‘ഭാരതസ്യ പ്രതിഷ്‌ഠേ ദ്വേ സംസ്‌കൃതം സംസ്‌കൃതിസ്തഥാ’ ഭാരതത്തിന്റെ രണ്ട് പ്രതിഷ്ഠകളില്‍ ഒന്ന് സംസ്‌കൃതവും മറ്റൊന്ന് സംസ്‌കാരവുമാണെന്ന് പ്രസിദ്ധം. സംസ്‌കൃത ഭാഷ പഠിക്കാനാഗ്രഹിക്കുന്നവര്‍ക്ക് പരിശ്രമത്തിലൂടെ പഠിക്കാന്‍ സാധിക്കുന്ന പംക്തിയാണിത്. കേട്ടു പരിചിതമായ ആപ്തവാക്യവും സുഭാഷിതവുമാണ് വിവരിക്കുക. പദാനുപദം വിവരണം നല്‍കും. ഭാഷയുടെ കര്‍ത്തൃ-കര്‍മ്മ-ക്രിയാ വിശേഷങ്ങളിലൂടെ സംസ്‌കൃതഭാഷ പരിശീലിക്കാം. വശമാക്കാം. എല്ലാ ആശംസകളും.
ക്ഷണശഃ കണശശ്‌ചൈവ വിദ്യാമര്‍ത്ഥം ച സാധയേത്
ക്ഷണശഃ = ഓരോ ക്ഷണവും, നിമിഷവും. കണശഃ = കണമായിട്ട് (സാവധാനത്തില്‍). വിദ്യാം = അറിവിനെയും. അര്‍ത്ഥം = സമ്പത്തിനെയും. സാധയേത് = സമ്പാദിക്കണം, നേടണം.
കണശഃ ച ഏവ = കണശശ്‌ചൈവ എന്ന് പദച്ഛേദം. ച ഏവ എന്നത് അവ്യയമാണ്. അവ പിന്നീട് വിശദമാക്കാം.
സുഭാഷിതം
ഉദ്യമേന ഹി സിദ്ധ്യന്തി കാര്യാണി ന മനോരഥൈഃ
നഹി സുപ്തസ്യ സിംഹസ്യ പ്രവിശന്തി മുഖേ മൃഗാഃ
പദച്ഛേദഃ – ഉദ്യമേന, ഹി, സിദ്ധ്യന്തി, കാര്യാണി, ന മനോരഥൈഃ
ന, ഹി. സുപ്തസ്യ, സിംഹസ്യ, പ്രവിശന്തി, മുഖേ, മൃഗാഃ
ആകാംക്ഷാ പദ്ധതിയിലൂടെ ചോദ്യോത്തര രീതിയില്‍ സുഭാഷിതത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാം.
ചോദ്യം: കാര്യാണി കഥം സിദ്ധ്യന്തി? (കാര്യങ്ങള്‍ എങ്ങനെ നേടുന്നു)
ഉത്തരം: കാര്യാണി ഉദ്യമേന സിദ്ധ്യന്തി (കാര്യങ്ങള്‍ പരിശ്രമത്തിലൂടെ നേടുന്നു)
ചോ: കാര്യാണി കഥം ന സിദ്ധ്യന്തി? (കാര്യങ്ങള്‍ എങ്ങനെ നേടുന്നില്ല)
ഉ: കാര്യാണി മനോരഥൈ ന സിദ്ധ്യന്തി (കാര്യങ്ങള്‍ മനസ്സില്‍ വിചാരിച്ചാല്‍ നേടുന്നില്ല)
ചോ: മൃഗാഃ കുത്ര ന പ്രവിശന്തി? (മൃഗങ്ങള്‍ എവിടെ പ്രവേശിക്കില്ല?)
ഉ: മൃഗാഃ മുഖേ ന പ്രവിശന്തി (മൃഗങ്ങള്‍ മുമ്പില്‍ എത്തുന്നില്ല)
ചോ: കസ്യ മുഖേ ന പ്രവിശന്തി? (ആരുടെ മുമ്പില്‍ വരുന്നില്ല?)
ഉ: സിംഹസ്യ മുഖേ ന പ്രവിശന്തി (സിംഹത്തിന്റെ മുമ്പില്‍ വരുന്നില്ല)
ചോ: കീദൃശസ്യ സിംഹസ്യ മുഖേ ന പ്രവിശന്തി? (എങ്ങനെയുള്ള സിംഹത്തിന്റെ മുമ്പില്‍ വരുന്നില്ല)
ഉ: സുപ്തസ്യ സിംഹസ്യ മുഖേന പ്രവിശന്തി (ഉറങ്ങിക്കിടക്കുന്ന സിംഹത്തിന്റെ മുമ്പില്‍ വരുന്നില്ല)
ആശയം: പരിശ്രമത്തിന്റെ മഹത്വമാണ് ഈ സുഭാഷിതത്തില്‍ വര്‍ണ്ണിക്കുന്നത്. നമ്മുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെയും വിജയം പരിശ്രമത്തിലൂടെയാണ് സഫലമാകുന്നത്. കാര്യങ്ങള്‍ ആഗ്രഹിച്ചാല്‍ മാത്രം നേടാനാവില്ല. ഉറങ്ങിക്കിടക്കുന്ന സിംഹത്തിന്റെ മുന്നില്‍ ഇരയായി മൃഗങ്ങള്‍ സ്വയം എത്തുന്നില്ല. സിംഹം സ്വയം പരിശ്രമിക്കണമെന്ന് സാരം. അതേപോലെ സ്വയം പരിശ്രമിച്ച് വിജയിക്കാം.
അന്വയം: കാര്യാണി ഉദ്യമേ ന ഹി സിദ്ധ്യന്തി മനോരഥൈഃ ന. (യഥാ) മൃഗാഃ സുപ്തസ്യ സിംഹസ്യ മുഖേ ന ഹി പ്രവിശന്തി.
വിശേഷ സൂചന: ഭാഷയില്‍ ക്രിയാ ശബ്ദങ്ങളും നാമ ശബ്ദങ്ങളും അവ്യയങ്ങളും ഉണ്ട്. ഇവിടെ സിദ്ധ്യന്തി, പ്രവിശന്തി എന്നിവ അവ്യയങ്ങളും മറ്റുള്ളവ നാമരൂപങ്ങളുമാണ്. ക്രിയാശബ്ദങ്ങള്‍ക്ക് ധാതു-പദ-ലകാര-പുരുഷ-വചനങ്ങളും നാമശബ്ദങ്ങള്‍ക്ക് അനുലിംഗ-വിഭക്തി-വചനങ്ങളുമുണ്ട്. അവ്യയങ്ങള്‍ ഒരു വ്യത്യാസവും വരുത്തുന്നവയല്ല. ഇവ ഓരോന്നും വിശദമായി പഠിക്കേണ്ടതാണ്.
ജന്മഭൂമി: http://www.janmabhumidaily.com/news554026#ixzz4YBsy4xam
ആരബ്ധമുത്തമ ജനാഃ ന പരിത്യജന്തി
ആരബ്ധം = തുടങ്ങിയത്. ഉത്തമജനാഃ = ശ്രേഷ്ഠര്‍, നല്ല മനുഷ്യര്‍. ന പരിത്യജന്തി = ഉപേക്ഷിക്കുന്നില്ല.
സജ്ജനങ്ങള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കുന്നില്ല എന്ന് സാരം. ഇവിടെ ‘പരിത്യജന്തി’ എന്നത് ക്രിയയാണ്. വര്‍ത്തമാനകാലം ‘ലട്’ ലകാരമാണ്. ‘ത്യജതി’ എന്ന് ഏകവചനം. ‘പരി’ ഉപസര്‍ഗ്ഗം.
പരിത്യജതി. പരിത്യജതഃ, പരിത്യജന്തി
വിശേഷ സൂചന: സംസ്‌കൃതഭാഷയില്‍ ‘ല’കാരം കാലത്തെ സൂചിപ്പിക്കുന്നു. വര്‍ത്തമാനം, ഭൂതം, ഭാവി എന്നീ കാലങ്ങളെ സൂചിപ്പിക്കുന്നതിന് 10 ലകാരങ്ങള്‍. ആദ്യത്തേത് മുകളില്‍ പറഞ്ഞു. മറ്റുള്ളവ പിന്നാലെ. ‘പ്ര’, ‘പരി’, ‘ഉപ’, ‘സം’ മുതലായവ ഉപസര്‍ഗ്ഗങ്ങള്‍. തുടര്‍ പാഠങ്ങളില്‍ ഇവ വിശദമാക്കാം.
സുഭാഷിതം
ഭാഷയില്‍ വിഭക്തിയുടെ അര്‍ത്ഥം മനസ്സിലാക്കേണ്ടത് അനിവാര്യമാണ്. 7 വിഭക്തികളാണ് സംസ്‌കൃതത്തില്‍. സംബോധന പ്രഥമ എന്നത് സംബോധനം ചെയ്യാന്‍ വേണ്ടിയുള്ളതാണ്, പ്രഥമാ വിഭക്തിയുടെ വകഭേദമാണ്. തുടര്‍ന്നുള്ള പാഠഭാഗങ്ങളില്‍ ഓരോ വിഭക്തിയും പരാമര്‍ശിച്ചുള്ള സുഭാഷിതങ്ങള്‍ പഠിക്കാം.
അതെന്ന് പ്രഥമയ്ക്കര്‍ത്ഥം
ത്വമേവ മാതാ ച പിതാ ത്വമേവ,
ത്വമേവ ബന്ധുശ്ച സഖാ ത്വമേവ
ത്വമേവ വിദ്യാ ദ്രവിണം ത്വമേവ
ത്വമേവ സര്‍വ്വം മമ ദേവ ദേവ
അല്ലയോ ദേവ! അങ്ങുതന്നെയാണ് എന്റെ മാതാവും പിതാവു ബന്ധുവും സുഹൃത്തും വിദ്യയും സമ്പത്തും മറ്റെല്ലാംതന്നെയും എന്നര്‍ത്ഥം.
ത്വം ഏവ = ത്വമേവ. ബന്ധുഃ ച = ബന്ധുശ്ച.
ഈ സുഭാഷിതത്തില്‍ മാതാ, പിതാ, ബന്ധുഃ, സഖാ, വിദ്യാ, ദ്രവിണം, സര്‍വ്വം എന്നീ ശബ്ദങ്ങള്‍ പ്രഥമാ വിഭക്തിയിലാണ് പ്രയോഗിച്ചിട്ടുള്ളത്. ഇതേ വിഭക്തിയിലുള്ള ചില ശ്ലോകങ്ങളും കൊടുക്കാം.
പഞ്ചൈതേ പിതരഃ സ്മൃതാഃ
ജനിതാം ചോപനേതാ ച യശ്ച വിദ്യാം പ്രയച്ഛതി
അന്നദാതാ ഭയത്രാതാ പഞ്ചൈതേ പിതരഃ സ്മൃതാഃ
അച്ഛനും ഉപനയിച്ചവനും ഗുരുനാഥനും (അറിവ് പകര്‍ന്നവന്‍) ഭക്ഷണം തരുന്നവനും ഭയത്തില്‍നിന്ന് രക്ഷിക്കുന്നവനും പിതാക്കന്മാരാണ്. (പഞ്ചൈതേ = ഏതേ പഞ്ചൈ ജനാഃ) എന്നര്‍ത്ഥം.
പഞ്ചൈതാഃ മാതരഃ സ്മൃതാഃ
രാജപത്‌നീ ഗുരോഃ പത്‌നീ മിത്രപത്‌നീ തഥൈവ ച
പത്‌നീമാതാ സ്വമാതാ ച പഞ്ചൈതാഃ മാതരഃ സ്മൃതാഃ
രാജാവിന്റെയും ഗുരുവിന്റെയും സുഹൃത്തിന്റെയും ഭാര്യയും ഭാര്യയുടെ അമ്മയും സ്വന്തം അമ്മയും (ആദരണീയരായ) അമ്മമാരാണ്.
വിശേഷ സൂചന:
ഈ സുഭാഷിതങ്ങളെല്ലാം പ്രഥമാ വിഭക്തിയിലാണ്.
സുഭാഷിതത്തില്‍ പറയുന്ന നാമപദത്തിന്റെ അതേ അര്‍ത്ഥംതന്നെയാണിതിന്. മാതാ-അമ്മ. പിതാ-അച്ഛന്‍. അതെന്ന് പ്രഥമാ വിഭക്തിയുടെ അര്‍ത്ഥം.
ഓരോ ശബ്ദവും വ്യത്യസ്ത അന്തത്തിലുള്ളതാണെന്ന് മനസ്സിലാക്കണം. അടുത്ത, പാഠത്തില്‍ സുഭാഷിതങ്ങളിലൂടെ അന്തം എന്താണെന്ന് പഠിക്കാം.
(കഴിഞ്ഞ പാഠത്തില്‍, സിദ്ധ്യന്തി, പ്രവിശന്തി എന്നിവ അവ്യയങ്ങള്‍ എന്ന് ചേര്‍ത്തത് തെറ്റാണ്. അവ ക്രിയാ ശബ്ദങ്ങളാണ്)
ജന്മഭൂമി: http://www.janmabhumidaily.com/news555411#ixzz4YBu0pVc9
കാര്യാണാം കര്‍മ്മണാ പാരം യോ ഗച്ഛതി സ ബുദ്ധിമാന്‍
കാര്യാണാം = കാര്യങ്ങളുടെ, പ്രവര്‍ത്തനങ്ങളുടെ, കര്‍മ്മണാ = ചെയ്യേണ്ടവ (ചെയ്യേണ്ട കര്‍മ്മങ്ങളുടെ), പാരം = മറുകര, യഃ ഗച്ഛതി = ഏതൊരുത്തനാണോ എത്തുന്നത്, സഃ ബുദ്ധിമാന്‍ = അവന്‍ ബുദ്ധിമാന്‍
(കാര്യങ്ങള്‍ പൂര്‍ണ്ണമായി നടത്തുന്നവനാണ് സമര്‍ത്ഥന്‍, ബുദ്ധിയുള്ളവന്‍)
കല്‍പ്പലതേവ വിദ്യാ
മാതേവ രക്ഷതി പിതേവ ഹിതേ നിയുംക്തേ
കാന്തേവ ചാഭിരമയത്യപനീയ ഖേദം
കീര്‍ത്തിം ച ദിക്ഷു വിതനോതി തനോതി ലക്ഷ്മീം
കിം കിം ന സാധയതി കല്‍പ്പലതേവ വിദ്യാ
(മാതാ ഇവ, രക്ഷതി, പിതാ ഇവ, ഹിതേ നിയുംക്തേ, കാന്താ ഇവ, ച അഭിരമയതി, അപനീയ ഖേദം, കീര്‍ത്തിം ച, ദിക്ഷുവിതനോതി, തനോതി ലക്ഷ്മിം കിം കിം, ന സാധയതി, കല്‍പ്പലതാ ഇവ, വിദ്യാ)
അര്‍ത്ഥം: വിദ്യയുടെ മഹത്വമാണീ സുഭാഷിതത്തിലൂടെ വിവരിക്കുന്നത്. അമ്മയെപ്പോലെ രക്ഷിക്കുന്നതാണ് വിദ്യ. അച്ഛനെപ്പോലെ ഉചിതമായതു ചെയ്യിക്കുന്നതും ഭാര്യയെപ്പോലെ ദുഃഖം ഇല്ലാതാക്കുന്നതും കീര്‍ത്തിപരത്തുന്നതും ഐശ്വര്യം തരുന്നതുമായ വിദ്യ കല്‍പ്പലതയ്ക്കു തുല്യം എന്തൊക്കെ തരുന്നില്ല; എല്ലാം തരുന്നതാണെന്ന് സാരം.
യഥാ രാജാ തഥാ പ്രജാഃ
യത്ര രാജാ സ്വയം ചൗരഃ സാമാത്യഃ സ പുരോഹിതഃ
തത്രാഹം കിം കരിഷ്യാമി യഥാ രാജാ തഥാ പ്രജാഃ
അര്‍ത്ഥം: ഏതൊരു നാട്ടില്‍ രാജാവ് സ്വയം കള്ളനും മന്ത്രിയും ഉപദേശകനും അഴിമതിക്കാരുമാകുന്നുവോ അവിടെ പിന്നെന്തു ചെയ്യാന്‍? രാജാവിനെപ്പോലെതന്നെ പ്രജകളും!
വിശേഷ സൂചന: ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ പേരിനെ കുറിക്കുന്ന പദത്തെ നാമം എന്നു പറയുന്നു.
ഉദാ: മാതാ, പിതാ, രാജാ, ചോരഃ, അമാത്യഃ, പുരോഹിതഃ
എല്ലാ നാമപദങ്ങള്‍ക്കും അന്തം പ്രധാനമാണ്. ഉദാഹരണം: രാമ ശബ്ദത്തിന്റെ അന്തം
‘അ’യാണ്.
ഇവിടെ രണ്ടാം പാഠത്തിലും ഇതിലും പറഞ്ഞിട്ടുള്ള സുഭാഷിതങ്ങളിലെല്ലാം വ്യത്യസ്ത അന്തത്തിലുള്ള നാമശബ്ദങ്ങള്‍ വന്നിട്ടുണ്ട്. പ്രാതിപാദികം മനസിലാക്കി അന്തം ഗ്രഹിക്കണം.
‘രാമ’ എന്ന് പ്രാതിപാദികം. ര്+ആ+മ്+അ. അവസാനം വരുന്ന വര്‍ണ്ണമാണ് അന്തം.
പ്രഥമാ വിഭക്തിയിലുള്ള ഒരു സുഭാഷിതംകൂടി.
ന താതോ ന മാതാ ന ബന്ധുര്‍ ന ദാതാ
ന പുത്രോ ന പുത്രീ ന ഭൃത്യോ ന ഭര്‍ത്താ
ന ജായാ ന വിദ്യാ ന വൃത്തിര്‍മമൈവ
ഗതിസ്ത്വം ഗതിസ്ത്വം ത്വമേകാ ഭവാനീ
അര്‍ത്ഥം: ഹേ ഭവാനി പാര്‍വ്വതി, എനിക്ക് അച്ഛനോ അമ്മയോ ബന്ധുവോ ദാനം തരുന്നവനോ (അദ്ധ്യാപകനോ) പുത്രനോ പുത്രിയോ ഭൃത്യനോ ഭര്‍ത്താവോ ഭാര്യയോ പഠിപ്പോ തൊഴിലോ ഒന്നുംതന്നെ ഇല്ല, നീതന്നെയാണ് ഗതി, ആശ്രയം.
ഈ സുഭാഷിതത്തില്‍ വ്യത്യസ്ത അന്തത്തിലുള്ള നാമപദങ്ങള്‍ ഉപയോഗിച്ചിരിക്കുന്നു. പ്രാതിപദികത്തിന്റെ തന്നെ അര്‍ത്ഥമാണ് പ്രഥമ വിഭക്തിക്ക് എന്ന് ഒരിക്കല്‍കൂടി ഓര്‍മ്മിപ്പിക്കുന്നു.
ജന്മഭൂമി: http://www.janmabhumidaily.com/news557087#ixzz4YBuCjuc5
ഉദ്യോഗിനം പുരുഷസിംഹമുപൈതി ലക്ഷ്മീഃ
ഉദ്യോഗിനം = പരിശ്രമശീലനായ ഉത്സാഹിയായ
പുരുഷസിംഹം = പൗരുഷമുള്ള സിംഹത്തെ
ഉപൈതി = പ്രാപിക്കുന്നു
ലക്ഷ്മിഃ = ഐശ്വര്യം
പരിശ്രമശീലനായ സിംഹതുല്യനായ വ്യക്തികളെ (മാനവരെ) എക്കാലത്തും ഐശ്വര്യം കൈവിടില്ല. അവര്‍ക്ക് ഐശ്വര്യം എന്നുമുണ്ടാവുമെന്നര്‍ത്ഥം.
ഈ പാഠത്തില്‍ ദ്വിതീയാവിഭക്തിയാണ് പഠിപ്പിക്കുന്നത്. കര്‍ത്തൃവാചകത്തില്‍ കര്‍മ്മപദം ദ്വിതീയ വിഭക്തിയായിരിക്കും.
ഉദാ:- വിദ്യാര്‍ത്ഥി ഗ്രന്ഥം പഠതി
ഇവിടെ ഗ്രന്ഥം എന്നത് ദ്വിതീയാ വിഭക്തിയില്‍ പ്രയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.
ഭാരതം ഭാരതം നഹി
വിനാ വേദം വിനാ ഗീതം
വിനാ രാമായണീം കഥാം
വിനാ കവിം കാളിദാസം
ഭാരതം ഭാരതം നഹി
(അര്‍ത്ഥം:- നാലു വേദങ്ങളും ഭഗവത് ഗീതയും, രാമായണ കഥയും, കാളിദാസ കവിയും ഇല്ലാതെ ഭാരതം ഭാരതമാവില്ല. ഇവയെല്ലാമാണ് ഭാരതത്തിന്റെ യശസ്സ് ഉയര്‍ത്തുന്നത് എന്ന് മനസ്സിലാക്കണം).
ഇവിടെ വേദ-ഗീതാ-രാമായണ-കവി ശബ്ദങ്ങള്‍ ദ്വിതീയാവിഭക്തിയില്‍ പ്രയോഗിച്ചിരിക്കുന്നത് ശ്രദ്ധിക്കുക.
ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗനസദൃശം മേഘവര്‍ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയന്‍ം യോഗഭിര്‍ധ്യാനഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സര്‍വലോകൈകനാഥം!!
എന്ന ശ്ലോകത്തില്‍ ദ്വിതീയ വിഭക്തി പ്രയോഗം സ്വയം പരിശോധിച്ച് മനസ്സിലാക്കാവുന്നതാണ്.
വിശേഷസൂചന:-
ബാലകഃ പാഠം പഠതി
ബാലകഃ വിദ്യാലയം ഗച്ഛതി
ബാലകഃ അധ്യാപകം പൃച്ഛതി.
ഈ വാചകങ്ങളില്‍ അടിവരയിട്ടവ ശ്രദ്ധിക്കുക. പാഠം= പാഠത്തിനെ എന്നും, വിദ്യാലയം = വിദ്യാലയത്തിലേക്ക്, അധ്യാപകം = അധ്യാപകനോട് എന്നിങ്ങനെ അര്‍ത്ഥം വരുന്ന (നെ, ക്ക്, ഓട്) ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ജന്മഭൂമി: http://www.janmabhumidaily.com/news557685#ixzz4YBugpXX4
സ്വാധ്യായ സംസ്‌കൃതം
സംസ്‌കൃതി പൂരകം
”വശീകുര്യാജ്ജഗത്സര്‍വ്വം
വിനയേന ച സേവയാ”
വശീകുര്യാത് = സ്വായത്തമാക്കണം
(നേടിയെടുക്കണം)
സര്‍വ്വം = എല്ലാം
വിനയേന = വിനയംകൊണ്ട്
സേവയാ ച = സേവനംകൊണ്ട്
വിനയംകൊണ്ടും സാമൂഹ്യ സേവനംകൊണ്ടും (ഈ ലോകത്തെ) നാം വശീകരിക്കണം.
ഈ പാഠത്തില്‍ തൃതീയാ വിഭക്തിയാണ് പഠിപ്പിക്കുന്നത്.
ബാല: ഹസ്‌തേന ലിഖതി
രമാ ഉത്സാഹേന പഠതി
തൃതീയാ ഹേതുവായിട്ട് കൊണ്ട്, ആല്‍, ഓട്, ഊടെ എന്നപി.
ഗജേന = ഗജത്താല്‍/ഗജത്തോട്
ലതയാ = ചെടിയാല്‍/ചെടിയോട്
വനേന = വനത്തിലൂടെ
സുഭാഷിതം
”ശശിനാ ച നിശാ നിശയാ ച ശശീ
ശശിനാ നിശയാ ച വിഭാതി നഭഃ
പയസാ കമലം കമലേന പയഃ
പയസാ കമലേന വിഭാതി സരഃ”
ചന്ദ്രനാല്‍ രാത്രിയും രാത്രിയാല്‍ ചന്ദ്രനും ശോഭിക്കുന്നു. ചന്ദ്രനേയും രാത്രിയേയുംകൊണ്ട് ആകാശവും പ്രശോഭിക്കുന്നു. തടാകത്തിലെ വെള്ളവും താമരയാലാണ് ശോഭിക്കുന്നത്. വെള്ളവും താമരയും തടാകത്തെയും ഭംഗിയുള്ളതാക്കുന്നു.
കുറിപ്പ്
നാം ചെയ്യുന്ന പ്രവൃത്തിയുടെ ഉപകരണം ഏതാണോ അതിന് തൃതീയാ വിഭക്തിയായിരിക്കും. ഭാവവാചകത്തിനും ഇതേ വിഭക്തി വരും. ഉദാ:-ഉത്സാഹേന പഠതി
ക്ഷമയാ ഉപവിശതു
ദയയാ വശീകരോതു
സുഭാഷിതം
ദാനേന പാണിഃ നതു കങ്കണേന
സ്‌നാനേന ശുദ്ധിഃ നതു ചന്ദനേന
മാനേന തൃപ്തി ഃ ന തു ഭോജനേന
ജ്ഞാനേന മുക്തിഃ ന തു മുണ്ഡനേന
(ദാനത്താല്‍ കൈയ് (ശോഭിക്കുന്നു) വളയെ കൊണ്ടല്ല. ചന്ദനത്താലല്ല കുളിയാലാണ് ശോഭയുണ്ടാവുന്നത്. മനസ്സിന്റെ തൃപ്തിയാണ് പ്രധാനം. ഭക്ഷണമല്ല സന്തോഷമുണ്ടാക്കുന്നത് അറിവാണ്. മോക്ഷമാര്‍ഗ്ഗം തലമുണ്ഡനമല്ല.)
ജന്മഭൂമി: http://www.janmabhumidaily.com/news558907#ixzz4YBvG2LXF
പരോപകാരഃ പുണ്യായ
പാപായ പരപീഡനം
(പഞ്ചതന്ത്രം 4/101)
(മറ്റൊരാള്‍ക്ക് ഉപകാരം ചെയ്യുന്നത് പുണ്യവും പരപീഡനം (മറ്റൊരാളെ ഉപദ്രവിക്കല്‍) പാപവുമാണ്)
ആയിക്കൊണ്ട് ചതുര്‍ത്ഥി
ഗജായ = ആനയ്ക്കായിക്കൊണ്ട്
ലതായൈ= ചെടിക്കായിക്കൊണ്ട്
വനായ = കാടിനായിക്കൊണ്ട്
ഓം സച്ചിദാനന്ദ രൂപായ
നമോസ്തു പരമാത്മനേ
ജ്യോതിര്‍മയ സ്വരൂപായ
വിശ്വമാംഗല്യമൂര്‍തയേ.
(ലോകത്തിന് മംഗളം തരുന്ന മൂര്‍ത്തിയായ, പ്രകാശ പൂര്‍ണരൂപിയായ സച്ചിദാനന്ദം പ്രതിരൂപമായ പരമാത്മാവിന് നമസ്‌ക്കാരം)
കുറിപ്പ്:- ദാനക്രിയയില്‍ ആര്‍ക്കാണോ കൊടുക്കുന്നത് അയാള്‍ക്ക് (വാങ്ങിക്കുന്ന വ്യക്തിക്ക്) ചതുര്‍ത്ഥീ വിഭക്തി വരുന്നു.
നമഃ, സ്വസ്തിഃ, സ്വാഹ എന്നിവ പ്രയോഗിക്കുമ്പോഴും ചതുര്‍ത്ഥീ പ്രയോഗം ശ്രദ്ധിക്കുക.
വേദാനുദ്ധരതേ, ജഗന്തിവഹതേ,
ഭൂഗോളമുദ്ബിഭ്രതേ
ദൈത്യം ധാരയതേ ബലിം ഛലയതേ
ക്ഷത്രക്ഷയം കുര്‍വ്വതേ
പൗലസ്ത്യം ജയതേ ഹലം കലയതേ
കാരുണ്യമാതന്വതേ
മ്ലേച്ഛാന്‍ മൂര്‍ച്ഛയതേ ദശാകൃതികൃതേ
കൃഷ്ണായ തുഭ്യം നമഃ
എന്ന ദശാവതാരങ്ങളെയും സ്തുതിക്കുന്ന ജയദേവകൃതിയിലെ ചതുര്‍ത്ഥീ പ്രയോഗം സ്വയം മനസ്സിലാക്കാവുന്നതാണ്. സഹസ്രനാമങ്ങള്‍ ജപിക്കുമ്പോഴും വിഭക്തി പ്രയോഗം പരിശോധിച്ചാല്‍ പഠനം സുഖകരമാവും. ഈ സ്തുതി കൂടി ശ്രദ്ധിക്കൂ.
വിഷ്ണവേ, ജിഷ്ണവേ, ശംഖിനേ, ചക്രിണേ
രുഗ്മിണീ രാഗിണേ ജാനകീ ജാനയേ
വല്ലവീവല്ലഭായാര്‍ച്ചിതായാത്മനേ
കംസവിധ്വംസനേ വംശിനേ തേ നമഃ
ഇവിടെ അടിവരയിട്ടവയെല്ലാം ചതുര്‍ത്ഥീപ്രയോഗമാണ്.
ജന്മഭൂമി: http://www.janmabhumidaily.com/news560573#ixzz4YMBeBLPB
സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം
ജനനീ ജന്മഭൂമിശ്ച സ്വര്‍ഗ്ഗാദപി ഗരീയസീ
(പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗ്ഗത്തേക്കാള്‍ മഹത്തരമാണ്.)
ഈ പാഠത്തില്‍ പഞ്ചമീ വിഭക്തിയുടെ അര്‍ത്ഥമാണ് പഠിക്കുന്നത്. മുകളില്‍ കൊടുത്ത ആപ്ത വാക്യത്തില്‍ ‘സ്വര്‍ഗ്ഗാദപി’ (സ്വര്‍ഗ്ഗാദ് + അപി) സ്വര്‍ഗ്ഗത്തേക്കാളും, എന്നത് പഞ്ചമീ വിഭക്തി പ്രയോഗമാണ്.
അതില്‍നിന്ന്, അതിനെക്കാളും, ഹേതുവായിട്ട് പഞ്ചമീ എന്ന് ബാലപ്രബോധനം.
ബാലഃ വിദ്യാലയാത് ആഗച്ഛതി
ഫലം വൃക്ഷാത് പതതി
ജലം നദ്യാഃ പ്രവഹതി
ഇവിടെ ‘വിദ്യാലയാത്’ , ‘വൃക്ഷാത്’, ‘നദ്യാഃ’ എന്നിവ പഞ്ചമീ വിഭക്തി പ്രയോഗമാണ്.
ആകാശാത് പതിതം തോയം
സാഗരം പ്രതി ഗച്ഛതി
സര്‍വ്വ ദേവ നമസ്‌കാരം
കേശവം പ്രതി ഗച്ഛതി
(ആകാശത്തില്‍നിന്ന് വീഴുന്ന വെള്ളം സമുദ്രത്തിലേക്ക് വീഴുന്നു. അതുപോലെ എല്ലാ നമസ്‌കാരവും കേശവനില്‍ എത്തുന്നു)
യുക്തിയുക്തം വചോ ഗ്രാഹ്യം
ബാലാദപി ശുകാദപി
അയുക്തം നൈവ ച ഗ്രാഹ്യം
സാക്ഷാദപി ബൃഹസ്പതേഃ
(യുക്തിപൂര്‍വ്വം വിമര്‍ശിച്ച് വാക്കുകളെ അറിയണം. ബാലന്മാരില്‍നിന്നും തത്തയില്‍നിന്നും പോലും. യുക്തിരഹിതമായത് സാക്ഷാല്‍ ബൃഹസ്പതിയില്‍ നിന്നായാലും സ്വീകരിക്കേണ്ടതില്ല)
ബാലാത് + അപി
ശുകാത് + അപി
സാക്ഷാത് + അപി എന്നിവയിലെ പ്രയോഗം പരിശോധിക്കുക.
അന്നാത് ഭവന്തി ഭൂതാനി
പര്‍ജ്ജന്ന്യാദന്ന സംഭവഃ
യജ്ഞാദ് ഭവതി പര്‍ജ്ജന്യോ
യജ്ഞഃ കര്‍മ്മ സമുദ്ഭവഃ
എന്ന ഗീതാശ്ലോകം സ്വയം പദച്ഛേദം ചെയ്ത് പരിശീലിക്കാവുന്നതാണ്.
(9447592796)
ജന്മഭൂമി: http://www.janmabhumidaily.com/news562220#ixzz4YSXpkcrf
സ്വാധ്യായ സംസ്‌കൃതം സംസ്‌കൃതി പൂരകം
ശീലം ഹി സര്‍വ്വസ്യ നരസ്യ ഭൂഷണം (നല്ല സ്വഭാവമാണ് മനുഷ്യര്‍ക്ക് അലങ്കാരം)
1. ഇതിഹാസസ്യ നാമ രാമായണം
2. രാമായണസ്യ കര്‍ത്താ വാല്‍മീകി
3. സീതയാഃ പതിഃ രാമഃ
4. പാര്‍വ്വത്യാഃ പുത്രഃ ഗണേശഃ
ഷഷ്ഠീ വിഭക്തിയാണ് ഇനി നാം പഠിക്കുന്നത്.
ഇതിഹാസസ്യ = ഇതിഹാസത്തിന്റെ
വിദ്യാലയസ്യ = വിദ്യാലയത്തിന്റെ
നഗരസ്യ = നഗരത്തിന്റെ
‘ഇക്കുമിന്നുമുടെ ഷഷ്ഠിയ്ക്കതിന്റെ വെച്ചുമെന്നപി’ എന്ന് ബാല പ്രബോധനം. സംബന്ധാര്‍ത്ഥത്തിലാണ് ഷഷ്ഠീ വിഭക്തി പ്രധാനമായും പ്രയോഗിക്കുന്നത്. താഴെ പറയുന്ന വാചകങ്ങള്‍ ശ്രദ്ധിക്കുക.
1. മമ ഏകം ഗൃഹം വര്‍ത്തതേ
2. തസ്യാഃ നാമ ആര്യാ
3. അക്ഷരാണാം ‘അ’കാരഃ ആദ്യഃ
സുഭാഷിതം-1
ഹസ്തസ്യ ഭൂഷണം ദാനം
സത്യം കണ്ഠസ്യ ഭൂഷണം
ശ്രോത്രസ്യ ഭൂഷണം ശാസ്ത്രം
ഭൂഷണൈഃ കിം പ്രയോജനം
(ദാനമാണ് കൈയിന് അലങ്കാരം കണ്ഠത്തിന്റെ അലങ്കാരം സത്യമാകുന്നു. ശാസ്ത്രം (നല്ലത് പറയുന്നത്) ചെവികളുടെ (കേള്‍വിയുടെ) അലങ്കാരം ആണ്. മറ്റ് സാമാന്യ അലങ്കരങ്ങളെക്കൊണ്ടെന്ത് പ്രയോജനം.)
സുഭാഷിതം- 2
തക്ഷകസ്യ വിഷം ദന്തേ
മക്ഷികായാശ്ച മസ്തകേ
വൃശ്ചികസ്യ വിഷം പുച്ഛേ
സര്‍വ്വാംഗേ ദുര്‍ജ്ജനസ്യതത്
(സര്‍പ്പത്തിന്റെ വിഷം പല്ലിലാണ്. ഈച്ചയുടേതാകട്ടെ തലയിലാണ്. തേളിന്റെ വാലിലും. ദുഷ്ടരുടെ (മനുഷ്യന്‍) എല്ലാ അംഗത്തിലും വിഷം തന്നെ)
ജന്മഭൂമി: http://www.janmabhumidaily.com/news562558#ixzz4YXjhSM8p
സമ്പത്തൗ ച വിപത്തൗ ച
മഹതാമേകരൂപതാ
സമ്പത്തൗ = സമ്പത്തിലും
വിപത്തൗ = വിപത്തിലും
മഹതാം = മഹാത്മാക്കള്‍ക്ക്
ഏകരൂപതാ = ഒരേ ഭാവമുള്ളവര്‍.
(മഹാത്മാക്കള്‍ സമ്പത്തിലും ആപത്ത് കാലത്തും ഒരേ ഭാവത്തില്‍ പ്രതികരിക്കുന്നു)
അതിങ്കലതില്‍ വെച്ചെന്നും
വിഷയം സപ്തമീമതാ
1. ഗൃഹേ മാതാ ഭവതി (വീട്ടില്‍ അമ്മയുണ്ട്)
2. ഉദ്യാനേ പുഷ്പം വര്‍ത്തതേ (പൂന്തോട്ടത്തില്‍ പൂവുണ്ട്)
3. പുഷ്‌പേ സുഗന്ധഃ അസ്തി (പൂവില്‍ സുഗന്ധമുണ്ട്)
4. പാഠശാലായാം ഛാത്രാഃ സന്തി
(വിദ്യാലയത്തില്‍ കുട്ടികളുണ്ട്)
5. ലേഖന്യാം മഷീ വര്‍ത്തതേ (പേനയില്‍ മഷിയുണ്ട്)
കരാഗ്രേ വസതേ ലക്ഷ്മീഃ
കരമധ്യേ സരസ്വതീ
കരമൂലേ തു ഗോവിന്ദ
പ്രഭാതേ കരദര്‍ശനം
(കൈയിന്റെ അറ്റത്ത് ലക്ഷ്മീ ഭഗവതിയും മധ്യത്തില്‍ സരസ്വതിയും കരമൂലത്തില്‍ ഗോവിന്ദനും (സ്ഥിതിചെയ്യുന്നു) ഉള്ള കൈ പ്രഭാതത്തില്‍ കാണുന്നു. ഇവിടെ കരാഗ്രേ, കരമധ്യേ, കരമൂലേ, പ്രഭാതേ എന്നീ പ്രയോഗങ്ങളുടെ സപ്തമീ വിഭക്തി പ്രയോഗം പരിശോധിക്കുക. അധികരണത്തിന് = അടിത്തറയായി സ്ഥിതി ചെയ്യുന്നതിന് സപ്തമീ വിഭക്തി വരും.
മനസ്യേകം വചസ്യേകം
കര്‍മണ്യേകം മഹാത്മനാം
മനസ്യന്യദ് വചസ്യന്യദ്
കര്‍മ്മണ്യന്യദ് ദുരാത്മനാം
(മഹാത്മാക്കള്‍ക്ക് മനസ്സിലും വാക്കിലും പ്രവൃത്തിയിലും ഒരേപോലെ താല്‍പ്പര്യമാണ്. ദുരാത്മാക്കള്‍ വിപരീതന്മാരാണ്.)
യഥാ ചിത്തം തഥാ വാണീ
യഥാ വാണീ തഥാ ക്രിയാ
ചിത്തേ വാചി ക്രിയായാം ച
സാധൂനാമേകരൂപതാ
ജന്മഭൂമി: http://www.janmabhumidaily.com/news564067#ixzz4YqIpGouG
ഈയൊരു കോളത്തിലൂടെ ഇതുവരെ ഏഴ് വിഭക്തികളിലും പ്രതിപാദിച്ചുകഴിഞ്ഞു. ഓരോ വാചകങ്ങളും അവ പരാമര്‍ശിക്കുന്ന രണ്ടു ശ്ലോകങ്ങളും പരിശോധിക്കാം. തുടര്‍ന്നുള്ള ഏതാനും പാഠങ്ങളിലൂടെ കേരളീയ കാവ്യങ്ങളിലൂടെ വിഭക്ത്യര്‍ത്ഥങ്ങളും പഠിക്കാം.
രമേശഃ ഗച്ഛതി (രമേശന്‍)
മാതാ രമേശം പശ്യതി (രമേശനെ)
മാതാ രമേശേന സഹ ഗച്ഛതി (രമേശന്റെ കൂടെ)
മാതാ രമേശായ മധുരം ദദാതി (രമേശനായി)
മാതാ രമേശാത് പുസ്തകം സ്വീകരോതി (രമേശനില്‍നിന്ന്)
ഇദം രമേശസ്യ ഭവനം (രമേശന്റെ)
അസ്മിന്‍ രമേശേ ഉത്തമഗുണാഃ സന്തി (രമേശനില്‍)
ഹേ രമേശ! ശ്വഃ ആഗച്ഛതു (രമേശ!)
മുകളില്‍ കൊടുത്തിട്ടുള്ളത് രമേശ (അകാരാന്ത പുല്ലിംഗം) ശബ്ദത്തിന്റെ പ്രയോഗമാണ്.
രമേശഃ -മമാപി പഠനം ബഹു അസ്തി
(എനിക്കും പഠിക്കാന്‍ ഒത്തിരിയുണ്ട്)
മാതാ – ശീഘ്രം ആപണം ഗത്വാ ആഗച്ഛതു
(വേഗം കടയില്‍ പോയി വാടാ)
രമേശഃ – ഹും! ശീഘ്രം ധനം സ്യൂതം ച ദദാതു!
ഇവിടെ അടിവരയിട്ട ഭാഗങ്ങള്‍ ദ്വിതീയാ വിഭക്തിയിലാണ് പ്രയോഗിച്ചിട്ടുള്ളത്. ആവര്‍ത്തിച്ച് വായിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. തുടര്‍ന്ന് ‘അച്യുതാഷ്ടകം’ ഒന്ന് നോക്കാം.
1) അച്യുതം കേശവം രാമനാരായണം കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം ജാനകീനായകം രാമചന്ദ്രം ഭജേ!
2) അച്യുതം കേശവനം സത്യഭാമാധവം മാധവം ശ്രീധരം രാധികാരാധിതം!
ഇന്ദിരാമന്ദിരം ചേതസാ സുന്ദരംദേവകീനന്ദനം നന്ദജം സംദധേ!!
‘അച്യുതാഷ്ടക’ത്തിലെ മറ്റു ശ്ലോകങ്ങളും പരിശോധിക്കുക. ദ്വിതീയാ വിഭക്ത്യാര്‍ത്ഥം വരുന്നവ വായിച്ച് ഗ്രഹിക്കാവുന്നതാണ്. നാരായണീയത്തിലെ ‘സാന്ദ്രാനന്ദാവബോധാത്മകം…..’ എന്നുതുടങ്ങുന്ന ശ്ലോകവും ചൊല്ലി നോക്കൂ. തുടര്‍ന്നുള്ള പാഠങ്ങളില്‍ ‘ശ്രീ നവഗ്രഹ സ്‌തോത്രം’ വിവരിക്കുന്നതാണ്.
ജന്മഭൂമി: http://www.janmabhumidaily.com/news565597#ixzz4YwFL12BX
കഴിഞ്ഞദിവസത്തെ അച്ചടിപ്പിശക് തിരുത്തി പാഠം ആവര്‍ത്തിക്കുന്നു)

സുഭാഷിതങ്ങള്‍
രമോ രാജമണിഃ സദാ വിജയതേ
രാമം രമേശം ഭജേ
രാമേണാഭിഹതാ നിശാചര ചമൂ
രാമായ തസ്‌മൈ നമഃ
രാമാന്നാസ്തി പരായണം പരതരം
രാമസ്യ ദാസോസ്മ്യഹം
രാമേ ചിത്തലയഃ സദാ ഭവതുമേ
ഭോ രാമ മാമുദ്ധര
(രാജാക്കന്മാരില്‍ ശ്രേഷ്ഠനായ രാമന്‍ എപ്പോഴും വിജയിക്കട്ടെ. രമേശനായ രാമനെ ഞാന്‍ നമിക്കുന്നു. രാക്ഷസന്മാരെ നിഗ്രഹിച്ച രാമന് നമസ്‌കാരം. രാമനില്‍ നിന്നല്ലാതെ എനിക്ക്
ജന്മഭൂമി: http://www.janmabhumidaily.com/news566216#ixzz4Z0szfawT
തുടര്‍ന്നുള്ള രണ്ടു പാഠങ്ങളിലൂടെ ദ്വിതീയാ വിഭക്തി ഉറപ്പിക്കുന്ന വിഷയങ്ങളാണ് പരാമര്‍ശിക്കുന്നത്. ഒരു സംഭാഷണാംശം ആദ്യം വായിക്കാം. അര്‍ത്ഥം ബ്രാക്കറ്റില്‍ കൊടുക്കുന്നു.
മാതാ:- രമേശ! ഭവാന്‍ കിം കരോതി?
(രമേശ! നീ എന്തെടുക്കുന്നു)
രമേശഃ- അഹം പാഠം പഠാമി അംബ!
(അമ്മേ ഞാന്‍ പാഠം പഠിക്കുകയാണ്)
മാതാ- പുത്ര! ആപണം ഗത്വാ ലവണം, ശര്‍ക്കരാം, ഗുഡം, തൈലം ച ആനയതു (മോനെ! കടയില്‍ പോയി ഉപ്പ്, പഞ്ചസാര, ശര്‍ക്കര, എണ്ണ എന്നിവ വാങ്ങിവരൂ)
രമേശഃ- രേ അംബ! ഭഗിനീം വദതു
(അയ്യോ! അമ്മേ! അനിയത്തിയോട് പറയാമോ?)
മാതാ:- സാ അവകരാന്‍ ക്ഷിപ്ത്വാ
വസ്ത്രാണി ക്ഷാളയതി ലതാഃ
സിഞ്ചതി അന്യാനി ബഹൂനി
കാര്യാണി സന്തി (അവള്‍ വെയ്സ്റ്റ് കളഞ്ഞ് ഇപ്പോള്‍ വസ്ത്രങ്ങള്‍ കഴുകുകയാണ്. സസ്യങ്ങള്‍ നനയ്ക്കണം. മറ്റ് കാര്യങ്ങളുമുണ്ട്)
രമേശഃ-മമാപി പഠനം ബഹു അസ്തി
(എനിക്കും പഠിക്കാന്‍ ഒത്തിരിയുണ്ട്)
മാതാ- ശീഘ്രം ആപണം ഗത്വാ ആഗച്ഛതു
(വേഗം കടയില്‍ പോയി വരുമോ)
രമേശഃ- ശീഘ്രം ധനം സ്യൂതം ച ദദാതു!

1) അച്യുതം കേശവം രാമനാരായണം
കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം
ജാനകീനായകം രാമചന്ദ്രം ഭജേ!
2) അച്യുതം കേശവനം സത്യഭാമാധവം
മാധവം ശ്രീധരം രാധികാരാധിതം!
ഇന്ദിരാമന്ദിരം ചേതസാ സുന്ദരം
ദേവകീനന്ദനം നന്ദജം സംദധേ!!

ജന്മഭൂമി: http://www.janmabhumidaily.com/news567567#ixzz4ZCfJ9YfP
തുടര്‍ന്നുള്ള രണ്ടുപാഠങ്ങളില്‍ ‘നവഗ്രഹസ്‌തോത്രം’ അര്‍ത്ഥസഹിതം വിവരിക്കുന്നു. നവഗ്രഹസ്‌തോത്രജപം സര്‍വവിഘ്‌നശാന്തിക്കും ഐശ്വര്യം, ആരോഗ്യം, ധനധാന്യ സമ്പല്‍സമൃദ്ധി എന്നിവയ്ക്കും അത്യുത്തമമാണ്. ഈ സ്‌തോത്രം ദ്വിതീയാ വിഭക്തി പഠിക്കുന്നതിന് ഉപകരിക്കും.
സൂര്യന്‍
ജപാകുസുമ സങ്കാശം കാശ്യപേയം മഹാദ്യുതിം
തമോരിം സര്‍വപാപഘ്‌നം പ്രണതോസ്മി ദിവാകരം!!
(ചെമ്പരത്തിപൂവിന് സമാനവും കശ്യപമഹര്‍ഷിയുടെ പുത്രനും വിശിഷ്ട ശോഭയോടുകൂടിയതും ഇരുട്ടിന്റെ ശത്രുവും എല്ലാ പാപങ്ങളും ഇല്ലാതാക്കുന്നതുമായ സൂര്യനെ ഞാന്‍ പ്രണമിക്കുന്നു)
ചന്ദ്രന്‍
ദധിശംഖതുഷാരാഭം ക്ഷീരോദാര്‍ണവസംഭവം
നമാമി ശശിനം സോമം ശഭോര്‍മകുടഭൂഷണം!!
(തൈരിന്റെയും ശംഖിന്റെയും മഞ്ഞിന്റേയും ശോഭയുള്ളതും ക്ഷീരസാഗരത്തില്‍നിന്നുദ്ഭവിച്ചതും ശിവന്റെ മകുടത്തിന് അലങ്കാരവുമായ സോമനെ (ഞാന്‍) നമസ്‌കരിക്കുന്നു)
അധിക വായനയ്ക്കായി സര്‍വപീഡാഹര നവഗ്രഹസ്‌തോത്രവും വിവരിക്കുന്നു. ഇവിടെ വിശേഷണങ്ങള്‍ പ്രഥമ വിഭക്തിയിലാണ് കൂടുതലും വരുന്നത്.
സൂര്യന്‍
ഗ്രഹണാമാദിരാദിത്യോ ലോകരക്ഷണ കാരകഃ
വിഷമസ്ഥാനസംഭൂതാം പിഡാം ഹരതു മേ രവിഃ !!
ചന്ദ്രന്‍
രോഹിണീശഃ സുധാമൂര്‍ത്തിഃ സുധാഗാത്രഃ സുധാശനഃ
വിഷമസ്ഥാന സംഭൂതാം പീഡാം ഹരതു മേ വിധുഃ !!
ചൊവ്വ
ഭൂമിപുത്രോ മഹാതേജാ ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹര്‍ത്താ ച പീഡാം ഹരതു മേ കുജഃ!!
ബുധന്‍
ഉത്പാതരൂപോ ജഗതാം ചന്ദ്രപുത്രോ മഹാദ്യുതിഃ
സൂര്യപ്രിയകരോ വിദ്വാന്‍ പീഡാം ഹരതു മേ ബുധഃ !!
ചൊവ്വ
ധരണീഗര്‍ഭ സംഭൂതം വിദ്യുത് കാന്തി സമപ്രഭം
കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം!!
(ഭൂമിയില്‍നിന്നുണ്ടായതും (ഭൂമി പുത്രന്‍) ഇടിമിന്നലിന്റെ ശോഭയുള്ളതും, ശക്തമായ കയ്യോടുകൂടിയവനും കുമാരനുമായ മംഗളദേവനെ (ഞാന്‍) പ്രണമിക്കുന്നു)
ബുധന്‍
പ്രിയംഗുകലികാശ്യാമം രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം തം ബുധം പ്രണമാമ്യഹം!!
(കുങ്കുമപ്പൂവിന്റെ മൊട്ടുപോലെ മനോഹരവും രൂപംകൊണ്ട് പ്രതിമപോലെയുള്ളതും, സൗമ്യഗുണങ്ങളോടുകൂടിയവനും ബുദ്ധിയുള്ളവനും ആയ ബുധനെ നമിക്കുന്നു).
സൂചനകള്‍
1. സൂര്യന്റെ ഉദ്ഭവത്തെപ്പറ്റി പല കഥകള്‍ ഉണ്ട്. പുരാണപ്രകാരം കശ്യപന്റെയും അദിതിയുടെയും പുത്രന്‍. രാമായണത്തില്‍ ബ്രഹ്മാവിന്റെ പുത്രനാണെന്ന് കാണുന്നു.
2. ചന്ദ്രന്റെ ഉദ്ഭവത്തെപ്പറ്റിയും അനേകം കഥകളുണ്ട്. ചന്ദ്രന്‍ അനസൂയയില്‍ അത്രിമഹര്‍ഷിയുടെ പുത്രനാണെന്ന് സാധാരണയായി പറഞ്ഞുവരുന്നു. ധര്‍മന്റെയും സൂര്യന്റെയും പുത്രനെന്നും പാലാഴിമഥനത്തില്‍ ഉണ്ടായതാണെന്നും പരാമര്‍ശങ്ങളുണ്ട്.
ഇവിടെ അടിവരയിട്ടത് ശ്രദ്ധിച്ച് വായിച്ചാല്‍ വിഭക്തിഭേദവും മനസ്സിലാക്കാം.
ജന്മഭൂമി: http://www.janmabhumidaily.com/news568840#ixzz4ZOSOhgbu
ദ്വിതീയ വിഭക്തിയില്‍ നവഗ്രഹസ്‌തോത്രം (തുടര്‍ച്ച)
വ്യാഴം
ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം!!
(ദേവന്മാരുടെയും ഋഷിമാരുടെയും ഗുരുവും സുവര്‍ണനിറത്തോടുകൂടിയവനും ബുദ്ധിയുള്ളവനും മൂന്നുലോകങ്ങളുടെയും അധിപതിയും (നിയന്താവ്). ആയ ബ്രഹസ്പതിയെ (ഞാന്‍) നമിക്കുന്നു.)
ശുക്രന്‍
ഹിമകുന്ദമൃണാളാഭം
ദൈത്യാനാം പരമം ഗുരും
സര്‍വശാസ്ത്ര പ്രവക്താരം
ഭാര്‍ഗവം പ്രണമാമ്യഹം!!
(മഞ്ഞുനിറമുള്ള മുല്ലപ്പൂവിന്റെയും താമരവലയത്തിന്റെയും ശോഭയുള്ള, അസുരന്മാരുടെ ഗുരുവും എല്ലാ ശാസ്ത്രങ്ങളുടെയും അവതാരകനും ഭാര്‍ഗവരാമന്റെ പുത്രനെയും ഞാന്‍ (ശുക്രനെ) നമിക്കുന്നു.)
ശനി
നീലാഞ്ജന സമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡ സംഭൂതം
തം നമാമി ശനൈശ്വരം!!
(അഞ്ജനകല്ലിന്റെ നിറമുള്ളവനും സൂര്യപുത്രനും യമദേവന്റെ ജ്യേഷ്ഠനും സൂര്യന്റെ നിഴലില്‍നിന്നുണ്ടായവനും സാവധാനത്തില്‍ സഞ്ചരിക്കുന്നവനുമായ ശനിയെ ഞാന്‍ നമിക്കുന്നു)
രാഹു
അര്‍ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാ ഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം!!
(പാതി ശരീരമുള്ളവനും, നല്ല വീര്യമുള്ളവനും ചന്ദ്രാദിത്യന്മാരെ തോല്‍പ്പിച്ചവനും സിംഹികയുടെ (രാക്ഷസി) ഗര്‍ഭത്തില്‍ ഉണ്ടായവനും ആയ രാഹുവിനെ പ്രണമിക്കുന്നു.)
കേതു
പലാശപുഷ്പസങ്കാശം
താരകാഗ്രഹമസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം!!
(പ്ലാശിന്‍ പൂവിന് സദൃശനും നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ശിരസിലുള്ളവനും രൗദ്രസ്വരൂപിയും ഭയപ്പെടുത്തുന്നവനും ആയ ആ കേതുവിനെ ഞാന്‍ നമിക്കുന്നു)
നമഃസൂര്യായ സോമായ
മംഗളായ ബുധായ ച
ഗുരു ശുക്ര ശനിഭ്യ ശ്ച
രാഹവേ കേതവേ നമഃ!!
(എല്ലാ ഗ്രഹങ്ങളെയും നമിക്കുന്ന ഈ വരികള്‍ ചതുര്‍ത്ഥീ വിഭക്തിയാണ്)
സര്‍വപീഡാഹര നവഗ്രഹസ്‌തോത്രം തുടര്‍ച്ച
വ്യാഴം
ദേവ മന്ത്രി വിശാലാക്ഷഃ
സദാലോകഹിതേ രതഃ
അനേകശിഷ്യ സംപൂര്‍ണഃ
പീഡാം ഹരതു മേ ഗുരുഃ!!
ശുക്രന്‍
ദൈത്യമന്ത്രി ഗുരുസ്‌തേഷാം
പ്രാണഭശ്ച മഹാമതിഃ
പ്രഭുസ്താരാഗ്രഹണാം ച
പീഡാം ഹരതു ഭൃഗുഃ!!
ശനി
സൂര്യപുത്രോ ദീര്‍ഘദേഹോ
വിശാലാക്ഷഃ ശിവപ്രിയഃ
മന്ദചാരഃ പ്രസന്നാത്മാ
പീഡാം ഹരതു മേ ശനിഃ !!
രാഹു
അനേകരൂപ വര്‍ണൈശ്ച
ശതശോഥസഹസ്രശഃ
ഉത്പാതരൂപോ ജഗതാം
പീഡാം ഹരതു മേ തമഃ !!
കേതു
മഹാശിരോ മഹാവക്ത്രോ
ദീര്‍ഘദംഷ്‌ട്രോ മഹാബലഃ
അതനുശ്ചോര്‍ദ്ധ്വകേശശ്ച
പീഡാം ഹരതു മേ ശിഖീ !!
ഫലശ്രുതി
ഇതിവ്യാസമുഖോദ്ഗീതം
യഃ പഠേത് സുസമാഹിതഃ
ദിവി വാ യദി വാ രാത്രൗ
വിഘ്‌നശാന്തിര്‍ഭവിഷ്യതി!!
നരനാരീനൃപാണാം ച
ഭവേത് ദുസ്വപ്‌നനാനശനം
ഐശ്വര്യമതുലം തേഷാ-
മാരോഗ്യം പുഷ്ടിവര്‍ധനം
ഗ്രഹനക്ഷത്രജഃ പീഡാ-
സ്തസ്‌കരാഗ്നി സമുത്ഭവാ-
താഃ സര്‍വാഃ പ്രശമം യാന്തി
വ്യാസോബ്രൂതേ ന സംശയഃ!!
(വിവിധ സ്‌തോത്രങ്ങളിലും ധ്യാനശ്ലോകങ്ങളിലും ദ്വിതീയാവിഭക്തി വരുന്നത് സ്വയം വായിച്ച് മനസ്സിലാക്കാവുന്നതാണ്. അടുത്ത പാഠത്തില്‍ തൃതീയാ വിഭക്തി പരിശോധിക്കാം.)
ജന്മഭൂമി: http://www.janmabhumidaily.com/news571138#ixzz4ZrldDn6u