Showing posts with label Traditional Art Forms. Show all posts
Showing posts with label Traditional Art Forms. Show all posts

In the path of tradition

The culture of Kerala is a beautiful amalgamation of both Aryan and Dravidian cultures. Local inhabitants embraced even those that came from outside India and made it their own.

All these lead to a rich diversity in the development of its arts — traditional, ritualistic and folk, with music and rhythmic set-up that differs from the present-day classical raga and tala system (paddhati).

The music of Kerala with regards to its ragas, talas, songs and musical instruments (vadyas), find distinctive expressions that are highly advanced, imaginative, typical and sublime.

The unique feature found in the songs, no matter where those songs are rendered, is their being set to metres — chandobaddham, with two important kriyas, the sasabda kriya (sound) and the nissabda kriya (silent), the two important modes of executing rhythm in the ancient tala paddhati. Needless to state that these talas were in vogue much prior to the present Sooladi sapta talas, where the beat and finger counts determine the different talas.

The term ‘tala’ is derived from the word ‘Tal’ meaning ‘base’. In other words it is the rhythm that provides stability to all forms of gita (music), vadya(instrument) and nritta (dance). Indian music has innumerable time measures found in different genres of musical forms, without a parallel in the music of any other country in the world.

Temple tradition

The divine origin of talas, mentioned in several ancient texts continues as a living tradition in the temple music of Kerala, the Sopana sangeetham. The glorification of deities, ragas and talas can be observed in tyaanis or the dhyaana slokas rendered through kottipadi seva, a temple service offered by a Marar, the temple drummer who sings, keeping the tala on the edakka. Specific talas such as Panchaari, Muri-adanta, Adanta, Chempata, Triputa and Ekam are adopted for rendering of these tyaanis. Likewise the temple percussion or the kshetra tala vadyas too are given divine origin and the sound of their beats to sacred words. The two sounds ‘TA – TOM’ produced on the timila, reflect the two sacred words ‘TAT TVAM’ (Tat Tvam Asi, Chandogya Upanishad).

With the development of raga, as seen in the present-day Indian classical music, tala became a subordinate to the raga. But, in Kerala, the drumming became more predominant and tala got freed from this subjugation.

Thus, thayambaka shaped the tala-vadya-laya-vinyasa and Pancharimelam, Pandimelam, Panchavadyam and so on shaped the tala vrinda vadya. Even the raga alapana is tala-bound, progressing towards a climax through different speeds of singing and rhythm. The alapana starts from the patikaala — the lowest speed, gradually increasing in speed to shatkaala — its highest speed, without making the listener aware of the changes in speed.

So also the soft sounding of the tala while rendering raga alapana is an important feature of Sopana sangeetham, especially found in Kathakali where the two singers, ponnani (main) and sinkidi (supporting), render the raga alapana to beats on the talas (Kuzitalam and Chengala).

Rhythmic set up

The thullal pattukal or songs of Kunchan Nambiar, the legendary figure of the 18th century, is a special branch of poetic literature that combines musical verses and songs set to ragas and talas, meant for singing, acting and dancing to the accompaniment of instruments such as the talam (cymbals), maddalam and tutti (a wind instrument).

It is from the verses given in this poetry with words set to the different chhandas that one gets clarity to the typical delineation of Kerala talas such as Kumbha, Marma, Laxmi and so on. The words clearly define the metric set-up of each tala. This rhythmic set up is found in many traditional and folk art forms of Kerala.

A distinct characteristic feature of Kerala music is the duration of time, which remains the same for both the sounded and the ‘unsounded’ action.

The ancient talas like the Ashtotara talas (108 talas), which were in vogue much earlier to the Sooladi talas, included in its tala prasthaara the shadangas, the six angas or sections of a tala, which were anudrutam, drutam, laghu, guru, plutam and kakapadam. While the sooladi talas adopted only the first three, Sopana sangeetam retained all the six. Another similarity found in Sopana tala paddhati and the ancient talas is the value of laghu, which remains constant with four counts, the chatusra jaati laghu. This again differs from the scheme of sooladi talas with laghu having five jaatis, the tisra, chatusra, khanda , misra and sankeerna.

Some of the commonly used Sopana talas adopted in the traditional and classical forms are Chempata (eight beats), Triputa (seven beats) , Panchari (six beats), Champa (10 beats), Adanta (14 beats), Kundanachi ( 12 beats) and Eka tala (a beat and three counts).

The music of Kerala continues to follow the age-old tradition of Marga sangeetham, wherein the tala is well defined and clearly stated through its varied expressions in the vadya paddhati.

The instrumental music of Kerala gaining more prominence than vocal music since very early times, has led to a highly advanced tala system, adopted in both visual and aural arts, which is found exclusively in the music of Kerala.

(The author is a renowned Mohiniyattam exponent and Professor of Carnatic music, Faculty of Music and Fine Arts, University of Delhi. The article contains excepts from her book, Vanishing Temple Arts)

സോപാനസംഗീതം

കേരളത്തിന്റെ തനതു സംഗീതശൈലി, കേരളീയ ക്ഷേത്രങ്ങളിലാണ് ഇതിന്റെ തുടക്കം.  രാഗാധിഷ്ഠിതമാണ് ഈ സംഗീതം. കര്‍ണാടക സംഗീതത്തിന്റെ ആലാപനരീതിയില്‍ നിന്നും സോപാന സംഗീതം വ്യത്യസ്തത പുലര്‍ത്തുന്നു. 


'സോപാനം' എന്നത് ക്ഷേത്രത്തിലെ ശ്രീകോലിവിനു മുന്നിലുള്ള ചവിട്ടുപടിയാണ്. അതിനാല്‍ സോപാനസംഗീതത്തെ, സോപാനത്തില്‍ നിന്നുകൊണ്ടുള്ള പാട്ടാണെന്ന് സാമാന്യമായി അര്‍ത്ഥം പറയാം. സംഗീതപരമായി ഇതിന് മറ്റൊരു വ്യാഖ്യാനം കൂടിയുണ്ട്. ഒരു രാഗത്തിന്റെ ആരോഹണാവരോഹണ ക്രമം, സോപാനം പോലെയാണ്. ചില സ്വരങ്ങളെ സ്ഥായിയായി സ്വീകരിച്ചു കൊണ്ടും ചിലതിനെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടും വിളംബിത കാലത്തില്‍ തുടങ്ങി പടിപടിയായി ഉച്ചസ്ഥായിയില്‍ എത്തിയശേഷം, ക്രമേണ താഴേയ്ക്ക് ഇറക്കിക്കൊണ്ടുവരുന്ന ശൈലിയാണിത്.


സോപാനസംഗീതത്തിന് രണ്ടു കൈവഴികളുണ്ട് - കൊട്ടിപ്പാടിസേവ, രംഗസോപാനം. ക്ഷേത്രത്തിന്റെ സോപാനത്തില്‍ നിന്നുകൊണ്ട് പൂജാവേളയില്‍ മാരാര്‍, ഇടയ്ക്കകൊട്ടി  പാടുന്നതിനെയാണ് 'കൊട്ടിപ്പാടിസേവ' എന്നുപറയുന്നത്. ഇതിന്റെ തുടക്കത്തില്‍ പ്രധാന മൂര്‍ത്തിയെ വന്ദിക്കുന്ന കീര്‍ത്തനമാണ് ചൊല്ലുക. തുടര്‍ന്ന് ജയദേവകവിയുടെ 'ഗീതഗോവിന്ദ'ത്തിലെ അഷ്ടപദിയും പാടുന്നു. ശിവസ്തുതികളും കീര്‍ത്തനങ്ങളുമൊക്കെ അപൂര്‍വ്വമായി പാടാറുണ്ട്.


ദ്രാവിഡസംഗീതത്തിന്റെ തുടര്‍ച്ചയായിട്ടുവേണം സോപാനസംഗീതത്തെ കാണാന്‍. സംഘകാലം മുതല്‍ ചേര കാലം വരെയുള്ള കാലഘട്ടത്തിലെ (എ.ഡി.4 മുതല്‍  10 വരെയുള്ള നൂറ്റാണ്ടുകള്‍) സംഗീതത്തെയാണ് 'ദ്രാവിഡസംഗീതം' എന്നതുകൊണ്ടുദ്ദേശിക്കുന്നത്. പ്രാചീനതമിഴ്ഗാനങ്ങള്‍, തേവാരം പാട്ടുകള്‍ എന്നിവയാണ് പ്രധാനമായും ഇതില്‍ വരുന്നത്. രാഗാധിഷ്ഠിതസംഗീതത്തെക്കുറിച്ച്  സംഘം കൃതിയായ ഇളം കോവടികളുടെ 'ചിലപ്പതികാരം' വ്യക്തമായ സൂചന നല്‍കുന്നുണ്ട്. ചിലപ്പതികാരത്തിലെ നായികയായ 'മാധവി' നൃത്തസംഗീതാദി കലകളില്‍ നിപുണയായിരുന്നു. സംഗീതാചാര്യനുണ്ടായിരിക്കേണ്ട യോഗ്യത, വിവിധ സംഗീത പ്രമാണങ്ങള്‍, സംഗീതോപകരണങ്ങള്‍ എന്നിവയെ കുറിച്ചെല്ലാമുള്ള  വിവരങ്ങള്‍ ആ കൃതിയില്‍ നിന്നും ലഭ്യമാണ്. സപ്തസ്വരങ്ങളെ വഴിക്കു വഴികുറള്‍, തൂത്തം, കൈക്കിളൈ, ഉഴൈ, ഇള്ളി, വിളറി, താരം എന്നിങ്ങനെയാണ് വിളിച്ചിരുന്നത്. ശ്രുതിക്ക് 'അലഹ്' എന്നും രാഗത്തിന് 'പണ്‍' എന്നും പറഞ്ഞിരിക്കുന്നു. അനേകം കമ്പികളോടു കൂടിയ 'യാഴ്' എന്ന സംഗീതോപകരണം അക്കാലത്തുണ്ടായിരുന്നു. ദേശങ്ങളുടെ പേരിനോടു ചേര്‍ത്ത് രാഗങ്ങള്‍ അറിയപ്പെട്ടു. നൈതല്‍ പണ്‍, പാലൈപണ്‍, മരുതം പണ്‍, കുറിഞ്ചി പണ്‍, മുല്ലൈപണ്‍ എന്നിങ്ങനെ. 


എ.ഡി. എട്ടാം നൂറ്റാണ്ടോടുകൂടി പൂര്‍ണ്ണതയിലെത്തിയ ആര്യാധിനിവേശത്തിന്റെ ഫലമായി കേരളത്തില്‍ ക്ഷേത്രങ്ങള്‍ രൂപപ്പെട്ടുവന്നു. ശൈവവൈഷ്ണവ ക്ഷേത്രങ്ങളില്‍ സംഗീതാര്‍ച്ചന ഉടലെടുത്തത് ഇക്കാലത്തായിരിക്കണം. വിഷ്ണുക്ഷേത്രങ്ങളില്‍ 'തിരുവായ്മൊഴിയും' ശൈവക്ഷേത്രങ്ങളില്‍ 'തേവാരം പാട്ടുകളും' അര്‍ച്ചനയുടെ ഭാഗമായി പാടിപ്പോന്നു.  ഏതാണ്ട് ഇരുപത്തെട്ടോളം രാഗങ്ങള്‍ 'തേവാരംപാട്ടു'കള്‍, പാടാന്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. തമിഴ് സംഗീതത്തിന്റെ സത്തായ കൗശികം, വ്യാഴക്കുറിഞ്ചി, പഴംപഞ്ചുരം, ഗാന്ധാരപഞ്ചമം,  തക്കേശി, സദാരി, ചെന്തുരുത്തി, ശെവ്വഴി, തിരുത്താണ്ഡവം, പഴം തക്ക, ഇന്ദളം, ഗാന്ധാരം, പുറനീര്‍മൈ, കൊല്ലി എന്നീ രാഗങ്ങള്‍ ഉപയോഗിച്ചിരുന്നു.


കുലശേഖരവര്‍മ്മന്റെ കാലഘട്ടത്തില്‍ (എ.ഡി. എട്ടാം നൂറ്റാണ്ട്) ആണ് ക്ഷേത്രകലയായ കൂടിയാട്ടം വളര്‍ന്നത്. 'സ്വരിക്കല്‍' എന്ന രാഗാധിഷ്ഠിത സംഗീതം കൂടിയാട്ടത്തിലും ഉണ്ടായിരുന്നു.


എ.ഡി. 12-ാം നൂറ്റാണ്ടോടുകൂടി വംശദേശത്തെ ജയദേവകവിയുടെ 'ഗീതഗോവിന്ദം' സംഗീതരൂപത്തിലും നൃത്തരൂപത്തിലും കേരളത്തില്‍ പ്രചരിക്കുകയുണ്ടായി. ക്ഷേത്രസോപാനത്തില്‍ ഇടയ്ക്ക കൊട്ടി പാടിയിരുന്ന ഈ സംഗീതവും രാഗാധിഷ്ഠിതമായിരുന്നു. ആഹരി, കല്യാണി, കാമോദരി, കേദാരഗൗള, കേദാരപന്ത്, ഗുര്‍ജ്ജരി, ഘണ്ട, ദേവ ഗാന്ധാരി, ദേശാക്ഷി, പന്തുവരാളി, പുന്നഗവരാളി, ഭൂപാളം, മധ്യമാവതി, മലഹരി, മാള്‍വ, മുഖാരി, രാമക്രിയ, വസന്തഭൈരവി, ശങ്കരാഭരണം, സൗരാഷ്ട്രം എന്നിവയാണ് കൊട്ടിപ്പാടി സേവയ്ക്ക് ഉപയോഗിച്ചിരുന്ന രാഗങ്ങള്‍.


സോപാന സംഗീതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ശാഖയാണ് 'അരങ്ങുസംഗീതം'. ഇതിനെ അഭിനയ സംഗീതം എന്നുപറയാം. മുടിയേറ്റ്, അര്‍ജ്ജുനനൃത്തം എന്നീ നാടന്‍ കലകളിലും കൂടിയാട്ടം, കൃഷ്ണനാട്ടം, കഥകളി എന്നീ ക്ലാസിക് കലകളിലും ഉപയോഗിച്ചു വരുന്ന സംഗീതം ഇതാണ്. അഭിനയത്തിനു വിധേയമായിട്ടാണ് ഈ സംഗീതം ഉള്ളത്.  ഇത് തൗര്യത്രികാധിഷ്ഠിതമാണ്. അരങ്ങില്‍ ഗായകന്‍ പാടുകയും വാദ്യക്കാരന്‍ കൊട്ടുകയും നടന്‍ അതിനനുസരിച്ച് വിവിധ കഥാപാത്രങ്ങളുടെ വേഷമണിഞ്ഞ് അഭിനയിക്കുകയും ചെയ്യുന്നു. ഇവിടെ പ്രേക്ഷകനില്‍ കഥാവസ്തുവും കഥാപാത്രനിലയും വിശദീകരിക്കുന്ന കര്‍ത്തവ്യമാണ് സംഗീതം നിര്‍വ്വഹിക്കുന്നത്.കഥാപാത്രങ്ങളുടെ ഭാവത്തെ പോഷിപ്പിക്കുന്ന രാഗങ്ങളും താളങ്ങളും ഈ സംഗീതശൈലിയുടെ പ്രത്യേകതയാണ്.


    


മുടിയേറ്റിലെ പാട്ടുകള്‍ ആലപിക്കുന്നത് സോപാനസംഗീതശൈലിയിലാണ്. ഇതില്‍ കേദാരഗൗള, തോടി, ഖരഹരപ്രിയ തുടങ്ങിയ രാഗങ്ങള്‍ ഉപയോഗിക്കുന്നു.


ചെണ്ട, വീക്കന്‍ ചെണ്ട, ചേങ്ങില, ഇലത്താളം, ശംഖ്, എന്നിവയാണ് ഇതിലെ വാദ്യങ്ങള്‍. ഏകം, ത്രിപുട, ചെമ്പട, ചമ്പ, അടന്ത, മുറിയടന്ത എന്നീ താളങ്ങളില്‍ തൗര്യത്രികം ചിട്ടപ്പെടുത്തിയിരിക്കുന്നു.




http://keralaculture.org/malayalam/sopanasangeetham/528

അയ്യപ്പൻകാവുകളിൽ നിന്ന് കുടിയിറങ്ങിയ കളി

ഒരു കാലത്ത് വടക്കന്‍ മലബാറിലെ അയ്യപ്പന്‍കാവുകളിലും തേവര്‍ നടകളിലും അനുഷ്ഠിച്ചിരുന്ന കലാരൂപമായിരുന്നു പരിചമുട്ടുകളി. ആചാര്യനെ വന്ദിച്ചും ഭൂമി ദേവിയെ സ്തുതിച്ചും വിളക്കിനുമുന്നില്‍ സാഷ്ടാംഗം നമസ്‌കരിച്ചും ആടിക്കളിച്ചും ചുവടുകള്‍വെച്ചും നടത്തിയിരുന്ന കലാരൂപം. കാവുകളും കുളങ്ങളും നശിപ്പിച്ച സമൂഹം കോണ്‍ക്രീറ്റ് സൗധങ്ങള്‍ നിര്‍മ്മിച്ചപ്പോള്‍ നഷ്ടപ്പെട്ടത് കാവുകള്‍ മാത്രമല്ല,സംരക്ഷിച്ചു നിര്‍ത്തിയിരുന്ന ഒരു അനുഷ്ഠാനം കൂടിയായിരുന്നു. ഇന്ന് മലബാറിലെ അവശേഷിക്കുന്ന കാവുകളില്‍ പോലും പരിചമുട്ടുകളിയില്ല. ഉറക്കമിളച്ചിരുന്ന് കാണാന്‍ കാണികളുമില്ല. പാരമ്പര്യം ചിട്ടയോടെ നടത്താന്‍ ഗുരുക്കന്മാരുമില്ലാത്ത സ്ഥിതി. പരിചമുട്ടുകളി കാണാണമെങ്കില്‍ സ്‌കൂള്‍ കലോത്സവവേദികളില്‍ എത്തണം. അതും ഇരുപതുമിനിട്ടില്‍ പരിമിതപ്പെടുത്തിയിരിക്കുന്നു.
ഹിന്ദുപുരാണത്തിലെ അയ്യപ്പചരിതവും ഹരിഹരപുത്രോല്‍പത്തിയും ഇതിവൃത്തമായി അവതരിപ്പിച്ചിരുന്ന പരിചമുട്ടുകളിയില്‍ ഇന്ന് അവതരിപ്പിക്കുന്നത് ഗീവര്‍ഗ്ഗീസ് പുണ്യാളന്റേയും, തോമാശ്ലീഹയുടെയും കഥകള്‍. ഈ അനുഷ്ഠാന കലാരൂപം അന്യം നിന്നുപോകുന്ന സ്ഥിതിയിലായപ്പോള്‍ മുപ്പത്തിയഞ്ചുകൊല്ലം മുമ്പ് സ്‌കൂള്‍ കലോത്സവങ്ങളില്‍ മത്സരയിനമാക്കി. എന്നാല്‍ മത്സരയിനമാക്കിയപ്പോഴും മത്സരാര്‍ത്ഥികള്‍ ഇല്ലാതെ ആദ്യവര്‍ഷം കടന്നുപോയി. അനുഷ്ഠാനത്തെ പൊതുവേദിയില്‍ മത്സരയിനമാക്കരുതെന്ന് ചിലരുടെ പിടിവാശിയും ഇതിനുകാരണമായി. എന്നാല്‍ എതിര്‍പ്പുകളുടെ ശക്തി കുറഞ്ഞപ്പോള്‍ വിരലിലെണ്ണാവുന്നവര്‍ അനുഷ്ഠാനത്തിലെ ചില ഭാഗങ്ങള്‍മാത്രം അവതരിപ്പിച്ചു. പണ്ട് കാവുകളില്‍ അരങ്ങേറിയപ്പോള്‍ അനുഷ്ഠിച്ചിരുന്ന ഈണത്തിലുള്ള ചൊല്‍ക്കെട്ടുകള്‍ ഗുരുക്കന്മാരേയും തട്ടകത്തിനേയും ഗണപതിയേയും വന്ദിച്ചാണ് സ്റ്റേജിലും നടത്തിയിരുന്നത്.
‘പച്ചനെല്ലിന്‍ പാലരികൊത്തി,
പറക്കുമ്പോള്‍ കിളിത്തത്തെ…
നിചൊന്നൊരു പുന്നാര പുരാണങ്ങള്‍
കളരികണ്ടേ താളം…’
തിത്തോം തിമൃതോം തക തക തിമൃത. ഇങ്ങനെ തുടങ്ങി
‘അയ്യാവിന്‍ പൊരുളരുളീടാം…
വാപുരന്റെ കടമകള്‍ ചൊല്ലാം,
അയ്യപ്പ തിന്തക തിന്തക ശരണമപ്പാ…’
കടുത്തായും വെളുത്തായും തോഴരായി തുണവന്നേ
കാട്ടുചോരക്കൂട്ടത്തെ തുരത്തിയാ മൂന്നുപേരും
ഉദയനെ കാലപുരിക്കെത്തിച്ചു മണികണ്ഠന്‍…
ഇത്തരത്തിലായിരുന്നു പാട്ടുകള്‍. കൂടെ കളരി അഭ്യാസങ്ങളോടെയുമായിരുന്നു പരിചമുട്ടുകളി കാവുകളില്‍ അരങ്ങേറിയിരുന്നത്. (ഇതില്‍ പറയുന്ന വാപുരന്‍ വനവാസി യുവാവാണ്. ഇദ്ദേഹത്തെയാണ് പിന്നീട് മതേതരന്മാര്‍ വാവരുസ്വാമിയാക്കിയത്. കറുത്തന്‍ എന്നപേര് കൊച്ചുകടുത്തസ്വാമിയും വെളുത്തന്‍ ചിരപ്പന്‍ ചിറയില്‍ കളരി അഭ്യസിക്കാന്‍ എത്തിയ അയ്യപ്പന്റെ ചങ്ങാതിയായി മാറിയ ധീവരസമുദായത്തിലെ വെളുത്തയുമാണ.് ഇതാണ് ഇപ്പോള്‍ അര്‍ത്തുങ്കല്‍ വെളുത്തച്ചനായി ചിലര്‍ പ്രചരിപ്പിക്കുന്നത്). പരമ്പരാഗത ആശാന്‍മാരുടെ അഭാവത്താല്‍ പരിചമുട്ടുകളി വിസ്മൃതിയിലാകാന്‍ തുടങ്ങിയപ്പോള്‍ പുരോഗമന ചിന്താഗതികളുള്ള ചിലര്‍ ഇതിന്റെ അടിസ്ഥാന തത്വങ്ങള്‍ നിലനിര്‍ത്തി ഒരു പരിവര്‍ത്തനത്തിനുള്ള ശ്രമം ആരംഭിച്ചു. ലത്തീന്‍ സമുദായത്തിന്റെ ചരിത്രവും കഥകളും ഏടുകളായി കോര്‍ത്തിണക്കി. പണ്ട് കാവുകളില്‍ നടത്തിയപ്പോള്‍ ഉണ്ടായിരുന്ന ഈണത്തിലുള്ള ചൊല്‍ക്കെട്ടുകളില്‍ മാറ്റം വരുത്തി,
കാവുകളില്‍ അവതരിപ്പിച്ചപ്പോള്‍ ആചാര്യവന്ദനം, ഭൂമി വന്ദനം, ഗണപതി സ്തുതി എന്നിവയ്ക്ക് പകരം ഗുരുക്കന്മാരേയും തട്ടകത്തിനേയും വന്ദിച്ചശേഷം ഗീവര്‍ഗ്ഗീസ് പുണ്യാളനേയും മലയാറ്റൂര്‍ തോമ ശ്ലീഹയേയും സ്തുതിച്ചു. കാവുകളില്‍ അനുഷ്ഠിച്ച ഗുരുവന്ദനവും ഭൂമിയെ നമസ്‌ക്കരിക്കുന്നതിനുപകരം തട്ടകത്തെ (സ്റ്റേജ്) നമസ്‌ക്കരിക്കുന്നതുമായ ചില രീതികള്‍ നിലനിര്‍ത്തി ചൊല്‍ക്കെട്ടുകള്‍ അപ്പാടെ മാറ്റുകയായിരുന്നു.
‘മാറാനരുള്‍പ്പെറ്റ മലയാറ്റൂര്‍ തിന്തക തകൃത തെയ്യ്
നായാടന്മാരവര്‍ വേടന്മാരായി ചെന്നപ്പോള്‍ തിന്തക തകൃത തെയ്യ്
(പോരുനായ്) നായി ചെന്നപ്പോള്‍ കുരിശിന്‍ തിന്തക തികൃത തെയ്യ്…’ എന്ന് മലയാറ്റൂര്‍ തോമശ്ലീഹയുടെ കഥകള്‍ പറഞ്ഞ ചൊല്‍ക്കെട്ടുകളാക്കി മാറ്റി. കൂടാതെ ‘പുണ്യവാന്‍ ഇസഹാക്കിന്‍ ഉണ്ടായി രണ്ടുമക്കള്‍…’ തുടങ്ങി ഗീവര്‍ഗ്ഗീസ് കഥകളുമൊക്കെ പരിചമുട്ടുകളിയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. കാവുകളില്‍ നിന്ന് ഇറങ്ങിയ ഈ അനുഷ്ഠാനം മത്സരവേദികളില്‍ അരങ്ങുതകര്‍ക്കുമ്പോഴും തിരികെ കാവുകളിലേക്കെങ്കിലും ഒരു മടക്കയാത്ര നടത്തിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നവര്‍ ഇപ്പോഴുമുണ്ടെന്ന സത്യം വിസ്മരിച്ചുകൂടാ.
വരും വര്‍ഷങ്ങളില്‍ പുള്ളോന്‍പാട്ട് കലോത്സവ മത്സരയിനങ്ങളിലേക്ക് കൊണ്ടുവരാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. നല്ല കാര്യമാണെങ്കിലും പരിചമുട്ട് കളിയുടെ ദുരവസ്ഥ പുള്ളോന്‍ പാട്ടിനുണ്ടാകരുതെയെന്ന പ്രാര്‍ത്ഥനമാത്രം ബാക്കി.

തോൽപ്പാവക്കൂത്തിന്റെ യുദ്ധകഥ

തോല്‍പ്പാവക്കൂത്ത് ഏറെ ശ്രദ്ധേയമായ രംഗകലാവിശേഷമാണ്. ഏറെ ജനകീയമായ കലാരൂപങ്ങളിലൊന്ന്. പാവകളി, പാവക്കൂത്ത്, നിഴലനാടകം എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. ഇതിന് അതിപ്രാചീനമായ ചരിത്രമുണ്ട്. ഭാരതത്തിനു പുറമേ, യൂറോപ്പ്, ഈജിപ്ത്, ഗ്രീസ്, ജാവ, തായ്‌ലന്റ്, ഇന്തോനേഷ്യ, സയാം, മാലി, ശ്രീലങ്ക, ഫിലിപ്പീന്‍സ്, റഷ്യ തുടങ്ങിയ രാജ്യങ്ങളെല്ലാം പണ്ടുമുതലേ പാവക്കൂത്ത് ദൃശ്യവേദിയുടെ ഭാഗമായിരുന്നു.

ക്രിസ്തുവിന് 1000 വര്‍ഷംമുമ്പേ, ഇന്നത്തെ സിനിമയ്‌ക്കൊപ്പം പ്രചാരമുണ്ടായിരുന്നു പാവകളിക്കെന്ന് പുരാതനരേഖകളില്‍ പറയുന്നു. നൂല്‍പ്പാവക്കളിക്ക് പലയിടത്തും പ്രത്യേകം തിയറ്ററുകള്‍ (രംഗവേദി) ഉണ്ട്. എന്നാല്‍ തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കാന്‍ പ്രത്യേക കൂത്തുമാടങ്ങള്‍ കേരളത്തിലെ ഭഗവതി ക്ഷേത്രങ്ങളിലേയുള്ളൂ. അവയുടെ കാലപ്പഴക്കം അതിലേറെ വിസ്മയിപ്പിക്കുന്നതാണ്. നിഴലും വെളിച്ചവും ഇടകലര്‍ത്തി, രംഗവേദിയില്‍ നടത്തപ്പെടുന്ന ദൃശ്യ പ്രകടനമാണിത്. രാമായണ-മഹാഭാരത കഥകളുടെ അതിവിദഗ്ധമായ ഈ ദൃശ്യപ്രകടനം ഉത്സവകാല രാത്രികളില്‍ ആസ്വദിക്കാനെത്തുന്ന വന്‍ജനവിഭാഗം ഒരുകാലത്തുണ്ടായിരുന്നു. ഇന്നും ചിലെടങ്ങളിലുണ്ട്. ആചാരവും അനുഷ്ഠാനവുമായി വിശ്വാസത്തിന്റെ ഭാഗമായി, നാട്ടുസംസ്‌കാരത്തോടൊപ്പം തോല്‍പ്പാവക്കൂത്ത് ഇന്നും ചേര്‍ന്നു നില്‍ക്കുന്നു.

നാലുവിധം പാവകളി ലോകത്ത് നിലവിലുണ്ടെങ്കിലും ഇതിന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും വ്യക്തമായ സൂചനകള്‍ കുറവാണ്, എന്നല്ല ഇല്ലെന്നുതന്നെ പറയാം.’ദി ഹോം ഓഫ് ദ പപ്പറ്റ് പ്ലേ’ (1902) എന്ന റിച്ചാര്‍ഡ് പിസ്‌കലിന്റെ പുസ്തകത്തില്‍ ഭാരതത്തിലാണ് പാവകളിയുടെ ഉത്ഭവം എന്നു രേഖപ്പെടുത്തുന്നു. ചിലര്‍ ഇത് ശരിയല്ലെന്നു വാദിക്കുന്നുണ്ട്. ചൈനയിലോ ഗ്രീസിലോ ആയിരിക്കാം പാവകളിയുടെ ഉത്ഭവം എന്നാണവര്‍ പറയുന്നത്.
പുരാതന ഈജിപ്തില്‍ ചെറിയ പാവകളെ നിര്‍മിച്ച് സ്ത്രീകള്‍ വിശുദ്ധഘോഷയാത്രകളില്‍ ഉപയോഗിച്ചിരുന്നതായി കാണുന്നുണ്ട്. അവ സ്വര്‍ണംകൊണ്ട് നിര്‍മ്മിച്ചവയായിരുന്നു.
സ്പാര്‍ട്ടാ, തെബ്‌സ്, ഏതന്‍സ് എന്നിവിടങ്ങളില്‍ വിപുലമായ കലാപ്രകടനങ്ങള്‍ നടത്തിയ ഗ്രീസിലാകട്ടെ, പാവകളിക്കാര്‍ ഏറെ പ്രശംസിക്കപ്പെട്ടതായി ചരിത്രമുണ്ട്.

പാവക്കൂത്ത് മറ്റു രാജ്യങ്ങളില്‍ വ്യാപിച്ചതിനു പിന്നില്‍ യുദ്ധത്തിന്റെ കഥയുണ്ട്. ഗ്രീസിനെ റോമക്കാര്‍ ആക്രമിച്ചപ്പോള്‍ ജീവരക്ഷയ്ക്കായി ഫ്രാന്‍സ്, ജര്‍മനി, ഇംഗ്ലണ്ട് എന്നീ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയവരില്‍ പാവക്കൂത്ത് കലാകാരന്മാരുണുണ്ടയിരുന്നു. ജീവിതവും സമ്പാദ്യവുമായ പാവകളുമായാണ് അവര്‍ ആ രാജ്യങ്ങളിലെത്തിയത്. അങ്ങനെ പാവക്കൂത്ത് രാജ്യാന്തരങ്ങള്‍ കടക്കുകയായിരുന്നു.



ജന്മഭൂമി: http://www.janmabhumidaily.com/news564839#ixzz4YozXXIkC

കൃഷ്ണനാട്ടത്തിൻ്റ ഉത്ഭവം

യതി വര്യനായ സാക്ഷാല്‍ വില്വമംഗലം സ്വാമിയാരും കോഴിക്കോട് സാമൂതിരി കോവിലകത്തെ മാനവേദന്‍ തമ്പുരാനും സമകാലികരും പരസ്പ്പരം ബഹുമാനിക്കുന്നവരും ,ഗുരുവായൂര്‍ കണ്ണന്റെ ഭക്തന്മാരും ആയിരുന്നു ,ഭഗവാന്റെ ദര്‍ശനത്തിനായി ഒരിക്കല്‍ രണ്ടുപേരും ഒരുമിച്ച് ഗുരുവായൂരില്‍ ഒരിക്കല്‍ വന്നു പെട്ടു.!
ഗുരുവായൂരില്‍ ഇന്ന് നാം കാണുന്ന ...കൂത്തമ്പലം സ്ഥിതി ചെയ്യുന്ന സ്ഥാനത്ത് പണ്ട് ഒരു ഇലഞ്ഞി മരം ഉണ്ടായിരുന്നു .! അതിനരികിലായി വില്വമംഗലം സ്വാമിയാര്‍ പതിവില്‍ അധികം സന്തോഷത്തോടെ ,ഒട്ടു പരവശനായി ,കണ്ണുനീര്‍ വാര്‍ത്ത് ,ആനന്ദത്തില്‍ ആറാടി അങ്ങനെ ഇരിക്കുകയായിരുന്നു ..! ഈ സമയം ഭഗവത് ദര്‍ശനത്തിനായി അവിടെ എത്തിയ മാനവേദന്‍ തമ്പുരാന്‍ സ്വാമിയാരുടെ ഈ ഇരിപ്പ് കണ്ടു .! അദ്ദേഹം അടുത്തു ചെന്ന് സ്വാമിയാരോട് ചോദിച്ചു "അവിടുന്ന് ഇന്നെന്താ ഇങ്ങനെ ..?"നിത്യ പൂജയ്ക്ക് പോലും ഭഗവാന്റെ സാന്നിധ്യം അനുഭവിക്കുന്ന വില്വമംഗലം ഗദ്ഗദ കണ്ഡനായി പറഞ്ഞു "ദാ..കണ്ടില്ലേ ...കണ്ണന്‍ ഓടി നടന്നു കളിക്കുന്നു "..----"ഉവ്വോ എനിക്ക് കാണുന്നില്ലല്ലോ ഒരു നോക്ക് ദര്‍ശനം തരായെങ്കില്‍ "..മാനവേദന്‍ തന്റെ ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ "അത് ഞാന്‍ കണ്ണനോട് ചോദിച്ചിട്ട് പറയാം "എന്നായി സ്വാമിയാര്‍..!
അടുത്ത ദിവസം മാനവേദനെ കണ്ടപ്പോള്‍ സ്വാമിയാര്‍ അറിയിച്ചു "ഭാഗ്യണ്ട് തമ്പുരാന് ....ഭഗവാന്‍ അനുവദിച്ചിരിക്കുന്നു നാളെ കാണാം "..അടുത്ത ദിവസം പതിവുപോലെ ക്ഷേത്രത്തില്‍ എത്തിയ തമ്പുരാന്‍ ഭക്ത്യാദരവോടെ ആകാംക്ഷാ ഭരിതനായി സ്വാമിയാരുടെ സമീപം വന്നു വണങ്ങി നിന്നു..! :"ദാ എന്നെ തൊട്ടു നോക്കൂ "സ്വാമിയാരുടെ നിര്‍ദേശം കേട്ട മാത്രയില്‍ തമ്പുരാന്‍ അപ്രകാരം ചെയ്തു ..! കോരിത്തരിച്ചു പോയി തമ്പുരാന്‍ ....ഒരു കണ്ണന്‍ ചിരട്ടയില്‍ മണ്ണും വാരി പുഞ്ചിരി തൂകി ഉണ്ണിക്കണ്ണന്‍ തൊട്ടരികില്‍ നില്‍ക്കുന്നു ..! ഇത് കണ്ട മാത്രയില്‍ എല്ലാം മറന്ന തമ്പുരാന്‍ ഭക്തിപാരവശ്യത്തോടെ ഓടി ചെന്ന് ഉണ്ണിക്കണ്ണനെ വാരി പുണരാന്‍ ശ്രെമിക്കവേ."ഇത് വില്വ മംഗലം പറഞ്ഞിട്ടില്ലല്ലോ "..എന്നരുളി ചിരിച്ചു കൊണ്ട് ഒരു കള്ള നോട്ടവും നോക്കി കണ്ണന്‍ അപ്രത്യക്ഷനായി .! കണ്ണന്‍ തന്റെ കരവലയത്തിലൂടെ ഊര്‍ന്ന് ഇറങ്ങിയത്‌ പോലെ തോന്നി തമ്പുരാന് ..! അടുത്ത ക്ഷണത്തില്‍ കണ്ണ് ചിമ്മി നോക്കിയപ്പോള്‍ ..എന്തൊരത്ഭുതം ..! തന്റെ കൈത്തണ്ടയില്‍ ഒരു വര്‍ണ്ണ മയില്‍ പീലി കതിര്‍ തൂങ്ങി കിടക്കുന്നു ..! ഇത് ഭഗവാന്റെ ശിരോ അലങ്കാരമായ പിഞ്ച് ചാ ചലത്തില്‍ നിന്നു വീണു കിട്ടിയതെന്ന് ഉറച്ച്...ആ പീലി നിമിത്തം ആക്കികൊണ്ട് അദ്ദേഹം അതി മനോഹരമായ ഒരു കൃഷ്ണ മുടി നിര്‍മ്മിച്ചു.! അത് ശിരസില്‍ അണിഞ്ഞ് നൃത്തം ആടുവാന്‍ തക്കവണ്ണം ഭാഗവതാനുസാരിയായ ശ്രീ കൃഷ്ണ കഥകള്‍ കോര്‍ത്തിണക്കിയ വര്‍ണ്ണാഭമായ രംഗമാലികകള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ രൂപം കൊണ്ടു.!അതിനു അനുയോജ്യമായ ശ്ലോകങ്ങളും സംഗീത സാന്ദ്രമായ പദങ്ങളും മറ്റും ദേവ ഭാഷയായ സംസ്കൃതത്തില്‍ തന്നെ രചിച്ചു .!ഈ കാവ്യമാണ് "കൃഷ്ണ ഗീതി "എന്ന പേരില്‍ ഖ്യാതി നേടിയത്..! ഇതിന്റെ ദൃശ്യാവിഷ്ക്കാരമാണ് നാട്യ കലയായ കൃഷ്ണനാട്ടം.

https://www.facebook.com/bharathasamskaram/posts/1815833618702086:0

പെരുവനത്തിന്റെ മേളപ്പെരുമ

peruvanamമഹത്തായ പാരമ്പര്യത്തിന്റെ ബാക്കിപത്രമാണ് ഇന്നത്തെ പെരുവനം ആറാട്ടുപുഴ പൂരങ്ങള്‍. ഇരുപത്തിയെട്ടു ദിവസത്തെ ഉത്സവം എന്തോ ചില ദുര്‍നിമിത്തങ്ങള്‍ കണ്ടതുകൊണ്ട് ഒരു ദിവസത്തെ പൂരം ആക്കി മാറ്റിയതാണ് ഇന്ന് കാണുന്ന പെരുവനം പൂരം.
പഞ്ചാരിയുടെയും, നെറ്റിപട്ടത്തിന്റെയും പരീക്ഷണ വിജയങ്ങളുടെ അവകാശം പെരുവനത്തിനു സ്വന്തം. പെരുവനം പൂരത്തിന്റെ ആറാട്ടാണ് ആറാട്ടുപുഴയില്‍ നടന്നിരുന്നത്. അത് കാലത്തിന്റെ മാറ്റത്തില്‍ ദേവമേളയായി രൂപാന്തരപ്പെട്ട് ഒന്നുകൂടി പ്രസിദ്ധിയാര്‍ജ്ജിച്ചു. അതിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി 28 ദിവസം മുമ്പ് ചേര്‍പ്പ് ഭഗവതിക്ഷേത്രത്തില്‍ കൊടിമരം നാട്ടി പിറ്റേദിവസം തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ പൂരത്തിന് കൊടികയറുന്നു. തൃപ്രയാര്‍ തേവരുടെയും ചേര്‍പ്പ് ഭഗവതിയുടെയും ഊരകം അമ്മതിരുവടിയുടെയും മീന മകീരത്തിലെ പൂരം പുറപ്പാടോടുകൂടി തുടങ്ങുന്ന പത്തു ദിവസത്തെ പൂരക്കാലമായി പഴയ പെരുവനം പൂരം ചുരുങ്ങി എങ്കിലും അത് പഴയകാല പ്രൗഢിയോടെ തന്നെ നില്‍ക്കുന്നു.
ശാന്തത കളിയാടി നില്‍ക്കുന്ന അതികൂറ്റന്‍ ക്ഷേത്രമതില്‍ക്കകം, വിസ്മയിപ്പിക്കുന്ന വിളക്കുംമാടം, രാജകീയപ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ക്ഷേത്രം. അതിലേറെ ശാന്തനായ ഇരട്ടയപ്പന്‍. അതാണ് പെരുവനം ക്ഷേത്രം. തികഞ്ഞ ആനകള്‍, അതിമാനോഹരങ്ങളായ ആന ചമയങ്ങള്‍, അതിലേറെ തികഞ്ഞ മേളക്കാര്, മുല്ല മൊട്ടുപോലെ പ്രകാശിക്കുന്ന പന്തങ്ങള്‍ പൂരത്തിന് മാത്രമായി നിര്‍മ്മിച്ചതാണോ എന്ന് തോന്നിക്കുന്ന ഇടവഴി, പ്രൗഢമായ സദസ്സ്, ഇതെല്ലം പെരുവനത്ത് മാത്രം കാണുന്ന പൂരകാഴ്ച.
ഒരുകാലത്ത് മത്സരത്തിനും തമ്മില്‍ തമ്മിലുള്ള വടം വലിക്കും കേളികേട്ട പൂരംകൂടി ആയിരുന്നു. നിബന്ധനകളും നിയമങ്ങളും, അതിലേറെ മത്സരവും ഉള്ളതാണ് പെരുവനം പൂരം. നെട്ടിശ്ശേരി ശാസ്താവ് വന്നുകയറിയാല്‍ പിന്നെ ആര്‍ക്ക് വേണമെങ്കിലും ചെന്ന് കയറാം, ചേര്‍പ്പ് ഭഗവതി വന്ന് ഇറങ്ങുന്നതിനുമുന്‍പ് എല്ലാവരും ഇറങ്ങുകയും ചെയ്യണം എന്ന നിബന്ധനയോടെയാണ് പൂരം തുടങ്ങുന്നതും അവസാനിക്കുന്നതും. വൈകീട്ട് നാല് മണിയോടെ ക്ഷാരിക്കല്‍ ഭഗവതിയുടെ പഞ്ചാരിയോടെ പെരുവനം പൂരം തുടങ്ങുന്നു. അത് കഴിയുമ്പോഴേക്കും മതില്‍ക്കകത്ത് ആറാട്ടുപുഴ ശാസ്താവിന്റെ മേളത്തിന് കാലമിടുന്നു. പാണ്ടി തുടങ്ങി അവര്‍ നടവഴിയിലേക്ക് ഇറങ്ങുമ്പോള്‍ മറ്റേ അറ്റത്തു ചാത്തക്കുടം ശാസ്താവ്, തെട്ടിപ്പാള്‍ ഭഗവതിയുമായി കൂട്ടുചേര്‍ന്ന് പഞ്ചാരി തുടങ്ങുന്നു. ആദ്യം ആറാട്ടുപുഴയുടെയും, പിന്നെ ചാത്തകുടത്തിന്റെയും മേളം അവസാനിക്കുന്നു. ഇതിനടയില്‍ ദേവീദേവന്മാര്‍ മേളങ്ങള്‍ക്ക് ഇടയിലൂടെ കയറി പോകുന്നതും ഇറങ്ങി പോകുന്നതും കാണാം. പിന്നെ ചാത്തക്കുടം ശാസ്താവുമായി ചേര്‍ന്ന് അമ്മതിരുവടിയുടെ പൂരം.
പൂരം കഴിഞ്ഞ ചാത്തക്കുടം ശാസ്താവ് തൊട്ടിപ്പാള്‍ ഭഗവതിയെ ഇരട്ടയപ്പന്റെ അടുത്തുകൊണ്ടാക്കി തിരിച്ചുവന്ന് കൂട്ടുനിന്നിട്ടേ അമ്മതിരുവടിക്ക് പൂരം തുടങ്ങാനും നടവഴിയിലേക്ക് കയറാനും പാടുള്ളൂ. പിന്നെ അമ്മതിരുവടിയുടെ പഞ്ചാരി. ഈ മേളം പകുതി ആവുമ്പോള്‍ മതില്‍ക്കകത്ത് നെട്ടിശ്ശേരി ശാസ്താവിന്റെ നേതൃത്വത്തില്‍ പതിനൊന്നു ദേവിദേവന്മാര്‍ കൂട്ടിഎഴുന്നെള്ളിച്ചു പഞ്ചാരിയോടെ പെരുവനം വിളക്ക്. ഇതേസമയം ചേര്‍പ്പ് ഭഗവതി പഞ്ചവാദ്യമായി പെരുവനം ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് എത്തിയിട്ടുണ്ടാകും. ചേര്‍പ്പ് പഞ്ചവാദ്യം കഴിഞ്ഞ് അകത്തുവരുമ്പോഴേക്കും മറ്റുള്ളവര്‍ ഇറങ്ങിക്കോളണം. ചേര്‍പ്പ് ഭഗവതി നടവഴിയില്‍ പഞ്ചാരി കലാശിപ്പിക്കുന്നത് കാണാന്‍ തലേന്നു ചെമ്പടക്ക് കാലം ഇടുന്നത് കണ്ട് ഉറങ്ങാന്‍ പോയ സൂര്യഭഗവാന്‍ ഉറക്കച്ചുവടുമായി അങ്ങ് ദൂരെ വന്നുനില്‍ക്കുന്നുണ്ടാകും.
ഏതു പഞ്ചാരിയാണ് കേമം എന്നു പറയാന്‍ പറ്റാത്ത അത്ര അതിഗംഭീരങ്ങളായ പഞ്ചാരികളാണ് പെരുവനം നടവഴിയിലേത്. ഇതിനെ മറികടക്കുന്നതാണോ നടവഴിയിലെ പാണ്ടിമേളം എന്നും പറയാന്‍ വിഷമമാണ്. പ്രസിദ്ധങ്ങളായ ആനകള്‍തന്നെയാണ് അവിടെ അണിനിരന്നിരുന്നതും ഇപ്പോള്‍ നിരക്കുന്നതും. പെരുവനം നടവഴിയില്‍ മേള പ്രമാണി ആയാല്‍ മാത്രമേ മേളപ്രമാണിയായി അംഗീരിക്കുകയുള്ളൂ. മഹാരഥന്മാരായ മേളപ്രമാണിമാര്‍ നിറഞ്ഞാടിയ നടവഴിയില്‍ ഇന്ന് പ്രമാണത്തിന്റെ മാഹാമേരുവില്‍ എത്തിനില്‍ക്കുന്ന പെരുവനം കുട്ടന്‍മാരാരും, കിഴക്കൂട്ട് അനിയന്‍മാരാരും, കേളത്ത് അരവിന്ദമാരാരും അവിടേക്ക് എത്തിച്ചേരാന്‍ നില്‍ക്കുന്ന ത്രിമൂര്‍ത്തികള്‍ ആയ പെരുവനം സതീശന്‍, ചെറുശ്ശേരി കുട്ടന്‍, പെരുവനം ശങ്കരനാരായണന്‍ എന്നിവരുടെ മേളങ്ങളെക്കൊണ്ട് നടവഴി ഇരമ്പി മറിഞ്ഞുകൊണ്ടിരിക്കുന്നു.
പെരുവനം പൂരത്തിന്റെ ആറാട്ട് എവിടെവേണം എന്നുപിടിക്ക പറമ്പില്‍ ശങ്കരനോട് ചോദിക്കാന്‍ പോകുന്നു എന്ന സങ്കല്‍പ്പത്തിലുള്ള പിടിക്കപറമ്പ് പൂരവും ആനയോട്ടവും അത് കഴിഞ്ഞ് ദേവമേള എങ്ങനെ അതിഗംഭീരമാക്കണം, അതിനു ആരെയൊക്കെ ക്ഷണിക്കണം എന്നുള്ള കൂടിയാലോചനയും എന്ന സങ്കല്‍പ്പത്തിലുള്ള തറക്കല്‍ പൂരത്തിനും മാറ്റങ്ങള്‍ ഒന്നും ഇല്ലാതെ നടന്നുവരുന്നു.


ജന്മഭൂമി: http://www.janmabhumidaily.com/news504771#ixzz4PJLxXF2u

കുറുങ്കുഴല്‍

ചെണ്ടമേളത്തിന്റെ ഭംഗിവര്‍ദ്ധിപ്പിക്കാനും കൊഴുപ്പുകൂട്ടാനുമായി താളംപിടിക്കുന്ന രീതിക്കും ഗതിക്കും അനുസരിച്ചാണ് കുറുങ്കുഴല്‍ വായിച്ചുവരുന്നത്. ചെണ്ടമേളങ്ങള്‍ ഭംഗിയാക്കിത്തീര്‍ക്കേണ്ടതിന്റെ ഭാരിച്ചഉത്തരവാദിത്വം തന്നെയാണ് കുഴല്‍പ്രമാണിക്കുള്ളത്


peepi

ക്ഷേത്രങ്ങളിലെ ഉത്സവബലി, നിത്യശിവേലി, സന്ധ്യാവേല എന്നിവയ്‌ക്കെല്ലാം ഉപയോഗിച്ചുവരുന്ന സുഷിര വാദ്യോപകരണമാണ് കുറുങ്കുഴല്‍. ശ്രുതിമധുനാദം ഇതില്‍നിന്നും ഉയരുന്നത് ഏവരുടേയയും മനസ്സിനെ നിര്‍വൃതികൊള്ളിക്കും. ശാസ്ത്രീയസംഗീതം അഭ്യസിച്ചവര്‍ക്ക് ഇതില്‍ നല്ലസാദ്ധ്യതകളുണ്ട്. ചെണ്ടമേളത്തില്‍ പാണ്ടിമേളത്തിന് ഭൈരവിരാഗവും പഞ്ചാരിക്ക് ശങ്കരാഭരണവും ആണ് വായിക്കുന്നത്. പാണ്ടിമേളത്തിന്റെ കൊലുമ്പല്‍ എന്ന ഭാഗത്തിനുശേഷം കുഴല്‍ക്കാരുടെ കൈകളില്‍ മേളത്തിന്റെ കമനീയത കാണേണ്ടതുതന്നെയാണ്.
ഇലഞ്ഞിത്തറമേളം നടക്കുമ്പോള്‍ ഇതുശരിക്കും അനുഭവപ്പെടും. അതുപോലെത്തന്നെ കുഴല്‍പറ്റിന് കുഴല്‍ക്കാരന്റെ കഴിവിനെ പുറത്തെടക്കുവാന്‍ പറ്റിയ അവസരംതന്നെയാണ്. ഉത്തരഭാരതത്തില്‍ പ്രചാരത്തിലുള്ള ഷഹനായ് എന്ന വാദ്യോപകരണം നമ്മുടെ കുറുങ്കുഴല്‍ തന്നെയാണ്.
ചെണ്ടമേളത്തിന്റെ ഭംഗിവര്‍ദ്ധിപ്പിക്കാനും കൊഴുപ്പുകൂട്ടാനുമായി താളംപിടിക്കുന്ന രീതിക്കും ഗതിക്കും അനുസരിച്ചാണ് കുറുങ്കുഴല്‍ വായിച്ചുവരുന്നത്. ചെണ്ടമേളങ്ങള്‍ ഭംഗിയാക്കിത്തീര്‍ക്കേണ്ടതിന്റെ ഭാരിച്ചഉത്തരവാദിത്വം തന്നെയാണ് കുഴല്‍പ്രമാണിക്കുള്ളത്. മേളത്തിന് കാലമിടുന്നതോടെ അതിന്റെ ആകെ സ്വരൂപം മാത്രമല്ല ഓരോകാലത്തിനും ആനുപാതികമായ സമയദൈര്‍ഘ്യം വൈചിത്ര്യം എന്നിവ ചെണ്ടപ്രമാണിയും കുഴല്‍ പ്രമാണിയും അപ്പപ്പോള്‍ നിശ്ചയിക്കും.
മേളത്തിന്റെ താഴ്ന്ന കലാശം, കുഴമറിയല്‍, ഉരുളുകോല്‍ കലാശങ്ങള്‍ എന്നിവയെകുറിച്ച് ചെണ്ടക്കാര്‍ക്കും മറ്റുള്ളവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത് പ്രമാണിയായ കുഴല്‍ക്കാരനും കൂട്ടാളികളുമാണ്. നീണ്ടു നില്‍ക്കുന്ന ഒരുമേളത്തില്‍ ഏതുഘട്ടത്തിലും ചെണ്ട, കുഴല്‍, ഇലത്താളം, കൊമ്പ് എന്നീ ഏതുവിഭാഗക്കാര്‍ക്കും അസ്വാരസ്യംവരാതെ നോക്കേണ്ടത് കുഴല്‍ ്പ്രമാണിതന്നെയാണ്.


ജന്മഭൂമി: http://www.janmabhumidaily.com/news473288#ixzz4JSZvjLcb

കൊട്ടിപ്പാടിസേവ

ക്ഷേത്രസോപാനങ്ങളിലെ കൊട്ടിപ്പാടി സേവയുടെ ഭക്തിലയങ്ങളെ അനുഭവിക്കാത്തവരില്ല. പ്രസന്നപൂയുടെ നേരത്ത് ഇടയ്ക്കയില്‍ കൊട്ടിപ്പാടുമ്പോള്‍ തൊഴുതുനില്‍ക്കുന്നവരിലേക്ക് ഈശ്വരപ്രഭാവം നാം അറിയാതെ തന്നെ കടന്നുവരും.
kottipattu
കേരളീയ ക്ഷേത്ര കലകളിലെ അന്തര്‍മണ്ഡലത്തിനുള്ളില്‍ ശ്രീകോവിലിനുള്ളില്‍ താന്ത്രികാചാര പ്രകാരമുള്ള വിധി പ്രകാരമുള്ള മന്ത്രങ്ങളെക്കൊണ്ട് പ്രസന്നപൂജകള്‍ നടത്തുമ്പോള്‍ ശ്രീകോവിലിന്റെ തിരുനടയില്‍ (വടക്കുവശം) സോപാനത്തിങ്കല്‍ (വടക്കോട്ട് ദര്‍ശനമുള്ള ക്ഷേത്രമാണെങ്കില്‍ പടിഞ്ഞാറുവശത്ത്) തന്ത്രമന്ത്രങ്ങളുടെ ഭാഗമായി മറ്റൊരു വിധത്തില്‍ നടത്തുന്ന ഗാനോപാസനയാണ് കൊട്ടിപ്പാടി സേവ.
കേരളീയ ക്ഷേത്രങ്ങളിലെ അനുഷ്ഠാന വാദ്യങ്ങളില്‍ ഏറ്റവും വിശിഷ്ടമായ വാദ്യമാണ് ഇടയ്ക്ക. ഓംങ്കാരം ധ്വനിക്കുന്ന ഒരു നേര്‍ത്ത ചര്‍മ്മവാദ്യംകൂടിയാണിത്. ശ്രുതിചേര്‍ത്ത് വായിക്കാനും അന്തരീക്ഷത്തേയും ഭക്തരേയും പൂജാസമയത്ത് ഏകാഗ്രചിത്തരാക്കുവാനും ഈ മന്ത്രമധുരനാദം ഉപയോഗിക്കുന്ന പൂജകള്‍ പ്രധാനമായി മൂന്നുവിധമാണ്.
(1)മൂലമന്ത്രംകൊണ്ടുള്ളത്. (2) ശതപീഠംകൊണ്ടുള്ളത് (3) സപരിവാരം കൊണ്ടുള്ളത്. പീഠ പൂജകഴിഞ്ഞ് നടയടച്ച് അഗ്നിക്ക് തൂവല്‍ കഴിഞ്ഞ് നടതുറന്ന നിവേദ്യം അവസാനിപ്പിച്ച് പ്രസന്ന പൂജക്ക് നടയക്കുമ്പോള്‍ ആണ് കൊട്ടിപ്പാടിസേവ നടത്തുന്നത്. മൂലമന്ത്രംകൊണ്ടുള്ള പൂജക്ക് കുറച്ചുസമയവും ശതപീഠംകൊണ്ടുള്ള കുറച്ചുകൂടി സമയദൈര്‍ഘ്യത്തോടെയും സപരിവാരംകൊണ്ടുള്ളപൂജ ഏറ്റവും ദൈര്‍ഘ്യത്തോടെയുമാണ്.
പൂജാദികള്‍ക്ക് ഓരോസമയത്തുള്ള കൊട്ടിപ്പാടിസേവയ്ക്ക് കീര്‍ത്തനങ്ങല്‍ പാടുമ്പോള്‍ ഇന്ന ഇന്ന രാഗം വേണമെന്ന് പ്രത്യേകം നിഷ്‌ക്കര്‍ഷിക്കുന്നുണ്ട്.


ജന്മഭൂമി: http://www.janmabhumidaily.com/news472742#ixzz4JOf6Tdib

Padmanabha Marar - Ramamangalam



“He has been an inseparable part of my childhood memories of this temple,” remembers Sukumaran Namboodirippad, one of the trustees of the Sreerama Swamy temple at Ramapuram near Pala, who is in his eighties.

Padmanabha Marar, the temple musician here, has been in the divinely ordered duty for over a century.

Even on last Sunday afternoon, he was there, playing his edakka , the percussion instrument, and singing ashtapadi for a special pooja .

“We do not have any written documents to prove his age, but corroborating the incidents in his life with that of others from earlier generations and other historical events, we are confident he is well past 100,” Mr. Namboodirippad said.

Mr. Marar himself recalls that he first came to the temple in ME1089 (the year 1913). It was his father Sankara Marar who brought his son, who had failed in Class IV, to the temple.

“My father brought me here. We were on our way to Sabarimala,” says Mr. Marar. “At that time, there was no base camp at Chalakkaayam. We had to trek the traditional path and at Pampa we had to be careful as there could be flash floods in the heavy rains. The pilgrimage used to take a fortnight at that time to reach the temple,” he recalls.

He has been here since then, learning his first lessons in edakka from his father who was also his guru insopana sangeetham . Later he went to Puthussery Narayana Marar and Thirumaradi Sankara Kurup for further studies.

He would wake up at the brahma muhurtham , and his day would begin with a dip in the temple pond. By 3.30 a.m., he would whistle the conch.

The Sreerama Swamy temple has five poojas every day and Mr. Marar would have to play the edakkaduring the ethirelpu pooja , pantheeradi pooja and uchapooja . For the past few years, his sons have been helping him by taking turns.

This year’s naalambala darshan observance during the Malayalam month of Karkidakam is special for Mr. Marar since it would be his 101st year in the service of the temple.

What is the secret of his long, healthy life? “Bhagavan’s blessings,” says a beaming Marar with folded hands.

“His disciplined life and frugal eating habits have also helped,” adds his 72-year-old son, Gopalakrishnan. His son lives next to the ancestral house where Mr. Marar lives all alone since the death of his wife, Bhavani Amma, a few years ago.






Rhythmic Chants From a109-Yr-Old


After a short hiatus, the Kochi Biennale Foundation (KBF) is back with its ‘Arts and Medicine’ programme.

A 109-year-old ethnic vocalist performed at the General Hospital, Ernakulam on Wednesday to the gentle beats of an hourglass drum and led the way for a young playback singer to take over.

The 30th edition of the series saw 109-year-old sopana sangeetham exponent Pala Ramapuram Padmanabha Marar reciting a traditional ditty invoking Lord Rama, followed by a bubbly show by Ansar Cochin.

The programme began with vocals by Marar, touted to be the most aged performing artiste in India. Marar, who practises the daily ritual at his neighbourhood Sree Ramaswamy temple near Pala, off Kottayam, was helped on to the stage by two disciples. One of them subsequently provided accompaniment on the edakka as the vocalist dedicated a song - much to the admiration of an audience consisting of doctors, nurses, patients and bystanders.

Many were awestruck by the strength of his tone that belied his age. The recital was followed up by Ansar and his Ilayanila band with an hour-long performance of popular old and new Malayalam hits.

Stage performer Sruthi Satishkumar provided female back-up.

A roused gathering began making individual requests for old songs. The show ended on a high note with a ‘chain song’ performance by Ansar and his brother, playback singer Afsal.

Dr Mohammad Ali, ortho surgeon at the hospital and a music lover, noted that this was a ‘nice concept’ for patients and bystanders.

“The programme has always had a good response, with the seats getting filled up quickly and people standing around the area for the whole length of the show,” he said.

http://www.newindianexpress.com/cities/kochi/Rhythmic-Chants-From-a109-Yr-Old/2014/09/18/article2436080.ece


https://www.youtube.com/watch?v=TJwfeA7jf3A



https://www.youtube.com/watch?v=Jy8-NpfVLcQ



https://www.youtube.com/watch?v=qOHP82eE4yI