Showing posts with label astrology. Show all posts
Showing posts with label astrology. Show all posts

ത്രുടി മുതല്‍ കല്‍പ്പം വരെ

യാമം:മൂന്നുഹോര(ഏഴരനാഴിക) ഒരു യാമം. പകല്‍ നാലുയാമവും രാത്രി നാലു യാമവും ഉണ്ട്. ബ്രാഹ്മമമുഹൂര്‍ത്തത്തെ മാറ്റിയാണ് രാത്രിക്ക് ത്രിയാമം എന്നുപേര്‍ പറയുന്നത്.
അഹോരാത്രം (ദിവസം): ഏട്ടുയാമമാണ് അഹോരാത്രം. സൗരം, ചാന്ദ്രം, സവനം, നക്ഷത്രം, ബാര്‍ഹസ്പത്യം എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിലയില്‍ ദിവസങ്ങള്‍ ഗണിക്കുന്നു.
സപ്താഹം: ഏഴു ദിവസങ്ങള്‍ ചേര്‍ന്നതാണ് സപ്താഹം (ആഴ്ച).

പക്ഷം: പ്രതിപദം (പ്രഥമ) മുതല്‍ വാവു വരെയുള്ള 15 ദിവസങ്ങളാണ് പക്ഷം. കറുത്തവാവു കഴിഞ്ഞു തുടങ്ങുന്ന, തിഥികള്‍ വെളുത്തപക്ഷവും വെളുത്തവാവിനുശേഷം കറുത്തപക്ഷവും.
മാസം: സാമാന്യമായി 30 ദിവസം ചേര്‍ന്നതാണ് മാസം. ഇതില്‍ രണ്ടുപക്ഷമാണുള്ളത്. ചാന്ദ്രം, സൗരം തുടങ്ങിയ വൈവിധ്യങ്ങള്‍ ഇവിടെയുമുണ്ട്. ചൈത്രം, വൈശാഖം, ജ്യേഷ്ഠം, ആഷാഢം, ശ്രാവണം, ഭാദ്രപദം, ആശ്വിനം, കാര്‍ത്തിക, മാര്‍ഗശീര്‍ഷം, പൗഷം, മാഘം, ഫാല്‍ഗുനം എന്നിവയാണ് പന്ത്രണ്ട് ചാന്ദ്രമാസങ്ങള്‍.
ഋതു: ഫാല്‍ഗുനചൈത്രാദിയായി ഈ രണ്ടു മാസമാണ് ഋതു. വസന്തം, ഗ്രീഷ്മം, വര്‍ഷം, ശരത്, ഹേമന്തം, ശിശിരം എന്നിവയാണ് ആറ് ഋതുക്കള്‍.

അയനം: ഉത്തരായനം, ദക്ഷിണായനം എന്നിങ്ങനെ ആറുമാസം വീതം രണ്ട് അയനമാണുള്ളത്. അയനത്തില്‍ ഉത്തരായനമാണ് മംഗളകാര്യങ്ങള്‍ക്ക് ശുഭമായിട്ടുള്ളത്.
വര്‍ഷം: രണ്ടയനങ്ങള്‍ ചേര്‍ന്നതാണ് വര്‍ഷം. ചാന്ദ്രം, സൗരം, സാവനം, നക്ഷത്രം തുടങ്ങിയ വൈവിധ്യങ്ങള്‍ ഇവിടെയും ഉണ്ട്. വര്‍ഷമെന്നാല്‍ മനുഷ്യവര്‍ഷമാണ് സാധാരണയായി പരിഗണിക്കുന്നത്. വര്‍ഷങ്ങളുടെ പേരുകള്‍ ശ്രീപതി ആചാര്യന്‍ ‘ജ്യോതിഷരത്‌നമാല’യില്‍ പറഞ്ഞിട്ടുണ്ട് (അദ്ധ്യായം ഒന്ന്, നാല് മുതല്‍ 11 ശ്ലോകങ്ങള്‍) അത് ഇപ്രകാരം 60 എണ്ണമാണ്. 1. പ്രഭവം 2. വിഭവം 3. ശുക്ലം 4. പ്രമോദുതം 5. പ്രജോത്പതി 6. അംഗിരസം 7. ശ്രീമുഖം 8. ഭവം 9. യുവം 10. ധാനു 11. ഈശ്വരം 12. ബഹുധാന്യം 13. പ്രമാഥി 14. വിക്രമം 15. വിഷു 16. ചിത്രഭാനു 17. സ്വഭാനു 18. താരണം 19. പാര്‍ത്ഥിവം 20. വ്യയം 21. സര്‍വജിത് 22. സര്‍വ്വധാരി 23. വിരോധി 24. വികൃതി 25. വരം 26. നന്ദനം 27. വിജയം 28. ജയം 29. മന്മഥം 30. ദുര്‍മുഖി 21. ഹേവിളംബി 32. വിളംബി 33. വികാരി 34. ശര്‍വ്വരി 35. പ്ലവം 36. ശുഭകൃതി 37. ശോഭകൃത് 38. ക്രോധി 39. വിശ്വവസു 40. പരാഭവം 41. പ്ലവഗം 42. കീലകം, 43, സൗമ്യം 44. സാധാരണം 45. വിരോധികൃത് 46. പരിധാമി 47. പ്രമോദി 48. ആനന്ദം 49. രാക്ഷസം 50. നളം 51. കാലയുക്തി 52. സിദ്ധാര്‍ത്ഥി 53. രൗദ്രി 54. ദുര്‍മതി 55. ദുന്ദുഭി 56. രുധിരോദ്ഗാരി 58. രക്താക്ഷി, 59. കോധനം 60. ക്ഷയം.

പൈത്രം: പിതൃസംബന്ധിവര്‍ഷമാണ് പൈത്ര്യം. ഒരു മനുഷ്യമാസം പിതൃക്കള്‍ക്ക് ഒരു ദിവസം. 30 മനുഷ്യമാസം ഒരു പിതൃമാസവും 360 മനുഷ്യമാസങ്ങള്‍ ഒരു പിതൃവര്‍ഷവുമാണ്. ഇതാണ് പൈത്ര്യം. ദിവ്യം: ദേവവര്‍ഷം എന്നു സാരം. ഒരു മനുഷ്യവര്‍ഷം ദേവകള്‍ക്ക് ഒരഹോരാത്രം. 360 മനുഷ്യവര്‍ഷങ്ങള്‍ ഒരു ദിവ്യവര്‍ഷം.

യുഗം: കൃതയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം എന്നിങ്ങനെ നാലു യുഗങ്ങളാണുള്ളത്. ക്രമേണ, ഓരോന്നിന്റെയും കാലദൈര്‍ഘ്യം 4:3:2:1 എന്ന അനുപാതത്തിലാണ്. സന്ധ്യ, സന്ധ്യാംഗം, യുഗകാലം എന്നിവ ചേര്‍ന്നതാണ് ഓരോ യുഗവും.
കൃതയുഗം: 4800 ദിവ്യവര്‍ഷമാണ് ഒരു കൃതം. 4800ത360=17,28,000 മനുഷ്യവര്‍ഷമെന്നു സാരം. ഇത് ആരംഭയുഗമാണ്. സത്യയുഗമെന്നും പറയും.
ത്രേതായുഗം: 3600 ദിവ്യവര്‍ഷമാണ് ഇതിന്റെ ദൈര്‍ഘ്യം.
ദ്വാപരയുഗം: 2400 ദിവ്യവര്‍ഷമാണ് ദ്വാപരയുഗത്തില്‍ ഉള്ളത്. ഇത് മൂന്നാമത്തെ യുഗമാണ്.
കലിയുഗം: 1200 ദിവ്യവര്‍ഷം അഥവാ 43200 മനുഷ്യവര്‍ഷമാണ് ഒരു കലിയുഗത്തിന്. ഓരോ യുഗാവസാനത്തിലും ചെറിയ പ്രളയം ഉണ്ടാകുന്നു.

മഹായുഗം: ഇതിനെ ചതുര്‍യുഗമെന്ന് വിളിക്കാറുണ്ട്. 4320000 മനുഷ്യവര്‍ഷമാണ് ഇതിലുള്ളത്. കൃത ത്രേതാദ്വാപരകലിയുഗങ്ങള്‍ ഇതിന്റെ പാദങ്ങള്‍ ആയി അറിയപ്പെടുന്നു.
മന്വന്തരം: 71 ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ് ഒരു മന്വന്തരം (ആര്യഭട്ടാചാര്യമതം 72 എന്നാണ്) അതായത് 306720000 മനുഷ്യവര്‍ഷങ്ങള്‍. ഇപ്രകാരം 14 മനുക്കളുണ്ട്.
1. സ്വയംഭൂവമനു 2. സ്വാരോചിഷമനു 3. ഉത്തമമനു 4. താമസമനു 8. സാവര്‍ണിമനു 9. ദക്ഷസാവര്‍ണിമനു 10. ബ്രഹ്മസാവര്‍ണി മനു 11. ധര്‍മ്മസാവര്‍ണിമനു 12. രുദ്രസാവര്‍ണിമനു 13. രൗച്യദേവസാവര്‍ണിമനു. 14. ഇന്ദ്രസാവര്‍ണി മനു എന്നിവരാണ് ഈ 14 മനുക്കള്‍.
കല്‍പം: ബ്രഹ്മാവിന്റെ അര്‍ദ്ധദിവസമാണ് ഒരു കല്‍പം. ഇതില്‍ 14 മന്വന്തരങള്‍ 15 സന്ധ്യകളും (6 ചതുര്‍യുഗതുല്യം) അടങ്ങിയിരിക്കുന്നു. ആകെ 100 ചതുര്‍യുഗമാണ് ഒരു കല്‍പം എന്നത് ധ(71 ഃ14)+6)പ.
‘സസന്ധയസ്‌തേ മനവഃ
കല്‍പേ ജ്ഞേയഃ ചതുര്‍ദശ
കൃതപ്രമാണഃ കല്‍പാദൗ
സന്ധിഃ പഞ്ചദശ സ്മൃതഃ’

എന്ന് സൂര്യസിദ്ധാന്തം (1-14) സ്പഷ്ടമാക്കുന്നു. ഒരു കല്‍പം ബ്രഹ്മാവിന് പകലാണെങ്കില്‍ രാത്രിയും അത്രതന്നെയുണ്ട്. കല്‍പാദിയില്‍ സൃഷ്ടി നടക്കുന്നു. കല്‍പാന്ത്യത്തില്‍ നശിക്കുന്നു. ഇത് ഭഗവദ്ഗീതയില്‍ ഭഗവാന്‍ ഉപദേശിക്കുന്നു (9-7) സര്‍വഭൂതാനി/കല്‍പാദൗവിസൃജാമ്യഹം’ ഒരു സൃഷ്ടിവ്യൂഹം നശിച്ചാല്‍ ഒരു കല്‍പകാലം ശൂന്യമായിരിക്കും. ഇത് ബ്രഹ്മാവിന്റെ നിദ്രാകാലമാണ്.

പരാര്‍ദ്ധം: ബ്രഹ്മാവിന്റെ ഒരു ദിവസം രണ്ടു കല്‍പമാണെന്ന് പറഞ്ഞുവല്ലോ. 30 ബ്രഹ്മദിവസങ്ങള്‍ ഒരു ബ്രഹ്മമാസവും 12 ബ്രഹ്മമാസങ്ങള്‍ ഒരു ബ്രഹ്മവര്‍ഷവും ആകുന്നു. ബ്രഹ്മാവിന്റെ ആയുസ്സ് 100 ബ്രഹ്മവര്‍ഷമാണ്. ഇതിന്റെ അര്‍ദ്ധമാണ് പരാര്‍ദ്ധം എന്നത്. അതായത് 15 ബ്രഹ്മവര്‍ഷം.

മഹാകല്‍പം: ബ്രഹ്മാവിന്റെ ആയുഷ്‌കാലമാണ് മഹാകല്‍പം. അതായത് മൂന്നുലക്ഷത്തിപതിനോരായിരത്തി നാല്‍പതുകോടി വര്‍ഷം (3,11, 040,00,00, 000 മനുഷ്യവര്‍ഷം) ബ്രഹ്മാവിന്റെ ആയുസ്സ് അവസാനിക്കുന്നതോടെ മഹാപ്രളയം ഉണ്ടാവുന്നു. പിന്നീട് ഒരു മഹാകല്‍പകാലം ബ്രഹ്മാണ്ഡം ശൂന്യമായി കിടക്കുന്നു. വീണ്ടും ബ്രഹ്മസൃഷ്ടി മുതല്‍ ആരംഭിക്കുന്നു. ഇപ്രകാരം അനാദ്യന്തമായ കാലചക്രം തിരിഞ്ഞുകൊണ്ടേയിരിക്കുന്നു.
ഇത്ര അനവരതമായ കാലപ്രവാഹത്തില്‍ എവിടെയാണ് നമ്മള്‍ എന്ന ബോധമുണ്ടാക്കുകയാണ് മുകളില്‍ കൊടുത്ത സങ്കല്‍പവാക്യം കൊണ്ടു ഉദ്ദേശിക്കുന്നത്. പുതുമന സോമയാജി കരണപദ്ധതി എന്ന ഗ്രന്ഥത്തില്‍ ഇത് ഇങ്ങനെ സ്പഷ്ടമാക്കുന്നു. (5-15, 18).

കല്‍പാദീനാം പ്രമാണം തു
ബഹുധാ കല്യതേ ബുധൈഃ
ഉപേയസൈ്യവ നിയമോ
നോപായസ്യേതി യത്തതഃ
കല്ല്യേളസ്മിന്‍ സപ്തമാസ്യാസ്യ
വൈവസ്വതമനോര്‍യുഗേ
അഷ്ടാവിംശേ കലിഃ സര്‍വ്വൈഃ
വര്‍ത്തമാന ഇഹസ്മൃതഃ

കല്‍പാദികളുടെ പ്രമാണത്തില്‍ അഭിപ്രായഭേദമുണ്ടാവാമെങ്കിലും ഈ കല്‍പത്തില്‍ ഏഴാമനായ വൈവസ്വതമനുവിന്റെ യുഗത്തില്‍ 28-ാം കലിയുഗമാണ് നടക്കുന്നത് എന്ന കാര്യത്തില്‍ ആര്‍ക്കും അഭിപ്രായഭേദം ഇല്ല എന്നു സാരം.

അതായത് ശ്രീശ്വേതവരാഹകല്‍പത്തില്‍ ആറു മന്വന്തരങ്ങള്‍ കഴിഞ്ഞ് ഏഴാം മന്വന്തരമായ വൈവസ്വതത്തില്‍ 27 ചതുര്‍യുഗങ്ങളും 28-ാം മഹായുഗത്തിന്റെ കൃത ത്രേത ദ്വാപരയുഗങ്ങളും കഴിഞ്ഞു. മാത്രമല്ല, ഈ കലിയുഗത്തില്‍ത്തന്നെ 5100 വര്‍ഷങ്ങളും പിന്നിട്ടിരിക്കുന്നു.
ഇങ്ങനെ ഭാരതീയ ഗണനാപ്രകാരം വിശ്വസൃഷ്ടിക്ക് 196,20,62,700 മനുഷ്യവര്‍ഷം പഴക്കമുണ്ട് എന്നറിയണം. ആധുനിക ശാസ്ത്രജ്ഞന്മാരില്‍ ചിലര്‍ ഏകദേശം ഇതിനടുത്തെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് പ്രൊഫസര്‍ ഫക്‌സല്‍ പറയുന്നു. നൂറുകോടിയിലധികം ഈ സൃഷ്ടിക്ക് പഴക്കമുണ്ടെന്ന്. (വൈല്‍ഡ് ലൈഫ്). അധികം വൈകാതെ തന്നെ അവശിഷ്ട കൊല്ലങ്ങള്‍കൂടി ശാസ്ത്രജ്ഞന്മാര്‍ക്ക് അംഗീകരിക്കേണ്ടി വരുമെന്നതില്‍ സംശയമില്ല. കാരണം ഭൗതിക ശാസ്ത്രത്തിന്റെ സകല സിദ്ധാന്തങ്ങളും എവിടെ അവസാനിക്കുന്നുവോ അവിടെ നിന്നാണ് ഭാരതീയ ആദ്ധ്യാത്മികശാസ്ത്രത്തിന്റെ ആരംഭം എന്നതുതന്നെ. അതുകൊണ്ട് ഒരിക്കല്‍ക്കൂടി സവിനയം ഓര്‍മിപ്പിക്കട്ടെ. ഈ വരുന്നത് ഇരുപത്തൊന്നോ ഇരുപത്തിരണ്ടോ നൂറ്റാണ്ടല്ല. കലിയുഗത്തിലെ 52-ാം നൂറ്റാണ്ടാണ്.

ഇപ്രകാരമുള്ള ഭാരതീയകാലഗണനാ പദ്ധതി സ്വീകരിച്ചാല്‍, കമ്പ്യൂട്ടര്‍ രോഗത്തിനും പരിഹാരമാവുമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.



ജന്മഭൂമി: http://www.janmabhumidaily.com/news533652#ixzz4URe0YHZX

ഭാരതീയകാലഗണനാ സമ്പ്രദായം





കാലം അനാദിയും നിത്യപ്രവാഹശീലമുള്ളതുമാണ്. ആര്യഭടാചാര്യന്‍ പറയുന്നു- ‘കാലോയമനാദ്യന്തോ ഗ്രഹഭൈരനുമീയതേ ക്ഷേത്രേ’ (ആര്യഭടീയം 3-11). എണ്ണല്‍ എന്നര്‍ത്ഥമുള്ള ‘കല് സംഖ്യാനേ’ എന്ന ധാതുവില്‍ നിന്നാണ് കാലശബ്ദം ഉണ്ടായിട്ടുള്ളത്. ‘കലയതി ആയുഃ (ആയുസ്സിനെ ഗണിക്കുന്നത്) ഇതികാലഃ’ എന്നു നിര്‍വചനം. സമയം, ശിവന്‍, യമന്‍ തുടങ്ങിയ നിരവധി അര്‍ത്ഥങ്ങള്‍ കോശങ്ങളില്‍ കാണാം.

‘അനാദിനിധനഃ കാലോ രുദ്രഃ
സങ്കര്‍ഷണഃ സ്മൃതഃ
കലനാത് സര്‍വഭൂതാനാം സ കാലഃ
പരികീര്‍ത്തിതഃ’

(അനാദിനിധനമായ കാലം ശിവനായും വിഷ്ണുവായും അറിയപ്പെടുന്നു. എല്ലാ ഭൂതങ്ങളുടെയും തിട്ടപ്പെടുത്തല്‍കൊണ്ട് അത് കാലമെന്ന് പ്രസിദ്ധമാകുന്നു) ‘കാലഃ കലയതാമഹം’ (ഗണിക്കുന്നവര്‍ക്കു ഞാന്‍ കാലമാകുന്നു) എന്ന് ഭഗവദ്ഗീത (10-30)യിലും കാണാം.
ഓരോ രാഷ്ട്രത്തിനും അതിന്റേതായ കാലഗണനാപദ്ധതി ഉണ്ടായിട്ടുണ്ട്. ഇതാകട്ടെ, ആ രാഷ്ട്രത്തിന്റെ സംസ്‌കാരത്തില്‍ വേരൂന്നിയുമിരിക്കും. സ്വസംസ്‌കാരത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ഏതു രാഷ്ട്രവും അതിന്റെ പരമവൈഭവത്തിലെത്തുകയുള്ളൂ. രാഷ്ട്രത്തിന്റെ ഓരോ കണത്തിലും ചിന്തയിലും ഈ സാംസ്‌കൃതികമായ അംശം അന്തര്‍ലീനമായി കാണാം. ഭൂതം, വര്‍ത്തമാനം, ഭാവി ഈ മൂന്ന് വിഷയങ്ങളെക്കുറിച്ചും സാംസ്‌കൃതികമായ കാഴ്ചപ്പാട് രാഷ്ട്രത്തിനുണ്ടാകും. ഭാരതത്തെ സംബന്ധിച്ചിടത്തോളം അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇത് സത്യമാണുതാനും. ഇവിടെ സെക്കന്റിനെ തന്നെ എത്രയോ ചെറിയ അംശമായ ത്രുടി മുതല്‍ നൂറ്റാണ്ടുകളുടെ സങ്കേതമായ മഹാപ്രളയംവരെ കാലത്തെ വിഭജിച്ച് ക്രമീകരിച്ചിരിക്കുന്നതായി കാണാം. ഈ ക്രമീകരണത്തിന്റെ സൂക്ഷ്മതയും ശാസ്ത്രീയതയും കണക്കിലെടുക്കുമ്പോള്‍ ഭാരതീയ കാലഗണനാസമ്പ്രദായം ഉപേക്ഷിച്ച് പാശ്ചാത്യ കാലഗണനയ്ക്ക് പിന്നാലെ ചെല്ലുകയും വിവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്യുന്നത് നമുക്ക് ഭൂഷണമാകാന്‍ തരമില്ല. മാത്രവുമല്ല, ഇന്ന് കാണുന്ന പാശ്ചാത്യകലണ്ടര്‍, തികച്ചും അശാസ്ത്രീയവും കേവലമായ പ്രഖ്യാപനത്തിലൂടെ നിലവില്‍വന്നതുമാണ്.

1) ഇത് ജ്യോതിര്‍ഗോളങ്ങളെയോ യാതൊരു പ്രകൃതി പ്രതിഭാസത്തെയോ കേന്ദ്രികരിച്ചുള്ളതല്ല.

2) ക്രിസ്തുവിനെ കേന്ദ്രീകരിച്ചാണ് എന്നത് അവകാശവാദം മാത്രം. കാരണം ക്രിസ്തു ജനിച്ച് നൂറ്റാണ്ടുകള്‍ക്കുശേഷമാണ് ഇത് നിലവില്‍ വന്നത്. ക്രിസ്തുജനനം ഡിസംബര്‍ 25 ആണെന്ന് പറയുന്നു. എന്നാല്‍ വര്‍ഷാരംഭം ജനുവരി ഒന്നും. ഇത് എന്തടിസ്ഥാനത്തില്‍?

3) 1739 ല്‍ പോപ്പ് ഗ്രിഗോറി, സപ്തംബര്‍ രണ്ടിനുശേഷം 14 ആണെന്ന് വിശ്വസിക്കാനും ഫെബ്രുവരി 29 ഉണ്ടെന്ന് കല്‍പ്പിക്കുവാനും ആജ്ഞാപിച്ചു. 24 മണിക്കുറിനുള്ളില്‍ 11 ദിവസം എങ്ങനെ കടന്നുപോയി.

4) ശബ്ദാര്‍ത്ഥംകൊണ്ടുതന്നെ, സപ്തംബര്‍, ഒക്‌ടോബര്‍, നവംബര്‍, ഡിസംബര്‍ എന്നിവ ക്രമേണ 7, 8, 9, 10 മാസങ്ങള്‍ ആണ്. പത്താംമാസമായ ഡിസംബര്‍ എങ്ങനെ 12-ാം മാസമായി.

5) ജൂലിയസ് സീസറും അഗസ്റ്റസ് സീസറും തങ്ങളുടെ പേരില്‍ ഓരോ മാസത്തെ കൂട്ടിച്ചേര്‍ത്തു. ജൂലായ് എന്നും ആഗസ്റ്റ് എന്നും മാറിമാറി വരുന്ന ഭരണകര്‍ത്താക്കളൊക്കെ മാസങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയോ, കുറയ്ക്കുകയോ ചെയ്താല്‍ കാലത്തിന്റെ ഗതി എന്താകും?

6) സാമ്പത്തികാദിവര്‍ഷങ്ങള്‍ ഇന്നും മാര്‍ച്ചിനോട് (യുഗാദിയോട്) ചേര്‍ന്നുകണക്കാക്കുന്നത് എന്തുകൊണ്ട്?

7) സര്‍വോപരി, ഋതുക്കള്‍, സൂര്യചന്ദ്രാദി സഞ്ചാരങ്ങള്‍ എന്നിവയുമായി ഇംഗ്ലീഷുമാസങ്ങള്‍ക്ക് ഒരു ബന്ധവുമില്ല എന്നതിനാല്‍ ഇത് ഭാരതത്തിന്റെ പരിതസ്ഥിതിക്കും സംസ്‌കാരത്തിനും അനുകൂലമല്ല. ഇതുകൊണ്ടുതന്നെ ക്രിസ്ത്വബ്ദത്തെ മാറ്റിനിര്‍ത്തി, യുഗാബ്ദത്തെക്കുറിച്ച് ചിന്തിക്കേണ്ട കാലം സമാഗതമായിരിക്കുന്നുവെന്ന് വ്യക്തം. നാം ഓരോ പൂജാവേളയിലും ഉപയോഗിക്കുന്ന ‘മേരോരുത്തരഭാഗേ ജുംബു ദ്വീപേ പരശുരാമക്ഷേത്രേ ബ്രഹ്മണോ ദ്വിതീയേ പരാര്‍ദ്ധേ ശ്രീശ്വേതവരാഹ കല്‍പേ വൈവസ്വത മന്വന്തരേ അഷ്ടാവിംശതിതമേ കലിയുഗേ വിരോധിനാമ സംവത്സരേ ഫാല്‍ഗുനമാസേ ശുക്ലപഞ്ചമ്യതിഥൗ…..’ എന്നിങ്ങനെയുള്ള സങ്കല്‍പവാക്യത്തെ നിത്യനൈമിത്തിക വ്യവഹാരത്തില്‍ ഉപയോഗിക്കാന്‍ കാലമായെന്നു സാരം.

സമയമെന്നും അര്‍ത്ഥമുള്ള കാലത്തെ ഭാരതീയര്‍ എത്ര സൂക്ഷ്മതയോടെയാണ് ഗണിച്ചിരിക്കുന്നത്. ‘ത്രുട്യാദി പ്രളയാന്തകാലകലനാത്’ എന്ന സിദ്ധാന്തശിരോമണി വാക്യത്തില്‍നിന്ന് ത്രുടിമുതല്‍ പ്രളയം വരെ കാലഗണന സുലഭമെന്ന് വ്യക്തമാണ്. ത്രുടി, ലവം, നിമിഷം, ഗുര്‍വ്വക്ഷരം, കാഷ്ഠം, അസു, വിനാഴികാ, നാഴികാ, മുഹൂര്‍ത്തം, ഹോര, യമം, അഹോരാത്രം (ദിവസം), സപ്താഹം, പക്ഷം, മാസം, ഋതു, അയനം, വര്‍ഷം, പൈത്ര്യം, ദിവ്യം, യുഗം, മഹായുഗം, മന്വന്തരം, കല്‍പം, പരാര്‍ദ്ധം, മഹാകല്‍പം (പ്രളയം) എന്നിങ്ങനെയാണ് കാലത്തിന്റെ ആഴവും പരപ്പും.

ത്രുടി: നൂറു താമരദളങ്ങള്‍ ഒരുമിച്ചുവച്ച്, കൂര്‍ത്ത സൂചികൊണ്ട് തുളച്ചാല്‍ ഒരു ദളത്തില്‍നിന്ന് മറ്റൊന്നിലേക്ക് സൂചി കടത്താന്‍ ആവശ്യമായ സമയമാണ് ത്രുടി. ഒരു സെക്കന്റിന്റെ 1/112500 ഭാഗം.

ഹോര: രണ്ടരനാഴികയാണ് ഒരു ഹോര. അതായത്, ഒരു മണിക്കൂര്‍. ത്രുടിക്കും, ഹോരയ്ക്കുമിടയ്ക്ക് ലവം, നിമിഷം, ഗുര്‍വ്വക്ഷരം, കാഷ്ഠം, പ്രാണന്‍, വിഘടിക (വിനാഴിക),ഘടിക (നാഴിക) മുഹൂര്‍ത്തം തുടങ്ങി നിരവധി അംശങ്ങളുണ്ട്. (ഇത് പട്ടിക നോക്കി മനസ്സിലാക്കുക)ഓരോ ഹോരയ്ക്കും സപ്തഗ്രഹങ്ങളില്‍ നിന്ന് അധിപതിയേയും കണക്കാക്കുന്നു. അര്‍ക്കന്‍, ശുക്രന്‍, ബുധന്‍ ചന്ദ്രന്‍, മന്ദര്‍ (ശനി) ജീവന്‍ (വ്യാഴം), ധരാസുതന്‍ (ചൊവ്വ) എന്നിവര്‍ ക്രമേണ ആദ്യത്തെ ഏഴു ഹോരങ്ങളുടെ പതികള്‍. ഉദയം തൊട്ടെടുത്ത് ആദ്യോഹോരയ്ക്ക് അന്നത്തെ ദിനാധിപന്‍ നാഥന്‍. തുടര്‍ന്ന് മേല്‍പ്പറഞ്ഞ ക്രമത്തില്‍ ഓരോ ഗ്രഹം നാഥന്‍. 25-ാം ഹോരയുടെ (അടുത്ത സൂര്യോദയം) പതി അടുത്ത ദിനത്തിന്റെ നാഥനാകുന്നു. ഇതിന് കാലഹോരാക്രമം എന്നു പറയും.


ഓരോ രാഷ്ട്രത്തിനും അതിന്റേതായ കാലഗണനാപദ്ധതി ഉണ്ടായിട്ടുണ്ട്. ഇതാകട്ടെ, ആ രാഷ്ട്രത്തിന്റെ സംസ്‌കാരത്തില്‍ വേരൂന്നിയുമിരിക്കും. സ്വസംസ്‌കാരത്തിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ ഏതു രാഷ്ട്രവും അതിന്റെ പരമവൈഭവത്തിലെത്തുകയുള്ളൂ.



ജന്മഭൂമി: http://www.janmabhumidaily.com/news533268#ixzz4URaLadFP

കണക്ക് തെറ്റിയ കാലം

അതിപുരാതന കാലം മുതല്‍ക്കേ ഭാരതീയര്‍ കാലവും കാലാവസ്ഥയും നാള്‍, പക്കം, നക്ഷത്രം, സംക്രമം, ഗ്രഹപ്പകര്‍ച്ച അതിനോടനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും കൃത്യമായി കണക്കുകൂട്ടി വരുംതലമുറയ്ക്കായി നീക്കിവച്ചിരുന്നു. കാലത്തിന്റെ കുത്തൊഴുക്കില്‍ ഈ കണ്ടുപിടിത്തങ്ങളുടെ അടിസ്ഥാന തത്വം മനസ്സിലാക്കാതെ പുതുതലമുറ പുതുകണക്കുകള്‍ ഇതുമായി ബന്ധിപ്പിച്ച് എങ്ങുമെത്താത്ത നിലയില്‍ കൊണ്ടെത്തിച്ചു. അടിസ്ഥാനപരമായ കണക്കുകള്‍ തകരുമ്പോള്‍ ശാസ്ത്രം തകിടംമറിയുന്നു. ഇതുമനസ്സിലാക്കാതെ പുരാണേതിഹാസശാസ്ത്രങ്ങളെ പുച്ഛിക്കുന്ന പുതുതലമുറയ്ക്ക് കൊടുക്കാവുന്ന തിരിച്ചറിവിന്റെ ഒരു പാഠം.
വര്‍ഷം എന്ന് കണക്കാക്കുന്നത് മുന്നൂറ്റിഅറുപത്തഞ്ചേകാല്‍ ദിവസമായിട്ടാണല്ലോ? ഈ കണക്കുവച്ച് കാല്‍ ദിവസം ഒരുദിവസമാക്കാന്‍ നാലു വര്‍ഷത്തിലൊരിക്കല്‍ ഒരു ദിവസം കൂടി കൂട്ടി കൃത്യമായി മുന്നോട്ടു പോകുമ്പോള്‍ നാമറിയാതെ ഒരു ചോര്‍ച്ച കാലത്തിനു സംഭവിക്കുന്നു.
യഥാര്‍ത്ഥത്തില്‍ ഭൂമി സൂര്യനെ ഒന്ന് വലംവെയ്ക്കാന്‍ എടുക്കുന്ന സമയം മുന്നൂറ്റിഅറുപത്തഞ്ച് ദിവസവും അഞ്ച് മണിക്കൂറും നാല്‍പ്പത്തിയെട്ട് മിനിറ്റും നാല്‍പ്പത്തിയാറ് സെക്കന്റുമാണ്.
മുന്നൂറ്റി അറുപത്തഞ്ചേകാല്‍ ആകാന്‍ പതിനൊന്ന് മിനിറ്റ് പതിനാല് സെക്കന്റ് കൂടിവേണം.
ഈ കണക്കിലൂടെ നോക്കുമ്പോള്‍ പതിനൊന്ന് മിനിറ്റ് പതിനാല് സെക്കന്റിന് മുമ്പുതന്നെ ഭൂമി ഭ്രമണം പുര്‍ത്തീകരിക്കും. ഇപ്രകാരം മുന്നോട്ടു പോകുമ്പോള്‍ ഇപ്പോഴത്തെ അവസ്ഥവച്ച് 122.767 വര്‍ഷം കഴിയുമ്പോള്‍ ഓരോ ദിവസം പിന്നോട്ടു പോരേണ്ടതാണ്. അതായത് ഒന്നുമുതല്‍ 2016 വരെ എടുത്തു നോക്കിയാല്‍ കൃത്യമായി 16 ദിവസം, കാലം പിന്നിലും നമ്മുടെ ദിനങ്ങള്‍ മുന്നിലും ആണന്നു കാണാം.
പ്രകൃതിയുടെ മാറ്റവും ഇതിനനുസരിച്ച് വ്യക്തമായി കാണുന്നു. ഈവര്‍ഷത്തെ വിഷു അതിനുത്തമ ദൃഷ്ടാന്തമാണ്. വിഷു നമ്മുടെ കണക്കു പ്രകാരം വന്നതിനു മുമ്പേ തന്നെ കണിക്കൊന്നകള്‍ പൂത്തുകഴിയും. അങ്ങനെ പ്രകൃതിയെ ശ്രദ്ധിച്ചാല്‍ പൂര്‍ണ്ണമായും മനസ്സിലാക്കാം.ഇപ്പോഴത്തെ കണക്കും യഥാര്‍ത്ഥ കണക്കുമായി നോക്കുമ്പോള്‍ 161/2016 എന്ന് പറയുന്നത് 1/1/2016 ആണ്. ഇപ്രകാരം മുന്നോട്ടു പോകുമ്പോള്‍ ഉണ്ടാകുന്ന ഭവിഷ്യത്ത് പുരാതനമായ എല്ലാ ശാസ്ത്രത്തേയും മോശമായി ബാധിക്കും.
ജാതക സംബന്ധമായ വിഷയം നോക്കാം. 16/1/2016 ല്‍ കുട്ടി ജനിക്കുന്നു. ഇതിന്റെ ലഗ്‌നം സ്ഫുടം ചെയ്യുന്നതെങ്ങനെ?. ശരിയായ നിലയില്‍ കുഞ്ഞിന്റെ ജനനത്തീയതി 1/1/2016) ആണ്. അങ്ങനെ ഏതെടുത്താലും അടിമുടി പ്രശ്‌നങ്ങളായിരിക്കും. അതുകൊണ്ട് പുരാണ ശാസ്ത്ര വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നവരെങ്കിലും ഇതുമനസ്സിലാക്കി മുമ്പോട്ടു പോയില്ലങ്കില്‍ നമ്മുടെ പൈതൃക സിദ്ധാന്തങ്ങള്‍ എല്ലാംതന്നെ ചോദ്യം ചെയ്യപ്പെടും.


ജന്മഭൂമി: http://www.janmabhumidaily.com/news476088#ixzz4JvamAvrT

ഞാറ്റുവേല

രാശിചക്രത്തിലെ ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യനു വേണ്ട കാലയളവാണു ഞാറ്റുവേല എന്ന് അറിയപ്പെടുന്നത്. ഞാറ്റുനില, ഞാറ്റില എന്നിങ്ങനെയും പേരുകൾ ഉണ്ട്. 27 ഞാറ്റുവേലകൾ ഉണ്ട്; അവയ്ക്ക് 27 നാളുകളുടെ (നക്ഷത്രങ്ങളുടെ) പേരാണ്‌ നൽകിയിരിക്കുന്നത്. സൂര്യൻ ഏത് നക്ഷത്രത്തിന്റെ കൂടെ നിൽകുന്നുവോ ആ നക്ഷത്രത്തിന്റെ പേരിൽ ഞാറ്റുവേല അറിയപ്പെടുന്നു. സൂര്യൻ ഒരു നക്ഷത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറുന്നതിന്റെ ഞാറ്റുവേലപ്പകർച്ച എന്നോ ഞാറ്റുവേലപോക്ക് എന്നോ പറയുന്നു. ഒരു ഞാറ്റുവേല ശരാശരി 13 1/2 ദിവസത്തോളം നിൽകും.



പേരിന്റെ പിന്നിൽ
സൂര്യന്റെ മറ്റൊരു പേരായ ഞായറാണ്‌ പേരിന്റെ കാരണം. ഞായർ വേള എന്നതാണ്‌ ഞായറ്റുവേള എന്നും ഞാറ്റുവേല എന്നുമായിത്തീർന്നത്. ഞാറ്റുനില, ഞാറ്റില, ഞായിറ്റുവേല എന്നിങ്ങനെയും പലയിടങ്ങളിൽ പേരുണ്ട്.[1]

ശാസ്ത്രം
രാശിചക്രത്തെ 13°20‘ വീതമുള്ള തുല്യ നക്ഷത്രഭാഗങ്ങളായി വിഭജിച്ചിട്ടുണ്ട്‌. ഇതാണ് അശ്വതി, ഭരണി, കാർത്തിക, രോഹിണി, മുതലായ 27 നക്ഷത്രങ്ങൾ. സൂര്യൻ ഒരു ദിവസം ഏകദേശം ഒരു ഡിഗ്രി രാശിചക്രത്തിലൂടെ സഞ്ചരിക്കുന്നു. അപ്പോൾ 13°20‘ ഡിഗ്രി സഞ്ചരിക്കാൻ ഏകദേശം 13-14 ദിവസം വേണം. അതായത്‌ ഒരു നക്ഷത്രഭാഗം കടന്നു പോകാൻ സൂര്യന് 13-14 ദിവസം വേണം. ഇതാണ് ഞാറ്റുവേല എന്ന പേരിൽ അറിയപ്പെടുന്നത്‌.[അവലംബം ആവശ്യമാണ്] ഉദാഹരണത്തിന് തിരുവാതിര ഞാറ്റുവേല എന്നു പറഞ്ഞാൽ അതിന്റെ അർത്ഥം സൂര്യൻ ഇപ്പോൾ തിരുവാതിര നക്ഷത്രഭാഗത്താണ് എന്നാണ്.

ഒരു ഞാറ്റുവേല ശരാശരി പതിമൂന്നര ദിവസമാണ്. സവിശേഷമായ തിരുവാതിര ഞാറ്റുവേല പതിനഞ്ചു ദിവസമാണ്

ഞാറ്റുവേലയും കൃഷിയും

കേരളീയർ ഞാറ്റുവേലക്കൊത്ത് കാർഷിക ചക്രം രൂപപ്പെടുത്തിയിട്ടുണ്ട്. കേരളീയരെ സംബന്ധിചച്ചിടത്തോളം ജ്യോതിശാസ്ത്രത്തിലും കാലാവസ്ഥാശാസ്ത്രത്തിലും പരിചയത്തിലും ഊന്നി ഒരു കൊല്ലം ലഭ്യമാകുന്ന മഴയുടെ വിതരണത്തെ ഏറ്റവും ശാസ്ത്രീയമായി നിർണ്ണയിച്ചതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ ഞാറ്റുവേല സങ്കല്പം

ഞാറ്റുവേലയിലെ മഴയുടെ പ്രത്യേകതകൾ പഴയചൊല്ലുകളിൽ നിന്ന് വ്യക്തമാക്കാവുന്നതാണ്‌. വേനൽ മഴ്യ്ക്കൊപ്പം ആദ്യ ഞാറ്റുവേലയായ അശ്വതി ഏപ്രിൽ പകുതിയോടെ തുടങ്ങും.[2]അശ്വതി, ഭരണി ഞാറ്റുവേലകളിൽ ഇടയ്ക്കിടക്ക് മഴ പെയ്യും.വിത്ത് ഭരണിയിലിടണം. രണ്ടു രാശികളിലായി ലഭിക്കുന്ന കാർത്തിക ഞാറ്റുവേലയിൽ പൊതുവെ മഴ ഉണ്ടാവാറില്ല. എങ്കിലും കാർത്തിക കാലിൽ കാക്കക്കാൽ നനഞ്ഞാൽ മുക്കാലിൽ മുക്കും എന്ന ചൊല്ലിൽ നിന്ന് മേടം രാശിയിൽ വരുന്ന കാർത്തിക ഞാറ്റുവേലയുടെ 1/4 രാശിയിൽ ചെറിയ മഴ പെയ്താൽ തന്നെ മിഥുനം[അവലംബം ആവശ്യമാണ്] രാശിയിൽ വരുന്ന 3/4 രാശിയിൽ നല്ല മഴ ലഭിക്കുമെന്ന വിവരം ലഭിക്കുന്നു. രോഹിണി ഞാറ്റുവേലയോടെ കാലവർഷം വരവായി. രോഹിണിക്കിപ്പുറം അധികം വിത വേണ്ട. മകയീര്യം മദിച്ചു പെയ്യും എന്നും തിരുവാതിര ഞാറ്റുവേലയിൽ തിരിമുറിയാതെ മഴ പെയ്യുമെന്നും ചൊല്ലുണ്ട് തിരുവാതിര ഞാറ്റുവേലയിൽ നൂറ്റൊന്നു മഴയും നൂറ്റൊന്നു വെയിലും എന്ന ചൊല്ലുമുണ്ട്. തിരുവാതിര ഞാറ്റുവേലയുടെ തുടക്കത്തിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ ഞാറ്റുവേലപ്പോക്കിനു നല്ല മഴലഭിക്കുമെന്നുമുള്ള തിരുവാതിരക്ക് ആദ്യം തെളിഞ്ഞാൽ പോക്കിനു മഴ എന്ന ചൊല്ലും പ്രസക്തമാണ്‌. പുണർതത്തിൽ പുകഞ്ഞ മഴയാണ്‌. പുണർതം പൂഴി തെറിപ്പിക്കും എന്നും ചൊല്ലുണ്ട്. അത്രയും വലിയ മഴയായിരിക്കുമത്രെ. ആയില്യം ഞാറ്റുവേലയിൽ നല്ലമഴലഭിക്കുമെന്നും അത് അത്തമാവുമ്പോഴേക്കും ശക്തമാകുമെന്നും പഴയ ചൊല്ലുകളിൽ നിന്ന് മനസ്സിലാക്കാം. തിരുവാതിര ഞാറ്റുവേല ഏറ്റവും കേമൻ എന്നാണ്‌ കർഷകർ കരുതുന്നത്. ഏത് ചെടി നട്ടാലും എളുപ്പം വളരും. പ്ലാവിന്റെയും മാവിന്റേയും കമ്പ് വരെ പൊടിച്ചുവരുമത്രെ. ഈ ഞാറ്റുവേലക്ക് ഔഷധഗുണമുണ്ടെന്നാണ്‌ വിശ്വാസം. കുരു‍മുളക് നടാനായി കർഷകർ തിരഞ്ഞെടുക്കുന്നത് ഈ സമയമാണ്‌. മകത്തിന്റെ പുറത്ത് എള്ളെറിഞ്ഞാൽ കുടത്തിനു പുറത്താണ് എണ്ണ. ചോതി ഞാറ്റുവേലയിലാണ് മഴ തീരുന്നത്.[2]

ഒരോ വിളയ്ക്കും അനുയോജ്യമായ ഞാറ്റുവേലകളേയും ഏറ്റവും പ്രായോഗികമായും തിരിച്ചറിഞ്ഞിരുന്നു. ചാമയ്ക്ക് അശ്വതി ഞാറ്റുവേലയും പയർ, ചെറുപയർ, ഉഴുന്ന് തുവരപ്പരിപ്പ് എന്നിവക്ക് രോഹിണി ഞാറ്റുവേലയും അമര, കുരുമുളക്, തെങ്ങ് എന്നിവക്ക് തിരുവാതിര ഞാറ്റുവേലയും എള്ളിനു മകം ഞാറ്റുവേലയും ഉത്തമമാണ്‌.[3] ഫലവൃക്ഷങ്ങളുടെ വിത്തുകൾ നടുന്നതിനും കൊമ്പൊടിച്ചുകുത്തി മുളപ്പിക്കുന്ന എല്ലാ ചെടികൾക്കും തിരുവാതിര ഞാറ്റുവേലയാണ്‌ ഏറ്റവും ഉത്തമം. നെൽ കൃഷിക്കും ഇത്തരത്തിൽ ഞാറ്റുവേല സമയങ്ങൾ കൃഷിഗീതയിൽ പ്രസ്താവിച്ചു കാണുന്നു. ഭരണി ഞാറ്റുവേലയിൽ മത്തൻ, കുമ്പളം, കയ്പ, വെണ്ട എന്നിവയുടെ വിത്തു കുത്താം.[2]

ഐതിഹ്യങ്ങളിൽ

തിരുവാതിര ഞാറ്റുവേലയും കമുരുമുളകുമായുള്ള അഭേദ്ധ്യമായ ബന്ധം ഐതിഹ്യങ്ങളിൽ പരാമർശിതമാണ്‌. പണ്ട് സാമൂതിരിയുടെ കാലത്ത് വാസ്കോ ഡ ഗാമ യൂടെ നേതൃത്വത്തിൽ പറങ്കികൾ കുരുമുളക് തൈകൾ പോർത്തുഗലിലേക്ക് കൊണ്ടുപോവാൻ സാമൂതിരിയോട് അനുവാദം ചോദിച്ചു. ചോദിച്ച അളവിൽ സാമൂതിരി അവർക്ക് തൈകൾ നൽകുകയും ചെയ്തു. ഇത് കണ്ട് ഭയന്ന മാങ്ങാട്ടച്ചൻ പറങ്കികൾ കുരുമുളക് കൊണ്ടുപോയാലുണ്ടാകുന്ന ഭവിഷത്ത് അറിയിച്ചപ്പോൾ സാമൂതിരി അവരോട് പറഞ്ഞത് ശ്രദ്ധേയമാണ്" അവർ നമ്മുടെ കൂരുമുളക് തിരിയൽകളേ കൊണ്ട് പോകൂ നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ട് പോകില്ലല്ലോ"

ചൊല്ലുകൾ

ചോതി വർഷിച്ചാൽ ചോറ്റിനു പഞ്ഞമില്ല.
അത്തം ഇരുണ്ടാൽ ഓണം വെളുക്കും
അതിരാവിലെ പെയ്യുന്ന മഴ വേഗം തോറും
ചെമ്മാനം കണ്ടാൽ അമ്മാനം മഴയില്ല
നട്ടുച്ചക്ക് പെയ്താൽ എട്ടുച്ചക്ക് പെയ്യും
മുതിരക്കു മൂന്നു മഴ
വിരിപ്പ് നട്ടുണങ്ങണം മുണ്ടകൻ നട്ടുമുങ്ങണം
ഞാറ്റുവേലപ്പകർച്ച് വിത്തു പാകാ
കുംഭത്തിൽ പെയ്താൽ കുപ്പയിലും മാണിക്കം
മീനത്തിൽ മഴ പെയ്താൽ മീങ്കണ്ണീനും ദണ്ണം
പൂയം ഞാറ്റുവേലയിൽ പുല്ലും പൂവണിയും
ചോതി വർഷിച്ചാൽ ചോറ്റിനു പഞ്ഞമില്ല

https://ml.wikipedia.org/wiki/%E0%B4%9E%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%B5%E0%B5%87%E0%B4%B2#.E0.B4.9E.E0.B4.BE.E0.B4.B1.E0.B5.8D.E0.B4.B1.E0.B5.81.E0.B4.B5.E0.B5.87.E0.B4.B2.E0.B4.AF.E0.B5.81.E0.B4.82_.E0.B4.95.E0.B5.83.E0.B4.B7.E0.B4.BF.E0.B4.AF.E0.B5.81.E0.B4.82



The Concept of Njattuvela

Seasons were very important in traditional agriculture. The concept
of njattuvela2' is a clear and good example of the scientific approach of
traditional farmers. The term njattuvela is the combination of two
Malayalam words njar (seedling) and vela (time). Thus najtuuvela means
dayhime appropriate for transplanting seedlings.

This concept is based on the calculation of the availability of rain (based on the day that Vishu falls).
It is also known as nlal~unila and njarrila. There are numerous proverbs on the availability and nature of
rain in each season. The timing of agricultural operations are based on the nature of each crop and
season in the njurruvela. For example, in Thimvarhira njalruvela there is 'Thirumuriya mazha', means
rain and sunlight come interchangeably. Experiential knowledge of traditional farmers on the timing and
availability of rain is quite apprec~able.

Another pronunciation is njayittuvela and it is asserted that it is
njayarvela. Njayar (Sunday) is Sun [Sujithkumar, 1999:227]. Thirteen
and a half days constitute one njattuvela. So based on climate an
agricultural year in Kerala begins on April 141h or 151h of one year and ends
on April 13Ih or 141h of next year, covering 27 njattuvelas.
For convenience there are 27 njattuvelas in sequence and are named
after the stars from ~>hwath~ to Revaty. Of the 27 stars, the Sun (njayar)
moves to which star, determines the name of the njattuvela. When the Sun
moves from one star to another njattuvela also changes. Each crop or each
step in farming was performed according to njattuvela. As per njattuvela
sowing of each crop and transplanting of seedlings have their own time and
season.

The raashichakram (the Zodiac consisting of twelve signs) is the
basic text of the njattuvela calendar. (Information obtained from Sri.
Sukumaran, Jayanivas, Ithithanam, an astrologer, our interview dated 10-9-
2003). For astrological purposes, the astrologers use a square diagram with
all the twelve months in the Malayalam Era (M.E). They count with
medam, the ninth month and not with the first month chingam of the M.E.
Correspondingly there are 27 nakshatra or stars. The njattuvela
corresponding to a particular star will be known in the name of the
fourteenth star counting from the name of that star. For example, the
njattuvela of chothi star would be aswathy.
Njattuvela speaks of the best time for each farming operation
especially transplanting seedlings. This idea was at the core of the primitive
agricultural strategy. For instance, Krishigeetha speaks of the ideal time for
transplanting the Virippu crop as per the njattuvela prescription:
bharaniyakurn njattunila thannil
virippinnokke njarrafhu pakanam
thiruvathira njattunilayolam
virippangu nadunnundu kuthrachil
punarthathil virippu nadunnavan
gunaheenanmaraya khrishivalar
[Krishigeetha, 1999571
The above lines instruct the farmers that for virippu season
transplanting the seedlings must be done in the njatunila of bharani itself..
There is the practice of transplanting even in thiruvathira njattunila for
virippu. But those who do transplanting in punartham are surely unwise
farmers'.
Thus the respect for seasons was central to the t-aditional agriculture
system and its wisdom. Seasons formed an important element of the
environment.
Environment and Culture - Its Role in Traditional Agriculture

Traditional agriculture was bound or tuned by the environment.
Environment refers to the natural richness of diversity, landscapes and
ecosystems. People formed their tastes and needs within the limits set by
the nature. They were entirely dependent on the environment that
determined their mode of subsistence. Ecological differences presupposed
regional difference in the material process of the appropriation of nature,
which meant difference in technology.
Cultivators developed the farming practices duly respecting the
nature without disturbing the ecological balance of the area and respecting
the moral right of the future generations to survive. They never tried to
correct the environment to suit a particular technology; instead they tried to
develop a technology to suit the environment. The significance of the
concept of njattuvela in traditional agriculture proves the influence of
environment on agriculture. People developed their cultural values
influenced by the environment. The culture of the people was deeply rooted
in the agricultural occupation and life style. The basic culture of mankind
had grown hand in hand with agriculture.

http://shodhganga.inflibnet.ac.in/bitstream/10603/6434/8/08_chapter%203.pdf