ആയുര്‍വേദചികിത്സകരേ,
.
ഇനി നിങ്ങള്‍ക്ക് ലോഹങ്ങളില്‍ നിന്ന് നിര്‍മ്മിച്ച ഭസ്മങ്ങള്‍ രോഗികള്‍ക്കു കൊടുക്കാം. തങ്കഭസ്മം കൊടുക്കാം. സ്വര്‍ണം കലര്‍ന്ന സാരസ്വതാരിഷ്ടവും കൊടുക്കാം. ഇന്നലെ വരെ നിങ്ങള്‍ കൊടുത്തിരുന്ന ഔഷധങ്ങളില്‍ ഉള്ള ലോഹ അംശങ്ങള്‍ ആരോഗ്യത്തെ തകര്‍ത്തിരുന്നു. ഇനി അങ്ങനെ സംഭവിക്കില്ല
:P
.
കാരണം,
.
ഒടുവില്‍ ശാസ്ത്രം അതും കണ്ടുപിടിച്ചു! അതി സൂക്ഷ്മമായ സ്വർണ പദാർഥങ്ങൾക്ക് (ഗോൾഡ് നാനോ പാര്‍ട്ടിക്കിള്‍സ്) പാൻക്രിയാറ്റിക് കാൻസർ പടരുന്നത് തടയാൻ സാധിക്കുമെന്നു ഇന്ത്യൻ വംശജരടങ്ങുന്ന ഒരു കൂട്ടം ആധുനിക ശാസ്ത്രജ്ഞര്‍ കണ്ടുപിടിച്ചിരിക്കുന്നു. ആയുർവേദത്തിലും ആൾട്ടർനേറ്റീവ് മെഡിസിനിലും സ്വർണം, വെള്ളി മുതലായ ലോഹങ്ങൾക്കു രോഗങ്ങളെ ചെറുക്കൻ കഴിവുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതാദ്യമായാണ് പാൻക്രിയാറ്റിക് കാൻസറിന് ഫലപ്രദമായ ഒരു ചികിത്സാരീതി കണ്ടുപിടിച്ചിരിക്കുന്നത് എന്നു കൂടി "കണ്ടുപിടിച്ചപ്പോള്‍" കണ്ടുപിടിത്തം കൂടുതല്‍ ഉദാത്തം. ഗോൾഡ് നാനോ പാര്‍ട്ടിക്കിള്‍സ് എലികളില്‍ ടോക്സിസിറ്റി ഉണ്ടാക്കിയില്ല എന്നു കൂടി അവര്‍ കണ്ടുപിടിച്ചപ്പോള്‍ സമ്പൂര്‍ണ്ണം.
.
നല്ലത്, വളരെ നല്ലത്.
.
സാരസ്വതാരിഷ്ടത്തില്‍ സ്വര്‍ണ്ണം നാനോ പാര്‍ട്ടിക്കിള്‍സ് ആയിട്ടാണ് നിലനില്‍ക്കുന്നത് എന്നുള്ള ഗവേഷണഫലം സ്വാമി നിര്‍മ്മലാനന്ദഗിരി 2008 ആഗസ്റ്റ് 31 ന് കൊച്ചിയില്‍ വെച്ച് നടന്ന ഒരു പഠനശിബിരത്തില്‍ വളരെ വ്യക്തമായ ഭാഷയില്‍ പ്രഖ്യാപിക്കുന്നതിന് തെളിവ് ഈ യുട്യൂബ് ചാനലില്‍ ഉള്ള വീഡിയോകള്‍ ആണ്. ബ്ലഡ് ബ്രെയിന്‍ ബാരിയര്‍ ഭേദിച്ച് തലച്ചോറിലെ കോശങ്ങളില്‍ വരെ കടന്നു ചെല്ലുന്ന സാരസ്വതാരിഷ്ടത്തിന്റെ കഴിവിനെക്കുറിച്ച് സ്വാമിജി പറയുന്നുണ്ട്. വീഡിയോ കാണുക, വിവരം വെയ്ക്കുക.
.
സംഗതിയ്ക്ക് ശാസ്ത്രത്തില്‍ നാനോ സാങ്കേതികവിദ്യ എന്നൊരു സുന്ദരനാമം നല്കപ്പെടുന്നതിന് നൂറ്റാണ്ടുകള്‍ മുമ്പേ തുടങ്ങി അരിഷ്ടങ്ങളും കഷായങ്ങളും ഭസ്മങ്ങളും നല്‍കി രോഗികളെ സുഖപ്പെടുത്തിയ കൃതഹസ്തന്മാരായ വൈദ്യന്മാര്‍ക്ക് മുമ്പില്‍ കൃതജ്ഞതാനിര്‍ഭരമായ തൊഴുകൈ. അവരുടെ അറിവുകള്‍ക്ക് ഇനിയും ആധുനികശാസ്ത്രത്തിന്റെ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതും കാത്തു വേഴാമ്പലുകലായി ഇരിക്കുന്ന നൂതന ചികിത്സകര്‍ക്ക് നല്ല നമസ്കാരം.
.
ഇവിടെ,
ശാസ്ത്രീയ കണ്ടുപിടിത്തം,
.
http://pubs.acs.org/doi/abs/10.1021/acsnano.6b02231
.
ഇതും ഇരിക്കട്ടെ,
.
http://www.deepika.com/nri/Pravasi_News.aspx?newscode=82002