കൊടുങ്ങല്ലൂരമ്മേ ശരണം
മുഖ്യ പ്രതിഷ്ഠ
കേരളത്തിൽ ആദി പരാശക്തിയുടെ മാതൃഭാവമായ ഭദ്രകാളിയെ ആദ്യമായി പ്രതിഷ്ഠിച്ചത് കൊടുങ്ങല്ലൂരിൽ ആയിരുന്നെന്നും അതിന് വേണ്ടി വളരെയധികം താന്ത്രിക വിദ്യകൾ പ്രയോഗിക്കേണ്ടി വന്നെന്നും പറയപ്പെടുന്നു. രുരുജിത് വിധാനത്തിലാണ് പ്രതിഷ്ഠ. ഇവിടെ നിന്നും ശ്രീ ഭഗവതിയെ ആവാഹിച്ചു കൊണ്ടുപോയി പ്രതിഷ്ഠിച്ചതാണ് കേരളത്തിൽ ഇന്ന് കാണുന്ന മറ്റു പല ദേവീ ക്ഷേത്രങ്ങളും. അതിനാൽ കേരളത്തിലെ മറ്റു ഭദ്രകാളീ ക്ഷേത്രങ്ങളുടെ മാതൃക്ഷേത്രമായിട്ടാണ് കൊടുങ്ങല്ലൂർ ഭഗവതീ ക്ഷേത്രത്തെ കണക്കാക്കപ്പെടുന്നത്. വരിക്കപ്ലാവിൽ നിർമ്മിച്ച ഭദ്രാ ഭഗവതിയുടെ ദർശനം വടക്കോട്ടാണ്. അഷ്ടബാഹുക്കളോടെ രൌദ്രഭാവത്തിൽ ദാരുകവധത്തിനുശേഷം പ്രദർശിപ്പിച്ച വിശ്വരൂപമായി ഇത് സങ്കൽപ്പിക്കപ്പെടുന്നു. പ്രതിഷ്ഠയിൽ എട്ട് കൈകൾ കാണുന്നുണ്ടെങ്കിലും കൈകളിലുള്ള ആയുധങ്ങൾ വ്യക്തമായി കാണാൻ കഴിയില്ല. വിഗ്രഹത്തിനു പീഠത്തോടുകൂടി ഉദ്ദേശം ആറടി ഉയരമുണ്ട്. വലത്തെ കാൽ മടക്കി ഇടത്തേത് തൂക്കിയിട്ട രൂപത്തിലാണ് ഇരിപ്പ്. തലയിൽ കിരീടമുണ്ട്. പ്രതിഷ്ഠക്ക് മുൻപിലായി ശങ്കരാചാര്യർ സ്ഥാപിച്ച ശ്രീചക്രദേവതയായ ത്രിപുരസുന്ദരിയുടെ അർച്ചനാബിംബത്തിലാണ് പൂജകൾ അർപ്പിക്കപ്പെടുന്നത്. മൂന്ന് ലോകങ്ങളിലും നിറഞ്ഞു നിൽക്കുന്ന ജഗദംബിക ആയിട്ടാണ് മഹാത്രിപുരസുന്ദരിയെ കണക്കാക്കപ്പെടുന്നത്. ദുർഗ്ഗ, ലക്ഷ്മി, സരസ്വതി തുടങ്ങി വിവിധ ഭാവങ്ങളിൽ ഈ ദേവി ആരാധിക്കപ്പെടുന്നു.
രഹസ്യ അറ
ശ്രീകോവിലിനുള്ളിൽ പടിഞ്ഞാറ് ദിക്കിലേക്ക് ദർശനമായിട്ടുള്ള രഹസ്യ അറയുടെ കവാടത്തിനുമുന്നിൽ എല്ലായ്പ്പോഴും ചുവന്ന പട്ടുവിരിച്ച് മൂടിയിരിക്കും. പടിഞ്ഞാറ് ദിക്കിലേക്ക് ദർശനമായി അഷ്ടബന്ധമിട്ട് ഉറപ്പിച്ചതും, സ്വർണ്ണ ഗോളകകൊണ്ട് പൊതിഞ്ഞതും ഉഗ്രമൂർത്തിയുമായ രുധിര മഹാകാളിയുടെ അർച്ചനാബിംബവും പ്രഭാമണ്ഡലവും പ്രതിഷ്ഠിച്ചിട്ടുണ്ട്. വടക്കു ദിക്കിലേക്ക് ദർശനമായി ശ്രീ ഭദ്രകാളിയുടെ ദാരുബിംബവും ത്രിപുരസുന്ദരിയുടെ അർച്ചനാബിംബവും പ്രതിഷ്ഠിച്ചിട്ടുണ്ട്.
ക്ഷേത്രത്തിന്റെ പരമാധികാരി വലിയതമ്പുരാനോ അമ്മത്തമ്പുരാട്ടിയോ ക്ഷേത്രദർശനത്തിന് വരുന്ന സമയത്തോ കൊടുങ്ങല്ലൂർ കോവിലകത്തെ ഒരു സന്തതിയെ ഒന്നാംപിറന്നാളിന് ദേവിയ്ക്ക് മുന്നിൽ ( പടിഞ്ഞാറേ നടയ്ക്കൽ) അടിമ കിടത്താൻ കൊണ്ടുവരുമ്പോഴോ മാത്രമേ രുധിര മഹാകാളി കുടികൊള്ളുന്ന ശ്രീകോവിലിന്റെ പടിഞ്ഞാറെനട തുറക്കുകയുള്ളു. തമ്പുരാനോ തമ്പുരാട്ടിയോ നടയ്ക്കൽ എത്തി നമസ്ക്കരിച്ചു കഴിഞ്ഞാൽ പടിഞ്ഞാറെ നടയ്ക്കൽ സ്ഥാപിച്ചിട്ടുള്ള മണി അഞ്ച് പ്രാവശ്യം മുഴക്കും. ഈ അവസരത്തിൽ ശ്രീകോവിലിന്റെ പടിഞ്ഞാറെനടയുടെ വലത്തെ കതകു മാത്രം തുറന്നുകൊടുക്കും. തമ്പുരാൻ നമസ്കരിച്ച് എഴുന്നേൽക്കും മുൻപ് നട അടച്ചുകഴിയും. [10]
ശിവൻ
ശിവന്റെ ദർശനം കിഴക്കോട്ടാണ്. ശിവക്ഷേത്രത്തിന്റെ തറ കരിങ്കല്ലുകൊണ്ടും ചുമരുകൾ വെട്ടുകല്ലുകൊണ്ടും തീർത്തതാണ്. നന്ദി പ്രതിഷ്ഠ ഇവിടെ ഇല്ല. ശിവക്ഷേത്രത്തിന്റെ കിഴക്കുഭാഗത്തുള്ള ബലിക്കല്ല് സാമാന്യം വലുതാണ്. ശിവന് പ്രത്യേക ഉത്സവങ്ങളും ധ്വജവും ഇല്ല.
ക്ഷേത്രപാലകൻ
ക്ഷേത്രപാലകന്റെ ക്ഷേത്രം
വടക്കേനടയിൽ കിഴക്കോട്ട് നീങ്ങി ശിവചൈതന്യമുള്ള ക്ഷേത്രപാലകന്റെ പ്രതിഷ്ഠയാണ്. ക്ഷേത്രപാലൻ 12 അടിയോളം ഉയരമുള്ള പ്രതിഷ്ഠയാണ്. ഇതാണ് കേരളത്തിൽ ഏറ്റവും ഉയരം കൂടിയ വിഗ്രഹം. കൊടുങ്ങല്ലൂർ ക്ഷേത്രത്തിന്റെ സംരക്ഷകൻ ആയിട്ടാണ് ക്ഷേത്രപാലകനെന്ന് വിശ്വാസം. മലബാറിലെ ക്ഷേത്രപാല ക്ഷേത്രങ്ങളിൽ ക്ഷേത്രപാലൻ കൊടുങ്ങല്ലൂരിൽ നിന്നു വന്നു എന്നാണ് ഐതിഹ്യം. പുരാണങ്ങൾ പ്രകാരം ദാരികവധത്തിന് ശേഷം കോപമടങ്ങാത്ത ഭദ്രകാളിയെ ശാന്തയാക്കാൻ പരമശിവൻ ഒരു ബാലകന്റെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടെന്നും, കുട്ടിയെ കണ്ട ഭഗവതിയുടെ മാതൃഭാവം ഉണർന്നെന്നും, അങ്ങനെ കാളി ശാന്തയായെന്നും കഥയുണ്ട്. ബാല രൂപത്തിൽ ഉള്ള മഹാദേവനെ ആണ് ക്ഷേത്രപാലകൻ ആയി ആരാധിക്കുന്നത് എന്ന് സങ്കല്പം. ഇത് തമിഴ്നാട്ടിലെ ചതുക്കപൂതമാണെന്നും അഭിപ്രായമുണ്ട്.[9]പ്രത്യേക നിവേദ്യം പുളിഞ്ചാമൃതമാണ് (ശർക്കരപായസത്തിൽ തൈര് ചേർത്ത നിവേദ്യം). ക്ഷേത്രപാലകന്റെ നടയ്ക്ക് മുന്നിലുള്ള കല്ലിൽ ആണ് മുട്ട് ഇറക്കുന്നതിനുള്ള നാളികേരം ഉടക്കുക.
ദേവീക്ഷേത്രത്തിലേക്കുള്ള തുലാഭാരം ക്ഷേത്രപാലകന്റെ നടയിലാണ് നടത്തിവരുന്നത്. ഇവിടത്തെ പ്രത്യേക വഴിപാട് ചമയമാണ്. വൈകീട്ട് ക്ഷേത്രപാലകന്റെ ക്ഷേത്രം കുലവാഴ, കുരുത്തോല, കരിക്കിൻ കുല എന്നിവകൊണ്ട് അലങ്കരിക്കുകയും, ദേവി ക്ഷേത്രത്തിലെ ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രപാലകന്റെ തൃപ്പടികളിൽ 101 നാളികേരം എറിഞ്ഞ് ഉടയ്ക്കുകയും ചെയ്യുന്നു. ശേഷം ക്ഷേത്രപാലകനെ 101 വസ്ത്രം ഉടുപ്പിക്കും. മുഖത്ത് ചന്ദനം ചാർത്തി തണ്ണീരാമൃതം നിവേദ്യം ചെയ്യും. ഇതിനെയാണ് ചമയം എന്ന് പറയുന്നത്.
തവിടാട്ട് മുത്തി
ചാമുണ്ഡി രൂപത്തിലുള്ള ഭഗവതിയാണിത്. മേൽക്കൂരയോ ചുറ്റുമതിലോ ഇല്ല. കിഴക്കേ നടയിൽ പുറത്ത് ശിവന്റെ നടക്കൽ ഇടതുഭാഗത്തായാണ് പ്രതിഷ്ഠ. തവിട് കൊണ്ട് ഉഴിഞ്ഞിടുകയാണ് ഇവിടെ പ്രധാന വഴിവാട്. തവിട്ടുമുത്തിക്ക് തവിട് ആടിക്കാം എന്ന വഴിപാട് നേർന്നാൽ മാറാത്ത ശ്വാസസംബന്ധമായ അസുഖങ്ങൾ മാറിക്കിട്ടും എന്നാണ് വിശ്വാസം. ദുർഗ്ഗയുടെ പുരികക്കൊടിയിൽ നിന്ന് പ്രത്യക്ഷയായി ചണ്ഡമുണ്ഡന്മാരെ വധിച്ച ഉഗ്രരൂപിണിയായ കാളിയാണ് ചാമുണ്ഡാദേവി.
ഏകദേശം രണ്ടടി ഉയരമുള്ള പീഠത്തിൽ പ്രതിഷ്ഠിച്ചിട്ടുള്ള ഒന്നര അടി ഉയരമുള്ള തവിട്ടുമുത്തിയുടെ പ്രതിഷ്ഠ എട്ട് തൃകൈകളോടുകൂടിയ ഭഗവതീ രൂപമാണ്. ഇവിടെ നിത്യപൂജയോ നിവേദ്യമോ ഇല്ല. ഭക്തജനങ്ങൾ വഴിപാടായി ആടിക്കുന്ന തവിടാണ് തവിട്ടുമുത്തിക്ക് പൂജയും നിവേദ്യവും. തവിട് ആടിക്കാനുള്ള അവകാശം പത്മശാലീയർക്കാണ്.
വസൂരിമാല
വസൂരിമാലയുടെ ക്ഷേത്രം
പടിഞ്ഞാറെ നടയിലുള്ള പ്രതിഷ്ഠയാണ് ഗുരുതിദേവതയും രോഗനാശിനിയുമായ വസൂരിമാല. ഭഗവതിയുടെ അനുയായിയായി മാറിയ ദാരികപത്നിയായ മനോദരിയാണ് വസൂരിമാല എന്നാണ് വിശ്വാസം. വടക്കോട്ട് ദർശനം. ഇതിന് മേൽക്കൂരയില്ല. വിഗ്രഹത്തിന് 4 അടിയോളം ഉയരമുണ്ട്. പകർച്ചവ്യാധികളിൽ നിന്നും രക്ഷക്കായി മഞ്ഞൾപ്പൊടി, കുരുമുളക് എന്നിവ ആടിക്കലാണ് പ്രധാന വഴിപാട്. പ്രത്യേക ക്ഷേത്രമുണ്ടെങ്കിലും നിത്യപൂജയില്ല. പകരം സപ്തമാതൃക്കളുടെ ക്ഷേത്രത്തിൽ പ്രത്യേക പീഠത്തിൽ വസൂരിമാല സങ്കല്പത്തിൽ നിത്യപൂജയും നിവേദ്യങ്ങളും നടത്തിവരികയാണ് പതിവ്. വസൂരിമാലയ്ക്കുള്ള വഴിപാടാണ് ഗുരുതി. പത്മദളം വരച്ച് കുരുമുളക്, മഞ്ഞൾ എന്നിവ തൂവുകയാണ് ഇവിടത്തെ പ്രധാന വഴിപാട്. വസൂരിമാല ഭൂമിദേവിയെ പ്രതിനിധാനം ചെയ്യുന്നതായി കരുതപ്പെടുന്നുണ്ട്. പത്മദളം സ്ത്രീലിംഗത്തിൻറെ പ്രതീകമായതുകൊണ്ട് അതു വരച്ച് ജീവരക്തമൊഴുക്കി ദേവിയെ ഓജസ്വിനിയാക്കുന്ന പ്രക്രിയയാണ് ഈ പൂജയിൽ അന്തർഭവിച്ചിട്ടുള്ളത് എന്നു കരുതേണ്ടിയിരിക്കുന്നു. പകർച്ചവ്യാധികൾ വരാതിരിക്കാനും വന്നാൽ രോഗം മൂർച്ഛിക്കാതെ ഇരിക്കാനും ഈ വഴിപാട് ചെയ്യുന്നു എന്നൊരഭിപ്രായവുമുണ്ട്. വസൂരിമാല എന്ന പേരുതന്നെ അതിനുള്ള തെളിവായി കണക്കാക്കാവുന്നതാണ്. ദാരികൻ വധിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ ദാരിക പത്നിയായ മനോദരി, കൈലാസസമീപത്ത് പോയി ശിവനെ തപസ് ചെയ്തു വസൂരി രോഗത്തിന്റെ വിത്തുകൾ വിയർപ്പു തുള്ളികളുടെ രൂപത്തിൽ വരമായി വാങ്ങുകയും, തന്റെ ഭർത്താവിന്റെ ഘാതകയായ ഭദ്രകാളിയുടെ മേൽ പ്രയോഗിക്കുകയും ചെയ്തു. വസൂരി രോഗം ബാധിച്ച ഭഗവതിയെ സഹായിക്കുന്നതിനായി പരമശിവൻ ഘണ്ഠാകർണ്ണനെ സൃഷ്ഠിക്കുകയും, അദ്ദേഹം ഭദ്രകാളിയുടെ ശരീരത്തിലെ വസൂരികുരുക്കൾ നക്കി തുടച്ചു നീക്കുകയും ചെയ്തു. എന്നാൽ ഭഗവതിയുടെ സഹോദരസ്ഥാനീയൻ ആയതിനാൽ മുഖത്തെ കുരുക്കൾ നീക്കിയില്ല. രോഗം ഭേദമായ ഭദ്രകാളി മനോദരിയെ കണ്ണും ചെവിയും കാലും ഛേദിക്കുകയും ഇനി നീ കണ്ടും കേട്ടും ഓടിയും ചെന്ന് മനുഷ്യരെ ഉപദ്രവിക്കരുതെന്ന് ആജ്ഞാപിക്കുകയും ചെയ്തു. മനോദരി പശ്ചാത്തപിച്ചു ദേവീഭക്ത ആവുകയും "വസൂരി" എന്ന പേരിട്ടു ഭൂതഗണങ്ങളോടൊപ്പം ഭഗവതി കൈലാസത്തിലേക്ക് കൂട്ടികൊണ്ടുപോവുകയും ചെയ്തു എന്നാണ് കഥ. ഈ ദേവതയാണ് വസൂരിമാല. രോഗം ബാധിച്ച ഭക്തരെ സുഖപ്പെടുത്താൻ വേണ്ടി ഭഗവതി വസൂരിമാലയെയും ഘണ്ഠാകർണ്ണനെയും രോഗിയുടെ സമീപത്തേക്ക് അയക്കുമെന്നാണ് .വസൂരിമാലയുടെ നടയ്ക്കലാണ് പണ്ട് “ഗുരുതി” നടന്നിരുന്നത്. ഇപ്പോഴും ഈ ക്ഷേത്രത്തിലെ വസൂരിമാലയ്ക്കാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ ഗുരുതി ചാർത്തുക.
സപ്തമാതൃക്കൾ
ശിവൻറെ ശ്രീകോവിലിൻറെ തെക്കുഭാഗമായിട്ടാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠ. ആദിപരാശക്തിയുടെ വിവിധ രൂപങ്ങൾ ആണ് സപ്തമാതൃക്കൾ. ദേവിയുടെ ശ്രീകോവിലിനു പടിഞ്ഞാറുഭാഗത്ത് ഭിത്തിയുടെ തുടർച്ചയായി, കിഴക്കുപടിഞ്ഞാറ് നീളത്തിൽ വടക്കോട്ട് ദർശനമായി മൂന്ന് നടകളായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നു. പ്രധാന മൂർത്തിയായ ഭദ്രകാളിയേയും കൂട്ടിയാൽ അഷ്ടമാതൃക്കളാകും. ദാരിക വധത്തിനായി അവതരിച്ച ദേവന്മാരുടെ ശക്തികൾ ആണ് സപ്തമാതൃക്കൾ എന്ന് കഥ. ആത്‌മീയ ഉന്നതിയിലേക്കുള്ള വഴികൾ ആയിട്ടാണ് സപ്തമാതൃക്കളെ ശാക്തേയർ കണക്കാക്കുന്നത്.
സപ്തമാതൃക്കളായ നാരസിംഹിക/പ്രത്യുൻഗിരാ (ചാമുണ്ഡാദേവി), ബ്രഹ്മാണി, മഹേശ്വരി, വൈഷ്ണവി, കൌമാരി, ഇന്ദ്രാണി, വരാഹി എന്നീ ദേവികളെയും അംഗരക്ഷകരായി ഗണപതി, വീരഭദ്രൻ എന്നിവരേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. ഭഗവതീ വിഗ്രഹം നിർമിച്ച അതേ വരിക്കപ്ലാവിൻറെ കമ്പുകൾ കൊണ്ടാണ് സപ്തമാതൃക്കളുടെ പ്രതിഷ്ഠയും നിർമിച്ചിട്ടുള്ളത് എന്ന് പറയപ്പെടുന്നു. വസൂരിമാലയെ സങ്കൽപ്പിച്ചുള്ള നിത്യപൂജയും നിവേദ്യങ്ങളും സപ്തമാതൃക്കളുടെ ക്ഷേത്രത്തിലാണ് നടത്തിവരുന്നത്.
കുരുംബക്കാവ്
മഞ്ഞൾപൊടി വഴിപാട്
ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽനിന്നും ഏകദേശം 300 മീറ്റർ തെക്ക് മാറി ദേശീയപാത 17ന് ചേർന്ന് പടിഞ്ഞാറോട്ട് ദർശനമായി ശ്രീകുരുംബക്കാവ് സ്ഥിതി ചെയ്യുന്നു. ഇവിടെനിന്നും പരാശക്തിയെ ഇന്നത്തെ ക്ഷേത്രത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചു എന്നാണ് വിശ്വാസം. താലപ്പൊലിയോടനുബന്ധിച്ചുള്ള രാപകൽ എഴുന്നള്ളിപ്പ് ആരംഭിക്കുന്നത് ഇവിടെ നിന്നുമാണ്. താലപ്പൊലി മഹോത്സവത്തിനോടനുബന്ധിച്ച് എത്തിച്ചേരുന്ന കുഡുംബി സമുദായക്കാർ ദേവിക്ഷേത്രത്തിൽ നട തള്ളാനുള്ള ചെമ്മരിയാടുകളെയും പഴക്കുലയും വാദ്യഘോഷങ്ങളോടെ ആനയിക്കുന്നതും ശ്രീകുരുംബക്കാവിൽ നിന്നുമാണ്. പരിസരവാസികളുടേയും ഭക്തജനങ്ങളുടേയും പരിശ്രമഫലമായി നിത്യേന ഉള്ള വിളക്കുവയ്പ്പ് മുടങ്ങാതെ നടന്നുപോരുന്നു.
https://m.facebook.com/story.php?story_fbid=2226915600667874&id=100000483679208