Showing posts with label Philosophy. Show all posts
Showing posts with label Philosophy. Show all posts

രാമായണം ഒരു സൗരോര്‍ജകഥ

sooryan

രാമ രാമ! മഹാബാഹോ 

ശൃണു ഗുഹ്യം സനാതനം
യേന സര്‍വ്വാനരീന്‍ വത്സ!
സമരേ വിജയിഷ്യസി
ആദിത്യഹൃദയം പുണ്യം
സര്‍വശത്രു വിനാശനം
ജയാവഹം ജപേന്നിത്യം
അക്ഷയ്യം പരമംശുഭം
സര്‍വ്വ മംഗളമാംഗള്യം
സര്‍വ്വ പാപപ്രണാശനം
ചിന്താശോകപ്രശമനം
ആയുര്‍ വര്‍ദ്ധനമുത്തമം.
രശ്മിമന്തം സമുദ്യന്തം
ദേവാസുര നമസ്‌കൃതം
പൂജയസ്വ വിവസ്വന്തം ഭാസ്‌ക്കരം
ഭുവനേശ്വരം.

”ഹേ,രാമ! ഭുവനത്തിനു മുഴുവന്‍ ഈശ്വരനായ സൂര്യദേവനേ നീ പൂജിച്ചാലും. അതിലൂടെ നിനക്കു ഏതുശത്രുവിനേയും ജയിക്കാന്‍ കഴിയും.” എന്നു പറഞ്ഞുകൊണ്ട് യുദ്ധക്കളത്തില്‍ ഓടി എത്തുകയാണ്് അഗസ്ത്യ മഹര്‍ഷി. രാവണനെ കൊല്ലാന്‍ വിഷമിച്ചുനില്‍ക്കുന്ന രാമന് അദ്ദേഹം ഒരുമന്ത്രം ഉപദേശിച്ചു.”ആദിത്യ ഹൃദയം”എന്നാണ് അതിന്റെപേര്. ആ മന്ത്രോപാസനയിലൂടെ സൂര്യപ്രീതി നേടിയിട്ടാണ്് രാമന്‍ തമോഭൂതമായ രാവണനെ നിഗ്രഹിക്കുന്നത്. രാമായണതത്വം മുഴുവനും അതില്‍ അന്തര്‍ഭവിച്ചിരിക്കുന്നതായി പറയാം. കാലാതിവര്‍ത്തിയായ ഒരു സത്യംകൂടിയാണിത്.
ഇന്നു നാം സൗരോര്‍ജത്തെ പറ്റിയാണല്ലോ വ്യാപകമായി ചര്‍ച്ചചെയ്യുന്നത്. പക്ഷേ വിപരീത ശക്തിയുടെ, താമസികവും ഹീനവുമായ ശക്തികളുടെ പിടിയിലമരുന്ന ലോകത്തിന്റെ വാര്‍ത്തകളാണ് അധികവും കേള്‍ക്കുന്നത് എന്നതത്രേ ഖേദകരം.അതുമാറ്റിയെടുക്കാന്‍ കഴിയുമോ? സൗരോര്‍ജത്തെ ലോകക്ഷേമകരമായും സത്യസന്ധമായും ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞെങ്കില്‍ ഒന്നു മനസ്സില്‍ നന്മയുള്ള ആരും ആശിച്ചുപോകും.ആദിത്യ ഹൃദയ മന്ത്രം ജപിച്ചു, രാമായണതത്വങ്ങള്‍ സ്വജീവിതത്തിലും സമൂഹത്തിലും പകര്‍ത്താന്‍ ശ്രമിച്ചാല്‍ ആ ആശ സാധിച്ചുകൂടായ്കയില്ല.

സൗരോര്‍ജവുമായി രാമായണത്തിനു എന്തു ബന്ധം എന്നു ചിലര്‍ ശങ്കിച്ചേക്കാം. ചിരിച്ചു തള്ളിയെന്നും വരാം. അതിനുമുന്‍പ് ഇന്നത്തെ ശാസ്ത്രരീത്യാ അല്ലെങ്കിലും രാമായണത്തില്‍ നിന്നുള്ള ചില വസ്തുതകള്‍ പരിശോധിക്കുന്നതു നല്ലതാണ്. സംശയങ്ങള്‍, വിശേഷിച്ചു ആദ്ധ്യാത്മികതലത്തില്‍, ഒഴിഞ്ഞുപോകാനും വിശ്വാസം ശക്തിപ്പെടുത്താനും അതു കാരണമാകും.

രാമന്‍ പിറന്നതു സൂര്യ വംശത്തിലാണ്് എന്നതാണ് ഒന്നാമെത്തക്കാര്യം. രാവണനെ നിഗ്രഹിക്കലായിരുന്നു മുഖ്യലക്ഷ്യം. രാവണന്‍ എന്നത് രാവിന്റെ, ഇരുളിന്റെ, താമസിക ശക്തികളുടെ പ്രതീകമാണ്. രാമനാകട്ടേ വെളിച്ചത്തിന്റെ, നന്മയുടെ പ്രതീകവും. സൂര്യവംശത്തില്‍ പിറന്ന രാമനെ ആപല്‍ഘട്ടത്തില്‍ സഹായിയ്ക്കാനെത്തുന്നത് സുഗ്രീവനാണ്. സുഗ്രീവന്‍ സൂര്യ പുത്രനാണ്. സൂര്യന്റെ തേരാളിയായ അരുണനാണ്് അമ്മ. ഒരു പ്രത്യേക സാഹചര്യത്തില്‍ അരുണന്‍ അരുണിയായി മാറി. അപ്പോഴായിരുന്നു സുഗ്രീവന്റെ പിറവി. അച്ഛന്‍ സൂര്യന്‍, അമ്മ സൂര്യസാരഥിയും!

സുഗ്രീവന്റെ മന്ത്രിമുഖ്യനായ ഹനുമാനന്റെ കാര്യമെടുത്താലോ? അവിടേയും സൂര്യബന്ധം. സൂര്യന്റെ പ്രിയശിഷ്യനാണ് ഹനുമാന്‍. ഗുരു ദക്ഷിണയെന്ന നിലയില്‍ ഗുരു പുത്രനായ സുഗ്രീവെന സഹായിക്കാമെന്നേറ്റ ഹനുമാന്‍ പിന്നീട് സൂര്യ വംശോത്തമനായ ശ്രീരാമന്റെ ഉത്തമ ഭക്തനും ദാസനുമായി മാറുന്നു.

രാവണന്‍ സീതയെ കട്ടുപോകുമ്പോള്‍ എതിര്‍ത്തു ചെല്ലുന്ന ജടായുവിനും സൂര്യബന്ധം. സൂര്യന്റെ തേരാളിയായ അരുണന് ശേനി എന്ന പക്ഷിണിയില്‍ രണ്ടു മക്കളുണ്ടായിരുന്നു. അവരില്‍ ഒരാളാണ് ജടായു. രാമ പത്‌നിയെ രക്ഷിക്കാന്‍ രാവണനോട് ഒറ്റക്ക്് പൊരുതി ജീവന്‍ വെടിഞ്ഞ പക്ഷി.

ജടായുവിന്റെ ജ്യേഷ്ഠന്‍ സമ്പാതിയാണ്. സീതാന്വേഷണത്തില്‍ ഏര്‍പ്പെട്ട വാനരസംഘത്തിന് സീത ഇരിക്കുന്നിടത്തെപറ്റി കൃത്യമായ വിവരം നല്‍കുന്നുണ്ട് സമ്പാതി. അതിനുശേഷമായിരുന്നു ഹനുമാന്റെ ലങ്കയിലേക്കുള്ളകുതിപ്പ്. ചെറുപ്പത്തില്‍ സൂര്യ താപമേറ്റ് ചിറക് നഷ്ടമായ സമ്പാതിയ്ക്ക് അവ തിരിച്ചു കിട്ടുന്നുണ്ട്. എവിടേയും സൗരോര്‍ജത്തിന്റെം മിന്നലാട്ടം!
ഏറ്റവുമൊടുവില്‍ രാമനെ സഹായിയ്ക്കാനെത്തുന്നതും സൂര്യസംഭവന്‍ എന്നു പറയാവുന്ന അഗസ്ത്യമഹര്‍ഷിയാണ്. നേരത്തെ പഞ്ചവടിയിയിലെത്തും മുമ്പ് കണ്ടപ്പോള്‍ത്തന്നെ ദീര്‍ഘദര്‍ശിയായ അദ്ദേഹം ശ്രീരാമന് വിശിഷ്ടമായ വില്ലും വാളും ആവനാഴിയും സമ്മാനിച്ചിട്ടുണ്ട്. യുദ്ധക്കളത്തിലോളം വന്ന് ഇപ്പോള്‍ ആദിത്യഹൃദയമന്ത്രവും ഉപദേശിക്കുന്നു. അതിലൂടെ സ്വയം സൂര്യനായി ജ്വലിച്ച ശ്രീരാമനു മുന്നില്‍ രാവണ രാത്രിഞ്ചര ശക്തികള്‍ക്കു നാശമടയാതെ വയ്യല്ലോ. ”തമസോ മാ ജ്യോതിര്‍ഗമയാ” എന്ന മറ്റൊരു മന്ത്രത്തിന്റെയും ഫലപ്രാപ്തിയാണിത്.
രാമായണ വായനയിലൂടെ, ആദിത്യ ഹൃദയ മന്ത്രോപാസനയിലൂടെ രാമതത്വാവബോധത്തിലൂടെ നമുക്കും ഓരോ സൂര്യനായി ജ്വലിക്കാന്‍ കഴിയണം. മലയാളത്തിന്റെ ആചാര്യനായ എഴുത്തച്ഛന്‍:

സത്വ പ്രധാനായ തത്ത്വായതേ നമഃ
സത്യ സ്വരൂപായ നിത്യം നമോ നമഃ

എന്നിടത്താണ് ആദിത്യഹൃദയ മന്ത്രം അവസാനിപ്പിക്കുന്നത്. ഇതിലെ വിശേഷണങ്ങള്‍ സൂര്യനും രാമനും ഒരുപോലെ ചേരും സത്യ സന്ധവും സാത്വികവുമായ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ട് നമുക്കും അവരെപ്പോലെ ജ്വലിക്കാന്‍ കഴിയും. അതാവും ശരിയായ സൗരോര്‍ജം. അതിനുമുന്നില്‍ ദുഷ്ട ശക്തികളെല്ലാം നശിച്ചു പോകുമെന്നു തീര്‍ച്ചയാണ്.
രാമസംഘം അയോദ്ധ്യയ്ക്കു തിരിച്ച പുഷ്പകവിമാനത്തിനും ഏറെ സവിശേഷതയുണ്ട് നമ്മെ അത്യന്തം അമ്പരപ്പിക്കുന്ന ഒന്നാണത്. വിശ്വകര്‍മ്മാവ് സൗരോര്‍ജം കൊണ്ട് നിര്‍മ്മിച്ചതാണ് ആ വിമാനം. എന്നത്രേ കഥ.

വേദകാലം മുതല്‍ ഭാരതീയ സംസ്‌കാരം ഉരുവിട്ടു വരുന്ന മറ്റൊരു മന്ത്രമുണ്ട്. സൂര്യ ഗായത്രി എന്നാണ് അതിന്റെ പേര്. വാല്‍മീകി രാമായമണം ആ മന്ത്രത്തിന്റെ വിപുലീകരണമാണെന്ന ഖ്യാതിയും ഇവിടെ സ്മരിക്കാം ഒപ്പം നമ്മുടെ ബുദ്ധിയേയും കര്‍മ്മങ്ഹളേയും പ്രചോദിപ്പിക്കുവാന്‍ ഉരുവിടുകയും ചെയ്യാം.
ഓം തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി്
ധിയോ യോന പ്രചോദയാല്‍

ജന്മഭൂമി: http://www.janmabhumidaily.com/news311095#ixzz4FXOaxPne

In Ancient India, Pournami and Amavasya were traditionally holidays.Why?

Sadhguru: In this land, the science of living was deeply embedded in our lives. We evolved a culture where we make use of every natural force for our wellbeing. At one time, these things were built into our culture, but due to invasions and 200 to 300 years of abject poverty, it was gradually lost. Otherwise, we always had three holidays around Amavasya and two around Pournami. So there were five holidays in a month when people did not work. Even today in villages, a farmer will not plow his land on Amavasya. Do you know, even seeds sprout differently on Amavasya and Pournami? The growth of a plant is significantly different on Amavasya as compared to Pournami. These days have such a big impact on life.

But most people take a holiday on Sunday because we are just living by numbers. These numbers are made up by us, they are not existentially relevant. No one knows what to do on a Sunday so they eat a lot and watch television! But Pournami and Amavasya have relevance because of the relationship between the Moon, Earth and you. If you take a break when the moon is in a certain phase and did the right kind of practices, it would be very beneficial for your body and brain. An enormous amount of rejuvenation would happen within you.

..............................................

പുന്നശ്ശേരി നീലകണ്‌ഠ ശര്‍മ്മ




സംസ്കൃത ഭാഷയുടെ ഉദ്ധാരണത്തിനായി അവതരിച്ച മഹാപുരുഷന്‍.! കേരളീയ സംസ്കൃത പാരമ്പര്യത്തിലെ നവോത്ഥാനനായകള്‍ - പണ്ഡിതശ്രേഷ്ടന്‍ പുന്നശ്ശേരി നീലകണ്‌ഠ ശര്‍മ്മ ഇന്നത്തെ സ്മരണയില്‍..!!

മലബാറിലെ വള്ളുവനാട്ടിലെ പുന്നശ്ശേരിയെന്ന പ്രസിദ്ധമായ ഇല്ലത്ത്; നാരായണശര്‍മ്മയുടെയും മൂളത്ത് ഏഴിക്കറ ഇല്ലത്ത് പാപ്പിമനയമ്മയുടെയും പുത്രനായി 1858 ജൂണ്‍ 17 - ന് നീലകണ്ഠശര്‍മ്മ ജനിച്ചു..!

അഞ്ചാമത്തെ വയസില്‍ തന്നെ കുലഗുരു അറങ്ങോട്ടു വാര്യരില്‍ നിന്നും ശിക്ഷണം ആരംഭിച്ചു. തൃത്താല എടവീട്ടില്‍ ഗോവിന്ദ മാരാരും, കുലുക്കല്ലൂര്‍ ഉണിക്കണ്ടവാര്യരും അദ്ദേഹത്തിന്‍റെ ഗുരുക്കന്മാരാണ്. സിദ്ധരൂപം, അമരകോശം തുടങ്ങിയ പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ച ശേഷം കേരളവര്‍മ്മ ഉമിത്തിരിയില്‍ നിന്നും കാവ്യനാടകാദികള്‍, ജ്യോതിഷ ഗ്രന്ഥങ്ങള്‍ എന്നിവ പഠിച്ചു. തൃപ്രങ്ങോട്ടു കുഞ്ഞുണ്ണി മൂസ്സതില്‍ നിന്ന് വ്യാകരണവും അലങ്കാര ശാസ്ത്രവും അഷ്ടാംഗഹൃദയവും അഭ്യസിച്ചു..!

''സരസ്വതീ ദേവിക്ക് തീണ്ടലില്ല.! അതുകൊണ്ട് സംസ്കൃതഭാഷയ്ക്കും തീണ്ടലില്ല. അത് ജാതിമത ഭേദമന്യേ എല്ലാവരും പഠിക്കുന്നതില്‍ ദോഷവുമില്ല' 'എന്ന് പ്രസ്താവിക്കുക മാത്രമല്ല ആദര്‍ശം പ്രായോഗികമാക്കുകയും ചെയ്തു. ജാതിഭേദമോ ലിംഗഭേദമോ ഇല്ലാതെ സംസ്കൃതവിജ്ഞാനം ഉള്‍ക്കൊള്ളാന്‍ ആഹ്വാനം ചെയ്യുകയും സ്വഗ്രഹവും പാഠശാലയും എല്ലാവര്‍ക്കും വേണ്ടി തുറന്നു കൊടുക്കുകയും ചെയ്ത ഉദാരമനസ്കനായിരുന്നു അദ്ദേഹം..!

പുന്നശ്ശേരി സ്ഥാപിച്ച 'സാരസ്വതോദ്യോതിനി' എന്ന സംസ്കൃത പാഠശാലയാണ് ഇന്നത്തെ പട്ടാമ്പി ഗവ . സംസ്കൃത കോളേജ്..! കൊല്ലവര്‍ഷം 1079-ലാണ് സംസ്കൃത - മലയാള ഭാഷാഭിവൃദ്ധി ലക്ഷ്യമാക്കി 'വിജ്ഞാനചിന്താമണി' ആനുകാലികത്തിന്‍റെ പ്രസിദ്ധീകരണം ആരംഭിച്ചത്..! തുടര്‍ന്ന് സംസ്കൃതമയൂഖം, മലയാളമയൂഖം എന്ന് രണ്ടു ഭാഗങ്ങളുള്ള 'വിജ്ഞാനചിന്താമണി'യുടെ പുനപ്രസിദ്ധീകരണം ആരംഭിച്ചു ..! സംസ്കൃതം മൃതഭാഷയാണെന്ന് വിധികല്പ്പിച്ചവരെ അത് വ്യവഹാരഭാഷയുമാണെണ് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞതാണ് വിജ്ഞാനചിന്താമണിയുടെ മുഖ്യമായ നേട്ടം..! ഗ്രഹഗണിതത്തിലും ഗോള ഗണിതത്തിലും അദ്ദേഹം ഒന്നു പോലെ നിഷ്ണാതനായിരുന്ന അദ്ദേഹം പട്ടാമ്പി പഞ്ചാംഗം പ്രസിദ്ധീകരിച്ചു..!

പുന്നശ്ശേരി സര്‍വ്വരാലും ആദരിക്കപ്പെട്ട പണ്ഡിതനായിരുന്നു..! തിരുവിതാംകൂറില്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവും കോഴിക്കോട് മാനവിക്രമന്‍ രാജാവും അദ്ദേഹത്തെ 'പണ്ഡിതരാജ' ബിരുദം നല്‍കി ആദരിച്ചു..! കോട്ടയത്ത്‌ ഭാഷാഭോഷിണി സഭ ആരംഭിച്ചപ്പോള്‍ അധ്യക്ഷത വഹിച്ചവരില്‍ ഒരാള്‍ പുന്നശ്ശേരി നമ്പിയായിരുന്നു..! പണ്ഡിറ്റ്‌ മദന്‍മോഹന്‍ മാളവ്യയെപ്പോലുള്ളവരുടെയും പ്രശംസയ്ക്ക് പാത്രീഭൂതനായ ഈ ആചാര്യസത്തമന്‍ 1935 സെപ്തംബര്‍ 14-ന് ഇഹലോകവാസം വെടിഞ്ഞു.!

ആര്‍ഷപുരാതനമായ സംസ്കൃത പാരമ്പര്യ മഹിമയുടെ പേരില്‍ നീലകണ്‌ഠ ശര്‍മ്മ എന്നും ആദരിക്കപ്പെടും..! പണ്ഡിതശ്രേഷ്ടന് നമോവാകം..!!

യോഗയുടെ മഹത്വം




"സംഘ ഗച്ചധ്വം സംവദധ്വം സം വോ മനാംസി ജാനതാമ്/ ദേവ ഭാഗം യതപൂർവെ സംജാനാനാ ഉപാസതെ/
സമാനൊ മന്ത്ര സമിതി: സമാനീ സമാനം മന:
സഹചിത്തമെഷാമ്/ സമാനം മന്ത്രമഭിമന്ത്ര മേവ:/
സമാനെനവോഹവിഷാ ജുഹോമി"/
(Assemble, speak together: let your minds be all of one accord, unanimous sit down to their appointed share. The place is common, common the assembly, common the mind, so be their thought united. A common purpose do I lay before you, and worship with your general oblation)
"ഒന്നിച്ചിരിക്കുക, ഒന്നിച്ചു സംസാരിക്കുക, അങ്ങനെ മനസ്സുകൾ ഒന്നായി തീരട്ടെ! ഈ ഭൂമി എല്ലാ ചരാചരങ്ങൾക്കും വേണ്ടി ഉള്ളതാണ്. വിഭവങ്ങൾ എല്ലാവർക്കും വേണ്ടി വിഭജിച്ചു നൽകാനുള്ളതാണ്? അല്ലയോ പ്രകൃതീ... പ്രപഞ്ച നന്മക്കായി നിനക്ക് മുന്നിൽ ഞാനിതാ മുട്ടു മടക്കുന്നു"

ഇതിലെവിടെയാണ് മതം ഇരിക്കുന്നത്? ഇതിലെവിടെയാണ് രാഷ്ട്രീയം ഇരിക്കുന്നത്? ഇതിലെവിടെയാണ് പ്രധാനമന്ത്രി ഇരിക്കുന്നത്? ഇതിലെവിടെയാണ് ബി ജെ പി ഇരിക്കുന്നത്? ഇതിൽ എവിടെയാണ് ഹിന്ദുദൈവങ്ങൾ ഉള്ളത് ? ഇതിലും വലിയ കമ്മ്യൂണിസം ഏതു 'ദാസ്‌ ക്യാപ്പിറ്റലിൽ' ഉണ്ട്...? ഇതിലും വലിയ സോഷ്യലിസം ഏതു മാനിഫെസ്റ്റൊയിൽ ഉണ്ട്.....?

യോഗ മതേതരമാകണം എന്നാണു നിങ്ങളുടെ ചിന്താധാര. മതേതരത്വം എന്നാൽ ഇതര മതങ്ങളെ എന്റെ മതം പോലെ കാണുക എന്നാണ്. മതം ഇല്ല എന്നൊരർഥമുണ്ടോ അതിന്? യോഗ മതപരമല്ലെന്നാരു പറഞ്ഞു? യോഗ വളർന്നത് ആർഷ ഭാരത സംസ്കാരം എന്ന ഹൈന്ദവതയിലാണ്. അതാകട്ടെ വസുദൈവ കുടുംബകവും. ആവശ്യം ഉള്ളവർ സ്വീകരിക്കട്ടെ എന്നതാണ് നിലപാട്. കാരണം സയൻസ് പോലെ, മാത്തമാറ്റിക്സ് പോലെ ഇതും ഒരു ശാസ്ത്രം ആണ്. അല്ലാതെ സംസ്കാരം എഴുതി വിറ്റു എന്നല്ല. സെമിറ്റിക് മതങ്ങളുടെ ഉത്ഭവ സ്ഥാനങ്ങളിലൊന്നും യോഗ എന്ന ശാസ്ത്രമേ ഇല്ലല്ലോ. അത് തികച്ചും ഹൈന്ദവമാണ്.
"ആസിന്ധോ സിന്ധു പര്യന്തം
യസ്യ ഭാരത ഭൂമിക:
മാതൃഭൂ പുണ്യഭൂശ്ചയ്വ
തം ഹിന്ദു രിതിസ്മൃത:" ഹൈന്ദവം എന്നാൽ ഭാരതത്തെ ജന്മഭൂമി ആയിക്കാണുന്ന മനുഷ്യ രാശി എന്നാണ്. അല്ലാതെ ഒരു പ്രത്യേക മതവിഭാഗം എന്നല്ല. ഹിന്ദു എന്നാൽ ഇന്ത്യയിൽ ജനിച്ച ഏതൊരാളും എന്നാണ്. ഇന്ത്യയിൽ ജനിച്ചവർ ഞാൻ ഇന്ന മതമാണ്, ഞാൻ ഇന്ന ജാതിയാണ് എന്ന് സ്വയം പറയുന്നെങ്കിൽ ആരുടെ തെറ്റാണത്? നിങ്ങളുടെ ഇടുങ്ങിയ ചിന്തയിൽ ഇതൊന്നും കേറില്ല സഖാവേ... വല്ലാത്ത വർഗ്ഗീയ വേർതിരിവാണ് നിങ്ങൾ കാട്ടിയത്. നിങ്ങൾക്ക് സ്വീകാര്യമല്ലെങ്കിൽ അവിടെ എന്തിനു ചെന്നു?ഇസ്ലാം പറയുന്നത്, നിനക്കു നിന്റെ മതം, എനിക്കെന്റേതും എന്നാണ്. മതം എന്നാൽ അഭിപ്രായം എന്നുകൂടി അർത്ഥമുണ്ട്. എന്തിനാണ് ആക്ഷേപിക്കുന്നത്? വിശ്വസിക്കാനും അവിശ്വസിക്കാനും ഉള്ള അവകാശം തരുന്ന ചിന്താ ധാരയാണല്ലോ ഭാരത സംസ്കാരം. ആ വിശ്വാസവും വിശാലമനസ്കതയും നൂറ്റാണ്ടുകൾക്കുമുൻപ്‌ പ്രകടിപ്പിച്ചവരാണ് ഹിന്ദുക്കൾ എന്നു പറയുന്ന ഭാരതീയർ. ആ വിശാലമനസ്കത നൂറ്റാണ്ടുകൾക്കുമുൻപ്‌ കാണിച്ചതുകൊണ്ടാണ് ഭാരതത്തിൽ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ശാന്തിയോടെയും സമാധാനത്തോടെയും ഇന്നും ജീവിച്ചു കൊണ്ടിരിക്കുന്നത്. അക്രമവും ഹിംസയും ഒരിക്കലും പിന്തുടരാതിരുന്ന ഭാരതീയർ ഇത്രയൊക്കെ വിദേശാക്രമണമുണ്ടായിട്ടും ഒട്ടും തകരാതെ ഭാരതത്തെ സംരക്ഷിച്ചു കൊണ്ടിരിക്കുന്നത് !
ശാന്തി മന്ത്രം ഉരുവിടാൻ കഴിയാത്തവർ എന്തിനാണ് യോഗ എന്ന വൃത്തികെട്ട ഏർപ്പാടിന് പോകുന്നത്? ജപിക്കുന്നതും പ്രാർത്ഥിക്കുന്നതും അസംസ്കൃതമാണെങ്കിൽ സംസ്കൃതരായവർ മാറി നിൽക്കൂ. അജ്ഞാനികൾ ഇതൊക്കെ ചെയ്യട്ടെ!

ഒരു മതത്തെയും ആക്ഷേപിക്കാൻ പാടില്ല. ഹിന്ദു മതത്തെയും ആക്ഷേപിക്കരുത്. അപേക്ഷയാണ്.
ശാന്തി മന്ത്രങ്ങൾ ഭാരതത്തിന്റെ പൈതൃക സ്വത്താണ്. യോഗയും ആയ്യൂർവ്വേദവും മറ്റും ലോകത്തിന് ഭാരതത്തിന്റെ മാത്രം സംഭാവനയാണ്. അതിൽ ദൈവ സങ്കല്പങ്ങളോ, ആരാധനാ രീതികളോ ഒന്നും പ്രതിപാദിക്കുന്നില്ല. സൂര്യൻ, ചന്ദ്രൻ, വായു, അഗ്നി തുടങ്ങിയ പ്രകൃതി ഘടകങ്ങളോടുള്ള അപേക്ഷകൾ മാത്രമാണ്. മനസ്സിന് ശാന്തി തരുന്ന വാക്കുകളിലും ഈണങ്ങളിലും അത് കോർത്തിണക്കിയിരിക്കുന്നു എന്ന് മാത്രം. നിങ്ങൾക്ക് നിഷിദ്ധമായ ബ്രഹ്മാ-വിഷ്ണു-മഹേശ്വരന്മാരും, നിങ്ങളിൽ ചിലർ ചീത്ത വിളിക്കാറുള്ള ദേവിമാരും, അയ്യപ്പനും, മുരുകനുമൊന്നും അതിൽ ഇല്ല.

"പൂർണ്ണമദ: പൂർണ്ണമിദം പൂർണ്ണാത് പൂർണ്ണമുദച്യതെ
പൂർണ്ണസ്യ പൂർണ്ണമാദായ, പൂർണ്ണമേവാവശിഷ്യതേ"

സംസ്‌കൃതമന്ത്രങ്ങൾ കേൾക്കുന്ന മാത്രയിൽ അത്‌ വർഗ്ഗീയത, അതു ഹിന്ദുക്കളുടേതു മാത്രം എന്ന മിഥ്യാധാരണ മനസിലേക്കോടിയെത്തുന്നത് ആ അജ്ഞതയുടെ ഫലമായിട്ടാണ്. താങ്കളുടെ സിദ്ധാന്തത്തിനും പുറത്തൊരു ലോകമുണ്ട്.. ആ ലോകമാണ് കൂടുതൽ വലുത്. പറയുന്നതിൽ ക്ഷമിക്കുക. ക്ഷയിച്ചു ക്ഷയിച്ച് മാർക്സിസവും കമ്മ്യൂണിസവും ലോകത്തിന്റെ ഒരു ചെറിയ കോണായ കേരളത്തിലും തൃപുരയിലും കൂടി ക്ഷയിക്കാനുള്ള എല്ലാവിധ വഴികളും നിങ്ങൾ തുറന്നിട്ടുകഴിഞ്ഞു. അതിനിനി അധികം താമസമില്ല എന്ന് അധികം വൈകാതെ കാലം തെളിയിക്കും. ധിക്കാരികളും സംസ്കാര ശൂന്യരും സർവ്വോപരി അജ്ഞാനികളുമായ താങ്കളടക്കമുള്ള നേതാക്കൾ അക്കാര്യം ഭംഗിയായി നിർവ്വഹിച്ചിരിക്കും. അതിൽ യാതൊരു സംശയവുമില്ല.

"അന്യേ ച ബഹവഃ ശൂരാ
ഭാരതർഥേ ത്യക്ത ജീവിതാ :
നാനാശസ്ത്ര പ്രഹരണാ:
സർവേ യുദ്ധവിശാരദാ:"

"ഉത്തിഷ്ഠതാ ജാഗ്രതാ"

ആര് ഭരിച്ചാലും, ഏതു കാലത്ത് ആണെങ്കിലും, യോഗ ഹൈന്ദവ സംസ്കാരത്തില്‍ നിന്നും ഉടലെടുത്തതാണ് എന്നതില്‍ തര്‍ക്കമില്ല . യോഗയുടെ ഉപജ്ഞാതാവും പരമാചാര്യനും ഹിന്ദു സമൂഹം ആദരവോടെ കാണുന്ന ശ്രീ പതഞ്ജല മഹര്‍ഷിയാണ്. ഏറ്റവും പൗരാണികമായ യോഗയുടെ അടിസ്ഥാനഗ്രന്ഥം പതഞ്ജല യോഗസൂത്രമാണ്. അതിന്റെ മുഖ്യ പ്രതിപാദ്യ വിഷയം ആത്മീയത തന്നെയാണ്.
കേവലം ശരീരത്തിന്റെ സൂക്കേട് മാറാനോ, മനസ്സിന് ശാന്തത ലഭിക്കുവാനോ ഉള്ള ഒരു അഭ്യാസമായി മാത്രമേ ചിലര്‍ യോഗയെ കാണുന്നുള്ളൂ. അതിനുമപ്പുറം ലോകത്തില്‍ വച്ചുതന്നെ ആത്മീയതയുടെ ഈറ്റില്ലമായ ഭാരതം അതിന്റെ മുഖമുദ്രയായി ഉയര്‍ത്തിപ്പിടിക്കുന്ന ദര്‍ശനം മോക്ഷം. ജീവാത്മാ-പരമാത്മാ യോഗവും അതിലൂടെ പുനര്‍ജനിയില്ലാത്ത, സുഖ-ദുഃഖ ഭേദങ്ങളില്ലാത്ത, ജനന-മരണങ്ങളില്ലാത്ത ദ്വന്തങ്ങളില്ലാത്ത തലങ്ങളിലേക്ക്. നിരുപാധിക സ്നേഹത്തിന്‍റെയും വിശ്വപ്രേമത്തിന്റെയും അത്യുന്നതങ്ങളിലേക്ക് മാനവനെ എടുത്തുയര്‍ത്തുന്ന കര്‍മ്മ പദ്ധതിയുടെ അഥവാ അഷ്ടാംഗയോഗത്തിന്‍റെ കേവലം ഒരു ഭാഗം മാത്രമാണ് ഇന്ന് നമ്മള്‍ ആഗോളതലത്തില്‍ യോഗ എന്ന് ഓമനപേരിട്ടു വിളിക്കുന്ന യോഗാസനം. യോഗ: എന്ന സംസ്കൃത പദം യോഗം അഥവാ കൂടിച്ചേരല്‍ എന്നതിനെ തന്നെയാണ് സൂചിപ്പിക്കുന്നത്. ആ കൂടിച്ചേരല്‍ എന്തൊക്കെ തമ്മിലാണ്‌ എന്നാല്‍ മൂലാധാരചക്രത്തില്‍ ജീവാത്മാവിന്റെയും, സഹസ്രാരത്തിനും മേലെ കുടികൊള്ളുന്ന പരമാത്മാവിന്റെയും യോഗത്തെ തന്നെയാണ്.

ഇന്ന് നമ്മുടെ നാട്ടിലെ സമൂഹം ഉള്‍ക്കാമ്പ് ഇല്ലാത്തതും, എന്തിനെയും ഉപരിപ്ലവമായി മാത്രം നോക്കിക്കാണുന്നതും, പാശ്ചാത്യതയെ അന്ധമായി അനുകരിക്കുന്നവരുമാണ്. അവരുടെ മനസ്സില്‍ ഭാരതീയമായതൊക്കെ മ്ലേച്ചമാണ്. എന്നാല്‍ എക്കാലത്തും ലോകത്തിന്‍റെ നാനാഭാഗത്തുള്ള സത്യാന്വേഷികള്‍ ആത്മീയതയുടെ പൊരുളറിയാന്‍ ഭാരതത്തെ തന്നെയാണ് ആശ്രയിച്ചിരുന്നത്. അവര്‍ ഈ ഭാരതത്തെ തന്നെയാണ് ജഗദ്ഗുരുവായി കണ്ടിരുന്നത്‌.
ലോകം മുഴുവന്‍ ജാതി മത രാഷ്ട്ര ഭേദമന്യേ മന്ത്രസഹിതം സൂര്യനമസ്കാരം ചെയ്യുന്ന ഇക്കാലത്ത് നാല് ന്യൂനപക്ഷ വോട്ടിനു വേണ്ടി മതേതരത്വത്തിന്റെ പേരുപറഞ്ഞ് സമൂഹത്തില്‍ വര്‍ഗ്ഗീയത പരത്തുന്ന വിഷജന്തുക്കളെ തിരിച്ചറിഞ്ഞു പൊതുസമൂഹത്തില്‍നിന്നും മാറ്റിനിര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. "ഉത്തിഷ്ഠതാ ജാഗ്രതാ".

യോഗയിലൂടെ.
എല്ലാവരും സമയം കൊടുത്ത് പൂർണമായി വായിക്കണം എന്ന് അപേക്ഷിക്കുന്നു. പ്രത്യേകിച്ച് കുട്ടികള്‍ക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുക. ഗുണം ചെയ്യും.

യോഗയുടെ ആദ്ധ്യാത്മിക തലം, കേവലം ഭൗതികമായ ആസനങ്ങളില്‍ ഒതുങ്ങുന്നതല്ല. അത് മതപരം അല്ല. ഏതു മത വിശാസിയ്ക്കും അവിശ്വാസിയ്ക്കും ഇത് അഭ്യസിയ്ക്കാം. നേരായ രീതിയില്‍ അഭ്യസിച്ചാല്‍ വേദാന്ത അന്തർഗതമായ ബ്രഹ്മജ്ഞാനത്തില്‍ എത്തിച്ചേരുകയും ആകാം. ഇതിലേക്കുള്ള പാതകള്‍ സനാതന ഗ്രന്ഥങ്ങളില്‍(ഭഗവദ് ഗീത, ഉപനിഷത്തുക്കള്‍, പുരാണങ്ങള്‍, മറ്റു ഗ്രന്ഥങ്ങള്‍ ) ഉടനീളം വ്യാപിച്ചു കിടക്കുന്നു എന്നത് പക്ഷെ ആര്ക്കും നിഷേധിയ്ക്കാന്‍ കഴിയില്ല. യോഗ ഭാരതത്തിന്‍റെ, സനാതന ധര്‍മ്മത്തിന്‍റെ പൈതൃകം തന്നെ ആണ്. ഭൗതിക വാദികള്‍ അതില്‍ നിന്നും ഭൗതികത മാത്രം അടര്‍ത്തി മാറ്റിയാല്‍ അത് യോഗ ആകില്ല.

മതങ്ങള്‍ എല്ലാം രൂപപ്പെട്ടത് അനുഭവത്തില്‍ നിന്നാണ്. ഞാന്‍ ഈശ്വരനെ കണ്ടു എന്ന്‍ ക്രിസ്തു പറഞ്ഞു. ക്രിസ്തു ശിഷ്യന്മാര്‍ പറഞ്ഞു “ഞങ്ങള്‍ക്ക് ഈശ്വരാനുഭൂതി ഉണ്ടായി” എന്ന്. അതുപോലെ ബുദ്ധമതത്തില്‍ ബുദ്ധന്റെ അനുഭവങ്ങള്‍ ആണ്. ഇങ്ങനെ പോകുന്നു എല്ലാ മതങ്ങളും. ഇങ്ങനെ ഒരു അനുഭവം ഇക്കാലത്ത് സാദ്ധ്യം അല്ല എന്നൊരു വാദം ഉണ്ട്. ഏതെങ്കിലും ഒരാൾക്ക് ‌ ഈ അനുഭൂതി ഉണ്ടായിട്ടുണ്ടെങ്കില്‍, അത് അതിനു മുന്പ് എത്രയോ ലക്ഷം പ്രാവശ്യം ഉണ്ടായിട്ടുണ്ടാകാം, ഇനിയും ഉണ്ടാകും. ഈ അനുഭവങ്ങള്‍ നമുക്കും ഉണ്ടാകാന്‍ ഉള്ള വഴി ഉപദേശിയ്ക്കുകയാണ് യോഗാശാസ്ത്രം.

യോഗയിലൂടെ സാക്ഷാത്കാരം സാദ്ധ്യം ആണ് എങ്കില്‍, ഈശ്വര ദർശനം സാദ്ധ്യം ആണ് എങ്കില്‍ നാം അതിനു ശ്രമിയ്ക്കണ്ടേ. ഈശ്വരന്‍ ഉണ്ടെങ്കില്‍ കാണണം, അനുഭവപ്പെടണം. അല്ലാത്ത പക്ഷം നിരീശ്വരവാദി ആകുന്നതാണ് നല്ലത്. യോഗികള്‍ കണ്ടെത്തിയ, ഇന്ദ്രിയങ്ങൾക്കും അപ്പുറം ഉള്ള സത്യം ദർശി്യ്ക്കാന്‍, പരീക്ഷിച്ചു സ്വയം അനുഭവിച്ചറിയാന്‍ യോഗാശാസ്ത്രത്തിലൂടെ അവര്‍ നമ്മെ ക്ഷണിയ്ക്കുന്നു. കേവലം വ്യായാമമുറ അല്ലാത്ത ആ രാജമാർഗം പരീക്ഷിയ്ക്കാതെ അത് കേവലം അസത്യം എന്ന് പറയുന്നത് വിഡ്ഢിത്തം തന്നെ അല്ലെ.

യോഗോ ഹി ബഹുധാ ബ്രഹ്മന്‍ ഭിദ്യതേ വ്യവഹാരതഹ മന്ത്രയോഗോ ലയശ്ചൈവ ഹഠോസൗ രാജയോഗതഹ (യോഗതത്ത്വോപനിഷത്ത്)

യോഗ വ്യവഹാരത്തിനനുസരിച്ചു നാല് തരം- മന്ത്രയോഗം, ലയയോഗം, ഹഠയോഗം, രാജയോഗം. ഇതില്‍ രാജയോഗം ആണ് ആദ്ധ്യാത്മിക ഉന്നതിയ്ക്ക് കൂടുതല്‍ ഉതകുന്നത്. ശരീരം ബലിഷ്ടമാക്കാനും രോഗങ്ങള്‍ തടയാനും ഉള്ള കായികമായ അഭ്യാസങ്ങള്‍ ആണ് ഹഠയോഗം.
രാജയോഗം മനസ്സിനെ നിരീക്ഷിയ്ക്കാന്‍ ആണ് ആദ്യം പഠിപ്പിയ്ക്കുന്നത്. ജ്ഞാനപ്രാപ്തിയ്ക്ക് ഒരു മാര്ഗ്ഗമേ ഉള്ളൂ, അത് മനസ്സിന്റെ ഏകാഗ്രത ആണ്. മനസ്സിനെ ബാഹ്യ വസ്തുക്കളില്‍ ഏകാഗ്രമാക്കാന്‍ എളുപ്പമാണ്. എന്നാല്‍ മതം, മനശാസ്ത്രം, തത്ത്വശാസ്ത്രം ഇവയുടെ കാര്യത്തില്‍ ഏകാഗ്രത വിഷമമാണ്, കാരണം അവിടെ അറിയേണ്ട വിഷയവും അറിയുന്ന വിഷയിയും മനസ്സാണ്. മനസ്സുകൊണ്ട് മനസ്സിനെ പഠിയ്ക്കല്‍ ആണ്. അത് വിശ്വാസത്തെ കടന്നു യഥാർഥ മതത്തിലേയ്ക്ക് കടക്കല്‍ ആണ്. അപ്പോള്‍ നമുക്ക് നേരിട്ട് അറിയാന്‍ കഴിയും നമുക്ക് ആത്മാവ് ഉണ്ടോ,ഈശ്വരന്‍ ഉണ്ടോ എന്നെല്ലാം. രാജയോഗ പഠനത്തിനു മതമോ വിശ്വാസമോ ആവശ്യമില്ല, സ്വന്തമായി കണ്ടറിയുംവരെ ഒന്നും വിശ്വസിയ്ക്കരുത് എന്നാണു രാജയോഗം ഉപദേശിയ്ക്കുന്നത്. അഭ്യസിയ്ക്കുംതോറും നമുക്ക് മനസ്സിലാകും മനസ്സ് ശരീരത്തോട് എത്ര ഗാഡമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്നും മനസ്സ് ശരീരത്തിന്റെ ഒരു സൂഷ്മാംശം ആണ് എന്നും. (ശരീരത്തിന് ഉണ്ടാകുന്ന അസുഖം മനസ്സുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു എന്ന് ആധുനിക ശാസ്ത്രം കണ്ടെത്തിയത് അടുത്തിടെ ആണ്. ഭാരതീയ ഋഷികള്‍ അത് പണ്ടേക്കുപണ്ടേ അനുഭവിച്ചറിഞ്ഞിരുന്നു)

രാജയോഗത്തിന്റെ അടിസ്ഥാനം കപില്നറെ സാംഖ്യദർശനം ആണ്. രാജയോഗം 8 അംഗങ്ങള്‍ ചേർന്നതാണ്.

യമനിയമാസനപ്രാണായാമാപ്രത്യാഹാരധാരണാ
ധ്യാനസമാധയോഷ്ടാവംഗാനി (യോഗ സൂത്രം 2:29)

യമം, നിയമം, ആസനം,പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി ഇവയാണ് 8 അംഗങ്ങള്‍.

അഹിംസാ സത്യാസ്തേയബ്രഹ്മചര്യാപരിഗ്രഹാ യമാ: (യോഗ സൂത്രം 2:30)
അഹിംസ, സത്യം, അസ്തേയം(പരദ്രവ്യം അപഹരിയ്ക്കാതിരിയ്ക്കല്‍), ബ്രഹ്മചര്യം,അപരിഗ്രഹം(ഭോഗവസ്തുക്കള്‍ സ്വീകരിയ്ക്കാതിരിയ്ക്കല്‍) ഇവയാണ് യമങ്ങള്‍.

ശൌചസന്തോഷതപ:സ്വാധ്യായേശ്വരപ്രണിധാധാനി നിയമ: (യോഗ സൂത്രം 2:32)

ശൌചം(ശരീരത്തിന്റെയും മനസ്സിന്റെിയും ശുദ്ധി), സന്തോഷം(സംതൃപ്തി), തപസ്സ്, സ്വാദ്ധ്യായം(വേദാദ്ധ്യയനം, ജപം), ഈശ്വര പ്രണിധാനം (ഈശ്വരനില്‍ ആത്മാർപ്പണം ഇവയാണ് നിയമങ്ങള്‍.
പിന്നീട് ആസനം(മുറപ്രകാരം ഉള്ള ഇരിപ്പ്). തേജോബിന്ദൂപനിഷത്ത് പറയുന്നു:
സുഖേനൈവ ഭവേദ് യസ്മിന്‍ അജസ്രം ബ്രഹ്മചിന്തനം ആസനം (1:25).
ഏതു ഇരിപ്പില്‍ ഇരുന്നാല്‍ സുഖമായി ഇപ്പോഴും ബ്രഹ്മചിന്തനം സാധിയ്ക്കുമോ അതാണ്‌ ആസനം.

പിന്നീട് പ്രാണായാമം( പ്രാണശക്തികളെ സ്വാധീനമാക്കുക), പ്രത്യാഹാരം(ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നും പിൻവലിയ്ക്കുക), ധാരണ(മനസ്സിനെ ഒരിടത്ത് ഉറപ്പിയ്ക്കല്‍), ധ്യാനം, സമാധി (അതീന്ദ്രിയാവസ്ഥ).

ശ്വേതാശ്വതരോപനിഷത്ത് ഭാഷ്യത്തില്‍ ശങ്കരാചാര്യര്‍ പറയുന്നു: “പ്രാണായാമം കൊണ്ട് മനോമാലിന്യങ്ങള്‍ പോയവന്റെ ചിത്തം ബ്രഹ്മത്തില്‍ സ്ഥിതിചെയ്യുന്നു. പ്രാണായാമം ചെയ്യുന്നതിന് മുൻപ് നാഡീശുദ്ധി ആവശ്യമാണ്. വലത്തെ നാസ്വാദ്വാരം തള്ളവിരല്‍ കൊണ്ടടച്ച് ഇടത്തേതില്‍ കൂടി വായുവിനെ നിറയ്ക്കുക. പിന്നെ കാലതാമസം കൂടാതെ ഇടത്തെ നാസ്വാദ്വാരം അടച്ച് വലത്തേതില്‍ കൂടി ശ്വാസം പുറത്തേയ്ക്ക് വിടുക.പിന്നെ വലത്തേതില്‍ കൂടി ശ്വാസം ഉള്ളിലെടുത്ത് ഇടത്തേതില്‍ കൂടി പുറത്തു വിടുക. ഇങ്ങനെ മൂന്നോ അഞ്ചോ തവണ, ദിവസവും ഉദയത്തിനു മുന്പും മദ്ധ്യാഹ്നത്തിലും, വൈകിട്ടും,രാത്രിയിലും ചെയ്‌താല്‍ പതിനഞ്ചു ദിവസം കൊണ്ടോ ഒരു മാസം കൊണ്ടോ നാഡീശുദ്ധി കൈവരുന്നു. അതില്‍ പിന്നെ പ്രാണായാമം ആരംഭിയ്ക്കാം”.

അഭ്യാസത്തിനു ശരീരത്തിന്റെ ആരോഗ്യം ആവശ്യമാണ്‌. പക്ഷെ ആരോഗ്യം ലക്ഷ്യം ആയി മാറരുത്. അഭ്യാസങ്ങളുടെ (സാധനയുടെ) ലക്ഷ്യം (സാധ്യം) പ്രകൃതിയെ നിയന്ത്രിയ്ക്കലും ആത്മാവിന്റെ മോക്ഷവും ആണ്. ശരീരമോ മനസ്സോ നമ്മുടെ ഉടമകള്‍ ആകരുത്. ശരീരം എന്റേതല്ലാതെ ഞാന്‍ ശരീരത്തിന്റേതല്ല എന്ന് വിസ്മരിയ്ക്കരുത്.
യോഗാഭാസത്തിനു ഒരു മുറി നീക്കിവയ്ക്കുക. അത് പരിപാവനമായി വയ്ക്കുക.കോപമോ അസൂയയോ ഒന്നും ആ മുറിയില്‍ ഉണ്ടാകാതിരിയ്ക്കണം. നിങ്ങള്‍ക്കൊത്ത മനോവൃത്തിയുള്ളവരെ മാത്രമേ അവിടെ കടത്താവൂ. ക്രമേണ അവിടെ പരിപാവനതയുടെ ഒരു അന്തരീക്ഷം ഉണ്ടാകും. പിന്നീട്, മനസ്സിന് ശാന്തത നഷ്ട്ടപെടുമ്പോള്‍ ആ മുറിയില്‍ കയറുകയെ വേണ്ടൂ, നിങ്ങൾക്ക് മനശ്ശാന്തി ലഭിയ്ക്കും.
ഒരു ആസനത്തില്‍ അവിടെ നിവർന്നി രിയ്ക്കുക. ആദ്യമായി വേണ്ടത് സർവ ചരാചരങ്ങളുടെയും നേർക്ക് പരിപാവനമായ ഒരു വിചാര ധാര അയയ്ക്കുക. സർവ ഭൂതങ്ങൾക്കും സുഖം വരട്ടെ, എല്ലാവർക്കും ആരോഗ്യം ഉണ്ടാകട്ടെ, ആർക്കും ദുഃഖം വരാതിരിയ്ക്കട്ടെ. ഇങ്ങനെ പുണ്യ ചിന്ത എല്ലാ ദിക്കിലേയ്ക്കും പ്രവഹിപ്പിയ്ക്കുക.

സർവേ ഭവന്തു സുഖിനഹ സർവേ സന്തു നിരാമയ
സർവേ ഭദ്രാണി പശ്യന്തു മാ കശ്ചിത് ദുഃഖഭാഗ്ഭവേദ്

ധനത്തിനോ സ്വർഗത്തിനോ വേണ്ടി അല്ല, ആത്മ ജ്ഞാനത്തിനും വെളിച്ചത്തിനും വേണ്ടി പ്രാർത്ഥന ചെയ്യുക.

അസതോ മാ സദ്‌ഗമയ തമസോ മാ ജ്യോതിർഗമയ (ബൃഹദാരണയക ഉപനിഷത്ത് 1:3:28).

പ്രാണായാമം വെറും ശ്വാസനിയന്ത്രണം അല്ല. യഥാർത്ഥ പ്രാണനെ പിടികിട്ടുവാന്‍ ഉള്ള ഒരുപാട് അഭ്യാസങ്ങളില്‍ ഒന്ന് മാത്രമാണ് ശ്വാസ നിയന്ത്രണം. പ്രാണായാമം എന്നാല്‍ പ്രാണനെ സ്വാധീനപ്പെടുത്തുക. എന്താണ് പ്രാണന്‍.

പ്രാണസ്യേദം വശേ സര്വംസ (പ്രശ്നോപനിഷത്ത് 2:13).

ഈ ജഗത്ത് മുഴുവന്‍ പ്രാണന്റെ പിടിയില്‍ ആണ്. ഏതു ശക്തിയെ നിയന്ത്രിച്ചാല്‍ പ്രപഞ്ചത്തെ നിയന്ത്രിയ്ക്കാന്‍ ആകുമോ ആ ശക്തി ഏത് എന്നാണു രാജയോഗിയുടെ അന്വേഷണം. ആ പ്രാണനെ സ്വാധീനപ്പെടുത്തുകയാണ് പ്രാണായാമം.

എന്തുകൊണ്ട് പ്രാണനെ നിയന്ത്രിയ്ക്കണം. കാരണം, പ്രാണന്‍ തന്നെയാണ് ജഗത്തായി തീര്‍ന്നത്. സനാതന ശാസ്ത്രപ്രകാരം ജഗത്തിന്റെ ഉദ്ഭവം ആകാശത്തില്‍ നിന്നും ആണ്. ആകാശം എന്നത് മേഘം അല്ല, ആധുനിക ശാസ്ത്രത്തില്‍ പറയുന്ന ഈതറിനോട് ഇതിനെ ഉപമിയ്ക്കാം. അതില്‍ നിഷ്പന്ദമായ ഒരു ശക്തി, അതാണ്‌ പ്രാണന്‍. പ്രാണന്‍ സ്പന്ദിയ്ക്കുന്നതോടെ ആണ് പഞ്ചഭൂതങ്ങള്‍(Matter അഥവാ ദ്രവ്യം) രൂപപ്പെടുന്നത്. കല്പ്പാരന്ത്യത്തില്‍ ഘന ദ്രവ്യം എല്ലാം സൂഷ്മതരമായ ദ്രാവ രൂപത്തിലും തുടര്ന്ന് ബാഷ്പരൂപത്തിലും വീണ്ടും അതിനേക്കാള്‍ സൂഷ്മമായ ഉഷ്ണസ്പന്ദമായും പിന്നീട് എല്ലാറ്റിന്റെയും പൂർണ രൂപം ആയ ആകാശത്തിലും (Ether) ലയിയ്ക്കുന്നു. വീണ്ടും ഒരു നീണ്ട നിദ്രാവസ്തയ്ക്ക് ശേഷം ശക്തി സ്പന്ദനവും സൃഷ്ടിയും തുടരുന്നു. ഇതിനു ആദിയോ അവസാനമോ ഇല്ല. പുതുതായി ഒന്നും ഉണ്ടാകുന്നില്ല, ഒന്നും നശിയ്ക്കുന്നുമില്ല. ലോകത്തിലെ മറ്റെല്ലാ മതശാഖകളുടെയും സൃഷിസങ്കല്പം ഈ തലത്തില്‍ എത്തുന്നില്ല. ഒന്നുമില്ലായ്മയില്‍ നിന്നും എല്ലാം ഉണ്ടായി എന്ന് പറയുന്നതിലെ യുക്തിയില്ലായ്മ ഉപനിഷത്തുക്കളില്‍ വിഷയമാകുന്നുണ്ട്.

സമഷ്ടി പ്രപഞ്ചത്തിലെ പ്രാണന്‍ പോലെ വ്യഷ്ടിശരീരത്തില്‍ പ്രാണന് അല്ലെങ്കില്‍ പ്രാണന്മാർക്ക് ധർമ്മങ്ങള്‍ പലതാണ്. അതില്‍ ഏറ്റവും വ്യക്തമായത് ശ്വാസചലനം ആണ്. പ്രാണന്‍ ശ്വാസകോശങ്ങളെ ചലിപ്പിയ്ക്കുന്നു, അങ്ങനെ വായു ഉള്ളിലേയ്ക്ക് കടക്കുന്നു. ഈ പ്രാണനെ സ്വാധീനത്തില്‍ ആക്കുകയാണ് പ്രാണായാമം. അത് കഴിഞ്ഞാല്‍ ശരീരത്തിലെ മറ്റു പ്രാണവൃത്തികളെയും നിയന്ത്രണത്തില്‍ ആക്കാം. ഹൃദയ ചലനത്തെ വരെ നിയന്ത്രിയ്ക്കാന്‍ ആകും. ഈ സിദ്ധിയെ ആണ് പരിണാമ സിദ്ധാന്തത്തില്‍ Atavism (ആദിമ പ്രത്യാഗമനം) എന്ന് പറയുന്നത്.

ധ്യാനബിന്ദൂപനിഷത്ത് ഇട, പിംഗള, സുഷുമ്ന എന്നീ നാഡികളെ വിവരിയ്ക്കുന്നു. നട്ടെല്ലിനുള്ളില്‍ ഇടയെന്നും പിംഗളഎന്നും രണ്ടു നാഡീധാരകളും സുഷുമ്ന എന്നൊരു നാളവും ഉണ്ട്. നാളത്തിന്റെ താഴത്തെ അറ്റത്താണ് കുണ്ഡലിനി പദ്മം. ഈ കുണ്ഡലിനി പടിപടിയായി ഉയരുമ്പോള്‍ മനസ്സിന്റെ അടുക്കുകള്‍ ഓരോന്നായി തുറക്കുന്നു. യോഗിയ്ക്ക് പല അദ്ഭുത സിദ്ധികളും കൈവരുന്നു.

വൈദ്യുതചലനം ഒരു പദാർതത്തിലെ അണുക്കളെ എല്ലാം ഒരേ വഴിയ്ക്ക് ചലിപ്പിയ്ക്കുന്നു. അതുപോലെ ശ്വാസം ഒരേ ക്രമത്തിലാകുമ്പോള്‍ ശരീരത്തിലെ ഘടകാണുക്കള്‍ എല്ലാം ഒരേ വഴിയ്ക്ക് സഞ്ചരിയ്ക്കാന്‍ ഉള്ള പ്രവണത ഉണ്ടാകുന്നു. സർവ അണുക്കളുടെയും ചലനം ഒരേ ക്രമത്തില്‍ ആകുമ്പോള്‍ യോഗിയുടെ ശരീരം ഇച്ഛാശക്തിയുടെ ഒരു വൈദ്യുതകൂടം തന്നെ ആകുന്നു. ഇത് ശരീര കേന്ദ്രങ്ങളെ നിയന്ത്രണത്തില്‍ ആക്കാന്‍ സഹായിയ്ക്കുന്നു.

നാഡികള്‍ എന്ന കമ്പികള്‍ വഴി ആണ് ശരീരത്തില്‍ വൈദ്യതി പോകുന്നത് എന്ന് ശാസ്ത്രം തെളിയിച്ചിട്ടുണ്ട്.ജ്ഞാനേന്ദ്രിയങ്ങളില്‍ നിന്നും ശിരസ്സിലെയ്ക്കും ശിരസ്സില്‍ നിന്നും കര്മ്മേന്ദ്രിയങ്ങളിലെയ്ക്കും പോകുന്ന കമ്പികള്‍ ഇടയും പിംഗളയും ആണെന്ന് യോഗികള്‍ പറയുന്നു. ഈ വൈദ്യുതി എന്തുകൊണ്ട് കമ്പികളില്‍ കൂടി അല്ലാതെ അയച്ചുകൂടാ. അതാണ്‌ യോഗികള്‍ സാധിയ്ക്കുന്നത്. അവരില്‍, ഇടയ്ക്കും പിംഗളയ്ക്കും ഇടയില്‍ ഉള്ള സുഷുമ്ന എന്ന ഒഴിഞ്ഞ നാളത്തിലൂടെ വൈദ്യതി പ്രവഹിയ്ക്കുന്നു. തുടര്ന്ന് അന്യന്റെ ശരീരത്തെ പോലും നിയന്ത്രിയ്ക്കാന്‍ അവർക്ക് കഴിയുന്നു.

ഇഡാദിമാര്ഗ്ദ്വയം വിഹായ സുഷുമ്നാമാർഗേണ ആഗച്ഛേത്
തദ് വിഷ്ണോഹ പരമം പദം – ശാണ്ഡില്യോപനിഷത്ത്.

ഇഡ മുതലായ രണ്ടു വഴികളും വിട്ടു സുഷുമ്ന വഴിയായി വരുക. അതാണ്‌ വിഷ്ണുവിന്റെ പരമപദം.

യോഗചൂഡാമണി ഉപനിഷത്ത് നാഡീശുദ്ധിയ്ക്ക് ശേഷം പ്രണവം നിർദ്ദേ ശിയ്ക്കുന്നു.

പദ്മാസനം സമാരുഹ്യ സമകായ ശിരോധാരഹ
നാസാഗ്രദുഷ്ടിരേകാന്തേ
ജപേദോംകാരമവ്യയം (യോഗചൂഡാമണിഉപനിഷത്ത് 71)

ഏകാന്തതയില്‍ പദ്മാസനസ്ഥനായി ഉടലും തലയും ഒരുപോലെ നിർത്തി നാസാഗ്രത്തില്‍ ദൃഷ്ടി ഉറപ്പിച്ച് അവ്യയം ആയി ഓം കാരം ജപിയ്ക്കണം.

സമം കായശിരോഗ്രീവം എന്ന് തുടങ്ങുന്ന ഭഗവദ്ഗീതയിലെ ശ്ലോകവും (6:13) മുകളിലെ ശ്ലോകത്തിനു സമാനമായി പറയുന്നു.

മനസ്സിനെ യഥേഷ്ടം ഇന്ദ്രിയങ്ങളോട് യോജിപ്പിയ്ക്കാനോ വിയോജിപ്പിയ്ക്കാനോ സാധിയ്ക്കുന്നതാണ് പ്രത്യാഹാരം. മനസ്സിനെ ഭ്രാന്തു പിടിച്ച കുരങ്ങിനോട് ഉപമിയ്ക്കാം. കുരങ്ങന്‍ പ്രകൃത്യാ ചപലന്‍ ആണ്. പോരാഞ്ഞിട്ട് അതിനെ ആരോ മൂക്കോളം മദ്യം കുടിപ്പിച്ചു. അപ്പോള്‍ അവന്‍ ഏറെ ചപലന്‍ ആയി. അതിനിടെ അവനെ ഒരു തെൾ കുത്തി. തെളി ന്റെ കുത്തേറ്റവന്‍ ഒരു ദിവസം മുഴുവന്‍ തുള്ളിച്ചാടും. എന്നീട്ടും കഷ്ടപ്പാടിനു അവനെ ഒരു പിശാചും ബാധിച്ചു. ആ മർക്കട ചാപല്യം ആണ് മനസ്സിന്.

കപിരപി മദിരാമത്ത സോന്‍മത്തോ വൃശ്ചികേന സംദഷ്ട:
തദപി പിശാചഗ്രസ്തോ വിചേഷ്ടിതം തസ്യ കിം ബ്രൂമ:

അത്തരം ഒരു മർക്കടന്‍ ആണ് മനസ്സ്. പ്രകൃത്യാ തന്നെ ചപലം. ആഗ്രഹം ആകുന്ന മദ്യം കൊണ്ട് ചപലത കൂടിയ അതിനെ അസൂയ എന്ന തേള്‍ കുത്തി, അഹങ്കാരം ആകുന്ന പിശാചും ബാധിച്ചു. അങ്ങനെ ഉള്ള മനസ്സിനെ നിയന്ത്രിയ്ക്കുക പ്രയാസം
.
അഭ്യാസം കൊണ്ട് ഇത് സാദ്ധ്യം ആണ്. ആദ്യം മനസ്സിനെ യഥേഷ്ടം വിടുക, പക്ഷെ നിരീക്ഷിയ്ക്കുക. കുരങ്ങിനെപ്പോലെ വേണ്ടുവോളം ചാടിക്കൊള്ളട്ടെ. ആദ്യത്തെ ചില മാസങ്ങളില്‍ പല ചിന്തകളും ഉദിയ്ക്കും. ക്രമേണ അത് കുറഞ്ഞു ഒടുവില്‍ മനസ്സ് പൂർണ്ണ സ്വാധീനതയില്‍ ആകും. മനസ്സിനെ ഇന്ദ്രിയങ്ങളോട് ചേരാന്‍ വിടാതെ നിയന്ത്രിയ്ക്കുന്നതാണ് പ്രത്യാഹാരം.

പ്രത്യാഹാരം കഴിഞ്ഞാല്‍, അടുത്തത് ധാരണ ആണ്, അതായത് മനസ്സിനെ ചില സ്ഥാനങ്ങളില്‍ നിർത്തുക. ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ മാത്രം മനസ്സ് കേന്ദ്രീകരിയ്ക്കുക.

അഭ്യാസത്തിന്റെ് ആദ്യ കാലത്തില്‍ പാലും നെയ്യും നല്ല ആഹാരമാണ്. രൂക്ഷവും തീഷ്ണവും ആയ ആഹാരം ഒഴിവാക്കണം എന്ന് യോഗതത്വോപനിഷത്ത് പറയുന്നു.

മനസ്സ് വശത്തായി കഴിഞ്ഞാല്‍ ധ്യാനം തുടങ്ങാം. ധ്യാനം സ്ഥൂലവിഷയങ്ങളില്‍ വേണം തുടങ്ങാന്‍.

ജിതാസനോ ജിതശ്വാസോ ജിതസംഗോ ജിതേന്ദ്രിയഹ
സ്ഥൂലേ ഭഗവതോ രൂപേ മന: സന്‍ധാരയേദ്ധിയാ (ഭാഗവതം 2:1:23)

ആസനത്തില്‍ ഇരുന്നു പ്രാണായാമം ചെയ്തു സംഗങ്ങള്‍ വെടിഞ്ഞു ഇന്ദ്രിയങ്ങളെ ജയിച്ചു, ഭഗവാന്റെ സ്ഥൂല രൂപത്തില്‍ മനസ്സിനെ നിശ്ചയത്തോടെ നിലനിർത്തണം.

പതുക്കെ പതുക്കെ സൂഷ്മ തലത്തിലേയ്ക്ക് ഉയർന്നു അവസാനം നിഷ്ക്റിയം ആയിത്തീരണം. ഒടുവില്‍ എല്ലാ സ്പന്ദനങ്ങളും അടങ്ങി ബ്രഹ്മജ്ഞാനത്തില്‍ എത്തിച്ചേരുന്നു. ഇതാണ് അവസാനത്തെ താളമായ സമാധി.

യോഗയുടെ ആദ്ധ്യാത്മിക തലം, കേവലം ഭൗതികമായ ആസനങ്ങളില്‍ ഒതുങ്ങുന്നതല്ല എന്ന് വ്യക്തം ആണല്ലോ. അത് മതപരം അല്ല. ഇതു മത വിശാസിയ്ക്കും അവിശ്വാസിയ്ക്കും ഇത് അഭ്യസിയ്ക്കാം. നേരായ രീതിയില്‍ അഭ്യസിച്ചാല്‍ വേദാന്ത അന്തർഗതമായ ബ്രഹ്മജ്ഞാനത്തില്‍ എത്തിച്ചേരുകയും ആകാം. ഇതിലേക്കുള്ള പാതകള്‍ സനാതന ഗ്രന്ഥങ്ങളില്‍(ഭഗവദ് ഗീത, ഉപനിഷത്തുക്കള്‍, പുരാണങ്ങള്‍, മറ്റു ഗ്രന്ഥങ്ങള്‍ ) ഉടനീളം വ്യാപിച്ചു കിടക്കുന്നു എന്നത് പക്ഷെ ആർക്കും നിഷേധിയ്ക്കാന്‍ കഴിയില്ല.

Suryanamaskaram



Many people in the West look for the best exercise routine to help them stay in shape. Here is something that has been around for thousands of years and has withstood the test of time. It strengthens the body, circulation, the breathing, and keeps the body limber and in shape. And you can have this completely free of charge, without a fitness coach, by simply using the following instructions.

"Surya Namaskar" is Sanskrit which means obeisance or prostrations (Namaskar) to the sun (Surya). It implies that one rise before sun rise in order to do this exercise or pay obeisance to the rising sun. This is around 5 to 5:30 AM. Of course, this exercise is good no matter what time you may use it, but it is best done while the stomach is empty, before eating. It is a yogic exercise which consists of ten particular postures, one following another, in a fixed, cyclic order to ensure improvement and good health in one's digestion, agility, rejuvenation, beauty and longevity. It will also help one lose weight and trim the waist. There is no equipment to buy, or membership to a gym or fitness club that must be purchased. You just need a little space in your apartment or home. If, however, you begin to feel short-breathed or dizzy, then take a break. Also, pregnant women should not practice it, but can continue it during their period because it can help digestion and the flow of energy and outflow of waste needed at this time.

POSTURE 1: First you stand erect, ready to face the early morning sun. Stand straight with chest out and spine erect, looking forward with hands folded in respect in front of the chest where heart is located. It is like a stance of prayer. Once you start doing the routine, you spend about one second in this pose, and the others that follow. Of course, if one is weak or aged, or if you are new to the routine, you may take this a little slower.

The idea is that you do about 100 Surya Namaskars every morning, and the time to do them should not be a consideration. With practice, these poses will flow more smoothly and quickly. If each pose lasts about a second, then the full Surya Namaskar can be done in about 10 seconds or so.





POSTURE 2: Now, while inhaling, raise your arms up in the air while keeping the hands together, and arch your self backwards as far as you can go, forming a crescent-like curve from your feet to the hands. This posture helps retain the flexibility of the spine.









POSTURE 3: Now, while exhaling, bring your hands down to your feet so that you quickly bend forward at the waist, while keeping the legs as straight as possible. The best position is to bring the hands flat to the floor on either side of your feet, while keeping the head as close to the knees as you can. If you are not that flexible, then just do the best you can. The most important aspect of this pose is that it squeezes the stomach and assists in digestion to extract any vitamins and nutrients in one's food, which helps turn it into blood. It also loosens any fat that has accumulated there. Postures 2 and 3 are actually the easiest to do, so if you cannot do the others, at least do these.





POSTURE 4: From position three, while inhaling, put your hands on the floor and lower your hips and stretch your left leg back as far as you can, letting the foot rest on the toes and the knee touch the ground, while you bend your right leg in a crouching stance, letting the right knee come up to your chest. Keeping your hands flat on the ground, your arms straight, arch your head upward and back so you are looking at the ceiling or sky. This forms a crescent shape from the left heel up to the top of your head. This position helps ensure flexibility of the spine and immunity from diseases in the left leg muscles and ligaments.



POSTURE 5: While exhaling, now keep your hands flat on the ground and carry the right leg back to parallel the left leg, sided by side, both feet pressing firmly flat against the floor, while bringing your hips up into the air as high as they will go. Keep your arms and back in a straight line as your head faces the ground, and bring the chin to the chest, making you look at your knees. This makes your body form an upside down "V" or a triangle between you and the floor.



POSTURE 6: Now, while keeping the hands and feet in the same places, having fully exhaled hold the breath and bring your hips down while moving the head and shoulders forward, straightening the whole body near the floor. Keep the face downward with the forehead, the chest and knees lightly touching the ground, and the hips slightly raised. With the forehead, chest, and two palms, knees, and feet touching the floor, it is called Sashtang Namaskar, or prostrations with eight points touching the floor.



POSTURE 7: The next posture, while inhaling, flows from position 6, which is done merely by straightening your arms and lifting your chest upward and arching your head back so that you are looking at the ceiling. Your feet and knees rest on the floor while your arms hold the rest of your body a little above it. Again you form a body-length crescent, from your feet up to your head. This yogic position is known as "the cobra".





POSTURE 8: Now exhale and let your body flow into position 5 again by lowering your head and chest, keep your arms and legs straight, and raise your hips as high as they will go. As your head faces the ground, keep your arms and back in a straight line and bring the chin to the chest, making you look at your knees, which forms an upside down "V" again.





POSTURE 9: Now, while inhaling, we flow into the same position as number four, but stretch the other leg. So we first bend the left leg and bring the left foot forward on the floor. Keeping your hands flat on the ground, bring your hips down while moving the chest and head forward, allowing the left knee to reach up to the chest, and then arch your head up and back. The right foot stays in its place, letting the foot rest on the toes, which makes the right leg get stretched backward when your chest moves forward. This gives the body a crescent shape from the right heel up to the top of your head. This position helps ensure flexibility of the spine and immunity from diseases in the right leg muscles and ligaments.



POSTURE 10: Now we go back into posture three. Keep your hands in place as you bring your right leg forward to be parallel with the left leg. With both feet flat on the floor (if you can keep them that way), and the legs kept straight, the body is bent at the waist, while exhaling, with the forehead touching the knees (if you can bend this much). If you are not this flexible and cannot bend like this, then simply do it as best you can and keep the head as close to the knees as possible.









POSTURE 11: Now, while inhaling, stand up and raise your arms up in the air while keeping the hands together, and arch your self backwards as in posture number two. Hold this for a second or two.







From this position you straighten your body to stand erect as in posture number one and inhale. Then join the palms in front of your chest as in prayer. Hold this for a second and then begin to go back into posture number 2 to start the whole cycle of postures again for the next Surya Namaskar.





You may want to do each posture separately the first time you do this to familiarize yourself with each one. Then begin to do it as a flowing movement from one to the other, through all ten postures. Do it as a cycle of 100 Surya Namaskars, or even more, if you want. You will certainly notice the difference in your health, weight, flexibility, energy level, and even overall attitude.

For one's meditation you can chant the following mantras (names of the Sun-god Surya) when in each of the twelve asanas:

1. Om Mitraaya Namah

2. Om Ravaye Namah

3. Om Suryaaya Namah

4. Om Bhaanave Namah

5. Om Khagaaya Namah

6. Om Puushne Namah

7. Om Hiranyagarbhaaya Namah

8. Om Mareechaye Namah

9. Om Aadityaaya Namah

10. Om Savitre Namah

11. Om Arkaaya Namah

12. Om Bhaaskaraaya Namah





Some Practical Guidelines



Effective use of Surya Namaskar is experienced on three levels: body, mind and intellect. The practice of Surya Namaskar is a sort of training to your body mind and soul (Pradnya). It works with equal force on these three aspects. It gives us physical and mental health with sharp intellect.

Only 35 to 40% of your muscles are used in daily activities. The rest of the muscles remain inactive. Surya Namaskar is a physical exercise where almost 95% to 97% of your muscles are switched on to active mode. They remain active till you recharge them the next morning.

While performing Surya Namaskar the breathing exercise (Pranayam) gives more oxygen to your lungs. The rhythm of breathing becomes heavy with vitality. Each breath becomes deep and clear. It carries more oxygen to the different parts of your body. The vital points (The Chakras) in the body also get charged. The Surya-Tej in these Chakras gets enlightened with the thought and sight of the Sun God.

Early morning is the best time for Surya Namaskar. It is preferable not to eat any thing at least five hours prior to Surya Namaskar.

Follow the body postures in each step very scrupulously. If it is not possible for you at the beginning, you are free to make some minor changes here and there for the time being. But your final aim is to attain the perfect position.

All the diagrams merely indicate only outward body posture roughly. They are not the ideal state of Asana.

Each movement of the Asana should be divided into parts and performed gracefully.

While performing the Asanas keep your belly and hip part loose. Get the feel of the stretch and strain at the particular part of the body. The rest of the body should be free of muscle tension.

Go slow. Slow speed is for Sharir Shuddhi, for cleansing the body of all sorts of toxins, fats, unwanted secretions and for restoring health. Each movement of the Asana should be graceful. Use all your physical ability to experience the stretch and strain on your body while performing the Asana.

There are twelve steps in Surya Namaskar. You can count five seconds for each step. It means that one Surya Namaskar goes for one minute (and a bit more). This is the normal speed to perform the twelve Asanas, which equals one Surya Namaskar. This speed ensures Sharir Vruddhi--steady progress in overall health and happiness. At the beginning, of course, you have to go very slow.

The body posture is important. If you have any problem at any step, revise all the given information about the particular step in the light of your problem.

You can gain perfection in the Surya Namaskar after a long and steady practice. Be patient. Maintain slow and steady progress everyday to reach to the right posture of the Asana. The Sun God will take you to the path of progress.

It is said that twenty-four Surya Namaskars, if done properly, are equal to five hundred sit-ups / pull-ups. It may be a statement of exaggeration, but it is worth to experience the physical fitness that you attain after you start practicing the Surya Namaskar. At the beginning of the practice, one Surya Namaskar consumes 02.30 KCL. This exercise burns out a lot of calories and reduces body mass and body weight.

If your physical capacity is to perform twelve Surya Namaskars at a time, perform only five. Give importance to use all the physical abilities to perform each and every Asana of the Surya Namaskar.

The seven chakras (the vital points) in your body govern each of your activities. They motivate you to act, give ability to perform the act, and get the action done. Doctors also give prime importance, directly or indirectly, to these vital points while treating a patient. Overall heath and strength is restored through Surya Namaskar.

Persons suffering from slip-disk, arthritis, heart attack, etc., including pregnant women are suggested to take the medical opinion from a doctor before starting the practice of Surya Namaskar.

If your breathing goes fast while practicing Surya Namaskar, either take some rest or stop performing more Surya Namaskar for the day.

After the practice of Surya Namaskar is over, you can lay down in Shawasan or Yoga Nidra for some time.



http://www.stephen-knapp.com/surya_namaskar.htm



https://www.facebook.com/permalink.php?story_fbid=937349352948074&id=680426415307037

ജാതി വ്യവസ്ഥ

ജാതി വ്യവസ്ഥ ഒരു പ്രത്യേക കാലഘട്ടത്തിന്റെ സംഭാവനയാണ് .
പക്ഷെ ആദ്യകാലത്ത് ജാതി വ്യവസ്ഥ ഉണ്ടായിരുന്നില്ല .ഇത്
ഋഗ് വേദത്തിലെ ഒരു ശ്ലോകത്തിൽ വ്യക്തമായി പറയുന്നുണ്ട്
I am a bard, my father is a physician, my mother's job is to grind the corn......" (Book 9, Hymn 112.3) / p. 84
ഇതിൽ നിന്നും ഒരു കുടുംബത്തിലെ തന്നെ വിവിധ അംഗങ്ങൾ വിവിധ തൊഴിലിൽ ' ഏർപ്പെട്ടിരുന്നു എന്നു മനസ്സിലാക്കാം.
ചരിത്രകാരൻമാരുടെ അഭിപ്രായത്തിൽ ഋഗ്വേദ കാലഘട്ടത്തിൽ ജാതി വ്യവസ്ഥ
ഉണ്ടായിരുന്നില്ല .
Rigveda ത്തിലെ 10 th book ലെ പുരുഷ സൂക്ത എന്ന ശ്ലോകത്തിലാണ് ആദ്യമായി ശൂദ്ര എന്ന വാക്ക് വരുന്നത്.ഇതിലാണ്
പുരുഷ( God) ന്റെ 4 അവയവങ്ങ'ളിൽ നിന്ന് ഉണ്ടായതായി caste നെ ചിത്രീകരിക്കുന്നത്. അത് കൊണ്ട് തന്നെ ഋഗ് വേദത്തിന്റെ അവസാന കാലഘട്ടത്തിലായിരിക്കാം ജാതി വ്യവസ്ഥ വന്നത് എന്ന്
ചരിത്രകാരൻമാർ അഭിപ്രായ പ്പെടുന്നു . ഋഗ് വേദത്തിന്റെ ഒന്നാം ഗ്രന്ഥവും പത്താം ഗ്രന്ഥവും ഭാഷ യിൽ വ്യത്യസ്ഥത പുലർത്തുന്നത് കൊണ്ട് ഋഗ് വേദത്തിന്റെ അവയിൽ പിന്നീട് ചില മാറ്റങ്ങൾ വരുത്തികാണും എന്ന് ചരിത്രകാരൻമാർ പറയുന്നു. ഋഗ് വേദത്തിന്റെ അവസാന കാലഘട്ടത്തിലും
ഋഗ് വേദ കാലഘട്ടത്തിന് ശേഷവും കൃഷിയും സാമൂഹികജീവിതക്രമങ്ങളും വികസിച്ചതിനാൽ വിവിധ തൊഴിലുകളിൽ ഏർപ്പെടുന്നവരെ വിളിച്ച പേരുകൾ ജാതി ആയതാവാനാണ് സാധ്യത
എന്നാൽ,പൊതു വർഷത്തിനു മുന്നേ അഞ്ചാം നൂറ്റാണ്ട് മുതൽ കുരിശ് യുദ്ധത്തിലൂടെ യൂറോപ്പ്യൻ ജനത പൌരസ്ത്യദേശത്തെ അടുത്ത് കാണുന്നത് വരെ പുരോഹിതർ, രാജാവ്‌, പ്രഭുക്കന്മാർ, കർഷകർ, അടിമകൾ എന്നിങ്ങനെ വിവിധ ക്ലാസ്സ്‌ ആയിട്ടാണ് യുറോപ്പിലെ സമുഹത്തെ വേർതിരിച്ചിരുന്നത്.
യൂറോപ്യൻ സമൂഹത്തിലെ വിവിധ തുറകളിൽ വ്യത്യസ്ത തൊഴിൽ ചെയ്തിരുന്നവർ അതാതു തൊഴിലുകളുടെ പേരിൽ അറിയപ്പെട്ടിരുന്നു. ഇന്നും യൂറോപ്പിലെ surname ഇതിന്റെ അനുരണനമാണ്. smith, schmidt - കൊല്ലൻ, schneider - ആശാരി, bauer - കർഷകൻ, baker - ബേക്കറിക്കാരൻ, muller - ധാന്യം പൊടിക്കുന്നവൻ. graff - പ്രഭു,
കുരിശ് യുദ്ധത്തിനു ശേഷം ഉണ്ടായ നവോത്ഥാനവും കൊളോണിയലിസവും വാണിജ്യ വ്യവ്യസായവൽക്കരണവും മറ്റും സാമൂഹിക മാറ്റങ്ങൾ കൊണ്ട് വരികയും, മതാധിപത്യവും രാജധിപത്യവും ജനാധിപത്യത്തിനു വഴിമാറുകയും ചെയ്തതും ഫാക്ടറികളിലെയും മറ്റും തൊഴിലാളികൾ കമ്മ്യൂണിസത്തെ പുണരുകയും ചെയ്തപ്പോൾ എകാതമകമായ ഒരു സമൂഹാം കാലഘട്ടത്തിന്റെ ആവശ്യം ആയി തീരുകയും കടുത്ത വർഗ്ഗവിവേചനം അവസാനിക്കുകയും ചെയ്തു. എങ്കിലും ഇന്നും അധികാരവും പണവും ഉള്ളവരും മധ്യവർഗ്ഗവും തമ്മിലുള്ള അന്തരം നിലനില്ക്കുന്നു. മാത്രമല്ല, ദരിദ്രർ ആയ ജനതയ്ക്ക് പ്രഭുകുടുംബങ്ങളിൽ ഉള്ളവരുടെയോ, വൻകിട കമ്പനികളുടെയും മറ്റും ഉടമകളായ അതി സമ്പന്നരുടെയോ തലത്തിൽ എത്താൻ കഴിയും എന്ന് സ്വപ്നം കാണാൻ പോലും ഇന്നും കഴിയില്ല. അതിൽ നിന്ന് തന്നെ കമ്മ്യൂണിസം വിഭാവനം ചെയുന്ന വർഗ്ഗരഹിതസമൂഹം വെറും ഉട്ടൊപ്പ്യ ആണെന്ന് തെളിയിക്കപ്പെടുന്നു.
ഭാരതത്തിൽ, ബ്രിട്ടീഷ് സർക്കാർ ആണെങ്കിൽ തൊഴിൽ മാറുന്നതിനനുസരിച്ച് ജാതി മാറാൻ ഉണ്ടായിരുന്ന സ്വാതന്ത്ര്യം ഇല്ലാതാക്കിയതാണ് ജാതി വ്യവസ്ഥ ജാതി വിവേചനത്തിലേക്ക് വഴി മാറാൻ കാരണം ആയതു. caste എന്ന പദം പോലും പോർത്തുഗീസ് മിഷനറി സംഭാവനയാണ്. യൂറോപ്യൻ സമൂഹത്തിന്റെ ചിട്ടവട്ടങ്ങളും യാഥാസ്ഥിതികതയും കണ്ടു ശീലിച്ച മിഷനറിമാർ ഇന്ത്യയിൽ വന്നപ്പോൾ ഇവിടെ നിലനിന്നിരുന്ന സമൂഹ ക്രമങ്ങളെ അവരുടെ കണ്ണിലൂടെ നിർവചിച്ചു എഴുതി വെച്ച പുസ്തകങ്ങളെ ഭാരതീയ ഗ്രന്ഥങ്ങളെക്കാൾ ആധികാരികമായി കാണുന്ന ചരിത്രകാരന്മാർ കൂടെ ചേർന്നപ്പോൾ ജാതി വ്യവസ്ഥയെ കുറിച്ച് നമ്മുടെ വിദ്യാലയങ്ങളിൽ പഠിപ്പിക്കുന്നതും മിഷനറി കാഴ്ചപാടുകൾ ആയി മാറി.
ജാതി വ്യവസ്ഥയല്ല, ജാതിയുടെ പേരിലുള്ള വിവേചനം ആണ് സമൂഹത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്‌.. ആ വ്യവസ്ഥയും വിവേചനവും തകരാതെ സൂക്ഷിക്കുക എന്നത് ഇന്ന് ഏറ്റവും അത്യാവശ്യം ആയി കാണുന്നത് ഹിന്ദു സമാജത്തിലുള്ളവർക്കല്ല, മറിച്ചു ഹൈന്ദവ സമൂഹത്തെ ശത്രുതാ മനോഭാവത്തോടെ കാണുന്ന ഏകദൈവ സിദ്ധാന്തക്കാരായ മത പരിവർത്തകരും അവരുടെ ഉപജാപകതൊഴിലാളികളായ സംസ്കാര വിരോധികളായ മാർക്സ് മതക്കാരും ആണ്.
ഇന്ന് പഴയ കാലഘട്ടമല്ല പഴയ വ്യവസ്ഥിതിയുമല്ല .. എന്നിട്ടും ഹിന്ദുക്കൾ പോലും അറിയാത്ത കഥയും കൊണ്ട് ജാതി വ്യവസ്ഥയെ പറഞ്ഞു നടക്കുന്നതു എന്തിനെന്നു ആലോചിക്കുക. ബ്രിട്ടീഷുകാർക്ക് ജാതി വിവേചനം എത്ര ആവശ്യമായിരുന്നോ അത്ര തന്നെ അവരുടെ പിന്ഗാമികൾക്കും അതാവശ്യം ആണ്.

ഭാരതീയ ഈശ്വരസങ്കല്‍പ്പം

സംഗീതത്തിലെ ലെ സ്വരം അല്ല ഭാഷയിലെ സ്വരം. ഭാഷയിലെ വ്യഞ്ജനം അല്ല വാണിഭ ത്ത്തിലെ വ്യഞ്ജനം. ഭാഷയിലെ വര്‍ണ്ണവും ചിത്രത്തിലെ വര്‍ണ്ണവും വ്യത്യാസമാണ് സംഗീതത്തിലെ വര്‍ണ്ണവും വ്യത്യാസമാണ്..മതം എന്ന സംജ്ഞാക്ക് റിലിജിയന്‍ എന്നാ അര്‍ഥം കൊടുക്കാവുന്നതല്ല. ''ഫ'' എന്നാ ശബ്ദം ''pha''എന്നല്ലാതെ fa എന്നായി മാറിയത് പോലെ ഭാരതം ഉദ്ദ്ടെശി കുന്ന ''മത'' ശബ്ദത്തിന് തന്നെ വ്യത്യാസം വന്നിരിക്കുന്നു..അത് പ[ഒലെ ഭാരതം ഉദ്ദേശിക്കുന്ന ''ഈശ്വര ''സങ്കല്‍പ്പത്തിനും വ്യത്യാസം വന്നിരിക്കുന്നു...'''ഇന്ദ്രനല്ല നമ്മുടെ ദൈവം ഗൊവര്ധനമാണ് ''എന്ന് ശ്രീ കൃഷ്ണന്‍ പറഞ്ഞ അര്‍ത്ഥത്തില്‍ ഈശ്വര ശബ്ദത്തെ കാണാന്‍ കഴിവില്ലാതെ വന്നതിന്റെ ഭവിഷ്യത്തുകള്‍ ആണ് ഒരു പ്രശ്നം.സ്പന്ദ ത്തെ ഈശ്വരന്‍ ആയി കാണുന്ന ഒരു ചിന്ത 'ശൈവ' ത്തില്‍ ഉണ്ട്.,.

ഒരു ഗ്രാമത്തിലെ കുശവന്മാര്‍ ഉണ്ടാക്കുന്ന പാത്രം ആ ഗ്രാമ വാസികള്‍ ഉപയോഗിക്കുക ഒരു ഗ്രാമത്തിലെ കൃഷിക്കാര്‍ ഉണ്ടാക്കുന്ന ഭക്ഷണം ആ ഗ്രാമ വാസികള്‍ ഉപയോഗിക്കുക ഒരു ഗ്രാമത്തിലെ കരുവാന്മാര്‍ ഉണ്ടാക്കുന്ന ഇരുമ്പ് സാധനങ്ങള്‍ ആഗ്രാമം ഉപയോഗിക്കുക, ഒരു ഗ്രാമത്തിഉലെ നെയ്ത്തുകാര്‍ ആ ഗ്രാമത്തിനു വേണ്ട വസ്ത്രം നല്‍കുക...അങ്ങിനെ ഉള്ള സമ്പദ് വ്യവസ്തയിലൂടെ നമ്മുടെ കാശ് ((ഗ്രാമ സമ്പത്ത്))അന്യര്‍ക്ക് പോകാതെ കാത്തു സൂക്ഷിക്കുക എന്നതാണ് ഗാന്ദിജി യുറെ ധന തത്വ ശാസ്ത്രം എന്നാണു ഞാന്‍ മനസ്സിലാക്കിയത്. ആര് തെരുവ് ഗായകര്‍ ആയാലും ബംഗാളില്‍ അവന്‍ ''ബാവുള്‍''ആയി മാറുന്ന പോലെ ഗോള്‍ഡ്‌ സ്മിത്ത് ///സ്വര്‍ണ്ണ പണിക്കാരന്‍ ആകുമ്പോള്‍ വിരോധം ഇല്ലാതിരിക്കുകയും 'തട്ടാന്‍' ആകുമ്പോള്‍ ജാതീയത ആകുകയും ചെയ്യുമ്പോള്‍ ആണ് പ്രശ്നം..'ദോബ്ബി'' കുഴപ്പമില്ല ''മണ്ണാത്തി''ജാതീയത ആകുമ്പോള്‍ ആണ് പ്രശ്നം..ബ്ലാക് സ്മിത്ത് '' ഇരുമ്പു പണിക്കാരന്‍'' ആകാം ''കരുവാന്‍'' ആയാല്‍ പ്രശ്നം ആകുന്നതെന്താണ് എന്ന് അറിയില്ല..അയിത്തം ശാപമാണ് തീണ്ടലും അതിലേറെ വിപത്താണ് സംശയമില്ല പക്ഷെ ഗാന്ദിജി യെ കീറി മുറിക്കരുതെന്നു തോന്നുന്നു..അദ്ദേഹം വിഭാവനം ചെയ്ത കാഴ്ച കിട്ടാന്‍ സാംസ്കാരികമായി ഉയരേണ്ടതുണ്ട് .

ക്ഷേത്രോപസന ആവശ്യമോ?

ക്ഷേത്രോപസന കൊണ്ടുള്ള ഗുണമെന്താണ്? ആര്ഷ് ടിവി മാര്‍ഗദര്‍ശി സ്വാമി ചിദാനന്ദ പുരിയുടെ ലഘുവിവരണം.

ക്ഷേത്രോപാസന ആവശ്യമോ?

ശാന്തിയും സമാധാനവും വേണമെന്നുണ്ടെങ്കില്‍ എന്തെങ്കിലുമൊരു ഉപാസനാ നിഷ്ഠ ജീവിതത്തില്‍ ആവശ്യമാണ്‌. അതിന് വളരെ എളുപ്പമായിട്ടുള്ള ഒരു ഉപാസനാ പദ്ധതിയാണ് ക്ഷേത്രോപസന. സകല ഉപാസനാ സംപ്രദായങ്ങളുടെയും ഒരു സമന്വയം ക്ഷേത്ര ഉപാസനാ പദ്ധതിയിലുണ്ട്. അത് കൊണ്ടത് ബഹുജനസുലഭാമായ ഒരു ഉപാസനാ പദ്ധതിയാണ്. പക്ഷെ ശാസ്ത്രീയമായി ക്ഷേത്രോപാസനയെ കുറിച്ച് പഠിക്കണം. എന്നാലെ മനസിലാകൂ. ഇന്നിപ്പോ പൊതുവേ സൂക്കേട് എന്താണെന്ന് വച്ചാല്‍ സ്വല്പം വേദാന്തം അവിടുന്നും ഇവിടുന്നും പഠിച്ച് കഴിഞ്ഞാല്‍ പിന്നെ ക്ഷേത്രോപസനയെ കുറ്റം പറയാന്‍ തുടങ്ങും. വല്യൊരു കഷ്ടം തന്നെയാണിത്. ഈ ക്ഷേത്രത്തിനെതിരെ പ്രസംഗിക്കാന്‍ ക്ഷേത്രം തന്നെ ഉപയോഗിക്കും. ആദ്യം പിടിച്ച് തല്ലേണ്ടത് ക്ഷേത്ര കമ്മറ്റിക്കാരെയാണ്. ക്ഷേത്രത്തിനെതിരെ പ്രസംഗിക്കുന്നയാളെ ക്ഷേത്രത്തില്‍ കയറ്റേണ്ട കാര്യമുണ്ടോ? എന്നിട്ട് പ്രസംഗിക്കും ക്ഷേത്രത്തില്‍പോകണ്ട, ഇത് അനാചാരമാണ്, അന്ധവിശ്വാസമാണ്.. എന്നിട്ടവസാനംക്ഷേത്രത്തില്‍ നിന്നുള്ള ദക്ഷിണയും വാങ്ങി പോകുകയും ചെയ്യും.. വല്ല്യൊരു അബദ്ധായിട്ട് മാറിക്കൊണ്ടിരിക്കുകയാനിത്. കുറച്ചൊരു വിവേകം ഉണ്ടാകുക. പൂര്‍വാചാര്യന്മാര്‍ നിശ്ചയിച്ചതൊന്നും അസ്ഥാനത്തില്ല.അത് നമുക്ക്മനസിലാക്കാന്‍ സാധിക്കാത്തത് നമ്മുടെ വിവരക്കേടാണ്. ക്ഷേത്രത്തിന് ക്ഷേത്രത്തിന്റെതായ ഗുണങ്ങളുണ്ട്. (സ്വാമി ചിദാനന്ദപുരി)