കേരളനവോത്ഥാന നായകന്മാരായ, സഹോദരന്‍ കെ അയ്യപ്പനും , മിതവാദി സി കൃഷ്ണനും, ഇസ്ലാമിക ഫണ്ടമെന്‍റലിസ്റ്റുകള്‍ക്കും ,യുക്തിവാദികള്ക്കും ഒരേ പോലെ സ്വീകാര്യരാകുന്നത് മഹാദ്ഭുതമൊന്നുമല്ല.
ഏറനാട്ടിലും വള്ളുവനാട്ടിലും മത്തടിച്ചു മദിച്ച് വന്ന മത വെറിയന്മാരെ നോക്കി
“അമ്മമാരില്ലേ സഹോദരിമാരില്ലേ.?
ഇമ്മൂര്ഖര്ക്കീലശ്വരചിന്തയില്ലേ ..?” എന്ന് മലബാറിലെ ഹിന്ദു വംശഹത്യയെപ്പറ്റി പാടിയ മലയാളഗാനക്കുയില്‍ കുമാരനാശാന്‍ ഈ തത്പരകക്ഷികള്‍ക്കു പലപ്പോഴും അനഭിമതനാണ്.
സ്വധര്‍മംവിടാതെ ചരിക്കണം എന്നുള്ള ആശാന്‍റെ നിര്‍ബന്ധമായിരുന്നു ഈ വെറിക്ക് കാരണം..
ശ്രീനാരായണഗുരുവിന്‍റെ അവസാനകാലത്ത് അദ്ദേഹത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനമുണ്ടായിരുന്നത് സഹോദരനയ്യപ്പനാണ്.
ആശാന്‍ അകാലത്തില്‍ ചരമമടഞ്ഞില്ലായിരുന്നെങ്കില്‍ സഹോദരന് ഗുരുവില്‍ ഈ സ്വാധീനം ഉണ്ടാവുകയുമില്ലായിരുന്നു.
ഗുരുവിന്‍റെതായി പുറത്തുവന്നിട്ടുള്ള "വിളംബരവും ,ജാതി വേണ്ട ,മതം വേണ്ട ദൈവം വേണ്ട മനുഷ്യന്" എന്നുള്ള നിരാസ പ്രസ്താവനയും സഹോദരന്‍റെ സ്വാധീനത്തില്‍ ഉണ്ടായതാണ്.
തന്‍റെ നിരുപമ ശൈലി ഉപയോഗിച്ച് സഹോദരനും , “മിതവാദി” മാസികയിലൂടെ സി കൃഷ്ണനും ,“ബ്രാഹ്മണ്യം കൊണ്ട് കുന്തിച്ചു കുന്തിച്ചു ബ്രഹ്മവും തനിക്കൊക്കാ” യെന്നും പറഞ്ഞു നടന്ന ഭൂസുരപ്പരിഷകളെ ഭര്സി ച്ചിട്ടുണ്ട്.യാഗ-ഹോമാദികളുടെ യമനിയമങ്ങളെ ഇഴകീറിപ്പൊടിച്ചിട്ടുണ്ട്.നിരീശ് വരതയുടെ സിദ്ധാന്തങ്ങള്‍ വളര്ത്താനുള്ള ത്വരയും,ബ്രാഹ്മണരുടെ ജാത്യാധികാര ഗര്‍വും അവരെ അതിനു പ്രേരിപ്പിച്ചിട്ടുണ്ടാകാം.
മിതവാദിയുടെ പഴയ ലക്കങ്ങള്‍ തേടി ഒരു പതിറ്റാണ്ട് മുമ്പുതൊട്ടേ സെമിറ്റിക് ഫണ്ടമെണ്ടലിസ്റ്റുകള്‍ തുടങ്ങിയ പ്രയാണംഇന്നുവരെ അവസാനിച്ചിട്ടുമില്ല. അവര്‍ ആ മാസികകളില്‍ ഹിന്ദുത്വത്തിന്‍റ കാറ്റൂരിവിടാന്‍ കഴിയുന്ന ഉപകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.
ആ കാലത്ത് സെമിറ്റിക് ഫണ്ടമെന്റലിസം അതിന്‍റെ രക്ഷസീയതയുടെ ചെറു ലക്ഷണങ്ങള്‍ പോലും പുറത്തുകാട്ടാതിരിക്കെ സഹോദരനും മിതവാദിയും മറ്റൊരു മതത്തെയും പരാമര്‍ശിച്ചിട്ടുണ്ടാവില്ല.അതു കൊണ്ടു തങ്ങള്‍ക്കെതിരെ<<< "കാര്യമായി">>> ഒന്നും കിട്ടുകയുമില്ല. അവര്‍ക്ക് ഒരു സേഫ് സ്പെയിസ് ,അവിടെയുണ്ട്.അതുകൊണ്ട് തന്നെ മാധ്യമവും യുക്തി വാദികളും സഹോദരനെ /സി കൃഷ്ണനെ തന്താങ്ങളുടെ ആവശ്യത്തിന് ഒരേപോലെ ഉപയോഗിക്കുന്നുണ്ട്.
കേരളത്തിലെ ആധുനിക പ്രസംഗ സമ്പ്രദായത്തിന്റെ ഉപഞ്ഞ്ജാതാവായ സഹോദരന്‍ നല്ലൊരു കവിയുമാണ്.എന്നാലിന്ന് ചില തത്പര കക്ഷികള്‍ ഫേസ്ബുക്ക്/വാട്സ് അപ്പ് എന്നീ മാധ്യമങ്ങള്‍ ഉപയോഗിച്ച് സഹോദരന്‍ എഴുതിയതെന്നു പറഞ്ഞ് “മാവേലി നാട് വാണീടും കാലം” എന്ന നാടോടി ഗാനത്തിന്റെ കുറെയധികം വരികള്‍ പ്രചരിപ്പിക്കുന്നു.നാം കേട്ടു ശീലിച്ച വരികള്‍ തുടക്കത്തിലും , മത-ആചാര നിരാസദ്യോതകമായ വരികള്‍ അതിനു ശേഷവും വരുന്ന ഒരു ദീര്ഘഗാനം.
ഇന്ന് പ്രചരിപ്പിക്കുന്ന പോലെ സമസ്യാപൂരണമെന്നോ പാരഡിയെന്നോ പറയാവുന്ന ഒരു ഗാനം സഹോദരന്‍ എഴുതിയിട്ടുണ്ടാവും.സഹോദരന്‍ എഴുതിയതായി പറയുന്ന ഈ ഗാനമാണ് ഒറിജിനല്‍ എന്നും അതില്‍ ആരോ മനപ്പൂര്വ്വം എഡിറ്റ് ചെയ്തു എന്നും വായിക്കുന്നവന് തോന്നുന്ന രീതിയിലാണ് പോസ്റ്റുകള്‍.
പക്ഷെ തലമുറകളായി നാം പാടി ശീലിച്ചയദാര്ത്ഥ മാവേലി നാട് വാണീടും കാലം” എന്ന ഗാനം ഇന്നത്തെ പ്രചരണംപോലെ സഹോദരന്‍ കെ അയ്യപ്പന്‍ എഴുതിയതല്ല.
"മാവേലി ചരിതം "500 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന കൃതിയാണ്."ശങ്കര നിര്‍മ്മിതമായ പാട്ട് വിദ്യയില്ലാത്തവര്‍ ചൊല്ലുന്നേരം വിദ്വാന്മാര്‍ കണ്ടതിന്‍ കുറ്റം തീര്‍പ്പിന്‍"എന്ന് മാവേലി ചരിതത്തില്‍ പറയുന്നു.കവിയുടെ പേര് കവിതയില്‍ തന്നെ എഴുതി വെച്ചിരിക്കുന്നത് കൊണ്ട് അതു തിരഞ്ഞു നടക്കേണ്ടതില്ല.പ്രൊഫ.കെ.ആനന്ദക് കുട്ടന് സമാഹരിച്ചു കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കേരള ഭാഷാഗാനങ്ങള്‍ രണ്ടാം ഭാഗം,കേരള സര്‍വകലാശാല മാനുസ്ക്രിപ്റ്റ് ലൈബ്രറി 1964 ല്‍ പ്രസിദ്ധീകരിച്ച പാട്ടുകള്‍ രണ്ടാം പുസ്തകത്തിലെ മഹാബലി ചരിതം ഇവിടെയൊക്കെ ചിതറിക്കിടക്കുകയായിരുന്നു ഈ പ്രാചീന കൃതിയുടെ ഭാഗങ്ങള്‍.എന്തായാലും' മാവേലി നാട് വാണീടും കാലം' ആരുടെ രചന? എന്ന ചോദ്യത്തിന് ഉത്തരം സഹോദരന്‍ അയ്യപ്പന്‍ എന്നല്ല.ശങ്കര കവി എന്നായിരിക്കും.
നിങ്ങൾ പ്രചരിപ്പിക്കുന്നത് മാവേലി ചരിത ത്തിൻെറ പാരഡി മാത്രമാണ്.