Showing posts with label Thiruvananthapuram. Show all posts
Showing posts with label Thiruvananthapuram. Show all posts

Mystery behind 7th door of SreePadmanabha swami temple

http://www.amazingbharat.com/2014/02/mystery-behind-seventh-door-of-shri.html




THE MYSTERIOUS LAST DOOR AT PADMANABHASWAMY TEMPLE.
(A SECRET DOOR IN THIS TEMPLE IS HOLDING SECRET KNOWLEDGE ....THE ONLY SNAG IS,
IT HAS BEEN LOCKED THROUGH SOUND WAVES FROM A SECRET CHANT LOST IN TIME!!)
On the bequest of the Supreme Court of India the seven member committee in the presence
of the Head Trustee of Travencore Trust of Shree Anantha Padmanabha Swamy temple at
Thiruvananthapur have opened the six secret vaults. These vaults have been discovered 20
feet below the Temple ans is an underground vault containing VALUABLE GOLD Diamonds
in the form of, jewellary, golden utencils, weapons, goden idols, golden elephents idols and
diamond necklaces and bags full of golden coins of different nations, including NAPOLEON
and ITALIAN coins. With this Sri Anantha Padmanabha Swamy of Tiruvnanthapura m has
emerged the richest God on the earth and the world is looking at the opulance of this God
with the mouths opened in a great shock and surprise.
This chamber is being considered by the Trust members and other learned Astrologers of
India, as highly mysterious, sacred and risky and dangerous to unveil it. Because the steel
door of the Chamber-B is having two big COBRA PORTRAITS on it and this door as no nuts,
bolts or other latches. It is considered to be fixed to the secret chamber with the ‘NAGA BANDHAM’
or ‘NAGA PAASAM’ ‘MANTRAS’ by the then ‘SIDDA PURASHAS’ who lived during the reign of
KING MARTHANDAVARMA in the 16th CENTURY.
A door of such a secret vault can be opened by a highly erudite ‘SADHUS’ or ‘MANTRIKAS’
who are familiar with the knowledge of extricating ‘NAGA BANDHAM’ or ‘NAGA PASAM’ by
chanting a ‘GARUDA MANTRA'; So except in this way, the door can't be opened by any means
by anyone. At present NO WHERE IN INDIA or in the WORLD such a highly sacred and powerful
‘SIDDHAPURSHAS’ or ‘Y0GIS’ or ‘MANTRIKAS’ who does know how to execute highly sacred
‘GARUDA MANTRA’ are EXISTING.
If any human attempts are made with man-made technology to open the mysterious Chamber-B
other than by chanting highly sacred and powerful ‘GARUDA MANTRAS’ by a highly sacred ‘SADHUS’
or ‘MANTRIKAS’, catastrophes are likely to occour in and around the Temple premises or through
out India or even through out the world according to VEDIC ASTROLOGERS OF INDIA, who also
revealed their inability to open the door by chanting the secret ‘GARUDA MANTRA’. If ‘GARUDA MANTRA’
is chanted by any powerful ‘SADHU’ or ‘YOGI’ or ‘MANTRIKA’ the door proceeds to automatically
open and no human effort is needed to open it in any other way.


ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തെ പറ്റിയുള്ള ഒരു ഗവേഷണം

സവിശേഷമായ 108 വൈഷ്ണക്ഷേത്രങ്ങളിൽ ഒന്നായ , അനന്തപുരിയിലെ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെക്കുറിച്ച് അറിയാത്തവർ ചുരുക്കമാണ്.ലോകത്തിലെതന്നെ ഏറ്റവും സമ്പന്നമായയീ ക്ഷേത്രം , ഭഗവത് ചൈതന്യത്തിലൂടെയും, നിറഞ്ഞ ഐശ്വര്യത്തിലൂടെയും, അത്ഭുദങ്ങളിലൂടെയും വിശ്വാസികളെ എന്നും വിസ്മയിപ്പിക്കുന്ന സവിശേഷതകൾ നിറഞ്ഞൊരു ക്ഷേത്രമാണ് എന്നതു എടുത്തു ചൊല്ലേണ്ട കാര്യമില്ലാ എന്നിരുന്നാലും ,ക്ഷേത്രത്തിനു അകം നില്ക്കും നേരം കൂടി, പലരും അറിയാണ്ട് പോകുന്നയൊരു വസ്തുതയെന്തായെന്നാൽ , പകരം ചൊല്ലാൻ യാതൊന്നുമില്ലാത്ത വാസ്തുവിദ്യയുടെയും, പാരമ്പര്യത്തിന്റെയും, നിശ്ചയദാര്ഢ്യത്തിന്റെയും, മകുടോദാഹരണമാണ് സ്റ്റേറ്റ് ഓഫ് ട്രാവൻകൂർന്റെ , വേണാടിന്റെ , അനന്തപുരിയുടെ അഭിമാനവും സ്വകാര്യ അഹങ്കാരവുമായ ക്ഷേത്രവും, ശ്രീപദ്മനാഭസ്വാമിയും .അക്കമിട്ടു ചൊല്ലിയാൽ ഒട്ടനവധിയുണ്ടേങ്കിലും, ഓർമ്മയിൽ വരുന്നതും, കേട്ടതും, അറിഞ്ഞതുമായ കുറച്ചു സവിശേഷതകൾ ഇതൊക്കെയാണ് ....* മൂന്നു വാതിലുകളിൽ കൂടി മാത്രം പൂർണ ദർശനം സാധ്യമാകുന്ന 18 അടി നീളമുള്ള അനന്തശയനം അപൂർവങ്ങളിൽ അപൂർവമായയൊരു പ്രതിഷ്ഠയാണ്.അനന്തശയനം നിർമ്മിച്ചിരിക്കുന്നത് എങ്ങിനെയെന്നാൽ , നേപ്പാളിലെ ഗന്ധകി നദിതീരത്ത് നിന്നും കൊണ്ടു വന്ന പന്ത്രണ്ടായിരത്തിഎട്ടു സാളഗ്രാമങ്ങൾ കൊണ്ടാണ് വിഗ്രഹത്തിൻ അടിത്തറ തീർതിരിക്കുന്നതു. വിഗ്രഹം പൂർണമായി ശിലാ നിർമിതമല്ല എന്നതു അധികം പേർക്കും അറിയാൻ വഴിയില്ലാ.കടുശർക്കരയോഗം എന്ന അത്യപൂർവആയുര്വേദ ഔഷധകൂട്ട് ഉപയോഗിച്ചാണ് മൂല വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് .കടുശർക്കരയോഗത്തിന് പട്ടികയെന്നാല്:ഞണ്ടിന് കുഴിയിലും , ഉറുമ്പിന് പുറ്റിലുമുള്ള മണല്തരികള്,ചതുപ്പുനിലം , മലയോരം, സമതലം , കടലോരം , ആറ്റിന്തീരം മുതലുള്ള മണ്ണും മണലും ,ദേവവൃക്ഷങ്ങളുടെതടികള് , ത്രിപ്പലി , ത്രിഫല , ചുക്കു , കുരുമുളക് , നാല്പ്പാമരം തുടങ്ങിയവ കൊണ്ടുണ്ടാക്കിയകഷായക്കൂട്ടുകള് , പലതരം എണ്ണകള് ,ദ്രവ്യങ്ങള് , ധാന്യപൊടികള് , പലതരം പശകള്,ചന്ദനം , കസ്തൂരി , കര്പ്പൂരം , കുങ്കുമം എന്നിവ ചേര്ത്ത ചൂര്ണങ്ങള് .ഇവയൊക്കെ ഉണക്കിയും പൊടിച്ചും ഇളക്കിയും ചേര്ത്തുള്ള അതിസങ്കീര്ണമായപ്രക്രിയയില് കൂടിയാണ് കടുശര്ക്കരയോഗംനിര്മ്മിച്ചതു .ദേവവൃക്ഷങ്ങളുടെചട്ടകൂടില് ആണ് സാളഗ്രാമം നിറച്ചു അടിസ്ഥാനം നിര്മ്മിച്ചിരിക്കുന്നത് .അസ്ഥിയായി ദേവവൃക്ഷങ്ങളും , നാഡിയായി ചകരിനാരും, ആന്തരിക അവയവങ്ങളായി സാളഗ്രാമവും, ശരീരമായി ഔഷധക്കൂട്ടും ചേര്ന്ന മഹനീയമായ നിര്മ്മിതിയാണ്, മൂന്നു വാതിലിലൂടി നാം കാണുന്ന അനന്തശയനം.* ധാരാളം തുരങ്കങ്ങള് ക്ഷേത്രത്തില് നിന്നുമുണ്ടെന്നതു വാസ്തവവും വിശ്വാസവും.കവടിയാര് കൊട്ടാരത്തിലെയ്ക്കും , കോവളം കൊട്ടാരത്തിലേയ്ക്കും നീളുന്ന തുരങ്കങ്ങള് ഭാവനാശകലങ്ങളല്ലഎന്നറിയണം എങ്കില് , ക്ഷേത്രത്തില് നിന്നും 12 കിലോമീറ്റര് അകലെയുള്ള ഒടിയന്വാഴി എന്നൊരു ഇടം ചെല്ലണം. ( അവിടേയ്ക്കു പൊതുജനങ്ങള്ക്കു പ്രവേശനം ഇല്ലാ ഇപ്പോള് ).കടല്തീരത്തുള്ളഈ തുരങ്കത്തില്, വേലിയേറ്റവേളയില് കയറുന്ന ജലം തിരികെ ഒഴുകിപോകുവാന് ആഴ്ചകള് എടുക്കുമെന്നു മാത്രമല്ല, പവിഴം , മുത്തു , സ്വര്ണം എന്നിവ ചിലപ്പോള് ഒക്കെ അവിടം നിന്നും കണ്ടെത്താറും ഉണ്ട് . മുങ്ങല്വിഗദ്ധരായ മത്സ്യതൊഴിലാളികളായ പലരും ഈ തുരങ്കത്തില് ഇറങ്ങി എങ്കിലും ആരും തിരികെ വരികയുണ്ടായില്ലാ.മാത്രമല്ല , ഈയിടെ കാടുതെളിക്കും നേരമാണു വളരെ പഴക്കമുള്ള ഒരു കിണര് കോവളം കൊട്ടാരത്തിനു അരികെ കണ്ടെത്തിയതു. കടലിനു, ചുവടുകള് അരികെയെങ്കിലും തെളിഞ്ഞ ശുദ്ധജല ഉറവയാണ് അവിടം ഉള്ളതു .പുരാവസ്തുവകുപ്പ് റഡാര് ഉപയോഗിച്ചു ത്രിമാനചിത്രം നിര്മ്മിച്ചതും, അതിലെ കണ്ടെത്തലുകള് തൃപ്തികരമായ രീതിയില് പുറത്തുവിടാത്തതും സുരക്ഷാകാരണങ്ങള് കൊണ്ടു മാത്രമാണു .അതായിരിക്കാം അനന്തശയനത്തിനു അരികെയുള്ള ഒരു ചെറുകുഴിയില് കാതോര്ത്താല് കടല് ഇരമ്പുന്ന ശബ്ദം കേള്ക്കാന് സാധിക്കുന്നെ .* ഇന്നത്തെ കാലത്തും വാസ്തുവിദ്യാ അത്ഭുദമാണ് നൂറു ആനകളും പതിനായിരം പണിക്കാരും ചേര്ന്നു നിര്മ്മിച്ചയീ ക്ഷേത്രം. വര്ഷദിവസങ്ങളെ സൂചിപ്പിക്കാന്365കാല് തൂണുകളും ,മനുഷ്യശരീരത്തെ സൂചിപ്പിക്കാന്നവവഴികളും ക്ഷേത്രത്തിലുണ്ട്. ആയിരംകല്ലെന്നും, കുലശേഖരമെന്നും അറിയപ്പെടുന്ന സപ്തസ്വരമണ്ഡപത്തിന് തൂണുകളില് കൃത്യായി തട്ടിയാല് ശിലയില് നിന്നും സപ്തനാദമാണ് ഉണ്ടാവുക . നൂറ്റാണ്ടുകള് മുന്നേ , യാതൊരു സാങ്കേതികവിദ്യയും ഇല്ലാണ്ട് കിള്ളിയാര് കടത്തിയ അതി ഭീമാകാരമായ ഒറ്റകല്ലു കൊണ്ടാണു മണ്ഡപം നിര്മ്മിച്ചിരിക്കുന്നത് എന്നതു ആശ്ചര്യമാണ്.* ബി നിലവറതുറക്കാന്പാടില്ലാ എന്നൊരു കൂട്ടമുണ്ട്. എന്നാല് ബി നിലവറ തുറക്കാന് സാധിക്കില്ലാ എന്നല്ല സാരം . ബി നിലവറയ്ക്കു ഉള്ളില് ഒരു നിലവറയുണ്ട് , അതിനുള്ളില് മറ്റൊരു നിലവറയുണ്ട് അതു ഒരിക്കലും തുറക്കരുത് എന്നാണു വിശ്വാസം . കാരണം , ദേവന്മാരും ഋഷിമാരും കൂടാതെ കാഞ്ഞിരോട്ട് യക്ഷിയമ്മയും ധ്യാനഭാവത്തില്കുടികൊള്ളുന്നയിടവും , സാക്ഷാല് ശ്രീ നരസിംഹമൂര്ത്തിസംരക്ഷിക്കുന്ന അറയുമാണ് ഇതെന്നു വിശ്വാസം .ബി നിലവറ, നാഗപാശബന്ധനമന്ത്രം പ്രയോഗിച്ചു, നാഗദേവതയുടെ രൂപം ആലേഖനം ചെയ്തു കരിങ്കല്പ്പാളികളാല്ആകുന്നു പൂട്ടിയത് , മഹാഗരുഡമന്ത്രം അറിവോടും ശുദ്ധിയോടും ജപിച്ചു മാത്രേ ഈ നിലവറ തുറക്കാന് പാടുള്ളൂ.* ക്ഷേത്രത്തിനു മതിലകം എന്നൊരു വിളി പേരുണ്ടായിരുന്നു . ആദ്യകാലങ്ങളില്കളിമണ്ണുകൊണ്ടുംപിന്നീടു കരിങ്കല്ലുകൊണ്ടും തീര്ത്ത മതിലുകള് ക്ഷേത്രത്തിനു ചുറ്റും കെട്ടിയുയര്ത്തിയതിനാല് ആണു അങ്ങിനെ.ഒരു അരിമണി ആണേല് കൂടി, അമ്പലത്തില് സമര്പ്പിച്ചാല് അത് താളിയോലയില് കോലെഴുത്ത്, മലയാണ്മ, ഗ്രന്ഥാക്ഷരം,വട്ടെഴുത്ത്, പഴന്തമിഴ് എന്നീ ഭാഷകളില് രേഖപ്പെടുത്തണം എന്നു നിയമമുണ്ടായിരുന്നു. അതിനെയാണ് മതിലകം രേഖകള് എന്നു പറയുക. അപ്രകാരം കെട്ടുകളാക്കിയ രേഖകളെ ചുരുണകളെന്നു പറയും. ഒരു ചുരുണയില് ആയിരത്തിലധികം ഓലകളുണ്ടാകും. അങ്ങിനെ ആയിരക്കണക്കിനു ചുരുണകള് .* ആദ്യകാലങ്ങളില്കളിമണ്ണുകൊണ്ടു നിര്മ്മിച്ച കോട്ട , ശേഷം കാലം കരിങ്കല്ലുകൊണ്ടു തീര്ത്തൂ.ഇന്നും കോട്ടയുടെ ഭാഗങ്ങളില് കരിങ്കല്ലിനു ഇടയിലൊരു പേനാകത്തി കൂടി കയറില്ലാ.അത്രയ്ക്കു കൃത്യമാണ്, ശക്തമാണ് ഓരോരോ കല്ലുകളും .എന്നാല് ഇതേ കോട്ട അമ്പലം വിപുലീകരിക്കുന്ന ജോലികള് നടക്കും നേരം തകര്ക്കുകയുണ്ടായി. അങ്ങിനെ തകര്ത്ത ഭാഗം "വെട്ടിമുറിച്ച കോട്ട" എന്ന പേരില് ഇന്നു അറിയപ്പെടുന്നു.ക്ഷേത്ര നിര്മ്മിതിക്കാവശ്യമായ കല്ല് കൊണ്ടു വന്നതു കിള്ളിയാറ്റിലെ കല്ലന് പാറയില് നിന്നായിരുന്നു.ആദ്യ സെന്ട്രല് ജയില് വന്നതും കോട്ടയ്ക്കുള്ളില് തന്നെയാണു . തിരുവിതാംകൂര് സൈന്യത്തിന് ബാരക്കുകള് സെന്ട്രല് ജയിലാക്കി മാറ്റുകയായിരുന്നു . ശേഷമതു കോട്ടയ്ക്കു പുറമെയാക്കി.* തോവാള മുതല് തിരുവല്ല വരെ വ്യാപിച്ചുകിടന്ന ഐക്യവേണാട്, ശേഷം ഭാഗം വച്ചു പലതായിയെങ്കിലുംഇന്നും പൂജാപുഷ്പങ്ങള്എത്തുന്നതു തോവാളയില് നിന്നും തന്നെയാണു. ശുദ്ധിയോടു മാത്രമാണു ക്ഷേത്രത്തിലേയ്ക്കുള്ള പുഷ്പങ്ങള് വളര്ത്തുക അവിടം . താമര പുഷ്പങ്ങള് വെള്ളയാണി കായലില് നിന്നും കൊണ്ടു വരുന്നു. അനന്തശയനത്തില്നിന്നും പൂക്കള് മാറ്റുക മയില്പീലി ഉപയോഗിച്ചു മാത്രമാണു.* ക്ഷേത്രത്തിന് മൂലസ്ഥാനമെന്നാല് കാസര്ഗോഡ് ജില്ലയിലെ കുമ്പളത്തിനു അരികെയുള്ള ശ്രീ അനന്ത പദ്മനാഭ ക്ഷേത്രമാണ്. "ബിബിയ" എന്ന ചോറു ഭക്ഷിക്കുന്ന മുതലയുള്ള അമ്പലം. കടുശര്ക്കരയോഗപ്രകാരം നിര്മ്മിച്ച വിഗ്രഹമാണ് അവിടയും ഉള്ളതു . അമ്പലം സ്ഥിതിചെയ്യുന്നകുളം മരത്തടിയും റബ്ബര്പശയുംപോലുള്ള ഒരു മിശ്രിതം കൊണ്ട് കോര്ക്ക് ചെയ്തു അടച്ചിട്ടുണ്ട് എന്നാ പറയുന്നേ. അതു ഇളക്കിയാല് കുളത്തിലെ വെള്ളം ഭൂമിയുടെ അടിയില് നിര്മ്മിച്ച തുരങ്കം വഴി ഒഴുകിപ്പോകുമത്രേ.* ഭഗവാന് ഭരണാധികാരിയായുള്ള ഒരേയൊരു രാജ്യമിതു മാത്രമാണു. ( ഇന്ത്യന് യൂണിയനില് സ്റ്റേറ്റ് ഓഫ് ട്രാവന്കൂര് ലയിക്കുന്നതിനു മുന്നേ വരെ ). ഓരോരോ ദിനവും തിരുവിതാംകൂറിലെമുതിര്ന്നയാള്പുലര്ച്ചെ ഭഗവാനെ മുഖം കാട്ടി , ദൈന്യദിന ഭരണകാര്യങ്ങള് ഉണര്ത്തിക്കുകയെന്നൊരു രീതിയുണ്ടായിരുന്നു.ഒരീസം അതില് വീഴ്ചവരുത്തിയാല്, സമസ്താപരാധം ചൊല്ലി മാപ്പിരിക്കുകയും പിഴയൊടുക്കുകയുംനിര്ബന്ധം. വേണാടിന്റെ ദേശിയപതാകയിലുള്ള വലംപിരി ഭഗവല് മുദ്രയാണ്, രാജ്യാധികാരി ശ്രീഅനന്തപദ്മനാഭനും.* ബ്രിട്ടീഷ്ഭരണകാലത്തു തന്നെ ആറാട്ട് വേളയില് കര, വ്യോമ, വായു സേനാവിഭാഗങ്ങളും, പോലീസും ,അര്ദ്ധസൈന്യവിഭാഗങ്ങളും 21 തോക്കുഅഭിവാദ്യംശ്രീപദ്മനാഭനു നടത്തി വന്നിരുന്നു.ശേഷമതു, ശ്രീമതി ഇന്ദിരാജിയുടെ ഭരണകാലത്തു നിര്ത്തലാക്കുകയുണ്ടായി.ആറാട്ടു വേളയില് മാത്രമാണു , അനന്തപുരി അന്തര്ദേശിയ വിമാനതാവളം അടയ്ക്കുക.ആറാട്ടു എഴുന്നള്ളിപ്പ് വിമാനത്താവളത്തിനു ഉള്ളില് കൂടിയാണ് കടന്നു പോവുക എന്നതു കാരണം.* ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ച് അല്പമൊക്കെ പറഞ്ഞ സ്ഥിതിക്കു , എങ്ങിനെയായിപ്പോള് കോട്ടയ്ക്കു തൊട്ടു പുറമേ, ക്ഷേത്രത്തിന് വടക്ക് ഭാഗത്തായിട്ടുള്ള പഴവങ്ങാടി ശ്രീ മഹാഗണപതിയെ കുറിച്ച് പറയാണ്ട് പോണേ !പദ്മനാഭപുരം തലസ്ഥാനമായിരുന്ന കാലത്തു, തിരുവിതാംകൂര് സൈന്യത്തിലെ ഒരാള്ക്ക് നദിയില് നിന്നുംകിട്ട്യതാ ആ ഗണപതി വിഗ്രഹം. തിരുവിതാംകൂര് സൈന്യം ആ വിഗ്രഹം തങ്ങളുടെ ഭരദേവതയായി പൂജിച്ചു വന്നൂ. ശേഷം തലസ്ഥാനം അനന്തപുരി ആയി മാറിയ നേരം, പഴവങ്ങാടിയില് പ്രതിഷ്ഠ നടത്തുകയും ചെയ്തു.സൈന്യം, ശേഷം മദ്രാസ് രജിമെന്റ്ല് ലയിക്കുകയും, ക്ഷേത്രകാര്യങ്ങള് ഭാരതീയ കരസേനയുടെ പാങ്ങോട് ഉള്ളെ ക്യാമ്പ് നടത്തുകയും ചെയ്യുന്നു .ഇത്രടം വരെ സഹനശക്തിയോടെ വായിച്ചു എങ്കില് നന്ദിഇതു പൂര്ണമെന്നോ, ഇതു മാത്രമാണു വസ്തവമെന്നോ അഭിപ്രായമില്ലാ.വരികളില് കൂടിയും, കേട്ടറിവും , കണ്ടറിവുമൊക്കെയാണു ഇതിനു ആസ്പദം.വരികളില് കുറ്റങ്ങളും കുറവുമൊക്കെ ധാരാളമുണ്ടെന്നുമറിയാം.... അങ്ങിനെയെങ്കില് ദയവായി ക്ഷമിക്കുക.നിലവറയില് സ്വര്ണ്ണവും, മനസ്സുനിറയെ സ്നേഹവും മാത്രമുള്ള ശ്രീപദ്മനാഭന്റെ പ്രജയെന്നതില് എന്നും അഭിമാനം .

https://www.facebook.com/protectsreepadmanabhaswamytemple/posts/1181275768569994:0

ശ്രീ പദ്മനാഭന് ഓണവില്ല്

onavilluതിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ തിരുവോണനാളില്‍ നടക്കുന്ന ചടങ്ങാണ് ഓണ വില്ല് സമര്‍പ്പണം. വില്ലിന് കേരളത്തിന്റെ ആകൃതിയാണ്. മഞ്ഞക്കടമ്പും മഹാഗണിയും നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. നാലരയടി, നാലടി, മൂന്നരയടി എന്നീ അളവുകളില്‍ മരപ്പലകകള്‍ പാകപ്പെടുത്തുന്നു. 41 ദിവസത്തെ വ്രതമെടുത്താണ് നിര്‍മ്മാണം. മിഥുനത്തില്‍ പണിക്കുള്ള മരംകണ്ടെത്തും.
വില്ല് ചെത്തിമിനുക്കിയെടുത്ത് ചുവന്ന ചായം തേയ്ക്കും. പഞ്ചവര്‍ണ്ണപ്പൊടി ഉപയോഗിച്ച് നാലടി വില്ലുകളില്‍ അനന്തശയനവും കാവല്‍ ഭൂതങ്ങളേയും, ലക്ഷ്മിയേയും, താടകയേയും വരയ്ക്കുന്നു. ഇങ്ങനെ വില്ലുകളില്‍ പല ഈശ്വരീയ രൂപങ്ങളേ വരയ്ക്കുന്നു. ചെങ്കല്‍പ്പൊടി, കരിപ്പൊടി, നീലയമരി, ചുണ്ണാമ്പുകല്ല്, വെള്ളപ്പൊടി, എന്നിവയാണ് ഉപയോഗിക്കുക. നാലുചുറ്റും കുരുത്തോലകൊണ്ട് അലങ്കരിച്ച് ചുവന്ന ഞാണ്‍കെട്ടുന്നു. ഇത്തരത്തില്‍ എട്ടുവില്ല് നിര്‍മ്മിക്കും. മൂന്നുദിവസം വീട്ടിലെ കുടുംബക്ഷേത്രത്തില്‍ പൂജിക്കുന്നു.
തിരുവോണ ദിവസം ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരപ്പടിയില്‍ എത്തി പൂജാരിയില്‍നിന്നും ഓണക്കോടികള്‍ വാങ്ങും. ഓണവില്ലുകള്‍ വാദ്യഘോഷം വായ്ക്കുരവ പാണവിളക്ക് എന്നിവയുടെ അകമ്പടിയോടെ കിഴക്കേനടയ്ക്കകത്തുകയറ്റി പ്രദക്ഷിണംവച്ച് അഭിശ്രവണ മണ്ഡപത്തിലെ പള്ളിപ്പലകയില്‍ വയ്ക്കുന്നു. പട്ടൂഞ്ഞാല്‍, തൊങ്കല്‍, ഓലക്കാല്‍ മുതലായവകെട്ടി അലങ്കരിച്ചശേഷം ശുദ്ധികര്‍മ്മം നടത്തി പദ്മനാഭ സ്വാമിയുടെ തിരുനടയിലെത്തിക്കും.
വലിയവില്ല് രണ്ടെണ്ണം പദ്മനാഭ സ്വാമിയുടെ ഉദരഭാഗത്ത് ഇരുവശങ്ങളിലും മറ്റൊരെണ്ണം നരസിംഹമൂര്‍ത്തി, ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ എന്നീ വിഗ്രഹങ്ങളില്‍ ചാര്‍ത്തും. വില്ലുണ്ടാക്കുന്ന ആചാരി കുടുംബങ്ങള്‍ക്ക് ദക്ഷിണയും നിവേദ്യപ്രസാദവും കിട്ടും. നിവേദ്യപൂജകഴിഞ്ഞാല്‍ ഭഗവാനെദര്‍ശിക്കാന്‍ ഇവര്‍ക്കാണ് ആദ്യഅവസരം. മൂന്നുദിവസം ക്ഷേത്രത്തില്‍ പൂജിച്ച ഓണവില്ലുകള്‍ രാജകൊട്ടാരത്തിലെ പൂജാമുറിയില്‍ ഒരുവര്‍ഷം സൂക്ഷിക്കും.
തിരുവെട്ടാര്‍, ആദികേശവപ്പെരുമാള്‍ ക്ഷേത്രത്തിലും സമാനമായ ചടങ്ങുണ്ട്. നാലരയടി നീളമുള്ള രണ്ടുവില്ലുകളില്‍ അനന്തശയനം, സപ്തര്‍ഷികള്‍, ദിവാകരമുനി, കൗടില്യ മഹര്‍ഷി, ഗരുഡന്‍, നാരദന്‍, ശ്രീലക്ഷ്മി, ഭൂലക്ഷ്മി, കാവല്‍ ഭൂതങ്ങള്‍, അശ്വനീ ദേവകള്‍, ബ്രഹ്മാവ്, ശിവലിംഗം, താമര, ശംഖ്, ഗദ, ചക്രം, പദ്മം, വാള്‍, പരിച, അമ്പ്, വില്ല്, സൂര്യചന്ദ്രന്മാര്‍, ദീപങ്ങള്‍ എന്നിവയാണ് വരയ്ക്കുന്നത്. ഇതിനെ പള്ളിവില്ലെന്ന് പറയുന്നു. നാലടി നീളമുള്ള രണ്ടുവില്ലില്‍ അവതാരചിത്രങ്ങള്‍, ശ്രീരാമ പട്ടാഭിഷേകം, അഹല്യാമോക്ഷം ഭരതന്റെ പാദുകപൂജ, എന്നിവയാണ് ഇതില്‍. ചെറിയവില്ലില്‍ ശ്രീകൃഷ്ണ ലീലകളാണ് വരയ്ക്കുക.


ജന്മഭൂമി: http://www.janmabhumidaily.com/news475583#ixzz4JvsNgLwk

ശ്രീപത്മനാഭസ്വാമി ക്ഷേത്രം – പ്രതിഷ്ഠയും പ്രത്യേകതയും

ശ്രീപത്മനാഭസ്വാമി ക്ഷേത്രം – പ്രതിഷ്ഠയും പ്രത്യേകതയും




കേരളത്തിന്റെ മുഴുവന്‍ പ്രൌഢിയും ഗാംഭീര്യവും ഉള്‍ക്കൊണ്ടു് തലസ്ഥാനനഗരിയുടെ ഹൃദയഭാഗത്ത് ശ്രീപത്മനാഭസ്വാമി ക്ഷേത്രം നിലകൊള്ളുന്നു. വിശാലമായ കരിങ്കല്‍ കോട്ടയ്ക്കുള്ളില്‍ മനോഹരമായ ശില്പവൈദഗ്ദ്ധ്യത്തില്‍ മെനഞ്ഞെടുത്ത ക്ഷേത്രഗോപുരത്തിനുള്ളിലെ ശ്രീകോവിലില്‍ വിരാജിക്കുന്ന ശ്രീപത്മനാഭസ്വാമിയുടെ വിഗ്രഹ പ്രതിഷ്ഠ അനേകം പ്രത്യേകതകള്‍ നിറഞ്ഞതാണ്. കടുശര്‍ക്കരബിംബമെന്ന് ഒറ്റവാക്കില്‍ പറയാമെങ്കിലും ഇതിന്റെ നിര്‍മ്മിതി ഒരു നിസ്സാരകാര്യമല്ല. ബിംബനിര്‍മ്മാണവിധിയെക്കുറിച്ച് തന്ത്രസമുച്ചയത്തിലും താന്ത്രിക-മാന്ത്രികവിധികളുടെ ഇരിപ്പിടങ്ങളായ ചില പുരാതന തറവാടുകളിലെ നിലവറകളില്‍ ഇന്നും പുറംലോകം അറിയാതെയിരിക്കുന്ന മഹത്തായ താളിയോലഗ്രന്ഥങ്ങളിലും കടുശര്‍ക്കരബിംബ നിര്‍മാണവിധി പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്.

മറ്റു വിഗ്രഹങ്ങള്‍പോലെ എടുത്തുമാറ്റാനാകാത്തവിധം പൂര്‍ത്തിയാക്കപ്പെടേണ്ട ഈ ബിംബം പ്രതിഷ്‌ഠിക്കുന്നിടത്തുവച്ചുതന്നെ പണിപൂര്‍ത്തിയാക്കണമെന്നുള്ളതുകൊണ്ട് ആദ്യമേ പ്രതിഷ്ഠാസ്ഥാനം നിര്‍ണയിക്കപ്പെടണം. മനുഷ്യശരീരത്തിലെ ആന്തരികാസ്ഥികള്‍ക്കുതുല്യം ആദ്യം കരിങ്ങാലി മരത്തിന്റെ കാതലില്‍ വംശദണ്ഡും, വക്ഷോഭദണ്ഡും, കടി, ഊര്, ഭുജ, പാര്‍ശ്വദണ്ഡുകളും നിര്‍മ്മിച്ച്‌ യഥാസ്ഥാനങ്ങളില്‍ അടുക്കി ചെമ്പുകമ്പികളാല്‍ ബന്ധിപ്പിച്ചുറപ്പിച്ചു് ഉറപ്പുവരുത്തി രൂപകല്‍പന ചെയ്യണം. ഈ രൂപത്തിനു തന്ത്രശാസ്ത്രത്തില്‍ ശൂലം എന്നുപറയപ്പെടുന്നു.

നാലുഭാഗം തിരുവട്ടാപ്പശയും, മൂന്നുഭാഗം കുന്തിരിക്കവും, അഞ്ചുഭാഗം ഗുല്ഗുലുവും, എട്ടുഭാഗം ചെഞ്ചല്യവും, മൂന്നുഭാഗം കാവിമണ്ണും പൊടിയാക്കി, നെയ്യും തേനും ആവശ്യാനുസരണം സമമായി ചേര്‍ത്തു ചൂടാക്കി ദ്രാവകരൂപം വരുത്തി, ഈ ശൂലത്തിന്മേല്‍ പുരട്ടുകയും ശുദ്ധമായ ചകിരിനാര് കൂട്ടിപ്പിരിച്ചു ഞരമ്പുകള്‍ തീര്‍ക്കുകയും വേണം. വിഗ്രഹത്തിന്റെ ഉറപ്പിനും മുറുക്കത്തിനും വേണ്ടിയാണ് ചകിരിനാരുകളാല്‍ ഞരമ്പുകള്‍ വരിയുന്നത്.

ബിംബദീര്‍ഘവും വിശാലതയും ആവശ്യവും അനുസരിച്ച് ശില്പിയുടെ യുക്താനുസരണം അളവുനിശ്ചയിച്ച് ശുഭദിനത്തില്‍ താന്ത്രികവിധിപ്രകാരം മണ്ണെടുക്കണം. മണ്ണ് ചവിട്ടിനടക്കാത്തതും വിസര്‍ജ്ജ്യവസ്തുക്കളാല്‍ അശുദ്ധിയാകാത്തതും ആയിരിക്കണം. അങ്ങനെയായതുകൊണ്ട് മേല്‍മണ്ണ് മാറ്റി അടിമണ്ണ് ഉപയോഗിക്കുന്നതായിരിക്കും ഉത്തമം. മണ്ണെടുത്തുകഴിഞ്ഞാല്‍ അതിനെ കലക്കി അരിച്ചുണക്കി പൊടിയാക്കി പത്തുദിവസം നാല്പ്പാമരകഷായത്തിലും പത്തുദിവസം കരിങ്ങാലികഷായത്തിലുമായി ഇടേണ്ടതാണ്. കഷായശുദ്ധി വരുത്തിക്കഴിഞ്ഞാല്‍ മേല്‍പ്പറയപ്പെട്ട മരുന്നുപൊടികളുമായി മണ്ണിന്റെ നാലിലൊരുഭാഗം ചേര്‍ത്ത് വറ്റിച്ച് ത്രിഫലക്കഷായത്തിലിടണം.

യവം, ഗോതമ്പ്, ഉഴുന്നുപരിപ്പ് ഇവ മൂന്നും കാശാവിന്റെ ഇലയും ചേര്‍ത്തുപൊടിച്ചു മണലിന്റെ പകുതി ചേര്‍ത്ത് ഇളനീര്‍വെള്ളത്തിലിട്ടു പത്തുദിവസം സൂക്ഷിക്കണം. കൂടെ തിരുവട്ടാപ്പശയും ഗുല്ഗുലുവും കുന്തിരിക്കവും ചെഞ്ചല്യവും കൂട്ടിക്കലര്‍ത്തിയ പൊടി, മണലിന്റെ നാലിലൊരുഭാഗം ഇവ ചേര്‍ക്കണം. ഈ മിശ്രിതത്തെ പിന്നീട്‌ ഏഴുദിനങ്ങള്‍ പശുവിന്‍തൈരില്‍ സൂക്ഷിക്കുകയുംവേണം.

ചുക്ക്, കുരുമുളക്, തിപ്പലി, മഞ്ഞള്‍ ഇവ പൊടിച്ചു മേല്‍പ്പറഞ്ഞ മണ്ണില്‍ചേര്‍ത്ത് നെയ്യും പാലും തേനും കൂട്ടി മണ്ണു് നനച്ച് പ്ലാവിന്‍പശയും കൂവളപ്പശയും മണലിന്റെ നാലിലൊന്നും ചേര്‍ത്ത് ചന്ദനം, പൊന്നരിതാരം, കുങ്കുമം, കര്‍പ്പൂരം, അകില്‍, ഗോരോചനം ഇവ സമമായി പൊടിച്ച് മണലിന്റെ എട്ടിലൊന്നു ഭാഗം കണക്ക് വരുത്തി, കാശാവിന്‍ തൈലം, പൊന്ന്, വെളളി, ഗംഗാവൃത്തിക, ഗംഗാജലം, പുറ്റുമണ്ണ് ഇവ കിട്ടുന്ന അളവില്‍ ചേര്‍ത്ത് മുത്തുചിപ്പി, ശംഖ്, പുറ്റുമണ്ണ്, പ്ലാവിന്‍പശ ഇവയും ചകിരിനുറുക്കി അരിഞ്ഞതും മണലിന്റെ നാലിലൊന്ന് കൂട്ടി പശരൂപത്തിലാക്കി ആദ്യം നിര്‍മിക്കപ്പെട്ട ശൂലത്തിന്മേല്‍ പുരട്ടി ആകൃതിയും ഭംഗിയും വരുത്തി അല്പദിവസം പട്ടുകൊണ്ട് മൂടിയിടണം. വിഗ്രഹത്തിന്റെ ഉപരിതലം ഉറയ്ക്കുംവരെ അന്തരീക്ഷത്തിലെ പൊടിയും പ്രാണികളും പറ്റിപ്പിടിയ്ക്കാതിരിക്കുന്നതിനുവേണ്ടിയാണ് പട്ടുകൊണ്ട് മൂടിയിടാറുള്ളത്.

കരിനീലംപോലെയോ, ആറ്റിന്‍ചുക്കുപോലുള്ളതോ ആയ കറുത്തകല്ലുകളും, ആറ്റുമണല്‍, കോഴിപ്പരല് ‍ഇവ പൊടിച്ചുചേര്‍ത്ത്‌ കല്ക്കമുണ്ടാക്കി പ്ലാശിന്റെ ഇലയില്‍ കുഴച്ചുതേച്ച് അലങ്കാരങ്ങള്‍ വരുത്തി ചായക്കൂട്ടുകള്‍ നിര്‍മ്മിച്ച്‌ പുരട്ടിയാണ് കടുശര്‍ക്കരബിംബം പണിയുക.



ശ്രീപത്മനാഭസ്വാമിയുടെ കടുശര്‍ക്കരവിഗ്രഹത്തില്‍ മറ്റൊരു പ്രധാന പ്രത്യേകത കൂടിയുള്ളത് വിഷ്ണുവിന്റെ പ്രതിരൂപമായി പൂജിക്കപ്പെടുന്ന സാളഗ്രാമങ്ങള്‍ പന്തീരായിരത്തിയെട്ടെണ്ണം (12008) ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നതാണ്. പന്ത്രണ്ടു സാളഗ്രാമങ്ങള്‍ വൈഷ്ണവ ആചാരവിധിപ്രകാരം ഒരു സങ്കേതത്തില്‍ വച്ചാരാധിച്ചാല്‍ ആ സങ്കേതത്തിനു കാലക്രമേണ ഒരു മഹാക്ഷേത്രത്തിന്റെ ശക്തി ലഭ്യമാവുമെന്ന് ആഗമങ്ങള്‍ പ്രഖ്യാപിക്കുന്നു. ഇവിടെ നൂറ്റാണ്ടുകളായി നിഷ്കര്‍ഷതയോടെ, വിപുലമായ വൈഷ്ണവാചാരങ്ങള്‍ പാലിച്ച് പന്തീരായിരത്തിയെട്ട് സാളഗ്രാമങ്ങള്‍ അടങ്ങുന്ന മൂലവിഗ്രഹമാകയാല്‍ പ്രസ്തുത ക്ഷേത്രം ആയിരം മഹാക്ഷേത്രങ്ങളുടെ ചൈതന്യവും ശക്തിയുമാണ് ആര്‍ജ്ജിക്കുന്നത്. ഇവിടം ഉള്‍ക്കൊള്ളുന്ന മഹിമ തെളിയിക്കുവാന്‍ ഈ ആശയം മാത്രം മതി. (നേപ്പാളിലെ ഗണ്ഡകീനദിയില്‍ നിന്ന് ശേഖരിച്ച സാളഗ്രാമങ്ങള്‍ ‍അന്നത്തെ നേപ്പാള്‍ രാജാവാണ് തിരുവിതാംകൂറിലേക്ക് അയച്ചുകൊടുത്തത്.)

ബിംബ നിര്‍മ്മാണത്തിനുവേണ്ടിവരുന്ന കാലതാമസവും അധികച്ചിലവും മറ്റു ബുദ്ധിമുട്ടുകളും കണക്കിലെടുത്തിട്ടാകണം ഇന്ന് ഇത്തരം വിഗ്രഹങ്ങള്‍ നിര്‍മ്മിക്കുകയോ പ്രതിഷ്‌ഠിക്കുകയോ ചെയ്യാത്തത്.

വിവരങ്ങള്‍ക്ക് കടപ്പാട്:

  1. ‘SREE PADMANABHASWAMY TEMPLE’ (അശ്വതിതിരുനാള്‍ ഗൌരി ലക്ഷ്മിഭായി തമ്പുരാട്ടി)

  2. ഈശാനശിവഗുരുദേവപദ്ധതി

  3. കമലാലയം കുമാര്‍

  4. തന്ത്രസമുച്ചയം – ശില്പഭാഗം (ദാമോദരന്‍ നമ്പൂതിരിപ്പാട്)

Source: http://sreyas.in/sree-padmanabhaswami-temple-idol