http://www.thirumulpad.com/index.php
എല്ലാ തരത്തിലുളള ആർഭാടവും ആഢംബരവും ആരോഗ്യത്തിന് ഹാനികരമെന്നു ലോകത്തിനുപദേശം നല്‍കിയ ആചാര്യപണ്ഡിതരത്നമാണ് - പ്രശസ്‌ത ആയുര്‍വേദ ചികില്‍സാചാര്യന്‍ വൈദ്യഭൂഷണം കെ രാഘവന്‍ തിരുമുല്‍പ്പാട്.
1920 മെയ് 20-ന്, തിരുത്തൂര്‍ കിഴക്കേമഠത്തില്‍ ലക്ഷ്മിക്കുട്ടി നമ്പിഷ്ഠാതിരിയുടെയും ആലപ്പുഴ ചിങ്ങോലിമഠത്തില്‍ നാരായണയ്യരുടെയും മകനായി ചാലക്കുടിയില്‍ ജനിച്ചു. ചാലക്കുടിയില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസവും സംസ്‌കൃതപഠനവും കഴിഞ്ഞ ശേഷമാണ് മദ്രാസില്‍ ജോലിക്ക് പോകുന്നത്.
മദിരാശിയില്‍ റെയില്‍ വേ ക്ലാര്‍ക്കായി ജോലി ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ക്ഷയരോഗത്തിന് വാസുദേവൻ നമ്പീശന്‍ എന്ന വൈദ്യനില്‍ നിന്നും ചികിത്സ തേടിയ തിരുമുല്‍പ്പാട്, ആ ചികിത്സാ രീതിയില്‍ ആകൃഷ്ടനാവുകയും, അഞ്ചു വര്‍ഷത്തോളം വൈദ്യം പഠിക്കുകയും, കൊച്ചി സര്‍ക്കാരിന്‍റെ വൈദ്യഭൂഷണം പരീക്ഷ ഒന്നാം റാങ്കില്‍ പാസാവുകയും ചെയ്തു. 1950-ല്‍ ചികിത്സാരംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം തത്വചിന്തകന്‍, എഴുത്തുകാരന്‍,സംസ്‌കൃതപണ്‌ഡിതൻ, അധ്യാപകന്‍, വിവർത്തകന്‍, പ്രഭാഷകന്‍ തുടങ്ങി വിവിധ മേഖലകളിൽ തന്‍റെ കഴിവുകള്‍ ലോകോപകാരപ്രദമായി ഉപയോഗിക്കുവാന്‍ തുടങ്ങി.
കെ.രാഘവൻ തിരുമുൽപ്പാട് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആയുർവ്വേദത്തിന്റെ വളർച്ചയ്‌ക്കും വികസനത്തിനുമായി ലാഭേച്ഛ കൂടാതെയുളള നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. വൈദ്യസംവാദം എന്ന ത്രൈമാസികയും പ്രസിദ്ധീകരിച്ചിരുന്നു.
ആയുർവ്വേദ ദർശനം, അഷ്‌ടാംഗദർശനം, പ്രകൃതി ചികിത്സ, ഹൃദ്‌രോഗം, അഷ്‌ടാംഗസംഗ്രഹത്തിന്റെ ‘പ്രകാശികാ’ എന്ന വ്യാഖ്യാനം,ഭഗവദ്ഗീതയുടെ മലയാളം പരിഭാഷ, ആയൂര്‍വേദം- ആരോഗ്യശാസ്ത്രം തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ എഴുതിയിട്ടുണ്ട്.
അക്ഷയ പുരസ്കാരം,ദേശീയ ആയുർവേദ അക്കാദമി ഫെലോഷിപ്പ്, വൈജ്ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ ശാസ്ത്രസാഹിത്യ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ക്കുപരിയായി കേരളത്തിലെ ഒട്ടുമിക്ക യൂണിവേഴ്‌സിറ്റികളിലും ആരോഗ്യപഠന വിഭാഗത്തിലെ അക്കാദമിക് സ്ഥാനങ്ങളും തിരുമുൽപ്പാട് അലങ്കരിച്ചിട്ടുണ്ട്.
ലാഭാനാം ഉത്തമം കിം ? എന്ന യക്ഷസ്വരൂപിയായ യമധര്‍മ്മന്‍റെ ചോദ്യത്തിന്, ലാഭാനാം ശ്രേയ ആരോഗ്യം, (ആരോഗ്യമുണ്ടായിരിക്കുക എന്നതാണ് സര്‍വ്വോത്തമമായ ലാഭം) എന്നാണ് യുധിഷ്ഠിരന്‍ മറുപടി നല്‍കിയത്.
രോഗമില്ലാതിരിക്കുക എന്നതാണ് എറ്റവും വലിയ ലാഭമെന്ന് ലോകത്തെ പഠിപ്പിച്ച, ആയുസ്സിന്‍റെ ശാസ്ത്രമായ ആയുര്‍വേദത്തെ സമ്പാദനത്തിനുപരിയായി ഒരു ഉപാസനയായി കണ്ട ഈ പണ്ഡിതശ്രേഷ്ഠന്‍ 2010 നവംബര്‍ 21ന് ഇഹലോകത്ത് നിന്നും യാത്രയായി.
https://www.facebook.com/Jwala4hindu/photos/a.270394216402376.56988.266552590119872/911438468964611/?type=3