തിരുവോണം സമൃദ്ധിയുടെയും സന്തോഷത്തിന്‍റെയും നാളുകളുടെ വരവാണ്. പക്ഷെ തിരുവോണത്തെക്കുറിച്ചു കേരളീയർ മനസ്സിലാക്കിയിരിക്കുന്നത് ശരിയായ ദിശയിലാണെന്നു തോന്നുന്നില്ല.
.
തിരുവോണം മഹാബലിയോടു ബന്ധപ്പെട്ടതാണ്. മഹാബലി സുതലത്തിലേക്കാണ് പോയത് (പാതാളത്തിലേക്കല്ല). ആ അർത്ഥത്തിൽ മഹാബലിയുടെ വരവിനെ ആഹ്ളാദപൂർവ്വം എടുക്കുന്നു എന്നാണ് നമ്മൾ കണക്കിലെടുക്കുന്നത്.
.
മഹാബലി എന്നെങ്കിലും കേരളം മാത്രമായി ഭരിച്ചിട്ടുണ്ടാവുമോ? ഭാരതചക്രവർത്തി എന്ന നിലയിൽ പ്രശസ്തമാണ് മഹാബലിയുടെ സ്ഥാനം. മൂന്നു ലോകങ്ങളുടെയും ചക്രവർത്തി എന്ന നിലയിൽ പ്രസിദ്ധമാണ് മറ്റൊരു ദിശയിൽ മഹാബലിയുടെ സ്ഥാനം. അതാണ് കൂടുതൽ ശരിയും.
.
മൂന്നു ലോകങ്ങളും ഭരിച്ചിരുന്ന മഹാബലി ഉത്തമ ഭരണകർത്താവായിരുന്നുവെങ്കിലും അഹങ്കാരം മഹാബലിയുടെ കൂടപ്പിറപ്പായിരുന്നു. ഭാരതീയസംസ്കൃതിയിൽ അഹങ്കാരമില്ലാതെ ചെയ്യുന്ന കർമ്മങ്ങൾ മാത്രമാണ് ഈശ്വരാർപ്പണബുദ്ധ്യാ ഉള്ള കർമ്മങ്ങൾ. ഈശ്വരസങ്കൽപ്പങ്ങളോടുകൂടി ജീവിക്കുകയും അതേ സമയം അഹങ്കാരിയായിത്തീരുകയും ചെയ്ത ചക്രവർത്തിയെ ഈശ്വരൻ പരീക്ഷിക്കുന്നുവെന്നതാണ് തിരുവോണത്തിന്‍റെ സന്ദേശം. ഈശ്വരന്‍റെ പരീക്ഷണത്തിൽ ഈശ്വരൻ താൻ തന്നെ ഒരു ബാലകനായി വന്ന്, മഹാബലിയെ സമീപിച്ച് മഹാബലിയോട് മൂന്നടി മണ്ണ് യാചിക്കുകയാണ്. പുരാണങ്ങളെടുത്താൽ കഥകൾ വളരെ രസകരമാണ്. മഹാബലി ഉടനെ തന്നെ ചോദിക്കുന്നത് ഇത്രയും വലിയ ചക്രവർത്തിയുടെ അടുക്കൽ വന്ന് മൂന്നടി മണ്ണ് ആണോ യാചിക്കുന്നത്? എന്തും തരാൻ കഴിവുള്ള തന്നോട് മൂന്നടി മണ്ണ് ചോദിക്കുന്നത് തന്നെ കളിയാക്കുന്നതിനു തുല്യമല്ലേ എന്നു ചോദിക്കുന്ന മഹാബലിയോട് അതിനുത്തരമായി ഈശ്വരൻ പറഞ്ഞത് ആവശ്യത്തിലധികം ആഗ്രഹിക്കുന്നതു ദു:ഖമാണെന്നും തനിക്കു തപസ്സിരിക്കാൻ മൂന്നടി മണ്ണേ ആവശ്യമുള്ളുവെന്നും ആ മൂന്നടി മാത്രം തന്നാൽ മതിയെന്നുമാണ്. മഹാബലി മൂന്നടി മണ്ണ് അളന്നെടുക്കാൻ അനുമതി കൊടുത്തു. ബലിയുടെ ഗുരുവായ ശുക്രാചാര്യൻ അദ്ദേഹത്തെ തടയുകയും ചെയ്തു. പക്ഷെ തന്‍റെ വാക്ക് മാറുകയില്ലെന്ന് ഉറപ്പുള്ള ചക്രവർത്തി മൂന്നടി മണ്ണ് അളന്ന് എടുത്തു കൊള്ളാൻ ഈശ്വരനോട് ആവശ്യപ്പെട്ടു. വിരാട് രൂപം ധരിച്ച് ഈശ്വരൻ വെറും രണ്ടടി കൊണ്ട് മഹാബലി ചക്രവർത്തി പദം അലങ്കരിക്കുന്ന മണ്ണ് ഏതാണ്ട് മുഴുവൻ അളന്നു. അവസാനത്തെ ചുവട് എവിടെ വെയ്ക്കണമെന്നു ചോദിക്കുമ്പോൾ തന്റെ ശിരസ്സിനെ സ്പർശിക്കുവാനാണ് മഹാബലി ആവശ്യപ്പെടുന്നത്. അങ്ങനെ അവസാനത്തെ ചുവടു കൊണ്ട് മഹാബലിയുടെ ശിരസ്സിനെ സ്പർശിച്ച്, പാദദീക്ഷ നൽകി അനുഗ്രഹിച്ച്, അദ്ദേഹത്തെ അടുത്ത മന്വന്തരത്തിന്‍റെ മന്വന്തരാധീശനായിത്തീരാൻ അനുഗ്രഹിക്കുന്നതായാണ് പുരാണത്തിൽ നാം കാണുന്നത്.
.
ഓണം അഹങ്കാര ശൂന്യതയുടെ, വിനയത്തിന്‍റെ, നമ്രതയുടെ നാളുകളാണ്. ധനവാൻമാർ വിനയാന്വിതരായി തങ്ങളുടെ ധനം ദാനം ചെയ്യുന്ന, യശസ്വികൾ തങ്ങളുടെ കീർത്തിയിൽ വിനയാന്വിതരായി മേവുന്ന സത്സന്ദേശങ്ങളുടെ നല്ല ദിനങ്ങളാണ് ഓണദിനങ്ങൾ. ആ ദിനങ്ങൾ സമൃദ്ധിയും സന്തോഷവും പകരുന്നതോടൊപ്പം നമുക്ക് വിനയത്തിന്‍റെ നാളുകളായിത്തീരട്ടെ എന്ന് ആശംസിക്കുന്നു.
❤️ നിര്‍മ്മലാനന്ദം
❤️