Showing posts with label Swami Nirmalanandagiri Maharaj. Show all posts
Showing posts with label Swami Nirmalanandagiri Maharaj. Show all posts

ഓര്‍മ്മയില്‍ ഒരു ഓണസന്ദേശം

തിരുവോണം സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും നാളുകളുടെ വരവാണ്. പക്ഷെ തിരുവോണത്തെക്കുറിച്ചു കേരളീയർ മനസ്സിലാക്കിയിരിക്കുന്നത് ശരിയായ ദിശയിലാണെന്നു തോന്നുന്നില്ല.
.
തിരുവോണം മഹാബലിയോടു ബന്ധപ്പെട്ടതാണ്. മഹാബലി സുതലത്തിലേക്കാണ് പോയത് (പാതാളത്തിലേക്കല്ല). ആ അർത്ഥത്തിൽ മഹാബലിയുടെ വരവിനെ ആഹ്ളാദപൂർവ്വം എടുക്കുന്നു എന്നാണ് നമ്മൾ കണക്കിലെടുക്കുന്നത്.
.
മഹാബലി എന്നെങ്കിലും കേരളം മാത്രമായി ഭരിച്ചിട്ടുണ്ടാവുമോ? ഭാരതചക്രവർത്തി എന്ന നിലയിൽ പ്രശസ്തമാണ് മഹാബലിയുടെ സ്ഥാനം. മൂന്നു ലോകങ്ങളുടെയും ചക്രവർത്തി എന്ന നിലയിൽ പ്രസിദ്ധമാണ് മറ്റൊരു ദിശയിൽ മഹാബലിയുടെ സ്ഥാനം. അതാണ് കൂടുതൽ ശരിയും.
.
മൂന്നു ലോകങ്ങളും ഭരിച്ചിരുന്ന മഹാബലി ഉത്തമ ഭരണകർത്താവായിരുന്നുവെങ്കിലും അഹങ്കാരം മഹാബലിയുടെ കൂടപ്പിറപ്പായിരുന്നു. ഭാരതീയസംസ്കൃതിയിൽ അഹങ്കാരമില്ലാതെ ചെയ്യുന്ന കർമ്മങ്ങൾ മാത്രമാണ് ഈശ്വരാർപ്പണബുദ്ധ്യാ ഉള്ള കർമ്മങ്ങൾ. ഈശ്വരസങ്കൽപ്പങ്ങളോടുകൂടി ജീവിക്കുകയും അതേ സമയം അഹങ്കാരിയായിത്തീരുകയും ചെയ്ത ചക്രവർത്തിയെ ഈശ്വരൻ പരീക്ഷിക്കുന്നുവെന്നതാണ് തിരുവോണത്തിന്‍റെ സന്ദേശം. ഈശ്വരന്‍റെ പരീക്ഷണത്തിൽ ഈശ്വരൻ താൻ തന്നെ ഒരു ബാലകനായി വന്ന്, മഹാബലിയെ സമീപിച്ച് മഹാബലിയോട് മൂന്നടി മണ്ണ് യാചിക്കുകയാണ്. പുരാണങ്ങളെടുത്താൽ കഥകൾ വളരെ രസകരമാണ്. മഹാബലി ഉടനെ തന്നെ ചോദിക്കുന്നത് ഇത്രയും വലിയ ചക്രവർത്തിയുടെ അടുക്കൽ വന്ന് മൂന്നടി മണ്ണ് ആണോ യാചിക്കുന്നത്? എന്തും തരാൻ കഴിവുള്ള തന്നോട് മൂന്നടി മണ്ണ് ചോദിക്കുന്നത് തന്നെ കളിയാക്കുന്നതിനു തുല്യമല്ലേ എന്നു ചോദിക്കുന്ന മഹാബലിയോട് അതിനുത്തരമായി ഈശ്വരൻ പറഞ്ഞത് ആവശ്യത്തിലധികം ആഗ്രഹിക്കുന്നതു ദു:ഖമാണെന്നും തനിക്കു തപസ്സിരിക്കാൻ മൂന്നടി മണ്ണേ ആവശ്യമുള്ളുവെന്നും ആ മൂന്നടി മാത്രം തന്നാൽ മതിയെന്നുമാണ്. മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ അനുമതി കൊടുത്തു. ബലിയുടെ ഗുരുവായ ശുക്രാചാര്യൻ അദ്ദേഹത്തെ തടയുകയും ചെയ്തു. പക്ഷെ തന്‍റെ വാക്ക് മാറുകയില്ലെന്ന് ഉറപ്പുള്ള ചക്രവർത്തി മൂന്നടി മണ്ണ് അളന്ന് എടുത്തു കൊള്ളാൻ ഈശ്വരനോട് ആവശ്യപ്പെട്ടു. വിരാട് രൂപം ധരിച്ച് ഈശ്വരൻ വെറും രണ്ടടി കൊണ്ട് മഹാബലി ചക്രവർത്തി പദം അലങ്കരിക്കുന്ന മണ്ണ് ഏതാണ്ട് മുഴുവൻ അളന്നു. അവസാനത്തെ ചുവട് എവിടെ വെയ്ക്കണമെന്നു ചോദിക്കുമ്പോൾ തന്റെ ശിരസ്സിനെ സ്പർശിക്കുവാനാണ് മഹാബലി ആവശ്യപ്പെടുന്നത്. അങ്ങനെ അവസാനത്തെ ചുവടു കൊണ്ട് മഹാബലിയുടെ ശിരസ്സിനെ സ്പർശിച്ച്, പാദദീക്ഷ നൽകി അനുഗ്രഹിച്ച്, അദ്ദേഹത്തെ അടുത്ത മന്വന്തരത്തിന്‍റെ മന്വന്തരാധീശനായിത്തീരാൻ അനുഗ്രഹിക്കുന്നതായാണ് പുരാണത്തിൽ നാം കാണുന്നത്.
.
ഓണം അഹങ്കാര ശൂന്യതയുടെ, വിനയത്തിന്‍റെ, നമ്രതയുടെ നാളുകളാണ്. ധനവാൻമാർ വിനയാന്വിതരായി തങ്ങളുടെ ധനം ദാനം ചെയ്യുന്ന, യശസ്വികൾ തങ്ങളുടെ കീർത്തിയിൽ വിനയാന്വിതരായി മേവുന്ന സത്സന്ദേശങ്ങളുടെ നല്ല ദിനങ്ങളാണ് ഓണദിനങ്ങൾ. ആ ദിനങ്ങൾ സമൃദ്ധിയും സന്തോഷവും പകരുന്നതോടൊപ്പം നമുക്ക് വിനയത്തിന്‍റെ നാളുകളായിത്തീരട്ടെ എന്ന് ആശംസിക്കുന്നു.




❤️
 നിര്‍മ്മലാനന്ദം





❤️






ജ്ഞാനിയായ കര്‍മ്മയോഗി - Compilation of reports on Swami Nirmalanandagiri Maharaj

ആധ്യാത്മിക നഭോമണ്ഡലത്തിലെ ഒരു സുവര്‍ണ നക്ഷത്രമായിരുന്നു ശ്രീമദ് നിര്‍മ്മലാനന്ദജി മഹാരാജ്. ഏവര്‍ക്കും ചൂടും വെളിച്ചവും പകര്‍ന്ന് അരനൂറ്റാണ്ടിലേറെക്കാലം മാര്‍ഗ്ഗദീപമായി കേരളക്കരയില്‍ അദ്ദേഹം ശോഭിച്ചു. അദ്ദേഹത്തിന്റെ ധന്യവചസ്സുകള്‍ ശ്രവിക്കാത്തവരും വാത്‌സല്യം നുകരാത്തവരും കാരുണ്യസ്പര്‍ശമേല്‍ക്കാത്തവരും നന്നേ വിരളം.

വേദാന്ത തത്ത്വങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുംവിധം ലളിതമായി വ്യാഖ്യാനിച്ചും വിശദീകരിച്ചും ആയിരങ്ങള്‍ക്ക് അദ്ദേഹം പ്രേരണാസ്രോതസായി, അതുവഴി നമ്മുടെ നാട്ടില്‍ ഒരു വിചാരവിപ്ലവം സൃഷ്ടിക്കുവാന്‍ ആ മഹാത്മാവിന്റെ സാന്നിധ്യവും സാമീപ്യവും മാര്‍ഗ്ഗദര്‍ശനവും ഇടയാക്കി.

വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്തന്നെ ഞങ്ങള്‍ ഉറ്റ ഹൃദയബന്ധം പുലര്‍ത്തിയിരുന്നു. കോട്ടയം സിഎംഎസ് കോളേജില്‍ പഠിക്കുന്ന കാലത്ത് ശാസ്ത്രവിഷയങ്ങളിലായിരുന്നു സ്വാമിജിക്ക് താല്‍പര്യം. ഏതു വിഷയവും യുക്തിഭദ്രമായി അവതരിപ്പിക്കുവാനുള്ള കഴിവ് ഏവരുടേയും മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. നിരവധി വിദ്യാര്‍ത്ഥികളോട് ഒറ്റയ്ക്ക് നിന്ന് തര്‍ക്കിച്ച് ജയിച്ച സന്ദര്‍ഭങ്ങള്‍ പല സഹപാഠികളും ഇപ്പോഴും അനുസ്മരിക്കാറുണ്ട്.

സ്വാമിജി തന്റെ വിദ്യാര്‍ത്ഥിജീവിതത്തെപ്പറ്റി പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ ഞാനിപ്പോഴും ഓര്‍ക്കുന്നു. അനുഭവവും ബോധ്യവും ഇല്ലാത്ത വിഷയങ്ങള്‍ തനിക്ക് വിശ്വസിക്കാനാവില്ലെന്ന ഉറച്ച നിലപാട് പലരില്‍നിന്നും അദ്ദേഹത്തെ അന്യനാക്കി. വ്യത്യസ്തമായ ജീവിതശൈലിയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പെരുമാറ്റവും ഉജ്ജ്വല വ്യക്തിത്വത്തിന് തിളക്കം കൂട്ടി.

1983 ഫെബ്രുവരിയില്‍ വിശ്വഹിന്ദുപരിഷത്തിന്റെ അഖിലഭാരതീയ ഗവേണിംഗ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ കാശിയില്‍ എത്തിയപ്പോഴാണ് മലയാളികളുടെ ഒരു ആശ്രമത്തെക്കുറിച്ച് വിഎച്ച്പി ജനറല്‍ സെക്രട്ടറി ഹരിമോഹന്‍ലാല്‍ജി എന്നോട് പറഞ്ഞത്.

സമ്മേളനസ്ഥലത്തിന് അടുത്തുള്ള തിലഭാണ്ഡേശ്വര്‍ മഠത്തില്‍ ഞാന്‍ പോയി. മലയാളികള്‍ മാത്രമുള്ള ആശ്രമമായതുകൊണ്ട് മലയാളം സംസാരിക്കാന്‍ കാശിയില്‍ സൗകര്യം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു ഞാന്‍. കേറിച്ചെന്നപ്പോള്‍ത്തന്നെ വലിയൊരു ശിവലിംഗത്തില്‍ അഭിഷേകം നടത്തുന്ന ചെറുപ്പക്കാരനെ ഞാന്‍ കണ്ടു. പ്രദക്ഷിണം വയ്ക്കാന്‍ ഒരുങ്ങിയപ്പോള്‍ ഉള്ളില്‍ നിന്നൊരു വിളി-‘രാജശേഖരാ.’ ഞാന്‍ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. എന്റെ പരിചയക്കാരന്‍ മലയാൡ എങ്ങനെ കാശിയിലെത്തി എന്നോര്‍ത്ത് അതിശയിച്ചുനിന്നപ്പോള്‍ വീണ്ടും ശബ്ദം ഉള്ളില്‍നിന്ന് മുഴങ്ങി ”ഞാന്‍ തന്നെ. നാട്ടുകാരനാണ്. വരൂ.”

ആശ്രമത്തിനുള്ളില്‍ കടന്ന് ഞങ്ങള്‍ ദീര്‍ഘനേരം സംസാരിച്ചു. കോട്ടയത്ത് ഓണംതുരുത്ത് സ്വദേശി മുരുകന്‍ എന്ന രാധാകൃഷ്ണന്‍ സന്യാസിയായതിലുള്ള സന്തോഷം ഞങ്ങള്‍ പങ്കുവച്ചു. കോളേജിലെ പഴയകാല ജീവിതം ഞങ്ങള്‍ അയവിറക്കി.

മഠാധിപതി ശ്രീ ധരാനന്ദസ്വാമികളെ പരിചയപ്പെടുത്തി. അദ്ദേഹം സന്യാസദീക്ഷ നല്‍കിയ കാര്യങ്ങളും വിശദീകരിച്ചു. കേരളത്തിലേക്ക് ക്ഷണിച്ചശേഷം ഞാന്‍ മടങ്ങി.
പിന്നീട് ഞങ്ങള്‍ തമ്മില്‍ കാണുന്നത് 1983 ഏപ്രില്‍ മാസത്തിലാണ്. നിലയ്ക്കല്‍ പ്രക്ഷോഭം ആരംഭിക്കുന്ന സമയമായിരുന്നു.

സന്യാസിസമ്മേളനം വിളിച്ചുകൂട്ടി പ്രക്ഷോഭം ശക്തിപ്പെടുത്തുന്ന ചുമതല സ്വാമിജി ഏറ്റെടുത്തു. നിലയ്ക്കല്‍ ക്ഷേത്രത്തിലേക്ക് സന്യാസിയാത്ര നയിച്ചു. തുടര്‍ന്ന് നടന്ന ബഹുജന മുന്നേറ്റത്തിന് ആവേശം പകര്‍ന്നത് സ്വാമിജിയുടെ പ്രസംഗങ്ങളായിരുന്നു.

പിന്നീട് കുറിച്ചി ആതുരാശ്രമത്തിലും മൂലമറ്റം ആശ്രമത്തിലും അവസാനകാലം ഒറ്റപ്പാലത്തും തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നപ്പോഴെല്ലാം ഉറ്റബന്ധം പുലര്‍ത്താന്‍ കഴിഞ്ഞിരുന്നു.
ഏതൊരു വിഷയവും ആഴത്തില്‍ പഠിക്കുക എന്നത് സ്വാമിജിയുടെ സ്വഭാവമായിരുന്നു. കണ്ടുമുട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം വിശദമായ ചര്‍ച്ചയും ആശയവിനിമയവും നടത്തി.

സന്യാസിമാരിലെ ബുദ്ധിജീവിയും ബുദ്ധിജീവികളിലെ സന്യാസിയുമായിരുന്നു. ഒരു പ്രാവശ്യം വായിച്ചാല്‍ മതി അത്രയും ഭാഗം ഏതവസരത്തിലും ഒരു പ്രയാസവുമില്ലാതെ ഓര്‍ത്തുപറയാന്‍ നിഷ്പ്രയാസം സാധിക്കുമായിരുന്നു. അതുപോലെ തന്നെ പരിചയപ്പെടുന്നവരും; അവരെ എക്കാലവും സ്വാമിജി ഓര്‍ത്തിരിക്കും.

ജ്ഞാനിയായിരിക്കെ കര്‍മ്മരംഗത്ത് നിസ്തന്ദ്രമായി പ്രവര്‍ത്തിച്ചതിലൂടെ സാമൂഹ്യ, സാംസ്‌കാരിക, ആധ്യാത്മിക, ധാര്‍മ്മിക രംഗങ്ങളില്‍ ഒരുപോലെ പ്രശോഭിക്കാന്‍ കഴിഞ്ഞു. തന്മൂലം വലിയൊരു സൗഹൃദസമ്പത്ത് സ്വാമിജിക്ക് ഉണ്ടായി. ജാതിമതരാഷ്ട്രീയഭേദമില്ലാതെ എല്ലാ രംഗത്തുള്ള പ്രമുഖരെല്ലാം സ്വാമിജിയുമായി അടുത്ത ബന്ധം പുലര്‍ത്തി. ഉന്നതരായ രാഷ്ട്രീയ നേതാക്കളും മതമേധാവികളും ആചാര്യശ്രേഷ്ഠന്മാരും സ്വാമിജിയെ വളരെ ആദരവോടെയാണ് കണ്ടത്.

സ്വാമിജിയുടെ വിയോഗം തീരാനഷ്ടമാണ്. വേദാന്തപണ്ഡിതനായ കാശികാനന്ദസ്വാമി പറഞ്ഞത് ഇവിടെ കുറിക്കട്ടെ: ”ഓടുമ്പോള്‍ നിശ്ചലനാകാനും നിശ്ചലതയില്‍ എങ്ങും ഓടി എത്താനും നിര്‍മ്മലാനന്ദസ്വാമിക്ക് കഴിയുന്നു. ജീവിതനൈര്‍മല്യമാണ് അതിന് കാരണം.”



ജന്മഭൂമി: http://www.janmabhumidaily.com/news565910#ixzz4YwIgNyGj


കുപ്രചാരണങ്ങള്‍ക്കെതിരേ സന്ധിയില്ലാത്ത പോരാളി

ആയുര്‍വേദ ചികിത്സാ പദ്ധതിക്കെതിരേ അലോപ്പതി ചികിത്സകരില്‍ ചിലര്‍ നടത്തിയിരുന്ന കുപ്രചാരണങ്ങളോട് സ്വാമി നിര്‍മ്മലാനന്ദ ഗിരി സന്ധിയില്ലാതെ പോരാടി.

കുപ്രചാരണക്കാരുടെ കോട്ടയില്‍ കടന്നുകയറി തിരിച്ചടികള്‍ നല്‍കിയ ഭിഷഗ്വരനായി സ്വാമിയെ വിലയിരുത്തുന്നവര്‍ ഏറെ. ആയുര്‍വേദത്തിന്റെ ശാസ്ത്രീയത യുക്തിയുക്തം സ്ഥാപിക്കുകയും കുപ്രചാരണങ്ങള്‍ തകര്‍ക്കുകയും ഗുണങ്ങളും നേട്ടങ്ങളും സാധാരണക്കാരില്‍ എത്തിക്കുകയും ചെയ്യുന്നതില്‍ സ്വാമി നിരന്തരം പ്രവര്‍ത്തിച്ചു.

ഈ ദൗത്യത്തില്‍ അവസാന ശ്വാസംവരെയും പോരാളിയെ പോലെ അദ്ദേഹം നിലനിന്ന വൈദ്യനായിരുന്നു. ആയിരക്കണക്കിനു പേര്‍ക്ക് സ്വാമി ജീവിതം തിരികെ നല്‍കി.




ജന്മഭൂമി: http://www.janmabhumidaily.com/news565921#ixzz4YwItzf4J


പൂര്‍വ്വാശ്രമത്തില്‍ അദ്ധ്യാപകന്‍

പൂര്‍വ്വാശ്രമത്തില്‍ കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ പാരലല്‍ കോളേജ് അദ്ധ്യാപകനായിരുന്ന സ്വാമി നിര്‍മ്മലാനന്ദ ഗിരിക്ക് വാഴൂര്‍ തീര്‍ത്ഥപാദാശ്രമവുമായ അടുത്തബന്ധമായിരുന്നു. കോട്ടയം ജില്ലയിലെ നീണ്ടൂര്‍ ഓണംതുരുത്ത് മൂലയില്‍ കരോട്ട് പത്മനാഭപിള്ള -ജാനകിയമ്മ ദമ്പതികളുടെ മകനായി ജനിച്ച മുരുകന്‍ എന്നു വിളിക്കുന്ന രാധാകൃഷ്ണന്‍ നായരാണ് പിന്നീട് സ്വാമി നിര്‍മലാനന്ദ ഗിരി ആയത്.

എംഎ ബിരുദധാരിയായിരുന്ന അദ്ദേഹം നീണ്ടൂര്‍ റസ്സല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അദ്ധ്യാപകനായിരുന്നു. പത്മകുമാരി, ഹരിപ്രിയ എന്നിവര്‍ സഹോദരിമാരും പരേതനായ മുരളീധരന്‍ നായര്‍ സഹോദരനുമാണ്.

വിദ്യാനന്ദ സ്വാമികളുടെ കാലത്ത് അദ്ദേഹം നിരന്തരം തീര്‍ത്ഥപാദാശ്രമത്തില്‍ എത്തുമായിരുന്നു. പിന്നീട് കാശിയിലേക്ക് തിരിച്ചു.

ആദ്ധ്യാത്മികരംഗത്തിനൊപ്പം ആയുര്‍വ്വേദത്തിനും സ്വാമിയുടെ വേര്‍പാട് തീരാനഷ്ടമാണെന്ന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദരും, കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദരും പറഞ്ഞു. ആയുര്‍വ്വേദ വൈദ്യശാസ്ത്ര രംഗത്ത് ശ്രദ്ധേയമായ സംഭാവനയാണ് അദ്ദേഹം നല്‍കിയിരുന്നതെന്ന് സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ ഓര്‍മ്മിച്ചു. ഇതുമായി ബന്ധപ്പെട്ട് വാഴൂര്‍ ആശ്രമത്തിലും അദ്ദേഹം എത്തിയിരുന്നു. അറിയപ്പെടുന്ന ആയുര്‍വ്വേദ ആചാര്യനായിരുന്നു അദ്ദേഹം.




ജന്മഭൂമി: http://www.janmabhumidaily.com/news565919#ixzz4YwJ59Q00


ആശ്രമമില്ലാത്ത സന്യാസി

ആദിശങ്കര ആദ്ധ്യാത്മിക പാരമ്പര്യത്തിലുള്ള ജോഷിമഠത്തില്‍ ഉള്‍പ്പെട്ട വാരാണസി തിലഭാണ്ഡേശ്വര്‍ മഠത്തില്‍നിന്നാണ് നിര്‍മ്മലാനന്ദഗിരി സ്വാമി സന്യാസം സ്വീകരിച്ചത്. അച്യുതാനന്ദഗിരി മഹാരാജിന്റെ ശിഷ്യന്‍ ശ്രീധരാനന്ദഗിരിയിരുന്നു ഗുരു.

1983 ല്‍ കേരളത്തിലെത്തിയ സ്വാമി 34 വര്‍ഷം കേരളത്തില്‍ പ്രവര്‍ത്തിച്ചെങ്കിലും ആശ്രമങ്ങളൊന്നും സ്ഥാപിച്ചില്ല. ശിഷ്യന്മാരുടെയും അനുഭാവികളുടെയും വീടുകളായിരുന്നു സ്വാമിയുടെ ആസ്ഥാനങ്ങള്‍. അവിടങ്ങളില്‍ മാറിമാറി സ്വാമി വിശ്വാസികള്‍ക്ക് ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും ചികിത്സയും നല്‍കിപ്പോന്നു.

പവിത്രമായ ഹരിദ്വാറില്‍ സമാധിയിരുത്തണമെന്നായിരുന്നു അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നത്.




ജന്മഭൂമി: http://www.janmabhumidaily.com/news565926#ixzz4YwJGdVk8

പഠിച്ചവരേക്കാള്‍ പിടിപ്പുള്ള ചികിത്സ

ആരോഗ്യശാസ്ത്രത്തില്‍ നിര്‍മ്മലാനന്ദഗിരി സ്വാമിക്ക് എന്ത് വിദ്യാഭ്യാസയോഗ്യത ഉണ്ടായിരുന്നുവെന്ന് എനിക്കറിയില്ല. ചോദിക്കേണ്ടി വന്നിട്ടില്ല, സ്വാമി അത് പറയാനിടയായിട്ടുമില്ല. പക്ഷേ, പഠിപ്പുള്ളവരെന്നു പറയുന്നവരേക്കാള്‍ സ്വാമിക്ക് പരിചയവും അറിവുമുണ്ടായിരുന്നു ചികിത്സകനെന്ന നിലയില്‍. വ്യവസ്ഥാപിതമായി സ്വാമി മരുന്നുനിര്‍മ്മാണമൊന്നും നടത്തിയിരുന്നില്ല. എന്നാല്‍, പരീക്ഷിച്ചും പരിശീലിച്ചും വിധിപ്രകാരമുള്ള വഴികള്‍ പിന്തുടര്‍ന്നും സ്വാമി നിര്‍മ്മിച്ച ഔഷധങ്ങള്‍ തികച്ചും ഫലപ്രദമായിരുന്നു. അവയ്ക്ക് ആധുനിക ശാസ്ത്ര പരീക്ഷണങ്ങളുടെയും പരിശോധനകളുടെയും പിന്‍ബലവുമുണ്ടായിരുന്നു.

അര്‍ബുദത്തിനുള്‍പ്പെടെ നൂറിലേറെ മരുന്നുകള്‍ സ്വാമി നിര്‍മ്മിച്ചു. പെരിങ്ങലം ഔഷധച്ചെടിയുടെ വിവിധ ഇനങ്ങള്‍ മരുന്നാക്കി. മുമ്പ് ആരും ഇത് ഈ ആവശ്യത്തിന് വിനിയോഗിച്ചിട്ടില്ല. പെരിങ്ങലത്തിന്റെ വ്രണം ഉണക്കാനുള്ള ശേഷിയായിരുന്നു സ്വാമി മരുന്നാക്കിയത്. നല്ല കോശങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാതെ കേടായ കോശങ്ങളില്‍ ചികിത്സ നടത്താനുള്ള ഉപാധിയാണ് സ്വാമി ഔഷധമാക്കിയത്. ഇതിന് ആധുനിക മെഡിക്കല്‍ പരിശോധനകളുടെ അംഗീകാരം കിട്ടിയിട്ടുണ്ട്.

സ്വാമിക്ക് കേരളത്തില്‍ ആശ്രമങ്ങള്‍ ഉണ്ടായിരുന്നില്ല. സ്വാമിയുടെ ശിഷ്യന്മാര്‍ ഒരുക്കിയ സൗകര്യങ്ങളില്‍ അതിഥിയായാണ് സ്വാമി കഴിഞ്ഞിരുന്നത്. അവിടെ സാധനയും ചികിത്സയും സദ് സംഗങ്ങളും നടത്തി. മരുന്നുല്‍പ്പാദനം സ്വാമി 1986 കാലം മുതല്‍ തുടങ്ങിയിരുന്നു. അതിന് അധികാരികള്‍ നിര്‍ദ്ദേശിക്കുന്ന വ്യവസ്ഥകളും മാനദണ്ഡങ്ങളുമൊന്നുമുണ്ടായിരുന്നില്ല. അതത് സമയത്തെ ആവശ്യങ്ങള്‍ക്കനുസരിച്ച് മരുന്നുകള്‍ ഉണ്ടാക്കി, ഒരേ രോഗത്തിന് വിവിധ തരം മരുന്നുകള്‍ വിധിച്ചു. 2004 മുതലാണ് സ്വാമി വ്യവസ്ഥാപിതമായ സംവിധാനത്തില്‍ ഔഷധ നിര്‍മ്മാണം ആരംഭിച്ചത്. നിയമവ്യവസ്ഥകള്‍ അംഗീകരിക്കാത്തത് ചികിത്സ അര്‍ഹിക്കുന്നവര്‍ക്ക് സേവനം കിട്ടാതിരിക്കാന്‍ കാരണമാകരുതെന്ന് കരുതി ലൈസന്‍സും സമ്പാദിച്ചു. 2004 മുതല്‍ ഞാന്‍ സ്വാമിയോടൊപ്പമുണ്ട്.

സ്വാമി ആയുര്‍വേദവും ഹോമിയോയും പഠിച്ചിരുന്നു. ആയുര്‍വേദ ചികിത്സയാണധികം നടത്തിയത്.




ജന്മഭൂമി: http://www.janmabhumidaily.com/news565914#ixzz4YwJVInHv

മൂകന്‍ മുരുകനായി, കുഞ്ഞുന്നാളിലേ വിസ്മയം

ഏഴുവയസുവരെ രാധാകൃഷ്ണനെന്ന കുഞ്ഞിന് സംസാര ശേഷിയില്ലായിരുന്നു. അച്ഛന്‍ പത്മനാഭപിള്ള നടത്താത്ത ചികിത്സയില്ല. അമ്മ ജാനകിയമ്മ ചെയ്യാത്ത പൂജയില്ല, പ്രാര്‍ത്ഥനയില്ല.

എങ്കിലും വിശ്വാസത്തിന്റെയും ചികിത്സയുടെയും പ്രതീക്ഷ രക്ഷിതാക്കള്‍ കൈവിട്ടില്ല. ഒടുവില്‍ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍വെച്ച് രാധാകൃഷ്ണനു സംസാര ശേഷി ലഭിച്ചു. അങ്ങനെ രാധാകൃഷ്ണന് മുരുകന്‍ എന്ന് പേരുമാറ്റി.

മുരുകന്‍ പിന്നീട് മികച്ച വിദ്യാഭ്യാസം നേടി ആത്മീയ വഴിയിലെത്തി സ്വാമി നിര്‍മ്മലാനന്ദ ഗിരിയാകുകയായിരുന്നു.

കുഞ്ഞുന്നാളിലെ ഈ അനുഭവംകൂടിയായിരിക്കാം ആത്മീയതയും ചികിത്സയും സമന്വയിപ്പിച്ചുള്ള വഴിയില്‍ സഞ്ചരിക്കാന്‍ അദ്ദേഹത്തെ ഇടയാക്കിയത്. ഇടപ്പള്ളി പേരണ്ടൂര്‍ക്കാവിനടുത്താണ് സ്വാമിയുടെ അമ്മയുടെ കുടുംബം. ഇവിടത്തെ സുബ്രഹ്മണ്യ ക്ഷേത്രത്തിലാണ് സംസാര ശേഷി ലഭിച്ചതെന്നു കരുതപ്പെടുന്നു.




ജന്മഭൂമി: http://www.janmabhumidaily.com/news565928#ixzz4YwJgcE00

”എന്നില്‍ മാന്ത്രിക ശക്തിയില്ല”

എന്നില്‍ മാന്ത്രികശക്തിയൊന്നുമില്ല. എന്റെ സഹപ്രവര്‍ത്തകര്‍ക്കും മന്ത്രവിദ്യകളൊന്നും വശമില്ല. പൂര്‍ണമായും ആയുര്‍വേദ വിധിപ്രകാരമുള്ള ചികിത്സയാണ് ഇവിടെ നടത്തുന്നത്. ഒറ്റപ്പാലത്തെ സ്വാമിജിയുടെ സമീപത്ത് ചികിത്സ തേടിയെത്തുന്നവരോട് നിത്യേന ആവര്‍ത്തിച്ചു പറഞ്ഞിരുന്ന വാക്കുകള്‍.

ദിവസവും നൂറുകണക്കിന് രോഗികളാണ് അദ്ദേഹത്തിന് മുന്നിലെത്തിയത്. നിമിഷനേരംകൊണ്ട് രോഗവിവരങ്ങള്‍ തിരിച്ചറിയുന്ന സ്വാമിജി അതേ വേഗത്തില്‍ മരുന്നുകളും നിശ്ചയിക്കുന്നു. നിമിഷവേഗത്തില്‍ പൂര്‍ത്തിയാക്കുന്ന ഈ പരിശോധനയും ചികിത്സയും രോഗികളെ അത്ഭുതപ്പെടുത്തുന്നതായിരുന്നു.

”എല്ലാ രോഗങ്ങളില്‍നിന്നുമുള്ള മോചനം.” ഇതായിരുന്നു സ്വാമിജിയുടെ ലക്ഷ്യം. ഇതിനായി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ശിഷ്യന്മാര്‍ നിരവധി. ലോകമെമ്പാടുനിന്നുമുള്ളവര്‍ ചികിത്‌സ തേടി ഒറ്റപ്പാലം കയറന്‍പാറ യില്‍ സ്വാമിയുടെ താമസസ്ഥലത്തേക്ക് ഒഴുകിവന്നു. ഇവരില്‍ മഹാഭൂരിഭാഗവും എല്ലാ വൈദ്യസഹായങ്ങളും ഉപേക്ഷിച്ചവരായിരുന്നു. എന്നാല്‍ സ്വാമിജി ആരെയും കൈവിട്ടില്ല.

എല്ലാ രോഗങ്ങള്‍ക്കും ആയുര്‍വേദത്തില്‍ ചികിത്‌സയുണ്ടെന്ന് തിരിച്ചറിഞ്ഞ ഋഷീശ്വരന്‍ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നവരുടെ എണ്ണം അനവധിയാണ്.



ജന്മഭൂമി: http://www.janmabhumidaily.com/news565924#ixzz4YwJyhoto

http://news.keralakaumudi.com/beta/news.php?NewsId=TlRWTTA0MjMwMDM%3D&xP=RExZ&xDT=MjAxNy0wMi0xOCAwMDoyMDowMA%3D%3D&xD=MQ%3D%3D&cID=Ng%3D%3D


നിർമ്മലാനന്ദ ഗിരി സ്വാമിജിയെ ഓർക്കുമ്പോൾ ....
-by ഡോ. മനോജ്‌ കെ വി
.
"എന്താണ് നിങ്ങളുടെ യോഗ്യത ?"
.
കേരളത്തിന് പുറത്ത് ആസ്ഥാനമുള്ള, പ്രമുഖ ആയുർവ്വേദ സ്ഥാപനത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ, പാലക്കാട്ടെത്തിയ പോലീസുദ്യോഗസ്ഥൻ ചോദിച്ചു .
.
" ഒരു യോഗ്യതയുമില്ല " - മറിച്ചൊന്നും ആലോചിക്കാത്ത മറുപടി.
.
" ആവശ്യമായ യോഗ്യതകളില്ലാതെ ആളുകളെ ചികിത്സിക്കുന്നത് തെറ്റാണെന്നറിയില്ലേ?"
.
" എങ്കിൽ കേസ് ചാർജ് ചെയ്തോളൂ .എല്ലാ പ്രതീക്ഷകളും അസ്തമിച്ച് അവസാനത്തെ ആശ്രയമെന്ന നിലയിൽ, പലപ്പോഴും ഒരു പരീക്ഷണമെന്ന നിലയിൽ ,ഇവിടെയെത്തുന്ന നിരാശ്രയരായ രോഗികൾക്ക്, എനിക്കറിയാവുന്ന മരുന്നുകൾ പറഞ്ഞു കൊടുക്കാറുണ്ട്. അത് തെറ്റാണോയെന്ന് നിങ്ങളുടെ കോടതിയോട് ചോദിക്കണമെന്നുണ്ട് ''
.
ശേഷം സംഭവിച്ചത് ചരിത്രം.
.
വർഷങ്ങൾക്കിപ്പുറo, അതേ സ്ഥാപനത്തിന്റെ പ്രൗഢഗംഭീരമായ ചടങ്ങിലേക്ക് "വ്യാജനായ" സ്വാമിജിയെ വിശിഷ്ടാതിഥിയായി വിളിച്ചതും , പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തത് ,ഒരു പക്ഷേ കാലം കാത്തു വെച്ച കാവ്യനീതിയാവാം ....!
.
മഹാഭാരതത്തിലൊരു രംഗമുണ്ട്. ആയോധന കലകളുടെയെല്ലാം അധ്യയനം പൂർത്തിയായ ശേഷം അർജ്ജുനന്റെ അഭ്യാസ പ്രകടനങ്ങൾ നടക്കുന്നു. കണ്ടു നില്ക്കുന്നവരെല്ലാം അർജുനനെ മുക്തകണ്ഠം പുകഴ്ത്തുമ്പോഴാണ് കർണ്ണന്റെ കടന്നു വരവ്.
.
" അർജുനൻ ചെയ്തതെല്ലാം ഞാനും ചെയ്തു കാണിക്കാം. വേണമെങ്കിൽ കുറച്ച് കൂടുതലും കാണിക്കാം ''
.
കർണ്ണന്റെ കഴിവുകളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടായിരുന്ന ദ്രോണർ ,ആ അവകാശവാദം തെളിയിക്കാനായി കർണ്ണനെ അനുവദിച്ചില്ല. അങ്ങനെ ചെയ്താൽ അർജുനന്റെ അപ്രമാദിത്വം ( അതു വഴി ആചാര്യനായ തന്റേയും) അവസാനിക്കുമെന്ന് ഭയന്ന ദ്രോണർ , " നിന്റെ അച്ഛനാരാണെന്ന് അന്വേഷിച്ച് ,കർണ്ണനെ അധിക്ഷേപിച്ച്‌ ഇറക്കി വിടുകയാണ് ചെയ്തത്.
.
സംസ്കൃത ഭാഷയിലും ഭാരതീയ ദർശനങ്ങളിലും വേദങ്ങളിലും ഉപനിഷത്തുക്കളിലുമെല്ലാം അഗാധമായ പാണ്ഡിത്യമുണ്ടായിരുന്ന ,പാരമ്പര്യ വൈദ്യ കുടുംബത്തിൽത്തന്നെ അംഗമായിരുന്ന ,ചികിത്സാ രംഗത്ത് മുപ്പതിലേറെ വർഷങ്ങളുടെ പ്രായോഗിക പരിജ്ഞാനമുണ്ടായിരുന്ന ആചാര്യനോട് ,ആയുർവ്വേദത്തിന്റെ അക്കാദമിക് സമൂഹത്തിലൊരു വിഭാഗം നിരന്തരമായി ചോദിച്ചു കൊണ്ടേയിരുന്ന ചോദ്യവും അതു തന്നെയായിരുന്നു.
.
"ആയുർവ്വേദത്തെക്കുറിച്ച് പറയാൻ നിങ്ങളാരാണ്? അതിനുള്ള എന്ത് യോഗ്യതയുണ്ട് ?!"
.
ഇത്രമേൽ തെറ്റിദ്ധരിക്കപ്പെട്ടു പോയ ഒരു വ്യക്തിത്വം ,അടുത്ത കാലത്തെങ്ങാനും നമ്മുടെ നാട്ടിൽ ജീവിച്ചിരുന്നോയെന്ന് സംശയമാണ്. സെമിറ്റിക് മതങ്ങളെ അനുകരിച്ച്, പൂർണ്ണമായും പരിവർത്തനം ചെയ്യപ്പെട്ട ഹിന്ദുയിസമാണ് ഇന്ന് നിലനില്ക്കുന്നതെന്നും, ക്ഷേത്രങ്ങളൊന്നും ആരാധനാ സ്ഥലങ്ങളായിരുന്നില്ലെന്നും ,ഖജനാവുകളായിരുന്നുവെന്നും ,മധ്യകാല ഇന്ത്യ ഭരിച്ച മുസ്ലീം രാജാക്കന്മാർ മതവൈരം കൊണ്ടാണ് അമ്പലങ്ങളെ ആക്രമിച്ചതെന്നും പഠിപ്പിക്കുന്നത് അധമ മനസ്സുള്ള ചരിത്രകാരന്മാരാണെന്നും അർത്ഥശങ്കക്കിടയില്ലാത്ത വിധം അടിവരയിട്ട് എഴുതുകയും പരസ്യമായി പറയുകയും ചെയ്ത ആചാര്യനെ ,കാഷായ ധാരിയാണെന്ന ഒറ്റക്കാരണത്താൽ ,ചിലർ ഹിന്ദുത്വ വാദത്തിന്റെ വക്താവാക്കി വക്രീകരിച്ചു. ആരോഗ്യജീവനമെന്ന പേരിൽ കൈരളി ചാനലിൽ ഒരു പ്രോഗ്രാം അവതരിപ്പിച്ചതിന്റെ പേരിൽ ,കമ്യൂണിസ്റ്റ് ആയ കാഷായ ധാരിയായി മുദ്ര കുത്തി ,മറ്റു ചിലർ. " അറിവിന്റെ എല്ലാ കുത്തകകളും തകർക്കപ്പെടണം. നമുക്കുള്ള അറിവുകളത്രയും മറ്റുള്ളവരുമായി പങ്കുവെക്കണം. അങ്ങനെ വരുമ്പോൾ ജനജീവിതത്തിൽ സമഗ്രമായ അറിവുണ്ടാകും. .ആർക്കും ആരേയും ചൂഷണം ചെയ്യാൻ കഴിയാതെ വരും '' .അങ്ങനെ പറയുക മാത്രമല്ല ,ആ മഹ'നീയ മാതൃക സ്വജീവിതത്തിലൂടെ തെളിയിച്ചു കാണിച്ച മഹർഷിവര്യനെ, അനാവശ്യമായി മരുന്നെഴുതിക്കൊടുത്ത് കാശടിച്ചു മാറ്റുന്ന കച്ചവടക്കാരനായി ചിത്രീകരിച്ചു, ഇനിയും ചിലർ. അറിവിന്റെ ഉടയവരെന്ന് സ്വയം നടിക്കുകയും അക്കാദമിക് ആയുർവേദം അടവെച്ച് വിരിയിച്ചെടുക്കുകയും ചെയ്ത വൈറ്റ് ലഗോൺ കുഞ്ഞുങ്ങളിൽ ചിലർക്ക് അദ്ദേഹം വ്യാജ വൈദ്യനുമായി ! തങ്ങളുടെ സങ്കല്പത്തിലെ സമചതുരക്കള്ളികൾക്കുള്ളിലേക്ക് ആ വ്യക്തിത്വത്തെ വെട്ടിയൊതുക്കി നിർത്താൻ ,ഓരോരുത്തരും അവരവരുടേതായ കാരണങ്ങൾ കണ്ടെത്തി !
.
" അമാനുഷികമായ ഒരു കഴിവും എനിക്കില്ല. ദിവ്യാത്ഭുതങ്ങൾ ഒന്നുo തന്നെ കാണിക്കാനറിയില്ല. രോഗങ്ങൾ ഒപ്പിയെടുക്കാനോ ,നക്കിയെടുക്കാനോ ,പ്രാർത്ഥിച്ചു മാറ്റാനോ ഉള്ള കഴിവില്ല. അത്തരം അത്ഭുതങ്ങൾ പ്രതീക്ഷിച്ച് ആരും ഇവിടേക്ക് വരികയുമരുത് .കാരണം ഇവിടെ നടക്കുന്നത് ശുദ്ധമായ ആയുർവ്വേദ ചികിത്സ മാത്രമാണ് '' .ആരോഗ്യാർത്ഥികളെ അഭിസംബോധന ചെയ്യുമ്പോൾ ആദ്യമേ തന്നെ പറയാറുള്ള കാര്യങ്ങളായിരുന്നു ഇവയെല്ലാം. അനങ്ങിയാൽപ്പോലും ആൾദൈവമാകാൻ ,അനായേസേന കഴിയുന്ന കാലത്ത് ,അങ്ങനെ ചിത്രീകരിക്കപ്പെടാതിരിക്കാൻ അദ്ദേഹം
അതീവ ജാഗ്രത പുലർത്തി. ആത്മീയത മൂലധനമാക്കുകയും അതിലൂടെ നേടുന്ന കോടികളിൽ അഭിരമിക്കുകയും ചെയ്യുന്ന ആധുനിക കാലത്തെ ആദ്ധ്യാത്മിക കച്ചവടക്കാരിൽ നിന്നും, ഒരു മനുഷ്യ ജന്മത്തിന് സാധ്യമായത്രയും ലാളിത്യം സ്വജീവിതത്തിൽ പുലർത്തിക്കൊണ്ട് അദ്ദേഹം അങ്ങേയറ്റം അകന്നു നിന്നു.
.
കടുക്ക ചേർന്ന മരുന്നുകൾ കഴിച്ചാൽ കുട്ടികളുണ്ടാവില്ലെന്നുള്ള തെറ്റായ ധാരണ ,പൊതു സമുഹത്തിലും വൈദ്യന്മാർക്കിടയിൽ പോലുമുണ്ടല്ലോ. പൈതൃക പഠന വേദിക്ക് വേണ്ടി ,അതേക്കുറിച്ചൊരു ലേഖനം തയ്യാറാക്കാനായി ,അക്കാദമിക് വിദഗ്ദ്ധരുമായി സംസാരിക്കുന്നതിന് മുമ്പ് ആദ്യo സ്വാമിജിയുടെ അഭിപ്രായം ആരായാമെന്ന് തോന്നി .വൈദ്യനെങ്കിലും സന്യാസി കൂടിയായ ആളോട് ഈ വിഷയം എങ്ങനെ അവതരിപ്പിച്ചു തുടങ്ങുമെന്ന് സംശയിച്ച് നിന്നപ്പോൾ, എന്റെ മനസ്സ് വായിച്ചറിഞ്ഞിട്ടെന്ന പോലെ പൊട്ടിച്ചിരിച്ചു കൊണ്ട് അദ്ദേഹം ചോദിച്ചു -
.
" സന്യാസിമാരൊക്കെ കടുക്കാ കഷായം കുടിക്കുന്നവരാണെന്ന് കേട്ടു കാണും ,അല്ലേ ?"
.
"അതേ, അതു തന്നെയാണ് ഞാൻ ചോദിക്കാൻ വന്നത്. അതിലെന്തെങ്കിലും വാസ്തവമുണ്ടോ ?''
.
കഷായം ഉണ്ടാക്കുന്നത് കുടിക്കാനല്ല. കാഷായ വസ്ത്രം അതിൽ മുക്കിയാൽ ഒരു പാടു കാലം ഈടു നിൽക്കും. ഒരു പക്ഷേ ,കൊത്തു മരുന്നുകടയിൽ നിന്ന് കടുക്ക വാങ്ങിപ്പോവുന്ന സന്യാസിമാരെക്കണ്ട് ആളുകൾക്കിടയിലുണ്ടായ തെറ്റിദ്ധാരണയായിരിക്കാം അത്. അല്ലാതെ കടുക്കയ്ക്ക് ഇപ്പറഞ്ഞ പോലുള്ള കുഴപ്പങ്ങളൊന്നുമില്ല " . കൊടി കെട്ടിയ കോളേജുകളിൽപ്പലതിലും ഇപ്പോഴും പഠിപ്പിക്കുന്നത് മറിച്ചാണെന്നറിയുമ്പോൾ ,സ്വാമിജി ,ഞങ്ങളറിയുന്നു, അങ്ങയുടെ അഭാവം സൃഷ്ടിക്കുന്ന ശൂന്യത എത്രമേൽ നികത്താനാവാത്തതാണെന്ന് .... (ആരേയും ആക്ഷേപിക്കാൻ വേണ്ടിയല്ല. തെറ്റുകൾ തിരുത്താനുള്ള മനസ്സുണ്ടാവുകയെന്നതാണല്ലോ മുഖ്യം)
.
ആരോഗ്യർത്ഥികളുടെ ഭക്ഷണകാര്യങ്ങളിൽ ആളൊരു കടുംപിടുത്തക്കാരനാണെന്ന് ആളുകൾ പറയുന്നത് കേൾക്കാറുണ്ട്. നിങ്ങളുടെ പരമ്പര മാംസാഹാരികളുടേതാണെങ്കിൽ ഒരു സുപ്രഭാതത്തിൽ അതുപേക്ഷിച്ച് സസ്യാഹാരത്തിലേക്ക് മാറരുത്. അതുപോലെ തിരിച്ചും.'' ആയുർവ്വേദത്തിന്റെ ആ ' നിലപാടു തന്നെയായിരുന്നു ,അദ്ദേഹം എപ്പോഴും ഉയർത്തിപ്പിടിച്ചിരുന്നത്.
.
" എരിവും പുളിയുമൊക്കെ വേണ്ടുവോളമുള്ള ഭക്ഷണം കഴിച്ച് ശീലിച്ച നിങ്ങൾക്ക്, ഞങ്ങളുടെ ഭക്ഷണം പിടിക്കുമോയെന്നറിയില്ല '' - പാലിയിൽ മഠത്തിൽ വെച്ച് പിതൃതുല്യമായ വാത്സല്യത്തോടെ ,അതീവ ഹൃദ്യമായ നാടൻ ഭക്ഷണം ,സ്വന്തം കൈ കൊണ്ട് വിളമ്പിത്തരുമ്പോൾ സ്വാമിജി പറഞ്ഞ വാക്കുകൾ നിറകണ്ണുകളോടെ ഓർക്കുന്നു. ഒരർത്ഥത്തിൽ ഈ എഴുത്ത് പോലും ഒരാശ്വാസത്തിനാണെന്ന് പറയാം. ഉള്ളിലടക്കിയതെല്ലാം ഉരുകിത്തീരുമ്പോഴുള്ള ഒരാശ്വാസം.
.
ഉമ്മറത്തെ ചാരുകസേരയിലിരുന്നു കൊണ്ട് തമാശകൾ പറഞ്ഞ് കുഞ്ഞുങ്ങളെപ്പോലെ കുലുങ്ങിച്ചിരിക്കുകയും, മുത്തച്ഛൻ പേരക്കുട്ടികളെയെന്ന പോലെ കൊച്ചു കുഞ്ഞുങ്ങളെ ലാളിക്കുകയും കളിപ്പിക്കുകയും ,അളവറ്റ വാത്സല്യത്തോടെ വിദ്യാർത്ഥികളോട് പെരുമാറുകയും, ആയുർവ്വേദത്തെ അപകീർത്തിപ്പെടുത്തുന്ന ഒരു വാക്കെങ്കിലും അറിയാതെയാരെങ്കിലും പറഞ്ഞു പോയാൽ, അപ്രതീക്ഷിതമായി പ്രകോപിതനാവുകയും ,അടുത്ത നിമിഷത്തിൽത്തന്നെ പരമശാന്തനാവുകയും, ഇടിമുഴക്കം പോലുളള ശബ്ദത്തിൽ സംസാരിക്കുകയും ചെയ്യുന്ന സ്വാമിജി, സാമ്പ്രദായികമായ സന്യാസിസങ്കല്പങ്ങളെക്കുറിച്ച് മാത്രം കേട്ടറിവുണ്ടായിരുന്ന ഞങ്ങൾക്ക് മുന്നിൽ ഒരത്ഭുതമായിത്തന്നെ നിലനിന്നു. ഓർത്തെടുക്കാൻ ഒരു പാടുണ്ട്. പരിത്യാഗികളുടെ ജീവിതത്തെക്കുറിച്ച് പറയുമ്പോൾ, വ്യക്തിപരമായ കാര്യങ്ങൾക്ക് എത്രത്തോളം പ്രസക്തിയെന്നറിയാത്തതിനാൽ , അതൊന്നും വിശദീകരിക്കുന്നില്ല.
.
അക്കാദമിക് - പാരമ്പര്യ ദ്വന്ദ്വയുദ്ധം കത്തി നിൽക്കുന്ന കാലത്താണ് ആദ്യമായി അദ്ദേഹത്തെ കാണുന്നത്. സ്വാമിജി അതിലൊന്നിന്റേയും വക്താവായിരുന്നില്ല. അക്കാദമിയുമായി സംവദിക്കാൻ അല്പം പോലും മടിയുണ്ടായിരുന്നുമില്ല. അയിത്തം കല്പിച്ച് പലപ്പോഴും മാറ്റി നിർത്തിയത് ആദ്യത്തെ വിഭാഗത്തിൽപ്പെട്ടവർ തന്നെയായിരുന്നു. അതിന്റെയൊന്നും യാതൊരുവിധ അസ്പൃശ്യതയും ആരോടും കാണിച്ചിരുന്നുമില്ല. അവിടത്തെ ചികിത്സാ സംബന്ധമായ മുഴുവൻ രേഖകളും പരിശോധിച്ച് മനസ്സിലാക്കാൻ ഞങ്ങൾക്കവസരം തന്നു. നാളുകളേറെയെടുത്ത് നടത്തിയ ആ അന്വേഷണത്തിന്റെ അനന്തര ഫലമായിരുന്നു , ആത്യയിക ചികിത്സ ആയുർവ്വേദത്തിൽ (Emergency medicines & critical care in Ayurveda) എന്ന വിഷയത്തിൽ കോട്ടക്കലിൽ വെച്ചു നടത്തിയ സ്വാമിജിയുടെ പഠനശിബിരം. അതിൽ പങ്കെടുത്ത പല ഡോക്ടർമാരും, അത്തരമൊരു പരിപാടി സംഘടിപ്പിച്ചതിന് നന്ദിസൂചകമായി അയച്ച സന്ദേശങ്ങൾ ഇപ്പോഴും ഈയുള്ളവന്റെ ഇൻബോക്സിലുണ്ട്. അവരിൽ പലരും, പൊതുവേദിയിൽ പരസ്യമായി സ്വാമിജിയെ തളളിപ്പറയുന്നവരാണെന്നു കൂടി പറഞ്ഞു വെക്കട്ടെ !
ഒറ്റപ്പാലത്തെ ഓ. പിയിൽ , ആറേഴ് വർഷക്കാലം അദ്ദേഹത്തോടൊപ്പമിരുന്നിട്ടുള്ള അനുഭവ പരിചയമുള്ളതുകൊണ്ട്, സങ്കീർണ്ണമായ രോഗാവസ്ഥകളിൽ സ്വാമിജിജി എന്താണ് ചെയ്തിരുന്നത് എന്നറിയാനായി ചിലരെല്ലാം വിളിക്കാറുണ്ട്. അറിയാവുന്ന കാര്യങ്ങൾ പങ്കുവെക്കാറുമുണ്ട്. പക്ഷേ അവരിൽ പലരുടേയും നിറവും പതിവുപോലെ പൊതു വേദിയിലെത്തുമ്പോൾ മാറും.ആരോടും പരാതിയില്ല. അറിവുകളെല്ലാം പൂർവ്വികരുടേതാണെന്ന് അദ്ദേഹo തന്നെ പറഞ്ഞിട്ടുള്ളതിനാൽ അതിന്റെ ആവശ്യവുമില്ല. ആരുടെയും പേര് വെളിപ്പെടുത്തുകയോ അപകീർത്തിപ്പെടുത്തുകയോ ചെയ്യുക ഈ കുറിപ്പിന്റെ ലക്ഷ്യവുമല്ല. ഇത്രയെങ്കിലും ഇപ്പോൾ പറഞ്ഞില്ലെങ്കിൽ പിന്നെ എപ്പോഴാണ് പറയുക ?
.
ഭാരതീയ ദാർശനികതയുടെ തലത്തിൽ നിന്നുകൊണ്ട് പൊതുവിലും, ആയുർവ്വേദത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേകമായും, സ്വാമിജി അവതരിപ്പിച്ച ജീവിത ദർശനങ്ങളുടെയോ, ചികിത്സാ പരമായ കൈപ്പുണ്യത്തിന്റെയോ നേരിട്ടോ അല്ലാതെയോ ഉള്ള പ്രയോജനം ലഭിക്കാത്തവർ കേരളത്തിൽ കുറവായിരിക്കും. അത്രത്തോളം ആഴത്തിൽ മലയാളിക്ക് അദ്ദേഹത്തെ അറിയാം. എന്നാൽ, ജീവിച്ചിച്ചിരിക്കുമ്പോഴെന്ന പോലെ, മഹാനായ മഹർഷിവര്യൻ വിടവാങ്ങുന്ന വേളയിലും, അർഹിക്കുന്ന ആദരം നമ്മൾ നല്കിയോ ? കാലം വിലയിരുത്തട്ടെ. മൂന്നാം കിട സിനിമാക്കാരുടെ വീട്ടുവിശേഷം പോലും വെണ്ടയാക്കുന്ന നാട്ടിൽ, ജീവിച്ചിരിക്കേ തന്നെ ഇതിഹാസമായി മാറിയ യുഗപുരുഷന്റെ വിയോഗം, വലിയ വാർത്തയായതേ ഇല്ല, പത്ത് വർഷക്കാലം പത്തു പൈസ പോലും പ്രതിഫലം പറ്റാതെ പ്രോഗ്രാം അവതരിപ്പിച്ച കൈരളിയിൽ പോലും!
.
അവസാനമായി കണ്ടപ്പോൾ, യാത്ര പറഞ്ഞ് പിരിയാൻ നേരത്ത് അസ്ഥികൾ നുറുങ്ങുന്ന വേദനയിലും അദ്ദേഹം പറഞ്ഞ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു:
.
"അലസരായിരിക്കരുത്. ആയുർവേദത്തിന് വേണ്ടി ആത്മാർത്ഥമായി അധ്വാനിക്കാനും അത് പ്രചരിപ്പിക്കാനും അധികം ആളുകളില്ല .അതോർക്കണം, എപ്പോഴും"
.
ഇല്ല സ്വാമിജീ, അങ്ങയുടെ ഓർമ്മകളോടെങ്കിലും നീതി പുലർത്തലണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ആർക്കും അങ്ങനെ അലസമായിരിക്കാൻ കഴിയില്ല. അങ്ങ് കൊളുത്തിയ തിരിനാളങ്ങൾ തലമുറകൾക്ക് വെളിച്ചവും തെളിച്ചവും പകരുക തന്നെ ചെയ്യും.
.
ഈ തിലോദകം സ്വീകരിച്ചാലും !
.
https://www.facebook.com/manoj.kv.12/posts/939048149566113

ഇന്നലെ അര്‍ദ്ധരാത്രി ഒറ്റപ്പലത്തെ പാലിയില്‍ മഠത്തില്‍ എത്തുമ്പോള്‍ നാമജപങ്ങള്‍ക്കിടയില്‍ നിര്‍മ്മലാനന്ദത്തിലെന്നപോലെ അദ്ദേഹം കണ്ണടച്ചിരിപ്പുണ്ട്. ആദ്യമായ് നിര്‍മ്മലാനന്ദഗിരിയെ കാണാനെത്തുന്നതും രണ്ടു പതിറ്റാണ്ടിനു മുന്നെ ഒരര്‍ദ്ധരാത്രിയാണ്. അന്ന് സ്വാമിജിയുടെ വാസസ്ഥാനമായിരുന്നു ഷൊര്‍ണ്ണൂരുള്ള പാലിയില്‍ മഠം. അര്‍ദ്ധരാത്രിയില്‍ എത്താനായിരുന്നില്ല അന്നിറങ്ങിത്തിരിച്ചത്. സ്വാമിയെ കാണണം എന്ന് ഒരു കൗമാരക്കാരന്‍ പറയുമ്പോള്‍ ‘എറണാകുളത്തുനിന്നും താനിങ്ങോട്ട് ട്രയിനിയില്‍ കയറി പോരെടോ വൈകുന്നേരം ഇവിടെ എത്തിക്കോ’ എന്ന മറുപടിയാണു കിട്ടിയത്. അങ്ങനെ വൈകിട്ട് ഷെര്‍ണ്ണൂറില്‍ ട്രെയിനിറങ്ങി ഒരു ടെലിഫോണ്‍ ബൂത്തില്‍ കയറി സ്വാമിയെ വിളിച്ചു. ‘താനാ ഓട്ടോക്കാരോടാരൊടെങ്കിലും ചോദിക്ക് അവര്‍ കൊണ്ടുവന്നാക്കും‘. അക്കാലത്ത് സ്‌റ്റേഷനു മുന്നില്‍ ഇത്രയധികം ഓട്ടോകളൊന്നുമില്ല. ഓട്ടോയില്‍ കയറാനായി ചെല്ലുമ്പോഴാണ് അടുത്തൊരു ഭിത്തിയില്‍ എറണാകുളത്ത് കാണാന്‍ സാധിക്കാതെപോയ ഒരു ഇംഗ്ലീഷ് പടം കളിക്കുന്നതിന്റെ പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത് കണ്ടത്. ഓട്ടോക്കാരനോട് ഈ പടം നടക്കുന്ന തിയേറ്ററിലേക്ക് പോണം എന്നു പറഞ്ഞപ്പോള്‍ അതിനു ഓട്ടോ വേണ്ട, ദാ ആ കാണുന്നതാണ് തിയേറ്റര്‍ എന്നു പറഞ്ഞു. എന്തായാലും സിനിമയും കണ്ട് ഒരു ചുറ്റിത്തിരിയലും കഴിഞ്ഞ് ഓട്ടോ കിട്ടി പാലിയില്‍ മഠത്തിലെത്തുമ്പോള്‍ സമയം പാതിരാത്രിയായ്. ആദ്യമായ് ഷെര്‍ണ്ണൂറിലെത്തിയതാണ്, ആദ്യമായ് സ്വാമിയെ കാണുന്നതാണ്, താമസിച്ചെത്തിയതിന് എന്തെങ്കിലും പറയുമോ എന്ന
ശങ്കയുണ്ടായിരുന്നു. അന്ന് കാലില്‍ തൊട്ട് തൊഴാനൊന്നും നിന്നില്ല. അത് ചെയ്താ ശരിയാകുമോ തെറ്റാകുമോ എന്നറിയാതെ ശങ്കിച്ചത് കൊണ്ടങ്ങനെ നിന്നു. യാതൊരു അപരിചിതത്വവും ഇല്ലാതെ സ്വാമിജി പറഞ്ഞു തുടങ്ങി; താന്‍ വന്നിട്ട് കഞ്ഞികുടിക്കാമെന്നു കരുതിയിരിക്കുകയായിരുന്നു. എന്നാല്‍ കഞ്ഞി കുടിക്കാം.  അവിടെ അപ്പോള്‍ നടന്നിരുന്നതെന്തോ ആഗോള ചര്‍ച്ചയായിരുന്നു. ഒക്കെ നമ്മുടെ തലയ്ക്ക് വെളിയിലൂടെ ബൗണ്‍സാവുന്നത് കണ്ട് ‘തന്നെ ഇതില്‍ പങ്കെടുപ്പിക്കാത്തത് ചര്‍ച്ച ആദ്യം മുതല്‍ കേട്ടില്ലല്ലൊ എന്നോര്‍ത്തിട്ടാണ്’ സമാശ്വാസിപ്പിക്കാനെന്നവണ്ണം സ്വാമി പറഞ്ഞു. എന്താ വൈകിയതെന്ന് ചോദിച്ചാല്‍ സിനിമ കാണാന്‍ കയറി എന്നു പറയാനൊരുങ്ങിയെങ്കിലും ചോദ്യങ്ങളൊന്നുമുണ്ടായില്ല. സ്വാമിയെക്കൂടാതെ നാലുപേരുള്ള ആ സംഘത്തില്‍ ഞങ്ങള്‍ രണ്ടു പേര്‍ മുകളിലെ മച്ചില്‍ പായ വിരിച്ച് കിടക്കുമ്പോള്‍ രാത്രി അവസാനിച്ച് എന്നുണര്‍ത്തിച്ച് രാക്കിളി ശബ്ദങ്ങള്‍. അധിക ദിവസം കഴിയാതെ തന്നെ ഒരു കാര്യം മനസിലായ്, സ്വാമിജിക്ക് ഊണും ഉറക്കവും ഒന്നും അത്ര കാര്യമല്ല. എത്ര വൈകി കിടന്നാലും മൂന്നു മണികഴിയുമ്പോഴേയ്ക്കും അദ്ദേഹം മരുന്നു പണികളുടെ ലോകത്തേക്ക് കടക്കുന്നതു കണ്ട് അത്ഭുതം പൂണ്ടങ്ങനെ കണ്ണു മിഴിക്കും.

പിന്നീട് എന്റെ അറിവുകുറവ് നിമിത്തം ഞാന്‍ ജോലി ചെയ്തിരുന്നതായ ചില ക്ഷേത്രങ്ങളില്‍ പ്രഭാഷണത്തിനു വിളിക്കുക എന്ന അതിക്രമം നടത്തിയിരുന്നു. അദ്ദേഹം വരാമെന്നേല്‍ക്കും. അതൊരു കരുണയാണ്; ഒരു കൗമാരക്കാന്റെ മോഹങ്ങളോടുള്ള കരുണ. യാതൊരു യുക്തിബോധവുമില്ലാതെ തിരുവനന്തപുരം മുതല്‍ ഇങ്ങോട്ട് മിക്ക സ്ഥലങ്ങളിലും പ്രഭാഷണത്തിനു വിളിച്ചിട്ടുണ്ട്. പ്രഭാഷണത്തിന് അല്പം മുന്‍പ് മാത്രം എത്തിച്ചേര്‍ന്ന് എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. വാഹനത്തിന്റെ എണ്ണക്കൂലി കൊടുക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്ന എന്നെ പലപ്പോഴും ചിരിയോടെ സാന്ത്വനിപ്പിച്ചിട്ടുണ്ട്. ഒരിക്കല്‍ സ്വാമിജി എത്തിയത് കോയമ്പത്തൂരില്‍ നിന്നാണ്. എന്റെ ധാരണ അദ്ദേഹം വരില്ല എന്നായിരുന്നു. പക്ഷേ കൃത്യം സമയത്ത് എത്തി ഭരണസമിതിക്കാരുടെ ചീത്തവിളികളില്‍ നിന്നും രക്ഷിക്കും. അതിനൊപ്പം ഒരു കാര്യം കൂടി പറയും ‘ഞാന്‍ ഇവിടെ സംസാരിച്ചു പോകുന്നതിനു പിന്നാലെ ഇയാള്‍ക്ക് നല്ല തല്ലു കിട്ടാനുള്ള സാദ്ധ്യതയുണ്ട്. വഴിയേപോണ അടിവാങ്ങിക്കാന്‍ പല സ്ഥലത്തും ഈ വിദ്വാന്‍ എന്നെ വിളിച്ചുകൊണ്ട് പോകാറുമുണ്ട്’.

എന്തായാലും പലകാലങ്ങളില്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് രോഗവുമായ് ബന്ധപ്പെട്ട് അനവധിപേരെ കൂട്ടികൊണ്ട് പോയിട്ടുണ്ട്. ഒപ്പം വന്ന പലരും പിന്നീട് സ്വാമിയുടെ അടുത്ത ആരാധകരായിട്ടുണ്ട്. എന്റെ അമിത ആരാധന നിമിത്തം, ഏതു രോഗത്തില്‍ നിന്നും രക്ഷിക്കും എന്ന വിശ്വാസവും കൊണ്ടും ഏത് രോഗികളെയും കൂട്ടി സ്വാമിയെ കാണാന്‍ പരിശ്രമിക്കുമായിരുന്നു. ചിലര്‍ രോഗത്തില്‍ നിന്നും രക്ഷപ്പെട്ടു, ചിലര്‍ രോഗ ശമനം കിട്ടാതെ വീണ്ടും വലഞ്ഞു. പലര്‍ക്കും പച്ചമരുന്നുകള്‍ കിട്ടാതെ നിസ്സഹായരായി. എന്തായാലും ക്യാന്‍സര്‍ എന്ന മഹാരോഗത്തില്‍ നിന്നും അദ്ദേഹം രക്ഷിച്ച നിരവധിയാളുകളെ എനിക്കറിയാം.
പരാജയപ്പെട്ടവരെയും. സ്വയം ചികിത്സ നടത്തിയിരുന്ന ഒരാളായിരുന്നില്ല സ്വാമിജി. സ്വന്തം അസുഖങ്ങള്‍ക്ക് മുന്നില്‍ നിശബ്ദനാവുകയുണ്ടായിരുന്നു. അദ്ദേഹം മരുന്നു പറഞ്ഞ് കൊടുത്തവര്‍ അസുഖം മാറി സസുഖം നടക്കുമ്പോഴും അതേ രോഗബാധിതനായ് നടക്കുകയും ‘പ്രാരാബ്ദമാടോ’ എന്ന് പറഞ്ഞ് അതവഗണിച്ച് സ്വന്തം ജോലികള്‍ തുടരുന്നതും അറിയാം.



സ്വാമിജിയുടെ കാശിവാസക്കാലം അത്രയധികം ദൈര്‍ഘ്യമേറിയതായിരുന്നില്ലെങ്കിലും കുറച്ച് നാള്‍ കാശി സ്‌കൂളില്‍ സംസ്‌കൃത പഠനത്തിനായ് പരിശ്രമിച്ച് പിന്‍വാങ്ങുകയുണ്ടായ്. ഒരിക്കല്‍ സ്വാമി കൈവല്ല്യാനന്ദയുമായ് കാശിയില്‍ നടക്കാനിറങ്ങിയപ്പോഴാണ് സ്വാമിജി പഠിച്ച സ്‌കൂള്‍ കാണിച്ച് തന്നത്. തിലഭാണ്ഡേശ്വരം മഠത്തില്‍ നിന്നും സന്യാസമെടുത്ത് വൈകാതെ തന്നെ സ്വാമിജി കാശിയുപേക്ഷിച്ചു.

സ്വാമി കാശികാനന്ദ ഗിരി മഹാരാജയിരുന്നു സ്വാമിജിയുടെ മാനസ ഗുരു എന്നു പറയാം. സ്വാമിജിയുടെ ഭഗവദ് ഗീത പ്രഭാഷണം മുഴുവന്‍ ദിവസത്തെയും കുത്തിയിരുന്ന് ശ്രദ്ധാപൂര്‍വ്വം റെക്കോര്‍ഡ് ചെയ്യുകയും അത് അദ്ദേഹത്തിന് അയച്ചു കൊടുക്കുകയും ചെയ്തിരുന്നു. 98 ലെ കുംഭമേള സമയത്തായിരുന്നു ആദ്യമായ് നിര്‍മ്മലാനന്ദജിയ്ക്ക് വേണ്ടി അത് ചെയ്തത്. അയച്ചുകൊടുത്തതെല്ലാം രാഘവേന്ദ്രാനന്ദ് ആയിരുന്നു. അതിനു ശേഷം നിരവധി തവണ നിരവധി പുസ്തകങ്ങള്‍ മുംബൈയില്‍ നിന്നും കാശിയില്‍ നിന്നും ഹരിദ്വാറില്‍ നിന്നും സ്വാമിജിക്കെത്തിച്ചു കൊടുക്കുമായിരുന്നു. പിന്നീടു യാദൃശ്ചികമായ് നിര്‍മ്മലാനന്ദ്ജിയുടെ ക്ലാസ് കേള്‍ക്കുമ്പോള്‍ ആ പുസ്തകങ്ങളില്‍ നിന്നെല്ലാമുള്ള റഫറന്‍സ് കേള്‍ക്കാന്‍ സാധിക്കും. പരപ്പിലും ആഴത്തിലുമുള്ള വായനയ്ക്കുപരി എത്ര ദൂരത്തും ചികിത്സാപരമായ ഒരു പുതിയ അറിവ് ഉണ്ടെങ്കില്‍ അത് നേടാനുള്ള പരിശ്രമം സ്വാമിജി നടത്തിയിരിക്കും. തരണനല്ലൂര്‍ അനിയന്‍ നമ്പൂതിരിപ്പാടാണ് താന്ത്രിക ഗ്രന്ഥങ്ങളും ഡാമരങ്ങളും ബീജ നിഘണ്ടുവും ആഗമ ഗ്രന്ഥങ്ങളും അടക്കമുള്ള അപൂര്‍വ്വ പുസ്തകങ്ങള്‍ തേടിയിരുന്ന ഒരാള്‍. അതേ പോലെ തന്നെ അപൂര്‍വ്വ ഗ്രന്ഥങ്ങളുടെ അന്വേഷകനായിരുന്നു സ്വമിജിയും.

സമ്പൂര്‍ണ്ണാനന്ദയുടെയും ചൗഖംബ അടക്കമുള്ള മിക്കവരുടെയും പുസ്തകങ്ങള്‍ അദ്ദേഹത്തിനായ് കണ്ടെത്തിക്കൊടുക്കുമായിരുന്നു. സ്വാമിജി കാശികാനന്ദ് ജീയുടെ പ്രഭാഷണങ്ങള്‍ പലവുരു കേട്ടിരുന്നെങ്കിലും അദ്ദേഹത്തെ വിശദമായ് പരിചയപ്പെടാനുള്ള അവസരം ഒരുക്കുന്നതും ഞാന്‍ മുംബൈയില്‍ ഉണ്ടായിരുന്ന സമയത്താണ്. അതോടൊപ്പം നിര്‍മ്മലാനന്ദ്ജിയുടെ ആഗ്രഹമായിരുന്നു കാശികാനന്ദജിയുടെ ഒരു പുസ്തകം എങ്കിലും ഏറ്റെടുത്ത് പ്രിന്റ് ചെയ്യണമെന്ന്. അതും സ്വാമിജിയോടാവിശ്യപ്പെട്ടപ്പോള്‍ അദ്ദേഹം സമ്മതിച്ചു. പിന്നീട് കേരളത്തിലേക്ക് ചികിത്സാര്‍ത്ഥം കാശികാനന്ദജീയെ എത്തിക്കുമ്പോളും ചികിത്സ ഒറ്റപ്പാലത്ത് കുട്ടേട്ടന്റെ അടുത്തേക്ക് നിശ്ചയിക്കുമ്പോഴും പിന്നീട് രണ്ട് പ്രാവിശ്യം എത്തിയപ്പോഴും ഞാനും വരണം എന്നാവിശ്യപ്പെട്ട് വിളിച്ചിരുന്നു .

സ്വാമിജിയുടെ അത്ഭുതപ്പെടുത്തിയ ഒരു ഗുണം വിരുദ്ധ രാഷ്ട്രീയക്കാരുടെയൊക്കെ ആരാധന പിടിച്ചുപറ്റാന്‍ സാധിച്ചു എന്നതാണ്. ഇടതുപക്ഷക്കാരന് അദ്ദേഹം ഒരു ഇടതുപക്ഷക്കാരനായിരുന്നു. ഹിന്ദുമതത്തിനു വേണ്ടി നിലകൊള്ളുന്നു എന്നു ഹൈന്ദവ സംഘടനകള്‍ കരുതി. സ്വാമിക്ക് ഒരു മതവുമില്ല നല്ല ചികിത്സയാണെന്നുമാത്രം മുസ്ലീമുകള്‍ പറഞ്ഞു. നിരീശ്വരവാദികള്‍ക്ക് സ്വാമി ഒരു മതത്തെ പ്രോത്സാഹിപ്പിക്കുന്ന ആളാണെന്നു ഒരിക്കലും തോന്നിയിരുന്നില്ല. അങ്ങനെ എല്ലാവരെയും മനുഷ്യത്വമെന്ന ഒരു ചരടില്‍ കോര്‍ക്കാന്‍ കഴിഞ്ഞിരുന്നു. ഇങ്ങനെയൊക്കെ ഇരിക്കുമ്പോഴും രാഷ്ട്രീയരംഗത്തെയും മതത്തിന്റെയും അരുതായ്മകള്‍ക്കെതിരേ ആഞ്ഞടിച്ച് പ്രഭാഷണം ചെയ്യാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. പറയുന്നത് കഴുത്തരിയുന്ന തരത്തിലാണെങ്കിലും വിവാദങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ അദ്ദേഹത്തിന്റെ ജ്ഞാനഗുണത്തിന്റെ മഹനീയത കൊണ്ട് സാധിച്ചു. വല്ലാതെ സ്വാമിയെ ചോദ്യം ചെയ്തു തളര്‍ത്താന്‍ നോക്കുമ്പോള്‍ ‘താങ്കള്‍ പഠിച്ചതില്‍ അങ്ങനെയും എന്റെ ഗുരുക്കന്മാര്‍ ഇങ്ങനെയും പറഞ്ഞിരിക്കുന്നത് കൊണ്ട് നമുക്ക് ബാക്കി വിഷയത്തില്‍ ചര്‍ച്ചയാവാം’ എന്നു പറഞ്ഞ് വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടാതിരിക്കാനും അദ്ദേഹം കൗശലത കാണിച്ചിരുന്നു.

ആദ്യകാലത്ത് സ്വാമിജിയെ ആധ്യാത്മിക വിഷയ സംബന്ധമായ് വളരെയധികം പിന്തുടര്‍ന്നെങ്കിലും പില്‍കാലത്ത് നമ്മള്‍ പലതിലും വിയോജിപ്പ് രേഖപ്പെടുത്തുമ്പോഴും സ്വാമിജിയതു സാകൂതം കേട്ടിരുന്നു. ഒരിക്കല്‍ ഡല്‍ഹിയില്‍ എന്റെ പരിചയത്തിലുള്ള ഒരു രോഗിക്കായ് സ്വാമിയെ കൂട്ടികൊണ്ട് വരുമ്പോള്‍ പറയുകയാണ്- ‘എടോ എനിക്ക് 60 വയസ്സ് കഴിഞ്ഞത് ആരും സമ്മതിക്കില്ലടോ. താന്‍ കണ്ടതല്ലേ എന്റെ കാര്‍ഡിലെ പ്രായം?‘ അന്‍പത് രൂപയുണ്ടെങ്കില്‍ എനിക്ക് എണ്‍പത് വയസ്സാണെന്ന രേഖ ഞാന്‍ തരാം സ്വാമിജീ എന്നു തിരിച്ചു പറഞ്ഞപ്പോള്‍, താന്‍ കാശിയില്‍ പോയ് നമ്മുടെ തലക്കടിക്കാനാണല്ലെ പഠിച്ചതെന്ന് പറഞ്ഞു കളിയാക്കി. തുറന്ന വിമര്‍ശനങ്ങളെ സഹിഷ്ണതയോടെ കേട്ടിരിക്കാനുള്ള കഴിവ് സ്വാമിയെ മറ്റ് സന്യാസിമാരില്‍ നിന്നും വ്യത്യസ്തനാക്കിയിരിക്കുന്നു. അവസാനം അദ്ദേഹവുമായ് ബന്ധപ്പെട്ട് ചെയ്യാനൊരുങ്ങിയത് എല്ലാ ഔഷധ സസ്യങ്ങളും അടങ്ങുന്ന ഒരു നഴ്‌സറിയായിരുന്നു. ആവിശ്യത്തിന് വിത്തുകള്‍ കൊണ്ടു വന്നു കൊടുത്തെങ്കിലും അവിടെയുള്ള പലരുടെയും സമയക്കുറവോ മറ്റു പലകാരണങ്ങളാലോ അത് മുഴുവന്‍ വിജയത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. മുപ്പത് ഏക്കര്‍ സ്ഥലത്ത് താന്‍ എന്ത് മരം വേണമെങ്കിലും നട്ടോ എന്ന് പറഞ്ഞു തുടങ്ങിയ കൂട്ടത്തില്‍ തന്നെ ഒരു കാര്യം കൂടിപറഞ്ഞു; ഞാന്‍ ഇവിടെയുള്ളപോള്‍ ഈ
സ്ഥലത്ത് ഇതൊക്കെ നടക്കും അതിനു ശേഷം എന്തെണ്ടാകും എന്നു പറയാന്‍ സാധിക്കില്ല.



കേരളത്തിലെ സന്യാസി സമൂഹത്തിന് അഭിമാനിക്കാവുന്ന ഭിഷഗ്വരനായിരുന്നു കേരളത്തിലെ പ്രഭാഷണ കലയെ ആദരിക്കുന്നവര്‍ക്ക് മാതൃകയാക്കാവുന്ന പദഗാംഭീര്യമായിരുന്നു. തന്നെക്കുറിച്ചുള്ള കെട്ടുകഥകള്‍ കേട്ട് അതും ചിലപ്പോള്‍ ശരിയായിരിക്കും എന്ന് സ്വയം പറഞ്ഞു ചിരിക്കുന്നയാളാണ്. പ്രത്യേകിച്ചും അദ്ദേഹത്തിന്റെ പൂര്‍വ്വാശ്രമ സംബന്ധമായ്. നീണ്ടുരില്‍ ഞാന്‍ പൂജ ചെയ്തിരുന്ന കാലത്ത് ‘അല്ല സ്വാമി ഈയാള് ഇങ്ങനെ പറയുന്നുണ്ടല്ലോ’ എന്ന് പറഞ്ഞ് ഫോണ്‍ ചെയ്തപ്പോള്‍, തനിക്ക് വേറെ പണിയില്ലേടോ, അങ്ങനെ പറയട്ടെ എന്നു ചിരിച്ചുകൊണ്ട് നിരുത്സാഹപ്പെടുത്തി. രാഘവന്‍ വൈദ്യനായിരുന്നു സ്വാമിയുടെ
ചെറിയ പ്രായത്തില്‍ വൈദ്യത്തിന്റെ വഴികളില്‍ ശ്രദ്ധകൊടുക്കാന്‍ പാകപ്പെടുത്തിയ പലരില്‍ ഒരാള്‍. പക്ഷെ സ്വപ്രയത്‌നവും അന്വേഷണ കൗതുകവും നേപ്പാള്‍ തൊട്ട് ശ്രീലങ്ക തുടങ്ങി എല്ലാ ദിക്കിലെയും സമാന്തര/ ആയുര്‍വേദ ചികിത്സാസമ്പ്രദായങ്ങളിലെ അപൂര്‍വ്വം കൈയ്യെഴുത്ത് പ്രതികളൊക്കെ കണ്ടെത്തി സ്വന്തം വഴി വെട്ടിത്തെളിച്ചു മുന്നേറാന്‍ സാധിച്ചിരുന്നു. ഒപ്പം നടന്നില്ലെങ്കിലും അകലെ നിന്ന് മാത്രം കണ്ടൊരാള്‍ എന്ന നിലയില്‍ എന്നെപ്പോലെ ഒരു സാധരണക്കാരന് സ്വാമിയെക്കുറിച്ച് അല്പമെങ്കിലും പറയാന്‍ സാധിക്കുമ്പോള്‍ ഒപ്പം നടന്നവരുടെ ഭാഗ്യത്തെ സന്തോഷത്തോടെ കാണുന്നു.

അദ്ദേഹം അഭിമാനപൂര്‍വ്വം പ്രസിദ്ധപ്പെടുത്തിയ ചില കാര്യങ്ങള്‍ക്കു പിന്നില്‍ നിശബ്ദനായ് നില്ക്കുവാന്‍ സാധിച്ചു എന്നത് സ്വകാര്യ സന്തോഷമായിരുന്നു. ഇനി പ്രതീക്ഷിക്കാത്ത നേരത്ത് പല നമ്പരുകളില്‍ നിന്നും വരുന്ന ഘനഗംഭീരമായ സ്വരത്തിലെ കോളുകളുണ്ടാവുകയില്ല. സ്വാമിക്കെന്തിനാ ഇത്ര ബിനാമിക്കാര്‍ ഏതെലും ഒരു നമ്പരില്‍ നിന്നു വിളിച്ചൂടെ എന്നു പറഞ്ഞു കളിയാക്കാന്‍ ശ്രമിക്കുമ്പോള്‍, തന്നെയൊക്കൊ പിടിക്കാന്‍ ഇതാടോ എളുപ്പ വഴി എന്നു തിരിച്ചു കളിയാക്കും. ‘അങ്ങയോടൊരു കാര്യം പറയാനാണ് വിളിച്ചത്‘ എന്ന തുടക്കം കൊണ്ട് തന്നെ മനസ്സിലാക്കാം രണ്ട് പേരെയും പരിചയമുള്ള ബഹുമാന്യരായ ആരുടെയെങ്കിലും അടുത്തിരിന്നാണ് വിളി. എടോ എന്നും താന്‍ എന്നും വിളിച്ചാണെങ്കില്‍ സാധാരണ പഴയ പയ്യനോടുള്ള സംസാരമാണെന്നും ഉറപ്പിക്കാം.

സര്‍പ്പങ്ങളെ വളര്‍ത്തുന്നതില്‍ കാണിച്ച അപകടകരമായ കൗതുകം തന്നെയായിരുന്നു സ്വാമിജിയുടെ ജീവിതത്തിലെ പല പരീക്ഷണങ്ങളും. അവയിലെ വിജയവും പരാജയവും സൗമ്യനായ് നേരിടാനും ചികിത്സാര്‍ത്ഥമല്ലാതെ വാക്കുകള്‍കൊണ്ട് പോലും ആരെയും ഒരു കുഞ്ഞ് കാര്യത്തിനു പോലും വേദനിപ്പിക്കാതിരിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രദ്ധയും സ്വയം എരിഞ്ഞ് മറ്റുള്ളവര്‍ക്ക് വെളിച്ചമാവാന്‍ കാട്ടുന്ന വ്യഗ്രതയും മാത്രം മതി മനുഷ്യ പ്രകൃതിയോടും പ്രപഞ്ചത്തോടുമുള്ള അദ്ദേഹത്തിന്റെ പാരസ്പര്യം തിരിച്ചറിയാന്‍.

സമാന്തര ചികിത്സയിലെ വെളിച്ചങ്ങള്‍ക്കിടയിലെ വെള്ളിവെളിച്ചമായിരുന്നു സ്വാമി. വൈദ്യന്മാര്‍ക്കിടയിലെ അപൂര്‍വ്വവൈദ്യനും. അദ്ദേഹത്തിന്റെ കാലത്ത് ജീവിച്ചിരിക്കാനായ് എന്നതും വളരെ വഷളനായ കുട്ടിയായ എന്നെപ്പോലുള്ള അസുരഗുണക്കാരെയും ഒപ്പം നിര്‍ത്താന്‍ കാണിച്ച കരുണയും കരുതലും മാത്രം മതി സ്വാമി നിര്‍മ്മലാനന്ദ ഗിരി എന്ന മഹാത്മാവിനെ ആദരവോടെ നമിക്കാന്‍. മുന്‍ഗാമികളൊ പിന്‍ഗാമികളോ ഉണ്ടാവാന്‍ സാദ്ധ്യതയില്ലാത്ത ഒരപൂര്‍വ്വ ജന്മത്തിന്റെ ഓര്‍മ്മയ്ക്കായ് കുറച്ച് ദേവതാരു മരങ്ങള്‍ നട്ട് ഇന്നത്തെ ദിനത്തെ പൂര്‍ണമാക്കി.

http://www.azhimukham.com/swami-nirmalananda-giri-maharaj-commemoration/


Swami Nirmalanandagiri Maharaj interview

ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന സംഭാഷണമാണ് സ്വാമി നിര്‍മ്മലാനന്ദഗിരിയുടേത്. അദ്ദേഹം സാധാരണ സന്യാസിയാണെന്ന് പറയാനോക്കില്ല. മതത്തിന്റെയോ ദൈവത്തിന്റെയോ മുന്‍ഗണനകളില്‍ നിന്ന് വിട്ട് സത്യം തേടി അദ്ദേഹം ആയുര്‍വ്വേദം, ശാസ്ത്രം, പ്രകൃതി എന്നിവയിലേക്കാണ് സഞ്ചരിക്കുന്നത്. സൂക്ഷ്മവും വിട്ടുവീഴ്ചയില്ലാത്തതുമായ കാഴ്ചകളിലൂടെ ഈ പൊതുയോഗ ജീവിതവ്യവഹാരത്തിന്റെ ഗ്യാരന്റിയായിട്ടുള്ള അര്‍ത്ഥശൂന്യതയെയും അസംബന്ധ നാടകത്തെയും സ്വാമി നിശിതമായി വിമര്‍ശിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നു. സ്വാമിയുമായി കൊച്ചി ചെറുപറമ്പത്ത് റോഡിലുള്ള ആശ്രമത്തില്‍ വച്ചു നടത്തിയ സംഭാഷണത്തില്‍ നിന്ന്.

ചോദ്യം: ഈ ലോകജീവിതത്തെ സ്വാമി എങ്ങനെയാണ് നോക്കിക്കാണുന്നത്?

സ്വാമി: എനിക്ക് ജീവിതം തമാശയായേ തോന്നിയിട്ടുള്ളു. ഭൂമിയിലല്ല മനുഷ്യര്‍ യഥാര്‍ത്ഥത്തില്‍ ജീവിക്കുന്നതെന്ന് എനിക്ക് തോന്നുന്നു. മറ്റെവിടെയോ ആണ്. ഇവിടെ നാം വെറും സന്ദര്‍ശകരാണ് വിസ കാലാവധി തീരുമ്പോള്‍ മടങ്ങുന്നു. ഇത് എന്റെ ലോകമല്ല. ഇവിടത്തെ വിചിത്ര ജീവിതം കാണാനാണ് ഞാന്‍ വന്നിട്ടുള്ളത്. അതുകൊണ്ട് എല്ലാം ആസ്വദിക്കാം. കുരങ്ങനെ കണ്ടാല്‍ നാം ആസ്വദിക്കും. കൂട്ടില്‍ കിടക്കുന്ന ജീവികളെ കണ്ടാല്‍ നോക്കി നില്‍ക്കും. എനിക്ക് ആസ്വാദ്യമല്ലാത്തത്തായി ഒന്നുമില്ല. ടിവിയിലെ പെണ്ണുങ്ങള്‍ സംസാരിക്കുമ്പോള്‍ ഞാന്‍ അവരുടെ ചുണ്ടുകള്‍ ചലിക്കുന്നത് മാത്രമേ ശ്രദ്ധിക്കൂ. ഈ ചിന്ത എനിക്കു കിട്ടിയത് പശു വിസര്‍ജ്ജിക്കുന്നത് നോക്കി നിന്നപ്പോള്‍ കണ്ട കാഴ്ചയില്‍ നിന്നാണ്. പശു ചാണകമിട്ട ശേഷം, ചാണകദ്വാരം ചുരുക്കുന്നത് കാണാം. അത് രസമുള്ള ഒരു കാഴ്ചയാണ്. എന്തും ആസ്വദിക്കാന്‍ എന്റേതായ പദ്ധതി ഞാന്‍ വികസിപ്പിച്ചിട്ടുണ്ട്. നാം ഇവിടം വിട്ട് മറ്റൊരു ഗ്രഹത്തില്‍ ചെന്നാല്‍, അവിടെ വിചിത്രജീവികളെ കാണുകയാണെങ്കില്‍ ആസ്വദിക്കില്ലേ? അതുപോലെ.

ചോദ്യം: ഇന്നത്തെ ജീവിതത്തെ രൂപപ്പെടുത്തുന്നത് ആരെല്ലാമാണ്?

സ്വാമി: മതങ്ങള്‍, ചാനലുകള്‍, സിനിമകള്‍, ആക്ടിവിസ്റ്റുകള്‍, രാഷ്ട്രീയക്കാര്‍ എന്നീ ശക്തികളാണ് ഇന്നത്തെ ജീവിതത്തെ രൂപപ്പെടുത്തുന്നത്. ആര് എന്ത് കഴിക്കണം, ഉടുക്കണം, എന്ത് വസ്ത്രം ധരിക്കണം എങ്ങനെ ജീവിക്കണം തുടങ്ങിയ കാര്യങ്ങളെല്ലാം ഇവരാണ് തീരുമാനിക്കുന്നത്. ചുരുക്കത്തില്‍ സ്വന്തമായി മുഖമില്ലാത്തവരാണ് നമ്മള്‍. ഒരാളെ അനുകരിച്ചാണ് ജീവിക്കുന്നതെന്ന് അറിയാത്തവരാണ് നമ്മള്‍. മറ്റുള്ളവര്‍ പറയുന്നതുകേട്ട് മാത്രം ജീവിക്കുന്നവര്‍ക്ക് എന്ത് മുഖമാണുള്ളത്? സ്വന്തമായി ഒന്നുമില്ല എന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരിക്കും.

ചോദ്യം: ഇന്നത്തെ കലാപ്രവര്‍ത്തനത്തെ എങ്ങനെ നോക്കിക്കാണുന്നു?

സ്വാമി : ഇന്ന് കലാപ്രവര്‍ത്തനമില്ല. സ്വന്തമായി യാതൊരു അഭിരുചിയില്ലാത്തവരെയും കലാശാലകളിലേക്കും കലാപഠനകേന്ദ്രങ്ങളിലേക്കും അയയ്ക്കുകയാണ്. അവിടെ ചിലര്‍ കാണിക്കുന്നതുകണ്ട് അതുപോലെ കാണിക്കുകയാണ്. കലാകാരന്മാരെ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങളില്‍ ഇതിനായുള്ള സജ്ജീകരമുണ്ട്. ഇതിലൂടെ മനുഷ്യരുടെ ഹോര്‍മോണുകള്‍ക്കും എന്‍സൈമുകള്‍ക്കും മാറ്റം വരുന്നു എന്നതാണ് യഥാര്‍ത്ഥ്യം. ഇത് രോഗമുണ്ടാക്കും. സ്വാഭാവികമായ ആന്തര നിര്‍ബന്ധത്തിന്റെ പേരില്‍ കല ആസ്വദിക്കുകയോ സൃഷ്ടിക്കുകയോ ചെയ്താല്‍ ഹോര്‍മോണുകളുടെ എന്‍സൈമുകളും നോര്‍മലാകും. മനുഷ്യശരീരത്തിനായി വ്യായാമം വേണമെന്ന് പറയുന്നവരുടെ കാര്യം ആലോചിക്കു. നിങ്ങള്‍ എന്തെങ്കിലും പ്രവൃത്തിയെടുത്താല്‍, ആ പ്രവൃത്തിയും വ്യായാമവും ലാഭമാണ്. മുളകരച്ചാല്‍,മുളകരഞ്ഞുകിട്ടുന്നതിനൊപ്പം, ശരീരത്തിനു വ്യായാമവുമാകും. കുളിക്കുന്നതിനിടയില്‍ നീന്തിയാല്‍ കുളിയും നീന്തലും നടക്കും. നീന്താന്‍ വേണ്ടി കുളിക്കുയല്ല. തൂമ്പയെടുത്ത് കിളക്കുമ്പോഴും ഇതു സംഭവിക്കുന്നു. ഇന്ന് ഇതുപോലുള്ള സ്വാഭാവിക വ്യായാമമില്ല. പകരം ഒരു കാറെടുത്ത് രണ്ട് കിലോമീറ്റര്‍ പോയി, ഒരിടത്ത് നടക്കുകയാണ്! ഈ നടപ്പുകൊണ്ട് ഒരു പ്രയോജനവും ലഭിക്കുകയില്ല. കാരണം ശരീരം ഇത്തരം കൃത്രിമ വ്യായാമങ്ങളോട് പ്രതികരിക്കുന്നത് വിപരീതദിശയിലായിരിക്കും. ഇത്തരം നിര്‍ബന്ധിത വ്യായാമം, ശരീരത്തിലെ കോശങ്ങളെ സമ്മര്‍ദ്ദത്തിലാക്കും. ഇതുകൊണ്ട് മനസ്സിനു പ്രത്യേകിച്ചൊരു നേട്ടവുമില്ല. പ്രയോജനവുമില്ലാത്ത അഭ്യാസമാണിത്.

ചോദ്യം : മനസ്സും ശരീരവും തമ്മിലുണ്ടായിരിക്കേണ്ട ഐക്യം എങ്ങനെയാണ്?

സ്വാമി : നമ്മള്‍ കഴിക്കുന്ന ആഹാരത്തിന്റെ സൂക്ഷ്മാംശമാണ് മനസ്സ്. കാണുന്നതും കേള്‍ക്കുന്നതും തൊട്ടറിയുന്നതും രുചിച്ചറിയുന്നതും മണത്തറിയുന്നതുമെല്ലാം ചേര്‍ന്നുണ്ടാകുന്ന സൂക്ഷ്മതലമാണ് മനസ്സ്. അത് സൂക്ഷ്മമായാണ് പുറത്തുള്ളവയെ ഗ്രഹിക്കുന്നത്. മനസ്സിന്റെ ലോകം അഗാധമാണ്. ശരീരം വേദനിച്ചതിനേക്കാള്‍ ഓര്‍ക്കുക മനസ്സ് വേദനിച്ചതായിരിക്കും. പ്രവൃത്തി സ്ഥൂലവും മാനസിക വ്യാപാരം സൂക്ഷ്മവുമാണ്. എഴുതാനോ വായിക്കാനോ ഇരിക്കുമ്പോള്‍ മനസ്സിന്റെ സൂക്ഷ്മാംശങ്ങളിലുള്ള ശ്രദ്ധ ആവശ്യമാണ്. നമ്മുടെ മനസ്സിലാണ് ശരീരം. മനസ്സിനെ വേണ്ട പോലെ സെറ്റ് ചെയ്താണ് ശരീരത്തെ അതില്‍ ഇരുത്തേണ്ടത്. മൈന്‍ഡ് സെറ്റാണ് ആദ്യം വേണ്ടത്. മനസ്സില്‍ ശരീരം ഇരിക്കുകയാണ്. ആകാശം സൂക്ഷ്മമായിരിക്കുന്നതുപോലെയാണ്. മനസ്സിന്റെ അവസ്ഥയും. ആകാശത്തില്‍ വായു ഇരിക്കുന്നു എന്ന് പറയാം. കലത്തിനുള്ളിലും പുറത്തും ആകാശമാണ്. ആകാശം സര്‍വ്വവ്യാപിയും സൂക്ഷ്മവുമാണ്. മനസ്സും അതുപോലെയാണ്. ശരീരം സ്ഥൂലമാണ്. മനസ്സ് സൂക്ഷ്മവും സര്‍വ്വവ്യാപിയുമാണ്. മനസിന്റെ സ്ഥാനം എവിടെയാണെന്ന് ചോദിച്ചാല്‍ അത് ബ്രെയിനാണ്.

ചോദ്യം : നഗരവും ഗ്രാമവും തമ്മിലുള്ള സംഘര്‍ഷം ഇന്നുണ്ടോ?

സ്വാമി : ഇന്ന് ഗ്രാമം എവിടെയാണുള്ളത്? ഗ്രാമത്തിലും നഗരത്തിലുമായി രണ്ട് ജീവിതമില്ല. സാങ്കേതിക ശാസ്ത്രവും കലാശാലകളും ചേര്‍ന്ന് ഗ്രാമത്തെ ഇല്ലാതാക്കി. ഗ്രാമജീവിതത്തെ ഇല്ലാതാക്കി. ഗ്രാമീണ മനസ്സും ഇല്ല. ഇന്ന് ഏത് ഗ്രാമത്തിലും ചാനലും ഇംഗ്ലീഷ് മീഡിയം സ്‌കൂളും ഉണ്ട്. മാതാപിതാക്കളോടൊപ്പം താമസിക്കുന്ന മക്കളുമില്ല. ഓരോരുത്തര്‍ വീടുവച്ച് മാറിതാമസിക്കുകയാണ്. പഴയ കൃഷികള്‍ ഒന്നുംതന്നെയില്ല. വാണിജ്യത്തിനായുള്ള ഉല്‍പാദനം മാത്രമേയുള്ളു. ജൈവ വൈവിധ്യം ഇല്ലാതായി. വിവിധയിനം സസ്യങ്ങള്‍ ജീവികള്‍ എല്ലാം നശിച്ചു. കൃഷിയും വ്യവസായമായി. ഗ്രാമങ്ങളിലെ മത്സ്യകൃഷിപോലും കൃത്രിമമാണ്. മത്സ്യക്കുഞ്ഞിന്റെ ചെകിളക്കടിയില്‍ കുത്തിവച്ചാണ് കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്നത്. മീന്‍മുട്ടകള്‍ കോരി വേറോയോരിടത്ത് കൃത്രിമസാഹചര്യത്തില്‍ വച്ചാണ് കുഞ്ഞുങ്ങളെ സൃഷ്ടിക്കുന്നത്.

ചോദ്യം : ഇന്ന് ആത്മീയതയോ ആത്മീയ ജീവിതമോ ഉണ്ടോ?

സ്വാമി : ഇന്ന് ആദ്ധ്യാത്മികതയുടെ പേരില്‍ നടക്കുന്നവരൊന്നും മാസ്‌റ്റേഴ്‌സല്ല. അവര്‍ സത്യാന്വേഷികളുമല്ല. ആത്മീയത തേടി നടക്കുന്നവരും ഇല്ല. ഇന്നത്തെ ആദ്ധ്യാത്മിക വെറും സ്‌റ്റേജ് മാനേജ്മന്റാണ്. കോളേജില്‍ ലക്ചറര്‍മാര്‍, ഒരു വിഷയത്തെപ്പറ്റി പഠിച്ചു കുട്ടികള്‍ക്ക് വേണ്ടി പ്രസംഗിക്കുന്നതുപോലെയാണിത്. ഇന്നത്തെ ആദ്ധ്യാത്മിക പ്രഭാഷകര്‍ കേള്‍ക്കാന്‍ വന്നിരിക്കുന്നവരുമായി ബന്ധമില്ലാതിരിക്കാന്‍, സ്‌റ്റേജില്‍ ഇരിപ്പുറപ്പിക്കുന്നു. സ്‌റ്റേജ് വിട്ട്, ഇവരുമായി എപ്പോഴെങ്കിലും ഒറ്റയ്ക്ക് സംസാരിക്കാനിരുന്നാല്‍, അവര്‍ സെക്‌സിനെക്കുറിച്ചാവും പറയുക. ജീവിതത്തെ തൊടാത്ത ആത്മീയത യഥാര്‍ത്ഥമല്ല. ആത്മീയത തൊഴിലാണിന്ന്.

ചോദ്യം : ഇന്ന് ഹിമാലയത്തില്‍ പോകുന്നവര്‍ ഏറിവരുകയാണല്ലോ.

സ്വാമി : ഹിമാലയത്തിനു ഒരു ഏകാന്തത്തയുണ്ടായിരുന്നു. അത് വശീകരിക്കുന്നതുമാണ്. ഹിമാലയത്തെപ്പറ്റി കേട്ടറിഞ്ഞിട്ടുള്ള കഥകളും പലരെ അവിടം കാണാന്‍ പ്രേരിപ്പിക്കുന്നു. പക്ഷേ, ഇന്ന് ധാരാളം പേര്‍ പോകുന്നതിനു മറ്റ് പല കാരണങ്ങളുമുണ്ട്. മനുഷ്യജീവിതത്തിലെ മരവിപ്പ് ഒരു കാരണമാണ്.

ലക്ഷ്യസ്ഥാനം ഹിമവാനാണെങ്കില്‍ പിന്നെ, തിരിച്ചുവരുന്നത്. തിരിച്ചുവന്ന് ജനനിബിഡമായ ഇടങ്ങളില്‍ താമസിക്കുന്നതെന്തിന്? എന്തോ നേടിയെന്ന്, തിരിച്ചുവന്ന പലരും പറയാറുണ്ട്. ഇതൊരു മാര്‍ക്കറ്റിംഗ് തന്ത്രമായാണ് കാണേണ്ടത്. പലതും പയറ്റി, ജീവിതത്തില്‍ ശോഭിക്കാന്‍ കഴിയാത്തവര്‍ വേറൊരിടത്ത് എന്തെങ്കിലും ചെയ്താലേ രക്ഷ കിട്ടു. ഹോട്ടല്‍ നടത്തി പൊളിഞ്ഞവന്‍, ചൈനീസ് ഭക്ഷണം വില്‍ക്കുന്ന കട തുടങ്ങിയാല്‍ വിജയിക്കുമോ? ഹിമാലയത്തില്‍ പോയവനാണെന്ന ഖ്യാതികൊണ്ട് മറ്റു പലതും നേടാമെന്ന് കരുതുന്നവരാണധികവും.

നൂറ് പേരൊന്നിച്ച് യാത്ര ചെയ്ത് പോകുന്നത്, ഏതായാലും മനസ്സിലേക്കുള്ള യാത്രയല്ല. ഞാനൊരിക്കല്‍ വാരാണസിയില്‍പ്പോയി. എന്റെ മൂന്നു കൂട്ടുകാരുമുണ്ടായിരുന്നു. പലയിടത്തും അലഞ്ഞു നടന്നു. എന്നാല്‍ പ്രധാനമായി അന്വേഷിച്ചതു മലയാളി ഹോട്ടലായിരുന്നു. ശുദ്ധവെജിറ്റേറിയന്‍ ഹോട്ടല്‍ തേടി ഒരുപാട് അലഞ്ഞപ്പോള്‍ ഒന്ന് കണ്ട് കിട്ടി. അവിടെ നിന്ന് മസാല ദോശ കഴിക്കുകയായിരുന്നു ലക്ഷ്യം. 75രൂപകൊടുത്താണ് ഒരു ദോശവാങ്ങിക്കഴിച്ചതു. മസാല ദോശ കഴിക്കാന്‍ വാരാണസിവരെ പോകണമായിരുന്നോ എന്നാണ് ചിന്തിച്ചതു.

പലരും ഹിമാലയത്തിലും മറ്റും പോയി കൊണ്ടുവരുന്നത് ഇവിടെ കിട്ടുന്ന സാധനങ്ങള്‍ തന്നെയാണ്. അതുവാങ്ങാന്‍ അവിടെവരെ പോകണോ

ചോദ്യം : പുതിയ തലമുറയുടെ ജീവിതവേഗം, യഥാര്‍ത്ഥത്തില്‍ ആഗ്രഹിച്ചതാണോ?

സ്വാമി : കഴിഞ്ഞ തലമുറ സങ്കല്‍പിച്ചതു പുതിയ തലമുറ പ്രാവര്‍ത്തികമാക്കുന്നു. സങ്കല്‍പിച്ച തലമുറ ഇപ്പോള്‍ പുതിയ തലമുറയെ കുറ്റം പറയുകയാണ്.

പണ്ടൊക്കെ അച്ഛന്‍ വന്നാല്‍ എഴുന്നേല്‍ക്കണമായിരുന്നു. രാവിലെ മുതല്‍ പണിയെടുത്താലേ ഭക്ഷണം കിട്ടുമായിരുന്നുള്ളു. കഷ്ടപ്പാടുകള്‍ മക്കള്‍ അറിയരുതെന്ന് ആഗ്രഹിച്ചു. കരിയില കത്തിച്ച് വെള്ളം ചൂടാക്കിയിരുന്ന കാലമുണ്ടായിരുന്നു. അത് മക്കള്‍ അറിയരുതെന്ന് ചിന്തിച്ച് അവരെ വളര്‍ത്തി. കുട്ടികള്‍ ടൈകെട്ടി സ്‌കൂളില്‍ പോകണമെന്നത് കഴിഞ്ഞ തലമുറയുടെ സ്വപ്നമായിരുന്നു. ആരെ തല്ലിയാലും ചോദ്യം ചെയ്യരുതെന്ന് ആഗ്രഹിച്ചു. സര്‍വ്വതന്ത്ര സ്വാതന്ത്ര്യമാണ് മോഹിച്ചതു. ഇതെല്ലാം പുതിയ തലമുറയിലൂടെ ഇപ്പോള്‍ ‘സാഫല്യം’ നേടുകയാണ്. കഴിഞ്ഞ തലമുറയിലെ സ്ത്രീകള്‍ ആണാകാനാണ് ശ്രമിച്ചതു. ഇന്ന് പെണ്‍കുട്ടികള്‍ തമ്മില്‍ എടാ, പോടാ എന്ന് വിളിക്കുന്നത് ആ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ്. പുരുഷശബ്ദം ഇല്ലാത്ത അചാര്യന്മാരാണധികവും. ഈ കാലം പൗരുഷത്തെ എതിര്‍ക്കുകയാണ്. സ്‌െ്രെതണതയ്ക്കാണ് പ്രാധാന്യം. പുരുഷ പ്രധാനമായ യുഗമല്ലിത്.

ചോദ്യം : മലയാളികളുടെ ഇന്നത്തെ ജീവിതത്തെ എങ്ങനെയാണ് നോക്കികാണുന്നത്?

സ്വാമി : ഫ്രഞ്ചുകാര്‍ കഴിഞ്ഞാല്‍, ഏറ്റവുംമധികം ഭാഷാഭിമാനമുള്ളത്. തമിഴര്‍ക്കാണ്. മലയാളിയുടേത് കുടിയേറ്റ സംസ്‌കാരമാണ്. തനിമയുള്ള മലയാളിയില്ല. മലയാളിക്ക് ഭാഷാഭിമാനമോ ദേശാഭിമാനമോ ഇല്ല. ഇവിടെ എല്ലാ ജാതികളും ഗോത്രങ്ങളും സങ്കരയിനങ്ങളാണ്. സങ്കര സങ്കലിത സംസ്‌കാരവും കുടിയേറ്റ മനസ്സും ഉള്ളവരില്‍ മണ്ണിനോടോ, വിണ്ണിനോടോ, പ്രകൃതിയോടോ ബന്ധം ഉണ്ടായിരിക്കുകയില്ല. എല്ലാം കച്ചവട ലക്ഷ്യത്തോടെയാവും ചെയ്യുക. മലയാളിക്ക് അവന്‍ ചെല്ലുന്ന ഇടമെല്ലാം അന്യനാടാണ്. കച്ചവടതാത്പര്യമല്ലാതെ സ്‌നേഹസീമകള്‍ ഉണ്ടാകില്ല.

ചോദ്യം : ഇങ്ങനെ അധികം പോകാനോക്കുമോ?

സ്വാമി : കുറച്ചുകൂടി ഓടും. അതുകഴിയുമ്പോള്‍ നില്‍ക്കും. ഉദയത്തിന് ഒരു അസ്തമയമുണ്ടല്ലോ. പുതിയൊരു സൂര്യോദയം പ്രതീക്ഷിക്കാം. ബന്ധങ്ങളില്ല. അതിനുപകരം അര്‍ത്ഥകാമങ്ങള്‍ക്ക് പ്രാധാന്യം വന്നു. ധര്‍മ്മമോക്ഷങ്ങള്‍ പ്രധാനമല്ല. എന്തും കിട്ടും. എന്ത് നേടി എന്നീ ചോദ്യങ്ങളാണ് ഓരോ വ്യക്തിയും ചോദിക്കുന്നത്.

ചോദ്യം : ആരാണ് യഥാര്‍ത്ഥത്തില്‍ പരാജയപ്പെടുന്നത്?

സ്വാമി : തെരുവുതെണ്ടികളാണ് നേടിയവരെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. അവന് എവിടെയും കിടന്നുറങ്ങാം. എന്തും കഴിക്കാം. കണ്ണുകള്‍ക്ക് കാഴ്ചക്കുറവില്ല. ത്വക്കില്‍ കുഷ്ടരോഗമില്ല. ഏതെങ്കിലും കടവരാന്തയിലോ, ഇരുട്ടിന്റെ മറവിലോ അവന്‍ ഇണചേരുമ്പോള്‍ അവനു കിട്ടുന്ന സുഖം ഗൃഹസ്ഥന്മാര്‍ക്ക് കിട്ടില്ല. അവനു മാത്രം സാധിക്കുന്ന കാര്യമാണത്.

ഓടയിലെ എലികള്‍ക്ക് കൂട്ടിലിട്ട് വളര്‍ത്തിയ എലികളേക്കാള്‍ രോഗപ്രതിരോധശേഷി കൂടുതലുണ്ടെന്ന് ഗവേഷണത്തില്‍ തെളിഞ്ഞിട്ടുള്ളതാണ്. പരിഷ്‌കൃതരായ മനുഷ്യര്‍ ധാരാളം നല്ല ഭക്ഷണം കഴിക്കുന്നു. പക്ഷേ, രോഗപ്രതിരോധശേഷി ഇല്ല.

ചോദ്യം : ഇന്നത്തെ ദൃശ്യമാധ്യമ സംസ്‌കാരത്തെ എങ്ങനെ വിലയിരുത്തുന്നു?

സ്വാമി : പുതിയൊരു ട്രെന്‍ഡാണ് അവന്‍ നിര്‍മ്മിക്കുന്നത്. കുട്ടനാട്ടിലെ വെള്ളത്തില്‍ എലിമുള്ളിയതാണെന്ന് പറയുന്നു. എന്നാല്‍ അതേ വെള്ളത്തില്‍ ഒരു വഞ്ചിയിലിരുന്ന് ഭക്ഷണം പാചകം ചെയ്യുന്നത് മഹത്തായ അനുഭവമാണെന്ന് ഇന്ന് പരസ്യം ചെയ്യുന്നുമുണ്ട്. കള്ള് ഷാപ്പിന്റെ പരസ്യത്തില്‍ പെണ്ണ് ഉണ്ടായാല്‍ കള്ള് കൂടുതല്‍ ചെലവാകും. ഇത്തരം പ്രവണതകള്‍ വാരിവിതറുമ്പോള്‍, അവിടെ ധാര്‍മ്മികതയും വേണമെന്ന് ശഠിക്കുന്നത്.

ചോദ്യം : ഇത് ആളുകള്‍ സ്വീകരിക്കുന്നു എന്ന് അവര്‍ പ്രചരിപ്പിക്കുന്നു

സ്വാമി : ആളുകള്‍ക്ക് നല്ല ആസ്വാദന ശേഷിയുണ്ട്. പക്ഷേ, നല്ലത് കൊടുക്കണം. വിശുദ്ധ കലാകാരന്മാരെയും നല്ല കലയെയും തഴഞ്ഞിട്ട്, പണത്തിനു വേണ്ടി മാത്രമാണ് ഇന്നത്തെ അഭ്യാസം. കലാമൂല്യമുള്ള സിനിമയോ വാണിജ്യസിനിമയോ അല്ല യഥാര്‍ത്ഥത്തില്‍ ഓടുന്നത്. നല്ല പാട്ടുകളുള്ള സിനിമകള്‍ പരാജയപ്പെട്ട ചരിത്രമില്ല. പാട്ടുകേള്‍ക്കാന്‍ വേണ്ടി ആളുകള്‍ തീയേറ്ററില്‍ ചെയ്യും. ഇത് ആസ്വാദന നിലവാരം തകര്‍ന്നതിന്റെ സൊ!ാചനയായി കരുതുന്നതെങ്ങനെ? ഒരു കാലത്ത് മോഹന്‍ലാളിന്റെ സിനിമകള്‍ കണ്ടിരുന്ന കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചതു, അദ്ദേഹത്തിന്റെ സിനിമകളിലെ പാട്ടുകളായിരുന്നു. ഹിന്ദു പുരാണങ്ങളുമായി ബന്ധമുള്ള കഥകള്‍ സിനിമയാക്കിയതൊന്നും പരാജയപ്പെട്ടിട്ടില്ല. ‘ലങ്കാദഹനം’ എന്ന മോശം ചിത്രം പോലും, ആ പേരുകൊണ്ട് ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ചീത്ത സാധനങ്ങള്‍ മാത്രം കൊടുത്ത്, ഒരു ട്രെന്‍ഡ് സെറ്റ് ചെയ്യാനാണ് ഇന്ന് ചാനല്‍, സിനിമാ മേഖലയിലുള്ള ചിലരുടെയെങ്കിലും ശ്രമം. ഇതിനു ബദലായി ഒരു ട്രെന്‍ഡ് സെറ്റ് ചെയ്യുകയാണ്. ഇന്നിന്റെ ആവശ്യം.

http://sreyas.in/nirmalanandagiri



മുപ്പത്തിമുക്കോടി!

അയോദ്ധ്യാകാണ്ഡത്തില്‍ (അദ്ധ്യായം 11 – ശ്ലോകം 13) കൈകേയി ദശരഥനോട് രണ്ടു വരങ്ങള്‍ ആവശ്യപ്പെടുമ്പോള്‍, പണ്ടത്തെ ദേവാസുരയുദ്ധത്തില്‍വച്ച് ദശരഥന്‍ അവര്‍ക്ക് രണ്ട് വരങ്ങള്‍ ദാനം ചെയ്തത് മുപ്പത്തിമൂന്നുദേവഗണങ്ങള്‍ എല്ലാവരും കേട്ടുനില്‍ക്കെയായിരുന്നുവെന്നും അവര്‍ ഇന്ദ്രനോടൊപ്പം സാക്ഷികളായിരുന്നുവെന്നും പ്രസാതാവിക്കുന്ന ഒരു സന്ദര്‍ഭമുണ്ട്. മുപ്പത്തിമൂന്ന് ദേവഗണങ്ങള്‍ എന്നുള്ളത് പിന്നീട് മുപ്പത്തിമുക്കോടി ദേവതകള്‍ എന്നായി പ്രചരിച്ചു.
ഒന്നുകൂടി ആണയിട്ടു പറയട്ടെ, ദേവന്മാര്‍ മുപ്പത്തിമുക്കോടിയല്ല, മുപ്പത്തിമൂന്നാണ്. ഈ 33 പേര്‍, പ്രമുഖ ദേവന്മാരാണ്. ആരെല്ലാമാണ് ഈ മുപ്പത്തിമൂന്നു ദേവന്മാര്‍? അവര്‍ പന്ത്രണ്ട് ആദിത്യന്മാര്‍, ഏകാദശരുദ്രന്മാര്‍, അഷ്ടവസുക്കള്‍. അശ്വിനീദേവകള്‍ എന്നിവരാണ്.
ദ്വാദശാദിത്യന്മാര്‍: ധാതാവ്, മിത്രന്‍, അര്യമാവ്, രുദ്രന്‍, വരുണന്‍, സൂര്യന്‍, ഭഗന്‍, വിവസ്വാന്‍, പൂഷാവ്, സവിതാവ്, ത്വഷ്ടാവ്, വിഷ്ണു (ഉരുക്രമന്‍).
ഏകാദശരുദ്രന്മാര്‍: അജന്‍, ഏകപാദന്‍, അഹിര്‍ബുദ്ധ്‌ന്യന്‍, ത്വഷ്ടാവ്, രുദ്രന്‍, ഹരന്‍, ശംഭു, ത്ര്യംബകന്‍, അപരാജിതന്‍, ഈശാനന്‍, ത്രിഭുവനന്‍.
അഷ്ടവസുക്കള്‍: ധരന്‍, ധ്രുവന്‍, സോമന്‍, ആപന്‍, അനലന്‍, അനിലന്‍, പ്രത്യൂഷന്‍, പ്രഭാസന്‍.
അശ്വിനീദേവന്മാര്‍ നാസത്യനും ദസ്രനുമാണ്. ഇവര്‍ ദേവവൈദ്യന്മാരാണ്. ഇവര്‍ ഇരട്ടകളെന്നും ഇരുവരും എപ്പോഴും ഒരുമിച്ചേ നടക്കൂ എന്നും പറയപ്പെടുന്നു.
വാല്മീകിരാമായണത്തില്‍ ഇപ്രകാരം മുപ്പത്തിമൂന്നു ദേവന്മാരെക്കുറിച്ചു പറഞ്ഞെങ്കില്‍ മഹാഭാരതത്തില്‍ വ്യാസന്‍ മുപ്പത്തിമൂന്നു ദേവന്മാരെക്കുറിച്ചു പറയുന്നത് വേറൊരുതരത്തിലാണ്. മഹാഭാരതം വനപര്‍വ്വത്തിലെ ‘മുല്‍ഗലജ്ഞാനപ്രാപ്തി’എന്ന അദ്ധ്യായത്തില്‍ (ശ്ലോകം 25) പറയപ്പെടുന്ന മുപ്പത്തിമൂന്നു ദേവന്മാര്‍ ഇവരാണ്- ദേവേന്ദ്രന്‍, അഷ്ടകന്‍, കൃശാശ്വന്‍, ഗന്ധര്‍വന്‍, ശിനി, സഗരന്‍, രക്ഷസ്സുകള്‍, യയാതി, നളന്‍, നാഗങ്ങള്‍, നഹുഷന്‍, ഈശന്‍, മഹര്‍ഷികള്‍, ഗയന്‍, വരുണന്‍, പിതൃക്കള്‍, മനു, സോമന്‍, വസുമനസ്സ്, പുരു, വഹ്നി, ബലാക്ഷന്‍, രഘു, പ്രജാപതി, സുപ്രതര്‍ദ്ദന്‍, ഭാനു, ധാതാവ്, വിധാതാവ്, ഉഗ്രസേനന്‍, കുബേരന്‍, അലംബുഷന്‍, യമന്‍, തുംബുരു.
ഏകാദശ രുദ്രന്മാരെ മറ്റൊരു പട്ടികയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിപ്രകാരമാണ്. അജൈകപാത്ത്, അഹിര്‍ബുദ്ധ്‌ന്യന്‍, വിരൂപാക്ഷന്‍, സുരേശ്വരന്‍, ജയന്തന്‍, ബഹുരൂപന്‍, അപരാജിതന്‍, സാവിത്രന്‍, ത്ര്യംബകന്‍, വൈവസ്വതന്‍, ഹരന്‍.
ദ്വാദശാദിത്യന്മാര്‍ എന്നാല്‍ പന്ത്രണ്ട് മൂര്‍ത്തിഭേദങ്ങളുള്ള ആദിത്യന്‍ എന്നാണ്. ദ്വാദശാത്മാവ് എന്നും പറയപ്പെടുന്നു.
വാല്മീകിയും വ്യാസനും ദ്വാദശാദിത്യന്മാരുടെയും ഏകാദശരുദ്രന്മാരുടെയും പേരുകള്‍ മാറ്റിപ്പറഞ്ഞതിന് കാരണമുണ്ട്. ഓരോരോ മന്വന്തരത്തിലും ദ്വാദശാദിത്യന്മാരും ഏകാദശരൂദ്രന്മാരും അഷ്ടവസുക്കളും സപ്തമാമുനികളും മറ്റും മാറിമാറി വരും.


ജന്മഭൂമി: http://www.janmabhumidaily.com/news515693#ixzz4QuJ9dR5A




Nanotechnology and Ayurveda

ആയുര്‍വേദചികിത്സകരേ,
.
ഇനി നിങ്ങള്‍ക്ക് ലോഹങ്ങളില്‍ നിന്ന് നിര്‍മ്മിച്ച ഭസ്മങ്ങള്‍ രോഗികള്‍ക്കു കൊടുക്കാം. തങ്കഭസ്മം കൊടുക്കാം. സ്വര്‍ണം കലര്‍ന്ന സാരസ്വതാരിഷ്ടവും കൊടുക്കാം. ഇന്നലെ വരെ നിങ്ങള്‍ കൊടുത്തിരുന്ന ഔഷധങ്ങളില്‍ ഉള്ള ലോഹ അംശങ്ങള്‍ ആരോഗ്യത്തെ തകര്‍ത്തിരുന്നു. ഇനി അങ്ങനെ സംഭവിക്കില്ല :P
.
കാരണം,
.
ഒടുവില്‍ ശാസ്ത്രം അതും കണ്ടുപിടിച്ചു! അതി സൂക്ഷ്മമായ സ്വർണ പദാർഥങ്ങൾക്ക് (ഗോൾഡ് നാനോ പാര്‍ട്ടിക്കിള്‍സ്) പാൻക്രിയാറ്റിക് കാൻസർ പടരുന്നത് തടയാൻ സാധിക്കുമെന്നു ഇന്ത്യൻ വംശജരടങ്ങുന്ന ഒരു കൂട്ടം ആധുനിക ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരിക്കുന്നു. ആയുർവേദത്തിലും ആൾട്ടർനേറ്റീവ് മെഡിസിനിലും സ്വർണം, വെള്ളി മുതലായ ലോഹങ്ങൾക്കു രോഗങ്ങളെ ചെറുക്കൻ കഴിവുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതാദ്യമായാണ് പാൻക്രിയാറ്റിക് കാൻസറിന് ഫലപ്രദമായ ഒരു ചികിത്സാരീതി കണ്ടുപിടിച്ചിരിക്കുന്നത് എന്നു കൂടി "കണ്ടുപിടിച്ചപ്പോള്‍" കണ്ടുപിടിത്തം കൂടുതല്‍ ഉദാത്തം. ഗോൾഡ് നാനോ പാര്‍ട്ടിക്കിള്‍സ് എലികളില്‍ ടോക്സിസിറ്റി ഉണ്ടാക്കിയില്ല എന്നു കൂടി അവര്‍ കണ്ടുപിടിച്ചപ്പോള്‍ സമ്പൂര്‍ണ്ണം.
.
നല്ലത്, വളരെ നല്ലത്.
.
സാരസ്വതാരിഷ്ടത്തില്‍ സ്വര്‍ണ്ണം നാനോ പാര്‍ട്ടിക്കിള്‍സ് ആയിട്ടാണ് നിലനില്‍ക്കുന്നത് എന്നുള്ള ഗവേഷണഫലം സ്വാമി നിര്‍മ്മലാനന്ദഗിരി 2008 ആഗസ്റ്റ് 31 ന് കൊച്ചിയില്‍ വെച്ച് നടന്ന ഒരു പഠനശിബിരത്തില്‍ വളരെ വ്യക്തമായ ഭാഷയില്‍ പ്രഖ്യാപിക്കുന്നതിന് തെളിവ് ഈ യുട്യൂബ് ചാനലില്‍ ഉള്ള വീഡിയോകള്‍ ആണ്. ബ്ലഡ്‌ ബ്രെയിന്‍ ബാരിയര്‍ ഭേദിച്ച് തലച്ചോറിലെ കോശങ്ങളില്‍ വരെ കടന്നു ചെല്ലുന്ന സാരസ്വതാരിഷ്ടത്തിന്റെ കഴിവിനെക്കുറിച്ച് സ്വാമിജി പറയുന്നുണ്ട്. വീഡിയോ കാണുക, വിവരം വെയ്ക്കുക.
.
സംഗതിയ്ക്ക്‌ ശാസ്ത്രത്തില്‍ നാനോ സാങ്കേതികവിദ്യ എന്നൊരു സുന്ദരനാമം നല്കപ്പെടുന്നതിന് നൂറ്റാണ്ടുകള്‍ മുമ്പേ തുടങ്ങി അരിഷ്ടങ്ങളും കഷായങ്ങളും ഭസ്മങ്ങളും നല്‍കി രോഗികളെ സുഖപ്പെടുത്തിയ കൃതഹസ്തന്മാരായ വൈദ്യന്മാര്‍ക്ക് മുമ്പില്‍ കൃതജ്ഞതാനിര്‍ഭരമായ തൊഴുകൈ. അവരുടെ അറിവുകള്‍ക്ക് ഇനിയും ആധുനികശാസ്ത്രത്തിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതും കാത്തു വേഴാമ്പലുകലായി ഇരിക്കുന്ന നൂതന ചികിത്സകര്‍ക്ക് നല്ല നമസ്കാരം.
.
ഇവിടെ,
















ശാസ്ത്രീയ കണ്ടുപിടിത്തം,
.
http://pubs.acs.org/doi/abs/10.1021/acsnano.6b02231
.
ഇതും ഇരിക്കട്ടെ,
.
http://www.deepika.com/nri/Pravasi_News.aspx?newscode=82002