പതിനെട്ടാം പടിയുടെ സാംഗത്യത്തേക്കുറിച്ച് ശ്രീമദ് അയ്യപ്പ ഗീതയില്‍ വ്യക്തമാക്കുന്നുണ്ട്. ശബരിക്ക് അയ്യപ്പന്‍ നല്‍കിയ ദിവ്യോപദേശങ്ങളാണ് അയ്യപ്പഗീതയിലെ പ്രതിപാദ്യം.
18 അദ്ധ്യായങ്ങളുള്ള അയ്യപ്പഗീത കാശിയിലെ തിലപാണ്ഡികേശ്വരമഠത്തിലെ സന്യാസിവര്യനായിരുന്ന ശ്രീസ്വാമി അച്യുതാനന്ദമഹാരാജ് രചിച്ചതാണ്. അയ്യപ്പഗീതയ്ക്ക് ശ്രീ ജ്ഞാനാനന്ദ സരസ്വതി സ്വാമികള്‍ രചിച്ച മലയാള വ്യാഖ്യാനത്തെ ആസ്പദമാക്കിയാണ് പതിനെട്ടാം പടിയുടെ തത്വം ഇവിടെ ഉള്‍ക്കൊള്ളിക്കുന്നത് (കന്യാകുമാരി ആനന്ദകുടീരം ശ്രീമദ് അയ്യപ്പഗീത വ്യാഖ്യാനസഹിതം പ്രസിദ്ധികരിച്ചിട്ടുണ്ട്).
അയ്യപ്പഗീതയിലെ പതിനെട്ടാം അദ്ധ്യായമായ അയ്യപ്പദര്‍ശനയോഗത്തിലാണ് പതിനെട്ടാം പടിയെക്കുറിച്ച് വര്‍ണ്ണിക്കുത്. ജ്ഞാനാനന്ദസരസ്വതി സ്വാമികള്‍ പറയുന്നു- ”പ്രകൃതിതത്വങ്ങളാകുന്ന പഞ്ചകോശങ്ങളാല്‍ മറയ്ക്കപ്പെട്ട ആത്മസ്വരൂപം തെന്നയാണ് ശബരിമലയിലെ അയ്യപ്പ വിഗ്രഹമെന്നാണ് പതിനെട്ടാം അദ്ധ്യായംകൊണ്ട് സമര്‍ത്ഥിക്കുന്നത്.
അല്ലെങ്കില്‍ പ്രസ്തുത ആത്മസ്വരൂപത്തെ ഉല്‍ബോധിപ്പിക്കുകയും സാക്ഷാല്‍ക്കരിക്കാനുള്ള മാര്‍ഗ്ഗത്തെ നിര്‍ദ്ദേശിക്കുകയുമാണ് ശബരിമലയിലെ അയ്യപ്പവിഗ്രഹം. അതിനാല്‍ ശബരിമല ശാസ്തൃദര്‍ശനം ഒരു പ്രകാരത്തില്‍ ആത്മദര്‍ശനം തന്നെ അല്ലെങ്കില്‍ ആത്മദര്‍ശനത്തിനുള്ള പ്രചോദനമെങ്കിലുമാണ്.”
ജ്ഞാനാമൃതപാനംകൊണ്ട് സംതൃപ്തയായ ശബരി അയ്യപ്പഭഗവാനെ സ്തുതിക്കുന്നു.
ശ്രേണീ തേ പ്രഥമാ തു സര്‍വ്വജഗതാം സന്ധാരിണീ മേദിനീ
സോപാനസ്യതഥാ പരാസു വിമലാ തത്വം ജലം ശോഭനം
തേജസ്തസ്യ തൃതീയകാ ച തമസോരാശേരലം ഭക്ഷകം
ഭൂയോ വായുരലങ്കരോതി ഭഗവന്‍ വ്യോമസ്ഥിതാ പഞ്ചമീ 1
ഷഷ്ഠീ തസ്യ വിരാജതേ തു രുചിരാ ശ്രേണീ തു വാണീ ശുഭാ
ഭൂയഃ പാണിയുഗഞ്ച മംഗളമയീ സാ സ്യാദനംഗാരിജ!
പാദൗ ചാപി സുഗണ്യതേ സുരഗുരോ ശ്രേണീ പുനശ്ചാഷ്ടമീ
പായുശ്ചേന്ദ്രിയ മസ്യ സുഷ്ഠു നവമീ സഞ്ജായതേ ശങ്കരീ 2
രമ്യം തേഖലു തസ്യ ദേവ ദശമീ ശ്രേണീ ച ശിശ്‌നേന്ദ്രിയം
ശ്രോത്രം ചാത്ര പ്രചണ്ഡശാസ്ത്ര കുശലഞ്ചൈകാദശീ ശ്രേണികാ
ത്വക് ഭൂയോപി ച ശോഭനാ രസപതേ തത്വം പരം ദ്വാദശീ
ചക്ഷുശ്ചാപി സ്വരൂപദര്‍ശനകരം ജേഗീയതേ ശ്രേണികാ 3
ഘ്രാണശ്ചൈവ ചതുര്‍ദശീ പരതരം ഗന്ധോദ്വഹം സാ ശുഭാ
സ്വാദ്വസ്വാദുവിചാരണേ ച രസനാ ജിഹ്വാഗ്രദേശസ്ഥിതാ
ശ്രേണീ പഞ്ചദശീ മനോ മനനകൃല്‍ ശ്രേണീ വരാ ഷോഡശീ
ബുദ്ധിര്‍ബ്ബോധകരീ സദാ ശുഭകരീ ശ്രേണീ മനോമോദിനീ 4
ശ്രേണീ തേ പരിമാര്‍ജ്ജിതാ സകലദാ കാമപ്രവാഹാനലാ
സോപാനസ്യ വിരാജതേ/തിജയിനീ ജീവാത്മതത്വേന യാ
ശ്രീശേശാത്മജനസ്യ പന്തളപതേരീശസ്യ ശാന്തിപ്രദാ
ഇത്യഷ്ടാദശതത്വമച്യുതപദസ്ഥാനം ഹി വന്ദേ മുദാ 5
(ശ്രീമദ് അയ്യപ്പഗീത പതിനെട്ടാം അദ്ധ്യായം 1 മുതല്‍ 5 വരെ ശ്ലോകങ്ങള്‍)
പതിനെട്ടുപടികളെയും ധ്യാനിച്ചു വന്ദിക്കുവാന്‍ ഏറ്റവും ഉചിതമായ ശ്ലോകങ്ങളാണിവ. ഈ ശ്ലോകങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് സ്വാമി ജ്ഞാനാനന്ദ സരസ്വതി പറയുന്നു- ”സൂക്ഷ്മ ശരീരത്തിന് ആകെ പതിനേഴു ഘടകങ്ങളാണുള്ളത്. പ്രസ്തുത പതിനേഴു ഘടകങ്ങളും ജീവത്വമാകുന്ന അഭിമാനവും കൂടി പതിനെട്ടു തടസ്സങ്ങളാണ് ജീവന് ആത്മാവിനെ ദര്‍ശിക്കാന്‍ സമ്മതിക്കാതെ നില്‍ക്കുന്ന മുഖ്യങ്ങളായ പ്രതിബന്ധങ്ങള്‍. ആ പ്രതിബന്ധങ്ങളെ അതിക്രമിച്ചാല്‍ മാത്രമേ ആത്മസാക്ഷാല്‍ക്കാരത്തിന് അര്‍ഹതയുണ്ടാവുകയുള്ളൂ. പ്രസ്തുത പതിനെട്ട് പ്രതിബന്ധങ്ങളാണ് ശബരിമലക്ഷേത്രത്തിലെ പതിനെട്ടു പടികളാണിവിടെ സമര്‍ത്ഥിക്കുത്.
ശബരിമല ക്ഷേത്രത്തില്‍ പതിനെട്ടു പടികള്‍ കയറിയാണ് ഭഗവല്‍ സന്നിധാനത്തിലെത്തുന്നത്. അപ്പോഴാണല്ലോ ഭഗവദ്ദര്‍ശനം സാധിക്കുന്നത്. അന്തര്‍യ്യാമിയായ ആത്മാവിനെ ദര്‍ശിക്കാനുള്ള പതിനെട്ടു തത്വപ്രതിബന്ധങ്ങളെയാണ് പതിനെട്ടു പടികളാക്കി കെട്ടിയിരിക്കുത്. അതില്‍ അഞ്ചു പടികളുടെ താത്വിക സ്വരൂപത്തെയാണ് ആദ്യ പദ്യം കൊണ്ടുപന്യസിക്കുന്നത്.
പഞ്ചഭൂതങ്ങളുടെ പ്രതീകങ്ങളാണ് ആദ്യത്തെ അഞ്ചുപടികളെന്നാണു പറയുന്നത്. ഒന്നാമത്തേതു ഭൂമിയുടെയും രണ്ടാമത്തേതു ജലത്തിന്റെയും മൂന്നാമത്തേത് അഗ്നിയുടേയും നാലാമത്തേത് വായുവിന്റേയും അഞ്ചാമത്തേത് ആകാശത്തിന്റെയും പ്രതീകങ്ങളാണ്.
ജീവോപാധികളുടെ മുഖ്യങ്ങളായ ഘടകങ്ങള്‍ പഞ്ചഭൂതങ്ങള്‍ തന്നെ. സ്ഥൂലസൂക്ഷ്മാകാരമായ ജഗത്തു മുഴുവന്‍പഞ്ചഭൂതമയം തന്നെ അകവും പുറവും മുഴുവന്‍ പഞ്ചഭൂതവികാരങ്ങളാല്‍ നിറയപ്പെട്ടിരിക്കുന്നു. ആത്മാവിന്റെ ഏറ്റവും പുറമേയുള്ള കനത്ത ആവരണങ്ങളും പഞ്ചഭൂതങ്ങള്‍ തന്നെ. അതിനാല്‍ ആദ്യം അതിക്രമിക്കേണ്ടിയിരിക്കുന്നതു പഞ്ചഭൂതങ്ങളേയും അവയുടെ വികാരങ്ങളേയും തന്നെ ഈ തത്വത്തെ ഉല്‍ബോധിപ്പിക്കുന്നു ശബരിമല ക്ഷേത്ര സിധാനത്തിലെ ആദ്യത്തെ അഞ്ചു പടികള്‍.
പഞ്ചഭൂതങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ കര്‍മ്മേന്ദ്രിയങ്ങളാണു സൂക്ഷ്മശരീരത്തിലെ മുഖ്യങ്ങളായ അഞ്ചു ഘടകങ്ങള്‍. ജീവിതവും ജീവിതത്തിലെ എല്ലാ അനുഭവങ്ങളും ജനനമരണങ്ങളും എന്നു വേണ്ട, ജീവന്റെ എല്ലാ അനുഭവങ്ങളും കര്‍മ്മമയങ്ങളാണ്. കര്‍മ്മങ്ങള്‍ക്കെല്ലാം ആസ്പദം കര്‍മ്മേന്ദ്രിയങ്ങളുമാണ്. വാക്ക്, പാണി, പാദം, പായു, ഉപസ്ഥം ഇവയാണ് അഞ്ചു കര്‍മ്മേന്ദ്രിയങ്ങള്‍.
ശബരിമല ക്ഷേത്രത്തിലെ 18 പടികളില്‍ ആദ്യത്തെ അഞ്ചെണ്ണം കഴിഞ്ഞാല്‍ ആറു മുതല്‍ പത്തുവരെയുള്ള പടികള്‍ ക്രമേണ വാക്ക്, പാണി, പാദം, പായു, ഉപസ്ഥം എീ അഞ്ച് കര്‍മ്മേന്ദ്രിയങ്ങളുടെ പ്രതീകമാണ്.
പതിനെട്ട്, പന്ത്രണ്ട്, പതിമൂന്ന് എന്നീ മൂന്നുപടികള്‍ ശ്രോത്രം, ത്വക്ക്, ചക്ഷുസ്സ് എന്നീ മൂന്നു ജ്ഞാനേന്ദ്രിയങ്ങളുടെയും പ്രതീകമാണ്. പതിനാലും പതിനഞ്ചും പടികള്‍ ഘ്രാണേന്ദ്രിയം, രസനേന്ദ്രിയം എന്നീ രണ്ടു ജ്ഞാനേന്ദ്രിയങ്ങളുടെ പ്രതീകങ്ങളാണ്.
പതിനാറാമത്തെ പടി മനനാത്മകതത്വമായ മനസ്സിന്റേയും പതിനേഴാമത്തേതു ബോധാത്മകതത്വമായ ബുദ്ധിയുടെയും പ്രതീകങ്ങളാണ്. അങ്ങിനെ പതിനേഴു പടികളും സൂക്ഷ്മശരീരത്തിന്റെ പതിനേഴു ഘടകങ്ങളുടെ പ്രതീകങ്ങളോ, ഉല്‍ബോധകങ്ങളോ ആണ്.
പഞ്ചഭൂതങ്ങള്‍ അഞ്ച്, കര്‍മ്മേന്ദ്രിയങ്ങള്‍ അഞ്ച്, ജ്ഞാനേന്ദ്രിയങ്ങള്‍ അഞ്ച്, മനസ്സും ബുദ്ധിയും കൂടിയ അന്തഃകരണം രണ്ട്. ഇങ്ങിനെ ആകെ പതിനേഴു ഘടകങ്ങളാണ് സൂക്ഷ്മശരീരത്തിലൂള്ളത്. അവയും അവയുടെ വൃത്തികളുമാണ് ജീവന് ഈശ്വരദര്‍ശനത്തിനു തടസ്സങ്ങളായിട്ടിരിക്കന്നുത്. അതിനാല്‍ അവയെ അവശ്യം അതക്രമിക്കേണ്ടിയിരിക്കുന്നു. എങ്കിലേ ഈശ്വരനുമായി അടുക്കാന്‍ പോവുന്നുള്ളൂ. ഈ തത്വ രഹസ്യത്തെ ഉള്‍ബോധിപ്പിക്കുന്നവയാണ് പ്രസ്തുത പതിനേഴ് പടികള്‍.
പതിനെട്ടാമത്തേത് ജീവാത്മതത്വം തന്നെയാണ്. നാനാമുഖങ്ങളായ ആഗ്രഹപരമ്പരകള്‍ പ്രവഹിച്ചുകൊണ്ട് എല്ലാറ്റിന്റേയും കര്‍ത്താവും ഭോക്താവുമായഭിമാനിക്കുന്ന അഭിമാനസ്വരൂപമായ ജീവാത്മാവുതന്നെ പതിനെട്ടാമത്തെ തത്ത്വം. അതിന്റെ പ്രതീകം അല്ലെങ്കില്‍ ഉല്‍ബോധകമാണ് പതിനെട്ടാമത്തെ പടി. അതിനേയും അതിക്രമിക്കുമ്പോഴാണ് ഒരാള്‍ക്ക് ഈശ്വരദര്‍ശമുണ്ടാവുന്നത്.
അങ്ങിനെയാണല്ലോ ശബരിമല ക്ഷേത്രത്തിലേയും സ്ഥിതി. ഇങ്ങിനെ തത്വോല്‍ബോധകങ്ങളും ശാന്തിപ്രദങ്ങളുമായ പ്രസ്തുത പതിനെട്ടു പടികളേയും ഞാന്‍ വന്ദിക്കുന്നു.”
ജന്മഭൂമി: http://www.janmabhumidaily.com/news258742#ixzz4DqEcStMJ
ശബരിമല സന്നിധാനത്തേയ്ക്ക് അയ്യപ്പദര്‍ശനത്തിനായിവരുന്നവര്‍ പതിനെട്ട് പടികള്‍ കയറിയാണ് ഭഗവാന്റെസവിധത്തിലെത്തുന്നത്. തത്ത്വമസി പൊരുളായ ഭഗവാനിലേയ്ക്ക് ഭക്തന്‍ എത്തുന്നത് പതിനെട്ട് പടവുകള്‍ താണ്ടിയാണ്എന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് പതിനെട്ടാം പടി.
ശബരിമല ക്ഷേത്രംഏതുപ്രകാരം നിര്‍മ്മിക്കണമെന്ന്മണികണ്ഠസ്വാമി പന്തളരാജാവിനു നല്‍കുന്ന ഉപദേശം ഭൂതനാഥോപാഖ്യാനം പത്താം അദ്ധ്യായത്തില്‍കാണാം. പതിനെട്ടാംപടിയേക്കുറിച്ചു മണികണ്ഠന്‍ പറയുന്നു – ”ക്ഷേത്രത്തില്‍എന്റെലിംഗപ്രതിഷ്ഠയുടെകിഴക്കുഭാഗത്ത് പതിനെട്ടു പടിയോടുകൂടിയസോപാനം നിര്‍മ്മിച്ചു കൊള്ളുക. പഞ്ചേന്ദ്രിയങ്ങള്‍, അഷ്ടരാഗങ്ങള്‍, ത്രിഗുണങ്ങള്‍, വിദ്യ, അവിദ്യഎന്നിവയെ കടന്നാലേ നിര്‍ഗുണനായഎന്നെ കാണാന്‍ കഴിയുകയുള്ളൂ. അതേപോലെ പതിനെട്ടു പടികയറിവന്നാല്‍ ഭക്തര്‍ക്ക്എന്റെലിംഗം കാണാന്‍ കഴിയണം.” മണികണ്ഠ നിര്‍ദ്ദേശാനുസാരം പതിനെട്ട് തത്ത്വസോപാനങ്ങളോടുകൂടിയ ശബരിമല ക്ഷേത്രം പന്തളമഹാരാജാവ് പണികഴിപ്പിച്ചുവെന്ന് ഭൂതനാഥോപാഖ്യാനം പതിനഞ്ചാം അദ്ധായത്തില്‍കാണാം.
ശബരിമലശാസ്താവിന്റെ പൂങ്കാവനത്തില്‍ പതിനെട്ട് മലകളാണുള്ളത്. പൊന്നമ്പലമേട്, ഗരുഡമല, നാഗമല, ഇഞ്ചിപ്പാറമല, സുന്ദരമല, ചിറ്റമ്പലമല, ഖല്‍ഗിമല, മാതംഗമല, മൈലാടുംമല, ശ്രീപാദമല, ദേവര്‍മല, കാളകെട്ടിമല,ശബരിമലഎന്നീ 18 മലകളെയാണ് പതിനെട്ട് പടികള്‍ പ്രതിനിധീകരിക്കുന്നത് എന്നുംകരുതാം. ഓരോമലയുടേയുംദേവതഓരോ പടിയിലായി നിലകൊള്ളുന്നു. പതിനെട്ടു മലകള്‍ കടന്നുചെന്ന്മലദേവതകളെവന്ദിച്ച്ശാസ്താവിനെ ദര്‍ശിക്കുന്നുഎന്നുസാരം.ചുരികമുതല്‍അസ്ത്രംവരെയുള്ള പതിനെട്ടുതരംആയുധങ്ങള്‍ അയ്യപ്പന്‍ ഉപയോഗിച്ചിരുന്നുവെന്നും അവയില്‍ഓരോന്നുംഓരോ പടികളായി പരിണമിച്ചുവെന്നുംഒരു സങ്കല്പമുണ്ട്. നാലുവേദങ്ങള്‍, ആറ്ശാസ്ത്രങ്ങള്‍, ചതുരുപായങ്ങള്‍ (സാമദാനഭേദദണ്ഡങ്ങള്‍) നാലുവര്‍ണ്ണങ്ങള്‍ (ബ്രാഹ്മണക്ഷത്രിയ വൈശ്യശൂദ്ര) എന്നിവയെ പ്രതിനിധീകരിക്കുന്നവയാണ്എന്നും പറയാറുണ്ട്.
പതിനെട്ടു തത്വങ്ങളുടെഇരിപ്പിടവും പരമപവിത്രവുമായതിനാല്‍ വ്രതനിഷ്ഠയില്ലാത്തവര്‍ ഈ ദിവ്യസോപാനങ്ങള്‍ ചവുട്ടിക്കയറുന്നതിന് യോഗ്യരല്ല. ഇരുമുടിക്കെട്ടുംഏന്തിവരുന്ന ഭക്തര്‍ക്കേ പതിനെട്ടാംപടിചവുട്ടാനുള്ളഅര്‍ഹതയുള്ളൂ. ശബരിമല തന്ത്രിക്കും, പന്തളരാജപ്രതിനിധിക്കുംഇരുമുടിയില്ലാതെ പടിചവുട്ടാം. കരിങ്കല്ലുകൊണ്ട് നിര്‍മ്മിച്ച പതിനെട്ടാം പടിയില്‍ നാളികേരമുടച്ച്ആയിരുന്നു പണ്ടുകാലങ്ങളില്‍ അയ്യപ്പന്മാര്‍ സ്വാമിദര്‍ശനം നടത്തിയിരുന്നത്. പതിനെട്ടുപടികളിലുംതേങ്ങയുടച്ചുകയറുന്ന പതിവുമുണ്ടായിരുന്നു. കന്നിസ്വാമിയായിവരുന്നയാള്‍ഒന്നാം പടിയിലും പതിനെട്ടാം തവണ (വര്‍ഷം) മലചവുട്ടുന്നയാള്‍ പതിനെട്ടാംപടിയിലും നാളികേരംഉടയ്ക്കുന്ന പതിവുംഉണ്ടായിരുന്നു. പതിനെട്ടുപടികളിലും പതിനെട്ടു വര്‍ഷങ്ങള്‍കൊണ്ട് നാളികേരമുടച്ച്‌സ്വാമിദര്‍ശനം നടത്തുന്ന ഭക്തന്‍ ആ വര്‍ഷം ശബരിമലയില്‍ഒരുതെങ്ങു നടണമെന്നുംആചാരമുണ്ട്. പതിനെട്ടാം പടിയെപരിശുദ്ധമായ നാളികേരജലത്താല്‍അഭിക്ഷേകംചെയ്യുന്ന ചടങ്ങാണ് പതിനെട്ടാം പടിയിലെ നാളികേരമുടയ്ക്കല്‍എന്നും;തന്റെ പാപങ്ങളെയെല്ലാം ഭഗവദ്‌സന്നിധിയില്‍തച്ചുടയ്ക്കുന്നതിന്റെ പ്രതീകമാണ് പതിനെട്ടാം പടിയിലെ നാളികേരമുടയ്ക്കല്‍ എന്നും വിശ്വസിക്കപ്പെടുന്നു. പതിനെട്ടുവര്‍ഷംമലചവുട്ടിയ അയ്യപ്പ ഭക്തന്‍ 19-ാം വര്‍ഷംവീണ്ടുംഒന്നാം പടിയില്‍ നാളികേരമടിച്ച്ദര്‍ശനം നടത്തുന്നു. പല തവണഒന്നാം പടിയില്‍ നാളികേരമുടയ്ക്കാന്‍ ഭാഗ്യം സിദ്ധിച്ച അനേകം പരമഭക്ത•ാര്‍കേരളത്തിലുണ്ടായിരുന്നു.
പതിനെട്ടാം പടിയില്‍ നിരന്തരമായി നാളികേരമുടയ്ക്കല്‍ നടന്നുവന്നതിനാല്‍കരിങ്കല്‍പ്പടികള്‍ക്കു നാശം സംഭവിച്ചു. അതുമൂലം പഞ്ചലോഹംകൊണ്ട് പൊതിഞ്ഞ്ഇപ്പോള്‍സംരക്ഷിക്കുന്നു. പടികളില്‍ നാളികേരംഉടയ്ക്കുന്നതും നിര്‍ത്തലാക്കി. പടികളുടെഇരുവശത്തുമായികറുപ്പസ്വാമിയുംകറുപ്പായി അമ്മയും കടുത്തസ്വാമിയും ശബരിമലക്ഷേത്രത്തിനു കാവല്‍ നില്‍ക്കുന്നു. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന സ്ഥലത്ത് നാളികേരമുടച്ച് പടികളുടെചുവട്ടിലുള്ളജലപ്രവാഹത്തില്‍കാല്‍ നനച്ച് പതിനെട്ടുപടികളുംതൊട്ടുവന്ദിച്ചുവേണം പതിനെട്ടാം പടികയറുവാന്‍. ഇടതുകാല്‍വെച്ച് പടികയറുവാന്‍ ആരംഭിക്കരുത്. മുന്‍പ് ദര്‍ശനം കഴിഞ്ഞുമടങ്ങുന്ന ഭക്തര്‍ പതിനെട്ടാം പടിക്കുമുകളില്‍ നാളികേരംഉടച്ച് ഭഗവാനെ വന്ദിച്ച് പുറംതിരിയാതെഓരോപടിയുംതൊട്ടുവന്ദിച്ച് പടികളിറങ്ങിമടക്കയാത്ര ആരംഭിച്ചിരുന്നു. ഭക്തജനബാഹുല്യംകാരണംഇപ്പോള്‍ പതിനെട്ടാം പടി ഇറങ്ങുവാന്‍ ഭക്തരെ അനുവദിക്കാറില്ല. പടിയുടെമുകളില്‍ നിര്‍ദ്ദിഷ്ടസ്ഥാനത്ത് നാളികേരമുടച്ച്ശരണംവിളിച്ച്‌വടക്കേനടവഴി ഇറങ്ങിയാണ്ഇപ്പോള്‍ ഭക്തരുടെമടക്കയാത്ര. ശബരിമല ക്ഷേത്രത്തിലെ അയ്യപ്പവിഗ്രഹത്തിനോളംതന്നെ പ്രാധാന്യം പതിനെട്ടാം പടിക്കുമുണ്ട്. അതിനാല്‍ ഭക്തര്‍ പതിനെട്ടാം പടിയെ ഭക്തിപൂര്‍വ്വംശരണംവിളിയിലൂടെയുംസ്മരിക്കുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news258550#ixzz4DqFLbbHe