Showing posts with label Unique Temples. Show all posts
Showing posts with label Unique Temples. Show all posts

തിരുനായത്തോട് ശിവനാരായണ ക്ഷേത്രവും ഐതിഹ്യങ്ങളും

*ആറാട്ടുപുഴ പൂരത്തിൽ ഇരിങ്ങോൾ ഭഗവതിയും പങ്കെടുക്കാൻ എത്തിയിരുന്നുവത്രേ.*
ഭൂമിയിലെ ഏറ്റവും വലിയ ദേവ മേളയും പൂരങ്ങളുടെ മാതാവുമായ ആറാട്ടുപുഴ പൂരത്തിൽ ഇരിങ്ങോൾ ഭഗവതിയും പങ്കെടുത്തിരുന്നതായി പഴമൊഴി.
'കളഭ 'ത്തിൽ സൂചിപ്പിച്ചിരുന്ന പോലെ എറണാംകുളം ജില്ലയിലെ വേങ്ങൂര് , മാണിക്യമംഗലം, ചെങ്ങൽ, എടാട് ആവണംകോട്, നായത്തോട്, എഴിപ്രം എന്നീ ചരിത്രപ്രസിദ്ധങ്ങളായ ഏഴ് ഭഗവതി ക്ഷേത്രങ്ങളിൽ നിന്നും ആറാട്ടുപുഴക്ക് എഴുന്നെള്ളിച്ചു വന്നിരുന്നുവത്രേ . മീനമാസത്തിൽ രോഹിണി നാളിൽ കൊടികയറി ഉത്രം ആറാട്ടോടുകൂടിയാണ് ഇപ്പോൾ ഈ പൂരങ്ങൾ ആഘോഷിച്ചു വരുന്നത്.
ഈ ഭഗവതി ക്ഷേത്രങ്ങളിലെ പൂര മഹോത്സവങ്ങളോടനുബന്ധിച്ചുള്ള ഒരു വായ്ത്താരി ഇങ്ങിനെയാണ്.
"മുമ്പേ പൂരം വേങ്ങൂര്, പിന്നെ മാണിക്യ മംഗലം, ചെങ്ങൽ, എടാട്, ആവണംകോട്, നായത്തോട്,
എഴിപ്രം , പൂരത്തിൻ നാൾ പൂരം ഇരിങ്ങോൾ പൂരം".
തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ പൂരം കൊടികയറുന്നില്ല. ഏഴു ഭഗവതിമാരുടെ കൂട്ടിയെഴുന്നെള്ളിപ്പാണ് തിരുനായത്തോടപ്പന്റെ സന്നിധിയിൽ നടന്നിരുന്നത്.
ഇപ്പോഴും പൂരം കൊടികയറിയാൽ ഒരു ദിവസം ഈ ക്ഷേത്രങ്ങളിലെല്ലാം "പഷ്ണി പൂജ"യുണ്ട്. അതായത്
ഒരു നേരം മാത്രം പൂജ. ഈ ദേവീ മാർക്കെല്ലാം ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണത്രേ ഒരു നേരം മാത്രം പൂജ കഴിച്ച് നടയടക്കുന്നത്.
*ക്ഷേത്ര മാഹാത്മ്യം*
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ പട്ടണത്തിൽ നിന്നും 3 കിലോമീറ്റർ കിഴക്ക് മാറി മുൻസിപ്പൽ അതിർത്തിക്കുള്ളിൽ ഏകദേശം 50 ഏക്കറോളം ഭൂവിസ്തൃതിയിലുള്ള വനത്തിലാണ് ഇരിങ്ങോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഇരിങ്ങോൾ ക്ഷേത്രം. പട്ടണത്തിന് നടുവിൽ ഇതുപോലൊരു വന പ്രദേശം മറ്റൊരിടത്തും കാണാൻ കഴിയില്ല. ഈ വനത്തിന് 4 കിലോമീറ്റർ ചുറ്റളവിനുള്ളിലുള്ള പ്രദേശമാണ് ഇരിങ്ങോൾ എന്ന പേരിലറിയപ്പെടുന്നത്.
*സ്ഥലനാമം*
ദ്വാപരയുഗത്തിലെ കൃഷ്ണാവതാര കാലഘട്ടത്തിൽ ദേവകി-വസു ദേവന്മാരുടെ എട്ടാമത്തെ പുത്രൻ തന്നെ വധിക്കുമെന്ന് ഭീതിപൂണ്ട കംസൻ ദേവകി-വസുദേവന്മാരെ കാരാഗൃഹത്തിലാക്കി. എട്ടാമത്തെ പുത്രനെയും പ്രതീക്ഷിച്ചിരുന്ന കംസൻ കണ്ടത് ശിശു രൂപത്തിലുള്ള പെൺകുഞ്ഞിനെയാണ്. അഷ്ടമൻ പുത്രനല്ലെന്നറിഞ്ഞിട്ടും കംസൻ ഈ പെൺകുഞ്ഞിനെ കൊല്ലാൻ ഒരുങ്ങിയെങ്കിലും കുഞ്ഞ് ആകാശത്തിൽ അഭൗമ തേജസ്സോടെ ജ്വലിച്ചു നിന്നു. ആകാശത്ത് ജ്വലിച്ചു നിന്ന തേജസ് ഭൂമിയിൽ ആദ്യമായി സ്പർശിച്ച പ്രദേശം *ഇരുന്നോളായി* ക്രമേണ *ഇരിങ്ങോളായി* രൂപാന്തരപ്പെട്ടുവെന്ന് ഐതിഹ്യം.
*നന്ദന വനം*
എല്ലാ ചൈതന്യങ്ങളും ഉൾകൊണ്ട് പരാശക്തിയായ ദേവിയെ ദർശിച്ച് അനുഗ്രഹം നേടാൻ എത്തിയ ദേവഗണങ്ങളാണ് വൃക്ഷങ്ങളായി മാറി ദേവിയെ സദാ സ്തുതിച്ചു കൊണ്ട് ഇവിടെ നില്ക്കുന്നതെന്നാണ് ഭക്തരുടെ സങ്കല്പം. അതു കൊണ്ടാണ് ഇവിടുത്തെ മരങ്ങൾ മുറിക്കുകയോ വീണു കിടക്കുന്ന മരങ്ങൾപ്പോലും മറ്റു ആവശ്യങ്ങൾക്കു എടുക്കുകയോ ചെയ്യാത്തത്. ഏകദേശം 50 ഏക്കറോളം വിസ്തൃതിയിലാണ് പ്രകൃതിദത്തമായ നന്ദനവനം. ഈ വനത്തിൽ ഹിംസ്ര ജന്തുക്കളോ വിഷജീവികളോ എന്തിനേറേ കടന്നൽകൂട്ടങ്ങൾ പോലും ഇല്ല .
സമശീതോഷ്ണ നിലയിലുള്ള ഇരിങ്ങോൾ ക്കാവ് കേരളത്തിലെ ഏറ്റവും വലിയ കാവുകളിൽ ഒന്നാണത്രേ.
*ഹനുമാന് ശാപം*
ഋഷിവര്യനായ തൃണബിന്ദു മഹർഷി ഈ വനത്തിൽ പർണ്ണശാല കെട്ടി താമസിക്കുകയും ക്ഷേത്ര കുളത്തിൽ സ്‌നാനം ചെയ്ത് വേദപഠനം നടത്തി കൊണ്ടിരിക്കെ വേദാഭ്യാസം മറഞ്ഞു നിന്നു വീക്ഷിച്ച ഹനുമാനെ ആളറിയാതെ ആട്ടിയോടിക്കുകയും ചെയ്തുവത്രേ.. സൂര്യദേവന്റെ ശിഷ്യനായി തിരിച്ചെത്തിയ ഹനുമാൻ ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുന്ന മഹർഷിയെ ഭയപ്പെടുത്തുന്നതിനായി പർണ്ണശാലയുടെ ഇരു വാതിലുകളിലും കൊമ്പനാനയേയും സിംഹത്തേയും കാവൽ നിർത്തി. മഹർഷി ഉണർന്ന് ഇവയെ കണ്ട് ഭയപ്പെടുന്നത് കാണാനായി വനത്തിനുള്ളിലെ ഒരു 'ഇലവ്' മരത്തിന്റെ മുകളിൽ കയറി ഇരിക്കുകയും ചെയ്തു. ദിനചര്യകൾക്കായി ഉണർന്ന മഹർഷി ജ്ഞാന ദൃഷ്ടിയിൽ തൽസ്ഥിതി മനസ്സിലാക്കുകയും ഈ ദുഷ്പ്രവൃത്തി ചെയ്ത ഹനുമാന്റെ അഹന്ത കുറയ്ക്കുന്നതിനു വേണ്ടി ശപിക്കുകയും ചെയ്തു. ശാപം കൊണ്ട് തന്റെ ശക്തിയെ കുറിച്ച് വിസ്മൃതിയിലാണ്ട ഹനുമാനേയും അന്വേഷിച്ച് പിതാവായ വായുദേവൻ കാടു മുഴുവൻ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. വായുദേവൻ എല്ലാ വൃക്ഷങ്ങളും ഇളക്കി നോക്കിയപ്പോൾ ഒരെണ്ണം മാത്രം ഇളകുന്നില്ലാ എന്ന് മനസ്സിലായി . ആ വൃക്ഷത്തിലായിരുന്നു ഹനുമാൻ ഇരുന്നിരുന്നത്. പിന്നീട് ഈ വൃക്ഷം വലിയ ഇലവ് എന്ന പേരിൽ അറിയപ്പെട്ടു.
*ഹനുമാന് ശാപമോക്ഷം*
വായുദേവൻ ഹനുമാനെ മരത്തിൽ നിന്നും വിളിച്ചിറക്കി ശാപവാർത്ത അറിയിക്കുകയും രണ്ടു പേരും കൂടി മഹർഷിയെ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തു. വാനര ബാലന്റെ കുസൃതികൾ ക്ഷമിച്ച് ശാപമോക്ഷം കൊടുക്കണമെന്ന് വായുദേവൻ മഹർഷിയോട് കേണപേക്ഷിച്ചു. ശ്രീരാമാവതാരകാലത്ത് ഹനുമാന്റെ അജയ്യമായ ശക്തി പ്രഭാവത്തെപ്പറ്റി ജാംബവാൻ ഓർമിപ്പിക്കുമെന്നും ആ സമയത്ത് ഹനുമാന്റെ ശക്തി തിരിച്ചു കിട്ടുമെന്നും തുടർന്ന്
ശക്തഹനുമാനായി മാത്രമെ ലോകം അറിയുകയുള്ളുവെന്നും രാമനാമമുള്ള കാലത്തോളം ഹനുമാൻ ചിരഞ്ജീവിയായിരിക്കുമെന്നും മഹർഷി ശാപമോക്ഷം കൊടുത്തു.
*തീർത്ഥക്കുളം*
തൃണബിന്ദു മഹർഷി നിത്യേന ഈ കുളത്തിൽ സ്നാനം ചെയ്താണ് വേദ ഉപദേശങ്ങൾ നടത്തിയിരുന്നത്. അതു കൊണ്ടു തന്നെ ഇവിടുത്തെ കുളം തീർത്ഥകുളമാണ്. ബ്രാഹ്മമുഹൂർത്തത്തിൽ ഈ തീർത്ഥക്കുളത്തിൽ കുളിച്ച് നിശ്ചിത ദിവസം മനസ്സിൽ ധ്യാനിച്ച് പരാശക്തിയായ ഇരിങ്ങോൾ ഭഗവതിയെ ദർശിച്ചാൽ ഉദ്ദിഷ്ട കാര്യം സാധിക്കുമെന്നാണ് ഭക്തരുടെ ഉറച്ച വിശ്വാസം.
എം.രാജേന്ദ്രൻ
ആറാട്ടുപുഴ

*****************************************************************************

മീനത്തിലെ ഉത്രം ആറാട്ടുകണക്കാക്കി കേരളത്തില്‍ നിരവധി ഭഗവതിമാര്‍ക്കായി പൂരങ്ങള്‍ കൊടികയറുവാന്‍ ഒരുക്കങ്ങള്‍ നടക്കുകയാണ്. ആറാട്ടുപുഴയില്‍ നൂറ്റെട്ടു ദുര്‍ഗമാരും വന്നുചേര്‍ന്ന് ആറാട്ടുമുങ്ങി പിരിയുന്ന ഒരു ഗതകാലം കേരളത്തില്‍ നിലനിന്നിരുന്നു. അത് പഴയകാലം. ആറാട്ടുപുഴ പൂരദിവസം കാശിയില്‍ നേരത്തേനട അടയ്ക്കും. കാരണം ദേവന് അന്നേദിവസം ആറാട്ടുപുഴയില്‍ എത്തുന്നതിനാണ് ഈസംവിധാനം. ആറാട്ടുപുഴയില്‍ മുങ്ങിയിരുന്ന വിളിപ്പാടകലെയുള്ള പൂരങ്ങളായ തൃശ്ശൂര്‍ ദേശത്തെ ദേവതകളും പെരുമഴകാരണം ആറാട്ടുപുഴയില്‍ വരാതായി, അവര്‍ പിന്നീട് തൃശ്ശൂര്‍ പൂരം തന്നെതീര്‍ക്കുകയായിരുന്നു. എറണാകുളംജില്ലയിലെ ആലുവായ്ക്കും അങ്കമാലിക്കും അടുത്തുള്ള ഏഴുദേവിമാര്‍ ഇതുപോലെ ആറാട്ടുപുഴയില്‍ പോയിരുന്നുവത്രേ. ചാലക്കുടിയിലെ ഏതോ നാട്ടുപ്രഭുക്കള്‍ വഴിമുടക്കിയതിനെ തുടര്‍ന്നാണ് ആയാത്രനിലച്ചത്. ഈഭാഗത്തെദേവതകള്‍ പിന്നീട് സ്വന്തം തട്ടകത്തില്‍ പൂരങ്ങള്‍ നിശ്ചയിച്ചുറപ്പിച്ചു. ആറാട്ടുപുഴപൂരം നിശ്ചയിച്ച പെരുമനത്ത് എല്ലാദേവതമാരും വന്ന് പെരുവനം പൂരം നടത്തുന്നതുമാതിരി, തൃശ്ശൂരില്‍ വടക്കും നാഥനുമുന്നില്‍ വന്ന് ദേശക്കാര്‍ തൃശ്ശൂര്‍പൂരം നടത്തുന്നപോലെ നായത്തോട് ക്ഷേത്രത്തിലും പൂരക്ഷേത്രങ്ങളിലെ ഭഗവതിമാര്‍വന്ന് പൂരം നടത്തിയിരുന്നു. ഇതിനും മാറ്റംവന്നു. ഒരോ ഭഗവതിമാരും അതാതിടത്ത് മാത്രം പൂരം ഒതുക്കി. വേങ്ങൂര്‍, മാണിക്യമംഗലം, ചെങ്ങല്‍, എടനാട,് ആവണംകോട്, എഴുപ്പുറം, ഇരിങ്ങോള്‍ എന്നീക്ഷേത്രങ്ങളിലെ ഭഗവതിമാരും നായത്തോട്ടെ ശിവ നാരായണക്ഷേത്രത്തിലും ക്രമപ്രകാരം ഒരോക്ഷേത്രങ്ങളിലും പൂരം നിലവില്‍വന്നു. നായത്തോട്ട് പൂരത്തിന് പ്രസക്തി നഷ്ടപ്പെട്ടതിനാല്‍ ആ ദിവസം അവിടെ ദീപാരാധന ഗംഭീരമായി നടത്തിവരുന്നു. ഇപ്പോള്‍ നാട്ടുകാര്‍ചേര്‍ന്ന് പൂരക്ഷേത്രങ്ങളില്‍ കൊടികയറികിടക്കുന്നകാലത്ത് സപ്തദേവി ശിവനാരായണ ദര്‍ശനം എന്നപേരില്‍ തീര്‍ത്ഥയാത്ര നടത്തുന്നത് സ്ഥിരമാക്കി. ഇതില്‍പെടുന്ന എടാട്ടു ഭഗവതി ആലുവാ മണല്‍പുറത്ത് ആറാട്ടിനെത്തവെയാണ് മണല്‍പുറത്തിന്റെ നായകന്‍ മഹാദേവന് പടഹാദി നിയമപ്രകാരം കൊടികയറിയിരുന്നത്. മഹാദേവനും ഉത്രവിളക്ക് ആഘോഷിക്കും. ഭഗവതിമാര്‍ എല്ലാ ദിവസവും കൊടികയറി ആറാട്ടുദിവസം വരെ ആറാട്ടുകുളിക്കുന്നു.

http://www.janmabhumidaily.com/news391136

************************************************************************************


സപ്തദേവീ ശിവനാരായണദര്‍ശനത്തോടെയുള്ള പൂരസംഗമങ്ങള്‍ ഏഴര പതിറ്റാണ്ടിനുശേഷം വീണ്ടും പുനര്‍ജനിക്കുന്നു. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കൊച്ചിന്‍ ദേവസ്വംബോര്‍ഡ്‌ മെമ്പര്‍ കെ.കുട്ടപ്പനും മറ്റ്‌ ക്ഷേത്രങ്ങളുടെ ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

മധ്യകേരളത്തിലെ ഏഴ്‌ ദേവീ ക്ഷേത്രങ്ങളിലെ പൂരങ്ങളെല്ലാം ഒന്നുചേര്‍ന്ന്‌ തിരുനായത്തോട്‌ ശിവനാരായണ ക്ഷേത്രത്തിന്റെ മുമ്പില്‍ സമ്മേളിച്ചിട്ട്‌ 74 വര്‍ഷങ്ങള്‍ പിന്നിട്ടു. ഇതിന്റെ സ്മരണ പുതുക്കിക്കൊണ്ടുള്ള സപ്തദേവീ ശിവനാരായണദര്‍ശനത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട്‌ 7ന്‌ വേങ്ങൂര്‍ ശ്രീദുര്‍ഗാ ദേവീ ക്ഷേത്രാങ്കണത്തില്‍ തന്ത്രിസമാജം പ്രസിഡന്റ്‌ വേഴപറമ്പ്‌ കൃഷ്ണന്‍ നമ്പൂതിരിപ്പാട്‌ നിര്‍വഹിക്കും. 

ഏഴ്‌ പൂരങ്ങളില്‍ ആദ്യത്തേത്‌ വേങ്ങൂരും അവസാനത്തേത്‌ ഇരിങ്ങോള്‍ പൂരവുമാണ്‌. ഏഴ്‌ ക്ഷേത്ര ങ്ങളിലെയും പൂരങ്ങള്‍ ഐതിഹ്യപരമായി തിരുനായത്തോട്‌ സംഗമിച്ചിരുന്നു. ഓരോ ക്ഷേത്രങ്ങളിലും പൂരങ്ങള്‍ നടക്കുമ്പോള്‍ മറ്റ്‌ ആറിടങ്ങളിലെ ദേവിമാര്‍ എഴുന്നള്ളിയെത്തി മാറിമാറി സംഗമിക്കുകയും അവസാനം ശിവനാരായണന്മാരുടെ മുമ്പില്‍ സംഗമിക്കുകയുമായിരുന്നു ആചാരം.

28ന്‌ വേങ്ങൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടെ കൂട്ടപൂരങ്ങള്‍ക്ക്‌ തുടക്കമാകും. 29ന്‌ മാണിക്കമംഗലം കാര്‍ത്ത്യായനീദേവീ ക്ഷേത്രത്തിലെ പൂരം. 30ന്‌ ചെങ്ങല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരം. 31ന്‌ എടാട്ട്‌ ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ പൂരം. ഏപ്രില്‍ 1ന്‌ ആവണംകോട്‌ സരസ്വതി ക്ഷേത്രത്തില്‍ പൂരം. ഏപ്രില്‍ 2ന്‌ തിരുനായത്തോട്‌ ശിവനാരായണദര്‍ശനവും പൂരസംഗമവും. ഏപ്രില്‍ 3ന്‌ എഴിപ്രം ഭഗവതി ക്ഷേത്രത്തില്‍ പൂരം. ഏപ്രില്‍ 4ന്‌ ഇരിങ്ങോള്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടെ കൂട്ടപൂരങ്ങള്‍ക്ക്‌ സമാപനമാകും. 

കെ.പി.ഹരി, പി.എന്‍.മുരളീധരന്‍ നായര്‍, പി.കെ.നാരായണന്‍ നായര്‍, എം.എന്‍.കൃഷ്ണന്‍ നമ്പൂതിരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ജന്മഭൂമി: http://www.janmabhumidaily.com/news48463#ixzz54qkTCcXY

**********************************************************************************



തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിലെ ഒരു പഴയതരം പൂട്ട്


Thirunayathod Shivanarayana Temple DSC 1560.jpg
By Ranjithsiji - സ്വന്തം സൃഷ്ടി, സി.സി. ബൈ-എസ്.എ. 4.0, Link





ഇന്നത്തെ എറണാകുളം ജില്ലയിലെ കാലടി, നെടുമ്പാശ്ശേരി, പെരുമ്പാവൂർ പ്രദേശങ്ങളിൽ നിന്ന്‌ വേങ്ങൂര്‌, മാണിക്യമംഗലം, ഇരിങ്ങോൾകാവ്‌ തുടങ്ങി എട്ട്‌ ക്ഷേത്രങ്ങൾ പെരുവനം ഗ്രാമോത്സവത്തിൽ പങ്കെടുത്തിരുന്നു. അവ നിന്നുപോകാനുള്ള കാരണങ്ങൾ വ്യക്തമല്ല. ഹൈദരാലിയുടേയും പിന്നീട്‌ ടിപ്പുസുൽത്താന്റെയും പടയോട്ടകാലങ്ങളിൽ ഈ ക്ഷേത്രങ്ങളിൽ നിന്നുള്ള എഴുന്നള്ളിപ്പുകൾ തൽക്കാലത്തേക്ക്‌ നിർത്തി വയ്ക്കുകയും പിന്നീട്‌ പുനരാരംഭിക്കാതെ പോയതുമാണെന്ന്‌ പറയപ്പെടുന്നു. എന്നാൽ ആ കാലഘട്ടത്തിലും മറ്റ്‌ ക്ഷേത്രങ്ങൾ ആറാട്ടുപുഴയിൽ എത്തിയിരുന്നു. പൂരം ഇക്കാലത്ത്‌ മുടങ്ങിയതായി എവിടേയും പറയുന്നില്ല. അന്നത്തെ പല ക്ഷേത്രങ്ങളും ആക്രമണ ഭീതി മൂലം ദൂരയാത്രകൾ ഒഴിവാക്കിയിരിക്കണം. പല ക്ഷേത്രങ്ങളും പൂർണ്ണമായോ ഭാഗിഗമായോ തകർക്കപ്പെട്ടിട്ടുണ്ട്‌. കൊല്ലവർഷം 952 ആം ആണ്ടിലെ ഹൈദറുടെ ആക്രമണത്തെക്കുറിച്ച്‌ വടക്കുംനാഥൻ ഗ്രന്ഥവരിയിൽ പ്രതിപാദിക്കുന്നുണ്ട്‌. ശാസ്ത്രബാഹ്യനായ ബൗദ്ധൻ പെരുവനത്തെ ഇരട്ടയപ്പന്റെ ബിംബം രണ്ടും തച്ചുമുറിച്ച്‌ ഇട്ടിരിക്കുന്നു എന്നാണ്‌ എഴുതിയിരിക്കുന്നത്‌. ശാസ്ത്രബാഹ്യനായ ബൗദ്ധൻ എന്നതുകൊണ്ട്‌ ഉദ്ദേശിച്ചത്‌ ഹിന്ദു മതത്തിന്‌ പുറത്തുള്ളവൻ എന്നാണ്‌. ഈ വസ്തുത രേഖപ്പെടുത്തിയിരിക്കുന്ന കാലയളവ്‌ ഹൈദറുടെ പടയോട്ടകാലമായതിനാൽ ഹൈദറാണ്‌ ശാസ്ത്രബാഹ്യനായ ബൗദ്ധൻ എന്നാണ്‌ നിഗമനം. എന്നാൽ വടക്കുംനാഥ ക്ഷേത്ര വളപ്പിൽ തമ്പടിച്ച്‌ യുദ്ധം നയിച്ച ഹൈദറുടെ സൈന്യം വടക്കുംനാഥ ക്ഷേത്രത്തിന്‌ യാതോരു കേടുപാടുകളും വരുത്തിയില്ല എന്ന് ഗ്രന്ഥവരിയിൽ പറഞ്ഞിരിക്കുന്നു. ഹൈദറിനു ശേഷം ടിപ്പുവും തൃശൂർ ആക്രമിച്ചു കീഴ്പ്പെടുത്തി. ടിപ്പുവിനെ ഭയപ്പെട്ട്‌ യോഗാതിരി അടക്കമുള്ളവർ നഗരം വിട്ടുപോയി. പിന്നീട്‌ തിരുവിതാംകൂറിന്റെ സഹായത്താൽ നെടുംകോട്ട യുദ്ധത്തിൽ ടിപ്പുവിനെ തുരത്തി കൊച്ചി തൃശൂർ വീണ്ടെടുത്തു. യഥാർത്ഥത്തിൽ നെടുംകോട്ട ടിപ്പുവിനു മുന്നിൽ വലിയ പ്രതിരോധം തീർത്തെങ്കിലും കോട്ടതകർത്ത്‌ മുന്നേറാൻ മൈസൂർ സൈന്യത്തിനായി. ആസമയം ഈസ്റ്റ്‌ ഇന്ത്യാ കമ്പനിയുടെ മൈസൂർ ആക്രമണ വാർത്തയറിഞ്ഞ്‌ ടിപ്പു മൈസൂരിലേക്ക്‌ തിരിച്ചുപോകുകയായിരുന്നു. സാമൂതിരിയുടെ ഇടക്കിടെയുള്ള ആക്രമണങ്ങളും കൊച്ചി നേരിടേണ്ടി വന്നിട്ടുണ്ട്‌. രാജ്യത്തിനകത്തുള്ള ചില നാടുവാഴി പ്രമാണിമാർ സാമൂതിരി പക്ഷം ചേർന്നതോടെ കൊച്ചിയുടെ പതനം വേഗത്തിലായി. എന്നാൽ തിരുവിതാംകൂറിന്റെ സഹായത്തോടെ കൊച്ചി സാമൂതിരിയെ പരാജയപ്പെടുത്തിയതോടെ സാമൂതിരിപക്ഷക്കാരായവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും പ്രതികാര നടപടികൾ ആരംഭിക്കുകയും ചെയ്തു. മൈസൂർ സുൽത്താന്മാരെ പോലെതന്നെ തൃശൂരും പരിസരവും സാമൂതിരിയുടെ ആക്രമണകാലത്തും നശിപ്പിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്‌. യുദ്ധത്തിൽ തോറ്റോടുന്നതിനിടയിൽ സാമൂതിരി സൈന്യം തൃശിവപേരൂരിലെ വീടുകൾ മുഴുവൻ കത്തിച്ചു കളഞ്ഞതായും വീട്‌ നഷ്ടപ്പെട്ടവർ വടക്കുംനാഥ ക്ഷേത്രത്തിൽ 3 മാസക്കാലം താമസിച്ചതായും യുദ്ധാനന്തരം കൊച്ചി രാജാവ്‌ വീടും സ്വത്തും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിച്ചതായും വടക്കുംനാഥൻ ഗ്രന്ഥവരിയിൽ പരാമർശ്ശിക്കുന്നുണ്ട്‌.
ആറാട്ടുപുഴയിൽ വന്നിരുന്ന പെരുമ്പാവൂരിനടുത്തുള്ള ഇരിങ്ങോൾ വനത്തിനുള്ളിലെ ഇരിങ്ങോൾകാവ്‌ ദേവീ ക്ഷേത്രവും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ആവണംകോട്‌ ഭഗവതി (സരസ്വതി) ക്ഷേത്രവും കാലടിക്ക്‌ സമീപ പ്രദേശങ്ങളിലുള്ള ചെങ്ങൽ ഭഗവതി ക്ഷേത്രവും എടാട്ട്‌ ഭഗവതി ക്ഷേത്രവും മാണിക്യമംഗലം ഭഗവതി ക്ഷേത്രവും വേങ്ങൂർ ഭഗവതി ക്ഷേത്രവും ഏഴിപ്പുറം ഭഗവതീ ക്ഷേത്രവും തിരുനായത്തോട്‌ ശിവനാരായണ ക്ഷേത്രവും എറണാകുളം ജില്ലയിലെ പ്രസിദ്ധ ക്ഷേത്രങ്ങളാണ്‌. ഇന്ന്‌ ഈ ക്ഷേത്രങ്ങളിൽ പെരുവനം മാതൃകയിൽ പൂരം നടത്തിവരുന്നു. പെരുവനം-ആറാട്ടുപുഴ പൂരം നടക്കുന്ന അതേ ദിവസങ്ങളിൽ തന്നെയാണ്‌ ഈ ക്ഷേത്രങ്ങളിലെ പൂരങ്ങളും. ആറാട്ടുപുഴ പൂരദിവസം ഈ ക്ഷേത്രങ്ങളിൽ നടക്കുന്ന ഒരു ചടങ്ങാണ്‌ കൊടിമരച്ചുവട്ടിൽ പട്ടിണി ശംഖ്‌ വിളിച്ച്‌ ക്ഷേത്രഗോപുരത്തിന്‌ പുറത്തേക്ക്‌ ഇറങ്ങുക എന്നത്‌. ആറാട്ടുപുഴയിലേക്ക്‌ പോകുന്നു എന്നാണ്‌ വിശ്വാസം. പണ്ട്‌ പോയിരുന്നതിന്റെ സ്മരണ പുതുക്കൽ ആയിട്ടും ഇതിനെ കണക്കാക്കുന്നു. കൊച്ചിരാജ്യത്തിൻ കീഴിലായിരുന്ന ഈ പ്രദേശങ്ങൾ പിന്നീട്‌ തിരുവിതാംകൂറിൽ ഉൾപ്പെട്ടതോടെ പ്രസ്തുത ക്ഷേത്രങ്ങൾ ആറാട്ടുപുഴയ്ക്കുള്ള വരവ്‌ നിർത്തി എന്നും അഭിപ്രായങ്ങളുണ്ട്‌. തിരുനായത്തോട്‌ ഒഴികെയുള്ള ക്ഷേത്രങ്ങൾ 'സപ്ത ദേവീ ക്ഷേത്രങ്ങൾ' എന്നറിയപ്പെടുന്നു. ഈ ദേവികളെല്ലാം സഹോദരിമാരാണെന്നാണ്‌ സങ്കൽപം. 
'പൂരം മുൻപിൽ വേങ്ങൂര്‌
പിന്നെ മാണിക്യമംഗലം
ചെങ്ങൽ എടാട്ട്‌ ആവണംകോട്‌
നായത്തോട്‌ എഴീപുറം'
എന്നൊരു ചൊല്ല് ഈ പൂരങ്ങളെക്കുറിച്ച്‌ പറഞ്ഞു കേൾക്കുന്നുണ്ട്‌. ഇതിൽ അവസാനമാണ്‌ ഇരിങ്ങോൾ. ഈ മുൻ ഗണനാക്രമത്തിലാണ്‌ ഇപ്പോഴും ഈ ക്ഷേത്രങ്ങളിലെ പൂരാഘോഷം നടത്തിവരുന്നത്‌.
പെരുവനം പൂരവുമായി ബന്ധപ്പെട്ടതും ഒരിക്കൽ ബന്ധപ്പെട്ടിരുന്നതുമായ ക്ഷേത്രങ്ങളിലെ ഒരു ചടങ്ങാണ്‌ പട്ടിണി ശംഖ്‌ ഊതൽ. ദേവീദേവന്മാരുടെ യാത്രകൾ ഒരു നിശ്ചിത സ്ഥാനത്ത്‌ എത്തുമ്പോൾ എല്ലാ മേളങ്ങളും നിർത്തും. ഗ്രാമക്കാരായ നമ്പൂതിരിമാർ എഴുന്നള്ളിച്ചു നിൽക്കുന്ന ഭഗവതി അല്ലെങ്കിൽ ശാസ്താവിന്റെ മുൻപിൽ അർദ്ധചന്ദ്രാകൃതിയിൽ മുട്ടുകുത്തി ഇരിക്കുന്നു. അപ്പോൾ മാരാര്‌ സാവകാശമായി ഒമ്പത്‌ പ്രാവശ്യം ശംഖ്‌ നീട്ടിവിളിക്കും. മൂന്നാമത്തേയും ആറാമത്തേയും ഒമ്പതാമത്തേയും ശംഖുവിളിക്കുന്ന സമയങ്ങളിൽ നമ്പൂതിരിമാരെല്ലാവരും ചേർന്ന് തുടർച്ചയായി കൈകൊട്ടിക്കൊണ്ടിരിക്കും. ഇതിനെയാണ്‌ പട്ടിണി ശംഖ്‌ ഊതുക എന്ന് പറയുന്നത്‌.


ഭാരതപ്പുഴക്കും പെരിയാറിനുമിടക്ക്‌ പിന്നെയും എത്രയോ പേർ!! ഒരുപക്ഷേ കരുവന്നൂർപുഴയിലെ ഓളങ്ങൾക്ക്‌ മാത്രം അറിയാവുന്ന ചരിത്രത്തില്ലേക്ക്‌ ഇനിയും കടന്നെത്തുക ദുഷ്ക്കരമാണ്‌. ചരിത്രത്തിന്റെ വാതിലുകൾ അടയുമ്പോൾ ഐതിഹ്യങ്ങളെ കൂട്ട്‌ പിടിക്കേണ്ടി വരും. കാരണം ഐതിഹ്യങ്ങൾ ചരിത്ര പശ്ചാതലത്തിൽ കാൽപനികതയും ഭാവനയും ഭക്തിയും ഭയവും സത്യവും നുണയും അസംബന്ധങ്ങളും എല്ലാം ചേത്ത്‌ രചിക്കപ്പെട്ടവയാണ്‌. അവയിൽ നിന്ന് ചരിത്രവും സത്യവും അരിച്ചെടുക്കുന്നത്‌ ശ്രമകരമാണെങ്കിലും ചില നിഗമനങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുമെന്ന്‌ കരുതാവുന്നതാണ്‌. കേരളം സൃഷ്ടിച്ച പരശുരാമൻ ആ പ്രദേശത്തിന്റെ രക്ഷക്കായ്‌ ഗോകർണ്ണം മുതൽ കന്യാകുമാരി വരെ 108 ശിവാലയങ്ങൾ, 108 ദുർഗാലയങ്ങൾ, 108 ശാസ്താക്ഷേത്രങ്ങൾ എന്നിവ സ്ഥാപിച്ചു എന്നാണ്‌ ഐതിഹ്യം. ഈ ഗണത്തിൽ പെട്ട ക്ഷേത്രങ്ങളിൽ കൂടുതലും കേരളത്തിന്റെ മദ്ധ്യഭാഗത്തായിരുന്നു. ഇതിൽ 108 ശാസ്താ ക്ഷേത്രങ്ങളിലും 108 ദുർഗാലയങ്ങളിലും ഉൾപ്പെടുന്ന ക്ഷേത്രങ്ങളാണ്‌ പെരുവനം-ആറാട്ടുപുഴ പൂരത്തിൽ ഇന്ന്‌ പങ്കെടുക്കുന്നതും മുൻപ്‌ പങ്കെടുത്തിരുന്നതും. തൃപ്രയാർ മാത്രമാണ്‌ ഈ ഗണത്തിൽ പെടാത്ത ഒരേ ഒരു ക്ഷേത്രം. ആയതിനാൽ 108 ദുർഗാലയങ്ങളെക്കുറിച്ചും 108 ശാസ്താ ക്ഷേത്രങ്ങളെക്കുറിച്ചുമുള്ള ശ്ലോകങ്ങളിൽ കാണുന്നവയിൽ മദ്ധ്യകേരളത്തിലെ ക്ഷേത്രങ്ങൾ എല്ലാം തന്നെ പെരുവനം-ആറാട്ടുപുഴ പൂരത്തിലെ അംഗങ്ങളായിരുന്നു എന്ന് കരുതാവുന്നതാണ്‌.


http://aspoak682.blogspot.in/2016/07/5.html


******************************************************************************************************


ഇനി എന്റെ നായത്തോടിന്റെ മണ്ണിലേക്കു തന്നെ വരാം . ചരിത്രഭൂമിയിൽ നിന്നും അടർത്തിയെടുത്തതു പോലെ ' നായത്തോട് ' എന്ന സ്ഥലനാമത്തിനു പിന്നിലും ഒരു കഥയുണ്ട്. 16 -ആം നൂറ്റാണ്ട് ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ രാജാവ് പണികഴിപ്പിച്ചതാണു ഇവിടുത്തെ ഏറെ പ്രത്യേകതകൾ നിറഞ്ഞ തിരുനായത്തോട് ശിവനാരായണ ക്ഷേത്രം. 

ചേരമാൻ പെരുമാൾ രാജാവിനു തന്റെ ഗുരുവായ യതിവര്യനിൽ നിന്നും അദ്ദേഹത്തിന്റെ സമാധിക്കു മുൻപു നൽകിയ ഒരു ആജ്ഞ നിറവേറ്റാനുണ്ടായിരുന്നു ! പുനർജ്ജന്മത്തിൽ ഗുരു ഒരു നായ ആയി ജന്മംകൊള്ളും. അക്കാലം ഗുരുവായി വരുന്ന നായ അതിന്റെ നൈസർഗ്ഗിക വാസനകളാൽ , അശുദ്ധ ഭക്ഷണങ്ങളും മറ്റും കഴിക്കാൻ ഇടവരാതെ ശ്രദ്ധിച്ചുകൊള്ളണം എന്നുണ്ടായിരുന്നു.
 അങ്ങനെ ആ നായയെ സന്തതസഹചാരിയായി കൂടെക്കൂട്ടിയ രാജനു ഒരിക്കൽ കുതിരപ്പുറത്തു സവാരിചെയ്യുന്ന വേളയിൽ തന്റെ ഗുരുവിന്റെ പുനർജ്ജന്മത്തിലെ ഈ നായ മലിനവസ്തു ഭക്ഷിക്കുന്നത് കണ്ടു തടയാനായി തന്റെ വാളുകൊണ്ട് നായയെ ആഞ്ഞുവെട്ടി ! ആ സംഭവം നടന്നത് ഒരു തോടിനു ചേർന്ന ഭൂമിയിലായിരുന്നു . അങ്ങനെ നായയെ വെട്ടിയ തോട് എന്നത് ലോപിച്ച് നായത്തോട് ആയി എന്നും ഭാഷ്യം!  ഈ നാടിന്റെ ഹൃദയഭൂമി എന്ന് ഇവിടം വിശേഷിപ്പിക്കാം.
വെട്ടിയത് നായയെ ആണെങ്കിലും ഗുരുവിന്റെ പുനർജ്ജന്മം ആയിരുന്നല്ലോ....അങ്ങനെ  ഗുരുഹത്യാ പാപം എന്ന് അലട്ടിയതിനുള്ള ശാന്തിക്കുവേണ്ടി  പാപപരിഹാരാർദ്ധം ചേരമാൻ പെരുമാൾ രാജാവ് പണികഴിപ്പിച്ച ക്ഷേത്രമാണു ഇവിടുത്തെ തിരുനായത്തോട് ശിവനാരായണ ക്ഷേത്രം .
 ചുമർചിത്രങ്ങളും ,നാലമ്പലവും ചെമ്പോടുകൾ കൊണ്ടുള്ള വട്ടശ്രീകോവിലും , ആനമതിൽ എന്നറിയപ്പെടുന്ന പത്താൾ പൊക്കത്തിലുള്ള ചുറ്റുമതിലുമൊക്കെ ഇതിന് സ്വന്തം. ഇന്ന് കേരള  പുരാവസ്തുവകുപ്പിന്റെ കീഴിൽ ചുമർച്ചിത്രങ്ങളും മറ്റും സരക്ഷിച്ചു പോരുന്നുണ്ട്.
 ഇതിന്റെ  പടിഞ്ഞാറേ  ഗോപുരവാതിലിനോട് ചേർന്ന് നിൽക്കുന്ന ഓടിട്ട ഇന്നും കേരളീയ തനിമ നഷ്ടപ്പെടാതെ നിൽക്കുന്ന ഒരു വീടുണ്ട്. മഹാകവി ജി യുടെ ജന്മഗൃഹം! മഹാകവി ശംഖൂതി കൊട്ടിപ്പാടി സേവിച്ചതും ഈ ക്ഷേത്രത്തിന്റെ തിരുമുറ്റത്തു നിന്നുമാണു.ഈ നാടിന്റെ , ജന്മനാടിന്റെ ആത്മാവ് കടം കൊണ്ട് എടുത്തതാണു തന്റെ കവിതകൾ എന്ന് മഹാകവി ജീവചരിത്രത്തിൽ പറയുന്നതും ഈ നായത്തോട് ന്റെ ഹൃദയത്തിൽ തൊട്ടുകൊണ്ടാണു. 
മഹാകവിയുടെ കാലടികൾ പതിഞ്ഞ മണ്ണ് , അദ്ദേഹം നടന്നു തീർത്ത വഴികൾ , കൈകൂപ്പിയ ക്ഷേത്രനടകൾ , മുങ്ങിക്കുളിച്ച ക്ഷേത്രക്കുളങ്ങൾ എല്ലാം എല്ലാം എന്റേതു കൂടിയാണു. ഈ നായത്തോടിന്റെ മണ്ണിൽ ജനിക്കാനായതിൽ ഞാനും അഭിമാനം കൊള്ളുന്നു.. 
നായയെ വെട്ടിയ ആ തോട് എന്ന് പറയുന്നത് പെരിയാറിന്റെ ഒരു കൈവഴിയാണു.ഈ തോടിനെ തുറ എന്നാണു ഇവിടങ്ങളിൽ അറിയുന്നത്. തോടിനോട് ചേർന്ന് ഒരു ശ്രീകൃഷ്ണസ്വാമീ ക്ഷേത്രമുണ്ട് , ഇതിനെ തുറങ്കര ക്ഷേത്രം എന്നാണു അറിയപ്പെടുന്നത്. 
തിരുനായത്തോട് ക്ഷേത്രത്തിനോട്ചുറ്റപ്പെട്ട നാലു കര ഭാഗങ്ങൾ ഉണ്ടു. വയലുകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തിന്റെ  തെക്ക് കരയിൽ  അയ്യപ്പക്ഷേത്രവും വടക്കു ശിവക്ഷേത്രവും പടിഞ്ഞാറും കിഴക്കും കൃഷ്ണനുമാണുള്ളത്...വടക്കുപടിഞ്ഞാറു നാടിന്റെ ഗ്രാമലക്ഷ്മി എന്നു പറയാവുന്ന സാക്ഷാൽ ഭദ്രകാളീ ക്ഷേത്രവും നിലകൊള്ളുന്നു.

ശിവനാരായണ ക്ഷേത്രവും, തുറങ്ങര ക്ഷേത്രവും ഒരു പാടശേഖരത്തിന്റെ വിടവ്.

http://mayabalakrishnan.blogspot.in/2017_08_13_archive.html


***********************************************************************************


തിരുനായത്തോട് ശിവനാരായണ ക്ഷേത്രം അപൂർവങ്ങളിൽ അപൂർവങ്ങളായ പ്രതേകതകൾ കൊണ്ട് നിറഞ്ഞതാണ് . തിരുനായത്തോട്‌ ശിവനാരായണ ക്ഷേത്രം സ്ഥാപിതമായിട്ട് 1200 വര്ഷം തികയുകയാണ്. AD 800 മുതൽ 844 വരെ ചേര സാമ്രാജ്യം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ നായനാർ ആണ് ഈ ക്ഷേത്രം സ്ഥാപിച്ചദ് .പെരുമാൾ ആദേഹതിൻറെ ഗുരുവിനോട് ചെയ്ത പാപ പരിഹാരാർത്ഥം ആണ് ക്ഷേത്രം പണികഴിപിച്ചത് . കേ രളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന് വ്യത്യസ്തമായി ഇവിടെ ശിവനും വിഷ്ണുവും ഒരേ ബിംബത്തിൽ കുടികൊള്ളുന്നു .സാധാരണ ഒരേ പീഠത്തിൽ ശിവനും വിഷ്ണുവും പ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങളിൽ ശങ്കരനാരായണ മൂര്ത്തി ആയിട്ടാണ് കുടികൊള്ളുന്നദ് , അതിൽ നിനും വ്യതസ്തമായി ഇവിടെ ഒരേ പീഠത്തിൽ ശിവനും വിഷ്ണുവും ആയിതന്നെ കുടികൊള്ളുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തെ പൂജാ ക്രമങ്ങളൊക്കെ യും മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യതസ്തമാണ്.ഒരേ ബിംബത്തിൽ ഇരു ദേവന്മാർകും പ്രത്യേകം പ്രത്യേകം പൂജാവിധാനങ്ങളാണ് ഇവിടെ ഉള്ളത് .
ശ്രീ ശങ്കരൻ അദേഹത്തിന്റെ കുട്ടികാലത്ത് അമ്മയോടൊപ്പം ഇവിടെ തൊഴാൻ വന്നിടുണ്ട് , ക്ഷേത്ര മതിലിനോട് ചേർന്നാണ് ജി ശങ്കര കുറുപ്പിന്റെ ജന്മഗ്രിഹം . AD 8 9 നൂറ്റാണ്ടുകളിൽ നിലനിന്ന ജൈന ബുദ്ധ മതങ്ങളെ ഉന്മൂലനം ചെയുക എന്ന ലക്ഷ്യം കൂടി ഈ ക്ഷേത്രനിർമിതിക്ക് ഉണ്ടായിരുന്നു ഏന് പറയപെടുന്നു.പ്രതേകിച്ചു ഇക്കാലത്തെ ശ്രീശങ്കരന്റെ പ്രവര്ത്തനങ്ങളും ഈ ഉദ്ധേശത്തിനു അക്കം കൂട്ടി. AD 8 9 നൂറ്റാണ്ടുകളിൽനൂറ്റാണ്ടുകളിൽ നിര്മിക്കപെട്ട ക്ഷേത്രങ്ങൾക്ക് ഉള്ള എല്ലാ പ്രതേകതകളുo ഈ ക്ഷേത്രത്തിനുണ്ട്, വട്ടശ്രീകൊവിൽ,മുഖമണ്ടപം ചുറ്റംബലും,തിടപിള്ളി,മുളയറ,കൂത്തമ്പലം,വാതില്മാടം എന്നിവ ആണ് അക്കാലത്തെ പൊതുവായ പ്രതേകതകൾ.വട്ട കരിങ്കൽ ശ്രീകോവിലിലെ ചിത്രങ്ങൾ ചുമർ ചിത്ര കലയിലെ പ്രശസ്ത മാതൃകകളാണ്‌
ടിപ്പുവിന്റെ പടയോട്ടകാലത്ത് ക്ഷേത്രത്തിനു സാരമായ നാശനഷ്ടങ്ങൾ വന്നിടുണ്ട്. അദിന്റെ അവശിഷ്ടങ്ങൾ ഇപ്പോളും ഇവിടെ കാണാനാവുന്നതാണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്
2 km മാറിയും കാലടി , അങ്കമാലി പ്രദേശങ്ങല്ക് 5 km മാറിയും ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
https://sanathanadarmam.wordpress.com/2015/06/27/തിരുനായത്തോട്-ശിവനാരായണ/

***********************************************************************************


1200 വര്‍ഷം പിന്നിട്ട തിരുനായത്തോട് ശിവനാരായണ ക്ഷേത്രം ചരിത്രസ്മരണകളുടെ ഈറ്റില്ലമാണ്.ആര്‍ഷഭാരത സംസ്‌കൃതിയുടെയും വിശ്വമത സാഹോദര്യത്തിന്റെയും സംഗമ കേന്ദ്രമായി വര്‍ത്തിക്കുന്ന തിരുനായത്തോട് ശിവനാരായണ ക്ഷേത്രം കേരളചരിത്രത്തിലെ തന്നെ സുവര്‍ണ രേഖയാണ്. അദ്വൈതാചാര്യനായ ശ്രീശങ്കരാചാര്യരുടെ വിഭൂതി പതിഞ്ഞ ക്ഷേത്രം നിലകൊള്ളുന്നത് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജന്മഗൃഹത്തോട് ചേര്‍ന്നാണ്. പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരിക്കുന്ന ഈ ക്ഷേത്രം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ആചാരങ്ങളിലും ചടങ്ങുകളിലും വൈവിധ്യം പുലര്‍ത്തുമ്പോഴും ഈശ്വരന്‍ ഒന്നാണെന്ന മഹത്ചിന്തയെ സാര്‍ഥകമാക്കുന്നതാണ് തിരുനായത്തോട് ക്ഷേത്രത്തിന്റെ ചരിത്രം. എ.ഡി. 800 മുതല്‍ 844 വരെ ചേരസാമ്രാജ്യം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ശിവനും വിഷ്ണുവും ഒരേ പീഠത്തില്‍ കുടികൊള്ളുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. മകരസംക്രമത്തില്‍ ഒരു കുഴിയില്‍ സ്ഥാപിക്കുന്ന രണ്ട് കൊടിമരത്തിലാണ് ഉത്സവം കൊടിയേറുന്നത്. നിവേദ്യങ്ങള്‍, മുളയിടല്‍, നവകം, പഞ്ചഗവ്യം തുടങ്ങി എല്ലാ പൂജകളും രണ്ട് ദേവന്‍മാര്‍ക്കും വെവ്വേറെയാണ്.
വട്ടശ്രീകോവില്‍, മുഖമണ്ഡപം, ചുറ്റമ്പലം, തിടപ്പള്ളി, മുളയറ, കൂത്തമ്പലം, വാതില്‍മാടം, ഊട്ടുപുര എന്നിവയെല്ലാം ക്ഷേത്രത്തിലുണ്ട്. ക്ഷേത്രഭിത്തികളിലെ ചിത്രങ്ങള്‍ ഏറെ ആകര്‍ഷകമാണ്. വട്ട കരിങ്കല്‍ ശ്രീകോവിലിന്റെ ഭിത്തിയില്‍ വരച്ചിട്ടുള്ള ചിത്രങ്ങള്‍ ചുമര്‍ചിത്രകലയുടെ പ്രശസ്ത മാതൃകകളാണ്. ഒരു ബിംബത്തില്‍ കുടികൊള്ളുന്ന, ശ്രീധര്‍മ്മശാസ്താവിന്റെ മാതാപിതാക്കളെ ഒരേസമയം കണ്ടുവണങ്ങുന്നതിനായി ശബരിമല ദര്‍ശനത്തിനായി പോകുന്ന അയ്യപ്പഭക്തര്‍ തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിലെത്താറുണ്ട്. പ്രധാന ശ്രീകോവിലിനകത്തുതന്നെയാണ് ഗണപതിയുടെയും, ദക്ഷിണാമൂര്‍ത്തിയുടെയും, സരസ്വതിയുടെയും പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്. പ്രതിഷ്ഠാമൂര്‍ത്തി വിവാഹധ്യാന നിരതനായ ശിവനായതിനാല്‍ പാര്‍വതി മംഗല്യമാണ് പ്രധാന വഴിപാട്. മറ്റൊരു പ്രധാന വഴിപാടാണ് എള്ളും തുളസിയും ചേര്‍ത്തുള്ള തുലാഭാരം.
ഞായറാഴ്ച രാവിലെ ക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയഹോമം നടക്കും.ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും. മഹാമൃത്യുഞ്ജയഹോമം നടത്തുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ക്ഷേത്രം ഊരാണ്മ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണെങ്കിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തിരുനായത്തോട് ക്ഷേത്രസമിതിയാണ്. ഫോണ്‍: 9846122033 (പ്രസിഡന്റ്), 9846032039 (സെക്രട്ടറി). 
***********************************************************************
http://thirunayathottappan.blogspot.in


























THIRUNAYATHODE SIVA: NARAYANA TEMPLE...........
Thirunayathode Siva:narayana temple is a unique one of its kind because here both the deities of Siva and Vishnu are consecrated together on a single idol. As per historical records it is more than 1200 years old. It was built by Cheraman Perumal Nayanar who reigned over the Chera empire from AD 800-844 assuming the title "Raja Rajadhiraja Parameswara Bhattaraka RajasekharDewar". He was one of the 64 South Indian shaiva Gurus.

LOCATION # ....The temple is situated at the village of Nayathode in Eranakulam District of Kerala.The place is sanctified by its nearness to KALADY (Only 4 kms) the birth place of Jagadguru Adi Shankaracharya who, along with his mother is believed by the birth of another renowned personality, the great Malayalam poet Mahakavi G Sankarakurup who won the first
"Jnanapeedom Award" for Indian literature. The temple is 2 kms East of the Cochin International Airport. Airport- KALADY road runs very close to it.
MYTHICAL BACKGROUND #......
There is a myth prevailing about the construction of the temple. The Kings Guru on his deathbed told the king that as a result of a curse on him he would be reborn as a dog. He gave the details of the animal and it's birth place and told the king that he should bring him up guarding him against eating the forbidden food i.e human excreta, he would get salvation immediately .After this revelation the Guru passed away.The king then found the animal to its birthplace annually and on one such occasion, the animal chanced upon the forbidden food.The king instantaneously cut off its neck to prevent it from eating it.Though the Guru got salvation the king was heavily weighed down by the sin of killing his teacher ( Guruhathyapaapam ) . As an atonement for it he decided to construct a Siva temple there. But after its completion the consecration ceremony was delayed for some time. Later the eminent Thanthrik,Kovattuadikal, came forward to perform the holy ritual. Being a Vishnu Devtee he consecrated both the deities, Siva and Vishnu for accomplishing the salvation of his Guru. Thus the SIVA: NARAYANA TEMPLE came into being.
HISTORICAL BACKGROUND #....
The temple was built in the 8th
Century AD when many temples were built all over the area which is in the present day Kerala state. All these temples were gifted with thousands of acres of land and thus they became the centre's of the emerging agricultural societies. During the time of the Perumal the temples were the major land owners. It was also a period of transition from the "Yajna Culture" to the temple culture.


തിരുനായത്തോട് ശിവനാരായണ ക്ഷേത്രം , അങ്കമാലി

തിരുനായത്തോട് ശിവനാരായണക്ഷേത്രം ആര്‍ഷഭാരത സംസ്‌കൃതിയുടെയും വിശ്വമത സഹോദര്യത്തിന്റെയും സംഗമകേന്ദ്രമാണ്. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത 1200 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന് ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്. അദൈ്വതാചാര്യനായ ശ്രീശങ്കരാചാര്യരുടെ വിഭൂതി പതിഞ്ഞ ക്ഷേത്രമാണിത്. പ്രഥമ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജന്മഗൃഹം തിരുനായത്തോട് ക്ഷേത്രത്തോടുചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.
9-ാം നൂറ്റാണ്ടിലാണ് തിരുനായത്തോട് ക്ഷേത്രം നിര്‍മിച്ചതെന്നാണ് അനുമാനം. കേരളമുള്‍പ്പെട്ട ഭൂ പ്രദേശം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ പാപ പരിഹാരത്തിനും മതസൗഹാര്‍ദത്തിനും വേണ്ടി തിരുനായത്തോട് ക്ഷേത്രം നിര്‍മിച്ചു എന്നാണ് ഐതിഹ്യം. ഒരേ ബിംബത്തില്‍ തന്നെ ശിവനെയും വിഷ്ണുവിനെയും പ്രതിഷ്ഠിച്ചിരിക്കുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആചാരങ്ങളിലും ചടങ്ങുകളിലും വൈവിധ്യം പുലര്‍ത്തുമ്പോഴും ഈശ്വരന്‍ ഒന്നാണെന്ന മഹത് ചിന്തയെ സാര്‍ത്ഥകമാക്കുന്നതാണ് തിരുനായത്തോട് ക്ഷേത്രത്തിന്റെ ചരിത്രം.
ചേരമാന്‍ പെരുമാള്‍ തന്റെ ഗുരുവായ യതിവരന്റെ അന്ത്യകാലത്ത് സമീപത്തുണ്ടായിരുന്നു. ഒരു ശാപം മൂലം അടുത്ത ജന്മം താനൊരു നായയായി ജനിക്കുമെന്നും അപ്പോഴത്തെ ആകൃതി പ്രകൃതികളും ജന്മസ്ഥലത്തിന്റെ പ്രത്യേകതകളും ഏത് വിധത്തില്‍ ആയിരിക്കുമെന്നും ഗുരു ശിക്ഷ്യനെ ധരിപ്പിച്ചു. പ്രാകൃത ജീവിയായി കഴിയേണ്ടിവരുന്ന തന്നെ വീണ്ടെടുത്ത് നിഷിധ ഭക്ഷണം കഴിക്കാന്‍ ഇടവരുത്താതെ വളര്‍ത്തുകയാണെങ്കില്‍ ജീവിതാന്ത്യത്തില്‍ മോക്ഷം ലഭിക്കുമെന്ന അന്ത്യാഭിലാഷം പ്രകാശിപ്പിച്ചുകൊണ്ടാണ് ഗുരു ഭൗതികദേഹം വെടിഞ്ഞത്. പെരുമാള്‍ ഗുരുവിന്റെ അഭിലാഷ പൂര്‍ത്തിക്കായി നിര്‍ദിഷ്ട ലക്ഷണങ്ങളോടു കൂടിയ സങ്കേതവും നായ ജന്മം പൂണ്ട ഗുരുവിനെയും കണ്ടെത്തി സ്‌നേഹ പൂര്‍വം പരിപാലിച്ചു. തികഞ്ഞ താന്ത്രികനും മാന്ത്രികനുമായിരുന്ന കോവാട്ടടികള്‍ പെരുമാളിന്റെ ദുരിതപരിഹാരത്തിനായി ശിവപ്രതിഷ്ഠയോടൊപ്പം ഗുരുവിന്റെ സായൂജ്യ പ്രാപ്തിക്കായി വിഷ്ണുവിനെ കൂടി പ്രതിഷ്ഠിക്കാന്‍ നിശ്ചയിച്ചു. ഇപ്രകാരമാണ് ഒരേ ബിംബത്തില്‍ ശിവനെയും ശിവന്റെ വാമഭാഗത്തായി വിഷ്ണുവിനെയും പ്രതിഷ്ഠിച്ചത്. എ. ഡി. 8, 9 നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ക്ക് പൊതുവായി കാണപ്പെടുന്ന എല്ലാ പ്രത്യേകതകളും ഈ ക്ഷേത്രത്തിനുണ്ട്. വട്ടശ്രീകോവില്‍, മുഖമണ്ഡപം, ചുറ്റമ്പലം, തിടപ്പള്ളി, മുളയറ, കൂത്തമ്പലം, വാതില്‍മാടം എന്നിവയെല്ലാം തിരുനായത്തോട് ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തില്‍ ശിവനും വിഷ്ണുവിനും തുല്യപ്രാധാന്യമാണ്.

പ്രധാന ശ്രീകോവിലിനകത്തുതന്നെയാണ് ഗണപതിയുടെയും ദക്ഷിണാമൂര്‍ത്തിയുടെയും സരസ്വതിയുടെയും പ്രതിഷ്ഠ സ്ഥിതിചെയ്യുന്നത് എന്നതാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേക. വട്ടക്കരിങ്കല്‍ ശ്രീകോവിലിന്റെ ഭിത്തിയില്‍ വരച്ചിട്ടുള്ള ചിത്രങ്ങള്‍ ചുമര്‍ചിത്രകലയുടെ പ്രശസ്തമാതൃകകളാണ്. ശങ്കരനാരായണന്മാരുടെ പ്രതിഷ്ഠയെ, അഭിഷേകത്തെ നടയുടെ തെക്കുഭാഗത്തെ പാളിയില്‍ മനോഹരമായി ചിത്രണം ചെയ്തിരിക്കുന്നു. ശിവതാണ്ഡവത്തിന്റെ ആകര്‍ഷകമായ ആലേഖലമാണ് മറ്റൊരു പാളിയില്‍. ഒരു ബിംബത്തില്‍ കുടികൊള്ളുന്ന, ശ്രീധര്‍മശാസ്താവിന്റെ മാതാപിതാക്കളെ ഒരേസയമം കണ്ടുവണങ്ങി അനുഗ്രഹംനേടാന്‍ ശബരിമലയ്ക്കുപോകുന്ന അയ്യപ്പഭക്തര്‍ ഈ ക്ഷേത്രത്തില്‍ എത്തുന്നുണ്ട്.


ടിപ്പുവിന്റെ പടയോട്ടകാലത്ത് ക്ഷേത്രത്തിനു സാരമായ നാശനഷ്ടങ്ങൾ വന്നിടുണ്ട്. അദിന്റെ അവശിഷ്ടങ്ങൾ ഇപ്പോളും ഇവിടെ കാണാനാവുന്നതാണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് 2 km മാറിയും കാലടി , അങ്കമാലി പ്രദേശങ്ങല്ക് 5 km മാറിയും ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്








ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പന്‍

വൈകാരികവും ഭക്തിനിര്‍ഭരവുമായ പിതൃസങ്കല്‍പത്തില്‍ ഏറ്റുമാനൂരപ്പനെ കാണുന്ന എത്രയോ അമ്മമാര്‍ കേരളത്തിലുണ്ടാകും. ഏറ്റുമാനൂരപ്പന്‍, എല്ലാറ്റിനും പരിഹാരം നിര്‍ദ്ദേശിക്കും എന്ന് എപ്പോഴും പറയാറുള്ള എന്റെ അമ്മയുടെ ഭക്തി കാണുമ്പോള്‍ ഞാനാലോചിക്കും, വിശ്വാസത്തിന്റെ ദാര്‍ഢ്യവും ഭക്തിയുടെ സുതാര്യതയും സമന്വയിക്കുന്ന കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍ മഹാക്ഷേത്രം.
ഭക്തനായി, ജിജ്ഞാസുവായി, പരാതിക്കാരനായി എത്തുന്നവര്‍ക്കെല്ലാം അലൗകികമായ ഗാംഭീര്യംകൊണ്ട് സാന്ത്വനം നല്‍കുന്ന ജഗദീശ്വരനായി മലയാളികള്‍ ഏറ്റുമാനൂരപ്പനെ കാണുന്നത് എന്തുകൊണ്ടാവണം? ഏറ്റുമാനൂരപ്പന്റെ കീര്‍ത്തിചരിതം എഴുതാന്‍ ഒരു പൂന്താനം ഉണ്ടായിരുന്നില്ല. വാതരോഗവിമുക്തിക്കായി പ്രാര്‍ത്ഥിക്കാന്‍ മേല്‍പ്പുത്തൂരുണ്ടായിരുന്നില്ല. കുറൂരമ്മയെപ്പോലെ ഭഗവാനെ സ്‌നേഹിച്ച ഒരു ഭക്തയെപ്പറ്റിയും പുണ്യചരിതങ്ങളില്‍ കാണുന്നില്ല. നാവില്‍നിന്ന് കാതുകളിലേക്കായി, എന്നിട്ടും ഏറ്റുമാനൂരപ്പന്റെ മാഹാത്മ്യകഥകള്‍ പടര്‍ന്നു. ഏറ്റുമാനൂരപ്പന്റെ അടിയാനെന്നു പറയുന്നതില്‍ അഭിമാനിക്കുന്നവര്‍, വലിയ വിളക്കിലെ എണ്ണക്കരി പ്രസാദം ഒരു നിധിപോലെ സൂക്ഷിക്കുന്നവര്‍, ഏഴരപ്പൊന്നാനപ്പുറത്തിരിക്കുന്ന ഏറ്റുമാനൂരപ്പനെ എട്ടാമുത്സവത്തിന് തൊഴാന്‍ പോയി എന്ന് അഭിമാനത്തോടെ പറയുന്നവര്‍ ഈ കേരളത്തില്‍ നിരവധിയാണ്.
ജീവിതത്തിലെ ഒരു ചെറിയ കാലഘട്ടം-അഞ്ചുവര്‍ഷം ഞാന്‍ പൂര്‍ത്തിയാക്കിയത് ഏറ്റുമാനൂര്‍ ആയിരുന്നു. പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള ചുവര്‍ച്ചിത്രപഠനകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു ഞാനന്ന്. അധ്യാപകനില്‍നിന്ന് മുഴുവന്‍ സമയ ഗവേഷകനിലേക്കുള്ള ചുവടുമാറ്റം ആദ്യമാദ്യം സങ്കടമുണ്ടാക്കിയിരുന്നു. സങ്കടങ്ങള്‍ പറയാനായി ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ പോകും.
ദേവനും ഭക്തനും തമ്മിലുള്ള ആത്മീയബന്ധത്തിന്റെ കാണാച്ചരടുകള്‍ തിരിച്ചറിഞ്ഞത് അന്നായിരുന്നു. സര്‍വവും സമര്‍പ്പിക്കുന്നതിന്റെ സാന്ദ്രാനന്ദത്തെപ്പറ്റി അറിഞ്ഞതും അന്നായിരുന്നു. പതിവായി ക്ഷേത്രത്തില്‍ വരുന്നവര്‍ പരസ്പരം ബന്ധുക്കളെപ്പോലെയാണ് പെരുമാറിയിരുന്നത്.
മഹാനടനായ എസ്.പി.പിള്ളയെ അടുത്തുപരിചയപ്പെട്ടത് ഏറ്റുമാനൂരെ മതിലകത്തുവച്ചാണ്. വാനപ്രസ്ഥത്തിന്റെ ശാന്തിഭൂമിയില്‍ ഉദ്വേഗരഹിതനായി തീര്‍ത്ഥാടനം നടത്തുകയായിരുന്നു ആശാന്‍ അന്ന്. സിനിമാരംഗത്തെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ചും മറ്റും നേരിട്ട് കേള്‍ക്കാന്‍ എത്തിയവരെ എസ്.പി. ആശാന്‍ നിരാശപ്പെടുത്തി. നാവില്‍ എപ്പോഴും പഞ്ചാക്ഷരീമന്ത്രം മാത്രം. നെറ്റിയില്‍ മായാത്ത വിഭൂതി. കഴുത്തില്‍ ഒരു രുദ്രാക്ഷമാല എപ്പോഴുമുണ്ടാകുമായിരുന്നു. തോളില്‍ അപൂര്‍വം ചിലപ്പോള്‍ അനാര്‍ഭാടമായൊരു തോര്‍ത്തു കണ്ടിരുന്നു. ഉത്സാഹത്തിനും ചടുല ഭാഷണത്തിനും മറ്റുള്ളവരെ അനുകരിച്ചുള്ള നടത്തത്തിനുമൊന്നും അപ്പോഴും മാറ്റമുണ്ടായിരുന്നില്ല.
അവസാനംരംഗം പൂര്‍ത്തിയാക്കാതെ കളി മതിയാക്കിയ എസ്.പി.പിള്ളയ്ക്ക് എന്തുപറ്റി എന്ന് ചോദിക്കുന്നവര്‍, അന്നുണ്ടായിരുന്നു. അരങ്ങിലെ കളി പെട്ടെന്ന് മതിയാക്കേണ്ടിവന്നപ്പോള്‍ മദ്യത്തിലേക്ക് വഴുതിവീഴുമെന്ന് തോന്നി. രക്ഷപ്പെട്ടത് നാമജപം കൊണ്ടായിരുന്നു. ഇടതുപക്ഷ സഹയാത്രികന്‍ ക്ഷേത്രവിശ്വാസിയായതിനെപ്പറ്റി അറിയാന്‍ വന്നവരോടും അദ്ദേഹത്തിന്റെ മറുപടി ഉദാസീനമായിരുന്നു. പ്രശസ്തിയും പണവും ക്ഷണികമല്ലേ? ‘പഠിപ്പില്ലാത്തവന്റെ ലൈബ്രറി’ എന്നൊരു ബോര്‍ഡോടുകൂടി ഒരു ഗ്രന്ഥപ്പുര അന്ന് എസ്.പി. പിള്ളയ്ക്കുണ്ടായിരുന്നു. മതവും തത്വചിന്തയും നോവലും കഥകളും ഉള്‍പ്പെടുന്ന ഗ്രന്ഥപ്പുര. ആര്‍ക്കും അവിടെ വന്നിരുന്നു വായിക്കാം. കൊടുത്തയക്കുകയില്ല. പുസ്തകം കൊണ്ടുപോകുന്നവര്‍ തിരികെ തരില്ലെന്നാണ് അനുഭവം. ആശാന്‍ ചിരിച്ചു.
ഈശ്വരാന്വേഷണത്തിന്റെ വ്യത്യസ്തമാര്‍ഗ്ഗം മറ്റൊരു തീര്‍ത്ഥാടകനില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. ‘ആര്യാമൃതം’ എഴുതിയ മഠം പരമേശ്വരന്‍ നമ്പൂതിരി, ക്ഷേത്രാരാധന ഇഷ്ടപ്പെട്ടിരുന്ന ഒരു വേദാന്തിയായിരുന്നു. ബ്രഹ്മോപാസനയ്ക്ക് പ്രാധാന്യംകൊടുത്ത ജ്ഞാനി. ചരിത്രമാണ് മഠം പരമേശ്വരന്‍ നമ്പൂതിരിയുടെ ഇഷ്ടവിഷയം. സ്ഥലനാമപഠനത്തിലൂടെ ചരിത്രത്തിന്റെ അടരുകള്‍ വേര്‍തിരിക്കാനാവുമെന്ന് മഠം പരമേശ്വരന്‍ നമ്പൂതിരി വിശ്വസിച്ചു. ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് സ്ഥലനാമങ്ങള്‍ക്ക് പലപ്പോഴും നിദാനമെന്ന് അദ്ദേഹം പറയും. ഏറ്റ്=ഉയര്‍ന്ന, മാന്‍=പരന്ന അഥവാ നിരന്ന, ഊര്=ദിക്ക്. ഏറ്റുമാനൂരില്‍ പെയ്യുന്ന മഴവെള്ളം പുറത്തേക്ക് പോകുന്നതല്ലാതെ അങ്ങോട്ട് ഒരു നീര്‍ച്ചാലും ഒഴുകിച്ചെല്ലുന്നില്ലെന്നും വെള്ളത്തിന്റെ പോക്കുവരവാണ് ആദിമജനങ്ങള്‍ക്ക് സ്ഥലത്തിന്റെ പൊക്കത്താഴ്ച നിശ്ചയിക്കുന്നതിന് നിദാനമാകുന്നതെന്നും അദ്ദേഹം വാദിക്കും.
കേരളത്തിലെ 32 നമ്പൂതിരിഗ്രാമങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍. നമ്പൂതിരിഗ്രാമമെന്നാല്‍ നമ്പൂതിരിമാര്‍ക്ക് പ്രാബല്യമുള്ള ഗ്രാമം എന്നുമാത്രമാണര്‍ത്ഥം. ഓരോ നമ്പൂതിരിഗ്രാമവും ഓരോ ബ്രാഹ്മണസങ്കേതം ആയിരുന്നു. ഗ്രാമങ്ങള്‍ എന്നറിഞ്ഞിരുന്ന ഈ സങ്കേതങ്ങളില്‍, നാടുവാഴികള്‍ക്ക് കാര്യമായ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
കിടങ്ങൂരിനെയും കുമാരനല്ലൂരിനെയും പോലെ ഏറ്റുമാനൂരിനെയും ലാളിച്ചതും പരിപാലിച്ചതും മീനച്ചിലാറായിരുന്നു. മീനച്ചിലാര്‍ അന്ന് കവണയാര്‍ ആയിരുന്നു. കുമാരനല്ലൂരിനടുത്തുള്ള കവണാറ്റുംകര എന്ന സ്ഥലപ്പേരും മഠം പരമേശ്വരന്‍ നമ്പൂതിരി ഓര്‍ത്തു.
ഫലഭൂയിഷ്ഠമായ നദീതടങ്ങളില്‍, തെങ്ങിന്‍തോപ്പുകളും വാഴത്തോപ്പുകളും കമുകിന്‍ തോപ്പുകളും നെല്‍പ്പാടങ്ങളും ക്രമേണ ഉണ്ടായി. കാര്‍ഷികമായ ഈ സമൃദ്ധി ഗ്രാമങ്ങളെയും ഗ്രാമക്ഷേത്രങ്ങളെയും സമ്പന്നമാക്കി. കിടങ്ങൂരിനെയും കുമാരനല്ലൂരെയും ക്ഷേത്രങ്ങള്‍ക്കും ഏറ്റുമാനൂര്‍ ക്ഷേത്രത്തോളം പഴക്കം ഉണ്ടായിരുന്നു.
മഹോദയപുരത്ത് പെരുമാക്കന്മാര്‍ ഭരിക്കാന്‍ തുടങ്ങിയ കാലമെന്ന് ചിത്രകാരന്മാര്‍ കരുതുന്ന ഒന്‍പതാം നൂറ്റാണ്ടില്‍ത്തന്നെ ഈ മൂന്നു ക്ഷേത്രങ്ങളും രൂപം കൊണ്ടതായിക്കരുതാം. വെമ്പൊലിനാട് പന്ത്രണ്ടാം നൂറ്റാണ്ടോടെ രണ്ടായതോടെ ഏറ്റുമാനൂര്‍ ഗ്രാമത്തിന്റെ സ്വച്ഛതയും തെല്ല് ഭഞ്ജിക്കപ്പെട്ടു. തെക്കുംകൂറും വടക്കുംകൂറും തമ്മില്‍ കൂടെക്കൂടെ ഉണ്ടായിരുന്ന കലഹങ്ങള്‍ക്കിടയില്‍പ്പെട്ട് ശ്വാസംമുട്ടിയത് ഏറ്റുമാനൂരായിരുന്നു. ഏറ്റുമാനൂര്‍ പിന്നീട് തെക്കുംകൂറിന് സ്വന്തമായി. മധുരയില്‍നിന്ന് പൂഞ്ഞാറ്റില്‍ എത്തിയ ഒരു പാണ്ഡ്യശാഖ ഇക്കാലത്ത് തെക്കുംകൂറിനെ പ്രീതിപ്പെടുത്താന്‍ ഏറ്റുമാനൂര്‍ക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തി. പില്‍ക്കാലത്ത് പൂഞ്ഞാര്‍ രാജാക്കന്മാര്‍ എന്നറിഞ്ഞിരുന്നത് ഈ പാണ്ഡ്യശാഖയെ ആയിരുന്നു.


ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ ഊരാണ്മ എട്ടു നമ്പൂതിരികുടുംബങ്ങള്‍ക്കായിരുന്നു. എട്ടൊന്നശ്ശേരിയും പുന്നക്കലുമായിരുന്നു, ഇവരില്‍ പ്രബലര്‍. ചെന്തിട്ട, പട്ടമന, ചിറക്കര, പറത്താനം, അയ്യന്‍കണിക്കല്‍, മംഗലം എന്നീ പേരുകളില്‍ അറിഞ്ഞിരുന്ന ഈ ബ്രാഹ്മണകുടുംബങ്ങളില്‍ പലതും കാലത്തെ അതിജീവിച്ചു. ബ്രാഹ്മണര്‍ക്ക് ഊരാണ്മ ലഭിക്കുന്നതിനു മുന്‍പ് ഏറ്റുമാനൂര്‍ക്ഷേത്രം, ശിവദ്വിജന്മാര്‍ എന്നറിഞ്ഞിരുന്ന മൂത്തതുമാര്‍ക്കു ആയിരുന്നു. വല്യേടത്ത്, തെക്കില്ലം, പാടകശ്ശേരി, ചിറ്റേഴം എന്നീ കുടുംബങ്ങള്‍ക്ക് ഇന്നും ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് പ്രത്യേകാവകാശങ്ങളുണ്ട്.
കൊച്ചിയും കോഴിക്കോടുമായുള്ള യുദ്ധങ്ങളില്‍ തെക്കുംകൂറ് പലപ്പോഴും സാമൂതിരിപക്ഷത്തായിരുന്നു. സാമൂതിരി രാജവംശത്തിലെ ഒരു തമ്പുരാട്ടിയുടെ പേരില്‍ ഇന്നും നടക്കുന്ന മാധവിപ്പള്ളിപൂജയുടെ ആരംഭം ഇങ്ങനയാണ്. തെക്കുകൂറുമായി ആദ്യകാലങ്ങളില്‍ അടുപ്പമുണ്ടായിരുന്ന ചെമ്പകശ്ശേരി രാജവംശവും ഏറ്റുമാനൂര്‍ ക്ഷേത്രത്തോടും ഏറ്റുമാനൂര്‍ തേവരോടും എന്നും ഭക്തി കാണിച്ചിരുന്നു. ഉദരരോഗശാന്തിക്കായി ഒരു ദേവനാരായണന്‍ പഞ്ചലോഹത്തില്‍ ഒരു നന്ദിയെ നിര്‍മിച്ച് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനിടയായത് ഇക്കാരണത്താലാണ്.
മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് നടന്ന (1749-50) തിരുവിതാംകൂര്‍ സൈന്യത്തിന്റെ മുന്നേറ്റത്തെത്തുടര്‍ന്ന് തെക്കുംകൂര്‍ ഏറ്റുമാനൂരില്‍നിന്ന് പിന്‍വാങ്ങി. പടയോട്ടത്തിന്റെ നാളുകളിലെന്നോ നശിപ്പിക്കപ്പെട്ട ഏറ്റുമാനൂര്‍ ഗോപുരത്തിന്റെ പുനര്‍നിര്‍മാണം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്തുതന്നെ നടന്നു. സ്വര്‍ണക്കൊടിമരത്തിന്റെ നിര്‍മാണം നടന്നതും, ഏഴരപ്പൊന്നാനകളെയും സ്വര്‍ണംകൊണ്ട് നിര്‍മിച്ച വാഴക്കുലയും മറ്റും പ്രായശ്ചിത്തമായി സമര്‍പ്പിക്കുന്നതും ഇതേത്തുടര്‍ന്നായിരുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ ചരിത്രം, മഠം പരമേശ്വരന്‍ നമ്പൂതിരി ഉപസംഹരിച്ചു.
അന്തിമഹാകാള സങ്കല്‍പ്പത്തിലുള്ള ശിവനെയാണ് മൂത്തതുമാര്‍ ഏറ്റുമാനൂരില്‍ പ്രതിഷ്ഠിച്ചത്. ശൈവ-വൈഷ്ണവ ഭേദമില്ലാതെ നമ്പൂതിരിമാര്‍ ശിവനെ അഘോരമൂര്‍ത്തിയായി സങ്കല്‍പ്പിച്ചു പൂജിക്കാന്‍ തുടങ്ങി. പൂഞ്ഞാര്‍ രാജാവിന്റെ നേതൃത്വത്തില്‍ നടന്ന നവീകരണാനന്തരമാണ് ശരഭമൂര്‍ത്തി എന്ന സങ്കല്‍പ്പത്തിന് പ്രചാരം വന്നത്. ശൈവ-വൈഷ്ണവ സംഘട്ടനങ്ങള്‍ അസാധാരണമല്ലാത്ത തമിഴ്‌നാട്ടിലെ അത്യപൂര്‍വമായ ഒരു ശൈവസങ്കല്‍പ്പമായിരുന്ന ശരഭമൂര്‍ത്തി അങ്ങനെയാണ് ഏറ്റുമാനൂരില്‍ എത്തുന്നത്.
കുലച്ച വില്ലുപോലെ കാണുന്ന വില്‍ക്കുളത്തിന് തെക്കുള്ള അന്തിമഹാകാളന്‍ കാവിലായിരുന്നു കാട്ടാമ്പാക്കില്‍ നിന്ന് ഒരു ശിവലിംഗം കൊണ്ടുവച്ചത്. വല്യേടത്തെ ഈശ്വരന്‍ മൂത്തത് പുരാവൃത്തം ഓര്‍മിച്ച് പറയുമായിരുന്നു.
ശുകന്ദേശം ഏറ്റുമാനൂര്‍ ക്ഷേത്രത്തെപ്പറ്റി പരാമര്‍ശിക്കുന്നില്ല. ഉണ്ണുനീലിസന്ദേശവും ക്ഷേത്രത്തെപ്പറ്റിയല്ല ഏറ്റുമാനൂരിനെക്കുറിച്ചാണ് പറയുന്നത്. തിരുവഞ്ചൂര്‍ വഴിയാണ് അന്ന് കടത്തുരുത്തിയില്‍ പോകേണ്ടിയിരുന്നത്. ഉദയനന്റെ മയൂരദൂതത്തില്‍ ഏറ്റുമാനൂരിനെ കൃത്യമായി വര്‍ണിക്കുന്നു.
ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഊരാള കുടുംബങ്ങളിലൊന്നായ എട്ടൊന്നശ്ശേരിയെ പിന്നീട് തമിഴ്‌നാട്ടിലെ തിരുവെട്ടിയൂര്‍ ക്ഷേത്രത്തിലെ പതിവുശാന്തിക്കാരായി ചോഴരാജാക്കന്മാര്‍ നിയമിച്ചത് ശങ്കരാചാര്യരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് എട്ടൊന്നശ്ശേരിയുടെ കുടുംബചരിത്രം പറയും.
തിരുവെട്ടിയൂര്‍ ക്ഷേത്രത്തില്‍ ഇപ്പോള്‍ പൂജ നടത്തുന്നത് എട്ടൊന്നശ്ശേരി നിയോഗിച്ച ഒറ്റപ്പാലത്തെ ഒരു നമ്പൂതിരി കുടുംബമാണെന്ന് മാത്രം. ‘മലയാളി മാന്ത്രികന്റെ’ പൂജ തൊഴാന്‍ തമിഴ്‌നാട്ടിലെ അതിസമ്പന്നരും സിനിമാതാരങ്ങളും പതിവായി എത്താറുണ്ട്.
ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ ദശാസന്ധിക്കാലത്താവണം വില്വമംഗലം വന്നതും തകര്‍ന്നുപോയ ക്ഷേത്രം വീണ്ടും നിര്‍മിക്കാന്‍ കാരണക്കാരനായതും. ഐതിഹ്യങ്ങളെ ചരിത്രകാരന്റെ വീക്ഷണത്തില്‍ അപഗ്രഥിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന മഠം പരമേശ്വരന്‍ നമ്പൂതിരി വിശദീകരിച്ചു. അപ്പോള്‍ ഖരപ്രതിഷ്ഠയെന്ന ഐതിഹ്യമോ? ഖരന്‍ ഒരു ശിവദ്വിജനാകാനാണ് സാധ്യത, മഠം മറുപടി പറഞ്ഞു.
മഠത്തിന്റെ നിരീക്ഷണങ്ങള്‍ ഏറ്റുമാനൂരെപ്പറ്റി പഠിക്കാന്‍ എനിക്ക് ഏറെ പ്രചോദനം നല്‍കി. വല്യേടത്തു മൂത്തതിന്റെ കൈവശമുണ്ടായിരുന്ന ഗ്രന്ഥവരികള്‍ മലയാളത്തിലാക്കാനുള്ള ശ്രമങ്ങള്‍ പുന്നത്ര ബാലകൃഷ്ണപ്പണിക്കര്‍ ഏറ്റെടുത്തു. ചരിത്രപഠനം നിര്‍വഹിക്കാന്‍ ഞാനും.
കൃതകൃത്യതയോടെ ക്ഷേത്രാനുഷ്ഠാനങ്ങള്‍ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു, ഗ്രന്ഥവരിയില്‍ ഏറെയും. ഉഷഃപൂജയും എതിര്‍പൂജയും പന്തീരടിപ്പൂജയും ഇവിടെമാത്രം പതിവുള്ള മാധവിപ്പള്ളിപ്പൂജയും എങ്ങനെ നടത്തണമെന്ന് ഈ ഗ്രന്ഥവരികളില്‍ വിശദീകരിക്കുന്നു.
ഭണ്ഡാരം തുറക്കേണ്ടതിനെപ്പറ്റിയും ജീവനക്കാര്‍ പരസ്പരം പുലര്‍ത്തേണ്ട മര്യാദകളെപ്പറ്റിയും ആചാരലംഘനം നടത്തിയാല്‍ ഇടേണ്ട പിഴയെപ്പറ്റിയും ഗ്രന്ഥവരി പരാമര്‍ശിക്കുന്നു. സങ്കേതത്തില്‍ നടന്നിരുന്ന വ്യഭിചാരത്തിനും കൊലപാതകത്തിനും കഠിനശിക്ഷകള്‍ വിധിച്ചിരുന്നു. ക്ഷേത്രസ്വത്ത് അപഹരിക്കുന്നവര്‍ക്കും നിര്‍ദാക്ഷിണ്യമായ ശിക്ഷകള്‍ നല്‍കിയിരുന്നു.
പടിഞ്ഞാറേ വാര്യത്തെ രാമന്‍ മതിലകത്ത് വച്ച് അറയ്ക്കല്‍ ശങ്കരനെ (ഇയാളും ഒരു ക്ഷേത്രക്കഴകക്കാരനാകാം) കല്ലുകൊണ്ട് എറിഞ്ഞ് മുറിച്ചതിന് 120 രാശിപ്പണം പിഴയിടാന്‍ കല്‍പിക്കുന്നതാണ് ഒരു രേഖ. അറയ്ക്കല്‍ ശങ്കരന്‍ രാമവാര്യരെ മറ്റൊരിക്കല്‍ മുറിവേല്‍പ്പിച്ചതിനും 120 രാശിപ്പണം പിഴ അടയ്ക്കാന്‍ ഊരാള സമിതി നിര്‍ദ്ദേശിക്കുന്നു.
വെണ്‍പാലനാടുടയ മണികണ്ഠവര്‍മ്മന്‍ കോതവര്‍മ്മന്‍ കോവിലധികാരികള്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് ദാനമായി നല്‍കുന്ന നിലങ്ങളെപ്പറ്റിയാണ് മറ്റൊരു ഓലയില്‍ പരാമര്‍ശിക്കുന്നത്. കൊല്ലവര്‍ഷം 927-ാമത് ധനുമാസം 22-ന് തിരുവേറ്റുമാനൂര്‍ മുക്കാല്‍വട്ടത്തിലെ പടിഞ്ഞാറെ ഗോപുരം പണിഞ്ഞതെന്നും തോട്ടക്കകത്തെ ഇളയപണിക്കര്‍ ആണ് അതിന് കണക്ക് തയ്യാറാക്കിയതെന്നും മറ്റൊരു രേഖ അറിയിക്കുന്നു.
കൊല്ലവര്‍ഷം 821-ലാണ് ഭൂഗര്‍ഭത്തിലുള്ള ഭണ്ഡാരം നിര്‍മിച്ചതെന്ന് ഇനിയൊരു രേഖയില്‍ പറയുന്നു. (ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനകളെയും മറ്റും ഭൂഗര്‍ഭത്തിലുള്ള ഈ ഭണ്ഡാരത്തിലാണ് സാധാരണ സൂക്ഷിക്കാറുള്ളത്.) കൊല്ലവര്‍ഷം 927ലാണ് നെല്‍പ്പുരയും ഊട്ടുപുരയും നിര്‍മിച്ചത്. കൊല്ലവര്‍ഷം 929-ാമാണ്ട് സമീപപ്രദേശമായ കാളികാവില്‍ ഭഗവതി ക്ഷേത്രം പുതുക്കി പണിയുന്നതിന് അഷ്ടമൂര്‍ത്തിമംഗലം (ഊരാണ്മസമിതിയിലെ ഒരംഗം) പാടശ്ശേരി (കൈസ്ഥാനിയിലെ ഒരംഗം) എന്നിവരെ ചുമതലപ്പെടുത്തുന്നതിനായി മറ്റൊരു രേഖയില്‍ കാണാം.
ഏറ്റുമാനൂര്‍ ദേവന്റെ ആറാട്ട് മുന്‍കാലങ്ങളില്‍ മീനച്ചിലാറിലായിരുന്നു. ഇതിനായി ഊരാളന്മാരും ഇടപ്രഭുക്കന്മാരും ഉത്സവമൂര്‍ത്തിയെ അനുഗമിച്ചിരുന്നു. കോലടിപണിക്കര്‍, മന്നത്തൂര്‍ പണിക്കര്‍, നാണലത്തു പണിക്കര്‍, കൂഴിക്കോട്ട പണിക്കര്‍, മാമലച്ചേറി കൈമള്‍, ഉള്ളാട്ടില്‍ കൈമള്‍, മുല്ലകുറുപ്പന്‍ കൈമള്‍, കുമ്മണ്ണൂര്‍ കുറുപ്പന്‍ കൈമള്‍, കുറവിലക്കാട് നാല്‍വര്‍, മാന്നാനത്ത് ഇരുവര്‍, നീണ്ടൂര്‍ കാവുടയനായര്‍ എന്നിവര്‍ തിരുവഞ്ചൂരേക്കുള്ള ആറാട്ട് ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നതായും ഏറ്റുമാനൂര്‍ ഗ്രന്ഥവരിയില്‍നിന്നു മനസ്സിലാക്കാം. നടയ്ക്കല്‍ മാപ്പിളമാര്‍ എന്നറിഞ്ഞിരുന്ന ക്രൈസ്തവ കുടുംബത്തിനായിരുന്നു ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള എണ്ണ എത്തിക്കാനുള്ള ചുമതല.
ചുവര്‍ച്ചിത്രങ്ങള്‍
ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിലുള്ള ചുവര്‍ചിത്രങ്ങള്‍ കലാലോകത്തില്‍ ഏറെ പ്രശസ്തമാണ്. ആനന്ദകുമാരസ്വാമിയുടെ 1913 ലെ ഒരു ലേഖനത്തില്‍ പഴയ ദ്രാവിഡ ചിത്രകലയുടെ ഏകമാതൃകയെന്ന് വിശേഷിപ്പിച്ചതാണ് തുടക്കം. പ്രശസ്തകലാനിരൂപകയായ സ്റ്റെല്ലാ ക്രാംറിഷ് പിന്നീട് ഏറ്റുമാനൂരില്‍ വന്നു. തിരുവിതാംകൂറില്‍ അന്ന് ആര്‍ട്ട് അഡൈ്വസറായിരുന്ന ജയിംസ് കസിന്‍സിന്റെ പ്രേരണയില്‍. വര്‍ണചിത്രാഞ്ചിതമായ ഒരു ചിത്രശലഭം അതിന്റെ ഉജ്ജ്വലപ്രഭവിതറി നില്‍ക്കുംപോലെയാണ് ഈ നടരാജചിത്രമെന്നാണ് സ്റ്റെല്ലാ ക്രാംറിഷ് വിശേഷിപ്പിച്ചത്. പില്‍ക്കാലത്ത് ഫിലാഡെല്‍ഫിയയിലെ മ്യൂസിയം ക്യുറേറ്റര്‍ ആയിരുന്നകാലത്തും ഏറ്റുമാനൂര്‍ ചിത്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി അവര്‍ അന്വേഷിച്ചിരുന്നു. സ്റ്റെല്ലാ ക്രാംറിഷ് മരിക്കുന്നതിന് തൊട്ടുമുന്‍പ് എനിക്കെഴുതിയ ഈ കത്തുകള്‍ നിധിപോലെ ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നു.
മുറുക്കിക്കെട്ടിവച്ച ഒരു രുദ്രവീണയുടെ പ്രതീതിയാണ് ശിവതാണ്ഡവ ചിത്രം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. ശ്രീപരമേശ്വരന്റെ തിരുനൃത്തം എന്ന വിശേഷണമാണ് വാസ്തവത്തില്‍ ഇതിന് ചേരുന്നത്. പരിഷ്‌കരണവ്യഗ്രരായ ഉദ്യോഗസ്ഥന്മാര്‍ പഴയ ചിത്രത്തിന് പുറത്തുകൂടി നീര്‍ച്ചായങ്ങള്‍ പുരട്ടി വിരൂപമാക്കിക്കളഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്, നീര്‍ച്ചായങ്ങള്‍ മാറ്റി പ്രകൃതിദത്ത വര്‍ണങ്ങള്‍ പുരട്ടി. അനന്തശയനം, അഘോരമൂര്‍ത്തി, ദ്വാരപാലകന്മാര്‍, ബാലകൃഷ്ണന്റെ വസ്ത്രാപഹരണം, വേട്ട നടത്തുന്ന ശാസ്താവ് എന്നിവയാണ് ഏറ്റുമാനൂരെ ഗോപുരത്തിലെ ഇതരചിത്രങ്ങള്‍.
ഏറ്റുമാനൂര്‍ ഗ്രന്ഥവരിയില്‍ കാണുന്നതുപോലെ കൊല്ലവര്‍ഷം 927-ാമതു ധനുമാസത്തിനുശേഷമാണ് ഗോപുരനിര്‍മാണം പൂര്‍ത്തിയാക്കുന്നതെങ്കിലും ചിത്രം വരയ്ക്കുന്നതും അതേ വര്‍ഷം ആകാനേ സാധ്യതയുള്ളൂ.
ദാരുശില്‍പ്പങ്ങള്‍
1752 ല്‍ വരച്ചതാണ് ഏറ്റുമാനൂരെ ചിത്രങ്ങള്‍ എന്ന് സ്വാഭാവികമായും അനുമാനിക്കാം. ബലിക്കല്‍പ്പുരയിലെ മച്ചിലും നമസ്‌കാരമണ്ഡപത്തിന്റെ മച്ചിലും ശ്രീകോവിലിന്റെ പുറംഭിത്തിയിലുമാണ് ദാരുശില്‍പ്പങ്ങള്‍. ശിവലീലകളാണ് നമസ്‌കാരമണ്ഡപത്തില്‍ കൊത്തിവച്ചിട്ടുള്ളത്. ശ്രീകോവിലിന്റെ പുറംഭിത്തിയില്‍ ദശാവതാരങ്ങളും രാമായണ കഥാസന്ദര്‍ഭങ്ങളും ശ്രീകൃഷ്ണലീലയും മറ്റും കാണാം. ചുവര്‍ച്ചിത്രങ്ങളെപ്പോലെ കലാപ്രാധാന്യം അര്‍ഹിക്കുന്നവയാണ് ഈ ദാരുശില്‍പ്പങ്ങള്‍. കുഞ്ചന്‍നമ്പ്യാരെപ്പോലൊരു കവിയായിരുന്നുവെങ്കില്‍ കണ്ടു, കണ്ടു എന്നവസാനിക്കുന്ന ഒരു കവിത തന്നെ എഴുതുമായിരുന്നു. വേണു ഗോപാലകൃഷ്ണനും ഏഴു കുതിരകള്‍ പൂട്ടിയ രഥത്തില്‍ ആഗതനാകുന്ന സൂര്യദേവനും ശ്രീരാമപട്ടാഭിഷേകവും മനസ്സില്‍ ഇപ്പോഴുമുണ്ട്. മുട്ടുപാവകളുടെ കൂട്ടത്തിലെ അഷ്ടാവക്രനെയും സാലഭഞ്ജികയെയും ഇവിടെ എത്തുന്നവര്‍ക്ക് മറക്കാന്‍ കഴിയുകയില്ല.

ശ്രീ ത്രിചക്രപുരം ക്ഷേത്രം

പുത്തൻചിറ ശ്രീ ത്രിചക്രപുരം ക്ഷേത്രം
________________________________________

ശൈവ-വൈഷ്ണവ ചൈസതന്യമുളള സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ഠ ആയ ഭാരതത്തിലെ ഏക ക്ഷേത്രം. ഇത് പുത്തന്‍‌ചിറ ശ്രീ ത്രിച്ചക്രപുരം ക്ഷേത്രം

തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുടയില്‍ നിന്നും 10 കി.മി മാറി പുത്തന്‍‌ചിറ എന്നാ ഗ്രാമത്തില്‍ ആണ് ഈമഹാക്ഷേത്രം സ്ഥിതിചെയ്യുന്നത്. പരശുരാമനാല്‍ പ്രതിഷ്ടിതമായ ക്ഷേത്രം ആയതിനാല്‍ അനവധി വര്‍ഷത്തെ  പഴക്കവും ഈ ക്ഷേത്രത്തിനുണ്ട്. ടിപ്പുസുല്‍ത്താന്‍റെന്‍റെ പടയോട്ടക്കാലത്ത് ടിപ്പുവിന്റെ സൈന്യത്തിനു പോലും തോറ്റ് പിന്മാറേണ്ടിവന്ന ഒരു ചരിത്രവും ഈ മഹാക്ഷേത്രതിനുണ്ട്.
കിടങ്ങശ്ശേരി തരണനെല്ലൂരും കിഴക്കിനിയെടത്ത് മേക്കാടും(വേംബ്ലിസ്സ്) ഒന്നിടവിട്ട വര്‍ഷങ്ങളില്‍ താന്ത്രികകര്‍മം നിര്‍വഹിച്ചു വരുന്ന ഈ മഹാക്ഷേത്രത്തില്‍ പ്രധാന പ്രതിഷ്ഠ ശൈവ-വൈഷ്ണവ ചൈസതന്യമുളള സുദര്‍ശനചക്രം ആണ്. വൈഷ്ണവ ചൈതന്യമുളള സുദര്‍ശന ചക്രം പലസ്ഥലങ്ങളിലും പ്രധാന പ്രതിഷ്ടയായുണ്ടെങ്കിലും ശൈവ-വൈഷ്ണവ ചൈസതന്യമുളള സുദര്‍ശന ചക്രം പ്രധാന പ്രതിഷ്ടയായുളള മറ്റൊരുക്ഷേത്രത്തെകുറിച്ചു കേരളത്തിലെന്നല്ല ഭാരതത്തില്‍തന്നെ മറ്റൊരുക്ഷേത്രം നിലവിലുളളതായി ഇതുവരെകേട്ടറിവില്ല
 ദേവന്‍ ഃ ദേവന്മാരുടെ രക്ഷയ്ക്കായി മഹാവിഷ്ണുവിന് പരമശിവന്‍ സുദര്‍ശനചക്രം നല്‍കി എന്നാണ് ഐതിഹ്യം. അങ്ങനെ ഉള്ള ആ സന്ദര്‍ഭത്തിലെ ചൈതന്യം ആണ് ഇവിടെ കുടികൊള്ളുന്നത്. ആയതിനാല്‍ തന്നെ മഹാവിഷ്ണുവിനും ശിവനും തുല്ല്യ പ്രാധാന്യം ആണു ഉള്ളത്. എന്നിരുന്നാലും പൂജ മഹാവിഷ്ണുവിന് മാത്രമാണുള്ളത്. പക്ഷെ കൂവളത്തില മാല ഒഴികെ എന്ത് വഴിപാടും ശിവന് ഇതേ ബിംബത്തില്‍ തന്നെ കഴിക്കാവുന്നതാണ്.
ബിംബം: വാല്‍ക്കണ്ണാ‍ടി രൂപത്തിലുള്ള കല്ലില്‍ ചക്രരൂപം കുഴിച് ഉണ്ടാക്കിയതാണ് ശൈവ-വൈഷ്ണവ ചൈതന്യം ഉള്ള ബിംബം. മഹാവിഷ്ണുവിന് ആണ് പൂജ എന്നിരുന്നാലും ചന്ദ്രക്കല ആണ് ബിംബത്തില്‍ ചാര്‍ത്തുന്ന പ്രധാന ആഭരണം.
മൂര്‍ത്തീഭാവം:
 രാവിലെ: വിവിധ ആയുധങ്ങള്‍ എന്തിയ 16ത്രിക്കൈകളോടും കത്തിജ്വലിക്കുന്ന കേശത്തോടും ത്രികണ്ണുകളോടും ദംഷ്ട്രകള്‍ പുറത്തേക്കിട്ടിരിക്കുന്ന ഉഗ്രരൂപിയായ മഹാസുദര്‍ശനമൂര്‍ത്തി ഭാവത്തിലുളള വിഷ്ണുവിനാണ് പൂജ . അതുകൊണ്ട് തന്നെ നെയ്പായസവും വാസനാപുഷ്പങ്ങളും രാവിലത്തെ പൂജയ്ക്ക് നിഷിദ്ധം ആണ്.
 വൈകുന്നേരം: ശാന്തസ്വരൂപനായ  സുദര്‍ശനമൂര്‍ത്തി ഭാവത്തിലുളള വിഷ്ണുവിനാണ് പൂജ എങ്കിലും ശൈവചൈതന്യം ആണ് കൂടുതല്‍. അത്താഴപൂജയ്ക്ക് നെയ്പായസം നിവേദിക്കാവുന്നതാണ്‌.
പൂജാവിധി: അമ്പലക്കുളത്തിലും തീര്‍ത്ഥക്കുളത്തിലും കുളിച്ചുവേണം പൂജയ്ക്കുള്ള ശുദ്ധി വരുത്താന്‍. രാവിലെ ഉഷനിവേദ്യം ആയിട്ടാണ് ഇവിടത്തെ സമ്പ്രദായം. (ഉഷപൂജ ഇല്ല). ശര്‍ക്കര പായസം ആണ് നിവേദ്യം. ദേവന്റെ ഇഷ്ടവഴിപാട് ആയ പന്തീരാഴി ശര്‍ക്കര പായസം ഉഷനിവേദ്യസമയത്താണ് നിവേദിക്കുക. എതിര്‍ത്ത പൂജക്കു വെള്ളനിവേദ്യവും പാല്‍പായസവും ആണ് പ്രധാനം.
വൈകീട്ട് ധൂപദീപങ്ങളും മണിനാദവും ഇല്ലാതെ കൈമുദ്ര ആയിട്ടാണ് അത്താഴ പൂജ.
പള്ളത്തേരി ആലക്കാട് മതിയത്ത് മേക്കാളി പാമ്പുംമേക്കാട് തുടങ്ങിയ ഇല്ലക്കാര്‍ ഊരായ്മസ്ഥാനം വഹിക്കുന്ന ക്ഷേത്രത്തിലെ പാരമ്പര്യവൃത്തികള്‍ നിര്‍വഹിച്ചുപോരുന്നത് ത്രിച്ചക്രപുരം വാരിയക്കാരും അവിട്ടത്തൂര്‍ വാരിയക്കാരും ചാമപ്പറമ്പില്‍, ത്രിപ്പെക്കുളം മാരാന്മാരും ആണ്. ഇതില്‍ ത്രിപ്പെക്കുളം മാരാന്മാരും അവിട്ടത്തൂര്‍ വാരിയക്കാരും പ്രവര്‍ത്തികള്‍ നിര്‍വഹിക്കാന്‍ ഇന്ന് ഇല്ല.
ചിങ്ങത്തിലെ ഇല്ലംനിറ, അഷ്ടമിരോഹിണി, മകരത്തില്‍ വെളുത്തവാവ് ആറാട്ട്‌ എന്ന കണക്കില്‍ 8 ദിവസങ്ങളിലായി തിരുവുത്സവം, കുംഭത്തിലെ ഉത്രട്ടാതി പ്രതിഷ്ഠദിനം, കളഭം, ശിവരാത്രി എന്നിവയാണ് പ്രധാന വിശേഷങ്ങള്‍.
ഉത്സവത്തിലെ വലിയവിളക്കു ദിവസം ദേവന്‍റെ കിഴക്കോട്ടുള്ള എഴുന്നള്ളിപ്പ് പൌരാണികകാലത്ത് ക്ഷേത്രദര്‍ശനം നിഷിദ്ധമായിരുന്ന ഭക്തജനങ്ങള്‍ക്ക് ദേവനെ ദര്‍ശിക്കുവാനുള്ള ഒരു അവസരംആയിട്ടാണ് നടത്തിയിരുനത്. ആചടങ്ങ് ഇന്നും നടത്തിവരുന്നു. പള്ളിവേട്ട ദിവസം ദേവന്‍റെ ദര്‍ശനത്തിന് എതിര്‍ദിശയിലേക്കുള്ള പള്ളിനായാട്ട് എഴുന്നള്ളിപ്പ് ഒരു അപൂര്‍വമായ പ്രത്യേകത ആണ്. പള്ളിനായാട്ട് എഴുന്നള്ളിപ്പിനു മുന്നോടിയായി ദേവനെ എതിര്‍ദിശയിലേക്ക് എഴുന്നള്ളിച് ഇരുത്തി ഉള്ള വലിയപാണി ഒരു അത്യപൂര്‍വമായ പ്രത്യേകതയാണ് .അപൂര്‍വങ്ങളില്‍ അപൂര്‍വങ്ങളായ ചുവര്‍ചിത്രങ്ങളും ഈ ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകതയാണു.

കടപ്പാട് : Vinayak Madhu varrier
(y) www.facebook.com/Bharathasamskaram

ദശാവതര ക്ഷേത്രങ്ങൾ

ദശാവതാര കഥകൾ പറഞ്ഞും കേട്ടും മതിവരാത്തവരായ് ആരുമുണ്ടാവില്ല, എന്നാൽ ദശാവതാര ക്ഷേത്രങ്ങളെല്ലാം ഒരു ദേശത്ത് വെറും 6 കിലോമീറ്റർ ചുറ്റളവിനുള്ളിൽ എന്നത് ആശ്ചര്യവും അതിലുപരി അറിവുമായിരിക്കും.

കോഴിക്കോട് ജില്ലയിൽ കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ എന്ന സ്ഥലത്താണ് മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങളായ മത്സ്യം, കൂർമ്മം, വരാഹം, നരസിംഹം, വാമനൻ, പരശുരാമൻ, ശ്രീരാമൻ, ബലരാമൻ, ശ്രീകൃഷ്ണൻ, കൽക്കി എന്നിവരുടെ ഐതിഹ്യവും പവിത്രതയും നിറഞ്ഞു നിൽക്കുന്ന ദശാവതാര ക്ഷേത്രങ്ങളുള്ള മണ്ണ്.

ജലസമൃദ്ധവും വറ്റാത്ത നീരുറവകളുമുള്ള പൊൻകുന്ന് മലയുടെ താഴ്വാരങ്ങളിലാണ് ഈ ദശാവതാര ക്ഷേത്രങ്ങളെല്ലാം സ്ഥിതി ചെയ്യുന്നത്. ഇതിൽ മത്സ്യം, കൽക്കി പ്രതിഷ്ടകൾ മറ്റെവിടെയുമില്ല. ഒരു ശ്രീചക്രം വരച്ചു കഴിഞ്ഞാൽ ഈ പത്ത് ക്ഷേത്രങ്ങളും അതിൽ ഉൾപ്പെടും. കാക്കൂർ എന്ന സ്ഥലപേരിനു പോലും വിഷ്ണുവിന്റെ അവതാരമായ് ബന്ധമുണ്ടെന്നാണ് പഴമക്കാർ പറയുന്നത്, കൽക്കി വാഴുന്ന ഊര് എന്ന അർത്ഥത്തിൽ കൽക്കിയൂർ എന്നറിയപ്പെടുകയും പിന്നീട് അത് കാക്കൂർ എന്നായ് മാറിയതുമാണത്രെ. ടിപ്പുവിന്റെ പടയോട്ടക്കാലത്തും തുടർന്നുണ്ടായ ആക്രമണത്തിന്റെയും ഭാഗമായി മിക്ക ക്ഷേത്രങ്ങളും തകർക്കപ്പെട്ടിരുന്നു, എന്നാൽ ഇന്ന് ഇവയിൽ മിക്കവയും നാട്ടുകാരുടേയും ഭക്തരുടേയും ശ്രമഫലമായി പുനരുദ്ധാരണ പ്രവൃത്തികൾ നടന്നു വരികയാണ്.

1. മത്സ്യം :- പെരുമീൻപുറം ശ്രീ വിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ ഒമ്പതേ അഞ്ചിൽ (9/5) നിന്ന് 500 മീറ്റർ അകലെ പൊൻകുന്ന് മലയുടെ താഴ്വരയി മതസ്യാവതാര ക്ഷേത്രം. ഭഗവാന്റെ പ്രതിഷ്ഠക്കു പുറമെ ഗണപതിയും പത്നീ സമേതനായ ശാസ്താവ്യമുണ്ട്‌. ഇവിടെ വൈശാഖ മാസത്തിൽ മീനൂട്ട് ഉത്സവം നടക്കുന്നു. ദശാവതാര ക്ഷേത്രങ്ങളിൽ പ്രഥമസ്ഥാനം ഈ ക്ഷേത്രത്തിനാണ്.

2. കൂർമ്മം:- ആമമംഗലം വിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നേ നാലിൽ (11/4) റോഡരികിലാണ് കൂർമ്മാവതാര പ്രതിഷ്ഠയുള്ള ആമമംഗലം മഹാവിഷ്ണു ക്ഷേത്രം. പ്രധാന ശ്രീകോവിലിന്റെ വശങ്ങളിലായി ഭദ്രകാളി, അയ്യപ്പൻ, ഗണപതി, ദക്ഷിണാമൂർത്തി, ദുർഗാഭഗവതി എന്നീ പ്രതിഷ്ഠകളുണ്ട്. മിഥുന മാസത്തിലെ രോഹിണി നക്ഷത്രത്തിൽ പ്രത്യേക പൂജകൾ നടന്നുവരുന്നു. ആമവാതം പിടിപെട്ട പലരും ദൂരെ ദിക്കിൽ നിന്നും വിശേഷാൽ പൂജകൾക്കും മറ്റുമായി വരാറുണ്ട്.

3. വരാഹം :- പന്ന്യംവള്ളി വാര്യംമഠം മഹാവിഷ്ണു ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ നന്മണ്ടയിൽ നിന്ന് കുറച്ച് മാറി പൊൻകുന്ന് മലയുടെ കിഴക്കൻ ചെരുവിലാണ് കേരളത്തിൽ അപൂർവ്വമായി മാത്രം കാണപ്പെടുന്ന വരാഹ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വട്ടത്തിലുള്ള ശ്രീകോവിലിൽ ഭഗവാന്റെ പ്രധാന പ്രതിഷ്ഠയും ചുറ്റമ്പലത്തിന് പുറത്തായ് ഗണപതിയുെടേയും ഭഗവതിയുടേയും അയ്യപ്പന്റെയും ഉപപ്രതിഷ്ഠകളുമുണ്ട്. മീനമാസത്തിലെ കറുത്ത പഞ്ചമി നാളിലാണ് വരാഹമൂർത്തി അവതരിച്ചത്, അതുകൊണ്ട് തന്നെ എല്ലാ വർഷവും ഈ ദിവസമാണ് ക്ഷേത്രോത്സവം.

4. നരസിംഹം :- നടുവല്ലുർ തൃക്കോയിക്കൽ ക്ഷേത്രം
കോഴിക്കോട് - ബാലുശ്ശേരി റോഡിൽ കാക്കൂർ പതിനൊന്നാം മൈലിൽ നിന്ന് കുറച്ച് അകലെയായി നടുവല്ലൂരിലാണ് നരസിംഹ ക്ഷേത്രം. ശ്രീകോവിലിനു സമീപത്തായി ഗണപതി, ശിവൻ എന്നീ ദേവന്മാരുടെ പ്രതിഷ്ഠയുണ്ട്.

5. വാമനൻ :- തീർഥങ്കര വാമന ക്ഷേത്രം
നരസിംഹ ക്ഷേത്രത്തിൽ നിന്ന് 5 കിലോമീറ്റർ ദൂരെ തീർഥങ്കരയിലാണ് വാമനാവതാരം കുടികൊള്ളുന്നത്.ഗൗതമ മുനിയുടെ ശംഖതീർഥത്തിന്റെ കരയിലായിരുന്നത്രെ പരശുരാമൻ വാമന ക്ഷേത്രം സ്ഥാപിച്ചത് അതുകൊണ്ടാണ് ഈ ക്ഷേത്രം തീർഥങ്കര വാമന ക്ഷേത്രം എന്നറിയപ്പെട്ടത് എന്നാണ് വിശ്വാസം. ഈ ക്ഷേത്രം ഇപ്പോഴും തകർന്നു കിടക്കുകയാണ് ഈ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളൊന്നും ഇവിടെ കാണാനില്ല. പൊൻകുന്നം മലയുടെ ഒരു ഭാഗത്തുള്ള പാലമരത്തിന്റെ ചുവട്ടിൽ ഒരു ഗുഹ മാത്രം അവശേഷിക്കുന്നു. ഗുഹയ്ക്ക് കുറച്ച് അപ്പുറം ചെറിയൊരു വെള്ളച്ചാട്ടമുണ്ട് അതിനു താഴെ വാമനമൂർത്തിയുടെ ചെറിയ ഒരു വിഗ്രഹം ഉണ്ടായിരുന്നു.

6. പരശുരാമൻ:-
ടിപ്പുവിന്റെ പടയോട്ടത്തിൽ പൂർണ്ണമായും തകർക്കപ്പെട്ട ക്ഷേത്രമാണിത്, ഈ ക്ഷേത്രവും ഇപ്പോഴും തകർന്ന് കിടക്കുകയാണ്. ഇന്നും പുനരുദ്ധാരണം നടക്കാതെ കിടക്കുന്ന ഏക ദശാവതാരക്ഷേത്രം ഇതാണ്. ഇപ്പോൾ കാക്കൂർ പോലീസ് സ്റ്റേഷൻ നില നിൽക്കുന്ന പറമ്പിലാണ് പരശുരാമ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത്. ക്ഷേത്രത്തിന്റെത് എന്ന് കരുതുന്ന ഒരു തറയും ചതുരക്കിണറും ഇപ്പോഴും സ്റ്റേഷൻ കോമ്പൗണ്ടിലുണ്ട്.

7. ശ്രീരാമൻ :- രാമല്ലൂർ ശ്രീരാമക്ഷേത്രം
രാമല്ലൂർ എന്ന സ്ഥലത്താണ് ശ്രീരാമസ്വാമി ക്ഷേത്രമുള്ളത്. രാമല്ലുരിന്റ ദേശക്ഷേത്രമായ് കണക്കാക്കുന്നത് ഈ ശ്രീരാമ ക്ഷേത്രത്തെയാണ്. ചുറ്റമ്പലത്തോട്ടം ബലിക്കൽ പുരയോടും കൂടി പഴയ രീതിയിൽ തന്നെയാണ് ഇന്നും ക്ഷേത്രം നിലനിൽക്കുന്നത്. എല്ലാ വർഷവും കർക്കിട മാസത്തിൽ ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും രാമായ പാരായണവും നടത്തി വരുന്നു, കൂടാതെ ശ്രീരാമനവമി ആഘോഷവുമുണ്ട്. പ്രധാന പ്രതിഷ്ഠക്കു പുറമെ ഗണപതി, ശാസ്താവ് എന്നീ ഉപദേവൻമാരേയും ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്.

8. ബലരാമൻ :- കാവിൽ ബലരാമ ക്ഷേത്രം
രണ്ടായിരം വർഷം പഴക്കമുണ്ട് ഈ ക്ഷേത്രത്തിന്. കാലാന്തരത്തിൽ ക്ഷേത്രം ക്ഷയിക്കുകയും വിഗ്രഹം ഉടയുകയും ചെയ്തിരുന്നു. ഇപ്പോൾ ക്ഷേത്രം പുരോഗതിയിലാണ്, നിത്യ പൂജയും തുടങ്ങി. ഏറ്റവും ഒടുവിൽ നിർമ്മിച്ച ക്ഷേത്രമാണിത് ഇനി പുന: പ്രതിഷ്ഠ നടത്തണം.

9. ശ്രീകൃഷ്‌ണൻ :- ഈന്താട് ശ്രീകൃഷ്ണ ക്ഷേത്രം
കാവിൽ ബലരാമക്ഷേത്രത്തിൽ നിന്നും കുറച്ച് മാറി ഈന്താട് എന്ന സ്ഥലത്താണ് ഈ ശ്രീകൃഷ്ണ ക്ഷേത്രമുള്ളത്. വയലിന്റെ നടുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ബലരാമനും ശ്രീകൃഷ്ണനും സഹോദരൻമാരായതിനാൽ രണ്ടു ക്ഷേത്രവും ഒരേ ദിശയിലാണ് ഉള്ളത്, പരസ്പരം മുഖം നോക്കി നിൽക്കുന്ന ഘടനയിലാണു പ്രതിഷ്ഠകൾ.

10. കൽക്കി :-
ഭഗവാന്റെ പത്താമത്തെ അവതാരമായ കൽക്കിയുടെ ക്ഷേത്രത്തെക്കുറിച്ച് നാട്ടുകാർക്ക് രണ്ടഭിപ്രായമാണ്. അതിൽ ഒന്ന് പെരുമീൻപുറത്തു നിന്ന് കുറച്ചകലെ അമ്പലപ്പറമ്പ് എന്ന സ്ഥലത്ത് ഒരു ചതുരക്കിണർ ഉണ്ടായിരുന്നു, അവിടെയാവാം കൽക്കിയുടെ ക്ഷേത്രമെന്ന് ചിലർ വിശ്വസിക്കുന്നു. മറ്റൊന്ന് കലിയുഗത്തിനൊടുവിൽ മാത്രമെ കൽക്കിയുടെ ക്ഷേത്രം സ്ഥാപിതമാവു എന്നു ചിലർ വിശ്വസിക്കുന്നു.

രാമായണമാസത്തിൽ ഈ ദശാവതാര ക്ഷേത്രങ്ങളിൽ എല്ലാം ഒരേ ദിവസം ദർശനം ലഭിക്കുക എന്നത് പുണ്യമായി കരുതുന്നു.

ദര്‍ശനവിലക്കാചാരം ദണ്ഡായുധപാണിക്കും

ചില അറിവുകള്‍ നമ്മെ വിസ്മയിപ്പിക്കും. നിരന്തരം യാത്ര ചെയ്യുന്ന എന്നെ സംബന്ധിച്ച് ആ അറിവ് തീര്‍ത്തും അവിശ്വസനീയമായിരുന്നു. ശബരിമലയിലെന്നപോലൊരു നിഷ്‌കര്‍ഷ സ്ത്രീ പ്രവേശന കാര്യത്തില്‍ വച്ചുപുലര്‍ത്തുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിലുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തി. അതും കോട്ടയം ജില്ലയുടെ ഏതാണ്ട് നഗരമധ്യത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. തൃക്കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കേരളത്തിലെ തന്നെ അതിപ്രശസ്തമായ ഈ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം 13 നമ്പൂതിരി ഇല്ലങ്ങള്‍ക്കാണ്.
ദൂരദേശങ്ങളില്‍ പരിപാടിക്ക് ക്ഷണിക്കുമ്പോള്‍ കുടുംബത്തേയും ഒപ്പം കൂട്ടുക പതിവാണ്. വേറൊന്നിനുമല്ല, അവിടങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താമല്ലോ എന്ന ചിന്തയാണ് അതിന് പിന്നില്‍. 2014 ഫെബ്രുവരി 28 ന് കിടങ്ങൂര്‍ എന്‍എസ്എസ് യുപി സ്‌കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സാംസ്‌കാരികസമ്മേളനത്തില്‍ ഉദ്ഘാടനത്തിന് പോയപ്പോള്‍ ഭാര്യയേയും ഒപ്പം കൂട്ടിയിരുന്നു.
തൃക്കിടങ്ങൂരപ്പനെ കാണുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സുഹൃത്ത് കിടങ്ങൂര്‍ ഗോപിയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തി. ദീപാരാധനയ്ക്ക് സമയമായിരുന്നു. ഭാര്യയേയും കൂട്ടി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനൊരുങ്ങിയപ്പോഴാണ് സ്ത്രീകള്‍ക്ക് ഭഗവാനെ നേരിട്ട് ദര്‍ശനം നടത്താന്‍ പാടില്ലെന്നറിഞ്ഞത്. അതിന് ആ ക്ഷേത്രത്തിലെ താന്ത്രികവിധി അനുവദിക്കുന്നില്ല. കേട്ടപ്പോള്‍ കൗതുകം തോന്നി.
ബ്രഹ്മചാരിഭാവത്തിലുള്ള ബാലമുരുകനാണ് അവിടത്തെ പ്രതിഷ്ഠ. ശില്‍പഭംഗികൊണ്ടും ഐതിഹ്യപ്പെരുമ കൊണ്ടും ഈ ക്ഷേത്രം വേറിട്ടുനില്‍ക്കുന്നു. ബ്രഹ്മചാരീഭാവത്തിലുള്ള ബാലമുരുകന്റെ പ്രതിഷ്ഠ ആയതുകൊണ്ടുതന്നെ നാലമ്പലത്തിനുള്ളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമല്ല. ഒന്നാലോചിച്ചാല്‍ ശബരിമലയേക്കാള്‍ കടുത്ത നിഷ്ഠയാണിത്. ശബരിമലയില്‍ 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കും അറുപത് വയസ്സ് പിന്നിട്ടവര്‍ക്കും പ്രവേശിക്കാം. പക്ഷെ തൃക്കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ 10 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമേയുള്ളു പ്രവേശനം.
പ്രായപൂര്‍ത്തിയായ സ്ത്രീജനങ്ങള്‍ ബാലമുരുകന് അമ്മയുടെ സ്ഥാനത്താണ്. അവരെ ബഹുമാനിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ അവര്‍ മുരുകനെ ദര്‍ശിക്കാനെത്തുമ്പോള്‍ എഴുന്നേറ്റ് നിന്നുവേണം ആദരവ് പ്രകടിപ്പിക്കാന്‍. ഇക്കാരണത്താലാണ് പത്ത് വയസ്സ് കഴിഞ്ഞ സ്ത്രീകളെ മുരുകനെ നേരിട്ട് കാണാന്‍ അനുവദിക്കാത്തത്. ഇതാണ് ഒരു ഐതിഹ്യമായി പറയുന്നത്. കുറേക്കാലം മുമ്പുവരെ എല്ലാവരേയും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ദേവപ്രശ്‌നം വെച്ചപ്പോള്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ നേരിട്ട് ഭഗവാനെ ദര്‍ശിക്കരുതെന്ന് കണ്ടു. ഇതിന്‍ പ്രകാരമാണ് പിന്നീട് നിയന്ത്രണം വന്നത്.
അപ്പോഴും അവിടെ സ്ത്രീകള്‍ക്ക് വിവേചനം കല്‍പിച്ചിട്ടില്ല എന്നതും കൗതുകമാണ്. കാരണം സ്ത്രീജനങ്ങള്‍ക്ക് ഭഗവാനെ നേരിട്ടല്ലെങ്കിലും ഒരു നോക്ക് കാണേണ്ടതുണ്ട്. വാസ്തുവിദ്യയുടെ സഹായത്താല്‍ അതിനൊരു വഴിയും അവര്‍ക്ക് മുന്നിലുണ്ട്. വാസ്തുശാസ്ത്ര പാരമ്പര്യത്തിന്റെ ബലത്തില്‍, ക്ഷേത്ര ഇടനാഴിയില്‍ നിന്ന് ഭഗവാനെ നേരില്‍ കണ്ടു പ്രാര്‍ത്ഥിക്കുന്ന ഭക്തകളെ നേരിട്ടുകാണാന്‍ കഴിയാത്ത രീതിയില്‍ ക്രമീകരിച്ചിരിക്കുകയാണ് ശ്രീകോവില്‍ നിര്‍മാണത്തിന്റെ വാസ്തുഘടന.
ഭക്തപ്രിയനാണ് ബാലമുരുകന്‍. സ്ത്രീകളെ നേരില്‍ കാണാന്‍ വിധിയില്ലെങ്കിലും അവരുടെ മനമറിയുന്നവനാണ് ശ്രീ ബാലമുരുകന്‍. അമ്മയാവാനുള്ള സ്ത്രീയുടെ ആഗ്രഹം സഫലമാകാന്‍ തൃക്കിടങ്ങൂരപ്പനെ മുറുകെ പിടിച്ചാല്‍ മതിയത്രെ. ഇവിടത്തെ വിശേഷാല്‍വഴിപാടാണ് ബ്രഹ്മചാരിക്കൂത്ത്. ക്ഷേത്ര പ്രതിഷ്ഠ ബ്രഹ്മചാരീഭാവത്തിലുള്ളതിനാലാണ് ഈ വഴിപാടിന് പ്രാധാന്യം കല്‍പിക്കുന്നത്. ഇഷ്ടസന്താനലബ്ധിക്കായാണ് ഈ വഴിപാട് കൂടുതലും നടത്തിപ്പോരുന്നത്.
ആഗ്രഹം സഫലമായാലും ഈ സന്താനത്തെയും കൊണ്ട് സ്ത്രീകള്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ പാടില്ല. പകരം ബ്രഹ്മചാരിക്കൂത്തിന് ശേഷം കൂത്തു നടത്തുന്ന ചാക്യാര്‍ കുഞ്ഞിനേയും കൊണ്ട് ദേവനെ ദര്‍ശിച്ച് അപ്പോള്‍ തന്നെ പുറത്തുകടക്കും. ഇത് ആ ക്ഷേത്രത്തിന്റെ ചിട്ടവട്ടമാണ്. അത് അനുസരിക്കുകയാണ് വേണ്ടത്. എല്ലായിടത്തും ഒരുപോലെ വേണമെന്ന് ശഠിക്കാന്‍ പാടില്ല. അങ്ങനെയെങ്കില്‍ മണ്ണാറശ്ശാല നാഗക്ഷേത്രത്തില്‍ സ്ത്രീകള്‍ പൂജ നടത്തുന്നതാണ് കീഴ്‌വഴക്കം.
അവിടെ പുരുഷന്മാര്‍ക്കും 50 ശതമാനം സംവരണം വേണമെന്ന് പറയേണ്ടിവരും. ചില കാര്യങ്ങള്‍ക്ക് ചിട്ടവേണം. അത് ഭൗതികകാര്യങ്ങളിലും പാലിക്കേണ്ടിവരാറുണ്ട്. പഠനം പൂര്‍ത്തിയാക്കി ഒരാള്‍ ജോലിക്കായി ഒരു സ്ഥാപനത്തില്‍ പ്രവേശിച്ചാല്‍ അവിടത്തെ ചിട്ടകള്‍ പാലിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അത് പറ്റില്ല എന്ന് പറഞ്ഞാല്‍ ജോലി ഉപേക്ഷിക്കേണ്ടി വരും. ഇതുതന്നെയാണ് ചിലപ്പോള്‍ ആത്മീയകാര്യങ്ങളിലും പാലിക്കേണ്ടി വരിക.
കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ താന്ത്രികവിധിപ്രകാരമാണ് പൂജാദി കര്‍മ്മങ്ങള്‍ നടക്കുന്നത്. അതൊക്കെ മാറ്റണം എന്ന് പറയാനാവില്ല. സമത്വം ഇല്ലാത്തതുകൊണ്ടല്ല സ്ത്രീക്ക് പ്രവേശനം പാടില്ല എന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇത് എല്ലാ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ബാധകമല്ല താനും.
മൂവായിരത്തിലേറെ വര്‍ഷം പഴക്കം കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിരവധി സവിശേഷതകളാണുള്ളത്. സുബ്രഹ്മണ്യ സ്വാമിയ്‌ക്കൊപ്പം തുല്യപ്രാധാന്യമുള്ള മറ്റൊരു പ്രതിഷ്ഠയാണ് മഹാവിഷ്ണുവിന്റേത്. വടക്കുംതേവരെന്നാണ് ഇവിടെ വിഷ്ണു അറിയപ്പെടുന്നത്. ആദ്യം ഉണ്ടായതും വിഷ്ണുവിന്റെ പ്രതിഷ്ഠയാണെന്നാണ് വിശ്വാസം.
ശക്തിസ്വരൂപിണിയായ ശ്രീ ഭുവനേശ്വരിയുടെ സാന്നിധ്യമുള്ള കൂത്തമ്പലമാണ് മറ്റൊരു പ്രത്യേകത. പന്നിയൂര്‍ ഗ്രാമത്തില്‍ നിന്ന് വന്ന ഊരാണ്മക്കാരാണ് ഇവിടെ ദേവിയെ പ്രതിഷ്ഠിച്ചത്. തെക്കോട്ടാണ് ദേവിയുടെ പ്രതിഷ്ഠ. പെരുന്തച്ചനാല്‍ നിര്‍മ്മിതമാണ് ഭഗവതിയുടെ സ്ഥാനം. എടുത്തുപറയേണ്ട മറ്റൊന്ന് കൂത്തമ്പലത്തെക്കുറിച്ചാണ്. വാസ്തുവിദ്യപ്രകാരം പകിടചാരി കണക്കനുസരിച്ചാണ് നിര്‍മാണം. രാഗമണ്ഡപത്തില്‍ രാമായണമഹാഭാരത കഥാഭാഗങ്ങള്‍ കൊത്തിവച്ചിരിക്കുന്നു.
ലോകത്ത് ഒരുപക്ഷെ മറ്റൊരിടത്തും കുറുന്തോട്ടി തൂണ് എന്നൊന്ന് കാണാന്‍ കഴിഞ്ഞെന്ന് വരില്ല. അങ്ങനെയൊന്ന് ഉണ്ടെന്ന് പറഞ്ഞാല്‍ പോലും പലരും വിശ്വസിച്ചെന്നുവരില്ല. ഒരു കുറുന്തോട്ടി തൂണുപോലെ വളര്‍ന്ന് വലുപ്പം വയ്ക്കണമെങ്കില്‍ ഏതാണ്ട് 4200 വര്‍ഷം വേണ്ടിവരും. ഉളിതൊടാതെ മഴുകൊണ്ട് ചെത്തിയെടുത്ത ഈ തൂണ് മഴുവന്നൂര്‍ കുടുംബക്കാരാണ് നിര്‍മിച്ചതത്രെ. ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് ശാസ്താവിന്റെ പ്രതിഷ്ഠ. ഇരിങ്ങാലക്കുട കെടങ്ങശ്ശേരി തരണനെല്ലൂര്‍ ഇല്ലത്തിനാണ് താന്ത്രികാധികാരം. ഇവിടത്തെ രാമന്‍ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം കിടങ്ങൂര്‍ ഗ്രാമത്തിലുള്ള 13 നമ്പൂതിരി ഇല്ലങ്ങള്‍ക്കാണ്. കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ഐതിഹ്യ പശ്ചാത്തലം ഏകദേശം ഇപ്രകാരമാണ്.
പറഞ്ഞുവന്നത് ഓരോ ക്ഷേത്രങ്ങള്‍ക്കും അതിന്റേതായ ആചാര്യമര്യാദകളുണ്ട്. ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയാണ്. ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്നാണ് ചിലരുടെ ആവശ്യം. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. യുവതികള്‍ക്കും പ്രവേശനം അനുവദിക്കണമെന്നും ഇല്ലെങ്കില്‍ അതിക്രമിച്ചു കയറും എന്നൊക്കെ ‘പുരോഗമനവാദി’കളും ഫെമിനിസ്റ്റുകളും ഒക്കെ പറയുന്നുണ്ട്. പക്ഷെ വിശ്വാസികളായ സ്ത്രീകളാരും ശബരിമല അയ്യപ്പനെ, താന്ത്രികവിധി ലംഘിച്ച് ദര്‍ശിക്കും എന്ന് പറയില്ല. ‘പുരോഗമനം’ പറയുന്ന ന്യൂനപക്ഷത്തിന് മാത്രമേ ഇക്കാര്യത്തില്‍ പ്രശ്‌നമുള്ളു. വിശ്വാസങ്ങളെ ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ല.
പലതും കാലാനുസൃതമായി മാറേണ്ടതുണ്ട് എന്ന വാദത്തോട് യോജിക്കുന്നുണ്ടെങ്കിലും എല്ലാ കാര്യത്തിലും ആ മാറ്റം വേണമെന്ന നിര്‍ബന്ധബുദ്ധി പാടില്ല. എല്ലാറ്റിനും നമ്മുടെ നാട്ടില്‍ നിയമവും സ്വാതന്ത്ര്യവുമുണ്ട്. പക്ഷെ ഇവിടെ വേണ്ടത് വിവേചനബുദ്ധിയാണ്. അതാണ് പലര്‍ക്കും ഇല്ലാതെ പോകുന്നത്. പ്രശ്‌നങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ബുദ്ധി പ്രയോഗിക്കുകയാണ് വേണ്ടത്. പലപ്പോഴും നിയമം രക്ഷയ്‌ക്കെത്തുന്നത് പ്രശ്‌നങ്ങളില്‍ അകപ്പെട്ട ശേഷമായിരിക്കും. അലിഖിതമായ കീഴ്‌വഴക്കങ്ങള്‍ ഒരുപരിധി വരെ പാലിക്കുകയാണെങ്കില്‍ പല വിപത്തുകളും ഒഴിവാക്കാന്‍ സാധിക്കും. സ്വാതന്ത്ര്യത്തോടൊപ്പം കടമകളും പാലിക്കേണ്ടതുണ്ട്.
ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിലേക്ക് വരാം. മണ്ഡലകാലത്ത് പതിവായി ശബരിമലയിലെത്തി ഞാന്‍ ദര്‍ശനം നടത്തിയിരുന്നു. എന്നാലിപ്പോള്‍ ആ പതിവില്ല. ഭഗവാനെ ദര്‍ശിക്കാന്‍ ഒരിക്കല്‍ ഏഴ് മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ടി വന്നു. ഇടംവലം തിരിയാന്‍ പറ്റാത്തത്ര തിരക്ക്. വര്‍ഷം തോറും ഈ തിരക്ക് ഏറുന്നതല്ലാതെ കുറയുന്നില്ല. ഈ തിരക്കിനിടയിലേക്കാണ് സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് പറയുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ ഓരോ ക്ഷേത്രത്തിലും വ്യത്യസ്തമാണെന്ന് ആദ്യമേ സുചിപ്പിച്ചല്ലോ. കേവല ഭൗതികയുക്തികൊണ്ട് അളക്കാവുന്ന ഒന്നല്ല ആത്മീയത.



ജന്മഭൂമി: http://www.janmabhumidaily.com/news647008#ixzz4kBABDyFT