സ്വാമി അയ്യപ്പന്റെ ജീവിത കാലഘട്ടം കൃത്യമായി കാട്ടിത്തരുന്ന ചരിത്ര രേഖകൾ അടങ്ങുന്ന ഗ്രന്ഥമാണ് " In the E vent of an Antbropological Thought " നാട്ടിലെ അയ്യപ്പൻ ചരിതവും ഈ ഗ്രന്ഥവും ഏറിയും കുറഞ്ഞും ഇടകലർന്നു കിടക്കുന്നു. ചോള സാമ്രാജ്യത്തിലെ ഒടുവിലത്തെ പ്രതാപശാലിയായിരുന്ന ചക്രവർത്തിയായിരുന്നു കുലോത്തുംഗ ചോളൻ . ഇദ്ദേഹം മരിച്ചതിനെത്തുടർന്ന് AD 1120 ൽ സാമന്തനായിരുന്ന മാനവിക്രമ കുലശേഖരൻ എന്ന പരാക്രമ പാണ്ഡ്യന്റെ അധികാരത്തിൽപ്പെട്ട മധുര (പാണ്ഡ്യരാജ്യം) സ്വന്തമാക്കാൻ ശത്രുക്കൾ ശ്രമിച്ചു. വിശ്വനാഥനായ്ക്കൻ എന്ന പടത്തലവന്റെ ഒറ്റുകൂടിയായപ്പോർ മാനവിക്രമന് ഒളിച്ചു രക്ഷപ്പെടുകയല്ലാതെ നിർവ്വാഹം ഉണ്ടായില്ല. സഹോദരൻ പരാന്തക പാണ്ഡ്യനെ രാജ്യം ഏൽപ്പിച്ച് മധുര മീനാക്ഷിയുടെ വാർഷിക രഥോത്സവത്തിൽ എഴുന്നെള്ളിക്കാൻ ഉപയോഗിക്കുന്ന 3 വിഗ്രഹങ്ങളും എടുപ്പിക്കാവുന്ന ധനവുമായി രഹസ്യമായി നാടുവിട്ടു. ഇന്നത്തെ പാലക്കാടായ പാൽഘാട്ടുശ്ശേരിയിൽ അഭയം തേടി. ചോള രാജാവിനെ ഭയന്ന നാട്ടുകാർ അഭയം കൊടുത്തില്ലെന്നു മാത്രമല്ല അവിടെ നിന്ന് നീങ്ങാനും ആവശ്യപ്പെട്ടു. രാജാവ് തൃശൂരിന്റെ ഭാഗമായ വന്നേരിയിലും അഭയം തേടി. പക്ഷെ അവിടെയും അഭയം കിട്ടിയില്ല. തുടർന്ന് തേനി, ഉത്തമ പാളയം, കമ്പം വഴി മേലേ ഗൂഡല്ലൂരിൽ എത്തി തമ്പടിച്ചു.അവിടെ നിന്ന് അതിന്റെ നേരെ എതിരെയുള്ള വണ്ടിപ്പെരിയാറ്റിൽ എത്തിച്ചേർന്നു. ഇവിടെ വെച്ച് ഒരു സന്ധ്യയ്ക്ക് മാനവിക്രമൻ കാട്ടു കൊള്ളക്കാരുടെ ആക്രമണത്തിനിരയായി. ആ സമയത്താണ് അന്ന് കേവലം പത്തു വയസ്സു മാത്രമുള്ള ആര്യൻ കേരളവർമ്മ എന്ന അയ്യപ്പൻ ആനക്കഴുത്തേറി വന്ന് അസാമാന്യ വിക്രമത്തോടെ അദ്ദേഹത്തെ കൊള്ളക്കാരിൽ നിന്നു രക്ഷിച്ചു. ഈ സംഭവം അയ്യപ്പൻ പാട്ടിലും വിവരിക്കുന്നുണ്ട്. " ആന ക്കഴുത്തേറി അയ്യനും വന്നല്ലോ അമ്പെയ്തു കൊന്നല്ലോ കൊള്ളത്തലവനേ ഓടിയൊളിച്ചല്ലോ കട്ടുക്കൊളളക്കാര് രാജാവും കൂപ്പുകൈ കൂട്ടി വണങ്ങല്യോ" എന്നാണ് ഇതേ ക്കുറിച്ച് അയ്യപ്പന ചരിതത്തിൽ പറയുന്നത് . തുടർന്നുള്ള യാത്രയിൽ തന്റെ സംരക്ഷണത്തിലാണ് രാജാവ് എന്ന അടയാളത്തിനായി രാജാവിന് ഒരു തോട്ടിയും വടിയും നൽകി. ഈ മാനവിക്രമൻ ഇപ്പോഴത്തെ പൂഞ്ഞാറിലെത്തി രാജവംശം സ്ഥാപിച്ചു.അയ്യപ്പന്റെ മഹത്വവും ദിവ്യത്വവും തിരിച്ചറിഞ്ഞ മാനവിക്രമൻ പിന്നീട് തോട്ടിയും വടിയും പൂഞ്ഞാറിന്റെ രാജ മുദ്രയാക്കി. മധുര മീനാക്ഷിയുടെ ചക്രവും അയ്യപ്പൻ നൽകിയ തോട്ടിയും വടിയും പൂഞ്ഞാറിന്റെ രാജ മുദ്രയിലുണ്ട്.അയ്യപ്പനെ കണ്ടുമുട്ടിയ വണ്ടിപ്പെരിയാറ്റിൽ തന്നെ രക്ഷപ്പെടുത്തിയ സ്ഥലത്ത് മാനവിക്രമൻ ഒരു ശാസ്താ ക്ഷേത്രം പണിതു. ഈ ക്ഷേത്രവും ചുറ്റുമുള്ള ആറേക്കറും പൂഞ്ഞാർ രാജകുടുംബത്തിന്റെ അധീനതയിലാണ്. ഈ ചരിത്ര സംഭവത്തിൽ നിന്ന് അയ്യപ്പന്റെ കാലം AD 1110 മുതൽ ആണെന്ന് അനുമാനിക്കാം. പ്രിയ സുഹൃത്തുക്കളേ , ലേഖനം വായിക്കുന്നവരുടെ സദുദ്ദേശപരമായ പ്രതികരണം ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു
वि सजीव शासथारम
********************************************************************************************
Jyothisha Visharadh Sajeev Sastharam MSc (Jyothisha Rathnam Award 2014 Winner by Akhila Bharatheeya Ayyappa Dharmma Prachara Sabha) Life member Indian Council of Astrological Sciences LM No. 4478/13.03.2006
********************************************************************************************
Sastharam JYOTHISHA Karyalayam Perunna Changanasserry
(A unit of Sastharam ASTRO Research Center)
96563 77700 , 8606775800 sastharamastro@gmail.com
whats-app : 9447661233
*****************************************************************************************
https://www.facebook.com/photo.php?fbid=1034958339872584&set=a.434612063240551.90627.100000752832321&type=3&theater