Showing posts with label Mantras. Show all posts
Showing posts with label Mantras. Show all posts

ആയുര്‍വേദം അഥര്‍വത്തില്‍നിന്ന്

adarvam
തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ നടന്ന അഥര്‍വവേദ ജപാര്‍ച്ചന
വാസ്തവം പറഞ്ഞാല്‍ അഥര്‍വവേദത്തിന് ഒരു പതിതത്വവുമില്ല. ചതുര്‍വേദങ്ങള്‍ എന്നുപറയുമ്പോള്‍ തന്നെ ഇത് വ്യക്തമാണല്ലോ. കേരളത്തില്‍ മറ്റ് വേദങ്ങള്‍ക്ക് പ്രകാരങ്ങളുള്ളപ്പോള്‍ അഥര്‍വത്തിന് അതില്ല എന്നുമാത്രം. കൃഷ്ണദ്വൈപായനനായ വ്യാസന്‍ പകുത്തതാണല്ലോ നാലു വേദങ്ങളും. അപ്പോള്‍പ്പിന്നെ അതില്‍ ഒന്നിനുമാത്രം മഹത്വം കുറവാണെന്ന് പറയുന്നതില്‍ കഥയില്ല.
ഓരോ വേദങ്ങള്‍ക്കും ഋത്വിക്കുകളുടെ അഥവാ കര്‍മികളുടെ നാല് ഗണങ്ങളുണ്ട്. ഋഗ്വേദത്തിന് ഹോതൃഗണം, യജുര്‍വേദത്തിന് അധര്യുഗണം, സാമവേദത്തിന് ഉള്‍ഗാതൃഗണം, അഥര്‍വത്തിന് ബ്രഹ്മഗണം. ആദ്യ മൂന്നു വേദങ്ങളില്‍നിന്ന് അഥര്‍വത്തിന് ഏതെങ്കിലും തരത്തിലുള്ള ന്യൂനതയില്ലെന്നല്ലേ ഇത് കാണിക്കുന്നത്?
ഋഗ്വേദവും യജുര്‍വേദവും സാമവേദവും തമ്മില്‍ ഉള്ളടക്കത്തില്‍ വ്യത്യാസമുള്ളതുപോലെ അഥര്‍വവേദത്തിനും വ്യത്യാസമുണ്ടാവുന്നത് സ്വാഭാവികം. വിധികളും നിഷേധങ്ങളും നിര്‍ദേശങ്ങളും അഥര്‍വ വേദത്തിലുമുണ്ട്. അഥര്‍വ വേദത്തിന്റെ ഒരു സവിശേഷതയായി എനിക്ക് തോന്നിയിട്ടുള്ളത് അതിന്റെ ജനകീയ സ്വഭാവമാണ്. സാമൂഹ്യമായ കാഴ്ചപ്പാടുകള്‍ പ്രകടമാണ്. ശ്രുതികളില്‍നിന്ന് സ്മൃതികളിലേക്കുള്ള മാറ്റം ഇതില്‍ പ്രതിഫലിക്കുന്നുണ്ടോയെന്ന് ചരിത്രപരമായ വീക്ഷണത്തില്‍ പരിശോധിക്കപ്പെടണം.
മറ്റ് മൂന്നുവേദങ്ങളെ അപേക്ഷിച്ച് അഥര്‍വ വേദത്തില്‍ മന്ത്രവാദത്തിന്റെ അംശങ്ങള്‍ ഉണ്ടെന്നുവരാം. ഇതിന് ഒരു കാരണം പ്രക്ഷിപ്തം അഥവാ കൂട്ടിച്ചേര്‍ക്കലുകള്‍ ആകാം. എന്നാല്‍ ഇതൊന്നും കൃത്യമായി തെളിയിക്കാനാവില്ല.
കേരളത്തില്‍ അഥര്‍വവേദികളില്ലാതെ പോയത് എന്തുകൊണ്ടാണെന്ന് പരിശോധിക്കപ്പെടണം. മറ്റ് വേദങ്ങള്‍ക്കും ഇത് ബാധകമാണെന്ന കാര്യം മറക്കരുത്. സാമവേദികളായ 20 കുടുംബങ്ങള്‍ കേരളത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇന്നത് ഞാനുള്‍പ്പെടെ മൂന്നുപേരിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഇതുതന്നെയാണ് അഥര്‍വത്തിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുക.
അഥര്‍വവേദത്തെ അകറ്റിനിര്‍ത്തുന്നവര്‍ ആയുര്‍വേദം അതിന്റെ ഉപവേദമാണെന്ന് അറിഞ്ഞിരിക്കണം. പലതരം ശാസ്ത്രങ്ങളുടെ കൃത്യമായ സൂചനകള്‍ അഥര്‍വ വേദത്തിലുണ്ട്. അഥര്‍വവേദത്തെക്കുറിച്ച് ഗാഢമായി പഠിക്കുകയും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുകയുമാണ് വേണ്ടത്.

ജന്മഭൂമി: http://www.janmabhumidaily.com/news496379#ixzz4No1AxZyj

ആദിത്യ ഹൃദയ മന്ത്രം





അഗസ്ത്യാഗമനവും ആദിത്യഹൃദയമന്ത്രവും അദ്ധ്യാത്മ രാമായണം മൂലത്തിലില്ല. എഴുത്തച്ഛന്‍ വാല്‍മീകി രാമായണത്തില്‍നിന്നും എടുത്ത് കിളിപ്പാട്ടില്‍ തന്റേതായ ശൈലിയില്‍ ഇതിനെ ചുരുക്കി ഉള്‍പ്പെടുത്തി. ഇതു ഭക്തജനങ്ങള്‍ക്കു പ്രയോജനപ്പെടട്ടെ എന്നു കരുതി ഇവിടെ ചേര്‍ക്കുന്നു

ശ്രീരാമന്റെ അവസ്ഥ കണ്ടിട്ട് അനുഗ്രഹിക്കാനാണ് അഗസ്ത്യാമഹര്‍ഷി എത്തിച്ചേര്‍ന്നത്. ദേവന്മാരോടൊപ്പം യുദ്ധം കാണാനെത്തിയ അഗസ്ത്യമുനി രാവണന്റെയും രാമന്റെയും അവസ്ഥ മനസ്സിലാക്കി രാമനോടു പറയുന്നു.

രാമരാമമഹാബാഹോ! ശ്യണു ഗുഹ്യം സനാതനം
യേനസര്‍വാനരീന്‍ വത്സ! സമരേ വിജയഷ്യസി
ആദിത്യഹൃദയം പുണ്യം സര്‍വ്വശത്രുവിനാശനം
ജയാവഹം ജപേന്നിത്യമക്ഷയം പരമം ശിവം
സര്‍വ്വമംഗള മാംഗല്യം സര്‍വ്വപാപ പ്രണാശനം
ചിന്താശോക പ്രശമനമായുര്‍വര്‍ദ്ധനമുത്തമം.

(ഹേ ഉണ്ണി, ലോകാഭിരാമനായ രാമ, മഹാബാഹോ, ശത്രുക്കളെ യുദ്ധത്തില്‍ പരാജയപ്പെടുത്താന്‍ കഴിയുന്ന പരമരഹസ്യമായ ഒരുപദേശം തരാം. രഹസ്യവും അനാദിയും പരിശുദ്ധവും സര്‍വ്വശത്രുവിനാശകവുമായതും ഒരിക്കലും നശിക്കാത്തതും സര്‍വ മംഗളകരമായതും സര്‍വപാപഹരവുമായ ആദിത്യഹൃദയമന്ത്രം നിത്യം ജപിക്കണം. ഇത് ആധിയും ദുഃഖവുമകറ്റുന്നതും ആയുസ്സു വര്‍ദ്ധിപ്പിക്കുന്നതുമാണ്.)

എഷ ബ്രഹ്മ ച വിഷ്ണുശ്ച ശിവഃ സ്‌കന്ദഃ പ്രജാപതിഃ
മഹേന്ദ്രാ ധനദഃ കാലോ യമഃ സോമോ ഹ്യപാംപതിഃ
പിതരോ വസവഃ സാദ്ധ്യാ ഹ്യശ്വിനൗ മരുതോ മതുഃ
വായുര്‍ വഹ്നിഃ പ്രജാപ്രാണ ഋതുകര്‍ത്താപ്രഭാകരഃ

(ഈ ആദിത്യഭഗവാന്‍ തന്നെയാണ് ബ്രഹ്മദേവനും വിഷ്ണുഭഗവാനും പരമശിവനും സുബ്രഹ്മണ്യനും, പ്രജാപതിയും ദേവേന്ദ്രനും കുബേരനും കാലമൂര്‍ത്തിയും യമധര്‍മരാജാവും സോമനും വരുണദേവനും ഈ പ്രഭാകരന്‍ തന്നെയാണ്.

പിതൃക്കളും അഷ്ടവസുക്കളും സാദ്ധ്യന്മാരും, അശ്വിനീദേവന്മാരും മരുത്തുക്കളും മനുവും വായുദേവനും അഗ്നിദേവനും പ്രജകള്‍ക്കു പ്രാണനായുള്ളുവനും ഋതുക്കളെ സൃഷ്ടിക്കുന്നവനും)

ആദിത്യഃ സവിതാ സൂര്യഃ ഖഗഃ പൂഷാ ഗഭസ്തിമാന്‍
സുവര്‍ണസദൃശോ ഭാനുര്‍ഹിരണ്യരേതാ ദിവാകരഃ
ഹരിദശ്വഃ സഹസ്രാര്‍ച്ചിഃ സപ്തസപ്തിര്‍ മരീചിമാന്‍
തിമിരോന്മഥനഃ ശംഭുസ്ത്യഷ്ടാ മാര്‍ത്താണ്ഡകോംളശുമാന്‍

(ആദിത്യനായ ഭഗവാന്‍ തന്നെയാണ് സൃഷ്ടികര്‍ത്താവും, കര്‍മ്മപ്രേരകനും ആകാശസഞ്ചാരിയും മഴകൊണ്ടുപോഷണം നടത്തുന്നവനും കിരണങ്ങളേന്തിയവനും സ്വര്‍ണനിറമാര്‍ന്നവനും പ്രകാശിക്കുന്നതിനും സുവര്‍ണ ബ്രഹ്മാണ്ഡത്തെ നിര്‍മ്മിച്ചവനും പകലിനെ ജനിപ്പിക്കുന്നവനും ഈ ആദിത്യ ഭഗവാന്‍ തന്നെയാണ് പച്ചകുതിരകളുള്ളവനും, അനേകം രശ്മികളുള്ളവനും സപ്ത എന്നുപേരുള്ള കുതിരയോടുകൂടിയവനും പ്രകാശിക്കുന്ന രശ്മികളുള്ളവനും അന്ധകാരത്തെ നശിപ്പിക്കുന്നവനും ക്ഷേമത്തെ പ്രദാനം ചെയ്യുന്നവനും സര്‍വ്വസംഹാരകനും അചേതനായ ബ്രഹ്മാണ്ഡത്തെ ജീവിപ്പിക്കുന്നവനും രശ്മികളാര്‍ന്നവനും)

ഹിരണ്യഗര്‍ഭഃ ശിശിരസ്തപനോ ഭാസ്‌കരോ രവിഃ
അഗ്നിഗര്‍ഭോളദിതേഃ പുത്രഃ ശംഖഃ ശിശിരനാശനഃ
വ്യോമനാഥസ്തമോഭേദീ ഋഗ്വജുഃസോമപാരഗഃ
ഘനവൃഷ്ടിരപാം മിത്രോ വിന്ധ്യവീഥിപ്ലവംഗമഃ

(ഹിരണ്യഗര്‍ഭനും, നമിക്കുന്നവരുടെ മനസ്സിനെ കുളിര്‍പ്പിക്കുന്നവനും തപിപ്പിക്കാത്തവനും, വെളിച്ചം നല്‍കുന്നവനും ,സര്‍വരാലും സ്തുക്കിപ്പെടുന്നവനും കാലാഗ്നിയെ ഗര്‍ഭത്തില്‍ വഹിക്കുന്നവനും അദിതിപുത്രനും വൈകുന്നേരം തനിയെ ശാന്തനാകുന്നവനും നീഹാരനാശകനുമാണീ സൂര്യന്‍.

വ്യോമനാഥനും തമസ്സിനെ ഭേദിക്കുന്നവനും ഋക്ക്, യജുസ്സ്, സാമം എന്നീ വേദങ്ങളുടെ മറുകര കണ്ടവനും കനത്ത മഴ പെയ്യിക്കുന്നവനും ജലത്തിന് മിത്രവും വിന്ധ്യനെ വീഥിയാക്കിയവനും ആകാശസഞ്ചാരിയുമാണ് സൂര്യന്‍)

ആതപി മണ്ഡലീ മൃത്യു പിംഗലഃ സര്‍വതാപനഃ
കവിര്‍വിശ്വോ മഹാതേജാ രക്തഃ സര്‍വഭവോദ്ഭവഃ
നക്ഷത്രഗ്രഹതാരാണാമധിപോ വിശ്വഭാവനഃ
തേജസാമപി തേജസ്വീ ദ്വാദശാത്മന്‍ നമോസ്തുതേ

(വെയിലോടുകൂടിയവനും, മണ്ഡലാകൃതിയും, ശത്രുസംഹാരകനും, പ്രഭാതത്തില്‍ സ്വര്‍ണനിറമുള്ളവനും, സര്‍വ്വരേയും തപിക്കുന്നവനും, സര്‍വജ്ഞനും, വിശ്വരൂപനും, അതികാന്തിമാനും, സര്‍വരേയും രക്ഷിച്ച് സന്തോഷിപ്പിക്കുന്നവനും, സര്‍വപ്രാണികളുടെയും ഉത്ഭവത്തിന് കാരണഭൂതനുമായത് ഈ ആദിത്യഭഗവാന്‍ തന്നെ.

നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും അധിപനും, സര്‍വവും നിലനിര്‍ത്തുന്നവനും, എല്ലാ പ്രകാശങ്ങളിലും വച്ച് കൂടുതല്‍ പ്രകാശവും ഇന്ദ്രന്‍, ധാതാവ്, ഭഗന്‍, പൂപ്പാവ്, മിത്രന്‍, വരുണന്‍, ആര്യമാവ്, അര്‍ച്ചിസ്സ്, വിവസ്വാന്‍, ത്വഷ്ടാവ്, സവിതാവ്, വിഷ്ണു എന്നീ പന്ത്രണ്ടുമൂര്‍ത്തികളുടെ സ്വരൂപത്തില്‍ വിളങ്ങുന്നവനുമായ ഹേ ആദിത്യാ അങ്ങേയ്ക്കു നമസ്‌കാരം)

ആതപി മണ്ഡലീ മൃത്യു പിംഗലഃ സര്‍വതാപനഃ

കവിര്‍വിശ്വോ മഹാതേജാ രക്തഃ സര്‍വഭവോദ്ഭവഃ
നക്ഷത്രഗ്രഹതാരാണാമധിപോ വിശ്വഭാവനഃ
തേജസാമപി തേജസ്വീ ദ്വാദശാത്മന്‍ നമോസ്തുതേ

(വെയിലോടുകൂടിയവനും, മണ്ഡലാകൃതിയും, ശത്രുസംഹാരകനും, പ്രഭാതത്തില്‍ സ്വര്‍ണനിറമുള്ളവനും, സര്‍വ്വരേയും തപിക്കുന്നവനും, സര്‍വജ്ഞനും, വിശ്വരൂപനും, അതികാന്തിമാനും, സര്‍വരേയും രക്ഷിച്ച് സന്തോഷിപ്പിക്കുന്നവനും, സര്‍വപ്രാണികളുടെയും ഉത്ഭവത്തിന് കാരണഭൂതനുമായത് ഈ ആദിത്യഭഗവാന്‍ തന്നെ. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും അധിപനും, സര്‍വവും നിലനിര്‍ത്തുന്നവനും, എല്ലാ പ്രകാശങ്ങളിലും വെച്ച് കൂടുതല്‍ പ്രകാശവും ഇന്ദ്രന്‍, ധാതാവ്, ഭഗന്‍, പൂഷാവ്, മിത്രന്‍, വരുണന്‍, ആര്യമാവ്, അര്‍ച്ചിസ്സ്, വിവസ്വാന്‍, ത്വഷ്ടാവ്, സവിതാവ്, വിഷ്ണു എന്നീ പന്ത്രണ്ടുമൂര്‍ത്തികളുടെ സ്വരൂപത്തില്‍ വിളങ്ങുന്നവനുമായ ഹേ ആദിത്യാ അങ്ങേയ്ക്ക് നമസ്‌കാരം)

നമ ഉഗ്രായ വീരായ സാരംഗായ നമോ നമഃ
നമഃ പദ്മപ്രബോധായ മാര്‍ത്താണ്ഡായ നമോ നമഃ
ബ്രഹ്മേശാനാച്യുതേശായ സൂര്യായാദിത്യവര്‍ച്ചസേ
ഭാസ്യതേ സര്‍വഭക്ഷായ രൗദ്രായ വപുഷേ നമഃ

(ഉഗ്രന് നമസ്‌കാരം, വീരനും എല്ലാറ്റിന്റെയും സാരം ഗ്രഹിക്കുന്നവനും വീണ്ടും വീണ്ടും നമസ്‌കാരം. ആയിരം കിരണങ്ങളുള്ളവന് ആയിരം നമസ്‌കാരം. മൃതമായ ബ്രഹ്മാണ്ഡത്തെ ജീവിപ്പിക്കുന്നവന് വീണ്ടും വീണ്ടും നമസ്‌കാരം.

ബ്രഹ്മാവ്, ശിവന്‍, വിഷ്ണു എന്നിവരെ ആപത്തില്‍നിന്ന് രക്ഷിക്കുന്നവനും സൂര്യനും ആദിത്യരൂപമായ കാന്തിയുള്ളവനും പ്രകാശിക്കുന്നവനും സര്‍വസംഹാരകനും, രൗദ്രനുമായ ആദിത്യഭഗവാന് നമസ്‌കാരം)

തമോഘ്‌നായ ഹിമഘ്‌നായ

ശത്രുഘ്‌നായമിതാത്മനേ
കൃതഘ്‌നഘ്‌നായ ദേവായ
ജ്യോതിഷാം പതയേ നമഃ
തപ്താചാമീകരാഭായ ഹരയേ
വിശ്വകര്‍മ്മണേ
നമസ്തമോദിനിഘ്‌നായ
രുചയേ ലോകസാക്ഷിണേ

(ഇരുട്ടിനെ നശിപ്പിക്കുന്നവനും മഞ്ഞിനെ ഇല്ലാതാക്കുന്നവനും ശത്രുക്കളെ നശിപ്പിക്കുന്നവനും അമേയമായ സ്വരൂപത്തോടുകൂടിയവനും നന്ദികെട്ടവരെ നശിപ്പിക്കുന്നവനും ജ്യോതിസ്സുകളുടെ നാഥനുമായ ദേവന് നമസ്‌കാരം തപിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ നിറമുളളവനും അഗ്നിരൂപത്തില്‍ ഹവിസ്സിനെവഹിക്കുന്നവനും വിശ്വത്തിന്റെ കര്‍ത്താവും അജ്ഞാനത്തെ നശിപ്പിക്കുന്നവനും ചില്‍പ്രകാശനും ലോകരുടെ എല്ലാ കര്‍മ്മങ്ങള്‍ക്കും സാക്ഷിയുമായ ദേവന് നമസ്‌കാരം.

നാശയതേ്വഷ വൈ ഭൂതം
തദേവ സ്വജനി പ്രഭുഃ
പായതേ്യഷ തപതേ്യഷ
വര്‍ഷതേ്യഷ ഗഭസ്തിഭിഃ
ഏഷ സുപ്‌തേഷു ജാഗര്‍ത്തി
ഭൂതേഷു പരിനിഷ്ഠിതഃ
ഏഷ ഏവാഗ്നിഹോത്രം
ച ഫലം ചൈവാഗ്നിഹോത്രിണാം

(ഈ ദേവന്‍ തന്നെയാണ് ഭവിച്ചതെല്ലാം നശിപ്പിക്കുന്നത്. അവന്‍ തന്നെയാണ് അതിനെയെല്ലാം സൃഷ്ടിക്കുന്നതും. ഈ ദേവന്‍ എല്ലാറ്റിനേയും വറ്റിക്കുന്നു. തന്റെ കിരണങ്ങള്‍കൊണ്ട് മഴ പെയ്യിക്കുന്നു. ഈ ദേവന്‍ പ്രാണികള്‍ ഉറങ്ങുമ്പോള്‍ അന്ത്യര്യാമിയായി ഉണര്‍ന്നിരിക്കുന്നു. അഗ്നിഹോത്രം ചെയ്യുന്നവരുടെ പ്രാപ്യസ്ഥാനമായ അഗ്നിഹോത്രിയും ഇവന്‍ തന്നെ.)

വേദാശ്ച ക്രതവശ്ചൈവ
ക്രതൂനാം ഫലമേവ ച
യാനികൃത്യാനി ലോകേഷു
സര്‍വ ഏഷ രവിഃ പ്രഭുഃ
ഏനമാപത്സു കൃച്ഛ്രുഷു
കാന്താരേഷു ഭയേഷു ച
കീര്‍ത്തയന്‍ പുരുഷഃ
കശ്ചിന്നാവസീദതി രാഘവ

(വേദങ്ങളും യാഗങ്ങളും യാഗഫലങ്ങളും ലോകത്തിലെ സകലകൃത്യങ്ങളും സര്‍വശക്തനായ ഈ സൂര്യന്‍ തന്നെ. ഹേ രാഘവാ, ആരാണോ ആപത്തുകളിലും ബുദ്ധിമുട്ടുകളിലും വനങ്ങളിലും ഭയങ്ങളിലും ഈ ആദിത്യഹൃദയസ്‌തോത്രം ജപിക്കുന്നത് അവര്‍ ഒരിക്കലും പതറുകയില്ല.)

പൂജയൈസ്വനമേകാഗ്രോ
ദേവദേവം ജഗത്പതിം
ഏതത് ത്രിഗുണിതം ജപ്ത്യാ
യുദ്ധേഷു വിജയിഷ്യസി
(ഹേ രാമ, അങ്ങ് ഏകാഗ്രചിത്തനായി ദേവദേവനും ലോകനാഥനുമായുള്ള ഈ ആദിത്യനെ പൂജിച്ചാലും. ഈ സ്‌തോത്രം മൂന്നുതവണ ജപിക്കുന്നതുകൊണ്ട് അങ്ങ് യുദ്ധത്തില്‍ വിജയിക്കും)

ജന്മഭൂമി: http://www.janmabhumidaily.com/news432647#ixzz4CJ8Qdz3j














ഗായത്രീ മഹാമന്ത്രം

ഋഗ്വേദം, യജുർവേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണു് ഗായത്രീമന്ത്രം. ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ്മന്ത്രങ്ങൾ ചെയ്യാൻ ഒരു സാധകൻ അർഹതയുള്ളവനാകുന്നതുമെന്നുമാണ്‌ വിശ്വാസം. സവിതാവിനോടുള്ള പ്രാർത്ഥനയാണ്‌ ഈ മന്ത്രം. സവിതാവ്‌ സൂര്യദേവനാണ്‌. ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ്‌ പ്രാർത്ഥനയുടെ സാരം. സവിതാവിനോടുള്ള പ്രാർത്ഥനയായതിനാൽ ഇതിനെ സാവിത്രി മന്ത്രം എന്ന്‌ വിളിക്കുന്നു. ഇത്‌ എഴുതിയിരിക്കുന്നത്‌ ഗായത്രി എന്ന ഛന്ദസ്സിലാണ്‌. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക്‌ ആവേശിച്ചപ്പോൾ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേർ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി - ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്‌) അതു ഗായത്രി എന്നു പ്രമാണം.
ഈ മഹാമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രൻ ആണ്. ഗായത്രീ ‍ഛന്ദസ്സിൽ ആണ് ഇത് എഴുതപ്പെട്ടിരിക്കുന്നത്. സർവ ശ്രേയസുകൾക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാർഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നാണ് ഗായത്രി എന്ന ശബ്ദത്തിന് അർത്ഥം കല്പിച്ചിരിക്കുന്നത്.

ഉള്ളടക്കം
1 ഗായത്രീ മഹാമന്ത്രം
2 പദാനുപദ വിവരണം
3 മാഹാത്മ്യം
4 ഭാവാർ‌ത്ഥം
5 ശബ്ദാർ‌ത്ഥവിവരണം
5.1 പ്രണവം
5.2 വ്യാഹൃതികൾ
5.3 മന്ത്രം
6 ജപം
7 മന്ത്രാധികാരി
8 മന്ത്രഫലം
9 ഇവകൂടി കാണുക
10 ഗ്രന്ഥസൂചി
11 ബാഹ്യ കണ്ണികൾ

ഗായത്രീ മഹാമന്ത്രം
ദേവനാഗരി ലിപിയിൽ:
ॐ भूर्भुवः स्वः ।
तत् सवितुर्वरेण्यं ।
भर्गो देवस्य धीमहि ।
धियो यो नः प्रचोदयात् ॥
മലയാള ലിപിയിൽ:
ഓം ഭൂർഭുവ: സ്വ:।
തത് സവിതുർവരേണ്യം।
ഭർഗോ ദേവസ്യ ധീമഹി।
ധിയോ യോ ന: പ്രചോദയാത്॥
പദാനുപദ വിവരണം
ഓം - പരബ്രഹ്മത്തെ സൂചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂഃ - ഭൂമി
ഭുവസ് - അന്തരീക്ഷം
സ്വർ - സ്വർഗം

തത് - ആ
സവിതുർ - സവിതാവിന്റെ സൂര്യന്റെ
വരേണ്യം - ശ്രേഷ്ഠമായ

ഭർഗസ് - ഊർജപ്രവാഹം പ്രകാശം
ദേവസ്യ - ദൈവികമായ
ധീമഹി - ഞങ്ങൾ ധ്യാനിക്കുന്നു യഃ - യാതൊന്ന് നഃ - ഞങ്ങളുടെ നമ്മളുടെ ധിയഃ - ബുദ്ധികളെ
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ
യഃ നഃ ധിയഃ പ്രചോദയാത് ദേവസ്യ സവിതുഃ തത് വരേണ്യം ഭർഗ്ഗഃ ധീമഹി എന്ന് അന്വയം
മാഹാത്മ്യം:-
വിശ്വാമിത്രനാണ് ഈ മന്ത്രത്തിന്റെ മഹത്ത്വം ലോകത്തിന് കാണിച്ച്കൊടുത്തതെന്നാണ്‌ ഐതിഹ്യം. ക്ഷത്രിയനായ അദ്ദേഹംതന്നെയാണ് ഈ മന്ത്രത്തിന്റെ ഋഷിയും. ഏതൊരു മന്ത്രത്തിനും ഋഷി, ഛന്ദസ്സ്, ദേവത എന്നിവ കൂടിയേ തീരു. ഇന്ന് പ്രയോഗിക്കുന്ന ഗായത്രിമന്ത്രത്തിന്റെ ഋഷി വിശ്വാമിത്രനും, ഛന്ദസ്സ് ഗായത്രിയും, ദേവത സവിതാവുമാണ്‌. ഇരുപത്തിനാല് അക്ഷരങ്ങളുള്ളതാണ് ഗായത്രിമന്ത്രം. മുറപ്രകാരം ഇരുപത്തിനാലു ലക്ഷം തവണ ഈ മന്ത്രം ജപിച്ച് അതിനുശേഷം യഥാക്രമം ഹോമം, തർപ്പണം, അന്നദാനം എന്നിവ നടത്തി പിന്നീട് ഇഷ്ട സിദ്ധിക്കായി സാധകൻ പ്രയോഗം ചെയ്യാവുന്നതാണു.
ഭാവാർ‌ത്ഥം:-
സർ‌വവ്യാപിയായി ഭൂമിയിലും അന്തരീക്ഷത്തിലും ആകാശത്തിലും നിറഞ്ഞിരിക്കുന്ന പരബ്രഹ്മത്തിന്റെ ദൈവികമായ ഊർജപ്രവാഹത്തെ ഞങ്ങൾ ധ്യാനിക്കുന്നു. ആ ശ്രേഷ്ഠമായ ചൈതന്യം ഞങ്ങളുടെ ബുദ്ധിവൃത്തികളെ പ്രചോദിപ്പിക്കട്ടെ.

ശബ്ദാർ‌ത്ഥവിവരണം
പ്രണവം:-
ഓം - ഓമിത്യേകാക്ഷരം ബ്രഹ്മ എന്നാണ്. പ്രപഞ്ചം മുഴുവനും നിറഞ്ഞുനിൽക്കുന്ന, പ്രപഞ്ചത്തിലെ സൃഷ്ടി സ്ഥിതി വികാസങ്ങളെ നിയന്ത്രിക്കുന്ന ചൈതന്യധാരയെ, പരമസത്യത്തെ സൂചിപ്പിക്കുന്ന പ്രണവനാദമാണ് ഓം. വിവരിക്കാൻ സാധിക്കാവുന്ന ഒരു ഗുണങ്ങളുമില്ലാതെ എല്ലാക്കാലത്തും പുതിയതായി ഇരിക്കുന്നതുകൊണ്ട് പ്രണവം എന്ന് ഓംകാരം അറിയപ്പെടുന്നു. അകാരവും ഉകാരവും മകാരവും ഓംകാരത്തിൽ അന്തർലീനമാണ്. സൃഷ്ടിയും സ്ഥിതിയും വിനാശവും ഓം എന്ന ശബ്ദത്തിൽ മേളിക്കുന്നു.
ഓം എന്ന ശബ്ദം വാക്കുകളാൽ ഉച്ചരിക്കപ്പെടേണ്ടതല്ല. എങ്ങും നിറഞ്ഞുനിൽക്കുന്ന നാദമാണു പ്രണവം. സാധകൻ അതിനെ അനുസന്ധാനം ചെയ്യുകയാണു വേണ്ടത്. ഇതാണ് സർ വ ശ്രേഷ്ഠമായ മന്ത്രവും. എല്ലാ മന്ത്രങ്ങളും ഈ പ്രപഞ്ചവും ആവിർഭവിച്ചിട്ടുള്ളതും ഇതിൽ നിന്നു തന്നെയാണു. ഓം എന്ന സ്വരത്തിന്റെ അക്ഷരങ്ങളെ വിഘടിച്ചു വ്യാഖ്യാനിച്ചതുകൊണ്ട് നാദാനുസന്ധ്ധാനം സാദ്ധ്യമല്ല.ഇത് സാദ്ധ്യമാവണമെങ്കിൽ സാധകൻ ഉപാസിക്കേണ്ടതു അജപാഗയത്രി മന്ത്രമാണ്. വേദഗായ്ത്രി ഉപാസിക്കുക വഴി ഈ അനുഭവം ഉണ്ടാകുന്നില്ല. യോഗികൾ ഉപാസിക്കുന്നതു അജപാഗയത്രി ആകുന്നു. ഇങ്ങനെ ഉപാസിച്ചു നാദത്തോടൊപ്പം യോഗികൾ ശരീരം ത്യജിക്കുന്ന ക്രമമാണ് ഗീത യിൽ ഇങ്ങനെ പറഞ്ഞിട്ടുള്ളത്:‌-
സർവദ്വാരാണി സംയമ്യ മനോഹ്രിദി നിരുദ്ധ്യ ചമൂര്ദ്ധ്ന്യാദ്ധായാത്മന പ്രാണമാസ്തിതോ യോഗധാരണാംഓമിത്യേകാക്ഷരം ബ്രഹ്മ വ്യാഹരൻ മാമനുസ്മരണ്യ പ്രയാതി ത്യജൻ ദേഹം സ യാതി പരമാം ഗതിം
വ്യാഹൃതികൾ:-
ഭൂ: - ഭവതീതി ഭൂ: - ഭവിക്കുന്നതുകൊണ്ട് 'ഭൂ:' എന്നു പറയുന്നുവെന്നർഥം. ചരങ്ങളും അചരങ്ങളുമായ എല്ലാ ഭൂതങ്ങളും ഇതിൽ ഉള്ളതുകൊണ്ടാണ് 'ഭൂ:' എന്ന നാമം സിദ്ധിച്ചത്.

ഭുവ: - ഭാവയതീതി ഭുവ: - വിശ്വത്തെ ഭാവനം ചെയ്യുന്നതുകൊണ്ട് ഭുവ: എന്ന് പറയുന്നു. സകലചരാചരജഗദ്ധാരകനായ വായുവെന്നും ഇതിന് അർത്ഥമുണ്ട്.
സ്വ: - സുഷ്ഠു അവതി - നല്ലപോലെ പൂർണതയെ പ്രാപിക്കുന്നത് - സ്വർഗം.
മന്ത്രം:-
തത് - അത് / ആ
സവിതു: - സവിതാവിന്റെ - ചൈതന്യം ചൊരിയുന്നവന്റെ - സൂര്യന്റെ എന്നൊക്കെ അർത്ഥം. 'സവനാത്പ്രേരണാച്ചൈവ സവിതാതേന ചോച്യതേ' എന്ന് യാജ്ഞവല്ക്യൻ സവിതൃപദത്തെ വ്യാഖ്യാനിച്ചിട്ടുണ്ട്.
വരേണ്യം - പ്രാർഥിക്കപ്പെടുവാൻ യോഗ്യമെന്നാണ് വരേണ്യപദത്തിന്റെ അർത്ഥം.

ഭർഗ: - എല്ലാലോകങ്ങളേയും പ്രകാശിപ്പിക്കുന്ന തേജസ്

ദേവസ്യ - ഷഷ്ഠി വിഭക്തിയായതിനാൽ ദേവന്റെ എന്നർഥം. ദീവ്യതി ഇതി ദേവ: - സ്വയം പ്രകാശിക്കുന്നത്, ദീപ്തി ചൊരിയുന്നത് എന്നൊക്കെയാണ് ദേവ: പദത്തിന് അർത്ഥം. അതിനാൽ പ്രകാശസ്വരൂപന്റെ എന്ന അർത്ഥം ദേവസ്യ പദത്തിന് സിദ്ധിക്കുന്നു.

ധീമഹി - ഇത് ചിന്താർഥത്തിലുള്ള ധ്യൈ എന്ന ധാതുവിന്റെ രൂപമാണ്. ഞങ്ങൾ ധ്യാനിക്കുന്നു അഥവാ ചിന്തിക്കുന്നു എന്നാണ് അർത്ഥം.

ധിയ: - ഇത് ദ്വിതീയ ബഹുവചനമായാൽ നിശ്ചയാത്മികയായ ബുദ്ധിയേയും അതിന്റെ വൃത്തികളേയും കുറിക്കുന്നു.

യ: - വൈദികപ്രയോഗമാകയാൽ ഈ സംബന്ധ സർവനാമത്തിന് പുല്ലിംഗമായോ നപുംസകലിംഗമായോ അർത്ഥം പറയാം. ഇവിടെ യ: ഭർഗപദത്തിന്റെ വിശേഷണമാണ്.

ന: - ഇത് ഷഷ്ഠി ബഹുവചനമാകയാൽ ഞങ്ങളുടെ, നമ്മളുടെ എന്നെല്ലാം അർത്ഥമുണ്ട്.
പ്രചോദയാത് - പ്രചോദിപ്പിക്കട്ടെ എന്നർഥം. പ്രേരണാർഥമായ 'ചുദ്' ധാതുവിന്റെ രൂപമാണ് ഇത്. 'പ്ര' എന്ന ഉപസർഗയോഗം കൊണ്ട് പ്രകർഷേണ പ്രേരിപ്പിക്കട്ടെ എന്നർഥം.
ജപം:-
ഗായത്രി ചൊല്ലാനുള്ള അഭ്യാസം ബ്രാഹ്മണർക്ക് നിർബന്ധിതമാണ്. പ്രഭാതത്തിലും പ്രദോഷത്തിലും ഗായത്രി ജപിക്കണം. ഇത്ര തവണ ഗായത്രി ജപിച്ചാൽ ഇന്നിന്ന സിദ്ധികളുണ്ടാകുമെന്നാണ് വിശ്വാസം.
മന്ത്രാധികാരി:-
ഹൈന്ദവമന്ത്രങ്ങളിൽ സർവശ്രേഷ്ഠമായ ഗായത്രീമന്ത്രം സാർവലൗകികമായ ഒരു പ്രാർഥനയാണ്. കാലം, ദേശം, അവസ്ഥ എന്നീ ഉപാധികളെ ലംഘിക്കാതെ ഏവർക്കും (ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യനും ശൂദ്രനും) അത് ജപിക്കുവാനുള്ള അവകാശം ഉണ്ട്. ബ്രഹ്മചാരിക്കും ഗൃഹസ്ഥനും വാനപ്രസ്ഥനും സന്യാസിക്കും ഈ മന്ത്രം ജപിക്കാനുള്ള അവകാശം ഉണ്ട്. പ്രണവത്തോടും വ്യാഹൃതിത്രയത്തോടും തിപദമായ സാവിത്രീമന്ത്രം ജപിക്കുന്ന സാധകർക്ക് വേദത്രയം അദ്ധ്യയനം ചെയ്താലുള്ള ഫലം ലഭിക്കുമെന്നാണ് ഹൈന്ദവവിശ്വാസം.
മന്ത്രഫലം:-
നിഷ്കാമ്യ ജപം എല്ലാ സിദ്ധികളും മോക്ഷവും നൽകുന്നു. 1008 ചുവന്ന മലർകളാൽ ഗായത്രി ഹോമം ചെയ്താൽ രാജകീയ പദവി തേടിയെത്തും. 1008 തവണ ഒഴുക്കുള്ള നദിയിൽ നിന്ന് ജപിച്ചാൽ സർവ്വ പാപങ്ങളും അകലും. ദിനംതോറും 1008 വീതം ഒരു വർഷം ജപിച്ചാൽ ത്രികാലജ്ഞാനം സിദ്ധിക്കും. രണ്ട് വർഷം ജപിച്ചാൽ അഷ്ടസിദ്ധികളും ലഭിക്കും. മൂന്ന് വർഷം ജപിച്ചാൽ പരകായ പ്രവേശം ചെയ്യാനുള്ള സിദ്ധി താനെ ഉണ്ടാകും. നാല് വർഷം ജപിച്ചാൽ ദേവജന്മം ലഭിക്കും.അഞ്ച് വർഷം ജപിച്ചാൽ ഇന്ദ്രനാവാം. ആറുവർഷം ജപിച്ചാൽ ബ്രഹ്മലോകവാസം ലഭിക്കും. ഏഴുവർഷം ജപിച്ചാൽ സൂര്യമണ്ഡലത്തിൽ ഗായത്രിദേവിയ്കൊപ്പം ഐക്യമാവാം എന്നാണ് വിശ്വാസം.