Showing posts with label Cochin Devaswom Board. Show all posts
Showing posts with label Cochin Devaswom Board. Show all posts

തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രം

കേരളത്തിലെ മിക്ക ശിവക്ഷേത്രങ്ങളിലേയും ഉത്സവം ധനുമാസത്തിലെ തിരുവാതിരയ്ക്ക് ആറാട്ടോടെ സമാപിക്കുന്ന രീതിയിലാണ് കൊടി കയറാറ്.ചില ക്ഷേത്രങ്ങളില്‍ കൊടി കയറി എട്ട് ദിവസമാണ് ഉത്സവമെങ്കില്‍ ചിലയിടങ്ങളില്‍ കൊടികയറി പത്തു ദിവസമാണ് ഉത്സവം. പൗരാണികവും പ്രസിദ്ധവുമായ മിക്ക ശിവക്ഷേത്രങ്ങളിലും ഉത്സവം ധനു മാസത്തിലെ തിരുവാതിരയ്ക്ക് തീരുന്ന മുറയ്ക്കുമാണ്. അതിന് കാരണമാകുന്നത് ശിവന്റെ തിരുനാള്‍ തിരുവാതിര നക്ഷത്രമാണെന്ന സങ്കല്‍പമാണ്.

ദശാവതാരത്തില്‍ ആറാം അവതാരമായ പരശുരാമന്റെ അവതാര ലക്ഷ്യം തന്നെ രാജ്യത്ത് ശിവാരാധനാലയങ്ങള്‍ സ്ഥാപിച്ച് മാനവര്‍ക്കായി ആരാധനക്ക് സമര്‍പ്പിക്കുകയെന്നതായിരുന്നല്ലോ.ആ ലക്ഷ്യപ്രകാരം പരശുരാമന്‍ അങ്ങോളമിങ്ങോളമായി നൂറ്റിയെട്ടു ശിവക്ഷേത്രങ്ങള്‍ സ്ഥാപിക്കപ്പെട്ടതില്‍ ഉള്‍പ്പെട്ട പരശുരാമ പ്രതിഷ്ഠിതമായ വേരുനാട്ടു ഗ്രാമ ക്ഷേത്രമാണ് തിരുനെട്ടൂര്‍ മഹാദേവ ക്ഷേത്രം. ദേശദേവനായിട്ടാണ് ഇവിടെ മഹാദേവന്‍ പരിലസിക്കുന്നത്. അതിനാല്‍ പ്രദേശത്തിന്റെ പേര് ചേര്‍ത്ത് ‘തിരുനെട്ടൂരപ്പന്‍’ എന്ന് ഭക്തര്‍ വിളിച്ചു പോരുന്നു.

വലിയ വട്ട ശ്രീകോവിലുകളില്‍ പൂര്‍വ്വ ദര്‍ശിയായി മഹാദേവനും മഹാവിഷ്ണുവും അമരുന്നു. ചതുര ശ്രീകോവിലുകളില്‍ ശ്രീകൃഷ്ണനേയും ധര്‍മ്മ ശാസ്താവിനേയും പ്രതിഷ്ഠിച്ചിരിക്കുന്നു.രണ്ട് ധ്വജങ്ങളില്‍ കൊടി കയറി ഉത്സവം നടക്കുന്ന കേരളത്തിലെ അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്. പ്രധാന പ്രതിഷ്ഠയായ മഹാദേവനെ(ശിവന്‍) കൂടാതെ മഹാവിഷ്ണുവിനേയും ശ്രീകൃഷ്ണനേയും ഈ ക്ഷേത്ര സമുച്ചയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. ഒരു ക്ഷേത്ര സമുച്ചയത്തില്‍ രണ്ട് വൈഷ്ണവ പ്രതിഷ്ഠയുളളതും അപൂര്‍വ്വമാണ്. മഹാവിഷ്ണുവിനെ ഇവിടെ ഉപദേവനായല്ല, മഹാദേവനൊപ്പം തന്നെയുളള പ്രാധാന്യത്തോടെയാണ് പരിപാലിച്ചുപോരുന്നത്. വലിയ വട്ട ശ്രീകോവിലില്‍ മഹാദേവന് തെക്കുഭാഗത്തായി തെക്കോട്ട് ദര്‍ശനമായി സരസ്വതിയേയും ഗണപതിയേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ മഹാക്ഷേത്രത്തില്‍ പ്രധാന പ്രതിഷ്ഠകളായ മഹാദേവന്‍, മഹാവിഷ്ണു എന്നിവരെ കൂടാതെ ശ്രീകൃഷ്ണന്‍, ധര്‍മ്മശാസ്താവ്,സരസ്വതി,ഗണപതി,നാഗദൈവങ്ങള്‍,യോഗീശ്വരന്‍,ബ്രഹ്മരക്ഷസ് എന്നീ ഉപദേവ പ്രതിഷ്ഠകളുമുണ്ട്.

വാവുബലിക്ക് പ്രാധാന്യമുളള ക്ഷേത്രമാണിത്. കര്‍ക്കിടക മാസത്തിലേയും കുംഭ മാസത്തിലേയും അമാവാസിയില്‍ പിതൃബലിക്ക് വലിയ പ്രാധാന്യവും തിരക്കുമാണിവിടെ. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ ക്ഷേത്രത്തില്‍ നിന്നു നല്‍കുന്ന വടരൂപത്തിലുളള പടച്ചോറ് മഹാവിഷ്ണു ക്ഷേത്രത്തോട് ചേര്‍ന്നുളള നിശ്ചിത സ്ഥലത്ത് ബലിക്കായി സമര്‍പ്പിക്കുന്നതാണ് ഇവിടുത്തെ ബലി. സാധാരണ മറ്റ് ക്ഷേത്രങ്ങളില്‍ ബലിക്ക് നനച്ച അരിയാണ് പതിവെങ്കിലും ഇവിടെ മഹാവിഷ്ണുവിങ്കല്‍ നിവേദിച്ച പടച്ചോറ് ബലിക്കായി സമര്‍പ്പിക്കപ്പെടുന്നു.ആയതിനാല്‍ മഹാവിഷ്ണുവിനെ ‘വടാത്തേവര്’ എന്നാണ് വിളിക്കാറ്. ഇവിടുത്തെ ബലി സ്വീകരിച്ച് പിതൃക്കള്‍ വിഷ്ണുലോകം പ്രാപിക്കുന്നുവെന്നാണ് വിശ്വാസം.

ധനുമാസത്തിലെ ഉതൃട്ടാതി നക്ഷത്രത്തില്‍ ശിവനും മൂന്നാം നാള്‍ അശ്വതിയില്‍ മഹാവിഷ്ണുവിനും തൃക്കൊടികയറും. ഈ വര്‍ഷം ഒരു ദിവസം രണ്ട് നക്ഷത്രങ്ങള്‍- കാര്‍ത്തിക, രോഹിണി ഒരുമിച്ച് വരുന്നതിനാല്‍ പൂരുരുട്ടാതി നക്ഷത്രത്തില്‍ ശിവനും രേവതി നക്ഷത്രത്തില്‍ വിഷ്ണുവിനും കൊടികയറും.മകയിരം നക്ഷത്രത്തില്‍ വലിയ വിളക്കും തിരുവാതിര നക്ഷത്രത്തില്‍ ആറാട്ടും നടക്കും. ഒന്നിച്ച് ഒരു ആറാട്ടു കടവില്‍ രണ്ട് ദേവന്മാരുടെ ആറാട്ട് നടക്കുന്ന ക്ഷേത്രം അപുര്‍വ്വമാണ്.

ശാന്തഭാവത്തോടു കൂടിയുളള സങ്കല്‍പത്തില്‍ ശിലാപ്രതിഷ്ഠിതമായ ശിവന്‍ ക്ഷിപ്ര പ്രസാദിയും ക്ഷിപ്ര കോപിയുമാണ്. പ്രദേശവാസികള്‍ക്കും പരദേശവാസികള്‍ക്കും അനുഗ്രഹങ്ങള്‍ പ്രദാനം ചെയ്തുപോരുന്നു. ഒരു സന്ദര്‍ശനം കൊണ്ട് മഹാദേവനേയും മഹാവിഷ്ണുവിനേയും ശ്രീകൃഷ്ണനേയും ധര്‍മ്മശാസ്താവിനേയും സരസ്വതിയേയും, ഗണപതിയേയും നാഗത്താന്മാരേയും ദര്‍ശിച്ച് സായുജ്യമടയാന്‍ കഴിയുന്നു.

ക്ഷേത്രം സ്ഥിതിചെയ്യുന്ന നെട്ടൂര്‍ പ്രദേശത്തിന് ഈ പേര് വരാന്‍ കാരണമായതുതന്നെ ഈ ക്ഷേത്രം മൂലമാണെന്ന് ഐതിഹ്യമുണ്ട്. പരശുരാമന്‍ ഇവിടെ ശിവപ്രതിഷ്ഠ നടത്തുവാന്‍ പൂജാദി കര്‍മ്മങ്ങള്‍ക്കായി എട്ടു നമ്പൂതിരി കുടുംബങ്ങളെ ഈ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നെന്നും അങ്ങനെ എട്ട് ഊര് (ഇല്ലം) ഉളള സ്ഥലം പറഞ്ഞ് ലോപിച്ച് നെട്ടൂരായി എന്നാണ് ഐതിഹ്യം.

നെട്ടൂര്‍ പ്രദേശവും കുമ്പളം, പനങ്ങാട്,മരട് തുടങ്ങിയ സമീപ പ്രദേശങ്ങളും കൊച്ചി രാജാവ് കോയ്മ സ്ഥാനം കൊടുത്ത് ഒരാളെ നിയമിച്ച് ഭരിച്ചു വന്നിരുന്നതായി ചരിത്ര രേഖകളില്‍ കാണുന്നു. അക്കാലത്ത് കൊച്ചി-പോര്‍ച്ചുഗീസ് സംയുക്ത സൈന്യവും സാമൂതിരി സൈന്യവും തമ്മില്‍ അതിഭയങ്കര യുദ്ധമുണ്ടായി. യുദ്ധത്തില്‍ സാമൂതിരി തോല്‍ക്കുകയും ധാരാളം ഭടന്മാര്‍ മരിക്കുകയും ചെയ്തു. ഒരിക്കല്‍ വില്വമംഗലം സ്വാമിയാര്‍ ക്ഷേത്രം സന്ദര്‍ശിക്കാനിടവന്നപ്പോള്‍ ആത്മാക്കള്‍ ഗതികിട്ടാതെ ക്ഷേത്ര പരിസരത്ത് അലഞ്ഞുനടക്കുന്നതായി കണ്ടു. അദ്ദേഹം ക്ഷേത്രമുടമയായ കൊച്ചി മഹാരാജാവിനെ അറിയിക്കുകയും ഈ ക്ഷേത്രം കേന്ദ്രീകരിച്ച് പ്രേതങ്ങള്‍ക്ക് ഗതികിട്ടാന്‍ വാവു ബലിയാരംഭിക്കുവാനും നിര്‍ദ്ദേശിക്കുകയും കൊച്ചി രാജാവ് വാവ് ബലിയാരംഭിച്ചുവെന്നുമാണ് ഐതിഹ്യം.

മകയിരം നാളില്‍ രാത്രിയില്‍ രണ്ടാനപ്പുറത്ത് മഹാദേവനേയും മഹാവിഷ്ണുവിനേയും എഴുന്നള്ളിച്ച് വടക്കുകിഴക്കു ഭാഗത്തുളള വടക്കേ പാട്ടുപുരക്കല്‍ ദേവീക്ഷേത്രത്തിലേക്ക് പോകുകയും അവിടുന്ന് ഒരാനപ്പുറത്ത് ദേവിയേയും എഴുന്നളളിച്ച് മൂവ്വരായി തെക്കുഭാഗത്തുളള തെക്കേപ്പാട്ടുപുരക്കല്‍ ദേവീക്ഷേത്രത്തിലെത്തുകയും മറ്റൊരാനപ്പുറത്ത് ആ ദേവിയേയും എഴുന്നളളിച്ച് തിരിച്ച് നാല്‍വരായി കൂട്ടിയെഴുന്നള്ളിച്ച് ക്ഷേത്ര സങ്കേതത്തിലെത്തി ദേവന്മാരെ അവിടാക്കി ദേവിമാര്‍ മടങ്ങിപ്പോകുന്ന മകയിരം നാളിലെ ‘കൂട്ടിയെഴുന്നുളളിപ്പ്’ എന്ന ചടങ്ങ് വളരെയേറെ ഭക്തി നിര്‍ഭരമാണ്. മുന്‍പൊക്കെ നാലാനപ്പുറത്തായിരുന്നു എഴുന്നള്ളിപ്പെങ്കില്‍ ഇപ്പോള്‍ അകമ്പടിയായി വേറേയും ഗജവീരന്മാരേയും പ്രത്യേക മേളപ്പദക്കങ്ങളും സജ്ജമാക്കി ചടങ്ങ് കൊഴിപ്പിച്ചിട്ടുണ്ട്. ഭക്തിയുടെ തിമിര്‍പ്പില്‍ ദേശത്തെ ഇളക്കി മറിക്കുന്നതാണ് ഈ ചടങ്ങ്.

ഇന്നും വര്‍ഷങ്ങളായി അനുവര്‍ത്തിച്ചുവരുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും മുറ തെറ്റാതെതന്നെയാണ് നടത്തിവരുന്നത്. ഇപ്പോള്‍ അഷ്ടനുബന്ധ കലശം നടത്തി ശക്തിയും തേജസ്സും വര്‍ദ്ധിച്ച മഹാദേവന് ധനു ഇരുപത് പൂരുരുട്ടാതി നക്ഷത്രമായ ഇന്ന് കൊടി കയറുകയും ആതിരരാവില്‍ (ധനു ഇരുപത്തി ഏഴിന്) കൊടിയിറങ്ങി ആറാട്ടോടെ എട്ടു ദിവസത്തെ മഹോത്സവം സമാപിക്കുകയും ചെയ്യുമ്പോള്‍ ഭക്തിയുടെ ഒരന്തരീക്ഷം നാടിനുണ്ടാകുകയും ഭക്തജനങ്ങളുടെ മനസിന് സന്തുഷ്ടിയും സമാധാനവും പ്രദാനമാകുകയും നാടിന് ഐശ്വര്യമുണ്ടാകുകയും ചെയ്യുമെന്നതില്‍ സംശയമില്ല.






നൂറ്റിയെട്ട് മഹാദേവ ക്ഷേത്രങ്ങളില്‍ ഉള്‍പെട്ട പരശുരാമ പ്രതിഷ്ഠിതമായ വേരുനാട്ടു ഗ്രാമക്ഷേത്രമാണ് തിരുനെട്ടൂര്‍ മഹാദേവക്ഷേത്രം.വലിയ വട്ട ശ്രീകൊവിലുകളില്‍ കിഴക്കോട്ടു ദര്‍ശനമായി മഹാദേവനും മഹാവിഷ്ണുവും അമരുന്നു. ചതുര ശ്രീകോവിലില്‍ ശ്രീകൃഷ്ണനെയും പൂര്‍വ്വ ദര്‍ശിയായി പ്രതിഷ്ടിചിരിക്കുന്നു.രണ്ടു കൊടിമരങ്ങളില്‍ കൊടികയറി ഉത്സവം നടക്കുന്ന അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്.മഹാദേവന്‍, മഹാവിഷ്ണു, ശ്രീകൃഷ്ണന്‍ എന്നീ പ്രതിഷ്ഠകള്‍ ഒരു ക്ഷേത്രസമുച്ചയത്തുള്ളതും ഇവിടത്തെ പ്രത്യേകതയാണ്.ധര്‍മ്മശാസ്താവ്, സര്‍പ്പദൈവങ്ങള്‍,യോഗീശ്വരന്‍,ബ്രഹ്മരക്ഷസ്സ് തുടങ്ങിയ ഉപദേവന്മാരുടേയും പ്രതിഷ്ഠകള്‍ ഇവിടെയുണ്ട്.
വാവുബലിക്ക് പ്രാധാന്യമുള്ള ക്ഷേത്രമാണിത്.കര്‍ക്കിടക മാസത്തിലേയും കുംഭ മാസത്തിലേയും പിതൃബലിക്ക് വലിയ പ്രാധാന്യവും തിരക്കുമാണ്.മറ്റു ക്ഷേത്രങ്ങളില്‍നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തില്‍നിന്നു നല്‍കുന്ന വടരൂപത്തിലുള്ള പടച്ചോറ് ക്ഷേത്രസങ്കേതത്തില്‍ നിശ്ചിത സ്ഥലത്ത് സമര്‍പ്പിക്കുന്നതാണ് ബലി.സാധാരണ ക്ഷേത്രബലിക്ക് നനച്ച അരിയാണ് പതിവെങ്കിലും ഇവിടെ പടച്ചോറ് സമര്‍പ്പിക്കപെടുന്നു.
ധനുമാസത്തിലെ ഉത്രാട രാത്രിയില്‍ ശിവനും അശ്വതി നാളില്‍ വിഷ്ണുവിനും കൊടിയേറ്റം.മകയിരം നാളില്‍ വലിയ വിളക്കും തിരുവാതിരരാവില്‍ ആറാട്ടും നടക്കുന്നു.
ക്ഷേത്രം സ്ഥിതി ചെയ്യുന്ന നെട്ടൂര്‍ പ്രദേശത്തിന് ഈ പേരുവരാന്‍ കാരണമായതുതന്നെ ഈ ക്ഷേത്രം മൂലമാണെന്ന് ഐതിഹ്യമുണ്ട്.പരശുരാമന്‍ ഇവിടെ ശിവപ്രതിഷ്ഠ നടത്തുമ്പോള്‍ പൂജാദി കര്‍മ്മങ്ങള്‍ക്കായി 8 നമ്പൂതിരി കുടുംബങ്ങളെ ഈ പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊണ്ടുവന്ന് താമസിപിച്ചിരുന്നു എന്നും അങ്ങനെ ഈ 8 ഊരുള്ള സ്ഥലം പറഞ്ഞു ലോപിച്ച് പിന്നീടു നെട്ടൂര്‍ ആയെന്നും ഐതിഹ്യമുണ്ട്.
മകയിരം നാളില്‍ രാത്രിയില്‍ മഹാദേവനേയും വിഷ്ണുവിനെയും രണ്ടാനപ്പുറത്ത് എഴുന്നള്ളിച്ച് വടക്ക് കിഴക്ക് ഭാഗത്തുള്ള വടക്കേ പാട്ടുപുരക്കല്‍ ദേവീക്ഷേത്രത്തില്‍ എത്തുകയും അവിടുന്ന് ഒരാനപ്പുറത്ത് ദേവിയേയും എഴുന്നള്ളിച്ച് മൂവ്വരായി തെക്ക് ഭാഗത്തുള്ള തെക്കേ പാട്ടുപുരക്കല്‍ ദേവീക്ഷേത്രത്തില്‍ എത്തുകയും മറ്റൊരാനപ്പുറത്ത് ആ ദേവിയേയും എഴുന്നള്ളിച്ച് തിരിച്ചു നാല്‍വരായി കൂട്ടി എഴുന്നള്ളിച്ച് ക്ഷേത്ര സങ്കേതത്തിലെത്തുന്ന "കൂട്ടി എഴുന്നള്ളിപ്പ്" എന്ന ചടങ്ങ് വളരെയേറെ ഭക്തിനിര്‍ഭരമാണ്.

News reports dec 4,6,8

Tripunithura: For the first time in the history of Vrischikolsavam at Sree Poornathrayeesha temple, Thrikketta Purappadu was held without the age-old customary gold caparison. 

"The gold caparison was offered by our great grand father and it is unfortunate that they could not have it this time," S Anujan Thampuran, the former secretary of Valiyamma Thampuran Kovilakam Trust and Kochi royal family member said. 

The Cochin Devaswom Board (CDB) decided to melt the precious century-old caparison to find extra gold needed for a proposed new caparison, a move which was stayed by the Supreme court. 

"We had offered gold needed for the new caparison yet it was not considered. Without considering the mass request duly signed by senior members of Kochi royal family including 90-year-old Hymavathy Thampuran, CDB destroyed the invaluable gold caparison,'' Anujan Thampuran said. 

He said what the devotees witnessed on Thursday evening was an ordinary caparison without any conventional royal symbols of age-old caparison. 

"It was just another ordinary 'Choorappoli' model caparison hired from contractors,'' V Krishnanath, a devotee who queued for hours to offer the 'Kaanikka' in the golden pot said. 

"We fear in the coming years CDB may alter the golden pot or golden umbrella by melting it," he said. 

E K Ajayakumar, devaswom officer of Sree Poornathrayeesha temple said that due to a year long legal battle between CDB and Kochi Royal family, there is an uncertainty prevailing over the making of new caparison. 

"We tried our level best to get a gold caparison either from Oorakatthamma Thiruvadi temple and Irinjalakuda Koodalmanikkyam temple, which did not work out. The Oorakam temple committee and locals strongly protested against taking out the precious gold caparison from the temple,'' he said. 

Jayan Mankaayil, president of Seva Sangham said they had brought the gold caparison for Thrikketta from an individual who owns this gold caparison. CDB refused to say anything about the duplicate by saying that the same was brought by Seva Sangham. 

http://timesofindia.indiatimes.com/city/kochi/Vrischikolsavam-without-century-old-gold-caparison/articleshow/55784062.cms?utm_source=toiandroidapp&utm_medium=Whatsapp&utm_campaign=show





News reports 02-12-2016

http://irinjalakudalive.com/?p=40378

കൂടല്‍മാണിക്യത്തിലെ സ്വര്‍ണ തലേക്കെട്ട് തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശന്റെ ഉത്സവത്തിന് നല്കാന്‍ പറ്റില്ലെന്ന് ദേവസ്വം മാനേജിങ് കമ്മിറ്റി


16120110ഇരിങ്ങാലക്കുട : രാജഭരണകാലം മുതല്‍ തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശന്റെ ഉത്സവത്തിന് തൃക്കേട്ട നാള്‍ മുതല്‍ ഉപയോഗിക്കുന്ന സ്വര്‍ണ നെറ്റിപ്പട്ടം ഉരുകിയതിനെ തുടര്‍ന്ന് ഈ വര്‍ഷത്തെ തൃക്കേട്ട പുറപ്പാടിന് ഡിസംബര്‍ 1 മുതല്‍ 5 വരെ എഴുന്നുള്ളിക്കുന്ന ആനക്ക് ഭഗവാന്റെ സ്വന്തം സ്വര്‍ണ്ണതലേക്കെട്ട് ഇല്ലാത്ത സ്ഥിതി വിശേഷം വന്നതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ ഉടമസ്ഥതയില്‍ ഒന്നിലധികം തലകെട്ടുകള്‍ ഉണ്ടെന്നറിഞ്ഞ കൊച്ചിന്‍ ദേവസ്വം ബോര്‍ഡും തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശ സേവാ സംഘവും , ചടങ്ങുകള്‍ നടത്തുന്നിതിനായി ഒരു സ്വര്‍ണ തലേക്കെട്ട് തൃപ്പൂണിത്തുറ ദേവസ്വത്തിനു നല്‍കണമെന്ന് അപേക്ഷ വയ്ക്കുകയും ആവശ്യപ്പെടുകയും ചെയ്തു . എന്നാല്‍ ശ്രീ കൂടല്‍മാണിക്യം ദേവസ്വം മാനേജിങ് കമ്മിറ്റി ഈ ആവശ്യം നിരാകരിച്ചു. ഭക്തജനങ്ങളുടെ എതിര്‍പ്പ് ഉണ്ടാക്കുമെന്ന തിരിച്ചറിവിലാണ് തീരുമാനമെന്ന് അറിയുന്നു. വളരെ അപൂര്‍വം ക്ഷേത്രങ്ങളിലെ സ്വന്തമായി സ്വര്‍ണ തലേക്കെട്ട് ഉള്ളു. പല ക്ഷേത്രങ്ങളും സ്വര്‍ണ തലേക്കെട്ട് പുറത്ത് ആവശ്യങ്ങള്‍ക്ക് നല്‍കാറില്ല.
കൊച്ചി ദേവസ്വം ബോര്‍ഡും പൂര്‍ണ്ണത്രയീശ സേവാ സംഘവുമാണ് പുതിയ സ്വര്‍ണ തലേക്കെട്ടും കോലവും നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഇതിനായി പണപിരിവ് നടത്തിയെങ്കിലും പഴയ സ്വര്‍ണക്കോലത്തിലെ സ്വര്‍ണവും ഉപയോഗിക്കാനുള്ള തീരുമാനമാണ് വിവാദമായത് . അമൂല്യങ്ങളായ രത്‌നങ്ങളും കല്ലുകളും പതിച്ചതാണ് തലേക്കെട്ടും കോലവും. സ്ഥാനമൊഴിഞ്ഞ രാജര്‍ഷി മഹാരാജാവ് പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ ഉണ്ടായിരുന്ന 15 സ്വര്‍ണ തലേക്കെട്ടുകളില്‍ പതിനാലും വിറ്റ്‌ ഷൊര്‍ണൂര്‍-കൊച്ചി റെയില്‍പ്പാത യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു! 161201091902 ജൂണ്‍ 2 മുതല്‍ ഇതിലൂടെ ചരക്കുതീവണ്ടികളും ജൂലായ്‌ 16 മുതല്‍ യാത്രത്തീവണ്ടികളും കൂകിപ്പായാന്‍ തുടങ്ങിയത്‌ ആ ഗണത്തില്‍പ്പെട്ട തലേക്കെട്ടാണ് പുരാവസ്തുമൂല്യം അറിയാതെ ദേവസ്വം അധികൃതര്‍ നശിപ്പിച്ചത് . നേരത്തെ അമൂല്യ സ്വര്‍ണ്ണ നെറ്റിപ്പട്ടം ഉരുക്കുന്നത് സുപ്രീം കോടതി തടഞ്ഞിരുന്നു. എന്നാല്‍ ആ ഉത്തരവ് വരുന്നതിന് മുമ്പ് തന്നെ തല്പര കക്ഷികള്‍ അമൂല്യ നെറ്റിപ്പട്ടം ഉരുക്കിയിരുന്നു. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഹൈക്കോടതി കേസ് കേട്ടോണ്ടിരുന്നത്. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവായി. കേസ് ജനുവരിയിലേക്ക് മാറ്റി. ഇതോടെ ഈ വര്‍ഷത്തെ തൃക്കേട്ട പുറപ്പാടിന് ഭഗവാന്റെ സ്വന്തം സ്വര്‍ണ്ണതലേക്കെട്ട് ഉണ്ടാവില്ല എന്ന് ഉറപ്പായി. ഇപ്പോള്‍ ഉത്സവത്തിനായി സ്വര്‍ണ്ണതലേക്കെട്ട് അന്വേഷിച്ചു നടക്കുകയാണ് കൊച്ചിന്‍  ദേവസ്വം ബോര്‍ഡ് , ഇതിനായാണ് കൂടല്‍മാണിക്യം ദേവസ്വത്തില്‍ സ്പെഷ്യല്‍ ദേവസ്വം കമ്മീഷ്ണര്‍ അപേക്ഷ നല്‍കിയത് .






തൃപ്രയാര്‍ ഏകാദശി

വൃശ്ചികത്തിലെ കൃഷ്ണപക്ഷ ഏകാദശി. തൃപ്രയാറിലെ വിഖ്യാതമായ ഏകാദശിയും ഇത് തന്നെ. വൃശ്ചികമാസത്തിലെ കറുത്ത പക്ഷ ഏകാദശിയാണിവിടെ ആഘോഷിക്കുക. കൂടാതെ മീനമാസത്തില്‍ പ്രസിദ്ധമായ പൂരംപുറപ്പാടും അതുപോലെ പ്രധാന ആഘോഷമാണ്.
കാണിക്കയര്‍പ്പിക്കലാണ് ഏകാദശി നാളിലെ പ്രധാന ചടങ്ങ്. സംഗീതപരിപാടികളും സംസ്കാരികോത്സവവും അന്ന് നടക്കും . തലേന്ന് സന്ധ്യക്കു ദശമി വിളക്ക് തൊഴാനും ആയിരങ്ങള്‍ എത്തും . നെറ്റിപ്പട്ടം കെട്ടിയ ആനകളും പഞ്ചാരി മേളവും വിളക്ക് ചടങ്ങുകള്‍ക്ക് മാറ്റു കൂട്ടും . തൃപ്രയാര്‍ ഭഗവാന് ആടിയ എണ്ണ വാതത്തിനും പിത്തത്തിനും കൈക്കണ്ട ഔഷധമാണെന്നാണ് വിശ്വാസം. പുഴക്കടവിലെ മീനൂട്ട്,കളഭാഭിഷേകം, ഉദയാസ്തമയ പൂജ-,അവല്‍ നിവേദ്യം,തുലാഭാരം എന്നിവയാണ് ഇവിടത്തെ പ്രധാന വഴിപാടുകള്‍. സര്‍വാഭീഷ്ട സിദ്ധിക്കായി മുഖമണ്ഡപത്തില്‍ രാമായണം സുന്ദരകാണ്ഡം പരായണം ചെയ്യാറുണ്ട്. വെടിവഴിപാടും പ്രധാനം. തൃപ്രയാര്‍ ക്ഷേത്രത്തില്‍ കൊടിമരമില്ല എന്ന പ്രത്യേകതയും ഉണ്ട്. ടിപ്പുവിന്‍റെ പടയോട്ടക്കാലത്ത് മൂന്നു കഷണമായ ശ്രീരാമവിഗ്രമാണിവിടെ. ഇപ്പോള്‍ ഗോളക ചാര്‍ത്തിയിരിക്കുക യാണ്. രാവണ നിഗ്രഹത്തിനു ശേഷം പ്രപഞ്ചസംരക്ഷണത്തിനായി കാത്തിരിക്കുന്ന ശ്രീരാമന്‍ എന്നാണ് സങ്കല്‍പം. ക്ഷേത്രത്തില്‍ ശാസ്താവിന്‍റെ പ്രതിഷ്ഠയായിരുന്നു മുമ്പുണ്ടായിരുന്നത് എന്നും പിന്നീടാണ് ശ്രീരാമനെ പ്രതിഷ്ഠിച്ചത് എന്നും വിശ്വസിക്കുന്നു .

കേരള സംസ്ഥാനത്തിലെ പുരാതനമായ ഒരു ശ്രീരാമ ക്ഷേത്രമാണ് തൃപ്രയാർ ക്ഷേത്രം. തൃശ്ശൂർ ജില്ലയുടെ തെക്കു പടിഞ്ഞാറ് ഭാഗത്തായി തൃപ്രയാർ എന്ന സ്ഥലത്ത് തീവ്രാനദി കരയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദ്വാരക സമുദ്രത്തിൽ മുങ്ങി താണു പോയപ്പോൾ ശ്രീകൃഷ്ണ ആരാധന ഏറ്റുവാങ്ങിയിരുന്ന ദാശരഥി വിഗ്രഹങ്ങൾ (ശ്രീരാമൻ, ഭരതൻ, ലക്ഷ്മണൻ, ശത്രുഘ്നൻ‍) സമുദ്രത്തിൽ ഒഴുകിനടക്കുവാൻ തുടങ്ങി. പൊന്നാനി താലൂക്കിലെ നാട്ടുപ്രമാണിമാരായ വാക്കയിൽ കൈമൾക്ക് സമുദ്രത്തിൽ നാല് ചതുർബാഹു വിഗ്രഹങ്ങൾ ഒഴുകിനടക്കുന്നുണ്ടെന്ന് സ്വപ്നദർശനമുണ്ടായി. പിറ്റെ ദിവസം സമുദ്രത്തീരത്തുനിന്നും മുക്കുവൻമാർ വഴി ഈ വിഗ്രഹങ്ങൾ കൈമളുടെ അധീനതയിൽ ലഭിച്ചുവത്രെ. അദ്ദേഹം ജ്യോതിഷികളുമായി ആലോചിച്ച് തീവ്രാനദിക്കരയിൽ ശ്രീരാമക്ഷേത്രവും കുലീപിനിതീർത്ഥകരയിൽ ഭരതക്ഷേത്രവും (ശ്രീ കൂടൽമാണിക്യസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട), പൂർണ്ണാനദിക്കരയിൽ ലക്ഷ്മണക്ഷേത്രവും (ലക്ഷ്മണപെരുമാൾ ക്ഷേത്രം, മൂഴിക്കുളം ) ഭരതക്ഷേത്രത്തിന് സമീപമായി ശത്രുഘ്നക്ഷേത്രം (ശത്രുഘ്നസ്വാമി ക്ഷേത്രം, പായമ്മൽ)എന്നീക്രമത്തിൽ ക്ഷേത്രനിർമ്മാണത്തിനായി സ്ഥലങ്ങൾ തെരഞ്ഞെടുത്തു, പ്രതിഷ്ഠ നടത്തി.

പേരിനു പിന്നിലെ ഐതിഹ്യം

വാമനാവതാരവേളയിൽ ഭഗവാൻ ത്രിവിക്രമനായി വളർന്നുവന്നപ്പോൾ ഭഗവാൻറെ ഒരു പാദം സത്യലോകത്തിലെത്തി. ബ്രഹ്മാവ് പരിഭ്രമിച്ച് തൻറെ കമണ്ഡലുവിലുള്ള തീർത്ഥമെടുത്ത് ഭഗവല്പാദത്തിൽ അഭിഷേകം ചെയ്തു. ആ തീർത്ഥജലം അവിടെ നിന്നൊഴുകിയപ്പോൾ കുറെ ഭാഗം ഭൂമിയിലും പതിച്ചു എന്നാൺ ഐതിഹ്യം. ആ തീർത്ഥജലമാണത്രെ “തൃപ്രയാർ“ ആയത്. “തിരുപാദം കഴുകിയത് ആറായി” തീർന്നപ്പോൾ അത് “തിരുപ്പാദയാറായി” അത് ശോഷിച്ച് തൃപാദയാറും തൃപ്രയാറും ആയി.

തൃപ്രയാറപ്പന് അഭിഷേകത്തിനായി വരുണൻ കൊടുത്തയച്ച തീർത്ഥവുമായെത്തിയ ഗംഗാനദി, അഭിഷേകത്തിനു ശേഷം തിരികെ പോകാൻ വിസമ്മതം പ്രകടിപിച്ച് ഭഗവാനു ചുറ്റും പ്രദക്ഷിണം ചെയ്തുകൊണ്ടിരുന്നു. ഈ സമയം ദർശനത്തിനായി വന്ന ഭക്തർക്ക് ക്ഷേത്രത്തിലെത്താൻ തീരെ നിവൃ‌ത്തിയില്ലാതായി. അപ്പോൾ ഭഗവാൻ നദിയുടെ ഗതി തിരിച്ചു വിടുകയും, അങ്ങനെ തിരിച്ചു വിട്ട ആറ് എന്ന അർത്ഥത്തിൽ "തിരു-പുറൈ‌-ആറ്" എന്നു വിശേഷിപ്പിക്കുകയുയും, പിന്നീട് തൃപ്രയാർ ആയി മാറുകയും ചെയ്തു.








ശ്രീ പൂർണ്ണത്രയീശന്റെ അമൂല്യമായ സ്വർണ്ണതലേക്കെട്ട് ഉരുക്കി നശിപ്പിച്ചതിനെതിരെ |നാൾവഴികളും അനുബന്ധസംഭവങ്ങളും|

03.03.2016: മാതൃഭൂമി ദിനപത്രത്തിൽ ശ്രീ പൂർണ്ണത്രയീശന് പുതിയ സ്വർണ്ണതലേക്കെട്ട് നിർമ്മിക്കുന്നത് സംബന്ധിച്ച വാർത്ത വരുന്നു. പഴയ തലേക്കെട്ട് വലിയ ആനകൾക്ക് ചേരില്ല എന്ന മണ്ടൻ ന്യായം സേവാ സംഘം പ്രസിഡന്റിന്റെ വാദം അതിൽ പ്രസിദ്ധീകരിക്കുന്നു. പക്ഷെ പഴയ തലേക്കെട്ട് നശിപ്പിക്കും എന്ന അതിലെ വാചകം ഞെട്ടൽ ഉണ്ടാക്കുന്നു.
04.03.2016: കൃഷ്ണനാഥും സതീഷ് വർമ്മയും കൂടി ദേവസ്വം ആപ്പീസർ ശ്രീ. അജയകുമാറിനെ കണ്ട് പഴയ തലേക്കെട്ട് സംരക്ഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. കോടതി ഉത്തരവ് ഉണ്ട് എന്ന വലിയ നുണ(നുണയാണ് പറഞ്ഞത് എന്ന് മനസ്സിലായത് കോടതിയെ സമീപിച്ചപ്പോഴാണ്) പറയുന്നു. എങ്കിൽ ഞങ്ങൾ കോടതിയെ സമീപിക്കാം. അത് വരെ ഒന്നും ചെയ്യരുത് എന്ന് വീണ്ടും അഭ്യർത്ഥിക്കുന്നു. ഹൈക്കോടതി നിയമിച്ച കമ്മീഷണർ അഡ്വ എം സി മാധവൻ കാണാൻ പോലും കൂട്ടാക്കാക്കിയില്ല. പരിചയമുള്ള സേവാ സംഘം മെമ്പർമാരോട് തലേക്കെട്ട് സംരക്ഷിക്കാൻ അഭ്യർത്ഥിക്കുന്നു
05.03.2016: കൊച്ചി രാജകുടുംബത്തിലെ തലമുതിർന്ന അംഗം ഹൈമവതി തമ്പുരാൻ ഉൾപ്പെടെയുള്ളവർ ഒപ്പിട്ട നിവേദനം ദേവസ്വം ഓഫീസർക്ക് സമർപ്പിക്കുന്നു. കൂടാതെ ദേവസ്വം ഓഫീസറെ നേരിട്ട് വിളിച്ച് തമ്പുരാൻ തലേക്കെട്ട് നശിപ്പിക്കാതിരിക്കുവാൻ അഭ്യർത്ഥിക്കുന്നു. പുതിയത് ഉണ്ടാക്കുവാനുള്ള സഹായവും അറിയിക്കുന്നു. നിവേദനത്തിന്റെ ഒരു കോപ്പി സേവാ സംഘം പ്രസിഡന്റ് ശ്രീ. ജയൻ മാങ്കായിലിന് നൽകുന്നു. എന്നാൽ ഇതിൽ ഒന്നും കാര്യമില്ല എന്ന അദ്ദേഹത്തിന്റെ ഭാവം എല്ലാവരും അറിഞ്ഞു കൊണ്ടുള്ള ഒത്തുകളി ആണോ എന്ന സംശയം ജനിപ്പിക്കുന്നു....
06.03.2016: കുംഭമാസത്തിലെ തിരുവോണം. ഭഗവാന്റെ പറ ഉത്സവത്തിന്റെ ആറാട്ട്. ഭഗവാന്റെ വലിയ ഉത്സവത്തിനു കൊടിയേറി നാലാം നാൾ മുതൽ ആണ് സ്വർണ്ണതലേക്കെട്ടും സ്വർണ്ണക്കോലവും ഉപയോഗിക്കുന്നതെങ്കിൽ, പറ ഉത്സവത്തിന് അത് കൊടിയേറി രണ്ടാം നാൾ തൊട്ട് വേണം. അതായത് കൊച്ചി രാജകുടുംബത്തിലെ പറ എടുക്കുമ്പോൾ സ്വർണ്ണ തലേക്കെട്ട് വേണം. എത്ര അഭേദ്യമായ ബന്ധം! പറഞ്ഞു വരുന്നത് പഴയ തലേക്കെട്ട് 2016 മാർച്ച് 06 വരെ ഉപയോഗിച്ചിരുന്നു എന്നാണ്.
അന്നേ ദിവസം ആറാട്ട് സമയത്ത് സേവാ സംഘം പ്രവർത്തക സമിതിയിലെ ചില മുതിർന്ന അംഗങ്ങളെ(മുൻ പ്രസിഡന്റ് ആയിരുന്നവർ) നേരിൽ കണ്ട് സേവാ സംഘം നെറ്റിപ്പട്ടം നശിപ്പിക്കുന്നതിന് കൂട്ട് നിൽക്കരുത് എന്ന് അഭ്യർത്ഥിച്ചത്. എന്ത് ചെയ്യാൻ! ഏകാധിപത്യം ആണല്ലോ സേവാ സംഘത്തിൽ!
07.03.2016: ശിവരാത്രി. കൊച്ചി രാജകുടുംബത്തിലെ അനിയൻ തമ്പുരാൻ ഉൾപ്പെടെ 4 പേർ നെറ്റിപ്പട്ടം നശിപ്പിക്കുന്നതിനെതിരെ ബഹുമാനപെട്ട ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിക്കുന്നു.
08.03.2016: ബഹുമാനപെട്ട ഹൈക്കോടതി സ്റ്റേ അനുവദിക്കാതെ കേസ് ദേവസ്വം ബെഞ്ച് സാധാരണ കേൾക്കുന്ന ബുധനാഴ്ചയിലേക്ക് മാറ്റുന്നു.
09.03.2016, ബുധൻ. ദേവസ്വം ബെഞ്ച് സാധാരണ ബുധനാഴ്ച്ചയാണ് പതിവ്. ഹൈക്കോടതി നിയമിച്ച അഡ്വക്കേറ്റ് കമ്മീഷണർ എം. സി. മാധവന്റെ ഗുമസ്തൻ കൊച്ചി രാജകുടുംബം വക്കാലത് നൽകിയ വക്കീലിന്റെ ഗുമസ്തനെ കണ്ട് തന്റെ വക്കീൽ ഇന്ന് ഹാജരാവില്ല എന്നും അതിനാൽ കേസ് നീട്ടി വെക്കാൻ പോവുകയാണെന്നും പറയുന്നു. ശ്രീ പൂർണ്ണത്രയീശന്റെ സ്വർണ്ണം വെള്ളി ഉരുപ്പടികൾ ദേവസ്വം ഹെഡ് ആപ്പീസിലേക്ക് മാറ്റുന്നതിന് എതിരെ ടി.ജി. മോഹൻദാസ് കൊടുത്ത കേസ് പരിഗണിക്കുന്നതോടൊപ്പം ഈ കേസും പരിഗണിച്ചു. 34ആം നമ്പർ ആയി പോസ്റ്റ് ചെയ്തിരുന്ന കേസ് ഒന്നാം നമ്പർ ആയി വിളിക്കുന്നു! ഹാജരാവില്ല എന്ന് പറഞ്ഞ അഡ്വക്കേറ്റ് കമ്മീഷണർ അതാ പന പോലെ നിൽക്കുന്നു! തലേക്കെട്ട് 1976ൽ പുതുക്കി പണിതു എന്ന് പറഞ്ഞത് ഞെട്ടലോടെ വാദികൾ കേൾക്കുന്നു.
സ്റ്റേ അനുവദിച്ചില്ല. പുതിയകാവ് താലപ്പൊലി ആയതിനാൽ സേവാ സംഘം പ്രവർത്തക സമിതി യോഗവും അന്ന് വൈകീട്ട് നടന്നില്ല.
10.03.2016: തലേദിവസം നടന്ന കാര്യങ്ങളിൽ ദുഃഖിതനായ മറ്റൊരു കൊച്ചി രാജകുടുംബാംഗം ശ്രീകാന്ത് വർമ്മയും മറ്റൊരു അംഗവും കൂടി മുൻസിഫ് കോടതിയെ സമീപിച്ച് സ്യൂട്ട് ഫയൽ ചെയ്യുന്നു. ശ്രീകാന്ത് വർമ്മ സേവാ സംഘം പ്രവർത്തക സമിതി അംഗവും ആണ്. മുൻസിഫ് കോടതി ഇൻജംഗ്ഷൻ അനുവദിക്കുന്നു. ഭക്തർ ആഹ്ലാദിക്കുന്നു.
11.03.2016: മുൻസിഫ് കോടതിയുടെ ഇൻജംഗ്ഷൻ ഓർഡർ ദേവസ്വം ഓഫിസർക്കും സേവാ സംഘം ഭാരവാഹികൾക്കും കൈമാറുന്നു. പഴയ അമൂല്യമായ തലേക്കെട്ട് സംരക്ഷിക്കുവാൻ കഴിഞ്ഞു എന്ന ധാരണയിൽ എല്ലാവരും സന്തോഷിക്കുന്നു.

12.03.2016: അമൂല്യമായ തലേക്കെട്ട് നശിപ്പിക്കരുത് എന്നും, സേവാ സംഘം നില കൊള്ളേണ്ടത് പൈതൃകം സംരക്ഷിക്കാൻ വേണ്ടിയാകണം എന്നും ഓർമ്മിപ്പിച്ചു കൊണ്ട് 17 സേവാ സംഘം അംഗങ്ങൾ ഒപ്പിട്ട ഒരു നിവേദനം സേവാ സംഘം പ്രസിഡന്റിന് കൈമാറുന്നു. അപ്പോഴും പഴയത് നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയിൽ ആണ് പ്രസിഡന്റ് പെരുമാറിയത്. ഈ നിവേദനത്തിന് മറുപടി നാളിതുവരെ ലഭിച്ചിട്ടില്ല.
13.03.2016, 14.03.2016: ഒന്നും സംഭവിച്ചില്ല
15.03.2016: സേവാ സംഘം അംഗങ്ങൾ കൂടിയായ പൈതൃക സംരക്ഷകരെ ഞെട്ടിച്ചു കൊണ്ട് സേവാ സംഘം ഹൈക്കോടതിയിൽ ഇൻജംഗ്ഷൻ ഓർഡറിന് എതിരെ IA ഫയൽ ചെയ്യുന്നു. ഓർക്കുക, ഇൻജംഗ്ഷൻ ഓർഡർ പഴയത് നശിപ്പിക്കരുത് എന്ന് മാത്രമാണ്. പുതിയതിന്റെ നിർമ്മാണത്തിന് ഒരു തടസവും ഇല്ല എന്നിരിക്കെ സേവാ സംഘം എന്തിനാണ് ഇൻജംഗ്ഷൻ ഓർഡറിന് എതിരെ പ്രവർത്തിക്കുന്നത്? ഒരു പ്രവർത്തക സമിതി യോഗം പോലും വിളിക്കാതെ എങ്ങിനെയാണ് ഒരു സംഘടനയ്ക്ക് കോടതിയിൽ മറുപടി നൽകാൻ ആവുക? സേവാ സംഘം പ്രവർത്തക സമിതി അംഗമായ ശ്രീകാന്ത് വർമ്മ അറിയാതെ ഇനി ഒരു പ്രവർത്തക സമിതി യോഗം നടന്നിട്ടുണ്ടോ? അങ്ങിനെയെങ്കിൽ സേവാ സംഘം ചെയ്ത് കൂട്ടുന്നത് മുഴുവനും സേവാ സംഘം നിയമാവലിക്ക് എതിരല്ലേ? ഓർക്കുക, അപ്പോഴും കൊച്ചി ദേവസ്വം ബോർഡ് ഗൂഢമായ മൗനം പാലിക്കുന്നു.
16.03.2016, ബുധൻ: ദേവസ്വം ബെഞ്ച്. സേവാ സംഘം കൊടുത്ത അപേക്ഷ പരിഗണിച്ച കോടതി സ്യൂട്ട് ഹൈകോടതിയിലേക്ക് വിളിപ്പിക്കുന്നു. ഒരു പൗരന് ലഭിക്കേണ്ട സാമാന്യ നീതി നിഷേധിക്കപ്പെടുന്നു! നെറ്റിപ്പട്ടം മാർച്ച് 10ന് dismantle ചെയ്തു എന്ന് അഡ്വക്കേറ്റ് കമ്മീഷണർ എം. സി. മാധവൻ കോടതിയെ അറിയിക്കുന്നു. കേസ് മാർച്ച് 23, ബുധനാഴ്ചയിലേക്ക് മാറ്റുന്നു.
23.03.2016, ബുധൻ. എല്ലാ ഭക്തരും പ്രാർത്ഥനയിൽ. ശ്രീകാന്ത് വർമ്മയ്ക്ക് വേണ്ടി പ്രശസ്ത അഭിഭാഷകൻ അഡ്വ കെ. രാംകുമാർ ഹാജരാവുന്നു. വാദികളുടെ അപേക്ഷ കേട്ട കോടതി പഴയ നെറ്റിപ്പട്ടം അത് പോലെ സംരക്ഷിക്കാനും, പുതിയതിന്റെ നിർമ്മാണ ആവശ്യത്തിന് ദേവസ്വത്തിന്റെ റീസെർവ് സ്റ്റോക്കിൽ നിന്നും സ്വർണ്ണം ലഭ്യമാക്കി നിർമ്മാണം മുന്നോട്ട് കൊണ്ട് പോകുവാനും ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നു. ഭക്തർ വീണ്ടും ആഹ്ലാദിക്കുന്നു. ആരും പുതിയത് നിർമ്മിക്കുന്നതിന് എതിരല്ലല്ലോ! കേസ് ഏപ്രിൽ 01 വെള്ളിയാഴ്ചയ്ക്ക് മാറ്റുന്നു!!!!
01.04.2016 വെള്ളി: മറ്റ് ദിനങ്ങളിലെ പോലെ ഈ കേസ് ക്രമം മാറ്റി വിളിക്കുന്നു. സീനിയർ അഭിഭാഷകൻ മറ്റൊരു കോടതിയിൽ മറ്റൊരു കേസിന്റെ വാദത്തിലാണ്. കേസ് എടുക്കുന്നു. വീണ്ടും ഒരു ഇടക്കാല ഉത്തരവ്! 'Utilizing the old golden head gear, new Golden Head Gear can be made. .... The antique and commercial value of those ornaments can be dealt with later on.'
ഈ ഉത്തരവ് ദുർവ്യാഖ്യാനിച്ചാണ് ശ്രീ പൂർണ്ണത്രയീശന്റെ അമൂല്യമായ പഴയ സ്വർണ്ണ തലേക്കെട്ട് എന്നന്നേക്കുമായി ഇല്ലാണ്ടാക്കിയത്. ഈ ഉത്തരവിൽ എവിടെയാണ് ഉരുക്കാൻ (melting) പറഞ്ഞിട്ടുള്ളത്? ഉരുക്കിയാൽ എങ്ങിനെയാണ് പുരാവസ്‌തു മൂല്യം കണക്കാക്കാൻ സാധിക്കുക...
ഇതിനു ദേവസ്വവും സേവാ സംഘവും ശ്രീ പൂർണ്ണത്രയീശനോടും, ഭഗവാന്റെ മുന്നിൽ കാണിയ്ക്കയിട്ടും ഇടാതെയും പ്രാർത്ഥിക്കുന്ന ഭക്തരോടും മറുപടി പറഞ്ഞേ മതിയാവൂ....

01.04.2016ന് സമർപ്പിക്കാൻ വേണ്ടി 2015ലെ പഴയ ചില വിധിപകർപ്പുകൾ വേണ്ടി വരുന്നു. അത് ആരുടെ കൈയ്യിലും ഇല്ലാത്തതിനാൽ കോടതിയുടെ റെക്കോർഡ് റൂമിൽ നിന്നും ലഭിക്കാൻ അപേക്ഷ കൊടുക്കുമ്പോൾ ആ കേസിന്റെ ഫയലുകൾ മാത്രം റെക്കോർഡ് റൂമിൽ കാണുന്നില്ല.
01.04.2016 ലെ ഇടക്കാല ഉത്തരവ് അധികാരികൾ ദുർവ്യാഖ്യാനം ചെയ്യും എന്ന് ഊഹിക്കാൻ സാമാന്യബുദ്ധി ധാരാളം. അല്ലെങ്കിൽ ഉത്തരവിന്റെ certified copy ലഭിക്കാതെ വെള്ളിയാഴ്ച ഇടക്കാല വിധി വന്ന് ശനിയാഴ്ച്ച തന്നെ നെറ്റിപ്പട്ടം ഉരുക്കുന്നതിനായി ചെമ്മണ്ണൂർ ഗോൾഡ് റിഫൈനറിയെ ഏൽപ്പിക്കുന്നു. പതിവുപോലെ ബുധനാഴ്ച്ച ആണ് കേസ് പോസ്റ്റ് ചെയ്തിരുന്നെങ്കിൽ നമുക്ക് എന്തെങ്കിലും ഒക്കെ ചെയ്യാമായിരുന്നു. ഒന്നാം തിയ്യതിക്ക് ശേഷം കേസ് പോസ്റ്റ് ചെയ്തത് മെയ് 25 വീണ്ടും ഒരു ബുദ്ധനാഴ്ചയ്ക്ക് ആയിരുന്നു. ഇത് ദൈവഹിതമോ, നീതിഹിതമോ, ഹിതമാക്കപ്പെട്ടതോ? അറിയില്ല.... ശ്രീ പൂർണ്ണത്രയീശൻ ശരണം

07.04.2016: മാർച്ച് 23, ഏപ്രിൽ 1 എന്നീ തീയ്യതികളിലെ വിധിപകർപ്പുകളും മറ്റ് രേഖകളും ലഭിക്കുന്നു. ഇതിലാണ് കുംഭമാസത്തിലെ ഉത്രം നാളിൽ (25.02.2016) നടന്ന മീറ്റിംഗിന്റെ മിനിട്സ് പകർപ്പ് ലഭിക്കുന്നത്. തന്ത്രിമാർ ആരും പങ്കെടുക്കാത്ത ആ മീറ്റിംഗിലാണ് അമൂല്യ നെറ്റിപ്പട്ടം ഉരുക്കുവാൻ, അതും വെറും 2.5kg സ്വർണത്തിന് വേണ്ടി ഉരുക്കുവാൻ തീരുമാനിക്കുന്നത്.
മറ്റ് രേഖകൾ കൂടി പരിശോധിച്ചപ്പോൾ ആണ് പല ഉള്ളുകളികളും മനസ്സിലാവുന്നത്.
2015ൽ നടന്നത്: ആദ്യം 6kg സ്വർണ്ണം ദേവസ്വത്തിന്റെ സെൻട്രൽ സ്റ്റോക്കിൽ നിന്നും എടുക്കാൻ കോടതി ഉത്തരവ് നൽകുന്നു. ഇതിനിടയിൽ ക്ഷേത്രത്തിൽ ഉള്ള സ്വർണ്ണവും ഉപയോഗിക്കണം എന്ന് പറഞ്ഞുകൊണ്ട് കോടതിയിൽ ഹർജി സമർപ്പിക്കുന്നു. ഇത് എന്തിനായിരുന്നു എന്നത് എത്ര ആലോചിച്ചിട്ടും മനസിലാവുന്നില്ല. കോടതിയുടെ ആദ്യ ഉത്തരവ് പാലിച്ചിരുന്നെങ്കിൽ ക്ഷേത്രത്തിൽ ഉണ്ടായിരുന്ന സ്വർണ്ണം അവിടെ തന്നെ ഇരുന്നേനെ. പുതിയ തലേക്കെട്ടും ഉണ്ടായേനെ. സേവാ സംഘം സമർപ്പിച്ച ഹർജി പരിഗണിച്ച കോടതി ക്ഷേത്രത്തിൽ ഉള്ള സ്വർണ്ണവും ഉപയോഗിക്കാം എന്ന് പറയുന്നു
ഇതൊക്കെ കണ്ടപ്പോഴാണ് സുപ്രീംകോടതിയിൽ പോയി നീതി തേടാൻ തീരുമാനിക്കുന്നത്...
സേവാ സംഘം പ്രവർത്തക സമിതി അംഗം ആയിരുന്ന ശ്രീകാന്ത് വർമ്മ ആയിരുന്നു മുൻസിഫ് കോടതിയെ സമീപിച്ച കൊച്ചി രാജകുടുംബാംഗം. ഇദ്ദേഹത്തിന്റെ മുത്തച്ഛൻ ഗോദവർമ്മരാജ ആയിരുന്നു സേവാ സംഘത്തിന്റെ സ്ഥാപക പ്രസിഡന്റ്. (അദ്ദേഹത്തെ പോലെയും രാമൻ നമ്പൂതിരിയെ പോലെയും ഉള്ള മാതൃകാ പ്രവർത്തകർ സേവാ സംഘം പ്രസിഡന്റ് ആയി ഇരുന്നുകൊണ്ട് വേണ്ട രീതിയിൽ ഭരിച്ചിരുന്നു എന്നത് ഇന്ന് നല്ല ഓർമ്മകൾ മാത്രം). മാർച്ച് 16ന് നടന്ന സേവാ സംഘം പ്രവർത്തക സമിതി യോഗത്തിൽ ആദ്യാവസാനം ശ്രീകാന്ത് പങ്കെടുത്തിരുന്നു. മറ്റ് അംഗങ്ങൾ എല്ലാവരും കോടതിയെ സമീപിച്ചതിന് ശ്രീകാന്തിനെ വിമർശിച്ചു. പക്ഷെ ആർക്കും ഭഗവാന്റെ സ്വത്ത് നഷ്ടപ്പെടുന്നതിൽ യാതൊരു വ്യസനവും ഉണ്ടായിരുന്നില്ല എന്നത് നമുക്ക് വേദനാജനകമാണ്. യോഗ്യത ഉള്ളവർ വേണം അധികാരസ്ഥാനത്ത് ഇരിക്കേണ്ടത് എന്ന് ഈ നടപടികൾ നമ്മളെ ഓർമിപ്പിക്കുന്നു.
വളരെ വിചിത്രമായി തോന്നിയത്, മാർച്ച് 18ന് ശ്രീകാന്തിന് കാരണം കാണിക്കൽ നോട്ടീസ്, സേവാ സംഘത്തിൽ നിന്നും പുറത്താക്കാതിരിക്കുവാൻ, കിട്ടിയതാണ്. അങ്ങിനെ ഒരു നോട്ടീസ് അയക്കണമെങ്കിൽ പ്രവർത്തക സമിതി ചർച്ച ചെയ്യണം. 16ആം തീയ്യതിയിലെ യോഗത്തിൽ ശ്രീകാന്ത് ആദ്യാവസാനം പങ്കെടുത്തിരുന്നതുമാണ്. അപ്പോൾ ആ യോഗത്തിൽ ചർച്ച ചെയ്യാത്ത ഒരു നടപടി എങ്ങിനെ ഉണ്ടായി? ഇവിടെയാണ് റാൻ മൂളികൾ പ്രസക്തരാവുന്നത്!
ഏപ്രിൽ മാസം അവസാനത്തോട് കൂടി മുപ്പതോളം സേവാ സംഘം അംഗങ്ങൾ ഒപ്പിട്ട ഒരു നിവേദനം സേവാ സംഘം ഭരണാധികാരികൾക്ക് സമർപ്പിക്കുന്നു. ആവശ്യം സേവാ സംഘം നടത്തിയതും നടത്തി വരുന്നതുമായ ദുഷ്പ്രവൃത്തികൾ നിർത്തണം. ഇതിനായി ഒരു പൊതുയോഗം വിളിക്കണം. സേവാ സംഘം ഭരണാധികാരികൾ ഈ ആവശ്യത്തെ ലഘൂകരിച്ചു കണ്ടു. സേവാ സംഘം നിയമാവലിയിലെ നിർദ്ദേശങ്ങൾ പാലിക്കാതെ പൊതുയോഗം വിളിക്കുന്നു. ചില അംഗങ്ങൾക്ക് ആ പൊതുയോഗത്തിന്റെ നോട്ടീസ് ഇത് വരെ ലഭിച്ചിട്ടില്ല! കിട്ടിയ അംഗങ്ങൾക്ക് നോട്ടീസിൽ പൊതുയോഗം ചർച്ച ചെയ്യേണ്ട വിഷയം ഇല്ല. 15 ദിവസം മുൻപ് നോട്ടീസ് അംഗങ്ങൾക്ക് അയക്കേണ്ട നോട്ടീസ് അയച്ചത് അഞ്ചും ആറും ദിവസങ്ങൾക്ക് മുൻപ് മാത്രം. അസാമാന്യ പൊതുയോഗത്തിന് യാതൊരു നിയമസാധുതയും ഇല്ലാണ്ടാക്കി തീർത്തതും ഗൂഡാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരുന്നു. കാരണം ആ പൊതുയോഗം വേണ്ട രീതിയിൽ നടക്കരുത് എന്ന് ഭാരവാഹികൾ നിശ്ചയിച്ചിരിക്കണം! അതിന് താങ്ങേകി കുറെയേറെ റാൻ മൂളികളും! ഒരിക്കലും നിയമസാധുത ഇല്ലാത്ത ആ പൊതുയോഗത്തിൽ നിന്നും പൈതൃക സംരക്ഷകരായ അംഗങ്ങൾ ഇറങ്ങി പോയി.
ആ പൊതുയോഗം ദിവസം സേവാ സംഘം സെക്രട്ടറി ചോദിച്ചതാണ് ഒരു RTI ഫയൽ ചെയ്യാമായിരുന്നില്ലേ എന്ന്. മാർച്ചിൽ തന്നെ RTI ഫയൽ ചെയ്തപ്പോൾ കിട്ടിയ മറുപടി നിങ്ങൾ ഇപ്പോൾ ഓർക്കുന്നുണ്ടാകും. ഇപ്പോൾ എന്റെ സംശയം, RTI യുടെ മറുപടിയും ഇവർ ഉണ്ടാക്കിയതാണോ?
23.05.2016: കൊച്ചി രാജകുടുംബാംഗങ്ങൾ സമർപ്പിച്ച സ്പെഷ്യൽ ലീവ് പെറ്റീഷൻ ബഹുമാനപെട്ട സുപ്രീം കോടതി അനുവദിച്ച് കൊണ്ട് തൽസ്ഥിതി തുടരാൻ ഉത്തരവ് വരുന്നു. സുപ്രീം കോടതി അന്ന് അനുവദിച്ച ഒരേ ഒരു SLP ആയിരുന്നു ഇത്.
25.05.2016 ബുധൻ: വേനലവധി കഴിഞ്ഞിട്ട് ഹൈക്കോടതിയിൽ കേസ് വീണ്ടും വരുന്നു. സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സമർപ്പിക്കുന്നു. സുപ്രീം കോടതിയുടെ അവസാന വിധി വരുന്നത് വരെ കേസ് നീട്ടി വയ്ക്കുന്നു. അന്ന് അഡ്വക്കേറ്റ് കമ്മിഷണർ ഹൈക്കോടതിയിൽ അറിയിച്ചതാണ് എല്ലാം ഉരുക്കി! ഇനി കുറച്ചു മാത്രമേ ഉള്ളൂ....
സുപ്രീം കോടതിയിൽ സേവാ സംഘം ആണ് ആദ്യം counter affidavit ഫയൽ ചെയ്യുന്നത്. രസകരമായ ഒരു സംഭവം ഇതിൽ ഉണ്ടായി. Writ പെറ്റീഷൻ ഫയൽ ചെയ്ത ശ്രീ. അനിയൻ തമ്പുരാനെ ഈ affidavit ൽ അവർ പറഞ്ഞത് 'claiming to be member of Cochin Royal Family' എന്നാണ്. അതായത് സേവാ സംഘം മുൻ സെക്രട്ടറി കൂടി ആയിരുന്ന അനിയൻ ചേട്ടനെയാണ് സേവാ സംഘം ഇങ്ങിനെ അധിക്ഷേപിച്ചത് ചെയതത് എന്ന് പറയുമ്പോൾ എത്ര ഹീനമായിട്ടാണ് സേവാ സംഘം ഭരണാധികാരികൾ കാര്യങ്ങളെ സമീപിച്ചിരുന്നത് എന്ന് മനസ്സിലാവുമല്ലോ.
ദേവസ്വം ബോർഡിനെ പ്രതിനിധീകരിച്ച് ആദ്യ ദിവസം ആരും തന്നെ ഹാജരാവുന്നില്ല.
08.08.2016: ദേവസ്വം ബോർഡ് counter affidavit ഫയൽ ചെയ്യുന്നു.
19.09.2016:പൈതൃക സംരക്ഷകർ rejoinder ഫയൽ ചെയ്യുന്നു. കോടതി കേസ് 2017 ജനുവരിയിലേക്ക് നീട്ടി വയ്ക്കുന്നു. ഇത് കേൾക്കുന്ന ദേവസ്വം ബോർഡ് വക്കീൽ ഒന്നും മിണ്ടുന്നില്ല. അമൂല്യമായ നെറ്റിപ്പട്ടം ഉരുക്കി കഴിഞ്ഞല്ലോ! ഇനി ദേവസ്വം ബോർഡിന് എന്ത് ഉത്സവം എന്ത് ശ്രീ പൂർണ്ണത്രയീശൻ!
സേവാ സംഘം വക്കീൽ അപേക്ഷിച്ചത് പ്രകാരം കേസ് ഒക്ടോബറിലേക്ക് മാറ്റുന്നു.
17.10.2016: സുപ്രീം കോടതി SLP യിൽ തീർപ്പ് കല്പിക്കുന്നു. 23.05.2016ലെ സ്റ്റേ നില നിർത്തി കൊണ്ട് സ്യൂട്ടും റിട്ടും തീർപ്പാക്കുവാൻ ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപെടുന്നു.
കേസ് ഇപ്പോൾ വീണ്ടും കേരള ഹൈക്കോടതിയിൽ...
(28.10.2016) വെള്ളിയാഴ്ചയിലേക്ക് കേസ് പോസ്റ്റ് ചെയ്തിരിക്കുന്നു!!!
എല്ലാം ഭഗവാൻ ശ്രീ പൂർണ്ണത്രയീശന്റെ ഇച്ഛ പോലെ നടക്കട്ടെ......


ഇതിനിടയിൽ സേവാ സംഘം വാർഷിക പൊതുയോഗം വിളിച്ചു. വളരെ വിചിത്രമായ വാദഗതികൾ ചില സേവാ സംഘം ഭരണാധികാരികളുടെ ഭക്തർ ഉന്നയിക്കുകയുണ്ടായി
1. നമ്മുടെ വീട്ടിൽ പട്ടിണി ആണെങ്കിൽ നമ്മൾ വീട്ടിലുള്ള സ്വർണ്ണം വിൽക്കില്ലേ? അത് പോലെ കണ്ടാൽ മതി
എങ്ങിനെയുണ്ട് ന്യായീകരണം? ശ്രീ പൂർണ്ണത്രയീശൻ പട്ടിണിയിലാണോ? ആണെങ്കിൽ ആരാണ് ഉത്തരവാദി? അങ്ങിനെ നമ്മുടെ വീട്ടിൽ പട്ടിണി ആണെങ്കിൽ നമ്മൾ സ്വർണ്ണം വിറ്റ് 916 സ്വർണ്ണം മേടിക്കുമോ അതോ അരി മേടിക്കുമോ?
ശ്രീ പൂർണ്ണത്രയീശനെ കൊള്ളയടിക്കാൻ കൂട്ട് നിൽക്കുന്നതാണോ സേവാ സംഘം ചെയ്യേണ്ടത്? 

2. utilizing എന്ന് പറഞ്ഞാൽ ഞങ്ങൾ ഉരുക്കും ഭരണാധികാരി വക..
ഏത്.. ശ്രീ പൂർണ്ണത്രയീശന്റെ സ്വത്ത്. കൊച്ചി ദേവസ്വം ബോർഡ് സൂക്ഷിപ്പുകാരൻ. സേവാ സംഘത്തിന് എന്ത് യോഗ്യത ഉണ്ട് ഭഗവാന്റെ സ്വത്ത് നശിപ്പിക്കാൻ? 
ഭഗവാന്റെ സ്വത്ത് നശിപ്പിക്കുന്നതിന് കൂട്ട് നിൽക്കാൻ മാത്രമായി ഒരു സേവാ സംഘം ആവശ്യമുണ്ടോ?

സേവാ സംഘം അംഗങ്ങൾക്ക് പുല്ല് വില കല്പിക്കുന്ന ഒരു ഭരണ നേതൃത്വം എന്തിന്?

സ്വന്തം തറവാട്ടിൽ നിന്നും കൊണ്ട് വരുന്ന ദ്രവ്യങ്ങളാൽ ആണ് ഭരണാധികാരികൾ ധാർഷ്ട്യം കാണിക്കുന്നതെങ്കിൽ അത് സ്വന്തം തറവാട്ടിൽ കാണിച്ചാൽ പോരെ? ഭക്ത ജനങ്ങളുടെ കയ്യിൽ നിന്നും കാശ് പിരിച്ച് നില നിൽക്കുന്ന ഒരു സംഘടന കാശ് പിരിക്കുന്നത് കേസ് നടത്താനോ, സ്വത്ത് നശിപ്പിക്കാനോ അതോ ഭഗവത് സേവക്കോ?

ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ നടന്ന എല്ലാ നിർമ്മാണ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കാൻ ബഹു: ഹൈക്കോടതി നിരീക്ഷകനെ ഏർപ്പാട് ചെയ്യുന്നത് ഇവിടുത്തെ ദേവസ്വത്തിനെയും ഉപദേശക സമിതി രൂപത്തിൽ നിലകൊള്ളുന്ന സേവാ സംഘത്തിനെയും വിശ്വാസമില്ലാത്തത് കൊണ്ടല്ലേ?


ഇത് വരെ ഉത്തരം കിട്ടാത്ത ഒരു ചോദ്യം എന്തിനാണ് അമൂല്യവും അതിപുരാതനവും കൊച്ചി മഹാരാജാവിനാൽ ചരിത്രപരമായ മഹത്വം സിദ്ധിച്ചതുമായ ശ്രീ പൂർണ്ണത്രയീശന്റെ സ്വർണ്ണ നെറ്റിപ്പട്ടം ഉരുക്കി നശിപ്പിച്ചത്?

1. വെറും 2.5kg സ്വർണത്തിന് വേണ്ടിയാണോ? 2500 പേർ ഒരു ഗ്രാം വച്ച് ഭഗവാന് സമർപ്പിച്ചാൽ കിട്ടുന്നതല്ലേ 2.5kg സ്വർണ്ണം?

2. നിങ്ങൾ മാറ്റ് കുറവാണ് എന്ന് പറയുന്നുണ്ടല്ലോ. പിന്നെ എന്തിനാണ് ഉരുക്കിയത്

3. പുതിയത് ഒന്നല്ല പതിനഞ്ചണ്ണം നിർമ്മിക്കൂ.. പഴയത് എന്തിന് നശിപ്പിച്ചു

4. ഡിസംബർ 1ന് മാത്രം വേണ്ട സ്വർണ്ണ തലേക്കെട്ട് എന്തിനാണ് ധൃതി പിടിച്ച് മാർച്ചിൽ പണി തീർക്കാൻ വാശി പിടിച്ചത്

5. എന്തിനാണ് മാർച്ച് മാസം 4ന് ദേവസ്വം ഓഫിസർ നുണ പറഞ്ഞത്, ഉരുക്കാൻ കോടതി ഉത്തരവ് ഉണ്ടെന്ന്?

6. കോലം ഉരുക്കിയപ്പോൾ ആരും ഒന്നും പറഞ്ഞില്ലല്ലോ? പിന്നെ ഇപ്പോഴെന്തിനാ എതിർക്കുന്നത്? കോലം ഉരുക്കിയത് ആരും അറിഞ്ഞില്ലല്ലോ മാഷേ! ഉരുക്കി കഴിഞ്ഞിട്ടല്ലേ അറിയുന്നത്! മലർത്തി പൂവ് എന്ന അപൂർവ്വശൈലി നശിപ്പിച്ച് സാധാരണ കമഴ്ത്തി പൂവ് ആക്കിയില്ലേ? പിന്നെ മകുടം വ്യാജമാണ് എന്ന് കണ്ടെത്തിയത് കൊണ്ടല്ലേ പുതിയ കോലം പണിയാൻ തീരുമാനിച്ചത്. നെറ്റിപ്പട്ടം വ്യാജമാണ് എന്ന് ആരെങ്കിലും കണ്ടെത്തിയോ?
ഇനി എന്ത് കാണിച്ചാലും ആരും മിണ്ടാൻ പാടില്ലേ? കാലം മാറി. ഓരോന്നിനും മറുപടി പറഞ്ഞെ മതിയാവൂ.

 7. ഏപ്രിൽ ഒന്നാം തീയ്യതിയിലെ ഇടക്കാല ഉത്തരവ് വളച്ചൊടിച്ചു. ഉത്തരവിന്റെ certified copy വരുന്നതിനു മുമ്പ് എന്തിന് ഉരുക്കി.

8. രണ്ടര കോടി രൂപയോളം വില വരും പുതിയതിന്. ഇപ്പോൾ ശ്രീ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ആവശ്യം വേണ്ടതാണോ ഇത്? ഈ അടുത്ത കാലം വരെ തൊട്ടാൽ കൈ കീറുന്ന പൂജാ പാത്രങ്ങൾ ആയിരുന്നില്ലേ ഉപയോഗിച്ചിരുന്നത്

9. പഴയത് ഉരുക്കി തന്നെ സ്വർണ്ണം എടുക്കണം എന്ന് എന്തിനായിരുന്നു വാശി?

10. സേവാ സംഘത്തിന് സ്വന്തമായി നിരവധി സെറ്റ് ആനച്ചമയങ്ങൾ ഉണ്ടല്ലോ. അതിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താ? സ്വന്തം കാലിലെ മന്ത് വേണം ആദ്യം ചികിത്സിക്കാൻ..

11. ഇവിടുത്തെ സ്വർണ്ണം ഉപയോഗിച്ചില്ലെങ്കിൽ ദേവസ്വം അത് ഹെഡ് ഓഫിസിലേക്ക് കൊണ്ട് പോകും എന്താ വാദഗതി! അതിനല്ലേ മാഷേ സേവാ സംഘം. അത് പോലെയുള്ള തോന്നിവാസം തടയാൻ സേവാ സംഘത്തിന് കഴിയില്ല എങ്കിൽ എന്തിനാടോ രണ്ടാം മുണ്ടും ഇട്ട് തേരാ പാരാ നടക്കുന്നത്?

12. എല്ലാം ശ്രീ പൂർണ്ണത്രയീശന് വേണ്ടിയല്ലേ!!! എന്താ ഭക്തി! അങ്ങിനെയെങ്കിൽ എന്താ മാഷെ ഭക്തരുടെ പക്കൽ നിന്നും പൈസ പിരിച്ച് വാങ്ങിയ ആനയെ ആനകൊതിയനായ ശ്രീ പൂർണ്ണത്രയീശന് നടയ്ക്കിരുത്താത്തത്? നടയ്ക്കിരുത്തിയാൽ അതിനെയും ദേവസ്വം ബോർഡ് കൊണ്ട് പോകുമെങ്കിൽ തടയണം മാഷേ. 
അതിനല്ലേ മാഷേ സേവാ സംഘം. അത് പോലെയുള്ള തോന്നിവാസം തടയാൻ സേവാ സംഘത്തിന് കഴിയില്ല എങ്കിൽ എന്തിനാടോ രണ്ടാം മുണ്ടും ഇട്ട് തേരാ പാരാ നടക്കുന്നത്?

 ഇനിയും വൈകീട്ടില്ല....
സ്വാമി വിവേകാനന്ദൻ പറഞ്ഞത് പോലെ, ഭക്തരേ... നിങ്ങൾ..
ഉത്തിഷ്ഠത ജാഗ്രത

ജ്യേഷ്ഠസഹോദരന്മാരെ പോലെ കണ്ടിരുന്ന, നന്മ നിറഞ്ഞവർ എന്ന് കരുതിയിരുന്ന ഭഗവത് നാമധാരികളുമായ ചില മഹത്തുക്കൾ (സേവാ സംഘം പ്രവർത്തക സമിതി അംഗങ്ങൾ) സേവാ സംഘം ഭരണാധികാരിയുടെ തോന്നിവാസങ്ങൾക്കും  റാൻ മൂളുന്നു എന്നത് ഹൃദയഭേദകമാണ്. അവർക്കെങ്കിലും സദ്ബുദ്ധി ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ഉത്സവഭ്രാന്തൻ വിനയന്റെ നാല് വരി കടമെടുക്കട്ടെ!

ശ്രീ പൂർണ്ണത്രയീശാ കനിയൂ ഭഗവാനെ
പലജന്മം ഇവിടെ ജനിക്കാൻ
നിൻ മതിലകത്തെന്നും ഉത്സവപായസം
മതിവരുവോളം നുകരാൻ ..

Conspiracy to Destroy Antique and Uniquely Designed Traditional Golden Head Gear in Sree Poornathrayeesha Temple

Tripunithura Sree Poornathrayeesa Temple is unique in the history of India because there were 15 golden headgears, whose antiquity is more than 400 years.   The erstwhile Maharaja of Kochi had donated 14 of them to the British to build the railway line to Kochi, in Kerala a century ago. This well accepted history is known to all of us. Lord Sree Poornathrayeesa is the owner of all the properties of the temple including this antique heritage property. Cochin Devaswom Board is the custodian of this property which is supposed to preserve and protect these monuments. Sree Poornathrayeesa Seva Sangham is an advisory body of the temple with very limited role to help the Devaswom Board to conduct the annual festivals.  

We all were happy in learning that the Devaswom Board has decided to construct a new Golden Head Gear(Thalekkettu) out of the broken gold available in the temple and from the central stock of the Board. The devotees were happy and willing to contribute for the same. This was given on record to the Devaswom Officer by some of the senior members of Kochi Royal Family and some devotees. The Seva Sangham has collected/collecting fund also from the devotees for the same. But to the utmost dismay and shock to the devotees they have decided to use the traditional antique heritage “thalekkettu” for the construction of the new one.  The court permitted only to implement the decision of Devaswom Board which is to construct a new “thalekkettu”. Under the guise of this order they were tried to destroy the existing traditional “thalekkettu”. Its again a shocking information that the decision to melt the old traditional thalekkettu was taken in a meeting where the Thantri was not present!

The single prayer of the devotees and members of Kochi Royal Family before the authorities and the court was to decide the question of the antiquity of the “thalekkettu” first and if it is found to be an antique heritage property preserve the same. The  munsiff court which is supposed to be lowest in the ladder of judiciary, well appreciated the issue in real sense unlike the highest court of the state and granted an injunction order.  In order to overcome the injunction order granted by the learned munsiff court the Seva Sangham rushed to the high court and with an unprecedented move the suit was called into high court and injunction order was vacated within 48 hours! This was reversed by the Hon’ble Supreme Court of India and directed the high court of Kerala to decide the questions in the suit and writ petition till then the status quo granted by the apex court will continue.

Now,  the questions remain are why Devaswom Board officials and Seva Sangham Office bearers wanted to destroy the existing “thalekkettu” under the guise of construction of new one?

Why these authorities are reluctant to test the antique and heritage value of the “thalekkettu”?

What is the authority of Seva Sangham to make applications in the court for and on behalf of Devaswom Board when the Devaswom Board itself is arrayed as party and remained mute spectator throughout the proceedings?

The statutory authorities have a bounden duty to act in just, fair and transparent manner. Why they are keeping all the information under the carpet even dare not to answer the simple queries under the  RTI act?

Is it not suspicious when the contractor requests for whooping 41% additional raw material for the construction and the officials agreeing for the same in NO time? Also deciding at the same moment to melt the antique and uniquely designed golden head gear to supply the additional quantity of raw material! All these happening on Feb 25, 2016 when you are having 9 long months for the next use of the golden head gear! The golden head gear is needed only on 2016 Dec 1 (Thrikketta).

These questions are arising at a time when when the question of the return of the Kohinoor diamond from Britain is engaging the attention of the Supreme Court.

No one question the authority of Devaswom Board to decide to make a new “thalekkettu”. But that is not a reason not to test the antiqueness of the property. If we quote the media, this once again highlighted the glaring inadequacies in protecting our monuments that has prevailed over decades and the Devaswom Board and Seva Sangham have given chances to the media to report this equating with the stories of smuggling of “parrot lady”.

The CDB officials, some of the Seva Sangham Office Bearers and Bhakths of Seva Sangham office bearer accuses the people who ran from pillar to post, to protect the old traditional antique and uniquely designed Golden Head Gear! Don’t they(the destruction committee and no more advisory committee) have the common sense to protect such a heritage property! Interesting to hear from a bhakth of Seva Sangham office bearer(regarding the destruction of head gear) that “When you starve at your home, dont you sell the gold stuff!” phooo… Does that mean our Sree Poornathrayeesan is starving! IF SO WHO IS RESPONSIBLE? And when you starve will you buy new gold or get proper food? Such idiots are now committee members of the Seva Sangham.

What else could be expected when the traditional festival is considered by the advisory committee is to just uphold their relationship with the elephant contractors/owners and NOTHING ELSE for Sree Poornathrayeesan! They won’t pay even for the flower garlands which are meant for the Lord!

So for this Thrikketta Purappadu, if our Lord Sree Poornathrayeesan is forced NOT to have Golden Head Gear, its JUST BECAUSE OF YOU, THE IMMATURE AND IRRESPONSIBLE BUNCH OF IDIOTS AT COCHIN DEVASWOM BOARD AND SREE POORNATHRAYEESA SEVA SANGHAM!! You are answerable to the devotees. An advisory committee is selected to protect the belongings of Lord and NOT TO DESTROY them!

Devotees of Lord Sree Poornathrayeesa, permit me to quote Swami Vivekananda; “Arise and Awake!”

Let us not give the current authorities another chance to destroy some other antique and unique monuments.

May Lord Sree Poornathrayeesan shower his choicest blessings on you!

Sankaranarayana Vilakku (ശങ്കരനാരായണ വിളക്ക് )




 ധനു മാസത്തിലെ തിരുവാതിര നാളില്‍ ഏകാദശി പെരുംതൃക്കോവില്‍ ക്ഷേത്രത്തില്‍ നിന്നും ആറാട്ടിനായി ദേവന്‍ എഴുന്നള്ളി പൂര്‍ണ്ണത്രയീശനോടൊപ്പം സമ്മേളിക്കുന്ന പുണ്യ മുഹൂര്‍ത്തമാണ് "ശങ്കരനാരായണ വിളക്ക്"
ശൈവ വൈഷ്ണവ ശക്തികളുടെ സംഗമം...ശങ്കരനും നാരായണനും ഒന്നാണെന്ന് പ്രതീകാത്മകമായി ബോദ്ധ്യപ്പെടുത്തുന്ന ഈ ചടങ്ങ് ശങ്കരനാരായണ മൂര്‍ത്തി സങ്കല്‍പ്പത്തെ ദൃഡപ്പെടുത്തുന്നു


Conventional concepts prevailed here without knowing the inner meaning of such rituals are many. Meaningless rivalry between Shaivas and Vaishnavas, was one such concept.

From time immemorial SREE POORNATHRAYEESHA temple has been observing an ideal ritual to break this conventional baseless concept.Interestingly this ritual had started at a time when the state was divided as provinces.Famous Perumthrikkovil Siva temple, once belonged to Travancore province, started to conduct the Aaraattu of the Lord Siva on Thiruvaithira night at SREE POORNATHRAYEESHA temple, the family temple of Kochi Royal family.

By going a step beyond, here the presiding deity of SREE POORNATHRAYEESHA temple receives Perumthrikkovil SREE Mahadevan to the Namaskaara Mandapam to conduct a special pooja.
Devotees who have been witnessing the heart throbbing see off given by SREE POORNATHRAYEESHAN to Perumthrikkovil SREE MAHADEVAN can't even imagine about a period when Shaivas and Vaishnavaas were rivals. There lies the relevance of such divine bonds which evokes a kind of unity among the devotees.

Try to analyze more and more such divine unions happening at various temples like Aaraattupuzha Peruvanam, Vadakkumnàathan's Padinjare Gopuram ( where Thiruvambadi Bhagavathy and Paaramekkaavu Bhagavathy say bye to meet again on the next Pooram day). These are divine messages of friendship, brotherhood and what not passed to devotees from our beloved Gods and Goddesses.

This is the only festival in Kerala where deities from erstwhile Kochi kingdom ( Cochin Devaswom Board ) and Travancore kingdom ( Travancore Devaswom Board) come together.

Courtesy: Sivadas Varma

https://www.facebook.com/sreehariv/posts/10153838195053787

Sreekovil renovation controversy - Sreepoornathrayeesa Temple







Cochin Devasom Board and Seva Sangom – What’s happening?

ശ്രീ


With the recent developments and problems happening in Sree Poornathayeesha Temple, Tripunithura, I thought of going through 20 years of works conducted by Cochin Devasom Board (CDB), the current custodian of the temple and Sree Poornathrayeesha Seva Sangom, a trust created in late 1960’s to conduct Valiya Utsavom.

As a Slave (aTima) of Lord Poornathrayeesa and as a member of Cochin Royal Family, who handed over the temple to the Indian Dominion in 1949, I believe I have all rights to perform an analysis of CDB and Seva Sangom initiatives. All opinions detailed below are solely from my thoughts and analysis.

In past 20 years, Seva Sangom and CDB have made lot of modifications to the structure, procedures, processes and rituals of the temple, starting with Deva Prashnam. So, let me detail some of the changes that were done. Some of them has created an environment of concern for real devotees of Lord Sree Poornathrayeesha, and not to the power hungry, selfish, jealous and egoistic people. This is creating a situation similar to what happened in Vadakkumnathan Temple in 18th century and Peruvanam Mahakshetram before that.

Below, I will be just highlighting prime reasons on how I arrived at conclusions and leave a detailed report for some time in near future. Also, we should keep in mind that Devasom Officer (representative of CDB in the temple) is just another puppet (of late) in the hands of Seva Sangom (I have seen an incident in person to prove this), a body which could exist only as long as any construction happen in the temple, as per the judiciary of India.

  1. Sree Kovil (Sanctum Santorum) ceiling changed to wood -  To change the first concreate Sree Kovil in Kerala was an unnecessary waste of crores of rupees for nothing in return. Even though the reason mentioned was that there were some damages to the concreate (which could have been fixed by simple repairs), the primary reason to change from concreate ceiling to wood was the heat inside the Sanctum Santorum. After reconstruction, the concerned people who perform rituals inside the sanctum sanctorum have personally told me that the heat has just doubled. Also, not to mention the miscalculations and wrong construction (Dr. Ashalatha Thampuran’s detailed report on this) that was undertaken. I also wonder if someone has audited the accounts for this reconstruction, I will be surprised if there was an audit. My verdict – Unnecessary waste of money for nothing in return. Keeping this in mind, I would have a full audit of the works undertaken, clearly knowing that the current President of Seva Sangom is a Chartered Accountant. Not to mention the damages to the beliefs and rituals of the temple.

  2. Namaskara Mandapam ceiling changed to wood - Again, one of the first concrete Mandapam in Kerala. This reconstruction, as per my knowledge, was due to the wrong construction of Sreekovil. Even the reconstruction of Namaskara Mandapam has its flaws. The last I heard was that there are lot of leaks during rain and misappropriations in the design. My Verdict – Unnecessary and unwanted costs incurred upon the devotees for personal (in this case, an organisation) gains.

  3. New Gold Kolam for the god – An antique and archaeological item was destroyed by Seva Sangom and Devasom Board to build an ugly new one. This was such an unnecessary change. The beautiful old Kolam was so exquisitely created, which person with a good mind will try to destroy it and build an ugly new one. My Verdict – I was told in my childhood that the Golden Kolam had very precious stones. I hope they are still there in the new one. I would like someone perform audit on this.

  4. Golden Nettipattom – There was no need to do this and I am not saying much about this as the matter is\was in courts. My Verdict – Why do you need to change such a magnificent and glorious nettipattom? What is the logic? Cochin Devasom Board and Seva Sangom has to explain this. There was no damage to this centuries old antique. Is this just to erase all identities of Cochin Royal Family in the temple?

  5. Crown\Kireedom of Sree Poornathrayeesa – After Cochin Royal Family repaired the Kireedom of Sree Poornathrayeesha in 2005, in 2007 the weight of Kireedom was said to be 60 grams lesser that what was weighed in 2005. There were initial indications to blame the Cochin Royal Family for this, but the whole repair by Goldsmith happened inside the temple in presence of 2 officials from Cochin Devasom Board. What happened after that in those 2 years? Nobody knows. My Verdict – Cochin Devasom Board officials has to answer this and remove all doubts from the mind of devotees.

  6. Wrestled the possession of nearby land (oottupura parambu) from Government for temple use – This was a very good initiative from Seva Sangom. My Verdict – As long as the land is used for purpose of the temple and not for building a shopping complex, this is good.

  7. Sree Hari - Nothing to explain. My Verdict – Again, a complete eyewash on the devotees, with Seva Sangom collecting amount saying that Sree Poornathrayeesha needed an elephant for daily rituals. Now, Seva Sangom is collecting money which actually should have been going to the temple. Even though Seva Sangom could line up judgements, for me, this is a day light robbery of devotees.

  8. The Gold and other valuables missing from the vault\strong room – Cochin Devasom Board has to answer to the public and Cochin Royal Family about the missing valuables which was presented to Lord Sree Poornathrayeesha by devotees and erstwhile Cochin Royal Family.My Verdict - CDB has not done anything to clarify the doubts and concerns. Have the officials of the government body cheated the devotees? I clearly feel so.


The destruction of artefacts, antiques and history by CDB and Seva Sangom could be compared to ISIS destroying historical monuments in Syria. But here, these are friendly people are trying to remove traces of some great people and minds, who before them, had protected and modified a rich cultural heritage for centuries. I wish they don’t blow up the temple to see if there are some treasures buried underneath.

I feel it is time some of us thought about the covenant signed in 1949 by a certain noble heart in front of V.P Menon. The way the temple is being administered right now, I fear for the future.

With the paid media not highlighting such daylight robberies, I wish to say that I have changed my mind about the treasures of Sri Padmanabhaswamy temple. The treasure should stay inside the temple and should be under the supervision of Travancore Royal Family.

This reminds me of a prose from purushartha-koothu,

നന്നായ് വിളക്കു, തിരുനേദ്യഘൃതാഭിഷേകം.

കൂത്തോത്തു, പാട്ട്, തിരുവുത്സവമെന്നിതെല്ലാം

മാറ്റിക്കളഞ്ഞു നിജസന്തതിയെക്കെടുപ്പാ-

നൂരാളരെന്നു ചില രാക്ഷസർ സഞ്ചരന്തി.

Synopsis: The Owners of temples in Kerala usually decide on day to day affairs of the temple they own. Not only they do not perform any rituals for pleasing the gods, they also stop others from doing it. They have stopped the daily offerings (Lamps, Nivedyam, Neyyabhishekam, Koothu, Othu, Paattu, Utsavom etc.). There is no particular reason for this, just for destroying their lineage. They do things which Demons do, that is hurt Gods.

In this prose, the owner (CDB and Seva Sangom) of a temple is being compared to a Demon (രാക്ഷസർ).

Below is a prose which occurred to me.

സേവാസംഘമെന്നും ദേവസ്വമെന്നും നാമം

പക്ഷേ സ്വസ്‌സേവയും സ്വസ്സ്വവും പരിണാമം

അജയ്യനായ വിചാരിപ്പിനു നാവില്ല, മാങ്കായിൽ മന്നന് നാണമില്ല

സ്വേച്ഛക്കായ് നശിപ്പിക്കുന്നു, പൂർണ്ണവേദപുരാധീശ: പാഹി: പാഹി:

പാതു: പൂർണ്ണത്രയീശ:

POSTED BY KERALAVARMA 

 

Source: http://kochithampuran.blogspot.in/2016/07/cdb-and-seva-sangom.html