അഗസ്ത്യാഗമനവും ആദിത്യഹൃദയമന്ത്രവും അദ്ധ്യാത്മ രാമായണം മൂലത്തിലില്ല. എഴുത്തച്ഛന്‍ വാല്‍മീകി രാമായണത്തില്‍നിന്നും എടുത്ത് കിളിപ്പാട്ടില്‍ തന്റേതായ ശൈലിയില്‍ ഇതിനെ ചുരുക്കി ഉള്‍പ്പെടുത്തി. ഇതു ഭക്തജനങ്ങള്‍ക്കു പ്രയോജനപ്പെടട്ടെ എന്നു കരുതി ഇവിടെ ചേര്‍ക്കുന്നു
ശ്രീരാമന്റെ അവസ്ഥ കണ്ടിട്ട് അനുഗ്രഹിക്കാനാണ് അഗസ്ത്യാമഹര്‍ഷി എത്തിച്ചേര്‍ന്നത്. ദേവന്മാരോടൊപ്പം യുദ്ധം കാണാനെത്തിയ അഗസ്ത്യമുനി രാവണന്റെയും രാമന്റെയും അവസ്ഥ മനസ്സിലാക്കി രാമനോടു പറയുന്നു.
രാമരാമമഹാബാഹോ! ശ്യണു ഗുഹ്യം സനാതനം
യേനസര്‍വാനരീന്‍ വത്സ! സമരേ വിജയഷ്യസി
ആദിത്യഹൃദയം പുണ്യം സര്‍വ്വശത്രുവിനാശനം
ജയാവഹം ജപേന്നിത്യമക്ഷയം പരമം ശിവം
സര്‍വ്വമംഗള മാംഗല്യം സര്‍വ്വപാപ പ്രണാശനം
ചിന്താശോക പ്രശമനമായുര്‍വര്‍ദ്ധനമുത്തമം.
(ഹേ ഉണ്ണി, ലോകാഭിരാമനായ രാമ, മഹാബാഹോ, ശത്രുക്കളെ യുദ്ധത്തില്‍ പരാജയപ്പെടുത്താന്‍ കഴിയുന്ന പരമരഹസ്യമായ ഒരുപദേശം തരാം. രഹസ്യവും അനാദിയും പരിശുദ്ധവും സര്‍വ്വശത്രുവിനാശകവുമായതും ഒരിക്കലും നശിക്കാത്തതും സര്‍വ മംഗളകരമായതും സര്‍വപാപഹരവുമായ ആദിത്യഹൃദയമന്ത്രം നിത്യം ജപിക്കണം. ഇത് ആധിയും ദുഃഖവുമകറ്റുന്നതും ആയുസ്സു വര്‍ദ്ധിപ്പിക്കുന്നതുമാണ്.)
എഷ ബ്രഹ്മ ച വിഷ്ണുശ്ച ശിവഃ സ്‌കന്ദഃ പ്രജാപതിഃ
മഹേന്ദ്രാ ധനദഃ കാലോ യമഃ സോമോ ഹ്യപാംപതിഃ
പിതരോ വസവഃ സാദ്ധ്യാ ഹ്യശ്വിനൗ മരുതോ മതുഃ
വായുര്‍ വഹ്നിഃ പ്രജാപ്രാണ ഋതുകര്‍ത്താപ്രഭാകരഃ
(ഈ ആദിത്യഭഗവാന്‍ തന്നെയാണ് ബ്രഹ്മദേവനും വിഷ്ണുഭഗവാനും പരമശിവനും സുബ്രഹ്മണ്യനും, പ്രജാപതിയും ദേവേന്ദ്രനും കുബേരനും കാലമൂര്‍ത്തിയും യമധര്‍മരാജാവും സോമനും വരുണദേവനും ഈ പ്രഭാകരന്‍ തന്നെയാണ്.
പിതൃക്കളും അഷ്ടവസുക്കളും സാദ്ധ്യന്മാരും, അശ്വിനീദേവന്മാരും മരുത്തുക്കളും മനുവും വായുദേവനും അഗ്നിദേവനും പ്രജകള്‍ക്കു പ്രാണനായുള്ളുവനും ഋതുക്കളെ സൃഷ്ടിക്കുന്നവനും)
ആദിത്യഃ സവിതാ സൂര്യഃ ഖഗഃ പൂഷാ ഗഭസ്തിമാന്‍
സുവര്‍ണസദൃശോ ഭാനുര്‍ഹിരണ്യരേതാ ദിവാകരഃ
ഹരിദശ്വഃ സഹസ്രാര്‍ച്ചിഃ സപ്തസപ്തിര്‍ മരീചിമാന്‍
തിമിരോന്മഥനഃ ശംഭുസ്ത്യഷ്ടാ മാര്‍ത്താണ്ഡകോംളശുമാന്‍
(ആദിത്യനായ ഭഗവാന്‍ തന്നെയാണ് സൃഷ്ടികര്‍ത്താവും, കര്‍മ്മപ്രേരകനും ആകാശസഞ്ചാരിയും മഴകൊണ്ടുപോഷണം നടത്തുന്നവനും കിരണങ്ങളേന്തിയവനും സ്വര്‍ണനിറമാര്‍ന്നവനും പ്രകാശിക്കുന്നതിനും സുവര്‍ണ ബ്രഹ്മാണ്ഡത്തെ നിര്‍മ്മിച്ചവനും പകലിനെ ജനിപ്പിക്കുന്നവനും ഈ ആദിത്യ ഭഗവാന്‍ തന്നെയാണ് പച്ചകുതിരകളുള്ളവനും, അനേകം രശ്മികളുള്ളവനും സപ്ത എന്നുപേരുള്ള കുതിരയോടുകൂടിയവനും പ്രകാശിക്കുന്ന രശ്മികളുള്ളവനും അന്ധകാരത്തെ നശിപ്പിക്കുന്നവനും ക്ഷേമത്തെ പ്രദാനം ചെയ്യുന്നവനും സര്‍വ്വസംഹാരകനും അചേതനായ ബ്രഹ്മാണ്ഡത്തെ ജീവിപ്പിക്കുന്നവനും രശ്മികളാര്‍ന്നവനും)
ഹിരണ്യഗര്‍ഭഃ ശിശിരസ്തപനോ ഭാസ്‌കരോ രവിഃ
അഗ്നിഗര്‍ഭോളദിതേഃ പുത്രഃ ശംഖഃ ശിശിരനാശനഃ
വ്യോമനാഥസ്തമോഭേദീ ഋഗ്വജുഃസോമപാരഗഃ
ഘനവൃഷ്ടിരപാം മിത്രോ വിന്ധ്യവീഥിപ്ലവംഗമഃ
(ഹിരണ്യഗര്‍ഭനും, നമിക്കുന്നവരുടെ മനസ്സിനെ കുളിര്‍പ്പിക്കുന്നവനും തപിപ്പിക്കാത്തവനും, വെളിച്ചം നല്‍കുന്നവനും ,സര്‍വരാലും സ്തുക്കിപ്പെടുന്നവനും കാലാഗ്നിയെ ഗര്‍ഭത്തില്‍ വഹിക്കുന്നവനും അദിതിപുത്രനും വൈകുന്നേരം തനിയെ ശാന്തനാകുന്നവനും നീഹാരനാശകനുമാണീ സൂര്യന്‍.
വ്യോമനാഥനും തമസ്സിനെ ഭേദിക്കുന്നവനും ഋക്ക്, യജുസ്സ്, സാമം എന്നീ വേദങ്ങളുടെ മറുകര കണ്ടവനും കനത്ത മഴ പെയ്യിക്കുന്നവനും ജലത്തിന് മിത്രവും വിന്ധ്യനെ വീഥിയാക്കിയവനും ആകാശസഞ്ചാരിയുമാണ് സൂര്യന്‍)
ആതപി മണ്ഡലീ മൃത്യു പിംഗലഃ സര്‍വതാപനഃ
കവിര്‍വിശ്വോ മഹാതേജാ രക്തഃ സര്‍വഭവോദ്ഭവഃ
നക്ഷത്രഗ്രഹതാരാണാമധിപോ വിശ്വഭാവനഃ
തേജസാമപി തേജസ്വീ ദ്വാദശാത്മന്‍ നമോസ്തുതേ
(വെയിലോടുകൂടിയവനും, മണ്ഡലാകൃതിയും, ശത്രുസംഹാരകനും, പ്രഭാതത്തില്‍ സ്വര്‍ണനിറമുള്ളവനും, സര്‍വ്വരേയും തപിക്കുന്നവനും, സര്‍വജ്ഞനും, വിശ്വരൂപനും, അതികാന്തിമാനും, സര്‍വരേയും രക്ഷിച്ച് സന്തോഷിപ്പിക്കുന്നവനും, സര്‍വപ്രാണികളുടെയും ഉത്ഭവത്തിന് കാരണഭൂതനുമായത് ഈ ആദിത്യഭഗവാന്‍ തന്നെ.
നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും അധിപനും, സര്‍വവും നിലനിര്‍ത്തുന്നവനും, എല്ലാ പ്രകാശങ്ങളിലും വച്ച് കൂടുതല്‍ പ്രകാശവും ഇന്ദ്രന്‍, ധാതാവ്, ഭഗന്‍, പൂപ്പാവ്, മിത്രന്‍, വരുണന്‍, ആര്യമാവ്, അര്‍ച്ചിസ്സ്, വിവസ്വാന്‍, ത്വഷ്ടാവ്, സവിതാവ്, വിഷ്ണു എന്നീ പന്ത്രണ്ടുമൂര്‍ത്തികളുടെ സ്വരൂപത്തില്‍ വിളങ്ങുന്നവനുമായ ഹേ ആദിത്യാ അങ്ങേയ്ക്കു നമസ്‌കാരം)
ആതപി മണ്ഡലീ മൃത്യു പിംഗലഃ സര്‍വതാപനഃ
കവിര്‍വിശ്വോ മഹാതേജാ രക്തഃ സര്‍വഭവോദ്ഭവഃ
നക്ഷത്രഗ്രഹതാരാണാമധിപോ വിശ്വഭാവനഃ
തേജസാമപി തേജസ്വീ ദ്വാദശാത്മന്‍ നമോസ്തുതേ
(വെയിലോടുകൂടിയവനും, മണ്ഡലാകൃതിയും, ശത്രുസംഹാരകനും, പ്രഭാതത്തില്‍ സ്വര്‍ണനിറമുള്ളവനും, സര്‍വ്വരേയും തപിക്കുന്നവനും, സര്‍വജ്ഞനും, വിശ്വരൂപനും, അതികാന്തിമാനും, സര്‍വരേയും രക്ഷിച്ച് സന്തോഷിപ്പിക്കുന്നവനും, സര്‍വപ്രാണികളുടെയും ഉത്ഭവത്തിന് കാരണഭൂതനുമായത് ഈ ആദിത്യഭഗവാന്‍ തന്നെ. നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും അധിപനും, സര്‍വവും നിലനിര്‍ത്തുന്നവനും, എല്ലാ പ്രകാശങ്ങളിലും വെച്ച് കൂടുതല്‍ പ്രകാശവും ഇന്ദ്രന്‍, ധാതാവ്, ഭഗന്‍, പൂഷാവ്, മിത്രന്‍, വരുണന്‍, ആര്യമാവ്, അര്‍ച്ചിസ്സ്, വിവസ്വാന്‍, ത്വഷ്ടാവ്, സവിതാവ്, വിഷ്ണു എന്നീ പന്ത്രണ്ടുമൂര്‍ത്തികളുടെ സ്വരൂപത്തില്‍ വിളങ്ങുന്നവനുമായ ഹേ ആദിത്യാ അങ്ങേയ്ക്ക് നമസ്‌കാരം)
നമ ഉഗ്രായ വീരായ സാരംഗായ നമോ നമഃ
നമഃ പദ്മപ്രബോധായ മാര്‍ത്താണ്ഡായ നമോ നമഃ
ബ്രഹ്മേശാനാച്യുതേശായ സൂര്യായാദിത്യവര്‍ച്ചസേ
ഭാസ്യതേ സര്‍വഭക്ഷായ രൗദ്രായ വപുഷേ നമഃ
(ഉഗ്രന് നമസ്‌കാരം, വീരനും എല്ലാറ്റിന്റെയും സാരം ഗ്രഹിക്കുന്നവനും വീണ്ടും വീണ്ടും നമസ്‌കാരം. ആയിരം കിരണങ്ങളുള്ളവന് ആയിരം നമസ്‌കാരം. മൃതമായ ബ്രഹ്മാണ്ഡത്തെ ജീവിപ്പിക്കുന്നവന് വീണ്ടും വീണ്ടും നമസ്‌കാരം.
ബ്രഹ്മാവ്, ശിവന്‍, വിഷ്ണു എന്നിവരെ ആപത്തില്‍നിന്ന് രക്ഷിക്കുന്നവനും സൂര്യനും ആദിത്യരൂപമായ കാന്തിയുള്ളവനും പ്രകാശിക്കുന്നവനും സര്‍വസംഹാരകനും, രൗദ്രനുമായ ആദിത്യഭഗവാന് നമസ്‌കാരം)
തമോഘ്‌നായ ഹിമഘ്‌നായ
ശത്രുഘ്‌നായമിതാത്മനേ
കൃതഘ്‌നഘ്‌നായ ദേവായ
ജ്യോതിഷാം പതയേ നമഃ
തപ്താചാമീകരാഭായ ഹരയേ
വിശ്വകര്‍മ്മണേ
നമസ്തമോദിനിഘ്‌നായ
രുചയേ ലോകസാക്ഷിണേ
(ഇരുട്ടിനെ നശിപ്പിക്കുന്നവനും മഞ്ഞിനെ ഇല്ലാതാക്കുന്നവനും ശത്രുക്കളെ നശിപ്പിക്കുന്നവനും അമേയമായ സ്വരൂപത്തോടുകൂടിയവനും നന്ദികെട്ടവരെ നശിപ്പിക്കുന്നവനും ജ്യോതിസ്സുകളുടെ നാഥനുമായ ദേവന് നമസ്‌കാരം തപിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ നിറമുളളവനും അഗ്നിരൂപത്തില്‍ ഹവിസ്സിനെവഹിക്കുന്നവനും വിശ്വത്തിന്റെ കര്‍ത്താവും അജ്ഞാനത്തെ നശിപ്പിക്കുന്നവനും ചില്‍പ്രകാശനും ലോകരുടെ എല്ലാ കര്‍മ്മങ്ങള്‍ക്കും സാക്ഷിയുമായ ദേവന് നമസ്‌കാരം.
നാശയതേ്വഷ വൈ ഭൂതം
തദേവ സ്വജനി പ്രഭുഃ
പായതേ്യഷ തപതേ്യഷ
വര്‍ഷതേ്യഷ ഗഭസ്തിഭിഃ
ഏഷ സുപ്‌തേഷു ജാഗര്‍ത്തി
ഭൂതേഷു പരിനിഷ്ഠിതഃ
ഏഷ ഏവാഗ്നിഹോത്രം
ച ഫലം ചൈവാഗ്നിഹോത്രിണാം
(ഈ ദേവന്‍ തന്നെയാണ് ഭവിച്ചതെല്ലാം നശിപ്പിക്കുന്നത്. അവന്‍ തന്നെയാണ് അതിനെയെല്ലാം സൃഷ്ടിക്കുന്നതും. ഈ ദേവന്‍ എല്ലാറ്റിനേയും വറ്റിക്കുന്നു. തന്റെ കിരണങ്ങള്‍കൊണ്ട് മഴ പെയ്യിക്കുന്നു. ഈ ദേവന്‍ പ്രാണികള്‍ ഉറങ്ങുമ്പോള്‍ അന്ത്യര്യാമിയായി ഉണര്‍ന്നിരിക്കുന്നു. അഗ്നിഹോത്രം ചെയ്യുന്നവരുടെ പ്രാപ്യസ്ഥാനമായ അഗ്നിഹോത്രിയും ഇവന്‍ തന്നെ.)
വേദാശ്ച ക്രതവശ്ചൈവ
ക്രതൂനാം ഫലമേവ ച
യാനികൃത്യാനി ലോകേഷു
സര്‍വ ഏഷ രവിഃ പ്രഭുഃ
ഏനമാപത്സു കൃച്ഛ്രുഷു
കാന്താരേഷു ഭയേഷു ച
കീര്‍ത്തയന്‍ പുരുഷഃ
കശ്ചിന്നാവസീദതി രാഘവ
(വേദങ്ങളും യാഗങ്ങളും യാഗഫലങ്ങളും ലോകത്തിലെ സകലകൃത്യങ്ങളും സര്‍വശക്തനായ ഈ സൂര്യന്‍ തന്നെ. ഹേ രാഘവാ, ആരാണോ ആപത്തുകളിലും ബുദ്ധിമുട്ടുകളിലും വനങ്ങളിലും ഭയങ്ങളിലും ഈ ആദിത്യഹൃദയസ്‌തോത്രം ജപിക്കുന്നത് അവര്‍ ഒരിക്കലും പതറുകയില്ല.)
പൂജയൈസ്വനമേകാഗ്രോ
ദേവദേവം ജഗത്പതിം
ഏതത് ത്രിഗുണിതം ജപ്ത്യാ
യുദ്ധേഷു വിജയിഷ്യസി
(ഹേ രാമ, അങ്ങ് ഏകാഗ്രചിത്തനായി ദേവദേവനും ലോകനാഥനുമായുള്ള ഈ ആദിത്യനെ പൂജിച്ചാലും. ഈ സ്‌തോത്രം മൂന്നുതവണ ജപിക്കുന്നതുകൊണ്ട് അങ്ങ് യുദ്ധത്തില്‍ വിജയിക്കും)
ജന്മഭൂമി: http://www.janmabhumidaily.com/news432647#ixzz4CJ8Qdz3j
