Showing posts with label Travancore. Show all posts
Showing posts with label Travancore. Show all posts

ഏഴരപ്പൊന്നാനപ്പുറത്തെഴുന്നള്ളും ഏറ്റുമാനൂരപ്പന്‍

വൈകാരികവും ഭക്തിനിര്‍ഭരവുമായ പിതൃസങ്കല്‍പത്തില്‍ ഏറ്റുമാനൂരപ്പനെ കാണുന്ന എത്രയോ അമ്മമാര്‍ കേരളത്തിലുണ്ടാകും. ഏറ്റുമാനൂരപ്പന്‍, എല്ലാറ്റിനും പരിഹാരം നിര്‍ദ്ദേശിക്കും എന്ന് എപ്പോഴും പറയാറുള്ള എന്റെ അമ്മയുടെ ഭക്തി കാണുമ്പോള്‍ ഞാനാലോചിക്കും, വിശ്വാസത്തിന്റെ ദാര്‍ഢ്യവും ഭക്തിയുടെ സുതാര്യതയും സമന്വയിക്കുന്ന കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നാണ് ഏറ്റുമാനൂര്‍ മഹാക്ഷേത്രം.
ഭക്തനായി, ജിജ്ഞാസുവായി, പരാതിക്കാരനായി എത്തുന്നവര്‍ക്കെല്ലാം അലൗകികമായ ഗാംഭീര്യംകൊണ്ട് സാന്ത്വനം നല്‍കുന്ന ജഗദീശ്വരനായി മലയാളികള്‍ ഏറ്റുമാനൂരപ്പനെ കാണുന്നത് എന്തുകൊണ്ടാവണം? ഏറ്റുമാനൂരപ്പന്റെ കീര്‍ത്തിചരിതം എഴുതാന്‍ ഒരു പൂന്താനം ഉണ്ടായിരുന്നില്ല. വാതരോഗവിമുക്തിക്കായി പ്രാര്‍ത്ഥിക്കാന്‍ മേല്‍പ്പുത്തൂരുണ്ടായിരുന്നില്ല. കുറൂരമ്മയെപ്പോലെ ഭഗവാനെ സ്‌നേഹിച്ച ഒരു ഭക്തയെപ്പറ്റിയും പുണ്യചരിതങ്ങളില്‍ കാണുന്നില്ല. നാവില്‍നിന്ന് കാതുകളിലേക്കായി, എന്നിട്ടും ഏറ്റുമാനൂരപ്പന്റെ മാഹാത്മ്യകഥകള്‍ പടര്‍ന്നു. ഏറ്റുമാനൂരപ്പന്റെ അടിയാനെന്നു പറയുന്നതില്‍ അഭിമാനിക്കുന്നവര്‍, വലിയ വിളക്കിലെ എണ്ണക്കരി പ്രസാദം ഒരു നിധിപോലെ സൂക്ഷിക്കുന്നവര്‍, ഏഴരപ്പൊന്നാനപ്പുറത്തിരിക്കുന്ന ഏറ്റുമാനൂരപ്പനെ എട്ടാമുത്സവത്തിന് തൊഴാന്‍ പോയി എന്ന് അഭിമാനത്തോടെ പറയുന്നവര്‍ ഈ കേരളത്തില്‍ നിരവധിയാണ്.
ജീവിതത്തിലെ ഒരു ചെറിയ കാലഘട്ടം-അഞ്ചുവര്‍ഷം ഞാന്‍ പൂര്‍ത്തിയാക്കിയത് ഏറ്റുമാനൂര്‍ ആയിരുന്നു. പുരാവസ്തുവകുപ്പിന്റെ കീഴിലുള്ള ചുവര്‍ച്ചിത്രപഠനകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു ഞാനന്ന്. അധ്യാപകനില്‍നിന്ന് മുഴുവന്‍ സമയ ഗവേഷകനിലേക്കുള്ള ചുവടുമാറ്റം ആദ്യമാദ്യം സങ്കടമുണ്ടാക്കിയിരുന്നു. സങ്കടങ്ങള്‍ പറയാനായി ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ പോകും.
ദേവനും ഭക്തനും തമ്മിലുള്ള ആത്മീയബന്ധത്തിന്റെ കാണാച്ചരടുകള്‍ തിരിച്ചറിഞ്ഞത് അന്നായിരുന്നു. സര്‍വവും സമര്‍പ്പിക്കുന്നതിന്റെ സാന്ദ്രാനന്ദത്തെപ്പറ്റി അറിഞ്ഞതും അന്നായിരുന്നു. പതിവായി ക്ഷേത്രത്തില്‍ വരുന്നവര്‍ പരസ്പരം ബന്ധുക്കളെപ്പോലെയാണ് പെരുമാറിയിരുന്നത്.
മഹാനടനായ എസ്.പി.പിള്ളയെ അടുത്തുപരിചയപ്പെട്ടത് ഏറ്റുമാനൂരെ മതിലകത്തുവച്ചാണ്. വാനപ്രസ്ഥത്തിന്റെ ശാന്തിഭൂമിയില്‍ ഉദ്വേഗരഹിതനായി തീര്‍ത്ഥാടനം നടത്തുകയായിരുന്നു ആശാന്‍ അന്ന്. സിനിമാരംഗത്തെ വഴിവിട്ട ബന്ധങ്ങളെക്കുറിച്ചും മറ്റും നേരിട്ട് കേള്‍ക്കാന്‍ എത്തിയവരെ എസ്.പി. ആശാന്‍ നിരാശപ്പെടുത്തി. നാവില്‍ എപ്പോഴും പഞ്ചാക്ഷരീമന്ത്രം മാത്രം. നെറ്റിയില്‍ മായാത്ത വിഭൂതി. കഴുത്തില്‍ ഒരു രുദ്രാക്ഷമാല എപ്പോഴുമുണ്ടാകുമായിരുന്നു. തോളില്‍ അപൂര്‍വം ചിലപ്പോള്‍ അനാര്‍ഭാടമായൊരു തോര്‍ത്തു കണ്ടിരുന്നു. ഉത്സാഹത്തിനും ചടുല ഭാഷണത്തിനും മറ്റുള്ളവരെ അനുകരിച്ചുള്ള നടത്തത്തിനുമൊന്നും അപ്പോഴും മാറ്റമുണ്ടായിരുന്നില്ല.
അവസാനംരംഗം പൂര്‍ത്തിയാക്കാതെ കളി മതിയാക്കിയ എസ്.പി.പിള്ളയ്ക്ക് എന്തുപറ്റി എന്ന് ചോദിക്കുന്നവര്‍, അന്നുണ്ടായിരുന്നു. അരങ്ങിലെ കളി പെട്ടെന്ന് മതിയാക്കേണ്ടിവന്നപ്പോള്‍ മദ്യത്തിലേക്ക് വഴുതിവീഴുമെന്ന് തോന്നി. രക്ഷപ്പെട്ടത് നാമജപം കൊണ്ടായിരുന്നു. ഇടതുപക്ഷ സഹയാത്രികന്‍ ക്ഷേത്രവിശ്വാസിയായതിനെപ്പറ്റി അറിയാന്‍ വന്നവരോടും അദ്ദേഹത്തിന്റെ മറുപടി ഉദാസീനമായിരുന്നു. പ്രശസ്തിയും പണവും ക്ഷണികമല്ലേ? ‘പഠിപ്പില്ലാത്തവന്റെ ലൈബ്രറി’ എന്നൊരു ബോര്‍ഡോടുകൂടി ഒരു ഗ്രന്ഥപ്പുര അന്ന് എസ്.പി. പിള്ളയ്ക്കുണ്ടായിരുന്നു. മതവും തത്വചിന്തയും നോവലും കഥകളും ഉള്‍പ്പെടുന്ന ഗ്രന്ഥപ്പുര. ആര്‍ക്കും അവിടെ വന്നിരുന്നു വായിക്കാം. കൊടുത്തയക്കുകയില്ല. പുസ്തകം കൊണ്ടുപോകുന്നവര്‍ തിരികെ തരില്ലെന്നാണ് അനുഭവം. ആശാന്‍ ചിരിച്ചു.
ഈശ്വരാന്വേഷണത്തിന്റെ വ്യത്യസ്തമാര്‍ഗ്ഗം മറ്റൊരു തീര്‍ത്ഥാടകനില്‍ നിന്നാണ് തിരിച്ചറിഞ്ഞത്. ‘ആര്യാമൃതം’ എഴുതിയ മഠം പരമേശ്വരന്‍ നമ്പൂതിരി, ക്ഷേത്രാരാധന ഇഷ്ടപ്പെട്ടിരുന്ന ഒരു വേദാന്തിയായിരുന്നു. ബ്രഹ്മോപാസനയ്ക്ക് പ്രാധാന്യംകൊടുത്ത ജ്ഞാനി. ചരിത്രമാണ് മഠം പരമേശ്വരന്‍ നമ്പൂതിരിയുടെ ഇഷ്ടവിഷയം. സ്ഥലനാമപഠനത്തിലൂടെ ചരിത്രത്തിന്റെ അടരുകള്‍ വേര്‍തിരിക്കാനാവുമെന്ന് മഠം പരമേശ്വരന്‍ നമ്പൂതിരി വിശ്വസിച്ചു. ഭൂമിശാസ്ത്രപരമായ സവിശേഷതകളാണ് സ്ഥലനാമങ്ങള്‍ക്ക് പലപ്പോഴും നിദാനമെന്ന് അദ്ദേഹം പറയും. ഏറ്റ്=ഉയര്‍ന്ന, മാന്‍=പരന്ന അഥവാ നിരന്ന, ഊര്=ദിക്ക്. ഏറ്റുമാനൂരില്‍ പെയ്യുന്ന മഴവെള്ളം പുറത്തേക്ക് പോകുന്നതല്ലാതെ അങ്ങോട്ട് ഒരു നീര്‍ച്ചാലും ഒഴുകിച്ചെല്ലുന്നില്ലെന്നും വെള്ളത്തിന്റെ പോക്കുവരവാണ് ആദിമജനങ്ങള്‍ക്ക് സ്ഥലത്തിന്റെ പൊക്കത്താഴ്ച നിശ്ചയിക്കുന്നതിന് നിദാനമാകുന്നതെന്നും അദ്ദേഹം വാദിക്കും.
കേരളത്തിലെ 32 നമ്പൂതിരിഗ്രാമങ്ങളില്‍ ഒന്നാണ് ഏറ്റുമാനൂര്‍. നമ്പൂതിരിഗ്രാമമെന്നാല്‍ നമ്പൂതിരിമാര്‍ക്ക് പ്രാബല്യമുള്ള ഗ്രാമം എന്നുമാത്രമാണര്‍ത്ഥം. ഓരോ നമ്പൂതിരിഗ്രാമവും ഓരോ ബ്രാഹ്മണസങ്കേതം ആയിരുന്നു. ഗ്രാമങ്ങള്‍ എന്നറിഞ്ഞിരുന്ന ഈ സങ്കേതങ്ങളില്‍, നാടുവാഴികള്‍ക്ക് കാര്യമായ നിയന്ത്രണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
കിടങ്ങൂരിനെയും കുമാരനല്ലൂരിനെയും പോലെ ഏറ്റുമാനൂരിനെയും ലാളിച്ചതും പരിപാലിച്ചതും മീനച്ചിലാറായിരുന്നു. മീനച്ചിലാര്‍ അന്ന് കവണയാര്‍ ആയിരുന്നു. കുമാരനല്ലൂരിനടുത്തുള്ള കവണാറ്റുംകര എന്ന സ്ഥലപ്പേരും മഠം പരമേശ്വരന്‍ നമ്പൂതിരി ഓര്‍ത്തു.
ഫലഭൂയിഷ്ഠമായ നദീതടങ്ങളില്‍, തെങ്ങിന്‍തോപ്പുകളും വാഴത്തോപ്പുകളും കമുകിന്‍ തോപ്പുകളും നെല്‍പ്പാടങ്ങളും ക്രമേണ ഉണ്ടായി. കാര്‍ഷികമായ ഈ സമൃദ്ധി ഗ്രാമങ്ങളെയും ഗ്രാമക്ഷേത്രങ്ങളെയും സമ്പന്നമാക്കി. കിടങ്ങൂരിനെയും കുമാരനല്ലൂരെയും ക്ഷേത്രങ്ങള്‍ക്കും ഏറ്റുമാനൂര്‍ ക്ഷേത്രത്തോളം പഴക്കം ഉണ്ടായിരുന്നു.
മഹോദയപുരത്ത് പെരുമാക്കന്മാര്‍ ഭരിക്കാന്‍ തുടങ്ങിയ കാലമെന്ന് ചിത്രകാരന്മാര്‍ കരുതുന്ന ഒന്‍പതാം നൂറ്റാണ്ടില്‍ത്തന്നെ ഈ മൂന്നു ക്ഷേത്രങ്ങളും രൂപം കൊണ്ടതായിക്കരുതാം. വെമ്പൊലിനാട് പന്ത്രണ്ടാം നൂറ്റാണ്ടോടെ രണ്ടായതോടെ ഏറ്റുമാനൂര്‍ ഗ്രാമത്തിന്റെ സ്വച്ഛതയും തെല്ല് ഭഞ്ജിക്കപ്പെട്ടു. തെക്കുംകൂറും വടക്കുംകൂറും തമ്മില്‍ കൂടെക്കൂടെ ഉണ്ടായിരുന്ന കലഹങ്ങള്‍ക്കിടയില്‍പ്പെട്ട് ശ്വാസംമുട്ടിയത് ഏറ്റുമാനൂരായിരുന്നു. ഏറ്റുമാനൂര്‍ പിന്നീട് തെക്കുംകൂറിന് സ്വന്തമായി. മധുരയില്‍നിന്ന് പൂഞ്ഞാറ്റില്‍ എത്തിയ ഒരു പാണ്ഡ്യശാഖ ഇക്കാലത്ത് തെക്കുംകൂറിനെ പ്രീതിപ്പെടുത്താന്‍ ഏറ്റുമാനൂര്‍ക്ഷേത്രത്തിന്റെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടത്തി. പില്‍ക്കാലത്ത് പൂഞ്ഞാര്‍ രാജാക്കന്മാര്‍ എന്നറിഞ്ഞിരുന്നത് ഈ പാണ്ഡ്യശാഖയെ ആയിരുന്നു.


ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ ഊരാണ്മ എട്ടു നമ്പൂതിരികുടുംബങ്ങള്‍ക്കായിരുന്നു. എട്ടൊന്നശ്ശേരിയും പുന്നക്കലുമായിരുന്നു, ഇവരില്‍ പ്രബലര്‍. ചെന്തിട്ട, പട്ടമന, ചിറക്കര, പറത്താനം, അയ്യന്‍കണിക്കല്‍, മംഗലം എന്നീ പേരുകളില്‍ അറിഞ്ഞിരുന്ന ഈ ബ്രാഹ്മണകുടുംബങ്ങളില്‍ പലതും കാലത്തെ അതിജീവിച്ചു. ബ്രാഹ്മണര്‍ക്ക് ഊരാണ്മ ലഭിക്കുന്നതിനു മുന്‍പ് ഏറ്റുമാനൂര്‍ക്ഷേത്രം, ശിവദ്വിജന്മാര്‍ എന്നറിഞ്ഞിരുന്ന മൂത്തതുമാര്‍ക്കു ആയിരുന്നു. വല്യേടത്ത്, തെക്കില്ലം, പാടകശ്ശേരി, ചിറ്റേഴം എന്നീ കുടുംബങ്ങള്‍ക്ക് ഇന്നും ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് പ്രത്യേകാവകാശങ്ങളുണ്ട്.
കൊച്ചിയും കോഴിക്കോടുമായുള്ള യുദ്ധങ്ങളില്‍ തെക്കുംകൂറ് പലപ്പോഴും സാമൂതിരിപക്ഷത്തായിരുന്നു. സാമൂതിരി രാജവംശത്തിലെ ഒരു തമ്പുരാട്ടിയുടെ പേരില്‍ ഇന്നും നടക്കുന്ന മാധവിപ്പള്ളിപൂജയുടെ ആരംഭം ഇങ്ങനയാണ്. തെക്കുകൂറുമായി ആദ്യകാലങ്ങളില്‍ അടുപ്പമുണ്ടായിരുന്ന ചെമ്പകശ്ശേരി രാജവംശവും ഏറ്റുമാനൂര്‍ ക്ഷേത്രത്തോടും ഏറ്റുമാനൂര്‍ തേവരോടും എന്നും ഭക്തി കാണിച്ചിരുന്നു. ഉദരരോഗശാന്തിക്കായി ഒരു ദേവനാരായണന്‍ പഞ്ചലോഹത്തില്‍ ഒരു നന്ദിയെ നിര്‍മിച്ച് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനിടയായത് ഇക്കാരണത്താലാണ്.
മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് നടന്ന (1749-50) തിരുവിതാംകൂര്‍ സൈന്യത്തിന്റെ മുന്നേറ്റത്തെത്തുടര്‍ന്ന് തെക്കുംകൂര്‍ ഏറ്റുമാനൂരില്‍നിന്ന് പിന്‍വാങ്ങി. പടയോട്ടത്തിന്റെ നാളുകളിലെന്നോ നശിപ്പിക്കപ്പെട്ട ഏറ്റുമാനൂര്‍ ഗോപുരത്തിന്റെ പുനര്‍നിര്‍മാണം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്തുതന്നെ നടന്നു. സ്വര്‍ണക്കൊടിമരത്തിന്റെ നിര്‍മാണം നടന്നതും, ഏഴരപ്പൊന്നാനകളെയും സ്വര്‍ണംകൊണ്ട് നിര്‍മിച്ച വാഴക്കുലയും മറ്റും പ്രായശ്ചിത്തമായി സമര്‍പ്പിക്കുന്നതും ഇതേത്തുടര്‍ന്നായിരുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ ചരിത്രം, മഠം പരമേശ്വരന്‍ നമ്പൂതിരി ഉപസംഹരിച്ചു.
അന്തിമഹാകാള സങ്കല്‍പ്പത്തിലുള്ള ശിവനെയാണ് മൂത്തതുമാര്‍ ഏറ്റുമാനൂരില്‍ പ്രതിഷ്ഠിച്ചത്. ശൈവ-വൈഷ്ണവ ഭേദമില്ലാതെ നമ്പൂതിരിമാര്‍ ശിവനെ അഘോരമൂര്‍ത്തിയായി സങ്കല്‍പ്പിച്ചു പൂജിക്കാന്‍ തുടങ്ങി. പൂഞ്ഞാര്‍ രാജാവിന്റെ നേതൃത്വത്തില്‍ നടന്ന നവീകരണാനന്തരമാണ് ശരഭമൂര്‍ത്തി എന്ന സങ്കല്‍പ്പത്തിന് പ്രചാരം വന്നത്. ശൈവ-വൈഷ്ണവ സംഘട്ടനങ്ങള്‍ അസാധാരണമല്ലാത്ത തമിഴ്‌നാട്ടിലെ അത്യപൂര്‍വമായ ഒരു ശൈവസങ്കല്‍പ്പമായിരുന്ന ശരഭമൂര്‍ത്തി അങ്ങനെയാണ് ഏറ്റുമാനൂരില്‍ എത്തുന്നത്.
കുലച്ച വില്ലുപോലെ കാണുന്ന വില്‍ക്കുളത്തിന് തെക്കുള്ള അന്തിമഹാകാളന്‍ കാവിലായിരുന്നു കാട്ടാമ്പാക്കില്‍ നിന്ന് ഒരു ശിവലിംഗം കൊണ്ടുവച്ചത്. വല്യേടത്തെ ഈശ്വരന്‍ മൂത്തത് പുരാവൃത്തം ഓര്‍മിച്ച് പറയുമായിരുന്നു.
ശുകന്ദേശം ഏറ്റുമാനൂര്‍ ക്ഷേത്രത്തെപ്പറ്റി പരാമര്‍ശിക്കുന്നില്ല. ഉണ്ണുനീലിസന്ദേശവും ക്ഷേത്രത്തെപ്പറ്റിയല്ല ഏറ്റുമാനൂരിനെക്കുറിച്ചാണ് പറയുന്നത്. തിരുവഞ്ചൂര്‍ വഴിയാണ് അന്ന് കടത്തുരുത്തിയില്‍ പോകേണ്ടിയിരുന്നത്. ഉദയനന്റെ മയൂരദൂതത്തില്‍ ഏറ്റുമാനൂരിനെ കൃത്യമായി വര്‍ണിക്കുന്നു.
ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഊരാള കുടുംബങ്ങളിലൊന്നായ എട്ടൊന്നശ്ശേരിയെ പിന്നീട് തമിഴ്‌നാട്ടിലെ തിരുവെട്ടിയൂര്‍ ക്ഷേത്രത്തിലെ പതിവുശാന്തിക്കാരായി ചോഴരാജാക്കന്മാര്‍ നിയമിച്ചത് ശങ്കരാചാര്യരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് എട്ടൊന്നശ്ശേരിയുടെ കുടുംബചരിത്രം പറയും.
തിരുവെട്ടിയൂര്‍ ക്ഷേത്രത്തില്‍ ഇപ്പോള്‍ പൂജ നടത്തുന്നത് എട്ടൊന്നശ്ശേരി നിയോഗിച്ച ഒറ്റപ്പാലത്തെ ഒരു നമ്പൂതിരി കുടുംബമാണെന്ന് മാത്രം. ‘മലയാളി മാന്ത്രികന്റെ’ പൂജ തൊഴാന്‍ തമിഴ്‌നാട്ടിലെ അതിസമ്പന്നരും സിനിമാതാരങ്ങളും പതിവായി എത്താറുണ്ട്.
ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ ദശാസന്ധിക്കാലത്താവണം വില്വമംഗലം വന്നതും തകര്‍ന്നുപോയ ക്ഷേത്രം വീണ്ടും നിര്‍മിക്കാന്‍ കാരണക്കാരനായതും. ഐതിഹ്യങ്ങളെ ചരിത്രകാരന്റെ വീക്ഷണത്തില്‍ അപഗ്രഥിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന മഠം പരമേശ്വരന്‍ നമ്പൂതിരി വിശദീകരിച്ചു. അപ്പോള്‍ ഖരപ്രതിഷ്ഠയെന്ന ഐതിഹ്യമോ? ഖരന്‍ ഒരു ശിവദ്വിജനാകാനാണ് സാധ്യത, മഠം മറുപടി പറഞ്ഞു.
മഠത്തിന്റെ നിരീക്ഷണങ്ങള്‍ ഏറ്റുമാനൂരെപ്പറ്റി പഠിക്കാന്‍ എനിക്ക് ഏറെ പ്രചോദനം നല്‍കി. വല്യേടത്തു മൂത്തതിന്റെ കൈവശമുണ്ടായിരുന്ന ഗ്രന്ഥവരികള്‍ മലയാളത്തിലാക്കാനുള്ള ശ്രമങ്ങള്‍ പുന്നത്ര ബാലകൃഷ്ണപ്പണിക്കര്‍ ഏറ്റെടുത്തു. ചരിത്രപഠനം നിര്‍വഹിക്കാന്‍ ഞാനും.
കൃതകൃത്യതയോടെ ക്ഷേത്രാനുഷ്ഠാനങ്ങള്‍ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു, ഗ്രന്ഥവരിയില്‍ ഏറെയും. ഉഷഃപൂജയും എതിര്‍പൂജയും പന്തീരടിപ്പൂജയും ഇവിടെമാത്രം പതിവുള്ള മാധവിപ്പള്ളിപ്പൂജയും എങ്ങനെ നടത്തണമെന്ന് ഈ ഗ്രന്ഥവരികളില്‍ വിശദീകരിക്കുന്നു.
ഭണ്ഡാരം തുറക്കേണ്ടതിനെപ്പറ്റിയും ജീവനക്കാര്‍ പരസ്പരം പുലര്‍ത്തേണ്ട മര്യാദകളെപ്പറ്റിയും ആചാരലംഘനം നടത്തിയാല്‍ ഇടേണ്ട പിഴയെപ്പറ്റിയും ഗ്രന്ഥവരി പരാമര്‍ശിക്കുന്നു. സങ്കേതത്തില്‍ നടന്നിരുന്ന വ്യഭിചാരത്തിനും കൊലപാതകത്തിനും കഠിനശിക്ഷകള്‍ വിധിച്ചിരുന്നു. ക്ഷേത്രസ്വത്ത് അപഹരിക്കുന്നവര്‍ക്കും നിര്‍ദാക്ഷിണ്യമായ ശിക്ഷകള്‍ നല്‍കിയിരുന്നു.
പടിഞ്ഞാറേ വാര്യത്തെ രാമന്‍ മതിലകത്ത് വച്ച് അറയ്ക്കല്‍ ശങ്കരനെ (ഇയാളും ഒരു ക്ഷേത്രക്കഴകക്കാരനാകാം) കല്ലുകൊണ്ട് എറിഞ്ഞ് മുറിച്ചതിന് 120 രാശിപ്പണം പിഴയിടാന്‍ കല്‍പിക്കുന്നതാണ് ഒരു രേഖ. അറയ്ക്കല്‍ ശങ്കരന്‍ രാമവാര്യരെ മറ്റൊരിക്കല്‍ മുറിവേല്‍പ്പിച്ചതിനും 120 രാശിപ്പണം പിഴ അടയ്ക്കാന്‍ ഊരാള സമിതി നിര്‍ദ്ദേശിക്കുന്നു.
വെണ്‍പാലനാടുടയ മണികണ്ഠവര്‍മ്മന്‍ കോതവര്‍മ്മന്‍ കോവിലധികാരികള്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് ദാനമായി നല്‍കുന്ന നിലങ്ങളെപ്പറ്റിയാണ് മറ്റൊരു ഓലയില്‍ പരാമര്‍ശിക്കുന്നത്. കൊല്ലവര്‍ഷം 927-ാമത് ധനുമാസം 22-ന് തിരുവേറ്റുമാനൂര്‍ മുക്കാല്‍വട്ടത്തിലെ പടിഞ്ഞാറെ ഗോപുരം പണിഞ്ഞതെന്നും തോട്ടക്കകത്തെ ഇളയപണിക്കര്‍ ആണ് അതിന് കണക്ക് തയ്യാറാക്കിയതെന്നും മറ്റൊരു രേഖ അറിയിക്കുന്നു.
കൊല്ലവര്‍ഷം 821-ലാണ് ഭൂഗര്‍ഭത്തിലുള്ള ഭണ്ഡാരം നിര്‍മിച്ചതെന്ന് ഇനിയൊരു രേഖയില്‍ പറയുന്നു. (ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനകളെയും മറ്റും ഭൂഗര്‍ഭത്തിലുള്ള ഈ ഭണ്ഡാരത്തിലാണ് സാധാരണ സൂക്ഷിക്കാറുള്ളത്.) കൊല്ലവര്‍ഷം 927ലാണ് നെല്‍പ്പുരയും ഊട്ടുപുരയും നിര്‍മിച്ചത്. കൊല്ലവര്‍ഷം 929-ാമാണ്ട് സമീപപ്രദേശമായ കാളികാവില്‍ ഭഗവതി ക്ഷേത്രം പുതുക്കി പണിയുന്നതിന് അഷ്ടമൂര്‍ത്തിമംഗലം (ഊരാണ്മസമിതിയിലെ ഒരംഗം) പാടശ്ശേരി (കൈസ്ഥാനിയിലെ ഒരംഗം) എന്നിവരെ ചുമതലപ്പെടുത്തുന്നതിനായി മറ്റൊരു രേഖയില്‍ കാണാം.
ഏറ്റുമാനൂര്‍ ദേവന്റെ ആറാട്ട് മുന്‍കാലങ്ങളില്‍ മീനച്ചിലാറിലായിരുന്നു. ഇതിനായി ഊരാളന്മാരും ഇടപ്രഭുക്കന്മാരും ഉത്സവമൂര്‍ത്തിയെ അനുഗമിച്ചിരുന്നു. കോലടിപണിക്കര്‍, മന്നത്തൂര്‍ പണിക്കര്‍, നാണലത്തു പണിക്കര്‍, കൂഴിക്കോട്ട പണിക്കര്‍, മാമലച്ചേറി കൈമള്‍, ഉള്ളാട്ടില്‍ കൈമള്‍, മുല്ലകുറുപ്പന്‍ കൈമള്‍, കുമ്മണ്ണൂര്‍ കുറുപ്പന്‍ കൈമള്‍, കുറവിലക്കാട് നാല്‍വര്‍, മാന്നാനത്ത് ഇരുവര്‍, നീണ്ടൂര്‍ കാവുടയനായര്‍ എന്നിവര്‍ തിരുവഞ്ചൂരേക്കുള്ള ആറാട്ട് ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നതായും ഏറ്റുമാനൂര്‍ ഗ്രന്ഥവരിയില്‍നിന്നു മനസ്സിലാക്കാം. നടയ്ക്കല്‍ മാപ്പിളമാര്‍ എന്നറിഞ്ഞിരുന്ന ക്രൈസ്തവ കുടുംബത്തിനായിരുന്നു ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള എണ്ണ എത്തിക്കാനുള്ള ചുമതല.
ചുവര്‍ച്ചിത്രങ്ങള്‍
ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിലുള്ള ചുവര്‍ചിത്രങ്ങള്‍ കലാലോകത്തില്‍ ഏറെ പ്രശസ്തമാണ്. ആനന്ദകുമാരസ്വാമിയുടെ 1913 ലെ ഒരു ലേഖനത്തില്‍ പഴയ ദ്രാവിഡ ചിത്രകലയുടെ ഏകമാതൃകയെന്ന് വിശേഷിപ്പിച്ചതാണ് തുടക്കം. പ്രശസ്തകലാനിരൂപകയായ സ്റ്റെല്ലാ ക്രാംറിഷ് പിന്നീട് ഏറ്റുമാനൂരില്‍ വന്നു. തിരുവിതാംകൂറില്‍ അന്ന് ആര്‍ട്ട് അഡൈ്വസറായിരുന്ന ജയിംസ് കസിന്‍സിന്റെ പ്രേരണയില്‍. വര്‍ണചിത്രാഞ്ചിതമായ ഒരു ചിത്രശലഭം അതിന്റെ ഉജ്ജ്വലപ്രഭവിതറി നില്‍ക്കുംപോലെയാണ് ഈ നടരാജചിത്രമെന്നാണ് സ്റ്റെല്ലാ ക്രാംറിഷ് വിശേഷിപ്പിച്ചത്. പില്‍ക്കാലത്ത് ഫിലാഡെല്‍ഫിയയിലെ മ്യൂസിയം ക്യുറേറ്റര്‍ ആയിരുന്നകാലത്തും ഏറ്റുമാനൂര്‍ ചിത്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി അവര്‍ അന്വേഷിച്ചിരുന്നു. സ്റ്റെല്ലാ ക്രാംറിഷ് മരിക്കുന്നതിന് തൊട്ടുമുന്‍പ് എനിക്കെഴുതിയ ഈ കത്തുകള്‍ നിധിപോലെ ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നു.
മുറുക്കിക്കെട്ടിവച്ച ഒരു രുദ്രവീണയുടെ പ്രതീതിയാണ് ശിവതാണ്ഡവ ചിത്രം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. ശ്രീപരമേശ്വരന്റെ തിരുനൃത്തം എന്ന വിശേഷണമാണ് വാസ്തവത്തില്‍ ഇതിന് ചേരുന്നത്. പരിഷ്‌കരണവ്യഗ്രരായ ഉദ്യോഗസ്ഥന്മാര്‍ പഴയ ചിത്രത്തിന് പുറത്തുകൂടി നീര്‍ച്ചായങ്ങള്‍ പുരട്ടി വിരൂപമാക്കിക്കളഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്, നീര്‍ച്ചായങ്ങള്‍ മാറ്റി പ്രകൃതിദത്ത വര്‍ണങ്ങള്‍ പുരട്ടി. അനന്തശയനം, അഘോരമൂര്‍ത്തി, ദ്വാരപാലകന്മാര്‍, ബാലകൃഷ്ണന്റെ വസ്ത്രാപഹരണം, വേട്ട നടത്തുന്ന ശാസ്താവ് എന്നിവയാണ് ഏറ്റുമാനൂരെ ഗോപുരത്തിലെ ഇതരചിത്രങ്ങള്‍.
ഏറ്റുമാനൂര്‍ ഗ്രന്ഥവരിയില്‍ കാണുന്നതുപോലെ കൊല്ലവര്‍ഷം 927-ാമതു ധനുമാസത്തിനുശേഷമാണ് ഗോപുരനിര്‍മാണം പൂര്‍ത്തിയാക്കുന്നതെങ്കിലും ചിത്രം വരയ്ക്കുന്നതും അതേ വര്‍ഷം ആകാനേ സാധ്യതയുള്ളൂ.
ദാരുശില്‍പ്പങ്ങള്‍
1752 ല്‍ വരച്ചതാണ് ഏറ്റുമാനൂരെ ചിത്രങ്ങള്‍ എന്ന് സ്വാഭാവികമായും അനുമാനിക്കാം. ബലിക്കല്‍പ്പുരയിലെ മച്ചിലും നമസ്‌കാരമണ്ഡപത്തിന്റെ മച്ചിലും ശ്രീകോവിലിന്റെ പുറംഭിത്തിയിലുമാണ് ദാരുശില്‍പ്പങ്ങള്‍. ശിവലീലകളാണ് നമസ്‌കാരമണ്ഡപത്തില്‍ കൊത്തിവച്ചിട്ടുള്ളത്. ശ്രീകോവിലിന്റെ പുറംഭിത്തിയില്‍ ദശാവതാരങ്ങളും രാമായണ കഥാസന്ദര്‍ഭങ്ങളും ശ്രീകൃഷ്ണലീലയും മറ്റും കാണാം. ചുവര്‍ച്ചിത്രങ്ങളെപ്പോലെ കലാപ്രാധാന്യം അര്‍ഹിക്കുന്നവയാണ് ഈ ദാരുശില്‍പ്പങ്ങള്‍. കുഞ്ചന്‍നമ്പ്യാരെപ്പോലൊരു കവിയായിരുന്നുവെങ്കില്‍ കണ്ടു, കണ്ടു എന്നവസാനിക്കുന്ന ഒരു കവിത തന്നെ എഴുതുമായിരുന്നു. വേണു ഗോപാലകൃഷ്ണനും ഏഴു കുതിരകള്‍ പൂട്ടിയ രഥത്തില്‍ ആഗതനാകുന്ന സൂര്യദേവനും ശ്രീരാമപട്ടാഭിഷേകവും മനസ്സില്‍ ഇപ്പോഴുമുണ്ട്. മുട്ടുപാവകളുടെ കൂട്ടത്തിലെ അഷ്ടാവക്രനെയും സാലഭഞ്ജികയെയും ഇവിടെ എത്തുന്നവര്‍ക്ക് മറക്കാന്‍ കഴിയുകയില്ല.

When Travancore army taught Tipu a lesson


It has been a fashion of late to eulogize the criminals of history, and none has been as much ‘revered’ as the notorious Sultan of Mysore.
It was almost just seventeen years ago his sword was about to flash through the mini screen of Doordarshan, perhaps once again to terrorise the new generation of Indians whose predecessors this savage in human form tortured beyond description. The maker of this serial, the actor-director Sanjay Khan for the venture drew upon Bhagwan Gidwani’s monumental travesty of a novel called The Sword of Tipu Sultan which was a blatant falsification of documented history. But it is no travesty of fact that Sanjay Khan’s grandfather, Sir Mirza Ismail, Dewan of the princely state of Mysore for fifteen years from 1924 to 1940, even as he was a regular attendant at the Mysore Maharaja’s palace cared little to visit throughout his life time Tipu’s mausoleum which stood within Mysore’s close proximity. Reason why he shunned Tipu’s tomb at Srirangapattanam? Sir Mirza Ismail replied bluntly and curtly: “Tipu Sultan was a namak-haraam” – ungrateful.
  A flashback to Tipu’s penurious beginning! He was not born into the purple. His father, Haider Ali was an orphan, employed at Mysore Maharaja’s palace as a cow-herd. Though illiterate, Haider was a military genius who knew the three R’s of war – ruthless, relentless and remorseless. He joined the Maharaja’s army and became a commander. But proving himself ungrateful to the salt he ate, he set aside his patron and mentor and usurped the throne the very moment he became powerful. He was so much an incarnation of ungratefulness that he later repaid the generosity of the Maharaja by getting his grandson strangled. But having doubted his own competence, Hyder never dared to occupy the Mysore throne publicly for fear of popular condemnation. And his spark of conscience that reproached him for his gross ingratitude to his patrons forbore to persecute the Hindu Maharaja’s family though he deprived it of its wealth and authority.
   But Tipu had no such qualms. Soon after he succeeded his father in December 1782, he assumed the title the Sultan of Mysore and kept the Maharaja’s family members as virtual prisoners with some of them either brutally killed or converted to Islam. The cruelty he inflicted on the descendants of the Mysore king was so much beyond all limits of inhumanity that it often led to the verge of popular discontent. Much harsh measures were unleashed against such popular outbursts. He massacred the Hindus, kidnapped their women folk and forcibly converted their orphan children to Islam. The recruits from such converts constituted Tipu’s army units, the Chela battalions.
  Tipu has been falsely decked with the epithet, the Tiger of Mysore. He was the most cowardly of all the rulers of Indian history. In 1792, to escape the sure death at the hands of the hard-riding Maratha cavalry, he surrendered two of his sons, Abdul Khalik and Moiz-Ud-Din, to the British army which lay entrenched with the Peshwa’s forces at Srirangapattanam’s gate. None has ever heard of a tiger surrendering its cubs to secure its own safety. No ruler in history has ever made such a disgraceful bargain. Unlike his father who stormed the gates of Madras carrying fire and sword during the first Mysore War, Tipu was timorous. But to escape from timorousness he unleashed the carnage against the innocent and helpless people, especially the Hindus. It was on such an occasion i.e. in the battle of Nedumkotta near Thrissur, Travancore’s Army General, Vaikom Padmanabha Pillai, in an ambush, killed many soldiers of Tipu along with his army general, and struck Tipu with his sword off his palanquin, wounding him and making him permanently lame. This military ambush and the flooded Periyar River forced him to retreat. Yet this man, the victim of many defeats has been eulogized by the ignorant as the Tiger. He was only a paper tiger with an alleged heroism whose death in 1799 was the result of despair, and not of heroism.
  Historical facts about Tipu go to expose him as a fanatic monster. He kidnapped the daughter of the Desai of Nargund after assuring him of his family’s safety. Tipu had his best imitator in his Governor of Coorg who excelled even his master in kidnapping. His Governor kidnapped the daughter of Mannuthi Nair and the protesting Hindus were terrorised and tortured by Tipu’s soldiers. His hatred of the Indian languages made him replace Kannada and Marathi as the official languages of administration with Persian which even Muslims were ignorant of.
   Tipu ordered large scale forceful conversion of Hindus to Islam in Raichur, Coorg and Malabar. He ordered money grants to those who left Hinduism and Christianity for Islam. Tipu made no secret of his agenda to form an Islamic state. In 1972 he ordered, only Muslims should be appointed district magistrates and by the time he died in 1799 all the 37 district magistrates were Muslims, some of whom were ignorant. In his fanatical orgy he named Mysore as Nazarabad and Calicut, Feroke which revived their old names after his time, leaving small locality in each city to know by the name Tipu gave. In his characteristic style Tipu humiliated his Hindu Dewan, Poornaiah by kidnapping his niece and forcing him to remain at Srirangapattanam against his wishes. This was how Tipu showed sincerity to Poornaiah whom his father Haider, seeing him indispensable, selected as Dewan. This usurper was nothing other than namak-haraam and white-washing him would be an assault on India’s history.
  Perusal through some of Tipu’s correspondences would suffice to expose the Jehadi nature of his military campaigns. Sardar K. M. Panikker in a write-up in Bhasahposhini published some of Tipu’s letters to his military commanders which the Sardar had gone through in the library of India House at London when he was doing his research. (Bhashaposhini, Kottayam August-September, 1923 issue, quoted in Tipu’s Atrocities on Hindus and Conversions as revealed in his own letters’ by O. Rajagopal, Organiser, New Delhi, 25 March 1990.) Look to what he wrote to his army commander in Kozhikode. “Mir Hussain Ali is sent … along with two attendants. With Allah’s grace he will reach there shortly. Along with him you must either imprison or kill all the non-believers. Take into custody all men under twenty years. Not less than five thousand of them must be hung from the trees. This is my order”. (Letter dated 14 December 1788) Another letter directs: “Sending 242 Nair prisoners … Convert them to Islam and give 6ft long cloths to men and 8ft long cloth and a blouse each to women.”
 In another letter addressed to Abdul Khader of Kodengeri (2 March 1789) he wrote: “More than twelve thousand non-believers have been converted to Islam. There are some Namboothiris also among them. These things must be made known to the non-believers of the respective places. They must be called and asked to embrace Islam. Do not let out the Namboothiris. They must be told to wait till the arrival of special dresses for them”. Another letter dated 18 January 1790, addressed to Abdulla said: “With the help of Mohammed and the grace of God, we have succeeded in converting almost all non-believers in and around Calicut to Islam. Now only some people residing near about Cochin state border remain to be converted. I have decided to convert them also into Islam. I look upon this as religious war.”
 Atrocities Tipu unleashed on the Hindus beggar description. To quote V. D. Savarkar, “Millions of Hindus from Dharwar to Travancore were horror-stricken and hundreds of men and women from all castes and sects of Hindu society, feeling thoroughly incapable of facing this armed attack of the Mulims preferred death, by drowning themselves in the Krishna and the Tungabhadra, to all the indignities and atrocities of Muslim vandalism. Hundreds of others leapt into the fire” to avoid conversion and torture. To carry out massacre and mass conversion of the Hindus Tipu formed a special division of his army which surpassed all other Muslim soldiers in enormity and vandalism. He manned it by the pick of the bitterest enemies of the Hindus and most lovingly called them his own sons. Of these loving sons those who did the exceptionally brutal acts of ravaging Hindu women, forcibly converting Hindu families, plunder and arson or the wholesale massacre were rewarded with the most beautiful of the thousands of captured Hindu girls. No wonder, Tipu was honoured as Ghazi by the world of fanatics.
     But the fanatical atrocities of Tipu earned him the wrath of the Marathas who were duty-bound to defend the Hindus. What followed was an avalanche of Maratha forces on Tipu’s state. Peeved at the news of Maratha army advancing against him, and extremely annoyed, Tipu maliciously attacked the Hindu states of Nargund and Kittoor. Both the states fell successively. What followed were easy to imagine, taking Tipu’s characteristic style of operation. The moment Nargund fell, Tipu like a hungry wolf, rushed straight to the ruler’s palace, his Muslim army burning and plundering the citizens and their houses. Brutal humiliation was inflicted on the women of the palace. “The young and fair ones of the royal ladies were first put to inhuman torture and then brutally ravished. Tipu locked in his harem the exceptionally beautiful young lady from the royal family and took her to his capital.” What happened in Kittoor too was no less fanatical savagery.
  By the time, the Maratha forces under the leadership of Sardar Patwardhan, Phadke, Behare Holkar, Bonsle and other chieftains routed Tipu’s army on different fronts and drove him back to Mysore where they rounded up him in tight grip. As the strokes of the Maratha swords and the thrusts of their spears began to make bloody incisions on the back of Tipu’s religious fanaticism, the devil in him began to relent and his haughtiness began to temper down. The readers of history know well how he negotiated for his precious life!
 He was so much a defeated man during the end of his life so that he had to please the Hindus, their gods and the Brahmins to appease the Marathas and to win back the support of the Hindus. He eye-washed the public with munificent grants to Hindu temples. He had even new idols ceremoniously installed in the temples he once outraged against and desecrated. The fanatic in his fear and superstition requested the Brahmins, paying them large sums of money, conduct prayers for his success against Marathas. He paid homage to Sankaracharya of Sringeri and sought his blessings to avert calamities. He attended the chariot festival of the Hindu Gods at Kanchi, walking in the festive procession. With his own hands he ignited the fireworks to heighten the festive spirit of the occasion. Trapped in penury and hunger even the original tiger would be humbled to eat the grass. Then what to speak of this paper tiger? His end was the most gruesome, having eaten many humble pies and finally courting the dastardly and bloody death. But nothing could answer to the woes the Hindus of South India suffered due to this fanatic. Their groaning in helplessness and desperation still reverberates in the annals of India.
 
Tipu ordered large scale forceful conversion of Hindus to Islam in Raichur, Coorg and Malabar. He ordered money grants to those who left Hinduism and Christianity for Islam. Tipu made no secret of his agenda to form an Islamic state. 

http://indusscrolls.com/when-travancore-army-taught-tipu-a-lesson-44 

കാടിന്റെ ഓണക്കാഴ്ചകള്‍ കൊട്ടാരത്തിലെത്തി

അഗസ്ത്യാര്‍ വനമേഖലയിലെ കാണിസമൂഹം ആചാരം തെറ്റിക്കാതെ ഇക്കുറിയും കവടിയാര്‍ കൊട്ടാരത്തില്‍ ഓണക്കാഴ്ചയുമായെത്തി. കാടിന്റെ അതിര്‍ത്തി ഭടന്‍മാര്‍ക്ക് തിരുവിതാംകൂര്‍ രാജകുടുംബത്തിലെ പിന്‍മുറക്കാര്‍ ആദരവും ദക്ഷിണയും നല്‍കി യാത്രയാക്കി. കോട്ടൂരിലെ വിവിധ കാണി സെറ്റില്‍മെന്റില്‍ നിന്നുള്ള കാണിവിഭാഗക്കാര്‍ ചൊവ്വാഴ്ച രാവിലെയാണ് കവടിയാര്‍ കൊട്ടാരത്തില്‍ ഓണക്കാഴ്ചയുമായെത്തിയത്. കോട്ടൂര്‍ മുണ്ടണിമാടന്‍ തമ്പുരാന്‍ ക്ഷേത്രട്രസ്റ്റിന്റെ നേതൃത്വത്തില്‍ കാല്‍നൂറ്റാണ്ടിലേറെയായി ഈ ആചാരം പിന്തുടരുന്നു. ശ്രീചിത്തിരതിരുനാള്‍ രാജാവിന്റെ കാലം വരെ കാണിക്കാര്‍ക്ക് രാജാവിനെ മുഖംകാണിച്ച് പരാതി പറയാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. മുളംകുറ്റിയില്‍ നിറച്ച ചെറുതേന്‍, പെരുംതേന്‍, പുറ്റുതേന്‍, തൂക്കുതേന്‍ എന്നിവയും ജൈവകാര്‍ഷിക വിഭവങ്ങളും കാട്ടുകുന്തിരിക്കം തുടങ്ങിയ വനവിഭവങ്ങളും ഈറ്റ, ചൂരല്‍ നിര്‍മിതമായ കരകൗശലവസ്തുക്കളും ഓണക്കാഴ്ചയിലുണ്ടായിരുന്നു. വസ്ത്രം, ഭക്ഷണം, ദക്ഷിണ എന്നിവ ഓണസമ്മാനമായി കൊട്ടാരത്തില്‍ നിന്നു നല്‍കി. ശ്രീപദ്മനാഭസ്വാമിക്ഷേത്രം, ശംഖുംമുഖം ആറാട്ടുകടവ് എന്നിവ സന്ദര്‍ശിക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തി. കവടിയാര്‍ കൊട്ടാരത്തിലെ പൂയം തിരുനാള്‍ ഗൗരി പാര്‍വതിബായി, അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി, ആദിത്യവര്‍മ, മക്കളായ പ്രഭാവര്‍മ, ഗൗരിവര്‍മ എന്നിവര്‍ കാഴ്ചവസ്തുക്കള്‍ സ്വീകരിച്ചു. കോട്ടൂരിലെ പാറ്റാംപാറ, കുന്നത്തേരി, അണകാല്‍, വ്‌ളാവിള, പൊത്തോട്, പട്ടാണിപ്പാറ, ചെറുമാങ്കല്‍, ആമോട്, മുക്കോതിവയല്‍ എന്നിവിടങ്ങളിലെ കാണിസമൂഹമാണ് കൊട്ടാരത്തിലെത്തിയത്. കാടിന്റെ തനിമയുള്ള ഓണാഘോഷം ഇന്നും സെറ്റില്‍മെന്റില്‍ പതിവാണെന്ന് സംഘാംഗങ്ങള്‍ പറഞ്ഞു. കാട്ടുവള്ളികള്‍ തല്ലിച്ചതച്ച് നിര്‍മിക്കുന്ന വള്ളിയൂഞ്ഞാല്‍, കാട്ടുപൂക്കള്‍ നിരത്തിയ പൂക്കളം, കലാകായിക വിനോദങ്ങള്‍ എന്നിവ ആഘോഷത്തില്‍ പതിവുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിനാശവും ഓണക്കാലത്തെ ദുരനുഭവമായി അവര്‍ പങ്കുവച്ചു.


പമ്പയ്ക്ക് മാര്‍ത്തോമന്‍ ജ്ഞാനസ്‌നാനമോ?

യാദസ്സുകളുടെ ഗര്‍ഭഗൃഹമെങ്കിലും യോര്‍ദ്ദാന്റെ കൈവഴിയല്ല, പമ്പ. യാഗവിഘ്‌നത്തിന്റെ കണ്ണീരാണത്. നാന്മുഖന്റെ മനോദുഃഖം പുണ്യപമ്പയായി ഒഴുകാന്‍ തുടങ്ങിയിട്ട് മന്വന്തരങ്ങള്‍ പിന്നിട്ടിരിക്കുന്നു.
പശ്ചിമഘട്ടത്തിലെ യാഗശാലയില്‍ യജമാനപത്‌നീപദം കാംക്ഷിച്ച സ്വരഗായത്രീ ദേവിമാരുടെ വ്യവഹാരത്തില്‍നിന്നാണ് പമ്പയടക്കമുള്ള കേരളീയ നദികള്‍ പ്രവാഹം ആരംഭിക്കുന്നത്. പരസ്പര ശാപമേറ്റ സ്വരയും ഗായത്രിയും യാഗദേവതമാരും പടിഞ്ഞാറ് പായും നദികളായി സിന്ധുവിനെ ആശ്ലേഷിച്ചപ്പോള്‍, ബ്രഹ്മവിഷ്ണുമഹേശ്വരന്മാര്‍ കിഴക്കോട്ടൊഴുകും നദികളായി പൂര്‍വ്വകേരളത്തെ പുളകം കൊള്ളിച്ചു. ത്രേതായുഗത്തില്‍ ശ്രീരാമന്‍, കലികാല വരദനായ അയ്യപ്പന്‍, അവര്‍ക്കു പിന്നാലെ അസംഖ്യം ഹൈന്ദവ രാജവംശങ്ങള്‍… പിന്നെയുമൊഴുകുന്ന പമ്പയുടെ കൂലങ്ങളില്‍ മതപരിവര്‍ത്തന വീരന്മാരായ കുറേ മിഷണറിമാരല്ലാതെ ജ്ഞാനസ്‌നാനത്തിനായി യോഹന്നാന്മാരാരുമേ വന്നു പോയില്ല.
ഒരു മെത്രാന് കായല്‍ ഉണ്ടായിരുന്നതായി കുറേനാള്‍ മുമ്പാണ് നമ്മള്‍ കേട്ടത്. ഇപ്പോഴിതാ, മറ്റൊരു മെത്രാന് കരംതീരുവയുള്ള പുഴയും ഉണ്ടെന്ന് നമ്മള്‍ കേള്‍ക്കുന്നു. കോഴഞ്ചേരി പാലം മുതല്‍ അമ്പലം വരെയുള്ള പമ്പാ നദീതടത്തിന്റെ പറ്റീട്ട് കീശയിലുണ്ടെന്ന വാദത്തിന്റെ വക്താക്കളോട് മസ്തിഷ്‌കമരണം സംഭവിക്കാത്ത മനുഷ്യരുടെ ചോദ്യം ഇതാണ്: വഞ്ചിരാജ്യഭൂപതി അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മ ശ്രീപദ്മനാഭദാസനായി പ്രജാപരിപാലനം നടത്തിയ തിരുവിതാംകൂറിലെ കായലും പുഴയും കടലും മലയും വയലേലകളും കൊല്ലത്തെയും കുട്ടനാട്ടിലെയും ഹൈറേഞ്ചിലെയും തിരുവല്ലയിലെയും പള്ളീലച്ചന്മാരുടെ പേര്‍ക്ക് ഇഷ്ടദാനമെഴുതി തന്നത് ആരാണ്? തോമായുടെ നമ്പൂതിരിഫലിതം മാറ്റിവച്ചാല്‍ പഴയ മലങ്കരസഭയ്ക്കു പോലും വലിയ പഴക്കമൊന്നും ഇല്ലെന്നിരിക്കേ, 1876ലെ മുളന്തുരുത്തി സുന്നഹദോസും അതേത്തുടര്‍ന്ന് ആയില്യം തിരുനാളിന്റെ കോടതിവിധിയും മൂലം പിളര്‍ന്നുണ്ടായ മാര്‍ത്തോമ്മാക്കാര്‍ യുഗാന്തരങ്ങളായി ഒഴുകിക്കൊണ്ടിരിക്കുന്ന പുണ്യനദിക്ക് ഉടമസ്ഥാവകാശം കല്‍പിക്കുന്നത് എതു വകയിലാണ്?
മാരാമണ്ണിലെ പാലക്കുന്നത്ത് അബ്രഹാമിന്റെ അനന്തരവനായ മാത്യൂസ് മാര്‍ അത്താനാസ്യോസില്‍ നിന്നാണല്ലോ മാര്‍ത്തോമാ സുറിയാനി സഭാചരിത്രം തുടങ്ങേണ്ടത്. തിരുവിതാംകൂര്‍ റസിഡന്റെ് വില്ല്യം കല്ലനുമായി ചേര്‍ന്ന് ഹിന്ദുക്കള്‍ക്കെതിരെ പാലക്കുന്നത്ത് മെത്രാന്‍ നടത്തിയ ചില പണികളെപ്പറ്റി വിസ്തരിക്കുന്നില്ലെങ്കിലും, വിദേശത്തു പോയി ക്രിസ്തുമതത്തെപ്പറ്റി പഠിച്ച ആദ്യ മലയാള നസ്രാണിയെന്ന നിലയ്ക്ക് അന്വേഷണം അവിടെനിന്ന് തുടങ്ങാം.
ആരാണ് ക്രിസ്തുവും മേരിയും? എന്താണ് െ്രെകസ്തവ ദര്‍ശനങ്ങള്‍? വരത്തന്മാരായ യൂറോപ്യന്മാര്‍ പറഞ്ഞുകൊടുത്ത അറിവല്ലാതെ അതേപ്പറ്റി കൂടുതലായൊന്നും കേരളം വിട്ട് പുറത്തെങ്ങും പോയിട്ടില്ലാത്ത അദ്യ നസ്രാണികള്‍ക്ക് അറിയുമായിരുന്നില്ല. 1810ല്‍ തിരുവിതാംകൂര്‍ റസിഡന്റൊയി കേരളത്തില്‍ എത്തിയ ജോണ്‍ മണ്‍റോയുടെ കെണിയില്‍ വീണ അവര്‍ ഹെന്റി ബേക്കറും ബഞ്ചമിന്‍ ബെയ്‌ലിയും അടങ്ങുന്ന മിഷണറി സംഘത്തെ ‘സഹോദര നിര്‍വ്വിശേഷമായ മനഃചേഷ്ടയോടെ സസന്തോഷം സ്വാഗതം ചെയ്ത്’ സഖ്യം സ്ഥാപിച്ചതും തന്മൂലമായിരുന്നു; എന്നാല്‍ റോമന്‍ കത്തോലിക്കരുമായുള്ള സമ്പര്‍ക്കം മൂലം മലിനപ്പെട്ടവരെന്ന അഭിപ്രായമാണ് മലങ്കരക്കാരെപ്പറ്റി മിഷനറിമാര്‍ക്ക് ഉണ്ടായിരുന്നത് (സെഡ്.എം. പാറേട്ട്, മുളന്തുരുത്തി സുന്നഹദോസ്‌പേജ് 26). തന്മൂലം ക്രിസ്തുമതത്തെപ്പറ്റി ആധികാരികമായി സംസാരിക്കാനുള്ള അവകാശം തങ്ങള്‍ക്കാണെന്ന യജമാനഭാവവും മിഷനറിമാര്‍ പുലര്‍ത്തിപ്പോന്നു. പാറേട്ടിന്റെ തന്നെ വരികള്‍ കടമെടുത്താല്‍, ‘കന്യകാമറിയം യേശുവിനെ പ്രസവിച്ച ശേഷം പിന്നെയും പല സന്താനങ്ങളുടെ മാതാവായി’ എന്നു മിഷണറി നാട്ടുകാരെ പഠിപ്പിച്ചപ്പോള്‍ ‘മറിയം പുരുഷനെ അറിഞ്ഞില്ല, നിത്യകന്യക ആയിരുന്നു’ എന്ന് മലങ്കരക്കാരന്‍ തിരുത്താന്‍ ചെന്നത് (പൈതൃകമായി വിശ്വസിച്ചു പോന്ന കുന്തിയുടെ പ്രസൂതികഥ ഓര്‍ത്തുകാണും പാവം) സായ്‌പേമാന്മാരെ ചൊടിപ്പിച്ചു. ചെറിയ നീരസങ്ങള്‍ പയ്യെ വഴിപിരിയലിലേക്ക് നീങ്ങി.
1835ല്‍ കൊല്‍ക്കൊത്ത ബിഷപ്പ് വില്‍സണ്‍ ഇരുകൂട്ടരെയും വിളിച്ച് മദ്ധ്യസ്ഥതയ്ക്ക് ശ്രമിച്ചു. കേരളത്തിലെ അച്ചായന്മാര്‍ വഴങ്ങിയില്ല. വെള്ളക്കാരന്റെ സര്‍വജ്ഞഭാവവും വര്‍ണ്ണമേധാവിത്വവും സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായതോടെ മിഷണറിമാരുമായി മേലില്‍ കൂട്ടില്ലെന്ന് മലങ്കരനേതാവ് ചേപ്പാട് മാര്‍ ദിവാന്നാസ്യോസ് പ്രഖ്യാപിച്ചു. ഹിന്ദുക്കളെ കഴുവിലേറ്റാന്‍ തട്ടിക്കൂട്ടിയ അധാര്‍മ്മികസഖ്യം 1837ല്‍ മണ്ണപ്പംപോലെ ഉടഞ്ഞ് കുപ്പയില്‍ എറിയപ്പെട്ടു.
മിഷണറിമാരുമായി ലോഹ്യത്തില്‍ കഴിഞ്ഞ കാലത്ത് വിദേശത്തുപോയി ക്രിസ്തുമതത്തെപ്പറ്റി പഠിക്കണമെന്ന് കേരളീയ നസ്രാണികള്‍ ആഗ്രഹിച്ചു. അങ്ങനെയാണ് സായ്പിന്റെ ദയാവായ്പില്‍ പാലക്കുന്നത്ത് മാത്തുക്കുട്ടി എന്ന മലയാളി ആദ്യമായി സെമിനാരി പഠനത്തിനായി വിദേശത്ത് പോകുന്നത്. അഞ്ചെട്ടുമാസത്തെ ശെമ്മാശപഠനത്തിനു ശേഷം 1846 ജൂണ്‍ മാസത്തില്‍ മാത്യൂസ് മാര്‍ അത്താനാസ്യോസ് എന്ന പേരില്‍ മാത്തുക്കുട്ടി തിരിച്ചെത്തിയതോടെ മലങ്കര സഭയില്‍ ഇടിവെട്ടും വെള്ളപ്പൊക്കവും ആരംഭിച്ചു.
നവീകരണമെന്ന പേരില്‍ സഭ പിടിക്കാന്‍ അത്താനാസ്യോസ് നടത്തിയ ശ്രമങ്ങള്‍ 1876ലെ മുളന്തുരുത്തി സുന്നഹദോസില്‍ പൊളിഞ്ഞു പാളീസായി. മാര്‍ത്തോമ്മാ സുറിയാനിസഭ എന്ന പേരുസ്വീകരിച്ച് പരിഷ്‌കരണവാദികള്‍ പുറത്തുപോയി. 1888ല്‍ ആദ്യം ഇവാഞ്ചലിക്കല്‍ അസോസിയേഷനും പിന്നീട് മാര്‍ത്തോമ്മാ ഇവാഞ്ചലിക്കല്‍ അസോസിയേഷനുമായി വളര്‍ന്ന സഭ തിരുവിതാംകൂറിലെങ്ങും സുവിശേഷ സംഘങ്ങള്‍ രൂപീകരിച്ച് പ്രൊട്ടസ്റ്റന്റെുകാരുടെ സഹായത്തോടെ നടത്തിയ ഹിന്ദു നശീകരണത്തെപ്പറ്റി അധികം പറയിക്കാതിരിക്കുകയാവും നല്ലത്. വെറും 129 വര്‍ഷത്തെ ചരിത്രവും കൈയില്‍ പിടിച്ച്, യുഗപുത്രിയായ പുണ്യപമ്പയ്ക്ക് കരമൊടുക്കാന്‍ നടക്കുന്നത് അതിലേറെ ബോറും.
മണ്‍റോ-മലങ്കര സഖ്യവും പാലക്കുന്നത്ത് മെത്രാന്റെ പരിഷ്‌ക്കരണഭ്രമവും കേരളീയ നസ്രാണിസമൂഹം പറഞ്ഞുപരത്തുന്ന രണ്ടായിരം കൊല്ലത്തെ തോമാപാരമ്പര്യത്തിന്റെ കള്ളത്തരം മൂടോടെ പൊളിച്ചെറിഞ്ഞു. കേരളത്തില്‍ എ.ഡി 52 മുതല്‍ ക്രിസ്ത്യാനികള്‍ ഉണ്ടെങ്കില്‍ തിരുവിതാംകൂറിലെ സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കയറിപ്പറ്റാനും, കോട്ടയത്ത് പള്ളി പണിയാനും 1816ല്‍ റാണി ലക്ഷ്മീബായിയുടെ കാലംവരെ അവര്‍ക്കു കാക്കേണ്ടിവന്നത് എന്തുകൊണ്ട്? തോമാ പണ്ടേ ഇവിടെ വന്നെങ്കില്‍ ഒരു ക്രിസ്ത്യാനിക്ക് (പാലക്കുന്നത്ത് മെത്രാന്‍) വിദേശത്തു പോയി ക്രിസ്ത്യാനിറ്റിയെക്കുറിച്ച് പഠിക്കാന്‍ 1846 കൊല്ലം എന്തുകൊണ്ട് കാത്തിരിക്കേണ്ടി വന്നു? തോമായുടെ സ്വന്തം നാട്ടില്‍ പോലും ആദ്യനൂറ്റാണ്ടുകളില്‍ ബൈബിള്‍ പുറത്തിറങ്ങിയപ്പോള്‍ അതിബുദ്ധിമാന്മാരായ കേരളീയ ക്രിസ്ത്യാനികള്‍ക്ക് മലയാളത്തില്‍ ബൈബിള്‍ പുറത്തിറക്കാന്‍ മിഷണറിമാരുടെ വരവ് വരെ എന്തുകൊണ്ട് കഴിഞ്ഞില്ല? നുണക്കഥകള്‍ പ്രചരിപ്പിച്ച് അന്യന്റെ മണ്ണും ഭാഷയും ആചാരാനുഷ്ഠാനങ്ങളും പുണ്യഗ്രന്ഥങ്ങമെല്ലാം കൈയിട്ടു വാരുകയും, മതപരിവര്‍ത്തനമെന്ന ഹീനകൃത്യം ജീവവായുവായി സ്വീകരിക്കുകയും ചെയ്ത ക്രൈസ്തവസഭകളുടെ മൊഴി മുട്ടിയ ചോദ്യങ്ങളായിരുന്നു ഇവ.
നദികള്‍ സംസ്‌കാരങ്ങളെ വഹിക്കുന്നു. ആറേ ഒഴുകുന്ന വെള്ളം ആരെങ്കിലും കോരിക്കുടിക്കട്ടെ; പക്ഷേ പുഴയുടെ ചരിത്രം തിരുത്തരുത്.
ക്രിസ്തുമതം ഉണ്ടാകുന്നതിനു മുമ്പും ഹിന്ദുക്കള്‍ ഇവിടെ ഉണ്ടായിരുന്നു. പമ്പയും അനുസ്യൂതം ഒഴുകിയിരുന്നു. സര്‍വാര്‍ദ്ധസിദ്ധരായ കുറേ പ്രാചീന മനുഷ്യര്‍ കറുപ്പുമുടുത്ത് നഗ്‌നപാദരായി ‘നിന്റെകത്ത് ഓം’ തിന്തകത്തോമാക്കി മലകയറി പോയതും ആ സഹ്യപുത്രീ തടങ്ങളിലൂടെയാണ്. കല്ലും മുള്ളും താണ്ടിയുള്ള മഹായാത്രയില്‍ പിതൃക്കളും വനദേവതമാരും ദൈവങ്ങളും അവര്‍ക്ക് കാവല്‍ നിന്നു. തത്ത്വമസി ആലംബമായി. കൊറ്റിയെപ്പോലെ പാദങ്ങള്‍ പയ്യെ വച്ച് പറ്റീട്ടുമായി പമ്മി വരുന്നവര്‍ക്ക് ഗതി മാറ്റാനുള്ളതല്ല, ഇതിഹാസ നദീചരിത്രം.

ദര്‍ശനവിലക്കാചാരം ദണ്ഡായുധപാണിക്കും

ചില അറിവുകള്‍ നമ്മെ വിസ്മയിപ്പിക്കും. നിരന്തരം യാത്ര ചെയ്യുന്ന എന്നെ സംബന്ധിച്ച് ആ അറിവ് തീര്‍ത്തും അവിശ്വസനീയമായിരുന്നു. ശബരിമലയിലെന്നപോലൊരു നിഷ്‌കര്‍ഷ സ്ത്രീ പ്രവേശന കാര്യത്തില്‍ വച്ചുപുലര്‍ത്തുന്ന ഒരു ക്ഷേത്രം നമ്മുടെ കേരളത്തിലുണ്ടെന്നത് എന്നെ അത്ഭുതപ്പെടുത്തി. അതും കോട്ടയം ജില്ലയുടെ ഏതാണ്ട് നഗരമധ്യത്തില്‍ തന്നെ സ്ഥിതി ചെയ്യുന്ന ക്ഷേത്രം. തൃക്കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രം. കേരളത്തിലെ തന്നെ അതിപ്രശസ്തമായ ഈ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം 13 നമ്പൂതിരി ഇല്ലങ്ങള്‍ക്കാണ്.
ദൂരദേശങ്ങളില്‍ പരിപാടിക്ക് ക്ഷണിക്കുമ്പോള്‍ കുടുംബത്തേയും ഒപ്പം കൂട്ടുക പതിവാണ്. വേറൊന്നിനുമല്ല, അവിടങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താമല്ലോ എന്ന ചിന്തയാണ് അതിന് പിന്നില്‍. 2014 ഫെബ്രുവരി 28 ന് കിടങ്ങൂര്‍ എന്‍എസ്എസ് യുപി സ്‌കൂളിന്റെ വാര്‍ഷികത്തോടനുബന്ധിച്ചുള്ള സാംസ്‌കാരികസമ്മേളനത്തില്‍ ഉദ്ഘാടനത്തിന് പോയപ്പോള്‍ ഭാര്യയേയും ഒപ്പം കൂട്ടിയിരുന്നു.
തൃക്കിടങ്ങൂരപ്പനെ കാണുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ സുഹൃത്ത് കിടങ്ങൂര്‍ ഗോപിയ്‌ക്കൊപ്പം ക്ഷേത്രത്തിലെത്തി. ദീപാരാധനയ്ക്ക് സമയമായിരുന്നു. ഭാര്യയേയും കൂട്ടി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനൊരുങ്ങിയപ്പോഴാണ് സ്ത്രീകള്‍ക്ക് ഭഗവാനെ നേരിട്ട് ദര്‍ശനം നടത്താന്‍ പാടില്ലെന്നറിഞ്ഞത്. അതിന് ആ ക്ഷേത്രത്തിലെ താന്ത്രികവിധി അനുവദിക്കുന്നില്ല. കേട്ടപ്പോള്‍ കൗതുകം തോന്നി.
ബ്രഹ്മചാരിഭാവത്തിലുള്ള ബാലമുരുകനാണ് അവിടത്തെ പ്രതിഷ്ഠ. ശില്‍പഭംഗികൊണ്ടും ഐതിഹ്യപ്പെരുമ കൊണ്ടും ഈ ക്ഷേത്രം വേറിട്ടുനില്‍ക്കുന്നു. ബ്രഹ്മചാരീഭാവത്തിലുള്ള ബാലമുരുകന്റെ പ്രതിഷ്ഠ ആയതുകൊണ്ടുതന്നെ നാലമ്പലത്തിനുള്ളിലേക്ക് സ്ത്രീകള്‍ക്ക് പ്രവേശനം സാധ്യമല്ല. ഒന്നാലോചിച്ചാല്‍ ശബരിമലയേക്കാള്‍ കടുത്ത നിഷ്ഠയാണിത്. ശബരിമലയില്‍ 10 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്കും അറുപത് വയസ്സ് പിന്നിട്ടവര്‍ക്കും പ്രവേശിക്കാം. പക്ഷെ തൃക്കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ 10 വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമേയുള്ളു പ്രവേശനം.
പ്രായപൂര്‍ത്തിയായ സ്ത്രീജനങ്ങള്‍ ബാലമുരുകന് അമ്മയുടെ സ്ഥാനത്താണ്. അവരെ ബഹുമാനിക്കേണ്ടതുണ്ട്. അതിനാല്‍ തന്നെ അവര്‍ മുരുകനെ ദര്‍ശിക്കാനെത്തുമ്പോള്‍ എഴുന്നേറ്റ് നിന്നുവേണം ആദരവ് പ്രകടിപ്പിക്കാന്‍. ഇക്കാരണത്താലാണ് പത്ത് വയസ്സ് കഴിഞ്ഞ സ്ത്രീകളെ മുരുകനെ നേരിട്ട് കാണാന്‍ അനുവദിക്കാത്തത്. ഇതാണ് ഒരു ഐതിഹ്യമായി പറയുന്നത്. കുറേക്കാലം മുമ്പുവരെ എല്ലാവരേയും പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ദേവപ്രശ്‌നം വെച്ചപ്പോള്‍ പ്രായപൂര്‍ത്തിയായ സ്ത്രീകള്‍ നേരിട്ട് ഭഗവാനെ ദര്‍ശിക്കരുതെന്ന് കണ്ടു. ഇതിന്‍ പ്രകാരമാണ് പിന്നീട് നിയന്ത്രണം വന്നത്.
അപ്പോഴും അവിടെ സ്ത്രീകള്‍ക്ക് വിവേചനം കല്‍പിച്ചിട്ടില്ല എന്നതും കൗതുകമാണ്. കാരണം സ്ത്രീജനങ്ങള്‍ക്ക് ഭഗവാനെ നേരിട്ടല്ലെങ്കിലും ഒരു നോക്ക് കാണേണ്ടതുണ്ട്. വാസ്തുവിദ്യയുടെ സഹായത്താല്‍ അതിനൊരു വഴിയും അവര്‍ക്ക് മുന്നിലുണ്ട്. വാസ്തുശാസ്ത്ര പാരമ്പര്യത്തിന്റെ ബലത്തില്‍, ക്ഷേത്ര ഇടനാഴിയില്‍ നിന്ന് ഭഗവാനെ നേരില്‍ കണ്ടു പ്രാര്‍ത്ഥിക്കുന്ന ഭക്തകളെ നേരിട്ടുകാണാന്‍ കഴിയാത്ത രീതിയില്‍ ക്രമീകരിച്ചിരിക്കുകയാണ് ശ്രീകോവില്‍ നിര്‍മാണത്തിന്റെ വാസ്തുഘടന.
ഭക്തപ്രിയനാണ് ബാലമുരുകന്‍. സ്ത്രീകളെ നേരില്‍ കാണാന്‍ വിധിയില്ലെങ്കിലും അവരുടെ മനമറിയുന്നവനാണ് ശ്രീ ബാലമുരുകന്‍. അമ്മയാവാനുള്ള സ്ത്രീയുടെ ആഗ്രഹം സഫലമാകാന്‍ തൃക്കിടങ്ങൂരപ്പനെ മുറുകെ പിടിച്ചാല്‍ മതിയത്രെ. ഇവിടത്തെ വിശേഷാല്‍വഴിപാടാണ് ബ്രഹ്മചാരിക്കൂത്ത്. ക്ഷേത്ര പ്രതിഷ്ഠ ബ്രഹ്മചാരീഭാവത്തിലുള്ളതിനാലാണ് ഈ വഴിപാടിന് പ്രാധാന്യം കല്‍പിക്കുന്നത്. ഇഷ്ടസന്താനലബ്ധിക്കായാണ് ഈ വഴിപാട് കൂടുതലും നടത്തിപ്പോരുന്നത്.
ആഗ്രഹം സഫലമായാലും ഈ സന്താനത്തെയും കൊണ്ട് സ്ത്രീകള്‍ക്ക് അകത്തേക്ക് പ്രവേശിക്കാന്‍ പാടില്ല. പകരം ബ്രഹ്മചാരിക്കൂത്തിന് ശേഷം കൂത്തു നടത്തുന്ന ചാക്യാര്‍ കുഞ്ഞിനേയും കൊണ്ട് ദേവനെ ദര്‍ശിച്ച് അപ്പോള്‍ തന്നെ പുറത്തുകടക്കും. ഇത് ആ ക്ഷേത്രത്തിന്റെ ചിട്ടവട്ടമാണ്. അത് അനുസരിക്കുകയാണ് വേണ്ടത്. എല്ലായിടത്തും ഒരുപോലെ വേണമെന്ന് ശഠിക്കാന്‍ പാടില്ല. അങ്ങനെയെങ്കില്‍ മണ്ണാറശ്ശാല നാഗക്ഷേത്രത്തില്‍ സ്ത്രീകള്‍ പൂജ നടത്തുന്നതാണ് കീഴ്‌വഴക്കം.
അവിടെ പുരുഷന്മാര്‍ക്കും 50 ശതമാനം സംവരണം വേണമെന്ന് പറയേണ്ടിവരും. ചില കാര്യങ്ങള്‍ക്ക് ചിട്ടവേണം. അത് ഭൗതികകാര്യങ്ങളിലും പാലിക്കേണ്ടിവരാറുണ്ട്. പഠനം പൂര്‍ത്തിയാക്കി ഒരാള്‍ ജോലിക്കായി ഒരു സ്ഥാപനത്തില്‍ പ്രവേശിച്ചാല്‍ അവിടത്തെ ചിട്ടകള്‍ പാലിക്കാന്‍ അയാള്‍ ബാധ്യസ്ഥനാണ്. അത് പറ്റില്ല എന്ന് പറഞ്ഞാല്‍ ജോലി ഉപേക്ഷിക്കേണ്ടി വരും. ഇതുതന്നെയാണ് ചിലപ്പോള്‍ ആത്മീയകാര്യങ്ങളിലും പാലിക്കേണ്ടി വരിക.
കിടങ്ങൂര്‍ ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ താന്ത്രികവിധിപ്രകാരമാണ് പൂജാദി കര്‍മ്മങ്ങള്‍ നടക്കുന്നത്. അതൊക്കെ മാറ്റണം എന്ന് പറയാനാവില്ല. സമത്വം ഇല്ലാത്തതുകൊണ്ടല്ല സ്ത്രീക്ക് പ്രവേശനം പാടില്ല എന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ഇത് എല്ലാ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലും ബാധകമല്ല താനും.
മൂവായിരത്തിലേറെ വര്‍ഷം പഴക്കം കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റി നിരവധി സവിശേഷതകളാണുള്ളത്. സുബ്രഹ്മണ്യ സ്വാമിയ്‌ക്കൊപ്പം തുല്യപ്രാധാന്യമുള്ള മറ്റൊരു പ്രതിഷ്ഠയാണ് മഹാവിഷ്ണുവിന്റേത്. വടക്കുംതേവരെന്നാണ് ഇവിടെ വിഷ്ണു അറിയപ്പെടുന്നത്. ആദ്യം ഉണ്ടായതും വിഷ്ണുവിന്റെ പ്രതിഷ്ഠയാണെന്നാണ് വിശ്വാസം.
ശക്തിസ്വരൂപിണിയായ ശ്രീ ഭുവനേശ്വരിയുടെ സാന്നിധ്യമുള്ള കൂത്തമ്പലമാണ് മറ്റൊരു പ്രത്യേകത. പന്നിയൂര്‍ ഗ്രാമത്തില്‍ നിന്ന് വന്ന ഊരാണ്മക്കാരാണ് ഇവിടെ ദേവിയെ പ്രതിഷ്ഠിച്ചത്. തെക്കോട്ടാണ് ദേവിയുടെ പ്രതിഷ്ഠ. പെരുന്തച്ചനാല്‍ നിര്‍മ്മിതമാണ് ഭഗവതിയുടെ സ്ഥാനം. എടുത്തുപറയേണ്ട മറ്റൊന്ന് കൂത്തമ്പലത്തെക്കുറിച്ചാണ്. വാസ്തുവിദ്യപ്രകാരം പകിടചാരി കണക്കനുസരിച്ചാണ് നിര്‍മാണം. രാഗമണ്ഡപത്തില്‍ രാമായണമഹാഭാരത കഥാഭാഗങ്ങള്‍ കൊത്തിവച്ചിരിക്കുന്നു.
ലോകത്ത് ഒരുപക്ഷെ മറ്റൊരിടത്തും കുറുന്തോട്ടി തൂണ് എന്നൊന്ന് കാണാന്‍ കഴിഞ്ഞെന്ന് വരില്ല. അങ്ങനെയൊന്ന് ഉണ്ടെന്ന് പറഞ്ഞാല്‍ പോലും പലരും വിശ്വസിച്ചെന്നുവരില്ല. ഒരു കുറുന്തോട്ടി തൂണുപോലെ വളര്‍ന്ന് വലുപ്പം വയ്ക്കണമെങ്കില്‍ ഏതാണ്ട് 4200 വര്‍ഷം വേണ്ടിവരും. ഉളിതൊടാതെ മഴുകൊണ്ട് ചെത്തിയെടുത്ത ഈ തൂണ് മഴുവന്നൂര്‍ കുടുംബക്കാരാണ് നിര്‍മിച്ചതത്രെ. ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് ശാസ്താവിന്റെ പ്രതിഷ്ഠ. ഇരിങ്ങാലക്കുട കെടങ്ങശ്ശേരി തരണനെല്ലൂര്‍ ഇല്ലത്തിനാണ് താന്ത്രികാധികാരം. ഇവിടത്തെ രാമന്‍ നമ്പൂതിരിപ്പാടാണ് ക്ഷേത്രം തന്ത്രി. ഈ ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം കിടങ്ങൂര്‍ ഗ്രാമത്തിലുള്ള 13 നമ്പൂതിരി ഇല്ലങ്ങള്‍ക്കാണ്. കിടങ്ങൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ ഐതിഹ്യ പശ്ചാത്തലം ഏകദേശം ഇപ്രകാരമാണ്.
പറഞ്ഞുവന്നത് ഓരോ ക്ഷേത്രങ്ങള്‍ക്കും അതിന്റേതായ ആചാര്യമര്യാദകളുണ്ട്. ക്ഷേത്രത്തിന്റെ പരമാധികാരി തന്ത്രിയാണ്. ശബരിമലയില്‍ ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം വേണമെന്നാണ് ചിലരുടെ ആവശ്യം. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. യുവതികള്‍ക്കും പ്രവേശനം അനുവദിക്കണമെന്നും ഇല്ലെങ്കില്‍ അതിക്രമിച്ചു കയറും എന്നൊക്കെ ‘പുരോഗമനവാദി’കളും ഫെമിനിസ്റ്റുകളും ഒക്കെ പറയുന്നുണ്ട്. പക്ഷെ വിശ്വാസികളായ സ്ത്രീകളാരും ശബരിമല അയ്യപ്പനെ, താന്ത്രികവിധി ലംഘിച്ച് ദര്‍ശിക്കും എന്ന് പറയില്ല. ‘പുരോഗമനം’ പറയുന്ന ന്യൂനപക്ഷത്തിന് മാത്രമേ ഇക്കാര്യത്തില്‍ പ്രശ്‌നമുള്ളു. വിശ്വാസങ്ങളെ ഹനിക്കാന്‍ ആര്‍ക്കും അവകാശമില്ല.
പലതും കാലാനുസൃതമായി മാറേണ്ടതുണ്ട് എന്ന വാദത്തോട് യോജിക്കുന്നുണ്ടെങ്കിലും എല്ലാ കാര്യത്തിലും ആ മാറ്റം വേണമെന്ന നിര്‍ബന്ധബുദ്ധി പാടില്ല. എല്ലാറ്റിനും നമ്മുടെ നാട്ടില്‍ നിയമവും സ്വാതന്ത്ര്യവുമുണ്ട്. പക്ഷെ ഇവിടെ വേണ്ടത് വിവേചനബുദ്ധിയാണ്. അതാണ് പലര്‍ക്കും ഇല്ലാതെ പോകുന്നത്. പ്രശ്‌നങ്ങളില്‍ അകപ്പെടാതിരിക്കാന്‍ ബുദ്ധി പ്രയോഗിക്കുകയാണ് വേണ്ടത്. പലപ്പോഴും നിയമം രക്ഷയ്‌ക്കെത്തുന്നത് പ്രശ്‌നങ്ങളില്‍ അകപ്പെട്ട ശേഷമായിരിക്കും. അലിഖിതമായ കീഴ്‌വഴക്കങ്ങള്‍ ഒരുപരിധി വരെ പാലിക്കുകയാണെങ്കില്‍ പല വിപത്തുകളും ഒഴിവാക്കാന്‍ സാധിക്കും. സ്വാതന്ത്ര്യത്തോടൊപ്പം കടമകളും പാലിക്കേണ്ടതുണ്ട്.
ആചാരാനുഷ്ഠാനങ്ങളുടെ കാര്യത്തിലേക്ക് വരാം. മണ്ഡലകാലത്ത് പതിവായി ശബരിമലയിലെത്തി ഞാന്‍ ദര്‍ശനം നടത്തിയിരുന്നു. എന്നാലിപ്പോള്‍ ആ പതിവില്ല. ഭഗവാനെ ദര്‍ശിക്കാന്‍ ഒരിക്കല്‍ ഏഴ് മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ടി വന്നു. ഇടംവലം തിരിയാന്‍ പറ്റാത്തത്ര തിരക്ക്. വര്‍ഷം തോറും ഈ തിരക്ക് ഏറുന്നതല്ലാതെ കുറയുന്നില്ല. ഈ തിരക്കിനിടയിലേക്കാണ് സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് പറയുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ ഓരോ ക്ഷേത്രത്തിലും വ്യത്യസ്തമാണെന്ന് ആദ്യമേ സുചിപ്പിച്ചല്ലോ. കേവല ഭൗതികയുക്തികൊണ്ട് അളക്കാവുന്ന ഒന്നല്ല ആത്മീയത.



ജന്മഭൂമി: http://www.janmabhumidaily.com/news647008#ixzz4kBABDyFT

വിശ്വമഹാക്ഷേത്രം

പന്തളത്തു രാജാവ് ക്ഷേത്ര പുനരുദ്ധാരണത്തിന് സന്നദ്ധനായി, വിഗ്രഹനിര്‍മാണത്തെപ്പറ്റി സംശയമുണ്ടായപ്പോള്‍, ശബരിമലയില്‍ കലിയുഗവരദനായ ഭഗവാന്റെ ആദ്യപ്രതിഷ്ഠ നടത്തിയ- മഹാവിഷ്ണുവിന്റെ അവതാരവും, പരമശിവഭക്തനും കേരളത്തിന്റെ സൃഷ്ടാവും ചിരഞ്ജീവിയുമായ പരശുരാമന്‍ ഒരു മഷിനോട്ടക്കാരനായി ഇന്നത്തെ നിലയിലുള്ള അയ്യപ്പവിഗ്രഹ നിര്‍മാണത്തിനുള്ള ഉപദേശം നല്‍കി. അങ്ങനെ പന്തളത്ത് രാജാവ് അയ്യപ്പസ്വാമിയുടെ പ്രതിഷ്ഠ നടത്തി. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണ്, ധ്യാനരൂപത്തിലാണ് പ്രതിഷ്ഠ.
കിഴക്കന്‍ മലയോര പ്രദേശത്ത് ഭഗവാന്റെ അഞ്ച് ക്ഷേത്രങ്ങളുണ്ട്. ബാലനായി കുളത്തൂപ്പുഴയിലും യുവാവായി ആര്യങ്കാവിലും ധ്യാനനിരതനായി ശബരിമലയിലുമാണ് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത്. ഇതില്‍ കാന്തമല ഏതെന്ന് കണ്ടെത്തിയിട്ടില്ല. ഒരുപക്ഷേ പൊന്നമ്പലമേട്ടിലേതാണോ എന്നു സംശയമുണ്ട്.

പുരാണങ്ങളിലെ പ്രതിപാദ്യ അദ്ഭുത സിദ്ധികളെപ്പറ്റി ചിന്തിക്കുമ്പോള്‍ ഇതൊക്കെ സാധ്യമാണോയെന്ന സംശയം ഉണ്ടാകാനിടയുണ്ട്. യോഗസിദ്ധികള്‍ നേടിയ മഹായോഗികള്‍ക്ക് അഷ്ടസിദ്ധികള്‍ (അണിമ, ലഘിമ, ഗിരിമ, മഹിമ, ഈശത്വം, വശിത്വം, പ്രാപ്യം, പ്രാകാശ്യം) കൈവരികയും ഇച്ഛാനുസരണം പര്‍വതമാകാം, അണുവായി ചുരുങ്ങാം, പരകായ പ്രവേശമാകാം, മറ്റൊരാളായിത്തീരാം, എവിടെയും സഞ്ചരിക്കാം ഇങ്ങനെയുള്ള അദ്ഭുത കാര്യങ്ങള്‍ ചെയ്യാനാകും. ഇതില്‍ പ്രാപ്യമെന്ന സിദ്ധിയിലൂടെയാണ് മഹാവിഷ്ണു മോഹിനിയായത്. സൃഷ്ടികര്‍ത്താക്കളായ ഈശ്വരന്‍മാര്‍ക്ക് എന്താണ് സാധ്യമല്ലാത്തത്. നമ്മള്‍ മനുഷ്യരെ ആധാരമാക്കി ചിന്തിക്കുമ്പോഴാണ് പലതും ശരിയല്ല എന്നുതോന്നുന്നത്.

ഈശ്വരന്മാരില്‍ ‘പരമേശ്വരനും പരാശക്തിയും’ ഒരിക്കലും മനുഷ്യഗര്‍ഭത്തില്‍ ജനിക്കുകയില്ല. അവര്‍ ‘സ്വയംഭൂ’വായി അവതരിക്കുകയേയുള്ളൂ. ആധുനിക ശാസ്ത്രം ക്ലോണിങ് എന്ന പ്രക്രിയയിലൂടെ, അതായത് ഒരു ജന്തുവിന്റെ ഏതാനും സെല്ലുകളില്‍നിന്ന് അതേതരത്തിലുള്ള ജന്തുക്കളെ സൃഷ്ടിച്ചു തെളിയിച്ചിട്ടുണ്ടല്ലോ. ഇവിടെ പുരുഷ-സ്ത്രീ സംയോഗം ആവശ്യമല്ല തന്നെ. പല കുംഭോത്ഭവന്മാരെ പുരാണങ്ങളില്‍ കാണാം. അതൊക്കെയും ആധുനിക ഭാഷയില്‍ ടെസ്റ്റ്യൂബ് ശിശുക്കളാണ്.
ധര്‍മശാസ്താവിനെപ്പറ്റി പ്രതിപാദിക്കുന്ന അടിസ്ഥാന ഗ്രന്ഥമായ ഭൂതനാഥോപാഖ്യാനത്തിലെ പല പോരായ്മകളും മേല്‍പ്രസ്താവിച്ച ചിന്തയിലൂടെ ഇല്ലാതാക്കാന്‍ പ്രയോജനപ്പെടുമെന്ന് കരുതുന്നു.~

പുരാണ രചനാകാലത്തിനുശേഷമാണ് ധര്‍മശാസ്താവിന്റെ അവതാരം എന്നും അതിനാലാണ് പുരാണങ്ങളില്‍ പ്രതിപാദ്യമില്ലാത്തതെന്നും കണ്ടുകഴിഞ്ഞു. ശബരിമല ക്ഷേത്രം അഖില ഭാരത അടിസ്ഥാനത്തിലും ആഗോളതലത്തിലും പ്രസിദ്ധിയാര്‍ജിച്ചിട്ടുള്ളത് ഏതാണ്ട് ഒരു നൂറ്റാണ്ടിനിപ്പുറമാണ്. ഭാരതത്തിന്റെ തെക്കേയറ്റത്ത് നടന്ന ഒരു അവതാരത്തെപ്പറ്റി ഉത്തരഭാരതത്തിലേക്ക് വിവരം സിദ്ധിച്ചതോ പ്രചാരത്തിലായതോ അടുത്തകാലത്തു മാത്രമാണ്. മറ്റൊരു കാര്യം, ഭാരതത്തില്‍ ശൈവ-വൈഷ്ണവ ഭക്തന്മാര്‍ തമ്മിലുള്ള വൈരം അതിരുകടക്കുന്ന സന്ദര്‍ഭത്തില്‍ സമവായത്തിനുള്ള ഒരന്വേഷണത്തില്‍ ശങ്കരനാരായണ സങ്കല്‍പ്പംപോലെ ധര്‍മശാസ്താവിനും പ്രാമുഖ്യം ലഭിച്ചതുമാകാം.

ധര്‍മശാസ്താവ്, കലിയുഗവരദനും, ഭൂതനാഥനും, ശനികാരകനും, താരകബ്രഹ്മവും ആണ്. കലിയുഗത്തിലെ ജനങ്ങള്‍ക്ക് കലികല്‍മഷങ്ങളില്‍നിന്ന് മോചനം നല്‍കുവാന്‍ അവതരിച്ച ഈശ്വരനാണ്. ഏതൊരു പരമാത്മാവില്‍നിന്നാണോ ജീവാത്മാക്കള്‍ പിറന്നത്, അതേ പരമാത്മാവ് ജീവാത്മാവിനെ വിലയം പ്രാപിക്കുകയാണ് ജീവിതലക്ഷ്യം. പ്രതീകാത്മകമായി മനുഷ്യന്റെ ഉയര്‍ച്ചയ്ക്ക് തടസ്സമായി നില്‍ക്കുന്ന 17 ഘടകങ്ങളെ (അഷ്ടരാഗങ്ങള്‍, പഞ്ചേന്ദ്രിയങ്ങള്‍, സത്വ-രജ-തമോഗുണങ്ങള്‍, അവിദ്യ) തരണംചെയ്ത്, വിദ്യ (ജ്ഞാനം) നേടി ആത്മാവാകുന്ന സ്‌നേഹത്തെ (നെയ്യ്) ഭഗവത് വിഗ്രഹത്തില്‍ അഭിഷേകം നടത്തി ഭക്തന്‍, ഭഗവാനില്‍ വിലയംപ്രാപിച്ച് (മോക്ഷം നേടി)നശ്വരമാകുന്ന ഉടഞ്ഞ നാളികേരത്തെ അഗ്നി (ആഴി) യില്‍ ഹോമി(ദഹിപ്പിക്കുന്ന)ക്കുന്ന തത്വമാണല്ലോ ശബരിമല ദര്‍ശനത്തിലടങ്ങിയിരിക്കുന്നത്. ഈയൊരു സങ്കല്‍പ്പ വിശേഷം ലോകത്ത് മറ്റൊരു ക്ഷേത്രത്തിലുമില്ലാത്തതിനാലാണ്, ശബരിമല ക്ഷേത്രം, വിശ്വ (ആഗോള) ക്ഷേത്രമാകുന്നത്. ഭഗവാനും ഭക്തനും മുദ്രധരിക്കുന്ന നാള്‍മുതല്‍ ഒന്നാകുന്ന-തത്വമസി-സങ്കല്‍പ വിശേഷം ശബരിമലയുടെ മുഖമുദ്രയാണ്. മഹാതത്വങ്ങളെ ഉള്‍ക്കൊള്ളുന്നതിനാലാണ് കോടാനുകോടി ഭക്തന്മാര്‍, എത്ര കഷ്ടതകള്‍ സഹിച്ചും, ഓരോ വര്‍ഷവും ഇവിടേക്കെത്തുന്നത്. ലോകത്ത് മറ്റൊരു തീര്‍ത്ഥാടന കേന്ദ്രത്തിലും ഇത്രയേറെ കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടതില്ല. സ്വതേസുഖിമാന്മാരായ ഇക്കാലത്തെ ജനങ്ങള്‍, ഇന്ന് ശബരിമലയില്‍ അനുഭവിക്കേണ്ടി വരുന്ന കഷ്ടപ്പാടുകള്‍ ബോധ്യപ്പെട്ടാല്‍, ഇനി ഇങ്ങോട്ടില്ല എന്നു പറയേണ്ടതാണ്. പക്ഷേ അനുഭവം നേരെ മറിച്ചാണല്ലോ. ഇത് ഭഗവാന്‍ കലിയുഗവരദനായതുകൊണ്ടുതന്നെ.

മകരവിളക്ക് കാലത്ത് കൃത്യമായി പ്രകൃതി ഒരുക്കുന്ന ‘മകരജ്യോതി’, പ്രകൃതിയുടെ കുണ്ഡലിനീ ഉദ്ധാരണമാണ്. മകരവിളക്കും (പൊന്നമ്പലമേട്ടില്‍ തെളിയിക്കുന്നത്) മകരജ്യോതിയും വ്യക്തമായും രണ്ടുതന്നെയാണ്. അതും ദൃശ്യമാകുന്നത് ശബരിമല പ്രാന്തപ്രദേശങ്ങളില്‍ മാത്രം. കോടാനുകോടി അയ്യപ്പന്മാരുടെ കണ്ഠങ്ങളില്‍ നിന്നുയരുന്ന ‘സ്വാമിയേ ശരണമയ്യപ്പാ’ എന്ന നവാക്ഷരീ മന്ത്രത്തിന്റെ വൈഖരി, കേരളത്തിന്റെ അന്തരീക്ഷത്തെ ശുദ്ധീകരിക്കുന്നുവെന്നത് ശാസ്ത്രസത്യമാണ്.



ജന്മഭൂമി: http://www.janmabhumidaily.com/news542349#ixzz4ZJrqxS6X

ഈശ്വരൻ കൃഷി കാണാൻ ഇറങ്ങുമ്പോൾ

കോണ്‍ക്രീറ്റുപാലം വന്നു. വൈക്കത്തുനിന്ന്‌വാഴമനപ്പാടത്തേക്കു പാടത്തൂടെയും ഇന്ന് റോഡുണ്ട്; തോട് കടക്കാന്‍ പാലവും. അപ്പര്‍ കുട്ടനാട്ടിലെ നീരൊഴുക്കുകള്‍ തടസ്സപ്പെടുത്താതെ, എന്നാല്‍ ഓരുവെള്ളം (ഉപ്പുവെള്ളം) കടക്കാതെയും കൃഷി ചെയ്യാനുണ്ടാക്കിയിരുന്ന സംവിധാനങ്ങളായിരുന്നു താല്‍ക്കാലിക ബണ്ടുകള്‍ (ചിറകള്‍). കൃഷിയാവശ്യം കഴിഞ്ഞാല്‍ ബണ്ട് പൊളിച്ചുമാറ്റും, നീരൊഴുക്കു തുടരും. വികസനത്തിന്റെ വഴിയില്‍ കോണ്‍ക്രീറ്റുകൊണ്ടുള്ള സ്ഥിരം റോഡും വഴിയും ചിറയും മറ്റും വന്നതോടെ കുട്ടനാടിന്റെ നീരൊഴുക്ക് തടസപ്പെട്ടു. കൃഷിയുടെ പ്രകൃതി വ്യവസ്ഥ തെറ്റി. അപ്പര്‍ കുട്ടനാട്ടിലും ലോവര്‍ കുട്ടനാട്ടില്‍ കൂടുതലും കൃഷി മുടങ്ങി. ജലാശയങ്ങള്‍ കേടായി, രോഗങ്ങള്‍ പെരുകി. വികസനവും വിശ്വാസങ്ങളും ആചാരങ്ങളും തമ്മിലുള്ള പല സംഘര്‍ഷങ്ങളിലൊന്ന്. കൃഷിയുടെ മഹത്വവും പരമ്പരാഗത രീതിയും ഓര്‍മിപ്പിക്കാന്‍ കുംഭാഷ്ടമിച്ചടങ്ങ് സഹായകമാകും.
ഇന്ന് വൈക്കത്ത് മാശി അഷ്ടമി. കുംഭമാസത്തിലെ അഷ്ടമിയാഘോഷമാണ് മാശി അഷ്ടമി. വൃശ്ചികത്തിലെ കൃഷ്ണപക്ഷ അഷ്ടമിയാണ് ഏറെ പ്രസിദ്ധമായ വൈക്കത്തഷ്ടമി. അന്നദാന പ്രഭുവെന്ന സങ്കല്‍പ്പത്തിലുള്ള ശ്രീപരമേശ്വരന്റെ നാട്ടുകാര്‍, അന്യദേശത്തുനിന്നെത്തുന്നവര്‍ക്കൊരുക്കുന്ന വിരുന്നാഘോഷം കൂടിയാണത് കുംഭത്തിലെ മാശി അഷ്ടമി അന്നാട്ടുകാര്‍ക്കെന്നാണ് പറച്ചില്‍. പക്ഷേ, അതിനെല്ലാമപ്പുറം, ഒരുപക്ഷേ ലോകത്ത് മറ്റൊരു ആരാധനാ ക്രമത്തിലും വിശ്വാസപക്ഷത്തിലുമില്ലാത്ത ഉദാത്തമായ സാമൂഹ്യമാനങ്ങളുണ്ട് കുംഭാഷ്ടമിക്ക്.
ഭഗവാന്‍, വൈക്കത്തപ്പന്‍ കൃഷികാണാനിറങ്ങുന്ന, കൃഷിക്കാരെ കാണാന്‍ ശ്രീകോവില്‍ വിട്ട് കിഴക്കോട്ടിറങ്ങുന്ന ദിവസമാണ് കുംഭാഷ്ടമി. കാര്‍ഷികവൃത്തിക്കും അതില്‍ വ്യാപൃതരാകുന്ന മണ്ണിന്റെ മക്കള്‍ക്കും ഇത്രമാത്രം പ്രാധാന്യം കൊടുത്തുള്ള വിശ്വാസം, ആചാരം മറ്റെങ്ങുമുണ്ടാവില്ല. ഉദയനാപുരത്തപ്പനായ മകന്‍ സുബ്രഹ്മണ്യനെ കൂട്ടി തന്റെ കൃഷിയിടം കാണാന്‍ വൈക്കത്തപ്പ പോകുന്നു എന്നാണ് സങ്കല്‍പ്പം.
ഉദയനാപുരത്തുനിന്ന്, വൈകിട്ട് കര്‍ഷകര്‍ പാടത്തുനിന്നു കയറുന്ന സമയം നോക്കി, മകന്‍ സുബ്രഹ്മണ്യനിറങ്ങും. (ആനപ്രേമികളുടെ ആവശ്യത്തെ തുടര്‍ന്നുള്ള പരിഷ്‌കാരങ്ങളില്‍, വൈകിട്ട് മൂന്നുമണി എന്ന സമയക്രമം ഇപ്പോള്‍ അഞ്ചരയാക്കി). വൈക്കത്ത് മകനെ കാത്ത് അച്ഛന്‍ നില്‍ക്കുന്നുണ്ടാവും. മകനെയും കൂട്ടി കൃഷി ഭൂമിയിലേക്ക്. അവിടെ കൃഷികണ്ടും കര്‍ഷകരെ സന്തോഷിപ്പിച്ചും മടക്കം. അതാണ് വിശ്വാസ സങ്കല്‍പ്പം. ഇതിലെ സാമൂഹ്യ കാഴ്ചപ്പാട് വലുതാണ്. ആചാരത്തിലെയും അനുഷ്ഠാനത്തിലെയും ഇത്തരം സാംസ്‌കാരികതയാണല്ലോ നാട്ടാചാരങ്ങളുടെ സമ്പത്ത്.
നൂറ്റാണ്ടായി തുടരുന്ന ആചാരമാണിത്. 90 വര്‍ഷം കഴിഞ്ഞു വൈക്കത്തമ്പലത്തില്‍ ഹിന്ദുക്കളിലെ അവര്‍ണര്‍ക്കും പ്രവേശനം വേണമെന്നാവശ്യപ്പെട്ട് നടന്ന സത്യഗ്രഹ സമരം വിജയിച്ചിട്ട്. അവര്‍ണരെന്ന് മുദ്രയടിച്ച് അകറ്റിനിര്‍ത്തിയവര്‍ക്ക് ക്ഷേത്ര പ്രവേശന അനുമതി നേടാന്‍, സവര്‍ണര്‍ നടത്തിയ സാമൂഹ്യവിപ്ലവം. ലോകചരിത്രത്തിലെ അസാധാരണ സംഭവങ്ങളിലൊന്നാണല്ലോ അത്. അതിനുമുന്‍പ് പല കാരണങ്ങളാല്‍ അകറ്റിനിര്‍ത്തപ്പെട്ടവര്‍ക്കിടയിലേക്ക് ഈശ്വരന്‍ സ്വയം ഇറങ്ങിച്ചെല്ലുന്നതാണ് കുംഭാഷ്ടമിയിലെ ആചാരം. ഈശ്വരനെ കാണാന്‍ വരുന്നതും ഈശ്വരന്‍ കാണാന്‍ ചെല്ലുന്നതും തമ്മില്‍ വലിയ അന്തരമുണ്ടല്ലോ. പല കാരണങ്ങളാല്‍ ക്ഷേത്രസന്നിധിയില്‍ എത്താന്‍ കഴിയാത്തവര്‍ക്ക്, അവര്‍ക്കിടയിലെത്തുന്ന ഭഗവാനെ കാണാനുള്ള അവസരം. സാമൂഹ്യ അനാചാരങ്ങള്‍ നടപ്പിലാക്കിയവരെന്ന് വിമര്‍ശിക്കപ്പെടുന്നവര്‍ തന്നെയാണ് ഈ അനുഷ്ഠാനവും ഉണ്ടാക്കിയതെന്ന് കൂടി ഓര്‍മ്മിക്കണം.
പതിവ് എഴുന്നള്ളത്തില്‍ നിന്നേറെ വ്യത്യസ്തമാണ് ഈ യാത്രയിലെ അനുഷ്ഠാന മര്യാദകള്‍. നാല് ആനകളുടെ അകമ്പടി. വൈക്കത്തപ്പന്റെ തിടമ്പിനും പ്രത്യേകത, പതിവ് തിടമ്പല്ല. കുംഭാഷ്ടമിയിലെ എഴുന്നള്ളത്തിലെ തിടമ്പില്‍ ഭഗവാന് ഒരു നാട്ടുകാരണവരുടെ ഭാവമാണ്. കൊമ്പന്‍ മീശ വച്ച കരുത്തനായ, അധികാര ഭാവമുള്ള രൂപം.
മകനെ കൂട്ടി, ക്ഷേത്രത്തിന്റെ കിഴക്കു വാതിലിലൂടെ എഴുന്നള്ളി, ഒരുകാലത്ത് ക്ഷേത്രഭൂമിയായിരുന്ന പാടശേഖരങ്ങളിലേക്കാണ് യാത്ര. ഇന്ന് കൃഷി ക്ഷയിച്ചു. ക്ഷേത്രത്തിന്റെ നടത്തിപ്പ് ചെലവിന് പണ്ട് നെല്ലുവിളയിച്ചിരുന്ന വാഴമനപ്പാടത്തേക്കാണ് ഗ്രാമദേവത എത്തുക. വേമ്പനാട്ട് കായലില്‍ നിന്ന് വാഴമനപ്പാടത്തേക്ക് വെള്ളമൊഴുകുന്ന തോട്ടില്‍ ചിറകെട്ടുന്നത് ഭഗവാന് അപ്പുറം കടക്കാനാണ്. അതോടെയാണ് കൃഷിപ്പണിയും തുടങ്ങുന്നത്. കെട്ടുന്ന താല്‍ക്കാലിക ചിറയ്ക്ക് മുകളിലൂടെ വൈക്കത്തപ്പന്‍ കടക്കുന്നതോടെ കൃഷി സംരക്ഷിക്കപ്പെടുന്നുവെന്നാണ് വിശ്വാസം. നാലാന കടന്നുപോകുമ്പോള്‍ ചിറ ഉറയ്ക്കുമെന്നതാവും ശാസ്ത്രീയ വശം. അതിന് ഭഗവാന്റെ സാന്നിദ്ധ്യം കൂടിയാകുമ്പോള്‍ കര്‍ഷകന്റെ ആത്മവിശ്വാസം ഏറും.
ക്ഷേത്രത്തില്‍നിന്നിറങ്ങിയാല്‍ മൂന്നിടത്ത് വൈക്കത്തപ്പന് വിശ്രമമുണ്ട്. വാഴമനക്കൊട്ടാരം, കൂര്‍ക്കച്ചേരി, കള്ളാട്ടുശേരി. ഇവിടങ്ങളില്‍, വലിയ ചെമ്പില്‍ നിവേദ്യമുണ്ടാക്കും. വൈക്കത്തപ്പന്‍ മേല്‍നോട്ടക്കാരന്‍. കര്‍ഷകര്‍ക്കും മറ്റ് ജനാവലിക്കും ‘കാരണവരെ’ കാണാന്‍ അവിടെ അവസരം. വരുന്നവര്‍ക്കെല്ലാം നിവേദ്യം പങ്കുവക്കണമെന്നാണ് ആചാരം. അങ്ങനെ പ്രജകളെ കേട്ട്, പ്രജകളെ കണ്ട് സന്തോഷത്തോടെ മടക്കയാത്ര. അതി ഗംഭീരമാണ് തിരിച്ചെഴുന്നള്ളത്ത്. കൃഷി യഥാവിധി നടക്കുന്നത് അറിഞ്ഞും കര്‍ഷകരെ കണ്ടും ആഹ്ലാദിച്ച്, മകന് ഇവയെല്ലാം പരിചയപ്പെടുത്തി മടക്കം. ഇരുവശവും ദീപങ്ങള്‍ തെളിയിച്ച് വൈക്കത്തെ വിളക്കു സമിതികളും നാട്ടുകാരും ഗ്രാമദേവതയെ തൃപ്തിപ്പെടുത്താന്‍ മത്സരിക്കും.
കൃഷിയിടത്തിലേക്കുള്ള എഴുന്നള്ളത്ത് കിഴക്കേ നടയില്‍ തുടങ്ങുമ്പോള്‍ വിശ്വാസികള്‍ അടിമകിടക്കുന്ന ചടങ്ങുണ്ട്. സാധാരണ മരണാനന്തര ചടങ്ങിലാണ് മുഴുവനായി വാഴയില വെട്ടുന്നതുപോലും. ആഘോഷങ്ങള്‍ക്കും മറ്റ് അനുഷ്ഠാനങ്ങള്‍ക്കും തൂശനിലയാണ് പതിവ്. ഈ ദിവസം മുഴുവന്‍ വാഴയില നിവര്‍ത്തി, അതില്‍ വിശ്വാസത്തോടെ, അച്ഛന്റെയും മകന്റെയും മുന്നില്‍ കിടക്കുന്ന ”അടിമ കിടക്ക”ല്‍ ചടങ്ങ് കുംഭാഷ്ടമിയിലെ പതിവാണ്. ദേവതകള്‍ ഏറ്റവും സന്തോഷിച്ചിരിക്കുന്ന വേളയില്‍ സ്വയം സമര്‍പ്പിക്കുന്നതോടെ ഭഗവാന്മാര്‍ ഇരുവരും ഭക്തരുടെ സംരക്ഷണം ഏറ്റെടുത്തുകൊള്ളുമെന്നാണ് വിശ്വാസം.
ആഘോഷപൂര്‍വം തിരികെ വൈക്കത്തെത്തിക്കഴിഞ്ഞാല്‍ ക്ഷേത്രത്തില്‍ മൂന്നു പ്രദക്ഷിണം. പിന്നെ മകനെ യാത്രയാക്കാന്‍ അച്ഛന്‍ വടക്കേനട വരെ അനുയാത്ര. മടക്കയാത്രയും മറ്റും വൃശ്ചികാഷ്ടമിയുടെ ചടങ്ങിലെ ആവര്‍ത്തനം. മകനെ പിരിയുന്നതിലെ ഖേദം. നാഗസ്വരത്തില്‍ ദുഃഖ ഖണ്ഡാരത്തിന്റെ നീട്ടിക്കരച്ചില്‍. വിശ്വാസികള്‍ മുഴുവന്‍ കണ്ണീരണിയും. ഒന്നുരണ്ടു നിമിഷം കടുത്ത മൂകത. പിന്നെ ഇടക്കിടെ തിരിഞ്ഞുനോക്കി നോക്കി അച്ഛന്റെ മടക്കയാത്ര.
ഭഗവാനെ പച്ച മനുഷ്യനാക്കി, മഹാജനാവലിക്ക് മാതൃക കാണിക്കുന്ന സാമൂഹ്യാചാരം കൂടിയാണിതെല്ലാം. അച്ഛനും മകനും തമ്മിലുള്ള ആത്മബന്ധം, കര്‍ഷകനും ഈശ്വരനും തമ്മിലുള്ള ദൃഢബന്ധം. കൃഷി സംരക്ഷിക്കേണ്ടതിന്റെ സന്ദേശം. അത് അടുത്ത തലമുറയ്ക്ക് പകര്‍ന്നുകൊടുക്കേണ്ടതിന്റെ ആവശ്യകതയറിയിക്കല്‍.
കര്‍ഷകനെ കാണാന്‍ ഭഗവാന്‍ എഴുന്നള്ളുന്നതിലെ ഉദാത്തഭാവം. ഭഗവാനെഴുന്നള്ളിയാല്‍ കൃഷി രക്ഷിക്കപ്പെടുമെന്ന വിശ്വാസം ഉറപ്പിക്കല്‍. അങ്ങനെയങ്ങനെ പലതും. ‘അന്ധവിശ്വാസ’ങ്ങള്‍ക്കപ്പുറം അനന്തമായ ആത്മവിശ്വാസം നല്‍കുന്ന ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇങ്ങനെ ഏറെയുണ്ട്. ഒരുപക്ഷേ നാളെകളിലേക്കുള്ള യാത്രകളില്‍ വിശ്വാസപ്പത്തായത്തിലെ ഈ കരുതലുകളൊക്കെയും കൂടി വഴിച്ചോറായേക്കാം.

വിഷഭയം അകറ്റും ശിലാസ്ഥാനം - ചെങ്ങന്നൂര്‍


പ്രസാദം, പവിത്രം, ചേര്‍ത്തലയിലെ തടി

രോഗങ്ങള്‍ മാറാന്‍ പ്രാര്‍ത്ഥിച്ച്, വിശ്വാസികള്‍ കോഴിയെ പറത്തിവിടുക ചേര്‍ത്തല കാര്‍ത്ത്യായനീ ക്ഷേത്രത്തിലെ വഴിപാടാണ്. ഇവിടത്തെ തടിനിവേദ്യം ഏറെ പ്രസിദ്ധമായ വഴിപാടാണ്. ശാസ്താ സങ്കല്‍പത്തില്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള കാവുടയന് നല്‍കുന്ന നിവേദ്യമാണ് തടിവഴിപാട്.

ദേവിക്ക് ഇരട്ടിയെന്ന അതിമധുരപായസം, കാവുടയന് തടിയും വഴിപാടെന്ന് ശാസ്ത്രം. അങ്ങനെ ചേര്‍ത്തല കാര്‍ത്ത്യായനി ക്ഷേത്രത്തിലെ വഴിപാട് ‘തടിയും ഇരട്ടിയും’ എന്നാണ് ഭക്തര്‍ പറയുന്നത്. ഈ വഴിപാടുകളുടെ ഐതിഹ്യം ഇങ്ങനെ: വില്വമംഗലം സ്വാമിയാരാണ് ദേവിയെ പ്രതിഷ്ഠിച്ചത്. ദേവിയുടെ ആറാട്ടെഴുന്നള്ളത്ത് കാവുടയനുമുന്നിലൂടെയാണ്. കാവുടയന്‍ വിവാഹാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ ‘ആറാട്ടുകഴിഞ്ഞു വന്നോട്ടെ’ എന്നു ദേവി മറുപടി പറഞ്ഞത്രെ.
തിരിച്ചെഴുന്നള്ളത്ത് ദേവി കാവുടയന് പിന്നിലൂടെയാക്കി. തിരിച്ചെഴുന്നള്ളത്ത് അറിയാതിരിക്കാന്‍ കാവുടയന് സമീപമാകുമ്പോള്‍ താളവാദ്യങ്ങള്‍ ഒഴിവാക്കി. പതിവ് ഇന്നും തുടരുന്നു. കമുകിന്‍ പാളയില്‍ തയ്യാറാക്കുന്ന തടി കാവുടയന് നിവേദ്യമായതെങ്ങനെയെന്ന് ആര്‍ക്കും ആധികാരികമായി പറയാനാകുന്നില്ല.

വെള്ളത്തില്‍ കുതിര്‍ത്ത് പുറംതൊലി കളഞ്ഞ കമുകിന്‍പാള ചതുരാകൃതിയില്‍ ഒരു മുഴം നീളത്തില്‍ മുറിച്ച് തടിയുണ്ടാക്കുന്നു. തിങ്കളാഴ്ചയും വ്യാഴാഴ്ചയും ഉച്ചപ്പൂജ കഴിഞ്ഞാല്‍ കീഴ്ശാന്തിക്കാരന്‍ തിടപ്പള്ളിയില്‍ വഴിപാട് തയ്യാറാക്കും. മണ്ണിട്ട് പ്രത്യേകം ഒരുക്കിയ തറയില്‍ നാലുമണിക്കൂറെടുത്ത് വൈകിട്ടത്തെ ദീപാരാധനയ്ക്ക് മുന്‍പ് തടി ചുട്ടെടുക്കും.
മുമ്പ് ശര്‍ക്കരകൊണ്ടു മത്രമായിരുന്ന തടിവഴിപാട് ഇപ്പോള്‍ പാലുകൊണ്ടും തയ്യാറാക്കുന്നു.
തയ്യാറാക്കുന്നവിധം

അരിപ്പൊടി, ശര്‍ക്കര, നാളികേരം, കദളിപ്പഴം, നെയ്യ്, മുന്തിരി, ചുക്ക്, ജീരകം എന്നിവയാണ് തടിയുടെ ചേരുവകള്‍. ശര്‍ക്കര പാവുകാച്ചി ആറിച്ച് അരിപ്പൊടിയും ചിരണ്ടിയ തേങ്ങയുമിട്ട് വെ്ം ചേര്‍ത്ത് കുഴയ്ക്കും. നെയ്യും കദളിപ്പഴവും മറ്റു ചേരുവകളും ചേര്‍ത്തിളക്കി കോരിയൊഴിക്കാന്‍ പരുവമാക്കും. മുറിച്ചുവച്ച പാളയില്‍ നിരത്തി ചുരുട്ടിയെടുക്കും. പാളയുടെ നാരുകൊണ്ട് രണ്ടറ്റത്തും ഇടയിലുമായി കെട്ടുകള്‍ ഇട്ടാന്‍
തടി ചുടാന്‍ തയ്യാര്‍.

തടി ചുട്ടെടുക്കാനുള്ള മണ്ണ് തൊണ്ടും ചിരട്ടയുമിട്ട് കത്തിച്ച് ചൂടാക്കും. മണ്ണ് വശങ്ങളിലേക്ക് മാറ്റി പാളയില്‍ ചുരുട്ടിയ തടി നിരത്തി ചൂടുള്ള മണ്ണു കൊണ്ട് പൊതിയും.
മുകളില്‍ ചിരട്ടയും കൊതുമ്പുമിട്ട് തീയിടും, പഴുത്ത മണ്ണില്‍ തടി വെന്ത് പാകമാകും.
തടി കുത്തിയെടുത്ത് കാവുടയന് നേദിച്ച് വഴിപാടുകാര്‍ക്ക് വിതരണം ചെയ്യും.
‘ആള്‍ത്തടി’യെന്ന പേരില്‍ തടിയുടെ വലിയ രൂപത്തിലുള്ള വഴിപാടുമുണ്ട്.
മീനത്തിലെ പൂരത്തിനാണ് ചേര്‍ത്തലയിയെ ഉത്സവം. ഉത്സവകാലത്ത് എട്ടു ദിവസം തടിവഴിപാടില്ല.



ജന്മഭൂമി: http://www.janmabhumidaily.com/news559646#ixzz4YBRI7SKL

കൊട്ടാരക്കര ഉണ്ണിയപ്പം

കൊട്ടാരക്കര ഉണ്ണിയപ്പം ലോകപ്രസിദ്ധമാണ്. വിശ്വാസവും സ്വാദും , ആത്മീയ-ഭൗതിക ലോകങ്ങളെ ഈ പ്രസാദവുമായി കൂട്ടിയിണക്കുന്നു. ഗണപതി ക്ഷേത്രത്തില്‍ ഗണപതി നടയിലെ തിടപ്പള്ളിയിലൊരുക്കിയ അപ്പക്കാരയിലാണ് ഉണ്ണിയപ്പം വഴിപാടു തയ്യാര്‍ ചെയ്യുന്നത്.
പരമശിവക്ഷേത്രത്തില്‍ ഉപദേവനായി പ്രതിഷ്ഠിക്കപ്പെട്ട മകന്‍ മഹാഗണപതിയിലൂടെ കൂടുതല്‍ പ്രസിദ്ധമായ ക്ഷേത്രത്തില്‍ ഗണപതിക്ക് ഉണ്ണിയപ്പം വഴിപാടായതിന് പിന്നിലെ ഐതിഹ്യം ഇതാണ്. പെരുന്തച്ചനാണ് ഈ ഗണപതി വിഗ്രഹം കൊത്തിയത്. കൊട്ടാരക്കരയിലെ പടിഞ്ഞാറ്റിന്‍കരയില്‍ ഒരു പ്ലാവിന്റെ മൂട്ടിലാണ് പെരുന്തച്ചന്‍ ഗണപതിയുടെ വിഗ്രഹം കൊത്തിയത്. പക്ഷേ, വിഗ്രഹം പടിഞ്ഞാറ്റിന്‍ കര ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാന്‍ സമ്മതിച്ചില്ലത്രെ.
എന്നാല്‍ കൊട്ടാരക്കര ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ വിഗ്രഹം പ്രതിഷ്ഠിക്കാന്‍ അനുവാദം നല്‍കുകയും കിഴക്കോട്ടും പടിഞ്ഞാറോട്ടും ശിവ-പാര്‍വതി പ്രതിഷ്ഠകളുള്ളതിനാല്‍ തെക്കോട്ടു ദര്‍ശനമായി ഗണപതിയെ പ്രതിഷ്ഠിക്കുകയും ചെയ്തുവത്രെ.
ഗണപതിക്ക് എന്തു നിവേദ്യമാകുമെന്ന് പെരുന്തച്ചന്‍ ശാന്തിക്കാരനോട് ചോദിച്ചപ്പോള്‍, ഉണ്ണിയപ്പം ചുട്ടുകൊണ്ടിരുന്ന ശാന്തിക്കാരന്‍ ‘കൂട്ടപ്പം ആയിക്കൊള്ളട്ടെ’ എന്നുപറഞ്ഞുവത്രേ. അന്നുമുതല്‍ ഉണ്ണിയപ്പം ഇവിടത്തെ നിവേദ്യമായെന്ന് വിശ്വാസം.
വെളുപ്പിന് അഞ്ച് മണിക്ക് നട തുറക്കുമ്പോള്‍ കീഴ്ശാന്തിക്കാരന്‍ ഉണ്ണിയപ്പം ഉണ്ടാക്കിത്തുടങ്ങും, പതിനൊന്നരയോടെ വാര്‍ത്തുതീരും. വൈകിട്ട് അഞ്ചുമുതല്‍ എട്ടുവരെയും ഉണ്ടാക്കും. ഉണ്ണിയപ്പം അപ്പപ്പോള്‍ നിവേദിക്കുകയും ഭക്തര്‍ക്ക് നല്‍കുകയും ചെയ്യും.
ഉദയാസ്തമയ പൂജയുള്ള ദിവസം ഉണ്ണിയപ്പം മുഴുവന്‍ വഴിപാടു നടത്തുന്നവര്‍ക്കാണ്.
ഉണ്ണിയപ്പത്തിനുള്ള അരിപ്പൊടി തിടപ്പള്ളിക്ക് സമീപമുള്ള തുറന്ന പുരയില്‍ ഉരലില്‍ ഇടിച്ചാണുണ്ടാക്കുന്നത്.
അരിപ്പൊടി, ശര്‍ക്കര, നാളികേരം, കദളിപ്പഴം, ചുക്കുപൊടി, ഏലയ്ക്കാപൊടി എന്നിവയാണ് ചേരുവകള്‍. പക്ഷേ, ഇതിനപ്പുറം സ്വാദുപകരുന്ന ഉണ്ണിയപ്പ പ്രസാദത്തിന്റെ പവിത്ര മഹിമ ഒരിക്കല്‍ രുചിച്ചവര്‍ പുകഴ്ത്താതിരിക്കില്ല. അവര്‍ നുകരുന്ന ആത്മീയാനന്ദവും നാവിലെ സ്വദും പറഞ്ഞറിയിക്കാവല്ല.


ജന്മഭൂമി: http://www.janmabhumidaily.com/news555403#ixzz4Xn8QQVh0

അന്തിമഹാകാള സങ്കല്‍പ്പം

ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ ഊരാണ്മ എട്ടു നമ്പൂതിരികുടുംബങ്ങള്‍ക്കായിരുന്നു. എട്ടൊന്നശ്ശേരിയും പുന്നക്കലുമായിരുന്നു, ഇവരില്‍ പ്രബലര്‍. ചെന്തിട്ട, പട്ടമന, ചിറക്കര, പറത്താനം, അയ്യന്‍കണിക്കല്‍, മംഗലം എന്നീ പേരുകളില്‍ അറിഞ്ഞിരുന്ന ഈ ബ്രാഹ്മണകുടുംബങ്ങളില്‍ പലതും കാലത്തെ അതിജീവിച്ചു. ബ്രാഹ്മണര്‍ക്ക് ഊരാണ്മ ലഭിക്കുന്നതിനു മുന്‍പ് ഏറ്റുമാനൂര്‍ക്ഷേത്രം, ശിവദ്വിജന്മാര്‍ എന്നറിഞ്ഞിരുന്ന മൂത്തതുമാര്‍ക്കു ആയിരുന്നു. വല്യേടത്ത്, തെക്കില്ലം, പാടകശ്ശേരി, ചിറ്റേഴം എന്നീ കുടുംബങ്ങള്‍ക്ക് ഇന്നും ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിന് പ്രത്യേകാവകാശങ്ങളുണ്ട്.
കൊച്ചിയും കോഴിക്കോടുമായുള്ള യുദ്ധങ്ങളില്‍ തെക്കുംകൂറ് പലപ്പോഴും സാമൂതിരിപക്ഷത്തായിരുന്നു. സാമൂതിരി രാജവംശത്തിലെ ഒരു തമ്പുരാട്ടിയുടെ പേരില്‍ ഇന്നും നടക്കുന്ന മാധവിപ്പള്ളിപൂജയുടെ ആരംഭം ഇങ്ങനയാണ്. തെക്കുകൂറുമായി ആദ്യകാലങ്ങളില്‍ അടുപ്പമുണ്ടായിരുന്ന ചെമ്പകശ്ശേരി രാജവംശവും ഏറ്റുമാനൂര്‍ ക്ഷേത്രത്തോടും ഏറ്റുമാനൂര്‍ തേവരോടും എന്നും ഭക്തി കാണിച്ചിരുന്നു. ഉദരരോഗശാന്തിക്കായി ഒരു ദേവനാരായണന്‍ പഞ്ചലോഹത്തില്‍ ഒരു നന്ദിയെ നിര്‍മിച്ച് ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കാനിടയായത് ഇക്കാരണത്താലാണ്.
മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് നടന്ന (1749-50) തിരുവിതാംകൂര്‍ സൈന്യത്തിന്റെ മുന്നേറ്റത്തെത്തുടര്‍ന്ന് തെക്കുംകൂര്‍ ഏറ്റുമാനൂരില്‍നിന്ന് പിന്‍വാങ്ങി. പടയോട്ടത്തിന്റെ നാളുകളിലെന്നോ നശിപ്പിക്കപ്പെട്ട ഏറ്റുമാനൂര്‍ ഗോപുരത്തിന്റെ പുനര്‍നിര്‍മാണം മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവിന്റെ കാലത്തുതന്നെ നടന്നു. സ്വര്‍ണക്കൊടിമരത്തിന്റെ നിര്‍മാണം നടന്നതും, ഏഴരപ്പൊന്നാനകളെയും സ്വര്‍ണംകൊണ്ട് നിര്‍മിച്ച വാഴക്കുലയും മറ്റും പ്രായശ്ചിത്തമായി സമര്‍പ്പിക്കുന്നതും ഇതേത്തുടര്‍ന്നായിരുന്നു. ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ ചരിത്രം, മഠം പരമേശ്വരന്‍ നമ്പൂതിരി ഉപസംഹരിച്ചു.
അന്തിമഹാകാള സങ്കല്‍പ്പത്തിലുള്ള ശിവനെയാണ് മൂത്തതുമാര്‍ ഏറ്റുമാനൂരില്‍ പ്രതിഷ്ഠിച്ചത്. ശൈവ-വൈഷ്ണവ ഭേദമില്ലാതെ നമ്പൂതിരിമാര്‍ ശിവനെ അഘോരമൂര്‍ത്തിയായി സങ്കല്‍പ്പിച്ചു പൂജിക്കാന്‍ തുടങ്ങി. പൂഞ്ഞാര്‍ രാജാവിന്റെ നേതൃത്വത്തില്‍ നടന്ന നവീകരണാനന്തരമാണ് ശരഭമൂര്‍ത്തി എന്ന സങ്കല്‍പ്പത്തിന് പ്രചാരം വന്നത്. ശൈവ-വൈഷ്ണവ സംഘട്ടനങ്ങള്‍ അസാധാരണമല്ലാത്ത തമിഴ്‌നാട്ടിലെ അത്യപൂര്‍വമായ ഒരു ശൈവസങ്കല്‍പ്പമായിരുന്ന ശരഭമൂര്‍ത്തി അങ്ങനെയാണ് ഏറ്റുമാനൂരില്‍ എത്തുന്നത്.
കുലച്ച വില്ലുപോലെ കാണുന്ന വില്‍ക്കുളത്തിന് തെക്കുള്ള അന്തിമഹാകാളന്‍ കാവിലായിരുന്നു കാട്ടാമ്പാക്കില്‍ നിന്ന് ഒരു ശിവലിംഗം കൊണ്ടുവച്ചത്. വല്യേടത്തെ ഈശ്വരന്‍ മൂത്തത് പുരാവൃത്തം ഓര്‍മിച്ച് പറയുമായിരുന്നു.
ശുകന്ദേശം ഏറ്റുമാനൂര്‍ ക്ഷേത്രത്തെപ്പറ്റി പരാമര്‍ശിക്കുന്നില്ല. ഉണ്ണുനീലിസന്ദേശവും ക്ഷേത്രത്തെപ്പറ്റിയല്ല ഏറ്റുമാനൂരിനെക്കുറിച്ചാണ് പറയുന്നത്. തിരുവഞ്ചൂര്‍ വഴിയാണ് അന്ന് കടത്തുരുത്തിയില്‍ പോകേണ്ടിയിരുന്നത്. ഉദയനന്റെ മയൂരദൂതത്തില്‍ ഏറ്റുമാനൂരിനെ കൃത്യമായി വര്‍ണിക്കുന്നു.
ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഊരാള കുടുംബങ്ങളിലൊന്നായ എട്ടൊന്നശ്ശേരിയെ പിന്നീട് തമിഴ്‌നാട്ടിലെ തിരുവെട്ടിയൂര്‍ ക്ഷേത്രത്തിലെ പതിവുശാന്തിക്കാരായി ചോഴരാജാക്കന്മാര്‍ നിയമിച്ചത് ശങ്കരാചാര്യരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് എട്ടൊന്നശ്ശേരിയുടെ കുടുംബചരിത്രം പറയും.
തിരുവെട്ടിയൂര്‍ ക്ഷേത്രത്തില്‍ ഇപ്പോള്‍ പൂജ നടത്തുന്നത് എട്ടൊന്നശ്ശേരി നിയോഗിച്ച ഒറ്റപ്പാലത്തെ ഒരു നമ്പൂതിരി കുടുംബമാണെന്ന് മാത്രം. ‘മലയാളി മാന്ത്രികന്റെ’ പൂജ തൊഴാന്‍ തമിഴ്‌നാട്ടിലെ അതിസമ്പന്നരും സിനിമാതാരങ്ങളും പതിവായി എത്താറുണ്ട്.
ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ ദശാസന്ധിക്കാലത്താവണം വില്വമംഗലം വന്നതും തകര്‍ന്നുപോയ ക്ഷേത്രം വീണ്ടും നിര്‍മിക്കാന്‍ കാരണക്കാരനായതും. ഐതിഹ്യങ്ങളെ ചരിത്രകാരന്റെ വീക്ഷണത്തില്‍ അപഗ്രഥിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന മഠം പരമേശ്വരന്‍ നമ്പൂതിരി വിശദീകരിച്ചു. അപ്പോള്‍ ഖരപ്രതിഷ്ഠയെന്ന ഐതിഹ്യമോ? ഖരന്‍ ഒരു ശിവദ്വിജനാകാനാണ് സാധ്യത, മഠം മറുപടി പറഞ്ഞു.
മഠത്തിന്റെ നിരീക്ഷണങ്ങള്‍ ഏറ്റുമാനൂരെപ്പറ്റി പഠിക്കാന്‍ എനിക്ക് ഏറെ പ്രചോദനം നല്‍കി. വല്യേടത്തു മൂത്തതിന്റെ കൈവശമുണ്ടായിരുന്ന ഗ്രന്ഥവരികള്‍ മലയാളത്തിലാക്കാനുള്ള ശ്രമങ്ങള്‍ പുന്നത്ര ബാലകൃഷ്ണപ്പണിക്കര്‍ ഏറ്റെടുത്തു. ചരിത്രപഠനം നിര്‍വഹിക്കാന്‍ ഞാനും.
കൃതകൃത്യതയോടെ ക്ഷേത്രാനുഷ്ഠാനങ്ങള്‍ നടത്താനുള്ള നിര്‍ദ്ദേശങ്ങള്‍ ആയിരുന്നു, ഗ്രന്ഥവരിയില്‍ ഏറെയും. ഉഷഃപൂജയും എതിര്‍പൂജയും പന്തീരടിപ്പൂജയും ഇവിടെമാത്രം പതിവുള്ള മാധവിപ്പള്ളിപ്പൂജയും എങ്ങനെ നടത്തണമെന്ന് ഈ ഗ്രന്ഥവരികളില്‍ വിശദീകരിക്കുന്നു.
ഭണ്ഡാരം തുറക്കേണ്ടതിനെപ്പറ്റിയും ജീവനക്കാര്‍ പരസ്പരം പുലര്‍ത്തേണ്ട മര്യാദകളെപ്പറ്റിയും ആചാരലംഘനം നടത്തിയാല്‍ ഇടേണ്ട പിഴയെപ്പറ്റിയും ഗ്രന്ഥവരി പരാമര്‍ശിക്കുന്നു. സങ്കേതത്തില്‍ നടന്നിരുന്ന വ്യഭിചാരത്തിനും കൊലപാതകത്തിനും കഠിനശിക്ഷകള്‍ വിധിച്ചിരുന്നു. ക്ഷേത്രസ്വത്ത് അപഹരിക്കുന്നവര്‍ക്കും നിര്‍ദാക്ഷിണ്യമായ ശിക്ഷകള്‍ നല്‍കിയിരുന്നു.
പടിഞ്ഞാറേ വാര്യത്തെ രാമന്‍ മതിലകത്ത് വച്ച് അറയ്ക്കല്‍ ശങ്കരനെ (ഇയാളും ഒരു ക്ഷേത്രക്കഴകക്കാരനാകാം) കല്ലുകൊണ്ട് എറിഞ്ഞ് മുറിച്ചതിന് 120 രാശിപ്പണം പിഴയിടാന്‍ കല്‍പിക്കുന്നതാണ് ഒരു രേഖ. അറയ്ക്കല്‍ ശങ്കരന്‍ രാമവാര്യരെ മറ്റൊരിക്കല്‍ മുറിവേല്‍പ്പിച്ചതിനും 120 രാശിപ്പണം പിഴ അടയ്ക്കാന്‍ ഊരാള സമിതി നിര്‍ദ്ദേശിക്കുന്നു.
വെണ്‍പാലനാടുടയ മണികണ്ഠവര്‍മ്മന്‍ കോതവര്‍മ്മന്‍ കോവിലധികാരികള്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിന് ദാനമായി നല്‍കുന്ന നിലങ്ങളെപ്പറ്റിയാണ് മറ്റൊരു ഓലയില്‍ പരാമര്‍ശിക്കുന്നത്. കൊല്ലവര്‍ഷം 927-ാമത് ധനുമാസം 22-ന് തിരുവേറ്റുമാനൂര്‍ മുക്കാല്‍വട്ടത്തിലെ പടിഞ്ഞാറെ ഗോപുരം പണിഞ്ഞതെന്നും തോട്ടക്കകത്തെ ഇളയപണിക്കര്‍ ആണ് അതിന് കണക്ക് തയ്യാറാക്കിയതെന്നും മറ്റൊരു രേഖ അറിയിക്കുന്നു.
കൊല്ലവര്‍ഷം 821-ലാണ് ഭൂഗര്‍ഭത്തിലുള്ള ഭണ്ഡാരം നിര്‍മിച്ചതെന്ന് ഇനിയൊരു രേഖയില്‍ പറയുന്നു. (ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനകളെയും മറ്റും ഭൂഗര്‍ഭത്തിലുള്ള ഈ ഭണ്ഡാരത്തിലാണ് സാധാരണ സൂക്ഷിക്കാറുള്ളത്.) കൊല്ലവര്‍ഷം 927ലാണ് നെല്‍പ്പുരയും ഊട്ടുപുരയും നിര്‍മിച്ചത്. കൊല്ലവര്‍ഷം 929-ാമാണ്ട് സമീപപ്രദേശമായ കാളികാവില്‍ ഭഗവതി ക്ഷേത്രം പുതുക്കി പണിയുന്നതിന് അഷ്ടമൂര്‍ത്തിമംഗലം (ഊരാണ്മസമിതിയിലെ ഒരംഗം) പാടശ്ശേരി (കൈസ്ഥാനിയിലെ ഒരംഗം) എന്നിവരെ ചുമതലപ്പെടുത്തുന്നതിനായി മറ്റൊരു രേഖയില്‍ കാണാം.
ഏറ്റുമാനൂര്‍ ദേവന്റെ ആറാട്ട് മുന്‍കാലങ്ങളില്‍ മീനച്ചിലാറിലായിരുന്നു. ഇതിനായി ഊരാളന്മാരും ഇടപ്രഭുക്കന്മാരും ഉത്സവമൂര്‍ത്തിയെ അനുഗമിച്ചിരുന്നു. കോലടിപണിക്കര്‍, മന്നത്തൂര്‍ പണിക്കര്‍, നാണലത്തു പണിക്കര്‍, കൂഴിക്കോട്ട പണിക്കര്‍, മാമലച്ചേറി കൈമള്‍, ഉള്ളാട്ടില്‍ കൈമള്‍, മുല്ലകുറുപ്പന്‍ കൈമള്‍, കുമ്മണ്ണൂര്‍ കുറുപ്പന്‍ കൈമള്‍, കുറവിലക്കാട് നാല്‍വര്‍, മാന്നാനത്ത് ഇരുവര്‍, നീണ്ടൂര്‍ കാവുടയനായര്‍ എന്നിവര്‍ തിരുവഞ്ചൂരേക്കുള്ള ആറാട്ട് ഘോഷയാത്രയില്‍ പങ്കെടുത്തിരുന്നതായും ഏറ്റുമാനൂര്‍ ഗ്രന്ഥവരിയില്‍നിന്നു മനസ്സിലാക്കാം. നടയ്ക്കല്‍ മാപ്പിളമാര്‍ എന്നറിഞ്ഞിരുന്ന ക്രൈസ്തവ കുടുംബത്തിനായിരുന്നു ക്ഷേത്രാവശ്യങ്ങള്‍ക്കുള്ള എണ്ണ എത്തിക്കാനുള്ള ചുമതല.
ചുവര്‍ച്ചിത്രങ്ങള്‍
ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ പടിഞ്ഞാറേ ഗോപുരത്തിലുള്ള ചുവര്‍ചിത്രങ്ങള്‍ കലാലോകത്തില്‍ ഏറെ പ്രശസ്തമാണ്. ആനന്ദകുമാരസ്വാമിയുടെ 1913 ലെ ഒരു ലേഖനത്തില്‍ പഴയ ദ്രാവിഡ ചിത്രകലയുടെ ഏകമാതൃകയെന്ന് വിശേഷിപ്പിച്ചതാണ് തുടക്കം. പ്രശസ്തകലാനിരൂപകയായ സ്റ്റെല്ലാ ക്രാംറിഷ് പിന്നീട് ഏറ്റുമാനൂരില്‍ വന്നു. തിരുവിതാംകൂറില്‍ അന്ന് ആര്‍ട്ട് അഡൈ്വസറായിരുന്ന ജയിംസ് കസിന്‍സിന്റെ പ്രേരണയില്‍. വര്‍ണചിത്രാഞ്ചിതമായ ഒരു ചിത്രശലഭം അതിന്റെ ഉജ്ജ്വലപ്രഭവിതറി നില്‍ക്കുംപോലെയാണ് ഈ നടരാജചിത്രമെന്നാണ് സ്റ്റെല്ലാ ക്രാംറിഷ് വിശേഷിപ്പിച്ചത്. പില്‍ക്കാലത്ത് ഫിലാഡെല്‍ഫിയയിലെ മ്യൂസിയം ക്യുറേറ്റര്‍ ആയിരുന്നകാലത്തും ഏറ്റുമാനൂര്‍ ചിത്രങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയെപ്പറ്റി അവര്‍ അന്വേഷിച്ചിരുന്നു. സ്റ്റെല്ലാ ക്രാംറിഷ് മരിക്കുന്നതിന് തൊട്ടുമുന്‍പ് എനിക്കെഴുതിയ ഈ കത്തുകള്‍ നിധിപോലെ ഞാന്‍ ഇപ്പോഴും സൂക്ഷിക്കുന്നു.
മുറുക്കിക്കെട്ടിവച്ച ഒരു രുദ്രവീണയുടെ പ്രതീതിയാണ് ശിവതാണ്ഡവ ചിത്രം കണ്ടപ്പോള്‍ എനിക്ക് തോന്നിയത്. ശ്രീപരമേശ്വരന്റെ തിരുനൃത്തം എന്ന വിശേഷണമാണ് വാസ്തവത്തില്‍ ഇതിന് ചേരുന്നത്. പരിഷ്‌കരണവ്യഗ്രരായ ഉദ്യോഗസ്ഥന്മാര്‍ പഴയ ചിത്രത്തിന് പുറത്തുകൂടി നീര്‍ച്ചായങ്ങള്‍ പുരട്ടി വിരൂപമാക്കിക്കളഞ്ഞു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ്, നീര്‍ച്ചായങ്ങള്‍ മാറ്റി പ്രകൃതിദത്ത വര്‍ണങ്ങള്‍ പുരട്ടി. അനന്തശയനം, അഘോരമൂര്‍ത്തി, ദ്വാരപാലകന്മാര്‍, ബാലകൃഷ്ണന്റെ വസ്ത്രാപഹരണം, വേട്ട നടത്തുന്ന ശാസ്താവ് എന്നിവയാണ് ഏറ്റുമാനൂരെ ഗോപുരത്തിലെ ഇതരചിത്രങ്ങള്‍.
ഏറ്റുമാനൂര്‍ ഗ്രന്ഥവരിയില്‍ കാണുന്നതുപോലെ കൊല്ലവര്‍ഷം 927-ാമതു ധനുമാസത്തിനുശേഷമാണ് ഗോപുരനിര്‍മാണം പൂര്‍ത്തിയാക്കുന്നതെങ്കിലും ചിത്രം വരയ്ക്കുന്നതും അതേ വര്‍ഷം ആകാനേ സാധ്യതയുള്ളൂ.
ദാരുശില്‍പ്പങ്ങള്‍
1752 ല്‍ വരച്ചതാണ് ഏറ്റുമാനൂരെ ചിത്രങ്ങള്‍ എന്ന് സ്വാഭാവികമായും അനുമാനിക്കാം. ബലിക്കല്‍പ്പുരയിലെ മച്ചിലും നമസ്‌കാരമണ്ഡപത്തിന്റെ മച്ചിലും ശ്രീകോവിലിന്റെ പുറംഭിത്തിയിലുമാണ് ദാരുശില്‍പ്പങ്ങള്‍. ശിവലീലകളാണ് നമസ്‌കാരമണ്ഡപത്തില്‍ കൊത്തിവച്ചിട്ടുള്ളത്. ശ്രീകോവിലിന്റെ പുറംഭിത്തിയില്‍ ദശാവതാരങ്ങളും രാമായണ കഥാസന്ദര്‍ഭങ്ങളും ശ്രീകൃഷ്ണലീലയും മറ്റും കാണാം. ചുവര്‍ച്ചിത്രങ്ങളെപ്പോലെ കലാപ്രാധാന്യം അര്‍ഹിക്കുന്നവയാണ് ഈ ദാരുശില്‍പ്പങ്ങള്‍. കുഞ്ചന്‍നമ്പ്യാരെപ്പോലൊരു കവിയായിരുന്നുവെങ്കില്‍ കണ്ടു, കണ്ടു എന്നവസാനിക്കുന്ന ഒരു കവിത തന്നെ എഴുതുമായിരുന്നു. വേണു ഗോപാലകൃഷ്ണനും ഏഴു കുതിരകള്‍ പൂട്ടിയ രഥത്തില്‍ ആഗതനാകുന്ന സൂര്യദേവനും ശ്രീരാമപട്ടാഭിഷേകവും മനസ്സില്‍ ഇപ്പോഴുമുണ്ട്. മുട്ടുപാവകളുടെ കൂട്ടത്തിലെ അഷ്ടാവക്രനെയും സാലഭഞ്ജികയെയും ഇവിടെ എത്തുന്നവര്‍ക്ക് മറക്കാന്‍ കഴിയുകയില്ല.


ജന്മഭൂമി: http://www.janmabhumidaily.com/news549634#ixzz4Wkp3iRI7