത്തുചെന്ന് ഗൗരിയമ്മയെ തങ്ങളെ ഏല്പിക്കണമെന്ന് അപേക്ഷിച്ചു. പക്ഷേ, ഒരു പാതിരികൂടിയായിരുന്ന ആ ധ്വരവര്യന്‍ അവരുടെ അപേക്ഷയെ അവജ്ഞയോടുകൂടി തിരസ്‌കരിക്കുകയാണുണ്ടായത്. എല്ലാ മാര്‍ഗ്ഗങ്ങളില്‍ക്കൂടിയും ഗൗരിയമ്മയെ വീണ്ടെടുക്കാന്‍ ഹിന്ദുക്കള്‍ തീവ്രമായി പരിശ്രമിച്ചു. തന്നിമിത്തം കോട്ടയത്തെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മില്‍ അല്പമായി ഒന്നേറ്റുമുട്ടേണ്ടിയും വന്നു.
ആ ഘട്ടത്തില്‍, കോട്ടയത്തെ അഭിഭാഷകപ്രമാണികളായിരുന്ന ശ്രീ എസ്. കൃഷ്ണയ്യര്‍, സാഹിത്യപഞ്ചാനനന്‍ ശ്രീ പി.കെ. നാരായണപിള്ള. ശ്രീ എ. എന്‍ പണിക്കര്‍ മുതലായ മാന്യന്മാര്‍ ഹിന്ദുക്കളുടെ നേതൃത്വം ഏറ്റെടുത്ത് നിയമവശത്തുകൂടി ഗൗരിയമ്മയെ വീണ്ടെടുക്കുവാന്‍ തീരുമാനിച്ചു. അതനുസരിച്ച് ശ്രീ ഗൗരിയമ്മയുടെ പിതാവ് തന്റെ മകളെ വീണ്ടുകിട്ടണമെന്നു കാണിച്ച് മജിസ്‌ട്രേട്ടു മുമ്പാകെ ഒരുഹര്‍ജി സമര്‍പ്പിച്ചു. മതപരിവര്‍ത്തനം നടത്താതെ മൈനറായ ഗൗരിയമ്മയെ തിരിയെകിട്ടണമെന്നായിരുന്നു ആ ഹര്‍ജിയുടെ ചുരുക്കം. കുട്ടി മേജറാണെന്നും സ്വമനസ്സാലെ മതപരിവര്‍ത്തനത്തിനൊരുങ്ങിയതാണെന്നും ആസ്‌ക്വിത്ത് സായി്പ്പ് കോടതിയില്‍ വാദിച്ചു. ആ ഹര്‍ജിയെ സംബന്ധിച്ച് പ്രശസ്തരായ വക്കീലന്മാരുടെ വാദപ്രതിവാദങ്ങള്‍ കേട്ടതിനുശേഷം ഗൗരിയമ്മയെ പോലീസ് കസ്റ്റഡിയില്‍ എടുക്കുവാന്‍ മജിസ്‌ട്രേട്ട് ഉത്തരവിട്ടു. എന്നാല്‍, ക്രിസ്ത്യന്‍സമുദായത്തിന്റെ പിന്‍ബലത്തോടുകൂടിയ സായിപ്പിന്റെ സ്വാധീനശക്തി അന്ന് ചില്ലറയൊന്നുമല്ലായിരുന്നു. ബ്രിട്ടീഷ് ഗവണ്മെന്റിന്റെ മേല്‍ക്കോയ്മയില്‍ കഴിഞ്ഞിരുന്ന അന്നത്തെ തിരുവിതാംകൂറില്‍ യൂറോപ്യന്മാര്‍ യജമാനഭാവം നടിക്കുന്ന ഗര്‍വ്വിഷ്ഠന്മാര്‍ കൂടിയായിരുന്നു. അതിനാല്‍, ഗൗരിയമ്മയെ എന്തുവന്നാലും വിട്ടുകൊടുക്കയില്ലെന്ന് ആസ്‌ക്വിത്തുസായി്പ്പ് ശഠിച്ചു. അക്കാലത്തു കോട്ടയം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്നത് സുപ്രസിദ്ധനായ ശ്രീ പിച്ചുവയ്യങ്കാരായിരുന്നു. ധീരനായ അദ്ദേഹത്തിന്റെ സമയോചിതവും നയപരവുമായ നടപടിനിമിത്തം വലിയ കുഴപ്പമൊന്നും കൂടാതെ ഗൗരിയമ്മയെ സായിപ്പിന്റെ ബംഗ്ലാവില്‍നിന്ന് വീണ്ടെടുത്ത് പോലീസ് സംരക്ഷണയില്‍ പാര്‍പ്പിച്ചു. തുടര്‍ന്നുനടന്ന കേസുവിചാരണയുടെ ഫലമായി ഗൗരിയമ്മ മേജറാണെന്നും അവര്‍ക്കിഷ്ടംപോലെ പ്രവര്‍ത്തിക്കുവാന്‍ അധികാരമുണ്ടെന്നും മജിസ്‌ട്രേട്ട് വിധിച്ചു. കോടതിയില്‍ നിന്ന് സ്വതന്ത്രയായി വെളിയിലേയ്ക്കുവരുന്ന ശ്രീ ഗൗരിയമ്മയെ സ്വീകരിക്കുവാന്‍ ആസ്‌ക്വിത്തുസായിപ്പിന്റെ നേതൃത്വത്തില്‍ ക്രിസ്ത്യാനികളും ശ്രീ ഇടത്തിറമ്പില്‍ കേശവക്കുറുിന്റെ നേതൃത്വത്തില്‍ ഹിന്ദുക്കളും തയ്യാറെടുത്തുനിന്നു. ആ സ്വീകരണത്തില്‍ രണ്ടുകൂട്ടരും തങ്ങളുടെ കായബലം നല്ലതുപോലെ പരീക്ഷിച്ചു നോക്കി. ശ്രീ കേശവക്കുറുപ്പിന്റെ സുദീര്‍ഘവും ബലിഷ്ഠവുമായ ശരീരത്തിന്റെ ശക്തിനിമിത്തം ഗൗരിയമ്മയെ ഹിന്ദുക്കള്‍ക്കുതന്നെ സ്വീകരിക്കുവാന്‍ കഴിഞ്ഞു. ഗൗരിയമ്മയെയുംകൊണ്ട് അവരുടെ രക്ഷാകര്‍ത്താക്കളുള്‍പ്പടെ ഹിന്ദുക്കള്‍ ബോട്ടുവഴി കോട്ടയത്തുനിന്ന് ചേര്‍ത്തലവരെ ഒരു ജൈത്രയാത്രനടത്തി തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. ആ യാത്രയില്‍,ശ്രീമതി ഗൗരിയമ്മയെ, രാമന്‍പിള്ള എന്നു പേരുള്ള ഒരു കോളേജുവിദ്യാര്‍ത്ഥി ചേര്‍ത്തലവച്ച് വിവാഹം കഴിക്കുകയുണ്ടായി.
ശ്രീമതി ഗൗരിയമ്മ ക്രിസ്തുമതത്തിലേക്കു പോകാതെ വിവാഹിതയായി ഹിന്ദു സമുദായത്തില്‍ത്തന്നെ നില്ക്കാന്‍നിര്‍ബ്ബദ്ധയായെങ്കിലും, അവരുടെ ക്രിസ്തുമതവിശ്വാസം അത്രമാത്രം കൊണ്ടു മാറിയില്ല അവര്‍ വീണ്ടും ക്രിസ്തുമതത്തില്‍ ചേരുമെന്ന് പലരും ആശങ്കിച്ചു. അതുകൊണ്ട്, ഗൗരിയമ്മയുടെ രക്ഷാകര്‍ത്താക്കള്‍ അവരെയുംകൊണ്ട് അന്നു മന്നക്കുന്നത്തുംഗ്ലാവില്‍ വിശ്രമിച്ചിരുന്ന ശ്രീതീര്‍ത്ഥപാദപരമഹംസസ്വാമികളുടെ സമീപത്തില്‍ ചെന്നുചേര്‍ന്നു. സ്വാമിജിയുടെ കുറച്ചുസമയത്തെ ഉപദേശംകൊണ്ടുതന്നെ ഗൗരിയമ്മയ്ക്ക് ഹിന്ദുമതത്തില്‍ നല്ല വിശ്വാസമുണ്ടായി. മദാമ്മയില്‍നിന്നു കേട്ടുമന സ്സിലാക്കിയിരുന്ന ഹിന്ദുമതത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളെല്ലാം തെറ്റാണെന്നും എല്ലാ മതങ്ങളിലുംവച്ച് പുരാതനവും വിശിഷ്ടവുമായ ഒന്നാണ് തന്റെ ഹിന്ദുമതം എന്നും കൂടി ഗൗരിയമ്മയ്ക്കു മന സ്സിലാക്കിക്കൊടുക്കാന്‍ സ്വാമിജിക്ക് കഴിഞ്ഞു. അവര്‍ പിന്നീട് സ്വാമിജിയെ സന്ദര്‍ശിച്ച് അവിടുത്തെ ഉപദേശങ്ങള്‍ കേട്ടുകൊണ്ടിരുന്നു. സ്വാമിജി അവര്‍ക്കു ചില അനുഷ്ഠാനക്രമങ്ങളും ഉപദേശിച്ചുകൊടുത്തു. സമുദായത്തിന് വരുത്തിയ അപമാനത്തെ പരിഹരിക്കേണ്ടതുണ്ടെന്നും അതിനു സ്വാമിജി തന്നെ വഴികാട്ടണം എന്നും അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. സ്വാമിജിയുടെ അഭിപ്രായങ്ങളും ഉപദേശങ്ങളും കൊണ്ട് സാമുദായികാഭിവൃദ്ധിയോടും ആത്മീയോന്നമനത്തോടുംകൂടി അവര്‍ ജീവിച്ചു. പിന്നീട് ഒരദ്ധ്യാപികയായി ജോലിനോക്കിയതിനുശേഷം പുത്രപൗത്രാദികളോടുകൂടി അവര്‍ സസുഖം ജീവിച്ചു എന്നാണു അറിവ്.
ശ്രീ ഗൗരിയമ്മയുടെ മതപരിവര്‍ത്തനസംരംഭം തിരുവിതാംകൂറിലെ ഹിന്ദുക്കളുടെ ഹൃദയത്തെ ഒന്നു തട്ടി ഉണര്‍ത്തുകതന്നെചെയ്തു. അതിന്റെ ഫലമായി പല സ്ഥലത്തും പ്രതിഷേധപ്രകടനങ്ങളും ഹിന്ദുസാമാന്യത്തിന് മതാഭിമാനം വളര്‍ത്തത്തക്ക പ്രവര്‍ത്തനങ്ങളും തുടങ്ങി. കോട്ടയത്ത് മതാഭിമാനികളായ ശ്രീ എ.എന്‍. പണിക്കര്‍ ബി.എ.ബി.എല്‍. ശ്രീ ഇടത്തിറമ്പില്‍ കേശവക്കുറുപ്പ് തുടങ്ങിയ പ്രമാണികള്‍ മതവിദ്വേഷം വളര്‍ത്തത്തക്കവിധത്തിലുള്ള ക്രിസ്ത്യാനികളുടെ മതപരിവര്‍ത്തന പരിശ്രമങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിന് പല പദ്ധതികളും തയ്യാറാക്കി. സാമാന്യജനങ്ങളുടെയിടയില്‍ ഹിന്ദുമതബോധം വളര്‍ത്തുവാനുള്ള പരിപാടികള്‍ക്കാണ് അവയില്‍ പ്രാമാണ്യം കല്പിക്കപ്പെട്ടത്. അതിനുവേണ്ടി ശ്രീതീര്‍ത്ഥപാദപരമഹംസസ്വാമികളെത്തന്നെ ആചാര്യനായി ആ മാന്യന്മാര്‍ വരിച്ചു.
അതനുസരിച്ച്, മതവിഷയകമായ പ്രസംഗപരമ്പരയാണ് സ്വാമിജി നടപ്പില്‍വരുത്തിയത്. തിരുനക്കര അമ്പലത്തിനു മുന്‍വശത്തുണ്ടായിരുന്ന ആല്‍ത്തറയ്ക്കല്‍നിന്ന് പകല്‍ അഞ്ചുമണിമുതല്‍ രണ്ടും മൂന്നും മണിക്കൂര്‍നേരം തുടര്‍ച്ചയായി സ്വാമിജി പ്രസംഗപരമ്പര നടത്തിക്കൊണ്ടിരുന്നു. സ്വാമിജിയുടെ പ്രസംഗങ്ങള്‍ കേള്‍ക്കുവാന്‍ സര്‍വമതാവലംബികളും പ്രസംഗരംഗത്തേക്കു വന്നുകൊണ്ടാണിരുന്നത്. അന്ന് ഹിന്ദുമതപ്രഭാഷകന്മാരില്‍ പലരും ക്രിസ്തുമതത്തേയും ക്രിസ്തുമതപ്രഭാഷകന്മാരില്‍ പലരും ഹിന്ദുമതത്തേയും എതിര്‍ത്തും നിന്ദിച്ചുമാണ് സാധാരണ പ്രസംഗം നടത്തിയിരുന്നത്. എന്നാല്‍, സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ ആ രീതിയിലല്ലായിരുന്നു.
എല്ലാ മതങ്ങളുടേയും സാരം ഈശ്വരസാക്ഷാത്ക്കാരമാണെന്നു തെളിയിച്ചുകൊണ്ടാണ് അദ്ദേഹം പ്രഭാഷണം നടത്തിയിരുന്നത്. ഉപനിഷത്തുകള്‍, ഗീതകള്‍, പുരാണങ്ങള്‍, ഇതിഹാസങ്ങള്‍ മുതലായവയില്‍
നിന്നെന്നപോലെ ബൈബിളില്‍നിന്നും ഖുറാനില്‍ നിന്നും ''ധര്‍മ്മപദ''ത്തില്‍നിന്നും അനേകംവാക്യങ്ങളുദ്ധരിച്ച് സര്‍വ്വമതസാമരസ്യം ശ്രോതാക്കള്‍ക്കദ്ദേഹം തെളിയിച്ചുകൊടുക്കുമായിരുന്നു. എന്നാല്‍, എല്ലാ മതക്കാരും മതത്തിന്റെ പേരില്‍ കാട്ടിക്കൂട്ടുന്ന ദുരാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും അദ്ദേഹം അപലപിക്കുവാന്‍ മടിച്ചിരുന്നില്ല. സ്വസമുദായത്തില്‍ ജനസംഖ്യ വര്‍ദ്ധിപ്പിക്കുവാനുള്ള ക്രിസ്ത്യാനികളുടെ മതപരിവര്‍ത്തനസംരംഭത്തെ ആ പ്രസംഗപരമ്പരയില്‍ സ്വാമിജി നിശിതമായി വിമര്‍ശിക്കുമായിരുന്നു. യഥാര്‍ത്ഥമതപരിവര്‍ത്തനമെന്നു പറയുന്നത് മനുഷ്യമനസ്സ് ഈശ്വരാഭിമുഖമായിത്തീരുകയാണെന്നായിരുന്നു അവിടുത്തെവാദം. അതിനുവേണ്ടി ശ്രമിക്കുവാന്‍ സ്വാമിജി സകല മതക്കാരെയും ആഹ്വാനം ചെയ്യുമായിരുന്നു. മതബോധവും മാനസികസംസ്‌കാരവും ഇല്ലാത്തവരുടെ അന്യമതത്തിലേയ്ക്കുള്ള മാറ്റം മതപരിവര്‍ത്തനമല്ല സമുദായപരിവര്‍ത്തനമാണ് എന്നദ്ദേഹം സയുക്തികം സ്ഥാപിച്ച് പലപ്രഭാഷണങ്ങളും അക്കാലത്ത് നടത്തിയിട്ടുണ്ട്.
സ്വാമിജിയുടെ പ്രസംഗം കേള്‍ക്കുവാന്‍ ഹിന്ദുക്കളെപ്പോലെ തന്നെ ക്രിസ്ത്യാനികള്‍ക്കും, മുസ്ലീങ്ങള്‍ക്കും വലിയ താത്പര്യമായിരുന്നു. അന്ന് റസല്‍മിഷ്യനിലെ ജോസഫ്, ഉമ്മന്‍ എന്ന രണ്ടു പ്രവര്‍ത്തകന്മാര്‍ സ്വാമിജിയുടെ പ്രഭാഷണം കേള്‍ക്കാന്‍ തുടര്‍ച്ചയായി വന്നുകൊണ്ടിരുന്നു. അവര്‍ രണ്ടുപേരും ക്രമേണ സ്വാമിജിയുടെ ആരാധകാരും വേദാന്തികളുമായിത്തീര്‍ന്ന കഥ പ്രസ്താവ്യമാണ്. കൂടാതെ, കോട്ടയത്തുള്ള കോളേജിലും ഹൈസ്‌കൂളുകളിലും പഠിച്ചിരുന്ന ഹിന്ദു വിദ്യാര്‍ത്ഥികള്‍ സ്വാമിജിയുടെ പ്രസംഗസ്ഥലത്ത് ഹാജരായിക്കൊണ്ടിരുന്നു. അവരില്‍ പലരും പില്ക്കാലത്ത് അദ്ദേഹത്തിന്റെ ശിഷ്യാരായിത്തീര്‍ന്നിട്ടുണ്ട്.
ബ്രിട്ടീഷ്‌കാരുടെ കാലത്ത് തന്നെ കേരളത്തില്‍ വിദ്യാര്‍ഥികളില്‍ മതപരിവര്‍ത്തനം ചെയ്യുവാന്‍ പാതിരിമാര്‍ ശ്രമിച്ചതിന്റെ ചരിത്രപരമായ തെളിവാണ് ഗൌരിയമ്മക്കേസ്. അത് അക്കാലത്ത് ശ്രീ തീര്‍ത്ഥപാദപരമഹംസ സ്വാമിജിയുടെ പ്രസംഗങ്ങള്‍ കൊണ്ടും മറ്റു പ്രവര്‍ത്തനങ്ങള്‍ക്കൊണ്ടും ജനങ്ങള്‍ക്കിടയില്‍ യഥാര്‍ത്ഥ മതബോധം ഉണ്ടാക്കുവാനും സഹായിച്ചു എന്നത് പ്രസ്താവ്യമാണ്.
അവലംബം : ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ ജീവചരിത്രം(ശ്രീ വിദ്യാനന്ദ തീര്‍ത്ഥപാദസ്വാമികള്‍)

https://www.facebook.com/groups/450064555118899/permalink/492273527564668/?__mref=message_bubble

സ്വാമി അയ്യപ്പനും ബുദ്ധനും

മണ്ഡല കാലം ആയതോടെ സ്വാമി അയ്യപ്പനെ കുറിച്ചു ഒരു പോസ്റ്റ്‌ എഴുതാം എന്ന് കരുതി.

അയ്യപ്പന്റെയും ശബരിമല ക്ഷേത്രതിനറെയും എതിരെ കുപ്രചരണങ്ങൾ കുറേയുണ്ടല്ലോ, അതിൽ ഏറ്റവും popular ആയതു അയ്യപ്പൻ അല്ലെങ്കിൽ ശാസ്താവ് ഹൈന്ദവവല്കരിച്ച ബുദ്ധൻ ആണെന്നുള്ള നിയോ-ബുദ്ധിസ്റ്റ് കെട്ടുകഥ അല്ലെ? അയ്യപ്പൻ ബുദ്ധൻ ആണെന്ന് വരുത്തിതീർക്കാൻ കുറെ നിയോ-ബുദ്ധിസ്റ്റ് വാദങ്ങൾ ഉന്നയിക്കുനുണ്ട് .അതിൽ പ്രധാനപെട്ട ചിലത് ഇവിടെ analyze ചെയ്തു നോക്കാം.

ശരണം വിളി : സ്വാമിയേ ശരണമയ്യപ്പാ എന്ന ശരണമന്ത്രത്തിനു ബുദ്ധം ശരണം ഗച്ചാമി എന്ന ബുദ്ധമന്ത്രവുമായി സാമ്യമുണ്ടെന്നാണ് ഒന്നാമത്തെ നിയോ-ബുദ്ധിസ്റ്റ് വാദം. ശരണം എന്നാൽ ഒരു സാധാരണ വാക്കാണ്‌.അതിനു 'refuge' എന്ന അർത്ഥമേവരുന്നുള്ളൂ . അത് എവിടെവേണമെങ്കിലും ഉപയോഗിക്കാം, അതിനു ഒരു പ്രിത്യേക ദേവതയുമായോ സമ്പ്രദായവുമായോ ബന്ധമില്ല. ഈ വാക്ക് ഹിന്ദുക്കളുടെ ഏറ്റവും പഴയ സംസ്കൃത ഗ്രന്ഥമായ ഋഗ്വേദത്തിൽ തന്നെയുണ്ട്‌(ഉദ്ധാ: ഋഗ്വേദം 6.46.9, 6.50.3, 2.3.8, 7.95.5 etc ).അതുകൊണ്ട് തന്നെ ഈ വാക്ക് ബുദ്ധമത്തിന്റെ മാത്രം പ്രത്യേകതയല്ല. അങ്ങനെ ഈ നിയോ-ബുദ്ധിസ്റ്റ് വാദം പൊളിഞ്ഞു.

ശാസ്താവ് എന്ന പേര് : ' ശാസ്താ' എന്ന പേര് ബുദ്ധന്റെ പര്യായം ആണെന്നുള്ളതാണ് രണ്ടാമത്തെ നിയോ-ബുദ്ധിസ്റ്റ് വാദം.എന്നാൽ ഈ വാക്കിന് യഥാർത്ഥത്തിൽ 'ശാസ്ത്രം' എന്ന വാക്കുമായാണ് ബന്ധമുള്ളത്.ശാസ്ത്രം എന്നാൽ 'knowledge' അല്ലെങ്കിൽ 'science ' എന്നാണല്ലോ അർഥം.അത് കൊണ്ട് ശാസ്താവ് എന്നാൽ അറിവുള്ളവൻ എന്നാണ് അർഥം വരുന്നത്, ചില വേദപണ്ഡിതരായ ബ്രാഹ്മണർക്ക് 'ശാസ്ത്രി' എന്നാ പേരുള്ളപോലെ. ഈ വാക്കിനും ബുദ്ധമതവുമായി ബന്ധമൊന്നുമില്ല, പക്ഷെ ഒരു സാധാരണ സംസ്കൃത വാക്കാണ്‌. തമിഴിൽ ഈ വാക്ക് 'ചാത്തൻ' എന്നായി. അതുകൊണ്ട് ഈ വാദവും പൊട്ടത്തരമാണ്.

അയ്യൻ എന്ന പേര് : ശാസ്താ എന്ന പേരുപോലെ അയ്യൻ എന്ന പേരും ബുദ്ധനെ സൂചിപിക്കുന്നു എന്നുള്ളതാണ് മൂന്നാമത്തെ വാദം. അയ്യൻ എന്ന തമിഴ് വാക്ക് ബഹുമാനമുള്ള അല്ലെങ്കിൽ ഉന്നതസ്ഥാനമുള്ള ഒരു വ്യക്തിയെയാണ് സൂചിപിക്കുന്നത്.അയ്യർ അയ്യങ്കാർ തുടങ്ങിയവ ഇപ്പോഴും തമിഴ് ബ്രാഹ്മണരുടെ പേരുകൾ ആണല്ലോ? അതുകൊണ്ട് ഈ വാക്കിനു ബുദ്ധമതവുമായി പ്രിത്യേകിച്ചു ബന്ധമൊന്നുമില്ല.

വ്രതം : ബുദ്ധമതത്തിൽ പല വ്രതങ്ങൾ ഉള്ളതിനാൽ മണ്ഡലകാല വ്രതത്തിന് ബുദ്ധമതവുമായി ബന്ധമുണ്ടെന്നാണ് മൂന്നാമത്തെ നിയോ-ബുദ്ധിസ്റ്റ് വാദം.എന്നാൽ വ്രതങ്ങൾ ബുദ്ധന് വളരെ മുന്നേ നിലനിന്നിരുന്ന ഒരു ആചാരം ആണ്. ഉപനയനം കഴിഞ്ഞ എല്ലാ ബ്രാഹ്മണ കുട്ടികളും വ്രതങ്ങൾ അനുഷ്ടിച്ചു വേദം പഠിക്കേണ്ടതാണ്.അത് കൊണ്ട് ഈ നിയോ-ബുദ്ധിസ്റ്റ് വാദവും ശുദ്ധ മണ്ടത്തരമാണ്.

യോഗമുദ്ര : ബുദ്ധറെ യോമുദ്രയും അയ്യപ്പൻറെ യോഗമുദ്രയും തമ്മിൽ സാമ്യമുണ്ടെന്നാണ് നാലാമത്തെ വാദം.പക്ഷെ അയ്യപ്പൻ മാത്രമല്ല, പല ഹൈന്ദവ ദേവി-ദേവന്മാരുടെ കയ്യിലും യോഗമുദ്രയുണ്ട്.അത് കൊണ്ട് എല്ലാ ദേവി-ദേവന്മാരും ഹൈന്ദവവൽകരിച്ച ബുദ്ധന്മാർ ആണെന്നുള്ള മരമണ്ടൻ ആശയത്തിലെയ്ക്ക് പോകേണ്ടല്ലോ?

ഇനി അയ്യപ്പനുമായി ബന്ധപെട്ടിട്ടുള്ളതല്ലെങ്കിലും, ഏറെ പ്രചാരം ഉള്ള വേറെയൊരു വാദമാണ് 'പള്ളി' എന്ന പേരുള്ള സ്ഥലങ്ങളൊക്കെ പണ്ട് ബുദ്ധ-ജൈന കേന്ദ്രങ്ങൾ അയിരുന്നുവെന്നുള്ളത്.ഇപ്പോൾ നമ്മൾ ക്രിസ്ത്യൻ-മുസ്ലിം ആരാധന കേന്ദ്രങ്ങളെയാണ് പള്ളി എന്ന് വിളിക്കുന്നതെങ്കിലും പണ്ട് തമിഴിൽ പള്ളി എന്നാ വാക്ക് ബുദ്ധ-ജൈന കേന്ദ്രങ്ങളെ സൂചിപിച്ചിരുന്നു.കാര്യം ശരി തന്നെ, പക്ഷെ ബ്രാഹ്മണരുടെ കേന്ദ്രങ്ങൾക്കും 'പള്ളി' എന്ന പേര് ഉപയോഗിച്ചിരുന്നുവെന്ന് സംഘകാല കൃതികളിൽ നോക്കിയാൽ കാണാം.അതിൽ 'അന്തണർ(ബ്രാഹ്മണ) പള്ളി'യെ കുറിച്ച് പരാമർശമുണ്ട്.അതുകൊണ്ട് പള്ളി എന്ന് പേരുള്ള എല്ലാ സ്ഥലങ്ങളും പണ്ട് ബുദ്ധ-ജൈന കേന്ദ്രങ്ങൾ ആയിരുന്നുവേന്നുള്ള വാദം ശരിയല്ല.

ഇനിയുമുണ്ട് വേറെ ചില വാദങ്ങൾ പക്ഷെ അവയൊക്കെ തന്നെ വളരെ എളുപ്പത്തിൽ തർക്കർക്കാവുന്ന വാദങ്ങൾ ആണ്.അവയിലോട്ടു ഞാൻ തല്കാലം പോകുന്നില്ല.ഇനി ഞാൻ അയ്യപ്പൻറെ യഥാർത്ഥ identity വിവരിക്കാം.

അയ്യപ്പൻ അല്ലെങ്കിൽ ശാസ്താവ് അയ്യനാർ എന്ന തമിഴ് മൂർത്തിയുടെ കേരളീയ രൂപമാണ്.അയ്യനാർ പല ഭാവങ്ങളിലും ആരാധിക്കപെടുന്നു.മിക്കവാറും നീല അല്ലെങ്കിൽ ചുവപ്പ് വർണമുള്ള കുതിര അല്ലെങ്കിൽ ആനയുടെ പുറത്തിരുക്കുന്ന ഒരു യോദ്ധാവായിട്ടാണ് ആരാധിക്കപെടുന്നത് .ചിലപ്പോ കൊമ്പൻ മീശയുള്ള ഉഗ്രമൂർത്തിയായിട്ടും അല്ലെങ്കിൽ രണ്ടു ഭാര്യമാരുള്ള ഒരു യുവാവായിട്ടുമാണ് അരാധിക്കപെടുന്നത്.അയ്യനാരുടെ കൂടെ കുറെ ഗണങ്ങളും ഉണ്ട്. ശബരിമലയുമായി ബന്ധമുള്ള പന്തള രാജ കുടുംബം പണ്ടുകാലത്ത് തമിഴ്നാട്ടിൽ നിന്നും കേരളത്തിലേയ്ക്ക് പാലായനം ചെയ്ത പാണ്ട്യ രാജവംശത്തിലെ ഒരു വിഭാഗമാണെന്ന് കരുതപെടുന്നു.അതുകൊണ്ട് അയ്യനാർ-അയ്യപ്പ ആരാധനാ സമ്പ്രദായത്തിനു ശബരിമലയിൽ അവരായിരിക്കും പ്രാധാന്യം നല്കിയത്.പിന്നീടു തമിഴ് സംസ്കാരത്തിൽ നിന്നും മലയാള സംസ്കാരം പരിണാമിചപ്പോൾ അയ്യന്നാർ ഇന്നത്തെ അയ്യപ്പൻ ആയിക്കാണും.പിന്നെ കേരളത്തിലെ വേറെ ചില സ്ഥലങ്ങളിൽ അയ്യപ്പനെ അല്ലെങ്കിൽ ധർമ്മ ശാസ്താവിനെ ഇപ്പോഴും അയ്യനാരെ പോലെ രണ്ടു ഭാര്യമാര് ഉള്ള ഒരു മൂർത്തിയായിട്ടു ആരാധിക്കുനുണ്ട് (ഉദ്ധാ: അച്ചൻകോവിൽ).
അയ്യപ്പനെ പോലെ തന്നെ വെട്ടയ്ക്കൊരുമകനും പല ചാത്തൻ മൂർത്തികൾക്കും അയ്യനാർ മൂർത്തിയുമായി ബന്ധമുണ്ട്.അയ്യനാർ മൂർത്തിയ്ക്ക് തമിഴ്നാട്ടിലാണ് പ്രചാരമെങ്കിലും, ഉത്തരേന്ത്യയിലെ രേവന്ത എന്ന പേരുള്ള മൂർത്തിയുമായി iconographic സാമ്യം ഉണ്ടെന്നു ചില പണ്ഡിതന്മാർ അഭിപ്രായപെട്ടിടുണ്ട്.അയ്യനാരെ പോലെ തന്നെ കുതിരപുറത്തു സഞ്ചരിക്കുന്ന ഒരു മൂർത്തിയാണ് രേവന്തൻ.സൂര്യദേവന്റെ മകനായിട്ടാണ് രേവന്തനെ കണകാക്കുന്നത്.അയ്യനാരുടെയും രേവന്തെയുമൊക്കെ ചില ചിത്രങ്ങൾ താഴെ attach ചെയ്തിട്ടുണ്ട്.

ഇത്രയൊക്കെ വിവരിച്ച സ്ഥിതിക്ക് അയ്യപ്പന് ബുദ്ധനുമായി യാതൊരുവിധ ബന്ധവുമില്ല എന്ന് നമുക്ക് ഉറപ്പിക്കാം

https://www.facebook.com/groups/450064555118899/permalink/473921639399857/?__mref=message_bubble

 

 

അയ്യപ്പ കഥ പറയുന്ന ഭൂതനാഥ ഉപാഖ്യാനത്തില്‍ വാപരന്‍ എന്ന ഭൂതത്തെക്കുരിച് പറയുന്നുണ്ട്. അതിങ്ങനെയാണ് .."മഹിഷിയുടെ ശരീരം മറവുചെയ്തശേഷം ഭൂതനാഥന്‍ വാപരന്‍ എന്ന് പേരുള്ള ഭൂതത്തെ തന്റെ സമീപത്തേക്കു വിളിച്ചു. ശോഭനഗാത്രനായ മണികണ്ഠസ്വാമി വാപരനോടു പറഞ്ഞു: ഈസ്ഥലത്ത് ഒരു ആലയം പണികഴിപ്പിച്ച് ഭൂതവൃന്ദങ്ങളോടുകൂടി ഭവാന്‍ സന്തോഷപൂര്‍വം വസിക്കുക. പന്തളരാജനെ കണ്ട് ഞാന്‍ തിരികെവരുന്നതുവരെ ഭക്തരെ സംരക്ഷിക്കുവാന്‍ ദുഷ്ടസത്വങ്ങളെ ഭൂതഗണങ്ങളോടൊരുമിച്ച് വേട്ടയാടി അമര്‍ച്ചചെയ്ത് ഇവിടെ വാസമുറപ്പിക്കുക. അലംഭാവമൊട്ടുമില്ലാതെ ഭക്തരെ സംരക്ഷിക്കുക."

 

മാത്രമല്ല എരുമേലിയില്‍ വില്ലും അമ്പും കുത്തിപ്പിടിച്ച് നില്‍ക്കുന്ന വാപരന്‍റെ പ്രതിഷ്ഠ പന്തള രാജാവ് നിര്‍വഹിച്ചു എന്നും പറയുന്നു. "രാജാവും പരിവാരങ്ങളും മഹിഷീമാരികാവനത്തില്‍ എത്തിച്ചേര്‍ന്നു. ശില്പികള്‍ കോട്ടമൊന്നുമില്ലാത്ത ഒരു ക്ഷേത്രം അവിടെ വാപരനുവേണ്ടി പണിതീര്‍ത്തു. വില്ലും ശരങ്ങളും കുത്തിപ്പിടിച്ചു നില്‍ക്കുന്ന രൂപത്തില്‍ വാപരനെ ബ്രാഹ്മണര്‍ അവിടെ പ്രതിഷ്ഠിച്ചു. ആര്യതാതന്റെ വിഗ്രഹം കണ്ടു വണങ്ങാന്‍ പോകുന്ന ഭക്തന്മാരെ ദുഷ്ടമൃഗങ്ങള്‍ ഉപദ്രവിക്കാതെ സംരക്ഷിക്കുന്നത് വാപരസ്വാമിയാണ്. വാപരസ്വാമിയെ പൂജിക്കുന്നതിനുള്ള പൂജാരിമാരേയും മഹാരാജാവ് നിയമിച്ചു."......വാവര്‍ പള്ളിക്ക് മുന്നിലുള്ള എരുമേലി കൊച്ചമ്പലത്തിലെ വിഗ്രഹം വില്ലും അമ്പും കുത്തിപ്പിടിച്ച് നില്‍ക്കുന്ന രൂപത്തിലാണ് എന്നതും ശ്രദ്ധേയം.

 

ബുദ്ധനു ശാസ്താവ് എന്ന പേര് ഉണ്ട് എന്നതാണ് ശാസ്താവിനെ ബുദ്ധനുമായി ബന്ധപ്പെടുതുന്നതിനു ആധാരം . എന്നാല്‍ ‘ധര്‍മ്മസ്യ ശാസനഃകര്‍ത്താ ഇതി ധര്‍മ്മശാസ്താ’ എന്ന് ധര്‍മ്മശാസ്താ ശബ്ദത്തെ വ്യാഖ്യാനിക്കാം. ശാസ്താ (ശാസ്താവ് എന്ന് മലയാള പ്രയോഗം) ശബ്ദത്തിനു രാജാവ് (ഭരണകര്‍ത്താവ്), ആചാര്യന്‍ (ഉപാധ്യായന്‍), ശാസകന്‍ (ശിക്ഷിക്കുന്നവന്‍), പിതാവ് എന്നിങ്ങനെയെല്ലാം അര്‍ത്ഥം പറയാം. ധര്‍മ്മത്തെ സംരക്ഷിക്കുന്നവന്‍, ധര്‍മ്മത്തെ പഠിപ്പിക്കുന്നവന്‍, ധര്‍മ്മച്യുതി വരുത്തുന്നവരെ ശിക്ഷിക്കുന്നവന്‍ (ഹിംസാദികളായ അധര്‍മ്മങ്ങള്‍ ചെയ്യുന്നവരെ ശാസിച്ച് സന്‍മാര്‍ഗ്ഗനിഷ്ഠരാക്കുന്നവന്‍), ധര്‍മ്മത്തെ പരിപോഷിപ്പിക്കുന്നവന്‍ എന്നീ അര്‍ത്ഥങ്ങള്‍ നമുക്കു സ്വീകരിക്കാം. ശാസനഃകര്‍ത്താ എന്നതിനു നേര്‍വഴികാണിക്കുന്നവന്‍ എന്നും അര്‍ത്ഥമുണ്ട്. അപ്പോള്‍ ധര്‍മ്മമാര്‍ഗ്ഗമാകുന്ന നേര്‍വഴികാണിക്കുന്നവനാണു ധര്‍മ്മശാസ്താവ്.

 

കാഞ്ചി കാമാക്ഷീ ക്ഷേത്രത്തില്‍ കാമാക്ഷീ ശ്രീകോവിലിനു സമീപം ലളിതാപുത്രന്‍ എന്നു ഭക്തര്‍ പുകഴ്ത്തുന്ന പൂര്‍ണ്ണാ പുഷ്‌കലാസമേതനായ ശാസ്താവിന്റെ(അയ്യനാരുടെ) പ്രതിഷ്ഠയുണ്ട്. കാഞ്ചി കാമാക്ഷീക്ഷേത്രത്തിലെ മഹാശാസ്താവിനെ ആരാധിച്ചാണു കരികാലചോഴന്‍(ഏ. ഡി രണ്ടാം നൂറ്റാണ്ട്) യുദ്ധങ്ങളില്‍ വിജയിച്ചത് എന്ന തമിഴകത്തെ ഐതിഹ്യവും ശ്രദ്ധേയം

ചേര സാമ്രാജ്യത്തിന്റെ ചരിത്രം

നമ്മുടെ കേരളത്തി്റെ രേഖപെടുത്തിയ ചരിത്രവും സംസ്കാരവും തുടങ്ങുന്നത് പൊതുവർഷത്തിനു ഏതാണ്ട് അഞ്ച് നൂറ്റാണ്ട് മുമ്പ് മുതൽ പൊതുവർഷം മൂന്നാം നൂറ്റാണ്ട് വരെ (500 BCE - 300 CE) നിലനിന്നിരുന്ന തമിഴ് സംഘകാലത്തിലെ ചേര രാജവംശത്തിന്റെ ഉദയത്തോടെയാണ്. കേരളത്തിൽ ശക്തമായി കേന്ദ്രീകരിച്ച സാമ്രാജ്യം, നാഗരികത, വാണിജ്യം, സാഹിത്യം തുടങ്ങിയവ ഏറെയും നിലവിൽ വന്നത് സംഘകാല ചേരൻമാരുടെ കാലത്താണ്. ഈ കാലഘട്ടത്തിനു മുമ്പ് കേരളത്തിലെ ജനങ്ങൾ പല ഗോത്രങ്ങളായി വേട്ടയാടിയും കാലികളെ മേയ്ച്ചും ചെറുകിട കൃഷിയും മറ്റും അനുഷ്ടിച്ചായിരുന്നു ജീവിച്ചിരുന്നത്. തൊപ്പിക്കല്ലുകൾ, കുടക്കല്ലുകൾ, മുനിയറകൾ തുടങ്ങിയ ശിലായുഗ സ്മാരകങ്ങൾ ഈ കാലഘട്ടത്തിലാണ് നിർമ്മിച്ചത്‌. പിന്നീട് സംഘകാല ചേരൻമാരുടെ ഉദയത്തോടെ കേരളത്തിൽ ശിലായുഗത്തിൽ നിന്നും ഒരു ഉയർന്ന കേന്ദ്രികരിച്ച നാഗരികതയിലോട്ട് സാമൂഹിക പുരോഗമനമുണ്ടായി.

സംഘകാലത്തിൽ ചേരന്മാർക്ക് പുറമേ കേരളത്തിൽ വേറെയും ചെറുകിട രാജവംശങ്ങളുണ്ടായിരുന്നു. വടക്കൻ മലബാറിലെ ഏഴിമല കേന്ദ്രീകരിച്ച് ഭരിച്ചിരുന്ന രാജവംശവും (ഈ രാജവംശത്തെ പിന്നീട് ചേരന്മാർ ആക്രമിച്ച് കീഴ്പെടുത്തി ), തെക്കൻ തിരുവതാംകൂർ കേന്ദ്രികരിച്ച് ഭരിച്ചിരുന്ന ആയ് രാജവംശവും ഇവയിൽപ്പെടും. പക്ഷെ ഇവയൊക്കെ ചേരൻമാരെ പോലെ പ്രബലരായിരുന്നില്ല.

കേരളം എന്ന പേര് തന്നെ ചേര സാമ്രാജ്യത്തിന്റെ പേരിൽ നിന്നുമാണ് ഉത്ഭവിച്ചത്‌.
പൊതുവർഷത്തിനു മൂന്നു നൂറ്റാണ്ട് മുമ്പ് (300 BCE) മൌര്യ ചക്രവർത്തിയായിരുന്ന അശോകന്റെ ലിഖിതങ്ങളിൽ ചേര സാമ്രാജ്യത്തെ മറ്റു ദക്ഷിണേന്ത്യൻ സാമ്രാജ്യങ്ങളായിരുന്ന പാണ്ഡ്യ, ചോള തുടങ്ങിയവയോടൊപ്പം 'കേടലപുതോ ' അഥവാ കേരളപുത്ര എന്ന് പരാമർശിക്കുന്നുണ്ട് അശോകന് മുമ്പ് രചികപെട്ട സംസ്കൃത കൃതികളിലും ചേര സാമ്രാജ്യത്തെ കേരളം എന്ന് വിളിക്കുന്നുണ്ട്. പൊതുവർഷം ആദ്യ നൂറ്റാണ്ടുകളിൽ ഗ്രീക്ക്-റോമൻ ലേഖകർ ചേര സാമ്രാജ്യത്തെ 'കേരൊബൊത്ര' 'കേലെബൊത്ര' എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്, ഇത് നേരത്തെ സൂചിപിച്ച അശോക ലിഖിതങ്ങളിൽ പരാമർശിച്ചിട്ടുള്ള കേരളപുത്ര എന്ന സംസ്കൃത വാക്കിനെയാണു സൂചിപ്പിക്കുന്നത്. ഇത് തമിഴിൽ ചേര രാജാക്കന്മാരുടെ രാജകീയ നാമമായ ചേരമാൻ (അല്ലെങ്കിൽ ചേരമകൻ) എന്നതിന്റെ സംസ്കൃത രൂപമാണ്.

കേരളത്തിന്റെ മിക്ക ഭാഗങ്ങളും ചേരന്മാർ ഭരിച്ചിരുന്നുവെങ്കിലും, ഇന്നത്തെ തമിഴ് നാട്ടിലെ കരൂർ എന്ന സ്ഥലത്തായിരുന്നു സംഘകാല ചേര സാമ്രാജ്യത്തിന്റെ 'വഞ്ചി' എന്നറിയപ്പെട്ട തലസ്ഥാനം.

ഉതിയൻ ചേരലാതൻ, നെടുംചേരലാതൻ, ചെങ്കുട്ടുവൻ ചേരൻ തുടങ്ങിയവരായിരുന്നു സംഘകാല ചേര രാജാക്കന്മാരിൽ ഏറ്റവും പ്രബലർ. ഇതിൽ ഉതിയൻ ചേരലാതൻ മഹാഭാരത യുദ്ധത്തിൽ സൈനികർക്ക് ചോറ് വിളംബി കൊടുത്തുവെന്നും, നെടുംചേരലാതൻ ഭാരതം മുഴുവനും കീഴടക്കി ഹിമാലയം വരെ തന്റെ സാമ്രാജ്യത്തിന്റെ അതിർത്തി നീട്ടിയെന്നും സംഘകാല കൃതികളിൽ പറയുന്നുണ്ട്. പക്ഷെ ഈ വർണ്ണനകളൊക്കെ രാജാക്കന്മാരെ പുകഴ്ത്താൻ വേണ്ടി സംഘകാല കവികൾ എഴുതിക്കൂട്ടിയതാവാം, കാരണം ഇവയ്ക്കൊന്നും ചരിത്രപരമായ തെളിവുകളില്ല.

സംഘകാല ചേര സാമ്രാജ്യത്തിന് ഗ്രീക്ക്, റോം , ഈജിപ്റ്റ്‌ തുടങ്ങിയ മറ്റു പ്രാചീന സംസ്കാരങ്ങളുമായി വ്യാപാര ബന്ധങ്ങളുണ്ടായിരുന്നു.
കൊടുങ്ങല്ലൂരിലെ പട്ടണത്തിൽ നിന്നും ഇതിനു ധാരാളം തെളിവുകൾ കണ്ടെടുത്തിട്ടുണ്ട്. ചിലർ പട്ടണം സംഘകാല കൃതികളിൽ പരാമർശിക്കപെടുന്ന മുസിരി അല്ലെങ്കിൽ മുചിരി എന്ന പേരിൽ അറിയപ്പെട്ട വാണിജ്യ നഗരമായിരുന്നുവെന്നു വാദിക്കുന്നുണ്ട്. കൂടാതെ കേരളത്തിൽ നിന്നും തമിഴ്നാട്ടിൽ നിന്നും കണ്ടെടുത്ത അനേകം ഗ്രീക്ക്-റോമൻ നാണയങ്ങളും കേരളത്തിന്റെ മറ്റു പ്രാചീന സംസ്കാരങ്ങളുമായുള്ള വ്യാപാര ബന്ധത്തിന്റെ തെളിവാണ്. ഇതിനു പുറമെ സംഘകാല കൃതികളിലും യവന (ഗ്രീക്കുകാർ) കച്ചവടക്കാരെ കുറിച്ച് പാരാമാർശങ്ങളുണ്ട്.

യേശുവിന്റെ ശിഷ്യനായിരുന്ന തോമാശ്ലീഹാ പൊതുവർഷം ഒന്നാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിലെ പട്ടണത്തിൽ കപ്പലിറങ്ങി സംഘകാല ചേര സാമ്രാജ്യത്തിൽ ക്രിസ്തുമതം പ്രചരിപ്പിച്ചതായി ചിലർ വാദിക്കുന്നുണ്ട്. പക്ഷെ ഇതിന്‌ തെളിവുകളൊന്നും തന്നെയില്ല.സംഘകാല കേരളത്തിലെ ലിഖിതങ്ങളിലും സാഹിത്യങ്ങളിലുമൊന്നും ക്രിസ്തുമതം കേരളത്തിൽ നിലനിന്നിരുന്നതിന്റെ സൂചനകളില്ല.

സംഘകാല രാജാക്കന്മാർ വൈദിക യജ്ഞങ്ങളും മറ്റും നടത്തിയ കറകളഞ്ഞ വൈദിക ഹിന്ദുക്കളായിരുന്നുവെന്ന് ചേര രാജാക്കന്മാരെ പുകഴ്ത്തുന്ന പതിറ്റ്രുപ്പത്ത് എന്ന സംഘകാല കൃതിയിലെ ഇരുപത്തിയൊന്നാം പാട്ടിൽ നിന്നും നമുക്ക് മനസിലാക്കാം . ഇതുകൂടാതെ ചിലപ്പതികാരം എന്ന പ്രസിദ്ധ തമിഴ് കൃതിയിലെ നായികയായ കണ്ണകിയുടെ വിഗ്രഹം ചെങ്കുട്ടുവൻ ചേരൻ ഉത്തരേന്ത്യയിൽ പോയി പവിത്രമായ ഗംഗാനദിയിൽ മുക്കിയെന്നും പതിറ്റ്രുപ്പത്തിൽ പരാമർശിക്കുന്നുണ്ട്. ഹിന്ദുക്കൾ ഇന്നും ഗംഗാജലത്തെ പുണ്യമായാണല്ലോ കണക്കാക്കുന്നത്. പിന്നെ സംഘകാല ചേരൻമാരുടെ നാണയങ്ങളിൽ ശൈവാരാധനയെ സൂചിപ്പിക്കുന്ന ത്രിശൂല-മഴു ചിഹ്നങ്ങളുമുണ്ട്.
മാത്രമല്ല, നേരത്തെ സൂചിപിച്ചതുപോലെ ചേര രാജാവായിരുന്ന ഉതിയൻ ചേരലാതൻ മഹാഭാരത യുദ്ധത്തിൽ സൈനികർക്ക് ചോറ് വിളംബി കൊടുത്തുവെന്ന് സംഘകാല കൃതിയായ പുറനാനൂറിലെ രണ്ടാമത്തെ പാട്ടിൽ പറയുന്നുണ്ട്. ഇതിനു ചരിത്രപരമായി തെളിവുകളില്ലെങ്കിലും, മഹാഭാരത കഥകൾ സംഘകാല കവികൾക്കിടയിൽ പ്രസിദ്ധമായിരുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഇതിനൊക്കെയർത്ഥം കേരളത്തിന്റെ രേഖപെടുത്തിയ ചരിത്രത്തിന്റെ ആരംഭത്തിൽ തന്നെ വൈദിക-ഹൈന്ദവ സംസ്കാരം ഇവിടെ ശക്തമായി നിലനിന്നിരുന്നുവെന്നാണ്. ഇതുകൊണ്ട് വൈദിക-ഹൈന്ദവ സംസ്കാരത്തെ മറന്നിട്ടുള്ള ഒരു ചരിത്രമോ പൈതൃകമോ കേരളത്തിനില്ല.

ഇതിനു പുറമേ പതിറ്റ്രുപ്പത്തിലെ അറുപത്തിമൂന്നാം പാട്ടിൽ ചേര രാജാക്കന്മാർ ബ്രാഹ്മണരായ ആചാര്യന്മാർക്ക് മുമ്പിൽ മാത്രമായിരുന്നു തലകുനിച്ചിരുന്നതെന്ന് പറയുന്നുണ്ട്. സംഘകാല കൃതികളിൽ ബ്രാഹ്മണർ അന്തണർ, പാർപ്പണർ എന്നൊക്കെയാണ് അറിയപ്പെടുന്നത്. അവർ രാജാക്കന്മാരുടെ ഗുരുക്കന്മാരയും അവർക്ക് വേണ്ടി യജ്ഞങ്ങൾ നടത്തിയും, ഉപദേശങ്ങൾ കൊടുത്തും, അവരെ പുകഴ്ത്തി പാട്ടുകൾ പാടിയും മറ്റും ജീവിച്ചു പോന്നു. കപിലർ എന്ന ബ്രാഹ്മണൻ ചേര രാജാക്കന്മാർക്ക് വേണ്ടി സംഘകാല കൃതികളിൽ പല പാട്ടുകളും രചിച്ചിട്ടുണ്ട്. ഇതിനൊക്കെയർത്ഥം
ബ്രാഹ്മണർക്ക് സംഘാകാലത്തിൽ രാജകീയ പിന്തുണകളുണ്ടായിരുന്നുവെന്നാണ്. ഇതുകൊണ്ട് തന്നെ ബ്രാഹ്മണർ സംഘകാലത്തിനു ശേഷം വന്നവരാണെന്നുള്ള വാദം തെറ്റാണ്.

ബ്രാഹ്മണർക്ക് പുറമെ, ജൈനരും, ബൌദ്ധരും സംഘാകാല കേരളത്തിൽ ജീവിച്ചിരുന്നു. അവർക്ക് വേണ്ടി രാജാക്കന്മാർ ദാനങ്ങൾ നൽകുകയും ചെയ്തിരുന്നു. പക്ഷെ അവർക്കൊന്നും ബ്രാഹ്മണർക്കുണ്ടായിരുന്നയത്ര സ്വാധീനമുണ്ടായിരുന്നില്ല.

സംഘകാലത്തിന്റെ അവസാനത്തോടുകൂടി സംഘകാല ചേരൻമാരുടെ ശക്തി ക്ഷയിച്ചു തുടങ്ങി. ഏതാണ്ട് മൂന്നാം നൂറ്റാണ്ടിൽ സംഘാകാല ചേരസാമ്രാജ്യം അസ്തമിച്ചു. ഈ അസ്തമയത്തിന്റെ കാരണം വ്യക്തമല്ല, ഒരുപക്ഷെ കളഭ്ര, ഗംഗാ, പല്ലവ, കാദംബ, ചാലൂക്യ തുടങ്ങിയ മറ്റു പുതിയ ദക്ഷിണേന്ത്യൻ സാമ്രാജ്യങ്ങളുടെ ഉയർച്ചയാവാം ഇതിനു കാരണം. മൂന്നാം നൂറ്റാണ്ടിനു ശേഷം ഏകദേശം എട്ടാം നൂറ്റാണ്ടോടു കൂടി മാത്രമാണ് ചേരന്മാർ രണ്ടാമത് കേരള ചരിത്രത്തിൽ വീണ്ടും പ്രത്യക്ഷപ്പെടുന്നത്. മൂന്നാം നൂറ്റാണ്ടിനും എട്ടാം നൂറ്റാണ്ടിനുമിടയിലുള്ള സ്ഥിതിഗതികൾ അത്ര വ്യക്തമല്ല. ഒരുപക്ഷെ മുകളിൽ സൂചിപിച്ച പുതിയ സാമ്രാജ്യങ്ങൾ കേരളത്തെ ആക്രമിച്ച് ഭരിച്ചിരിക്കാം.

എട്ടാം നൂറ്റാണ്ടുമുതൽ കേരളം ഭരിച്ച രണ്ടാം ചേര രാജാക്കന്മാർ പെരുമാക്കന്മാർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. സംഘകാലത്തിലെ കരൂരിൽ നിന്നും തലസ്ഥാനം മാറ്റി കൊടുങ്ങല്ലൂരിലെ മഹോദയപുരം അല്ലെങ്കിൽ തിരുവഞ്ചികുളം തലസ്ഥാനമാക്കിയാണ് പെരുമാക്കന്മാർ ഭരിച്ചിരുന്നത്. കുലശേഖര ആഴ്‌വാർ, രാജശേഖര വർമ്മ അല്ലെങ്കിൽ ചേരമാൻ പെരുമാൾ നായനാർ, സ്ഥാണു രവിവർമ്മ, ഭാസ്കര രവിവർമ്മ, തുടങ്ങിയവരായിരുന്നു ഏറ്റവും പ്രബലരായ പെരുമാക്കന്മാർ. ഇതിൽ കുലശേഖര ആഴ്‌വാറും , ചേരമാൻ പെരുമാൾ നായനാരും പ്രശസ്തരായ വൈഷ്ണവ-ശൈവ ഭക്തർ ആയിരുന്നു.

പെരുമാക്കന്മാരുടെ കാലത്ത് കേരളം പല നാടുകളായി വിഭജിച്ചിരുന്നു. ഈ നാടുകൾ ഭരിച്ചിരുന്നത് സാമന്ത നാടുവാഴി പ്രഭുക്കന്മാരായിരുന്നു. ഇവരുടെ കീഴിൽ പടനായർ എന്നറിയപ്പെട്ടിരുന്ന സൈനികകൂട്ടങ്ങളുമുണ്ടായിരുന്നു. ഇവരുടെയെല്ലാം അധികാരിയായിട്ടാണ് പെരുമാക്കന്മാർ ഭരിച്ചത്.

കേരളത്തിലെ ഹൈന്ദവ ക്ഷേത്രങ്ങളുടെ വളർച്ചയും ഭക്തിപ്രസ്ഥാനവും രണ്ടാം ചേര സാമ്രാജ്യത്തിന്റെ കാലത്ത് അത്യുന്നതയിലെത്തിയിരുന്നു. ചേര പെരുമാളായ കുലശേഖര ആഴ്വാർ വൈഷ്ണവ ഭക്തനായിരുന്നു, രാജശേഖര വർമ്മ അല്ലെങ്കിൽ ചേരമാൻ പെരുമാൾ നായനാരാകട്ടെ, ശൈവ ഭക്തനും. ഇത് കൂടാതെ ആദി ശങ്കരാചാര്യരും ഈ രണ്ടാം ചേര സാമ്രാജ്യത്തിന്റെ കാലത്തായിരുന്നു ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു.
ഗണിതശാസ്ത്രജ്ഞനും, ജ്യോതിശാസ്ത്രജ്ഞനുമായിരുന്ന ശങ്കരനാരായണനും രണ്ടാം ചേര സാമ്രാജ്യത്തിലായിരുന്നു ജീവിച്ചിരുന്നത്. അദ്ദേഹം അക്കാലത്ത് കൊടുങ്ങല്ലൂരിൽ ഒരു വാനനിലയവും സ്ഥാപിക്കുകയുണ്ടായി.
ഇതിനു പുറമെ അനേകം വേദ പാഠശാലകളും രണ്ടാം ചേര സാമ്രാജ്യത്തിൽ നിലനിന്നിരുന്നു.

ഹൈന്ദവർക്ക് പുറമെ ജൈനരും ബൌദ്ധരും രണ്ടാം ചേര സാമ്രാജ്യത്തുണ്ടായിരുന്നു. പക്ഷെ അവർക്ക് സംഘകാലത്തിലുണ്ടായിരുന്ന പ്രാബല്യമുണ്ടായിരുന്നില്ല.
ഇവരെ കൂടാതെ സംഘകാലത്തിനു ശേഷം കേരളത്തിലോട്ടു കുടിയേറിയ ക്രൈസ്തവരും ജൂതന്മാരും രണ്ടാം ചേര സാമ്രാജ്യത്തിൽ ജീവിച്ചിരുന്നു, പക്ഷെ ഇവർ എണ്ണത്തിൽ കുറഞ്ഞ ഒരു ന്യൂനപക്ഷമായിരുന്നു.

രണ്ടാം ചേരന്മാർക്കു വളരെ ശേഷം രചിക്കപ്പെട്ടിട്ടുള്ളതാണെങ്കിലും, കേരളോല്പത്തി പോലെയുള്ള ഗ്രന്ഥങ്ങളിൽ പെരുമാക്കന്മാരുടെ കാലത്തെ കുറിച്ച് വളരെയേറെ പരാമർശങ്ങളുണ്ട്. കേരളത്തിന്റെയും പെരുമാൾ ഭരണത്തിന്റെയും ഉത്ഭവത്തെ കുറിച്ചുള്ള ഐതിഹ്യങ്ങളാണ് ഈ ഗ്രന്ഥങ്ങളിളുള്ളത്. പരശുരാമൻ കേരളത്തെ കടലിൽ നിന്നും വീണ്ടെടുത്ത് ബ്രാഹ്മണർക്ക് ദാനം ചെയ്തുവെന്നും, പിന്നീട് കേരളം ഭരിക്കാൻ ഓരോ പന്ത്രണ്ട് വർഷം കൂടുമ്പോഴും ബ്രാഹ്മണർ മാമാങ്കോത്സവം നടത്തി പെരുമാക്കന്മാരെ നാടുവാഴികളിൽ നിന്നും തിരഞ്ഞെടുത്തുവെന്നും, അല്ലെങ്കിൽ കേരളത്തിന്‌ പുറത്ത് നിന്നും രാജാക്കന്മാരെ കേരളം ഭരിക്കാൻ വേണ്ടി ക്ഷണിച്ച് വരുത്തി പെരുമാക്കന്മാരായി വാഴിച്ചുവെന്നുമൊക്കെയാണ് ഈ ഗ്രന്ഥങ്ങളിൽ പറയുന്നത്. ഇങ്ങനെ കേരളം ഭരിച്ച പെരുമാക്കന്മാരുടെ ഒരു നീണ്ടനിര തന്നെ ഈ ഗ്രന്ഥങ്ങളിലുണ്ട് .

പക്ഷെ ഇതൊക്കെ വെറും ചരിത്രപരമല്ലാത്ത ഐതിഹ്യങ്ങൾ മാത്രം.
പരശുരാമൻ മഴുവെറിഞ്ഞ് കേരളത്തെ കടലിൽ നിന്നും വീണ്ടെടുത്ത കഥ സംഘകാല സാഹിത്യങ്ങളിലൊന്നും തന്നെ പരാമർശിക്കുന്നില്ല. ഇത് പിന്നീട്
രൂപംകൊണ്ട ഐതിഹ്യമാവാനാണ് വഴി.
പരശുരാമൻ കടലിൽ നിന്നും ഭൂമി വീണ്ടെടുത്തുവെന്നുള്ള ഐതിഹ്യം മഹാരാഷ്ട്ര തൊട്ടു കേരളം വരെ നീണ്ടു കിടക്കുന്ന കടലോര പ്രദേശങ്ങളിലൊക്കെ കാണാം. ഉദാഹരണങ്ങളായി കൊങ്കൺ പ്രദേശത്തും തുളുനാട്ടിലും കേരളിത്തിലെ പോലെ തന്നെ പരശുരാമൻ കടലിൽ നിന്നും ഭൂമി വീണ്ടെടുത്ത്‌ ബ്രാഹ്മണർക്ക് ദാനം നൽകിയെന്നാണ് വിശ്വാസം.

പരശുരാമൻ കടലിൽ നിന്നും വീണ്ടെടുത്ത ഭൂമിയെ അറുപത്തിനാല് ഗ്രാമങ്ങളായാണ് ബ്രാഹ്മണർക്ക് ദാനം നൽകിയത്. ഇതിൽ മുപ്പത്തിരണ്ടെണ്ണം തുളു നാട്ടിലും ബാക്കി മുപ്പത്തിരണ്ട് കേരളത്തിലുമാണ്. ഇത് വച്ച് നോക്കുമ്പോൾ പരശുരാമ ഐതിഹ്യത്തിന്റെ ഉത്ഭവം വടക്കേ ദിക്കുകളിൽ നിന്നുമാണെന്ന് വ്യക്തം. തുളു നാട്ടിൽ നിന്നും പരശുരാമ ഐതിഹ്യം പിന്നെയും വടക്കോട്ട്‌ കൊങ്കൺ പ്രദേശങ്ങളിലോട്ടു പോകുന്നുണ്ട്.
ഒരു പക്ഷെ ഇത് ഡെക്കാൻനിലെ പശ്ചിമ പ്രദേശങ്ങളിൽ കൂടിയുള്ള ഒരു ബ്രാഹ്മണ കുടിയേറ്റത്തെ കുറിച്ചുള്ള സൂചനയാവാം.

തുളു നാട്ടിൽ പരശുരാമ ഐതിഹ്യത്തിനു പുറമെ മൂന്നാം നൂറ്റാണ്ടിൽ കാദംബ രാജവംശം സ്ഥാപിച്ച മയുരവർമ്മനെന്ന രാജാവ് പാഞ്ചാല ദേശത്തെ അഹിഛത്രമെന്ന പ്രദേശത്തിൽ നിന്നും ബ്രാഹ്മണരെ ക്ഷണിച്ചു വരുത്തി പല ഗ്രാമങ്ങളിലായി താമസിപിച്ചുവെന്നുള്ള വേറെയൊരു ഐതിഹ്യവുമുണ്ട്‌. കേരളോല്പത്തിയിലും അഹിഛത്രത്തിൽ നിന്നുമാണ് പരശുരാമൻ ആദ്യം ബ്രാഹ്മണരെ കൂട്ടികൊണ്ടുപോന്നതെന്ന് പറയുന്നുണ്ട്. മയൂരവർമ്മൻ മൂന്നാം നൂറ്റാണ്ടിൽ ഭരിച്ച ചരിത്രപരമായി തെളിവുകളുള്ള കാദംബ രാജാവായതിനാലും കേരളത്തിലെ എടക്കൽ ഗുഹകളിൽ നിന്നും മറ്റും കാദംബ രാജവംശത്തിന്റെ ലിഖിതങ്ങൾ കണ്ടെടുത്തിട്ടുള്ളതിനാലും കാദംബ സാമ്രാജ്യത്തിന്റെ കേരളത്തിലോട്ടുള്ള വികാസത്തിനോടൊപ്പം മയൂരവർമ്മൻ ക്ഷണിച്ച ബ്രാഹ്മണരും കേരളത്തിലോട്ട് സംഘകാലത്തിനു ശേഷം കുടിയേറിയിരിക്കാം. പിന്നീട് ഈ ചരിത്രപരമായ കൂടിയേറ്റം പുതിയ ബ്രാഹ്മണർ കൂടെ കൊണ്ടുവന്ന പരശുരാമ ഐതിഹ്യവുമായി കൂടികലർന്നിട്ടുണ്ടാവാം

ഈ പുതിയതായി വന്ന ബ്രാഹ്മണർ സംഘകാലത്തിൽ കേരളത്തിലുണ്ടായിരുന്ന ബ്രാഹ്മണരുമായി കൂടികലർന്ന് നമ്പൂതിരി സമൂഹത്തിന് രൂപം നൽകിയിട്ടുണ്ടാകാം, കാരണം നമ്പൂതിരിമാർ തലയുടെ മുന്നിലോട്ടു കുടുമ വയ്ച്ചിരുന്ന ബ്രാഹ്മണ സമൂഹമായിരുന്നു. തമിഴ്നാട്ടിലും മുന്നിലോട്ട് കുടുമ വയ്ച്ചിരുന്ന ബ്രാഹ്മണർ ഉണ്ടായിരുന്നു. സംഘകാലത്തെ കൃതികളിലും മുൻപിലോട്ടുള്ള കുടുമയെ കുറിച്ച് പരാമർശമുണ്ട്. പക്ഷെ തമിഴ്നാട്ടിൽ സംഘകാലത്തിനു ശേഷം കുടിയേറിയ ബ്രാഹ്മണർ പിന്നിലോട്ടാണ് കുടുമ വയ്ച്ചിരുന്നത്. ഇതിനർത്ഥം മുന്നിലോട്ട് കുടുമ വയ്ച്ചിരുന്ന ബ്രാഹ്മണർ സംഘകാലം തൊട്ടേയുള്ള ബ്രാഹ്മണരാണെന്നാണ്. നമ്പൂതിരിമാരും ഭാഗികമായി ഇതിൽപ്പെടും, കാരണം അവരും മുന്നിലേയ്ക്കാണല്ലോ കുടുമ വയ്ച്ചിരുന്നത്. പക്ഷെ സംഘകാല കൃതികളിൽ പരശുരാമ ഐതിഹ്യത്തെ കുറിച്ച് ഒരു പരാമർശം പോലും ഇല്ലാത്തതിനാലും, പരശുരാമ ഐതിഹ്യം മുമ്പ് സൂചിപ്പിച്ചത് പോലെ വടക്കൻ ഭാഗങ്ങളിൽ നിന്നും ഉത്ഭവിച്ചതിനാലും, സംഘകാലത്തിനു ശേഷം കേരളത്തിൽ പുതിയതായി വന്ന ബ്രാഹ്മണർ സംഘകാല ബ്രാഹ്മണരുമായി കൂടികലർന്ന് നമ്പൂതിരി സമൂഹമായി പരിണാമിച്ചുവെന്നു വിചാരിക്കുന്നതാവും ശരി.

എന്തൊക്കെയായാലും പെരുമാക്കന്മാരുടെ കാലത്ത് രാഷ്ട്രീയമായ കാര്യങ്ങളിൽ ബ്രാഹ്മണർക്ക് സംഘകാലത്തിലുണ്ടായിരുന്നതിനെകാളും സ്വധീനമുണ്ടായിരുന്നു. പക്ഷെ അവർ പെരുമാക്കന്മാരെ മാമാങ്കോത്സവത്തിൽ കൂടി തിരഞ്ഞെടുത്തുവെന്നുള്ള വിശ്വാസം വെറും ഐതിഹ്യമാണ്‌. പെരുമാൾ ഭരണകാലത്തെ ചരിത്രപരമായ ലിഖിതങ്ങളിൽ നിന്നും പെരുമാക്കന്മാർ പന്ത്രണ്ട് വർഷത്തിലേറെ കേരളം ഭരിച്ചുവെന്ന് വ്യക്തമാണ്, ഇത് ഓരോ പെരുമാക്കന്മാരും പന്ത്രണ്ട് വർഷമേ ഭരിച്ചിരുന്നുള്ളുവെന്ന ഐതിഹ്യത്തിന് നിരക്കാത്തതാണ്.
പക്ഷെ ഏകദേശം നാല് നൂറ്റാണ്ട് മുമ്പ് വരെ മാമാങ്കോത്സവം പന്ത്രണ്ട് വർഷം കൂടുമ്പോൾ തിരുനാവായയിൽ നടത്തിപോന്നു. ഒരു പക്ഷെ ഇത് പെരുമാക്കന്മാരുടെ കാലത്ത് ഒരു വിശേഷപ്പെട്ട ഉത്സവം ആയിരുന്നിരിക്കാം.

കേരളോല്പത്തിയിൽ അവസാനത്തെ പെരുമാൾ തന്റെ നിരപരാധിയായ സൈന്യാധിപൻ പടമല നായരെ ശിക്ഷിച്ച കുറ്റബോധത്താൽ മനംനൊന്ത് തന്റെ രാജ്യം നാടുവാഴികൾക്ക് വിഭചിച്ച് കൊടുത്തിട്ട് മക്കയിലോട്ട് പോയി ഇസ്ലാം മതം സ്വീകരിച്ചതായി പരാമർശമുണ്ട് . കേരളത്തിലെ മുസ്ലിംകൾക്കിടയിലും ഇതേ കഥ നിലവിലുണ്ട്. കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാ മസ്ജിദ്‌ എഴാം നൂറ്റാണ്ടിൽ അറേബ്യയിൽ നിന്നും മതം മാറിയ പെരുമാൾ അയച്ച അറബികൾ നിർമ്മിച്ചതാണെന്നാണ്‌ അവരുടെ വിശ്വാസം.

പക്ഷെ ചരിത്രപരമായി രണ്ടാം ചേര സാമ്രാജ്യം എഴാം നൂറ്റാണ്ടിൽ രേഖപെട്ടിട്ടുപോലുമുണ്ടായിരുന്നില്ല. ആദ്യത്തെ പെരുമാക്കന്മാർ എട്ടാം നൂറ്റാണ്ടിലാണ് രേഖപെട്ടിട്ടുള്ളത്. അവസാനത്തെ പെരുമാളാവട്ടെ, പതിനൊന്നാം-പന്ത്രണ്ടാം നൂറ്റാണ്ടിനിടയ്ക്കും. അപ്പോൾ അവസാനത്തെ പെരുമാൾ എഴാം നൂറ്റാണ്ടിൽ മക്കയിലോട്ടു പോയി ഇസ്ലാം മതം സ്വീകരിച്ചെന്ന കഥ ചരിത്രപരമായ തെളിവുകൾക്ക് നിരക്കാത്തതാണ്.

ഇനി എട്ടാം നൂറ്റാണ്ടിൽ രണ്ടാം ചേര സാമ്രാജ്യം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ അല്ലെങ്കിൽ രാജശേഖര വർമ്മ എന്ന രാജാവ് ശൈവ ഭക്തനായ സുന്ദരമുർത്തിയോടൊപ്പം കൈലാസത്തിലോട്ടു പോയെന്ന ഒരു ഐതിഹ്യം തമിഴ് ശൈവ ഭക്തർക്കിടയിലുണ്ട്.
ഇവർ രണ്ടുപേരെയും തമിഴ് ശൈവ ഭക്ത ശ്രേഷ്ഠരായ നായനാർ അല്ലെങ്കിൽ നായന്മാരായി (കേരളത്തിലെ നായർ സമൂഹവുമായി തെറ്റിദ്ധരിക്കല്ലേ ! ) കണക്കാക്കുന്നുമുണ്ട്. രണ്ടാം ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന തിരുവഞ്ചിക്കുളത്തെ മഹാദേവ ക്ഷേത്രം ചേരമാൻ പെരുമാളുമായും സുന്ദരമുർത്തിയുമായും ബന്ധപെട്ടതാണ്.
മാത്രമല്ല തമിഴ് നാട്ടിൽ ഏതാണ്ട് പത്താം നൂറ്റാണ്ടിൽ ചോളന്മാർ പണിത ബൃഹദീശ്വര ക്ഷേത്രത്തിലെ ചുവർചിത്രത്തങ്ങളിൽ ചേരമാൻ പെരുമാളും സുന്ദരമുർത്തിയും കൂടി കൈലാസതിലോട്ടു തീർഥാടനം നടത്തുന്നത്തിന്റെ ചിത്രവുമുണ്ട്. ഇതിനർഥം ചേരമാൻ പെരുമാൾ നായനാരുടെ കൈലാസയാത്രയെ കുറിച്ചുള്ള കഥ പത്താം നൂറ്റാണ്ടിൽ തന്നെ കേരളത്തിന്‌ പുറത്തും പ്രശസ്തമായിരുന്നുവെന്നാണ്.

ഒരു പക്ഷെ ഈ കഥ പിന്നീട് പന്ത്രണ്ടാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂർ കേന്ദ്രികരിച്ച് ഭരിച്ച അവസാനത്തെ പെരുമാളായ രാമവർമ്മ കുലശേഖരന്റെയൊപ്പം പരിണാമിച്ച് ബന്ധപ്പെട്ടിട്ടുണ്ടാവാം. ചോളന്മാർ കൊടുങ്ങല്ലൂർ ആക്രമിച്ചപ്പോൾ രാമവർമ്മ കുലശേഖരൻ തെക്കോട്ട്‌ പുറപ്പെട്ട് വേണാട് അഥവാ കൊല്ലം കേന്ദ്രികരിച്ച് ഭരണം നടത്തി. കേരളോല്പത്തിയിൽ പരാമർശിക്കുന്ന പെരുമാളിന്റെ കടൽവഴിയുള്ള മക്കയാത്ര യഥാർത്ഥത്തിൽ ചോളന്മാരുടെ ആക്രമണത്തിൽ നിന്നും രക്ഷനേടാൻ രാമവർമ്മ കുലശേഖരൻ കൊടുങ്ങല്ലൂരിൽ നിന്നും കൊല്ലത്തേക്കു നടത്തിയ ഒരു കപ്പൽ യാത്രയുടെ സൂചാനയാവം (കൊടുങ്ങല്ലൂരും കൊല്ലവും തുറമുഖങ്ങളായിരുന്നു ).

ഇനി കേരളോല്പത്തിയിൽ തന്നെ ബുദ്ധമതം സ്വീകരിച്ച പള്ളിബാണ പെരുമാൾ എന്നാ വേറെയൊരു പെരുമാളിനെ കുറിച്ച് പരാമർശമുണ്ട്. പക്ഷെ ഇതിൽ രസകരമായ കാര്യമെന്താണെന്നുവച്ചാൽ ഈ പള്ളിബാണ പെരുമാളും ബുദ്ധ മതം സ്വീകരിച്ച ശേഷം മക്കയിലോട്ടു പോയെന്നാണ് കേരളോല്പത്തി പറയുന്നത്! ബുദ്ധമതവും മക്കയും തമ്മിൽ ഒരു ബന്ധവുമില്ലാത്തതിനാൽ ഈ കഥയും ചേരമാൻ പെരുമാളിന്റെ മക്കയിലോട്ടുള്ള യാത്രയുടെ കഥപോലെ പോലെ ഒരു കെട്ടുകഥയാണെന്ന് പറയേണ്ടതില്ലല്ലോ?

എന്തൊക്കെയായാലും ചോളന്മാരുടെ ആക്രമണത്തെ ചെറുത്തുനിന്നിട്ടും അതിന്റെ പ്രത്യാഘാതമായി രാമവർമ്മ കുലശേഖരന്റെ കാലത്തിനു ശേഷം ചേര സാമ്രാജ്യം ഛിന്നഭിന്നമായി. ചേര സാമ്രാജ്യത്തിന്റെ കീഴിൽ നാടുവാഴികൾ ഭരിച്ചിരുന്ന നാടുകൾ പെരുമാക്കന്മാരുടെ ഭരണത്തിൽ നിന്നും സ്വതന്ത്യ്രമായി. അവസാനത്തെ പെരുമാൾ തന്റെ രാജ്യം വിഭചിച്ചുവെന്ന ഐതിഹ്യത്തിന്റെ യാഥാർത്ഥ്യം ഇതാവാം.

ഈ സ്വതന്ത്ര്യമായ പുതിയ നാടുകൾ ആധിപത്യത്തിനു വേണ്ടി പരസ്പരം പോരടിക്കുന്ന കാലമായിരുന്നു പെരുമാൾ ഭരണകാലത്തിനു ശേഷം വന്നത്. മലയാളം തമിഴിൽ നിന്നും വ്യത്യസ്തമായ ഭാഷയായി പരിണാമിച്ചതും പെരുമാൾ ഭരണകാലത്തിനു ശേഷമാണ്.

പെരുമാൾ ഭരണത്തിന് ശേഷം സ്വതന്ത്രരായ പല നാടുവാഴികളും സ്വന്തം വംശത്തെ അവസാനത്തെ പെരുമാളുമായി ബന്ധപെടുത്തി പോന്നു.
കൊടുങ്ങല്ലൂർ രാജാക്കന്മാരും പെരുമ്പടപ്പ്‌ (കൊച്ചി) രാജാക്കന്മാരും മുമ്പ് ചേര രാജാക്കന്മാർ ഭരിച്ചിരുന്ന സ്ഥലത്ത് നിന്നുമായതിനാൽ അവർ പെരുമാക്കന്മാരുടെ പിന്‍തുടര്‍ച്ചക്കാരായി സ്വയം കണക്കാക്കി കേരളത്തിലെ പരമോന്നത ക്ഷത്രിയരെന്ന സ്ഥാനം കൈവരിച്ചു.
കോഴിക്കോട്ടെ സാമൂതിരിമാരാകട്ടെ, അവരുടെ പൂർവികർക്കു അവസാനത്തെ പെരുമാൾ "ചത്തും കൊന്നും അടക്കിക്കൊൾക" എന്ന ആജ്ഞയോടെ തന്റെ ഉടവാൾ ഊരിക്കൊടുത്തുവെന്നും പറഞ്ഞ് കേരളം മുഴുവൻ ആക്രമിച്ചു കീഴടക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവസാനത്തെ പെരുമാൾ സാമൂതിരിമാരുടെ പൂർവികർക്കു കൊടുത്തുവെന്ന് വിശ്വസിക്കപ്പെടുന്ന ഉടവാൾ ഇപ്പോഴും സാമൂതിരി രാജകുടുംബത്തിന്റെ കയ്യിലുണ്ട്.

അതേസമയം പതിനൊന്ന്-പന്ത്രണ്ടാം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂരിൽ നിന്നും വേണാട്ടിലോട്ടു നീങ്ങിയ ചേരവംശം തെക്കൻ തിരുവിതാംകൂറിൽ തന്നെയുണ്ടായിരുന്ന ആയ് രാജവംശത്തോട് കൂടിച്ചേർന്നു. പിന്നീട് അവകാശികളില്ലാത്തതിനാൽ ഈ കൂടിച്ചേർന്ന ചേര-ആയ്‌ രാജവംശം പതിമൂന്ന്-പതിനാലാം നൂറ്റാണ്ടിനിടയ്ക്കു വടക്കൻ മലബാറിലെ കോലത്തുനാട്ടിൽ നിന്നും രാജകുമാരിമാരെ ദത്തെടുത്ത് മരുമക്കത്തായം (ചേരന്മാർ മക്കത്തായികളായിരുന്നു) സ്വീകരിച്ചെങ്കിലും, ചേര രാജാക്കന്മാരുമായി ബന്ധപ്പെട്ട 'കുലശേഖര പെരുമാൾ' 'വഞ്ചിപാലക ' തുടങ്ങിയ രാജകീയ നാമങ്ങൾ അവർ സ്വന്തം രാജകീയ നാമത്തോടൊപ്പം ചേർത്തുപോന്നു.

തിരുവിതാംകൂർ കിരീടാവകാശികൾ ഇപ്പോഴും ഈ രാജകീയ നാമങ്ങൾ തങ്ങളുടെ പൂർണ്ണനാമത്തോടൊപ്പം ചേർക്കാറുണ്ട്. അങ്ങനെ ഏകദേശം രണ്ടായിരത്തിയഞ്ഞൂറോളം വർഷങ്ങൾ പഴക്കമുള്ള ചേര പാരമ്പര്യം ഈ രാജകീയ സ്ഥാന നാമങ്ങളിലൂടെ തിരുവതാംകൂർ രാജാക്കന്മാർ തുടർന്നു പോരുന്നു. പക്ഷെ തിരുവിതാംകൂർ രാജാക്കന്മാർ അവരുടെ രാജ്യം മുഴുവൻ തൃപ്പടിദാനത്തിലൂടെ ശ്രീ പദ്മനാഭാസ്വാമിക്ക്
സമർപ്പിച്ച് പദ്മനാഭദാസന്മാരായതുകൊണ്ട് ഈ സ്ഥാനങ്ങൾക്ക് യഥാർത്ഥ അവകാശി സാക്ഷാൽ ശ്രീ പദ്മനാഭസ്വാമിയാണ്.



https://www.facebook.com/groups/450064555118899/permalink/534358100022877/

ശബരിമലയുടെ യാഥാര്‍ത്ഥ്യം



നമ്മുടെ ക്ഷേത്രങ്ങളുടെ ചരിത്രവും ഐതിഹ്യങ്ങളും വല്ലാതെ കെട്ടുപിണഞ്ഞതാണ്... അതിൽ നിന്ന് ചരിത്ര വസ്തുതകൾ മാത്രം ഇഴപിരിച്ചെടുക്കുക ശ്രമകരമാണ്.... പുരാണങ്ങളിൽ നിന്നും കഥകളിൽ നിന്നും കിട്ടുന്ന വിവരങ്ങളെ ക്രോഡീകരിച്ച്, അവതരിപ്പിക്കാനേ കഴിയൂ. അങ്ങനെയൊരു ശ്രമത്താല്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ യാതാര്‍ത്ഥ്യത്തെ ഭാരതത്തിന്റെ ആധ്യാത്മികചരിത്രപന്ഥാവിലൂടെ ഒന്ന് വിലയിരുത്താം

. നിലവിലെ രീതി അനുസരിച്ച് പത്തിനും അന്‍പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമില്ലല്ലോ. പലരും പല കാരണങ്ങളും വാദങ്ങളും ഉന്നയിക്കുന്നതും കണ്ടു. ഈ വിഷയത്തെക്കുറിച്ച് തികച്ചും വ്യക്തിപരമായ ഒരു അഭിപ്രായം ഇവിടെ കുറിക്കുന്നു.
ശബരിമലയിലെ അയ്യപ്പക്ഷേത്രം സ്ഥാപിക്കപ്പെട്ടതിനെക്കുറിച്ച് ചരിത്രപരമായി അധികം അറിവില്ല. ഭൂതനാഥോപാഖ്യാനം പോലുള്ള ചില കൃതികള്‍ അടിസ്ഥാനമാക്കിയാണ് ഐതിഹ്യത്തിന്റെ പിന്തുണയോട് കൂടി ഇപ്പോള്‍ നമ്മള്‍ അയ്യപ്പക്ഷേത്രത്തിന്റെ ചരിത്രം മനസില്ലാക്കിയിരിക്കുന്നത്. ഈ വിഷയത്തില്‍ ശബരിമലയെയും അയ്യപ്പക്ഷേത്രത്തെയും രണ്ടു ദിശകളില്‍ സമീപിച്ചു നോക്കിയാല്‍ അവിടുത്തെ ആചാരങ്ങള്‍ക്ക് അടിസ്ഥാനം ഉണ്ടാകുമോ എന്ന് അന്വേഷിച്ചു നോക്കാം.
അയ്യപ്പക്ഷേത്രം ഉണ്ടാകുന്നതിനും വളരേ മുന്‍പ് തന്നെ ശബരിമലയും പമ്പാതീരവും കാനനവും അവിടെയുണ്ട് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ലലോ. ഈ പ്രദേശത്തിന്റെ പൌരാണികമായ ഒരു വിശദീകരണം വാല്മീകിരാമായണത്തില്‍ കാണാം. വൃദ്ധയും സിദ്ധയുമായ ശബരി എന്ന തപസ്വിനി പരിചരിച്ചിരുന്ന മതംഗമുനിയുടെയും ശിഷ്യരുടെയും ആശ്രമസ്ഥാനമായിരുന്നു ഇന്നത്തെ ശബരിമലപ്രദേശം. മതംഗവനം എന്നാണു രാമായണത്തില്‍ ഈ വനത്തെ വിശേഷിപ്പിച്ചിരുന്നത്.
കബന്ധനാല്‍ ഉപദേശിക്കപ്പെട്ട പമ്പാതീരത്തെ വനത്തെക്കുറിച്ച് വാല്മീകിരാമായണത്തില്‍ ആരണ്യകാണ്ഡം ഇപ്രകാരം പറയുന്നു

“മതംഗശിഷ്യാസ്തത്രാസന്‍ ഋഷയ: സുസമാഹിത:
തേഷാം ഭാരാഭിതപ്താനാം വന്യമാഹരതാം ഗുരോ:
യേ പ്രപേതു ര്‍മ്മഹീം തൂര്‍ണ്ണം ശരീരാത് സ്വേദബിന്ദവ:
താനി മാല്യാനി ജാതാനി മുനീനാം തപസാ തദാ
സ്വേദബിന്ദുസമുത്ഥാനി ന വിനശ്യന്തി രാഘവ”
(ശ്രീരാമാ അവിടെ സുസമാഹിതരും മതംഗശിഷ്യന്മാരുമായ ഋഷിമാര്‍ ഉണ്ടായിരുന്നു. തങ്ങളുടെ ഗുരുവിന് കായ്കനികളെ അവര്‍ ശേഖരിച്ചു ചുമടെടുത്ത് ക്ഷീണിച്ചിരിക്കെ ദേഹത്തില്‍ നിന്നും യാതൊരു വിയര്‍പ്പുതുള്ളികള്‍ വേഗത്തില്‍ നിലത്തുവീണോ ആയവ മുനിവരന്മാരുടെ തപോവൈഭവത്താല്‍ ആ സമയം പുഷ്പങ്ങളായി ഭവിച്ചു. വിയര്‍പ്പുതുള്ളികളില്‍ നിന്നുണ്ടായ ആയവ വാടിപ്പോകാറില്ല. )
തേഷാമദ്യാപി തത്രൈവ ദദൃശ്യതേ പരിചാരിണീ
ശ്രമണീ ശബരീ നാമ കാകുത്സ്ഥ ചിരജീവനീ
(ശ്രീരാമ അവര്‍ക്ക് പരിചാരിണി ആയ വൃദ്ധയായ ശബരിയെന്ന്‍ പ്രസിദ്ധയായ താപസി ഇപ്പോഴും ആ ദിക്കില്‍ തന്നെ കാണപ്പെടുന്നതാണ്.)
ത്വാം തു ധര്‍മ്മേ സ്ഥിതാനിത്യം സര്‍വ്വഭൂതനമസ്കൃതം
ദൃഷ്ട്വാ ദേവോപമം രാമാ സ്വര്‍ഗ്ഗലോകം ഗമിഷ്യതി
(ശ്രീരാമ സദാ പരമാത്മധ്യാനത്തില്‍ വര്‍ത്തിക്കുന്ന അവള്‍ ദേവോപമായി സര്‍വ്വഭൂതങ്ങളാലും വണങ്ങപ്പെട്ടവനായ അങ്ങയെ ദര്‍ശിച്ച് സ്വര്‍ഗ്ഗത്തെ പ്രാപിക്കുന്നതാണ്.)
തതസ്തദ്രാമ പംപായാസ്തീരമാസാദ്യ പശ്ചിമം
ആശ്രമസ്ഥാനമതുലം ഗുഹ്യം കാകുത്സ്ഥ പശ്യസി
(ആകയാല്‍ പമ്പാനദിയുടെ പശ്ചിമതീരത്തെ പ്രാപിച്ച് അവിടെ നിസ്സീമവും ഗുഹ്യവുമായ ആശ്രമസ്ഥാനത്തെ അവിടുന്ന് ദര്‍ശിക്കുന്നതാണ്.)
ന തത്രാക്രമിതും നാഗാ: ശക്നുവന്തി തമാശ്രമം
വിവിധാസ്തത്ര വൈ നാഗാ: വനേ തസ്മിംശ്ച പര്‍വ്വതേ
(ആ വനത്തിലും ആ പര്‍വതത്തിലും ആനകള്‍ പലവകയായുണ്ട് എങ്കിലും ആ ആശ്രമത്തില്‍ ആനകള്‍ കടപ്പാന്‍ കഴിയാത്തവയായിരിക്കുന്നു.)
ഋഷേസ്തസ്യ മതംഗസ്യ വിധാനാത്തച്ച കാനനം
മതംഗവനമിത്യേവ വിശ്രുതം രഘുനന്ദന
(രഘുനന്ദന, ആ മതംഗമുനിയുടെ വിധാനമാകയാല്‍ ആ കാട് മതംഗവനം എന്നു തന്നെ പറയപ്പെടുന്നു.)
ന ത്വേനം വിഷമാചാര:പാപകര്‍മ്മാധിരോഹതി
(ലോകമര്യാദക്ക് വിരുദ്ധമായി പാപകര്‍മ്മംചെയ്യുന്നവന്‍ ഇതില്‍ കയറാവുന്നതല്ല)
യസ്തു തം വിഷമാചാര:പാപകര്‍മ്മാധിരോഹതി
തത്രൈവ പ്രഹരന്ത്യേനംസപ്തമാദായ രാക്ഷസ:
(പാപകര്‍മ്മി കയറുന്ന പക്ഷം അവിടെ ഉറങ്ങി വീഴുന്ന അവനെ മാത്രമായി രാക്ഷസന്മാര്‍ എടുത്തുകൊണ്ട് പോയി കൊന്നു കളയുന്നു)
മതംഗവനത്തിലെ ആശ്രമത്തില്‍ തപസ്വിനിയായ ശബരിയെ ഇപ്രകാരമാണ് അടുത്ത സര്‍ഗത്തില്‍ വാത്മീകി പറയുന്നത്.
രാമേണ താപസീ പൃഷ്ടാ സാ സിദ്ധാ സിദ്ധസമ്മതാ
ശശംസ ശബരീ വൃദ്ധാ രാമായ പ്രത്യുപസ്ഥിതാ

(ശ്രീരാമനാല്‍ ചോദിക്കപ്പെട്ടവളും താപസിയും സിദ്ധസമ്മതയും സിദ്ധയും വൃദ്ധയുമായ ശബരി എന്നാണു തപസ്വിനി ആയ ശബരിയെപ്പറ്റി പറഞ്ഞിരിക്കുന്നത്. ശ്രീരാമദര്‍ശനത്താല്‍ സ്വര്‍ഗ്ഗപ്രാപ്തി ഉണ്ടായ ആ ശബരിയുടെ പേരില്‍ അറിയപ്പെട്ട മാതംഗവനമാണ് ശബരിഗിരി.
ഇഹ തേ ഭാവിതാത്മാനോ ഗുരവോ മേ മഹാമതേ
ജൂഹുവാം ചക്രിരേ തീര്‍ത്ഥം മന്ത്രവന്മന്ത്രപൂജിതം
മഹാമതേ ആ പരമാത്മജ്ഞാനികളായ ആചാര്യന്മാര്‍ ഇവിടെ വിധിപ്രകാരം മന്ത്രങ്ങളാല്‍ പാവനമാക്കപ്പെട്ട യാഗത്തെ ഹവനം ചെയ്തു.
ഇയം പ്രത്യക്സ്ഥലീ വേദിര്‍യത്ര തേ പുരുഷര്‍ഷഭാ
പുഷ്പോപഹാരം കുര്‍വന്തി ശ്രമാദുദ്വേപിഭി: കരൈ:
ഇത് പ്രത്യക്സ്ഥലീ എന്ന് പേരോട് കൂടിയ മണ്ഡപമാകുന്നു. ആ പുരുഷവരന്മാര്‍ യാതൊരു ഇതില്‍ തപസ്സ് കൊണ്ടുള്ള ശ്രമത്താല്‍ പുഷ്പോപഹാരങ്ങള്‍ സമര്‍പിച്ചു വന്നു.
തേഷാം തപപ്രഭാവേന പശ്യാദ്യാപി രഘൂത്തമ
ദ്യോതയന്തി ദിശ: സര്‍വ്വാ ശ്രിയാ വേദ്യോ അതുലപ്രഭാ
രഘോത്തമ അവരുടെ തപോമഹിമയാല്‍ യാഗവേദികള്‍ നിസീമകാന്തിയുക്തങ്ങളായി ഐശ്വര്യത്താല്‍ സര്‍വ്വദിക്കുകളെയും ഇന്നും പരിശോഭിപ്പിക്കുന്നു
ഇപ്രകാരമാണ് മതംഗവനത്തെക്കുറിച്ചും ശബരിയെക്കുച്ചും വാല്മീകി പറയുന്നത്. വനത്തെപ്പറ്റി കൂടുതല്‍ വിശദീകരണങ്ങള്‍ ആരണ്യകാണ്ഡം നോക്കിയാല്‍ കാണാം. മേല്‍പ്പറഞ്ഞ വിശദീകരണങ്ങളില്‍ നിന്നും ശബരിമല എന്ന് പ്രസിദ്ധമായ മതംഗവനം അത്യന്തം പരിശുദ്ധവും സിദ്ധസ്ഥാനവും യാഗങ്ങളും മന്ത്രതര്‍പ്പണാദികളും മറ്റും നടന്നിരുന്ന സങ്കേതവും ആയിരുന്നു എന്ന് വ്യക്തമാണല്ലോ. ശബരി എന്ന സ്ത്രീയെ വൃദ്ധയായും സിദ്ധയായും പറഞ്ഞിരിക്കുന്നു. ശബരി സമാധിയെ പ്രാപിച്ച ഇടമായി രാമായണം ആ സ്ഥലത്തെ പറയുന്നുണ്ട്. അത്യന്തം തപോനിഷ്ഠയുള്ളവരുടെ സ്ഥാനമായ മതംഗവനത്തില്‍ പാപകര്‍മ്മം കൂടാതെ ആചാരനിഷ്ഠയോട് കൂടി വേണം പ്രവേശിക്കുവാന്‍ എന്നും പറഞ്ഞിട്ടുണ്ടല്ലോ. അത് ആ സ്ഥലത്തിന്റെ മാഹാത്മ്യത്തെ കൃത്യമായി വെളിവാക്കുന്നു. ഇതാണ് ശബരിമല എന്ന പ്രദേശത്തിന്റെ ഏകദേശ പൌരാണികരൂപം.
ഇനി ക്ഷേത്രത്തിലേക്ക് വരാം. അവിടെ ക്ഷേത്രം സ്ഥാപിച്ചത് എന്നാണെന്ന് വ്യക്തമായി പറയാന്‍ ആവില്ല. പുണ്യഭൂമി ആയതിനാല്‍ ഏതെങ്കിലും ഒരു സിദ്ധന്‍ അവിടെ പ്രതിഷ്ഠ നടത്തിയിട്ടുണ്ടാവം. പരശുരാമന്‍ പ്രതിഷ്ഠിച്ചു എന്ന് പറയുന്നു എങ്കിലും അത് പില്‍ക്കാലത്ത് കൂട്ടിചേര്‍ത്തത് ആണോ എന്നും ഉറപ്പില്ല. പക്ഷെ എല്ലാവരും സമ്മതിക്കുന്ന ഒന്ന് “അയ്യപ്പന്‍” ആ ദിവ്യമായ സങ്കേതത്തില്‍ വിലയം പ്രാപിച്ചു എന്നതാണല്ലോ. അതിനാല്‍ ആരാണ് അയ്യപ്പന്‍ എന്നതിന് സമാധാനം പറയേണ്ടിയിരിക്കുന്നു. ചില പുരാണങ്ങളെയും ഭൂതനാഥ ഉപാഖ്യാനത്തെയും മറ്റും ചേര്‍ത്തുള്ള ഹരിഹരപുത്രകഥ തല്‍ക്കാലം മാറ്റിവെക്കാം. അയ്യപ്പന്‍ എന്നൊരാള്‍ മലയാളനാട്ടില്‍ പന്തളദേശത്ത് ഉണ്ടായിരുന്നുവെന്നും മികച്ച യോദ്ധാവായിരുന്ന അദ്ദേഹം തന്റെ രാജ്യത്തെ സംരക്ഷിച്ചു പോന്നിരുന്നുവെന്നും കൊള്ളക്കാരെയും മറ്റും അമര്‍ച്ച ചെയ്തിരുന്നുവെന്നും ചില പഴയ പാട്ടുകളേയും പഴമൊഴികളെയും മറ്റും ആശ്രയിച്ചുകൊണ്ടു ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നുണ്ട്. ആ അയ്യപ്പന്‍ ആണ് ശബരിമലയില്‍ ക്ഷേത്രപ്രതിഷ്ഠയ്ക്ക് കാരണഭൂതനെന്നും ചിലര്‍ പറയുന്നുണ്ട്. ഈ ആശയം മുഖവിലയ്ക്കെടുത്താല്‍ അയ്യപ്പന് മുന്പ് ക്ഷേത്രം( ഏതോ ഒരു സിദ്ധന്‍ പ്രതിഷ്ഠിച്ചതോ അല്ലെങ്കില്‍ സമാധിയെ പ്രാപിച്ചതോ ആയ ദിവ്യസ്ഥാനം) അവിടെയുന്ടെന്നും അതിന്റെ പുനരുദ്ധാരണം അയ്യപ്പന്‍ ചെയ്തു എന്നും കണക്കാക്കാം.
യോദ്ധാവായ അയ്യപ്പന്‍ എങ്ങനെ ക്ഷേത്രപ്രതിഷ്ഠയില്‍ ലയിച്ചു? ലയിച്ചു എന്നത് കൊണ്ട് സമാധിയെ പ്രാപിച്ചു എന്നത് സ്വീകരിക്കുന്നതാകും ഉചിതം. യോദ്ധാവായ അയ്യപ്പന്‍ പ്രാപഞ്ചികവിരക്തിയെ പ്രാപിച്ചപ്പോള്‍ വാനപ്രസ്ഥം ചെയ്തു എന്ന്കരുതുന്നത് ഉചിതമാകും. അയ്യപ്പന്‍റെ വാനപ്രസ്ഥത്തിനു ഏറ്റവും അനുയോജ്യം പുണ്യഭൂമിയായ ശബരിഗിരി എന്ന മതംഗവനം തന്നെ എന്നതിന് സംശയമില്ല. അയ്യപ്പന്‍ ബ്രഹ്മചാരി ആയിരുന്നോ വിവാഹിതനായിരുന്നോ എന്നത് അവിടെ നില്‍ക്കട്ടെ. അയ്യപ്പന്‍റെ ലക്‌ഷ്യം തത്വമസീസാക്ഷാത്കാരമാകുന്ന ജ്നാനനിഷ്ഠയായ സന്ന്യാസം ആയിരുന്നു. അയ്യപ്പന്‍ തത്വമസിമഹാവാക്യം സാക്ഷാത്കരിച്ചു മഹാസമാധിയെ പ്രാപിച്ച പുണ്യസ്ഥാനം ആകണം ഇന്ന് കാണുന്ന ശബരിമല. ബ്രഹ്മചാരിക്ക് തീവ്രതരവൈരാഗ്യം ഉണ്ടെങ്കില്‍ നേരിട്ട് സന്ന്യാസാശ്രമത്തില്‍ പ്രവേശിക്കാം. ഗൃഹസ്ഥന്‍ തന്റെ മകന് കുട്ടി ഉണ്ടാകുമ്പോള്‍ ഭാര്യാസമേതമോ ഭാര്യയെ മകനെ ഏല്‍പ്പിച്ചു തനിച്ചോ വാനപ്രസ്ഥം ചെയ്യുന്നു. അയാള്‍ തീര്‍ത്ഥങ്ങളും പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ച് വനത്തില്‍ ചെന്ന് കുടില്‍ കെട്ടിയോ ഗുഹയില്‍ വസിച്ചോ ഫലമൂലാദികള്‍ മാത്രം കഴിച്ച് ധര്‍മ്മം വിധിയാം വണ്ണം അനുഷ്ഠിക്കുന്നു. താടിയും മുടിയും നഖവും വളര്‍ത്തുന്നു. മരവുരി ഉടുക്കുന്നു. പൂജാദികള്‍ മൂന്നു നേരവും ചെയ്യുന്നു. വൈഖാനസന്‍, വാലഖില്യന്‍, ഔദുംബരന്‍, ഫേനപന്‍ എന്നിങ്ങനെ നാലു തരത്തിലാണ് വാനപ്രസ്ഥന്‍മാര്‍. അവരുടെ ആഹാരരീതിയില്‍ ഉള്ള വ്യത്യാസം അനുസരിച്ചാണ് ഈ ക്രമം. വാനപ്രസ്ഥനും ഗൃഹസ്ഥനും കഠിനവ്രതങ്ങള്‍ അനുഷ്ഠിക്കാറുണ്ട്. ഗൃഹസ്ഥന്മാര്‍ പാപപരിഹാരത്തിനും സന്ന്യാസാശ്രമപ്രവേശനത്തിനുള്ള അര്‍ഹതയ്ക്കും വേണ്ടിയാണ് വ്രതങ്ങള്‍ അനുഷ്ഠിക്കുന്നത്.
മേല്‍പ്പറഞ്ഞ സംഗതികളെ ശബരിമലയാത്രയിലെ ആചാരങ്ങളുമായി താരതമ്യം ചെയ്‌താല്‍ ചിലത് വ്യക്തമാകും. അയ്യപ്പന്‍ മല കയറിയത് ജ്ഞാനനിഷ്ഠയാകുന്ന സന്ന്യാസത്തിലേക്കാണ്. സന്ന്യാസാശ്രമപ്രവേശനത്തിന്റെ ഒരു ആവിഷ്ക്കരണം ആണ് ഇന്ന് നിലവിലുള്ള ആചാരം എന്നത് വ്യക്തമാകും. ശബരിമലയിലേക്ക് പോകുന്ന ആള്‍ വ്രതം ( നാല്‍പത്തിയൊന്നു ദിവസത്തെ വ്രതം എന്ന് പക്ഷം) അനുഷ്ഠിക്കണം. ഗൃഹസ്ഥന്‍ സന്ന്യാസാശ്രമത്തിലേക്ക് പ്രവേശിക്കുവാന്‍ വ്രതം അനുഷ്ഠിക്കുന്നു എന്ന് മുന്പ് പറഞ്ഞുവല്ലോ. തന്റെ ലക്ഷ്യമായ സ്വാമിപദത്തില്‍ തന്നെയാണ് അയാള്‍ അക്കാലത്ത് വിളിക്കപ്പെടുന്നത്. മല കയറാന്‍ മാലയിടുന്നവരെ സ്വാമി എന്നാണല്ലോ വിളിക്കുക. വാനപ്രസ്ഥനെപ്പോലെ അയാളും മുടിയും താടിയുമെല്ലാം വളര്‍ത്തുന്നു. മരവുരിക്ക് പകരം കറുത്ത വസ്ത്രമുടുക്കുന്നു. ആഹാരങ്ങളില്‍ നിയന്ത്രണം വരുത്തുന്നു. ഉപവാസം അനുഷ്ഠിക്കുന്നു. ഈ വ്രതം അനുഷ്ഠിച്ച ഗൃഹസ്ഥന്‍ വാനപ്രസ്ഥം ചെയ്യുന്നതിന്റെ പ്രതീകമാകണം മതംഗവനത്തിലൂടെയുള്ള അവന്റെ കല്ലും മുള്ളും ചവിട്ടിയുള്ള യാത്ര. പഴയ കാലത്ത് ആദ്യ 25 വര്ഷം ബ്രഹ്മചര്യാശ്രമവും അടുത്ത 25 വര്ഷം ഗൃഹസ്ഥാശ്രമവും ആയിരുന്നു. അതിനാല്‍ അമ്പതു വയസ്സു കഴിഞ്ഞ സ്ത്രീകള്‍ക്ക് മാത്രമേ ശബരിമലയില്‍ പ്രവേശിക്കാവൂ എന്നത് ഈ രണ്ടു ആശ്രമകാലഘട്ടത്തെ സൂചിപ്പിക്കുന്നതാണ്. തീവ്രതരവൈരാഗ്യമുണ്ടെങ്കില്‍ സ്ത്രീകള്‍ക്കും സന്ന്യസിക്കാം. പക്ഷെ പ്രതീകാത്മകമായ ഒരു ആചാരം എന്ന നിലയില്‍ വാനപ്രസ്ഥത്തിന്റെ കഠിനവ്രതം അനുസരിച്ചു യാത്ര ചെയ്യുവാന്‍ വേണ്ടി ആവണം അന്‍പതു വയസിനു ശേഷം പ്രവേശനം കല്‍പ്പിച്ചത്.പുരുഷനെപ്പോലെ സ്ത്രീകള്‍ക്ക് കഠിനവ്രതം ചെയ്യുക ബുദ്ധിമുട്ടും ആണ്. സ്ത്രീ രജസ്വല ആകുന്നത് അശുദ്ധി അല്ല അവളുടെ ഗൃഹസ്ഥധര്‍മ്മമായ സന്താനലബ്ധിക്ക് അവര്‍ പര്യാപ്തയാകുന്നു എന്നതിന്റെ സൂചനയാണ്. അതിനാല്‍ അവര്‍ ഗാര്‍ഹസ്ത്ഥ്യം വിധിയാം വണ്ണം അനുഷ്ഠിച്ചു അന്‍പതു വയസ്സിനു ശേഷം വാനപ്രസ്ഥം ചെയ്യുന്നു. വൃദ്ധയും സിദ്ധയുമായ ശബരി കായ്കനികള്‍ ഭക്ഷിച്ചു വാനപ്രസ്ഥധര്‍മ്മം അനുഷ്ടിച്ചിരുന്ന വേളയില്‍ രാമദര്‍ശനത്താല്‍ ആത്മസാക്ഷാത്കാരം ലഭിക്കുകയും മഹാസാമാധിയെ പുല്കുകയും ചെയ്തത് ഇതുമായി കൂട്ടി വായിക്കാം.
വാനപ്രസ്ഥപ്രതീകമായ കാനനയാത്രയുടെ അന്ത്യത്തില്‍ സന്ന്യാസാശ്രമം അഥവാ തത്വമസീസാക്ഷാത്കാരമാകുന്ന ജ്ഞാനനിഷ്ഠയുടെ പ്രതീകമായ അയ്യപ്പസന്നിധിയില്‍ എത്തുന്നു. അവിടെ യാത്രികനും യാത്രയും ഇല്ലാതെയാവുന്നു. സ്വാമി എന്ന ഏകവും ത്രിപുടിരഹിതവുമായ അദ്വൈതസാക്ഷാത്കാരം ആവിഷ്ക്കരിക്കപ്പെടുന്നു. ഈ ത്രിപുടിരഹിത അവസ്ഥയെ ആണ് അയ്യപ്പന്‍റെ ചിന്മുദ്ര സൂചിപ്പിക്കുന്നത്.ഇപ്രകാരം ഒരു ജീവന്റെ ജന്മസംസ്കാരങ്ങളിലൂടെ ഉള്ള യാത്രയുടെ ആവിഷ്കാരം ആണ് പുണ്യവും പരിപാവനവുമായ ശബരിമലയാത്ര. ക്ഷേത്രസംബന്ധമായ താന്ത്രികആചാരങ്ങളും മറ്റും പിന്നീടു ഉണ്ടായതോ അല്ലെങ്കില്‍ അയ്യപന്‍ എന്ന പന്തളകുമാരന്‍ നടപ്പില്‍ വരുത്തിയതോ ആവാം. മതംഗമുനിയുടെയും ശിഷ്യരുടെയും യാഗങ്ങളുടെ പ്രതീകമാവാം മലയരയന്മാര്‍ അവിടെത്തെളിക്കുന്ന മകരദീപം. ഈ മഹനീയമായ യാത്രയെ ചില സ്ഥാപിതതാല്പര്യക്കാര്‍ സ്ത്രീവിരുദ്ധവും അനാചാരവുമായി ചിത്രീകരിക്കുന്നത് കുല്സിതമായ താല്പര്യത്തോടെയാണ്. അവരുടെ ദുഷ്ടലാക്കിനെ തിരിച്ചറിഞ്ഞു ശരണമന്ത്രന്തിന്റെ ശക്തിയാല്‍ സകലരും അധര്‍മ്മത്തിനെതിരെ ശബ്ദിക്കട്ടെ. സനാതനധര്‍മ്മം സനാതനം തന്നെയായിരിക്കും