*ആറാട്ടുപുഴ പൂരത്തിൽ ഇരിങ്ങോൾ ഭഗവതിയും പങ്കെടുക്കാൻ എത്തിയിരുന്നുവത്രേ.*
ഭൂമിയിലെ ഏറ്റവും വലിയ ദേവ മേളയും പൂരങ്ങളുടെ മാതാവുമായ ആറാട്ടുപുഴ പൂരത്തിൽ ഇരിങ്ങോൾ ഭഗവതിയും പങ്കെടുത്തിരുന്നതായി പഴമൊഴി.
'കളഭ 'ത്തിൽ സൂചിപ്പിച്ചിരുന്ന പോലെ എറണാംകുളം ജില്ലയിലെ വേങ്ങൂര് , മാണിക്യമംഗലം, ചെങ്ങൽ, എടാട് ആവണംകോട്, നായത്തോട്, എഴിപ്രം എന്നീ ചരിത്രപ്രസിദ്ധങ്ങളായ ഏഴ് ഭഗവതി ക്ഷേത്രങ്ങളിൽ നിന്നും ആറാട്ടുപുഴക്ക് എഴുന്നെള്ളിച്ചു വന്നിരുന്നുവത്രേ . മീനമാസത്തിൽ രോഹിണി നാളിൽ കൊടികയറി ഉത്രം ആറാട്ടോടുകൂടിയാണ് ഇപ്പോൾ ഈ പൂരങ്ങൾ ആഘോഷിച്ചു വരുന്നത്.
ഈ ഭഗവതി ക്ഷേത്രങ്ങളിലെ പൂര മഹോത്സവങ്ങളോടനുബന്ധിച്ചുള്ള ഒരു വായ്ത്താരി ഇങ്ങിനെയാണ്.

"മുമ്പേ പൂരം വേങ്ങൂര്, പിന്നെ മാണിക്യ മംഗലം, ചെങ്ങൽ, എടാട്, ആവണംകോട്, നായത്തോട്,
എഴിപ്രം , പൂരത്തിൻ നാൾ പൂരം ഇരിങ്ങോൾ പൂരം".
എഴിപ്രം , പൂരത്തിൻ നാൾ പൂരം ഇരിങ്ങോൾ പൂരം".
തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിൽ പൂരം കൊടികയറുന്നില്ല. ഏഴു ഭഗവതിമാരുടെ കൂട്ടിയെഴുന്നെള്ളിപ്പാണ് തിരുനായത്തോടപ്പന്റെ സന്നിധിയിൽ നടന്നിരുന്നത്.
ഇപ്പോഴും പൂരം കൊടികയറിയാൽ ഒരു ദിവസം ഈ ക്ഷേത്രങ്ങളിലെല്ലാം "പഷ്ണി പൂജ"യുണ്ട്. അതായത്
ഒരു നേരം മാത്രം പൂജ. ഈ ദേവീ മാർക്കെല്ലാം ആറാട്ടുപുഴ പൂരത്തിൽ പങ്കെടുക്കുന്നതിനു വേണ്ടിയാണത്രേ ഒരു നേരം മാത്രം പൂജ കഴിച്ച് നടയടക്കുന്നത്.

*ക്ഷേത്ര മാഹാത്മ്യം*
എറണാകുളം ജില്ലയിൽ പെരുമ്പാവൂർ പട്ടണത്തിൽ നിന്നും 3 കിലോമീറ്റർ കിഴക്ക് മാറി മുൻസിപ്പൽ അതിർത്തിക്കുള്ളിൽ ഏകദേശം 50 ഏക്കറോളം ഭൂവിസ്തൃതിയിലുള്ള വനത്തിലാണ് ഇരിങ്ങോൾ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഇരിങ്ങോൾ ക്ഷേത്രം. പട്ടണത്തിന് നടുവിൽ ഇതുപോലൊരു വന പ്രദേശം മറ്റൊരിടത്തും കാണാൻ കഴിയില്ല. ഈ വനത്തിന് 4 കിലോമീറ്റർ ചുറ്റളവിനുള്ളിലുള്ള പ്രദേശമാണ് ഇരിങ്ങോൾ എന്ന പേരിലറിയപ്പെടുന്നത്.

*സ്ഥലനാമം*
ദ്വാപരയുഗത്തിലെ കൃഷ്ണാവതാര കാലഘട്ടത്തിൽ ദേവകി-വസു ദേവന്മാരുടെ എട്ടാമത്തെ പുത്രൻ തന്നെ വധിക്കുമെന്ന് ഭീതിപൂണ്ട കംസൻ ദേവകി-വസുദേവന്മാരെ കാരാഗൃഹത്തിലാക്കി. എട്ടാമത്തെ പുത്രനെയും പ്രതീക്ഷിച്ചിരുന്ന കംസൻ കണ്ടത് ശിശു രൂപത്തിലുള്ള പെൺകുഞ്ഞിനെയാണ്. അഷ്ടമൻ പുത്രനല്ലെന്നറിഞ്ഞിട്ടും കംസൻ ഈ പെൺകുഞ്ഞിനെ കൊല്ലാൻ ഒരുങ്ങിയെങ്കിലും കുഞ്ഞ് ആകാശത്തിൽ അഭൗമ തേജസ്സോടെ ജ്വലിച്ചു നിന്നു. ആകാശത്ത് ജ്വലിച്ചു നിന്ന തേജസ് ഭൂമിയിൽ ആദ്യമായി സ്പർശിച്ച പ്രദേശം *ഇരുന്നോളായി* ക്രമേണ *ഇരിങ്ങോളായി* രൂപാന്തരപ്പെട്ടുവെന്ന് ഐതിഹ്യം.
*നന്ദന വനം*
എല്ലാ ചൈതന്യങ്ങളും ഉൾകൊണ്ട് പരാശക്തിയായ ദേവിയെ ദർശിച്ച് അനുഗ്രഹം നേടാൻ എത്തിയ ദേവഗണങ്ങളാണ് വൃക്ഷങ്ങളായി മാറി ദേവിയെ സദാ സ്തുതിച്ചു കൊണ്ട് ഇവിടെ നില്ക്കുന്നതെന്നാണ് ഭക്തരുടെ സങ്കല്പം. അതു കൊണ്ടാണ് ഇവിടുത്തെ മരങ്ങൾ മുറിക്കുകയോ വീണു കിടക്കുന്ന മരങ്ങൾപ്പോലും മറ്റു ആവശ്യങ്ങൾക്കു എടുക്കുകയോ ചെയ്യാത്തത്. ഏകദേശം 50 ഏക്കറോളം വിസ്തൃതിയിലാണ് പ്രകൃതിദത്തമായ നന്ദനവനം. ഈ വനത്തിൽ ഹിംസ്ര ജന്തുക്കളോ വിഷജീവികളോ എന്തിനേറേ കടന്നൽകൂട്ടങ്ങൾ പോലും ഇല്ല .
സമശീതോഷ്ണ നിലയിലുള്ള ഇരിങ്ങോൾ ക്കാവ് കേരളത്തിലെ ഏറ്റവും വലിയ കാവുകളിൽ ഒന്നാണത്രേ.

*ഹനുമാന് ശാപം*
ഋഷിവര്യനായ തൃണബിന്ദു മഹർഷി ഈ വനത്തിൽ പർണ്ണശാല കെട്ടി താമസിക്കുകയും ക്ഷേത്ര കുളത്തിൽ സ്‌നാനം ചെയ്ത് വേദപഠനം നടത്തി കൊണ്ടിരിക്കെ വേദാഭ്യാസം മറഞ്ഞു നിന്നു വീക്ഷിച്ച ഹനുമാനെ ആളറിയാതെ ആട്ടിയോടിക്കുകയും ചെയ്തുവത്രേ.. സൂര്യദേവന്റെ ശിഷ്യനായി തിരിച്ചെത്തിയ ഹനുമാൻ ബ്രാഹ്മമുഹൂർത്തത്തിൽ ഉണരുന്ന മഹർഷിയെ ഭയപ്പെടുത്തുന്നതിനായി പർണ്ണശാലയുടെ ഇരു വാതിലുകളിലും കൊമ്പനാനയേയും സിംഹത്തേയും കാവൽ നിർത്തി. മഹർഷി ഉണർന്ന് ഇവയെ കണ്ട് ഭയപ്പെടുന്നത് കാണാനായി വനത്തിനുള്ളിലെ ഒരു 'ഇലവ്' മരത്തിന്റെ മുകളിൽ കയറി ഇരിക്കുകയും ചെയ്തു. ദിനചര്യകൾക്കായി ഉണർന്ന മഹർഷി ജ്ഞാന ദൃഷ്ടിയിൽ തൽസ്ഥിതി മനസ്സിലാക്കുകയും ഈ ദുഷ്പ്രവൃത്തി ചെയ്ത ഹനുമാന്റെ അഹന്ത കുറയ്ക്കുന്നതിനു വേണ്ടി ശപിക്കുകയും ചെയ്തു. ശാപം കൊണ്ട് തന്റെ ശക്തിയെ കുറിച്ച് വിസ്മൃതിയിലാണ്ട ഹനുമാനേയും അന്വേഷിച്ച് പിതാവായ വായുദേവൻ കാടു മുഴുവൻ അലഞ്ഞെങ്കിലും കണ്ടെത്താനായില്ല. വായുദേവൻ എല്ലാ വൃക്ഷങ്ങളും ഇളക്കി നോക്കിയപ്പോൾ ഒരെണ്ണം മാത്രം ഇളകുന്നില്ലാ എന്ന് മനസ്സിലായി . ആ വൃക്ഷത്തിലായിരുന്നു ഹനുമാൻ ഇരുന്നിരുന്നത്. പിന്നീട് ഈ വൃക്ഷം വലിയ ഇലവ് എന്ന പേരിൽ അറിയപ്പെട്ടു.
*ഹനുമാന് ശാപമോക്ഷം*
വായുദേവൻ ഹനുമാനെ മരത്തിൽ നിന്നും വിളിച്ചിറക്കി ശാപവാർത്ത അറിയിക്കുകയും രണ്ടു പേരും കൂടി മഹർഷിയെ സാഷ്ടാംഗം പ്രണമിക്കുകയും ചെയ്തു. വാനര ബാലന്റെ കുസൃതികൾ ക്ഷമിച്ച് ശാപമോക്ഷം കൊടുക്കണമെന്ന് വായുദേവൻ മഹർഷിയോട് കേണപേക്ഷിച്ചു. ശ്രീരാമാവതാരകാലത്ത് ഹനുമാന്റെ അജയ്യമായ ശക്തി പ്രഭാവത്തെപ്പറ്റി ജാംബവാൻ ഓർമിപ്പിക്കുമെന്നും ആ സമയത്ത് ഹനുമാന്റെ ശക്തി തിരിച്ചു കിട്ടുമെന്നും തുടർന്ന്
ശക്തഹനുമാനായി മാത്രമെ ലോകം അറിയുകയുള്ളുവെന്നും രാമനാമമുള്ള കാലത്തോളം ഹനുമാൻ ചിരഞ്ജീവിയായിരിക്കുമെന്നും മഹർഷി ശാപമോക്ഷം കൊടുത്തു.
ശക്തഹനുമാനായി മാത്രമെ ലോകം അറിയുകയുള്ളുവെന്നും രാമനാമമുള്ള കാലത്തോളം ഹനുമാൻ ചിരഞ്ജീവിയായിരിക്കുമെന്നും മഹർഷി ശാപമോക്ഷം കൊടുത്തു.
*തീർത്ഥക്കുളം*
തൃണബിന്ദു മഹർഷി നിത്യേന ഈ കുളത്തിൽ സ്നാനം ചെയ്താണ് വേദ ഉപദേശങ്ങൾ നടത്തിയിരുന്നത്. അതു കൊണ്ടു തന്നെ ഇവിടുത്തെ കുളം തീർത്ഥകുളമാണ്. ബ്രാഹ്മമുഹൂർത്തത്തിൽ ഈ തീർത്ഥക്കുളത്തിൽ കുളിച്ച് നിശ്ചിത ദിവസം മനസ്സിൽ ധ്യാനിച്ച് പരാശക്തിയായ ഇരിങ്ങോൾ ഭഗവതിയെ ദർശിച്ചാൽ ഉദ്ദിഷ്ട കാര്യം സാധിക്കുമെന്നാണ് ഭക്തരുടെ ഉറച്ച വിശ്വാസം.
എം.രാജേന്ദ്രൻ
ആറാട്ടുപുഴ
ആറാട്ടുപുഴ
*****************************************************************************
മീനത്തിലെ ഉത്രം ആറാട്ടുകണക്കാക്കി കേരളത്തില്‍ നിരവധി ഭഗവതിമാര്‍ക്കായി പൂരങ്ങള്‍ കൊടികയറുവാന്‍ ഒരുക്കങ്ങള്‍ നടക്കുകയാണ്. ആറാട്ടുപുഴയില്‍ നൂറ്റെട്ടു ദുര്‍ഗമാരും വന്നുചേര്‍ന്ന് ആറാട്ടുമുങ്ങി പിരിയുന്ന ഒരു ഗതകാലം കേരളത്തില്‍ നിലനിന്നിരുന്നു. അത് പഴയകാലം. ആറാട്ടുപുഴ പൂരദിവസം കാശിയില്‍ നേരത്തേനട അടയ്ക്കും. കാരണം ദേവന് അന്നേദിവസം ആറാട്ടുപുഴയില്‍ എത്തുന്നതിനാണ് ഈസംവിധാനം. ആറാട്ടുപുഴയില്‍ മുങ്ങിയിരുന്ന വിളിപ്പാടകലെയുള്ള പൂരങ്ങളായ തൃശ്ശൂര്‍ ദേശത്തെ ദേവതകളും പെരുമഴകാരണം ആറാട്ടുപുഴയില്‍ വരാതായി, അവര്‍ പിന്നീട് തൃശ്ശൂര്‍ പൂരം തന്നെതീര്‍ക്കുകയായിരുന്നു. എറണാകുളംജില്ലയിലെ ആലുവായ്ക്കും അങ്കമാലിക്കും അടുത്തുള്ള ഏഴുദേവിമാര്‍ ഇതുപോലെ ആറാട്ടുപുഴയില്‍ പോയിരുന്നുവത്രേ. ചാലക്കുടിയിലെ ഏതോ നാട്ടുപ്രഭുക്കള്‍ വഴിമുടക്കിയതിനെ തുടര്‍ന്നാണ് ആയാത്രനിലച്ചത്. ഈഭാഗത്തെദേവതകള്‍ പിന്നീട് സ്വന്തം തട്ടകത്തില്‍ പൂരങ്ങള്‍ നിശ്ചയിച്ചുറപ്പിച്ചു. ആറാട്ടുപുഴപൂരം നിശ്ചയിച്ച പെരുമനത്ത് എല്ലാദേവതമാരും വന്ന് പെരുവനം പൂരം നടത്തുന്നതുമാതിരി, തൃശ്ശൂരില്‍ വടക്കും നാഥനുമുന്നില്‍ വന്ന് ദേശക്കാര്‍ തൃശ്ശൂര്‍പൂരം നടത്തുന്നപോലെ നായത്തോട് ക്ഷേത്രത്തിലും പൂരക്ഷേത്രങ്ങളിലെ ഭഗവതിമാര്‍വന്ന് പൂരം നടത്തിയിരുന്നു. ഇതിനും മാറ്റംവന്നു. ഒരോ ഭഗവതിമാരും അതാതിടത്ത് മാത്രം പൂരം ഒതുക്കി. വേങ്ങൂര്‍, മാണിക്യമംഗലം, ചെങ്ങല്‍, എടനാട,് ആവണംകോട്, എഴുപ്പുറം, ഇരിങ്ങോള്‍ എന്നീക്ഷേത്രങ്ങളിലെ ഭഗവതിമാരും നായത്തോട്ടെ ശിവ നാരായണക്ഷേത്രത്തിലും ക്രമപ്രകാരം ഒരോക്ഷേത്രങ്ങളിലും പൂരം നിലവില്‍വന്നു. നായത്തോട്ട് പൂരത്തിന് പ്രസക്തി നഷ്ടപ്പെട്ടതിനാല്‍ ആ ദിവസം അവിടെ ദീപാരാധന ഗംഭീരമായി നടത്തിവരുന്നു. ഇപ്പോള്‍ നാട്ടുകാര്‍ചേര്‍ന്ന് പൂരക്ഷേത്രങ്ങളില്‍ കൊടികയറികിടക്കുന്നകാലത്ത് സപ്തദേവി ശിവനാരായണ ദര്‍ശനം എന്നപേരില്‍ തീര്‍ത്ഥയാത്ര നടത്തുന്നത് സ്ഥിരമാക്കി. ഇതില്‍പെടുന്ന എടാട്ടു ഭഗവതി ആലുവാ മണല്‍പുറത്ത് ആറാട്ടിനെത്തവെയാണ് മണല്‍പുറത്തിന്റെ നായകന്‍ മഹാദേവന് പടഹാദി നിയമപ്രകാരം കൊടികയറിയിരുന്നത്. മഹാദേവനും ഉത്രവിളക്ക് ആഘോഷിക്കും. ഭഗവതിമാര്‍ എല്ലാ ദിവസവും കൊടികയറി ആറാട്ടുദിവസം വരെ ആറാട്ടുകുളിക്കുന്നു.
http://www.janmabhumidaily.com/news391136
************************************************************************************
സപ്തദേവീ ശിവനാരായണദര്‍ശനത്തോടെയുള്ള പൂരസംഗമങ്ങള്‍ ഏഴര പതിറ്റാണ്ടിനുശേഷം വീണ്ടും പുനര്‍ജനിക്കുന്നു. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കൊച്ചിന്‍ ദേവസ്വംബോര്‍ഡ് മെമ്പര്‍ കെ.കുട്ടപ്പനും മറ്റ് ക്ഷേത്രങ്ങളുടെ ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മധ്യകേരളത്തിലെ ഏഴ് ദേവീ ക്ഷേത്രങ്ങളിലെ പൂരങ്ങളെല്ലാം ഒന്നുചേര്‍ന്ന് തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിന്റെ മുമ്പില്‍ സമ്മേളിച്ചിട്ട് 74 വര്‍ഷങ്ങള്‍ പിന്നിട്ടു. ഇതിന്റെ സ്മരണ പുതുക്കിക്കൊണ്ടുള്ള സപ്തദേവീ ശിവനാരായണദര്‍ശനത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 7ന് വേങ്ങൂര്‍ ശ്രീദുര്‍ഗാ ദേവീ ക്ഷേത്രാങ്കണത്തില്‍ തന്ത്രിസമാജം പ്രസിഡന്റ് വേഴപറമ്പ് കൃഷ്ണന്‍ നമ്പൂതിരിപ്പാട് നിര്‍വഹിക്കും.
ഏഴ് പൂരങ്ങളില്‍ ആദ്യത്തേത് വേങ്ങൂരും അവസാനത്തേത് ഇരിങ്ങോള്‍ പൂരവുമാണ്. ഏഴ് ക്ഷേത്ര ങ്ങളിലെയും പൂരങ്ങള്‍ ഐതിഹ്യപരമായി തിരുനായത്തോട് സംഗമിച്ചിരുന്നു. ഓരോ ക്ഷേത്രങ്ങളിലും പൂരങ്ങള്‍ നടക്കുമ്പോള്‍ മറ്റ് ആറിടങ്ങളിലെ ദേവിമാര്‍ എഴുന്നള്ളിയെത്തി മാറിമാറി സംഗമിക്കുകയും അവസാനം ശിവനാരായണന്മാരുടെ മുമ്പില്‍ സംഗമിക്കുകയുമായിരുന്നു ആചാരം.
28ന് വേങ്ങൂര്‍ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടെ കൂട്ടപൂരങ്ങള്‍ക്ക് തുടക്കമാകും. 29ന് മാണിക്കമംഗലം കാര്‍ത്ത്യായനീദേവീ ക്ഷേത്രത്തിലെ പൂരം. 30ന് ചെങ്ങല്‍ ഭഗവതി ക്ഷേത്രത്തിലെ പൂരം. 31ന് എടാട്ട് ശ്രീദുര്‍ഗാദേവി ക്ഷേത്രത്തിലെ പൂരം. ഏപ്രില്‍ 1ന് ആവണംകോട് സരസ്വതി ക്ഷേത്രത്തില്‍ പൂരം. ഏപ്രില്‍ 2ന് തിരുനായത്തോട് ശിവനാരായണദര്‍ശനവും പൂരസംഗമവും. ഏപ്രില്‍ 3ന് എഴിപ്രം ഭഗവതി ക്ഷേത്രത്തില്‍ പൂരം. ഏപ്രില്‍ 4ന് ഇരിങ്ങോള്‍ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പൂരത്തോടെ കൂട്ടപൂരങ്ങള്‍ക്ക് സമാപനമാകും.
കെ.പി.ഹരി, പി.എന്‍.മുരളീധരന്‍ നായര്‍, പി.കെ.നാരായണന്‍ നായര്‍, എം.എന്‍.കൃഷ്ണന്‍ നമ്പൂതിരി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
ജന്മഭൂമി: http://www.janmabhumidaily.com/news48463#ixzz54qkTCcXY
**********************************************************************************
തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിലെ ഒരു പഴയതരം പൂട്ട്
ആറാട്ടുപുഴയിൽ വന്നിരുന്ന പെരുമ്പാവൂരിനടുത്തുള്ള ഇരിങ്ങോൾ വനത്തിനുള്ളിലെ ഇരിങ്ങോൾകാവ് ദേവീ ക്ഷേത്രവും നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തുള്ള ആവണംകോട് ഭഗവതി (സരസ്വതി) ക്ഷേത്രവും കാലടിക്ക് സമീപ പ്രദേശങ്ങളിലുള്ള ചെങ്ങൽ ഭഗവതി ക്ഷേത്രവും എടാട്ട് ഭഗവതി ക്ഷേത്രവും മാണിക്യമംഗലം ഭഗവതി ക്ഷേത്രവും വേങ്ങൂർ ഭഗവതി ക്ഷേത്രവും ഏഴിപ്പുറം ഭഗവതീ ക്ഷേത്രവും തിരുനായത്തോട് ശിവനാരായണ ക്ഷേത്രവും എറണാകുളം ജില്ലയിലെ പ്രസിദ്ധ ക്ഷേത്രങ്ങളാണ്. ഇന്ന് ഈ ക്ഷേത്രങ്ങളിൽ പെരുവനം മാതൃകയിൽ പൂരം നടത്തിവരുന്നു. പെരുവനം-ആറാട്ടുപുഴ പൂരം നടക്കുന്ന അതേ ദിവസങ്ങളിൽ തന്നെയാണ് ഈ ക്ഷേത്രങ്ങളിലെ പൂരങ്ങളും. ആറാട്ടുപുഴ പൂരദിവസം ഈ ക്ഷേത്രങ്ങളിൽ നടക്കുന്ന ഒരു ചടങ്ങാണ് കൊടിമരച്ചുവട്ടിൽ പട്ടിണി ശംഖ് വിളിച്ച് ക്ഷേത്രഗോപുരത്തിന് പുറത്തേക്ക് ഇറങ്ങുക എന്നത്. ആറാട്ടുപുഴയിലേക്ക് പോകുന്നു എന്നാണ് വിശ്വാസം. പണ്ട് പോയിരുന്നതിന്റെ സ്മരണ പുതുക്കൽ ആയിട്ടും ഇതിനെ കണക്കാക്കുന്നു. കൊച്ചിരാജ്യത്തിൻ കീഴിലായിരുന്ന ഈ പ്രദേശങ്ങൾ പിന്നീട് തിരുവിതാംകൂറിൽ ഉൾപ്പെട്ടതോടെ പ്രസ്തുത ക്ഷേത്രങ്ങൾ ആറാട്ടുപുഴയ്ക്കുള്ള വരവ് നിർത്തി എന്നും അഭിപ്രായങ്ങളുണ്ട്. തിരുനായത്തോട് ഒഴികെയുള്ള ക്ഷേത്രങ്ങൾ 'സപ്ത ദേവീ ക്ഷേത്രങ്ങൾ' എന്നറിയപ്പെടുന്നു. ഈ ദേവികളെല്ലാം സഹോദരിമാരാണെന്നാണ് സങ്കൽപം.
'പൂരം മുൻപിൽ വേങ്ങൂര്
പിന്നെ മാണിക്യമംഗലം
ചെങ്ങൽ എടാട്ട് ആവണംകോട്
നായത്തോട് എഴീപുറം'
എന്നൊരു ചൊല്ല് ഈ പൂരങ്ങളെക്കുറിച്ച് പറഞ്ഞു കേൾക്കുന്നുണ്ട്. ഇതിൽ അവസാനമാണ് ഇരിങ്ങോൾ. ഈ മുൻ ഗണനാക്രമത്തിലാണ് ഇപ്പോഴും ഈ ക്ഷേത്രങ്ങളിലെ പൂരാഘോഷം നടത്തിവരുന്നത്.
പെരുവനം പൂരവുമായി ബന്ധപ്പെട്ടതും ഒരിക്കൽ ബന്ധപ്പെട്ടിരുന്നതുമായ ക്ഷേത്രങ്ങളിലെ ഒരു ചടങ്ങാണ് പട്ടിണി ശംഖ് ഊതൽ. ദേവീദേവന്മാരുടെ യാത്രകൾ ഒരു നിശ്ചിത സ്ഥാനത്ത് എത്തുമ്പോൾ എല്ലാ മേളങ്ങളും നിർത്തും. ഗ്രാമക്കാരായ നമ്പൂതിരിമാർ എഴുന്നള്ളിച്ചു നിൽക്കുന്ന ഭഗവതി അല്ലെങ്കിൽ ശാസ്താവിന്റെ മുൻപിൽ അർദ്ധചന്ദ്രാകൃതിയിൽ മുട്ടുകുത്തി ഇരിക്കുന്നു. അപ്പോൾ മാരാര് സാവകാശമായി ഒമ്പത് പ്രാവശ്യം ശംഖ് നീട്ടിവിളിക്കും. മൂന്നാമത്തേയും ആറാമത്തേയും ഒമ്പതാമത്തേയും ശംഖുവിളിക്കുന്ന സമയങ്ങളിൽ നമ്പൂതിരിമാരെല്ലാവരും ചേർന്ന് തുടർച്ചയായി കൈകൊട്ടിക്കൊണ്ടിരിക്കും. ഇതിനെയാണ് പട്ടിണി ശംഖ് ഊതുക എന്ന് പറയുന്നത്.
ഭാരതപ്പുഴക്കും പെരിയാറിനുമിടക്ക് പിന്നെയും എത്രയോ പേർ!! ഒരുപക്ഷേ കരുവന്നൂർപുഴയിലെ ഓളങ്ങൾക്ക് മാത്രം അറിയാവുന്ന ചരിത്രത്തില്ലേക്ക് ഇനിയും കടന്നെത്തുക ദുഷ്ക്കരമാണ്. ചരിത്രത്തിന്റെ വാതിലുകൾ അടയുമ്പോൾ ഐതിഹ്യങ്ങളെ കൂട്ട് പിടിക്കേണ്ടി വരും. കാരണം ഐതിഹ്യങ്ങൾ ചരിത്ര പശ്ചാതലത്തിൽ കാൽപനികതയും ഭാവനയും ഭക്തിയും ഭയവും സത്യവും നുണയും അസംബന്ധങ്ങളും എല്ലാം ചേത്ത് രചിക്കപ്പെട്ടവയാണ്. അവയിൽ നിന്ന് ചരിത്രവും സത്യവും അരിച്ചെടുക്കുന്നത് ശ്രമകരമാണെങ്കിലും ചില നിഗമനങ്ങളിൽ എത്തിച്ചേരാൻ സഹായിക്കുമെന്ന് കരുതാവുന്നതാണ്. കേരളം സൃഷ്ടിച്ച പരശുരാമൻ ആ പ്രദേശത്തിന്റെ രക്ഷക്കായ് ഗോകർണ്ണം മുതൽ കന്യാകുമാരി വരെ 108 ശിവാലയങ്ങൾ, 108 ദുർഗാലയങ്ങൾ, 108 ശാസ്താക്ഷേത്രങ്ങൾ എന്നിവ സ്ഥാപിച്ചു എന്നാണ് ഐതിഹ്യം. ഈ ഗണത്തിൽ പെട്ട ക്ഷേത്രങ്ങളിൽ കൂടുതലും കേരളത്തിന്റെ മദ്ധ്യഭാഗത്തായിരുന്നു. ഇതിൽ 108 ശാസ്താ ക്ഷേത്രങ്ങളിലും 108 ദുർഗാലയങ്ങളിലും ഉൾപ്പെടുന്ന ക്ഷേത്രങ്ങളാണ് പെരുവനം-ആറാട്ടുപുഴ പൂരത്തിൽ ഇന്ന് പങ്കെടുക്കുന്നതും മുൻപ് പങ്കെടുത്തിരുന്നതും. തൃപ്രയാർ മാത്രമാണ് ഈ ഗണത്തിൽ പെടാത്ത ഒരേ ഒരു ക്ഷേത്രം. ആയതിനാൽ 108 ദുർഗാലയങ്ങളെക്കുറിച്ചും 108 ശാസ്താ ക്ഷേത്രങ്ങളെക്കുറിച്ചുമുള്ള ശ്ലോകങ്ങളിൽ കാണുന്നവയിൽ മദ്ധ്യകേരളത്തിലെ ക്ഷേത്രങ്ങൾ എല്ലാം തന്നെ പെരുവനം-ആറാട്ടുപുഴ പൂരത്തിലെ അംഗങ്ങളായിരുന്നു എന്ന് കരുതാവുന്നതാണ്.
http://aspoak682.blogspot.in/2016/07/5.html
******************************************************************************************************
ഇനി എന്റെ നായത്തോടിന്റെ മണ്ണിലേക്കു തന്നെ വരാം . ചരിത്രഭൂമിയിൽ നിന്നും അടർത്തിയെടുത്തതു പോലെ ' നായത്തോട് ' എന്ന സ്ഥലനാമത്തിനു പിന്നിലും ഒരു കഥയുണ്ട്. 16 -ആം നൂറ്റാണ്ട് ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ രാജാവ് പണികഴിപ്പിച്ചതാണു ഇവിടുത്തെ ഏറെ പ്രത്യേകതകൾ നിറഞ്ഞ തിരുനായത്തോട് ശിവനാരായണ ക്ഷേത്രം.
ചേരമാൻ പെരുമാൾ രാജാവിനു തന്റെ ഗുരുവായ യതിവര്യനിൽ നിന്നും അദ്ദേഹത്തിന്റെ സമാധിക്കു മുൻപു നൽകിയ ഒരു ആജ്ഞ നിറവേറ്റാനുണ്ടായിരുന്നു ! പുനർജ്ജന്മത്തിൽ ഗുരു ഒരു നായ ആയി ജന്മംകൊള്ളും. അക്കാലം ഗുരുവായി വരുന്ന നായ അതിന്റെ നൈസർഗ്ഗിക വാസനകളാൽ , അശുദ്ധ ഭക്ഷണങ്ങളും മറ്റും കഴിക്കാൻ ഇടവരാതെ ശ്രദ്ധിച്ചുകൊള്ളണം എന്നുണ്ടായിരുന്നു.
അങ്ങനെ ആ നായയെ സന്തതസഹചാരിയായി കൂടെക്കൂട്ടിയ രാജനു ഒരിക്കൽ കുതിരപ്പുറത്തു സവാരിചെയ്യുന്ന വേളയിൽ തന്റെ ഗുരുവിന്റെ പുനർജ്ജന്മത്തിലെ ഈ നായ മലിനവസ്തു ഭക്ഷിക്കുന്നത് കണ്ടു തടയാനായി തന്റെ വാളുകൊണ്ട് നായയെ ആഞ്ഞുവെട്ടി ! ആ സംഭവം നടന്നത് ഒരു തോടിനു ചേർന്ന ഭൂമിയിലായിരുന്നു . അങ്ങനെ നായയെ വെട്ടിയ തോട് എന്നത് ലോപിച്ച് നായത്തോട് ആയി എന്നും ഭാഷ്യം! ഈ നാടിന്റെ ഹൃദയഭൂമി എന്ന് ഇവിടം വിശേഷിപ്പിക്കാം.
വെട്ടിയത് നായയെ ആണെങ്കിലും ഗുരുവിന്റെ പുനർജ്ജന്മം ആയിരുന്നല്ലോ....അങ്ങനെ ഗുരുഹത്യാ പാപം എന്ന് അലട്ടിയതിനുള്ള ശാന്തിക്കുവേണ്ടി പാപപരിഹാരാർദ്ധം ചേരമാൻ പെരുമാൾ രാജാവ് പണികഴിപ്പിച്ച ക്ഷേത്രമാണു ഇവിടുത്തെ തിരുനായത്തോട് ശിവനാരായണ ക്ഷേത്രം .
ചുമർചിത്രങ്ങളും ,നാലമ്പലവും ചെമ്പോടുകൾ കൊണ്ടുള്ള വട്ടശ്രീകോവിലും , ആനമതിൽ എന്നറിയപ്പെടുന്ന പത്താൾ പൊക്കത്തിലുള്ള ചുറ്റുമതിലുമൊക്കെ ഇതിന് സ്വന്തം. ഇന്ന് കേരള പുരാവസ്തുവകുപ്പിന്റെ കീഴിൽ ചുമർച്ചിത്രങ്ങളും മറ്റും സരക്ഷിച്ചു പോരുന്നുണ്ട്.
ഇതിന്റെ പടിഞ്ഞാറേ ഗോപുരവാതിലിനോട് ചേർന്ന് നിൽക്കുന്ന ഓടിട്ട ഇന്നും കേരളീയ തനിമ നഷ്ടപ്പെടാതെ നിൽക്കുന്ന ഒരു വീടുണ്ട്. മഹാകവി ജി യുടെ ജന്മഗൃഹം! മഹാകവി ശംഖൂതി കൊട്ടിപ്പാടി സേവിച്ചതും ഈ ക്ഷേത്രത്തിന്റെ തിരുമുറ്റത്തു നിന്നുമാണു.ഈ നാടിന്റെ , ജന്മനാടിന്റെ ആത്മാവ് കടം കൊണ്ട് എടുത്തതാണു തന്റെ കവിതകൾ എന്ന് മഹാകവി ജീവചരിത്രത്തിൽ പറയുന്നതും ഈ നായത്തോട് ന്റെ ഹൃദയത്തിൽ തൊട്ടുകൊണ്ടാണു.
മഹാകവിയുടെ കാലടികൾ പതിഞ്ഞ മണ്ണ് , അദ്ദേഹം നടന്നു തീർത്ത വഴികൾ , കൈകൂപ്പിയ ക്ഷേത്രനടകൾ , മുങ്ങിക്കുളിച്ച ക്ഷേത്രക്കുളങ്ങൾ എല്ലാം എല്ലാം എന്റേതു കൂടിയാണു. ഈ നായത്തോടിന്റെ മണ്ണിൽ ജനിക്കാനായതിൽ ഞാനും അഭിമാനം കൊള്ളുന്നു..
നായയെ വെട്ടിയ ആ തോട് എന്ന് പറയുന്നത് പെരിയാറിന്റെ ഒരു കൈവഴിയാണു.ഈ തോടിനെ തുറ എന്നാണു ഇവിടങ്ങളിൽ അറിയുന്നത്. തോടിനോട് ചേർന്ന് ഒരു ശ്രീകൃഷ്ണസ്വാമീ ക്ഷേത്രമുണ്ട് , ഇതിനെ തുറങ്കര ക്ഷേത്രം എന്നാണു അറിയപ്പെടുന്നത്.
തിരുനായത്തോട് ക്ഷേത്രത്തിനോട്ചുറ്റപ്പെട്ട നാലു കര ഭാഗങ്ങൾ ഉണ്ടു. വയലുകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്തിന്റെ തെക്ക് കരയിൽ അയ്യപ്പക്ഷേത്രവും വടക്കു ശിവക്ഷേത്രവും പടിഞ്ഞാറും കിഴക്കും കൃഷ്ണനുമാണുള്ളത്...വടക്കുപടിഞ്ഞാറു നാടിന്റെ ഗ്രാമലക്ഷ്മി എന്നു പറയാവുന്ന സാക്ഷാൽ ഭദ്രകാളീ ക്ഷേത്രവും നിലകൊള്ളുന്നു.
ശിവനാരായണ ക്ഷേത്രവും, തുറങ്ങര ക്ഷേത്രവും ഒരു പാടശേഖരത്തിന്റെ വിടവ്.

http://mayabalakrishnan.blogspot.in/2017_08_13_archive.html
***********************************************************************************
തിരുനായത്തോട് ശിവനാരായണ ക്ഷേത്രം അപൂർവങ്ങളിൽ അപൂർവങ്ങളായ പ്രതേകതകൾ കൊണ്ട് നിറഞ്ഞതാണ് . തിരുനായത്തോട് ശിവനാരായണ ക്ഷേത്രം സ്ഥാപിതമായിട്ട് 1200 വര്ഷം തികയുകയാണ്. AD 800 മുതൽ 844 വരെ ചേര സാമ്രാജ്യം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ നായനാർ ആണ് ഈ ക്ഷേത്രം സ്ഥാപിച്ചദ് .പെരുമാൾ ആദേഹതിൻറെ ഗുരുവിനോട് ചെയ്ത പാപ പരിഹാരാർത്ഥം ആണ് ക്ഷേത്രം പണികഴിപിച്ചത് . കേ രളത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന് വ്യത്യസ്തമായി ഇവിടെ ശിവനും വിഷ്ണുവും ഒരേ ബിംബത്തിൽ കുടികൊള്ളുന്നു .സാധാരണ ഒരേ പീഠത്തിൽ ശിവനും വിഷ്ണുവും പ്രതിഷ്ഠ ഉള്ള ക്ഷേത്രങ്ങളിൽ ശങ്കരനാരായണ മൂര്ത്തി ആയിട്ടാണ് കുടികൊള്ളുന്നദ് , അതിൽ നിനും വ്യതസ്തമായി ഇവിടെ ഒരേ പീഠത്തിൽ ശിവനും വിഷ്ണുവും ആയിതന്നെ കുടികൊള്ളുന്നു. അതുകൊണ്ട് തന്നെ ഇവിടുത്തെ പൂജാ ക്രമങ്ങളൊക്കെ യും മറ്റു ക്ഷേത്രങ്ങളിൽ നിന്നും വ്യതസ്തമാണ്.ഒരേ ബിംബത്തിൽ ഇരു ദേവന്മാർകും പ്രത്യേകം പ്രത്യേകം പൂജാവിധാനങ്ങളാണ് ഇവിടെ ഉള്ളത് .
ശ്രീ ശങ്കരൻ അദേഹത്തിന്റെ കുട്ടികാലത്ത് അമ്മയോടൊപ്പം ഇവിടെ തൊഴാൻ വന്നിടുണ്ട് , ക്ഷേത്ര മതിലിനോട് ചേർന്നാണ് ജി ശങ്കര കുറുപ്പിന്റെ ജന്മഗ്രിഹം . AD 8 9 നൂറ്റാണ്ടുകളിൽ നിലനിന്ന ജൈന ബുദ്ധ മതങ്ങളെ ഉന്മൂലനം ചെയുക എന്ന ലക്ഷ്യം കൂടി ഈ ക്ഷേത്രനിർമിതിക്ക് ഉണ്ടായിരുന്നു ഏന് പറയപെടുന്നു.പ്രതേകിച്ചു ഇക്കാലത്തെ ശ്രീശങ്കരന്റെ പ്രവര്ത്തനങ്ങളും ഈ ഉദ്ധേശത്തിനു അക്കം കൂട്ടി. AD 8 9 നൂറ്റാണ്ടുകളിൽനൂറ്റാണ്ടുകളിൽ നിര്മിക്കപെട്ട ക്ഷേത്രങ്ങൾക്ക് ഉള്ള എല്ലാ പ്രതേകതകളുo ഈ ക്ഷേത്രത്തിനുണ്ട്, വട്ടശ്രീകൊവിൽ,മുഖമണ്ടപം ചുറ്റംബലും,തിടപിള്ളി,മുളയറ,കൂത്തമ്പലം,വാതില്മാടം എന്നിവ ആണ് അക്കാലത്തെ പൊതുവായ പ്രതേകതകൾ.വട്ട കരിങ്കൽ ശ്രീകോവിലിലെ ചിത്രങ്ങൾ ചുമർ ചിത്ര കലയിലെ പ്രശസ്ത മാതൃകകളാണ്
ടിപ്പുവിന്റെ പടയോട്ടകാലത്ത് ക്ഷേത്രത്തിനു സാരമായ നാശനഷ്ടങ്ങൾ വന്നിടുണ്ട്. അദിന്റെ അവശിഷ്ടങ്ങൾ ഇപ്പോളും ഇവിടെ കാണാനാവുന്നതാണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന്
2 km മാറിയും കാലടി , അങ്കമാലി പ്രദേശങ്ങല്ക് 5 km മാറിയും ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്
https://sanathanadarmam.wordpress.com/2015/06/27/തിരുനായത്തോട്-ശിവനാരായണ/
***********************************************************************************
1200 വര്‍ഷം പിന്നിട്ട തിരുനായത്തോട് ശിവനാരായണ ക്ഷേത്രം ചരിത്രസ്മരണകളുടെ ഈറ്റില്ലമാണ്.ആര്‍ഷഭാരത സംസ്‌കൃതിയുടെയും വിശ്വമത സാഹോദര്യത്തിന്റെയും സംഗമ കേന്ദ്രമായി വര്‍ത്തിക്കുന്ന തിരുനായത്തോട് ശിവനാരായണ ക്ഷേത്രം കേരളചരിത്രത്തിലെ തന്നെ സുവര്‍ണ രേഖയാണ്. അദ്വൈതാചാര്യനായ ശ്രീശങ്കരാചാര്യരുടെ വിഭൂതി പതിഞ്ഞ ക്ഷേത്രം നിലകൊള്ളുന്നത് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജന്മഗൃഹത്തോട് ചേര്‍ന്നാണ്. പുരാവസ്തു വകുപ്പ് ഏറ്റെടുത്തിരിക്കുന്ന ഈ ക്ഷേത്രം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ആചാരങ്ങളിലും ചടങ്ങുകളിലും വൈവിധ്യം പുലര്‍ത്തുമ്പോഴും ഈശ്വരന്‍ ഒന്നാണെന്ന മഹത്ചിന്തയെ സാര്‍ഥകമാക്കുന്നതാണ് തിരുനായത്തോട് ക്ഷേത്രത്തിന്റെ ചരിത്രം. എ.ഡി. 800 മുതല്‍ 844 വരെ ചേരസാമ്രാജ്യം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ ആണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ശിവനും വിഷ്ണുവും ഒരേ പീഠത്തില്‍ കുടികൊള്ളുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാന സവിശേഷത. മകരസംക്രമത്തില്‍ ഒരു കുഴിയില്‍ സ്ഥാപിക്കുന്ന രണ്ട് കൊടിമരത്തിലാണ് ഉത്സവം കൊടിയേറുന്നത്. നിവേദ്യങ്ങള്‍, മുളയിടല്‍, നവകം, പഞ്ചഗവ്യം തുടങ്ങി എല്ലാ പൂജകളും രണ്ട് ദേവന്‍മാര്‍ക്കും വെവ്വേറെയാണ്.
വട്ടശ്രീകോവില്‍, മുഖമണ്ഡപം, ചുറ്റമ്പലം, തിടപ്പള്ളി, മുളയറ, കൂത്തമ്പലം, വാതില്‍മാടം, ഊട്ടുപുര എന്നിവയെല്ലാം ക്ഷേത്രത്തിലുണ്ട്. ക്ഷേത്രഭിത്തികളിലെ ചിത്രങ്ങള്‍ ഏറെ ആകര്‍ഷകമാണ്. വട്ട കരിങ്കല്‍ ശ്രീകോവിലിന്റെ ഭിത്തിയില്‍ വരച്ചിട്ടുള്ള ചിത്രങ്ങള്‍ ചുമര്‍ചിത്രകലയുടെ പ്രശസ്ത മാതൃകകളാണ്. ഒരു ബിംബത്തില്‍ കുടികൊള്ളുന്ന, ശ്രീധര്‍മ്മശാസ്താവിന്റെ മാതാപിതാക്കളെ ഒരേസമയം കണ്ടുവണങ്ങുന്നതിനായി ശബരിമല ദര്‍ശനത്തിനായി പോകുന്ന അയ്യപ്പഭക്തര്‍ തിരുനായത്തോട് ശിവനാരായണ ക്ഷേത്രത്തിലെത്താറുണ്ട്. പ്രധാന ശ്രീകോവിലിനകത്തുതന്നെയാണ് ഗണപതിയുടെയും, ദക്ഷിണാമൂര്‍ത്തിയുടെയും, സരസ്വതിയുടെയും പ്രതിഷ്ഠ സ്ഥിതി ചെയ്യുന്നത്. പ്രതിഷ്ഠാമൂര്‍ത്തി വിവാഹധ്യാന നിരതനായ ശിവനായതിനാല്‍ പാര്‍വതി മംഗല്യമാണ് പ്രധാന വഴിപാട്. മറ്റൊരു പ്രധാന വഴിപാടാണ് എള്ളും തുളസിയും ചേര്‍ത്തുള്ള തുലാഭാരം.
ഞായറാഴ്ച രാവിലെ ക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയഹോമം നടക്കും.ക്ഷേത്രം തന്ത്രി നെടുമ്പിള്ളി തരണനെല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും. മഹാമൃത്യുഞ്ജയഹോമം നടത്തുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. ക്ഷേത്രം ഊരാണ്മ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണെങ്കിലും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തിരുനായത്തോട് ക്ഷേത്രസമിതിയാണ്. ഫോണ്‍: 9846122033 (പ്രസിഡന്റ്), 9846032039 (സെക്രട്ടറി).
***********************************************************************
http://thirunayathottappan.blogspot.in
THIRUNAYATHODE SIVA: NARAYANA TEMPLE...........
Thirunayathode Siva:narayana temple is a unique one of its kind because here both the deities of Siva and Vishnu are consecrated together on a single idol. As per historical records it is more than 1200 years old. It was built by Cheraman Perumal Nayanar who reigned over the Chera empire from AD 800-844 assuming the title "Raja Rajadhiraja Parameswara Bhattaraka RajasekharDewar". He was one of the 64 South Indian shaiva Gurus.

LOCATION # ....The temple is situated at the village of Nayathode in Eranakulam District of Kerala.The place is sanctified by its nearness to KALADY (Only 4 kms) the birth place of Jagadguru Adi Shankaracharya who, along with his mother is believed by the birth of another renowned personality, the great Malayalam poet Mahakavi G Sankarakurup who won the first
"Jnanapeedom Award" for Indian literature. The temple is 2 kms East of the Cochin International Airport. Airport- KALADY road runs very close to it.
"Jnanapeedom Award" for Indian literature. The temple is 2 kms East of the Cochin International Airport. Airport- KALADY road runs very close to it.
MYTHICAL BACKGROUND #......
There is a myth prevailing about the construction of the temple. The Kings Guru on his deathbed told the king that as a result of a curse on him he would be reborn as a dog. He gave the details of the animal and it's birth place and told the king that he should bring him up guarding him against eating the forbidden food i.e human excreta, he would get salvation immediately .After this revelation the Guru passed away.The king then found the animal to its birthplace annually and on one such occasion, the animal chanced upon the forbidden food.The king instantaneously cut off its neck to prevent it from eating it.Though the Guru got salvation the king was heavily weighed down by the sin of killing his teacher ( Guruhathyapaapam ) . As an atonement for it he decided to construct a Siva temple there. But after its completion the consecration ceremony was delayed for some time. Later the eminent Thanthrik,Kovattuadikal, came forward to perform the holy ritual. Being a Vishnu Devtee he consecrated both the deities, Siva and Vishnu for accomplishing the salvation of his Guru. Thus the SIVA: NARAYANA TEMPLE came into being.

HISTORICAL BACKGROUND #....
The temple was built in the 8th
Century AD when many temples were built all over the area which is in the present day Kerala state. All these temples were gifted with thousands of acres of land and thus they became the centre's of the emerging agricultural societies. During the time of the Perumal the temples were the major land owners. It was also a period of transition from the "Yajna Culture" to the temple culture.
തിരുനായത്തോട് ശിവനാരായണ ക്ഷേത്രം , അങ്കമാലി
തിരുനായത്തോട് ശിവനാരായണക്ഷേത്രം ആര്‍ഷഭാരത സംസ്‌കൃതിയുടെയും വിശ്വമത സഹോദര്യത്തിന്റെയും സംഗമകേന്ദ്രമാണ്. പുരാവസ്തു വകുപ്പ് ഏറ്റെടുത്ത 1200 വര്‍ഷം പഴക്കമുള്ള ഈ ക്ഷേത്രത്തിന് ചരിത്രപരമായി ഏറെ പ്രാധാന്യമുണ്ട്. അദൈ്വതാചാര്യനായ ശ്രീശങ്കരാചാര്യരുടെ വിഭൂതി പതിഞ്ഞ ക്ഷേത്രമാണിത്. പ്രഥമ ജ്ഞാനപീഠ പുരസ്‌കാര ജേതാവ് മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ ജന്മഗൃഹം തിരുനായത്തോട് ക്ഷേത്രത്തോടുചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.
9-ാം നൂറ്റാണ്ടിലാണ് തിരുനായത്തോട് ക്ഷേത്രം നിര്‍മിച്ചതെന്നാണ് അനുമാനം. കേരളമുള്‍പ്പെട്ട ഭൂ പ്രദേശം ഭരിച്ചിരുന്ന ചേരമാന്‍ പെരുമാള്‍ പാപ പരിഹാരത്തിനും മതസൗഹാര്‍ദത്തിനും വേണ്ടി തിരുനായത്തോട് ക്ഷേത്രം നിര്‍മിച്ചു എന്നാണ് ഐതിഹ്യം. ഒരേ ബിംബത്തില്‍ തന്നെ ശിവനെയും വിഷ്ണുവിനെയും പ്രതിഷ്ഠിച്ചിരിക്കുന്നു എന്നതാണ് ഈ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ആചാരങ്ങളിലും ചടങ്ങുകളിലും വൈവിധ്യം പുലര്‍ത്തുമ്പോഴും ഈശ്വരന്‍ ഒന്നാണെന്ന മഹത് ചിന്തയെ സാര്‍ത്ഥകമാക്കുന്നതാണ് തിരുനായത്തോട് ക്ഷേത്രത്തിന്റെ ചരിത്രം.
ചേരമാന്‍ പെരുമാള്‍ തന്റെ ഗുരുവായ യതിവരന്റെ അന്ത്യകാലത്ത് സമീപത്തുണ്ടായിരുന്നു. ഒരു ശാപം മൂലം അടുത്ത ജന്മം താനൊരു നായയായി ജനിക്കുമെന്നും അപ്പോഴത്തെ ആകൃതി പ്രകൃതികളും ജന്മസ്ഥലത്തിന്റെ പ്രത്യേകതകളും ഏത് വിധത്തില്‍ ആയിരിക്കുമെന്നും ഗുരു ശിക്ഷ്യനെ ധരിപ്പിച്ചു. പ്രാകൃത ജീവിയായി കഴിയേണ്ടിവരുന്ന തന്നെ വീണ്ടെടുത്ത് നിഷിധ ഭക്ഷണം കഴിക്കാന്‍ ഇടവരുത്താതെ വളര്‍ത്തുകയാണെങ്കില്‍ ജീവിതാന്ത്യത്തില്‍ മോക്ഷം ലഭിക്കുമെന്ന അന്ത്യാഭിലാഷം പ്രകാശിപ്പിച്ചുകൊണ്ടാണ് ഗുരു ഭൗതികദേഹം വെടിഞ്ഞത്. പെരുമാള്‍ ഗുരുവിന്റെ അഭിലാഷ പൂര്‍ത്തിക്കായി നിര്‍ദിഷ്ട ലക്ഷണങ്ങളോടു കൂടിയ സങ്കേതവും നായ ജന്മം പൂണ്ട ഗുരുവിനെയും കണ്ടെത്തി സ്‌നേഹ പൂര്‍വം പരിപാലിച്ചു. തികഞ്ഞ താന്ത്രികനും മാന്ത്രികനുമായിരുന്ന കോവാട്ടടികള്‍ പെരുമാളിന്റെ ദുരിതപരിഹാരത്തിനായി ശിവപ്രതിഷ്ഠയോടൊപ്പം ഗുരുവിന്റെ സായൂജ്യ പ്രാപ്തിക്കായി വിഷ്ണുവിനെ കൂടി പ്രതിഷ്ഠിക്കാന്‍ നിശ്ചയിച്ചു. ഇപ്രകാരമാണ് ഒരേ ബിംബത്തില്‍ ശിവനെയും ശിവന്റെ വാമഭാഗത്തായി വിഷ്ണുവിനെയും പ്രതിഷ്ഠിച്ചത്. എ. ഡി. 8, 9 നൂറ്റാണ്ടുകളില്‍ നിര്‍മിക്കപ്പെട്ട ക്ഷേത്രങ്ങള്‍ക്ക് പൊതുവായി കാണപ്പെടുന്ന എല്ലാ പ്രത്യേകതകളും ഈ ക്ഷേത്രത്തിനുണ്ട്. വട്ടശ്രീകോവില്‍, മുഖമണ്ഡപം, ചുറ്റമ്പലം, തിടപ്പള്ളി, മുളയറ, കൂത്തമ്പലം, വാതില്‍മാടം എന്നിവയെല്ലാം തിരുനായത്തോട് ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തില്‍ ശിവനും വിഷ്ണുവിനും തുല്യപ്രാധാന്യമാണ്.
പ്രധാന ശ്രീകോവിലിനകത്തുതന്നെയാണ് ഗണപതിയുടെയും ദക്ഷിണാമൂര്‍ത്തിയുടെയും സരസ്വതിയുടെയും പ്രതിഷ്ഠ സ്ഥിതിചെയ്യുന്നത് എന്നതാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേക. വട്ടക്കരിങ്കല്‍ ശ്രീകോവിലിന്റെ ഭിത്തിയില്‍ വരച്ചിട്ടുള്ള ചിത്രങ്ങള്‍ ചുമര്‍ചിത്രകലയുടെ പ്രശസ്തമാതൃകകളാണ്. ശങ്കരനാരായണന്മാരുടെ പ്രതിഷ്ഠയെ, അഭിഷേകത്തെ നടയുടെ തെക്കുഭാഗത്തെ പാളിയില്‍ മനോഹരമായി ചിത്രണം ചെയ്തിരിക്കുന്നു. ശിവതാണ്ഡവത്തിന്റെ ആകര്‍ഷകമായ ആലേഖലമാണ് മറ്റൊരു പാളിയില്‍. ഒരു ബിംബത്തില്‍ കുടികൊള്ളുന്ന, ശ്രീധര്‍മശാസ്താവിന്റെ മാതാപിതാക്കളെ ഒരേസയമം കണ്ടുവണങ്ങി അനുഗ്രഹംനേടാന്‍ ശബരിമലയ്ക്കുപോകുന്ന അയ്യപ്പഭക്തര്‍ ഈ ക്ഷേത്രത്തില്‍ എത്തുന്നുണ്ട്.
ടിപ്പുവിന്റെ പടയോട്ടകാലത്ത് ക്ഷേത്രത്തിനു സാരമായ നാശനഷ്ടങ്ങൾ വന്നിടുണ്ട്. അദിന്റെ അവശിഷ്ടങ്ങൾ ഇപ്പോളും ഇവിടെ കാണാനാവുന്നതാണ്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് 2 km മാറിയും കാലടി , അങ്കമാലി പ്രദേശങ്ങല്ക് 5 km മാറിയും ആണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്