https://www.facebook.com/sukesh.pala/posts/10203843448923036
ബലിരാജ നമസ്തുഭ്യം വിരോചനസുത പ്രഭോ
ഭവിഷ്യേന്ദ്ര സുരാരാതേ പൂജേയം പ്രതിഗൃഹ്യതാം (മഹാബലി പൂജാ മന്ത്രം - പദ്മമഹാപുരാണം)
ഭവിഷ്യേന്ദ്ര സുരാരാതേ പൂജേയം പ്രതിഗൃഹ്യതാം (മഹാബലി പൂജാ മന്ത്രം - പദ്മമഹാപുരാണം)
തന്റെ പ്രപിതാമഹന്റെ സഹോദരനും സ്ഥാനം കൊണ്ട് മുതുമുത്തശ്ശനുമായ വാമനനില്‍ നിന്ന്‍ അനുഗ്രഹം വാങ്ങുന്ന മഹാബലി എന്നും വ്യാഖ്യാതാക്കള്‍ക്ക് പറയാല്ലോ. അല്ലേ....
ഓണക്കാലമാണ്. വാമനന്‍ ആര്യനും മഹാബലി അനാര്യനും എന്നുള്ള വാദപ്രതിവാദങ്ങള്‍ മുറുകുന്നു. ഒരേ പിതാവും രണ്ട് മാതാക്കന്മാരും അവരുടെ വംശപരംപരകളും ആണ് ഈ വിവാദത്തിന്റെ മുഖ്യ കേന്ദ്രങ്ങള്‍ എന്നത് കൌതുകം ഉണ്ടാക്കുന്നു. കശ്യപ മഹര്‍ഷിക്ക് പത്നിയായ അദിതിയില്‍ പിറന്ന മക്കളാണ് ഇന്ദ്രന്‍ മുതലായ ദേവന്മാര്‍. മറ്റൊരു പത്നിയായ ദിതിയില്‍ പിറന്ന മക്കളാണ് ദൈത്യരാജാക്കന്മാരായ ഹിരണ്യാക്ഷനും ഹിരണ്യകശിപുവും. അധാര്‍മ്മികരായ അവരെ വിഷ്ണു വരാഹാവതാരവും നരസിംഹാവതാരവും കൈക്കൊണ്ടു വധിച്ചു. ഹിരണ്യകശിപുവിന്റെ പുത്രന്‍ പ്രഹ്ലാദന്‍ വിഷ്ണുഭക്തരില്‍ അഗ്രഗണ്യനായിരുന്നു. പ്രഹ്ലാദന്റെ പുത്രന്‍ വിരോചനന്‍. വിരോചന പുത്രന്‍ മഹാബലി. പ്രഹ്ലാദന്‍ പുത്രനായ മഹാബലിക്കു നല്‍കുന്ന ഉപദേശങ്ങള്‍ പുരാണങ്ങളില്‍ കാണാം. ഇന്ദ്രപദവി കയ്യടക്കിയ മഹാബലിയുടെ അഹങ്കാരം നീക്കുവാന്‍ മഹാവിഷ്ണു കശ്യപന്റെയും അദിതിയുടെയും പുത്രനായി വാമനാവതാരം കൈക്കൊണ്ടു. മഹാബലിയുടെ അഹങ്കാരം നീക്കി ബലിയെ സുതലാധിപധിയാക്കി. അടുത്ത മന്വന്തരത്തിലെ ഇന്ദ്രപദവിയും വാഗ്ദാനം ചെയ്തു. സകലസുഖഭോഗങ്ങളും അനുഭവിച്ചു വിഷ്ണുപൂജയില്‍ മുഴുകി സുതലത്തില്‍ പത്നി വിന്ധ്യാവലിയോടു കൂടി ചിരഞ്ജീവിയായി മഹാബലി വാഴുന്നു. മഹാബലിയുടെ ദ്വാരപാലകനായി മുസലായുധവും ധരിച്ചു ഭഗവാനും നിലകൊള്ളുന്നു. വാമനനോടു സുദീര്‍ഘ സംഭാഷണം നടത്തുന്ന ബാണന്‍ എന്ന മഹാബലി പുത്രന്‍ പില്‍ക്കാലത്ത് തപശക്തിയിലൂടെ പരമശിവനെ തന്റെ രാജധാനിയുടെ കാവല്‍ക്കാരനാക്കി. ദ്വാപരയുഗത്തില്‍ യാദവ കുലത്തില്‍ കൃഷ്ണനായി വിഷ്ണു അവതരിച്ചു. ശ്രീകൃഷ്ണന്റെ പൌത്രന്‍ അനിരുദ്ധന്‍ ബാണപുത്രിയായ ഉഷയെ പ്രണയിക്കുന്നു. ബാണന്റെ അഹങ്കാരം യുദ്ധത്തിലൂടെ കൃഷ്ണന്‍ ശമിപ്പിക്കുന്നു. ബാണപുത്രി കൃഷ്ണ പുത്രനെ വിവാഹം കഴിക്കുന്നു. ഉഷാനിരുദ്ധന്മാരുടെ പുത്രനായ വജ്രന്‍ സമസ്ത യാദവ വംശത്തിന്റെയും പരമാധികാരിയാകുന്നു. വജ്രനില്‍ നിന്നും തുടങ്ങുന്ന യാദവ പരമ്പരയില്‍ ഇങ്ങു തെക്കുള്ള തിരുവിതാംകൂര്‍ വരെ പെടുമല്ലോ..... ഇല്ലേ !!!!